"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 13, ചൊവ്വാഴ്ച

പി.കെ.രാഘവന്‍ : മറ്റു നേതാക്കന്മാരും സ്ഥാനമാനങ്ങളും സംഭാവനകളും - ഒര്‍ണ കൃഷ്ണന്‍കുട്ടി


പി.കെ.രാഘവന്‍
കേരള പുലയര്‍ മഹാസഭയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും വലതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സംസ്ഥാന നേതൃത്വങ്ങളില്‍ ഔദ്യോഗിക ഭാരവാഹിയും ആയിരുന്നു. കെ.പി.എം.എസ്സിന്റെ രക്ഷാധികാരിയാ യിരുന്നു. രണ്ടുപ്രാവശ്യം പട്ടികജാതി ക്ഷേമവകുപ്പിന്റെ മന്ത്രിയായിരുന്നു. സഭയുടെ മുഖപത്രമായ നയലപത്തിന്റെ പത്രാധിപരായിരുന്നു.

സമസ്തകൊച്ചി പുലയമഹാസഭാനേതാവും വലതു കമ്മ്യൂണിസ്റ്റ് നേതാവും ലോകസഭാ അംഗവുമായിരുന്ന പി.കെ.കൊടിയന്‍ സമുദായാംഗ മായിരുന്നു. ഈഴവ സ്ത്രീയായ സരോജിനിയെ വിവാഹം കഴിച്ചു. പി.കെ.കൊടിയന്‍ മാസ്റ്ററുടെ മക്കളാണ് ഐ.എ.എസുകാരിയും കൊല്ലം ആര്‍.ഡി.ഓ ആയിരുന്ന ഷെറാഫുദ്ദീന്റെ ഭാര്യയായ താര. പ്രമുഖ സി.പി.എം നേതാവ് എം.കെ.കൃഷ്ണനും. സമസ്ത കൊച്ചി പുലയമഹാസഭയില്‍ കൂടിയാണ് സാമൂഹ്യ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്നത്. 67 ലെ ഇ.എം.എസ്. മന്ത്രി സഭയില്‍ വനംവകുപ്പ് കൈകാര്യം ചെയ്തത് കൃഷ്ണനാണ്. കൃഷ്ണന്റെ സഹോദരനായിരുന്നു 2006 ലെ ഞാറക്കല്‍ എം.എല്‍.എ എം.കെ.പുരുഷോ ത്തമന്‍. അദ്ദേഹവും അന്തരിച്ചു. സമീപകാലത്ത് അന്തരിച്ച (2013) ഗാന്ധി കാര്‍ത്ത്യായിനിയും പുലയ സമുദായാംഗങ്ങളാണ്. കാര്‍ത്ത്യായിനി ആണ് ഹരിജന്‍ ഫണ്ട് ശേഖരണത്തിന് കേരളത്തില്‍ വന്ന മഹാത്മജിയെ ആലുവ മണപ്പുറത്ത് വച്ച് മാലയിട്ട് സ്വീകരിച്ചത്. 

ഈ സമുദായത്തിന്റെ അഭിമാനങ്ങളായ വെള്ളിക്കര ചോതി. ചോതിയുടെ നേതൃത്വത്തില്‍ നടന്ന പുല്ലാട് സ്‌കൂള്‍ പ്രവേശന സമരം വഴി സ്‌കൂള്‍ പ്രവേശനം ലഭിച്ചു. പൈങ്കന്‍, എം.ടി.തേവന്‍, കൊല്ലം പെരിനാട് സമര നായകന്‍ ഗോപാലദാസന്‍, കല്ലുമാല പറിക്കല്‍ സംഭവവുമായി സംഘടിപ്പിച്ച പുലയരുടെ സമ്മേളനത്തിന്റെ നേതാവ് വിശാഖന്‍ തേവന്‍ (തേവന്‍ പിന്നീട് ആര്യസമാജത്തില്‍ ചേര്‍ന്ന് തേവന്‍ സ്വാമികള്‍ എന്ന പേരില്‍അറിയപ്പെട്ടു) കാവാലം ചരതന്‍ സോളമന്‍, ശീതങ്കന്‍, കോട്ടയത്ത് പാമ്പാടി ജോണ്‍ ജോസഫ്, തിരുവാര്‍പ്പുകുട്ടന്‍ എന്നിവര്‍ പുലയര്‍ക്കുവേണ്ടി അയ്യന്‍കാളി യജമാനനോടൊപ്പം സാധുജന പരിപാലന സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി ഉള്ളവരായിരുന്നു. അയ്യന്‍കാളി സ്ഥാപിച്ച പത്രത്തിന്റെ സാരഥികളായ ചെമ്പുതറ കാളി ചോതി കുറുപ്പന്‍, കേരളത്തിന്റെ പുലയരുടെ ഇടയിലുണ്ടായിരുന്ന ആദ്യത്തെ സര്‍ക്കസ്സ് ഉടമ തലശ്ശേരിക്കാരി താരാഭായി, സാധുജന പരിപാലന സംഘം നേതാക്കളായ കെ.സി.ശീതങ്കന്‍, എ.ഗോപാലന്‍, മാനേജര്‍ എം.പി.കൃഷ്ണദാസ്, എ.ശിവദാസ്, കൊമ്പാടി അണിഞ്ചന്‍, തലക്കേരില്‍ കണ്ടന്‍കാളി പുലയരില്‍ നിന്നും തിരുവിതാംകൂറില്‍ ആദ്യമായി ബി.എ പാസ്സായത് കെ.എ തേവനും കുറുമ്പന്‍ ദൈവത്താന്റെ മകന്‍ ദിവാകരനുമാണ്. ദിവാകരന്‍ പരീക്ഷ എഴുതി ഫലം അറിയുന്നതിന് മുമ്പ് ജ്വരം ബാധിച്ച് മരിച്ചു. പരീക്ഷയില്‍ ജയിക്കുകയും ചെയ്തു. 

കല്ലിയൂര്‍ ജോസഫ് വാദ്ധ്യാര്‍, പൊയ്കയില്‍ അയ്യപ്പന്റെ മുഖ്യസഹായി ഞാലിക്കുഴി സൈമണ്‍ ആശാന്‍, ഇടയാറന്മുള പി.കെ.ദാസ്, കേശവന്‍ റൈറ്റന്‍, പി.ഐ.വേലുകുട്ടി, കുഞ്ഞു കൃഷ്ണന്‍ മാനേജര്‍ ഇവരെല്ലാം തിരുവിതാംകൂറിലെ പുലയരുടെ തിളക്കമാര്‍ന്ന നേതാക്കന്മാരായിരുന്നു. അയ്യന്‍കാളി കൈപ്പിടിച്ച് ഉയര്‍ത്തികൊണ്ടുവന്ന ഇവരില്‍ പലരും സമൂഹത്തിന്റെ ഉന്നതങ്ങളില്‍ വിരാജിക്കുന്നവരാണ്. 

അയ്യന്‍കാളി പ്രസ്ഥാനത്തിന്റെ ചുവട് പിടിച്ച് തിരുകൊച്ചിയില്‍ രൂപംകൊണ്ട തിരുകൊച്ചി പുലയര്‍ മഹാസഭയില്‍ കൂടി ഉയര്‍ന്നുവന്നവരാണ് പ്രമുഖ കമ്മ്യൂണിസ്റ്റുകാരനും മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്നും ഉന്നത വിജയം നേടിയ മുന്‍മന്ത്രിയുമായിരുന്ന എം.കെ.കൃഷ്ണന്‍. രാജസഭ അംഗവും പ്രമുഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായി പി.കെ.കൊടിയന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഒപ്പുവെച്ച പുലക്കളിയായി കെ.കെ.ദാക്ഷായണി, എം.എല്‍.എയും രണ്ടുപ്രാവശ്യം നിയമസഭ അംഗവുമായിരുന്ന ജില്ല മജിസ്‌ട്രേറ്റും കൂടിയായ ടി.എ.പരമന്‍, കൊച്ചി രാജ്യത്ത് ഉയര്‍ന്ന വിദ്യാഭ്യാസം നേടിയതും എടവനക്കാട് തിട്ടയില്ല കുഞ്ഞന്റെയും വല്ലാര്‍പാടത്ത് കാളിയുടേയും മകനായ പരമനാണ്. 

സാഹിത്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ കാഴ്ചവെച്ച കല്ലടശശി, കവിയൂര്‍ മുരളി, അയ്യന്‍കാളിയുടെ പ്രഥമ ചരിത്രകാരനും സാധുജനപരിപാലിനി അവാര്‍ഡു ജേതാവുമായ ടി.എച്ച്.പി ചെന്താരശ്ശേരി, പോള്‍ ചിറക്കരോട്, കവികളായ ഗോവിന്ദനാശാന്‍, കെ.ആര്‍.സജിത, ധനു എളങ്കുന്നപ്പുഴ, എ.കെ.കുറ്റിപ്പുഴ, ചെറുകഥാകൃത്ത് അയ്യന്‍, കവിയും ശില്പിയുമായ രാഘവന്‍ അത്തോളി, ചരിത്രകാരന്മാരായ കുന്നുകുഴി എസ്.മണി, കെ.കെ.കൊച്ച്, കെ.കെ.ബാബുരാജ്, കരുവേലി ബാബുകുട്ടന്‍ , സിനിമാ തിരക്കഥാകൃത്തായ ലോഹിതദാസ്, സീരിയല്‍ നടനായ എ.കെ.കുറ്റിക്കോല്‍, സംഗീത സംവിധിയകനായ സച്ചിന്‍ കൈതാരം, ഗുരുവായൂരമ്പലത്തില്‍ സ്വാമി ഭൂമാനന്ദ തായമ്പക കൊട്ടിച്ച് ആചാരങ്ങളിലെ ജീര്‍ണതക്കെതിരെ പൊരുതിയ തായമ്പക വിദ്വാനായ കലാമണ്ഡലം താമി, അഷ്ടപതി ഗായകനായ കുമാരന്‍ മാസ്റ്റര്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരായ കവിയൂര്‍ സുകുമാരന്‍, ജി.അച്യുതന്‍ തുടങ്ങിവയെല്ലാം ഈ സമുദായത്തിന്റെ അഭിമാനങ്ങളാണ്. 

രാഷ്ട്രീയ രംഗത്തുണ്ടായിരുന്നതും ഉള്ളതുമായ പി.കെ.രാഘവന്‍, എം.കെ.കുഞ്ഞോല്‍, പി.രാമഭദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, ചെങ്ങറ സുരേന്ദ്രന്‍, പി.എം..വേലായുധന്‍, എം.പി.വേലായുധന്‍, എം.കെ.മനോജ് കുമാര്‍, കെ.അംബുജാക്ഷന്‍, പന്തളം രാജേന്ദ്രന്‍, എം.കെ.കേശവന്‍, പി.ജി.ഗോപി, കെ.എം.സലീംകുമാറിന്റെ ഭാര്യ ആനന്ദവല്ലി, സജി കെ ചേരമന്‍, പി.നാരായണന്‍, മാലിപ്പുറം ഭാസ്‌ക്കരന്‍, പായിപ്ര കൃഷ്ണന്‍, പി.ഭരതന്‍, എം.രാമുണ്ണി, കോവൂര്‍ കുഞ്ഞുമോന്‍, എം.എം.ഷാജു, യു.സി.രാമന്‍, സി.കെ.ഗോപി, കെ.കെ.വിജയലക്ഷ്മി, കെ.രാധ ഇവരെല്ലാം രാഷ്ട്രീയ രംഗങ്ങളിലെ പുലയരുടെ അഭിമാനസ്തംഭങ്ങളാണ്.

പോലീസ് തലപ്പത്തുണ്ടായിരുന്ന കേരളത്തിലെ ആദ്യത്തെ ഐ.പി.എസുകാരനായ എം. ലക്ഷ്മണ, എറണാകുളം മദ്ധ്യമേഖല ഐ.ജി ആയിരുന്ന ശേഖരന്‍ മിനിയോടന്‍, അയ്യന്‍കാളിയുടെ ചെറുമകന്‍ പി.ശശിധരന്‍, തിരുവിതാംകൂറില്‍ 1020 ല്‍ ഒരു പുലയനെ പോലീസ് സബ് ഇന്‍സ്‌പെക്ടറായി നിയമിച്ചതായി സത്യനാദം പത്രം റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ പേരോ മറ്റു വിവരങ്ങളോ കൂടുതലൊന്നും പത്രത്തിലുണ്ടായിരുന്നില്ല. സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് രംഗത്തെ ആദ്യത്തെ ഐ.എ.എസുകാരനായ കെ.പി.തേവന്‍, ഒരേ സമയം ഐ.എ.എസും, ഐ.പി.എസും, ഐ.എഫ്.എസും നേടിയ സി.ടി.സുകുമാരന്‍, ഏ.ജെ.രാജന്‍, ജെ.സുധാകരന്‍, എല്‍.നടരാജന്‍, അയ്യങ്കാളിയുടെ ചെറുമകന്‍ ഗിരിജാത്മചന്‍, കെ.സുരേഷ് കുമാര്‍, താര കൊടിയന്‍, സാഹിത്യകാ രന്മാരായ പെരുമ്പളം മാധവന്‍, രാജു.കെ.വാസു, കവിയും, ശില്‍പിയുമായ രാഘവന്‍ അത്തോളി, ഏ.കെ.കുറ്റിപ്പുഴ, ധനു എളങ്കുന്നപ്പുഴ, നാടക നടനായിരുന്ന അയ്യമ്പിള്ളി ബാലന്‍ പ്രമുഖ തായമ്പക വിദ്വാന്‍, കലാമണ്ഡലം താമി, കേരളത്തിലെ പട്ടികജാതിക്കാരുടെ ഇടയില്‍ സ്വന്തമായി ആദ്യത്തെ സോമില്‍ ഉടമയായ ഇരിങ്ങാലക്കുട സ്വദേശിയും പുലയനുമായ എം.കെ.കുട്ടപ്പന്‍, സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ പാര്‍ലമെന്റേറിയന്‍ കെ.കെ.മാധവന്‍, സാഹിത്യകാരനായ പൊന്നാരി മംഗലം ചെല്ലപ്പന്‍, നാടക സംവിധായകനായ ഉണ്ണി പൂണിത്തുറ ഇവരെല്ലാം ഈ സമുദായത്തിന്റെ അഭിമാനങ്ങളും ആവേശവുമാണ്. 

2007 കേരള സാഹിത്യ അക്കാദമിയുടെ ഗുരുപൂജാ പുരസ്‌ക്കാരവും പ്രത്യേക എഡ്‌ഡോവ്‌മെന്റിനും അര്‍ഹത നേടിയ പ്രമുഖ നാടന്‍ കലാകാരന്‍ പേരടിപ്പുറത്ത് തേവനാണ് പ്രമുഖ നാടന്‍കലയുടെ ആശാന്‍. 

കേന്ദ്രസര്‍ക്കാരിന്റെ തപാല്‍ വകുപ്പില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് തുടക്കമിട്ടത് കെ.ആര്‍.ടി എന്ന ചുരുക്കപേരിലറിയപ്പെടുന്ന കെ.ആര്‍.തങ്കപ്പനാണ്. ഇദ്ദേഹത്തിന്റെ മകനാണ് പബ്ലിക് റിലേഷന്‍ വകുപ്പില്‍ നിന്നും രാജിവെച്ച് ഏഷ്യാനെറ്റ് ന്യൂസില്‍ എഡിറ്ററായി ജോലി നോക്കുന്ന അജിത്കുമാര്‍. 

കേരളത്തില്‍, ഒരു പുലയന്‍ ഭരണഘടന സ്ഥാപനങ്ങളില്‍ മഹാനായ അയ്യങ്കാളിയുടെ നാമധേയത്തില്‍ സത്യപ്രതിജ്ഞ നടത്തിയത് 2005 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓമന സുരേഷ് അയ്യന്‍കാളിയുടെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ നിയമസഭാ അംഗമായി കൊടുങ്ങല്ലൂര്‍ എം.എല്‍.എസത്യപ്രതിജ്ഞ ചെയ്തതിന് സുപ്രീം കോടതി വരെ കയറിയ സംഭവമുണ്ടായിട്ടുണ്ട്.

ആത്മീയ രംഗത്തും രാഷ്ട്രീയ രംഗത്തും പുലയന്റെ സാന്നിദ്ധ്യം വളരെ കൂടുതലുണ്ട്. സാമുദായിക പ്രവര്‍ത്തനങ്ങള്‍ വഴി രാഷ്ട്രീയത്തിലേക്കും രാഷ്ട്രീയ രംഗത്ത് നിന്ന് ആത്മീയ രംഗത്തും ഒട്ടേറെ പുലയര്‍ കടന്നുചെന്നിട്ടുണ്ട്. മാടായികാവിലെ കാവില്‍ 'തെക്കന്‍ പൊള്ള' എന്ന സ്ഥാനം പാരമ്പര്യമായി പുലയര്‍ക്ക് ലഭിച്ചു പോരുന്ന സ്ഥാനമാണ്. വട്ട്യന്‍ പൊള്ള പുലയരുടെ കാരണവര്‍ തെയ്യമാണ്. കോലത്തിരിയുടെ ഭരണകാലത്ത് എട്ടിക്കുളം കോട്ടയും ബേക്കല്‍ കോട്ടയും കയ്യടക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചപ്പോള്‍ അവരെ ചെറുക്കാന്‍ കോലത്തിരി പൊള്ളയെയാണ് പടനായകനാ ക്കിയത്. അഞ്ചുദിവസം നീണ്ടനിന്ന യുദ്ധത്തില്‍ പൊള്ള സായ്പന്മാതെ തോല്പിച്ചു. ഇങ്ങനെ സ്ഥാനിയ സ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ട പൊള്ളക്ക് വേണ്ട ഒരാളായിരുന്നു ആദ്യമായി മലബാറില്‍ കമ്മ്യൂണിസ്റ്റായ പൊക്കുടന്‍.