"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 15, വ്യാഴാഴ്‌ച

മുത്തങ്ങ സമരവും ഭരണകൂട ഭീകരതയും - ആദിവാസി ഗോത്രമഹാസഭ


2001-ല്‍ സര്‍ക്കാര്‍ അംഗീകരിച്ച വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ആദിവാസി പുനരധിവാസ മിഷന്‍ (Tribal Resettilement & Development Mission)  എന്ന സംവിധാനം നിലവില്‍ വരികയും, ആദിവാസികള്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കുന്നതിന് പട്ടികവര്‍ഗ്ഗ ഉപപദ്ധതിയുടെ ഭാഗമായി മാറുകയും ചെയ്തിരുന്നു. 2002 ജനുവരി ഒന്നു മുതല്‍ പദ്ധതി നടപ്പിലാക്കി തുടങ്ങി. ഇടുക്കി ജില്ലയിലെ മറയൂര്‍, കുണ്ടള, ചിന്നക്കനാല്‍, പൂപ്പാറ തുടങ്ങിയ സ്ഥലങ്ങളിലും കണ്ണൂര്‍ ജില്ലയിലെ ചാവശ്ശേരി, കൊല്ലം ജില്ലയിലെ കുരിയോട്ട്മല തുടങ്ങിയ സ്ഥലങ്ങളിലും പുനരധിവാസം ആരംഭിച്ചു.

ഒരു മിഷന്‍ മാതൃകയില്‍ ആരംഭിച്ച പുനരധിവാസ പദ്ധതി ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാരിന്റെ ഉളളില്‍ വനം-റവന്യൂ വകുപ്പുകളും ചില ഭരണകക്ഷി അംഗങ്ങളും ശക്തമായി ശ്രമിച്ചു. സര്‍ക്കാരിന് പുറത്ത് ഇടതു പക്ഷ പ്രസ്ഥാനവും ഇതേ നിലപാടു കൈകൊണ്ടു രംഗത്തു വന്നു. ഈ സാഹചര്യ ത്തിലാണ് ഭൂമിയിലുളള അവകാശ സ്ഥാപന സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ ആറളംഫാം, വയനാട്ടിലെ മുത്തങ്ങ തുടങ്ങിയ സ്ഥലങ്ങളില്‍ ഭുസമരത്തിന് തുടക്കം കുറിക്കുന്നത്. 2003 ജനുവരി 3-ന് നൂറുകണക്കിന് ആദിവാസികള്‍ വനഭൂമിയിലുളള അവകാശം ഉന്നയിച്ച് മുത്തങ്ങ വനഭൂമിയില്‍ കുടില്‍കെട്ടി. മുത്തങ്ങ വനഭൂമിയിലെ 28 ഓളം ആദിവാസി സങ്കേതങ്ങളില്‍ ഭരണഘടനയും നിലവിലുളള നിയമങ്ങളും അനുശാസിക്കുന്ന ആദിവാസി ഗ്രാമസഭകളാണ് രൂപം കൊണ്ടത്. എന്നാല്‍ 2003 ഫെബ്രുവരി 19-ന് പരിസ്ഥിതി പുനസ്ഥാപനവും ആദിവാസി സ്വയംഭരണവും സ്വപ്നം കണ്ട ആദിവാസികളുടെ കുടിലുകളും വനഭൂമിയും അഗ്നിക്കിരയാക്കി. ആദിവാസികള്‍ക്കെതിരെ വെടിയുതിര്‍ത്ത ഭരണകൂടം ഒരു ശത്രു രാജ്യത്തെ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന രീതിയില്‍ ആദിവാസികളെ തുരത്തുകയും ''മുത്തങ്ങയെ മോജിപ്പിക്കുകയും ചെയ്തു! പോലീസ് വെടിവെപ്പില്‍ ആദിവാസിയായ ജോഗി കൊല്ലപ്പെട്ടു. ഒരു പോലീസുകാരന്‍ മരണമടഞ്ഞു. നിരവധി പേര്‍ വേട്ടയാടപ്പെട്ടു. 1000 ത്തോളം വരുന്ന ആദിവാസികളെ ജയിലിലടക്കുകയും മൃഗീയമായ അതിക്രമത്തിനിരയാക്കുകയും ചെയ്തു. ഒരു ദശകം കഴിഞ്ഞിട്ടും നൂറുകണക്കിന് ആദിവാസികളെ കുറ്റവാളികളായി മുദ്രകുത്തി വിചാരണ നടപടിക്ക് വിധേയ രാക്കികൊണ്ടിരുന്നു.

മുത്തങ്ങാനന്തര കേരളവും കറുത്തവരുടെ സംവാദവും

കീഴാളരുടെ പൊതുധാരയി ലേക്കുളള പ്രവേശനത്തിനെതിരെ വെടിയുതിര്‍ത്ത ചരിത്രമുഹൂര്‍ത്ത മാണ് മുത്തങ്ങ. ജന്‍മിത്തബോധവും പാശ്ചാത്യ മാനേജ്‌മെന്റ് മനശാസ്ത്രവും, മാഫിയാ താല്‍പ്പര്യവും സമന്വയിപ്പിച്ച ഒരു മലയാളി അധികാര രാഷ്ട്രീയത്തിന്റെ കടന്നാക്രമണമായിരുന്നു മുത്തങ്ങയില്‍ കണ്ടത്. ആദിവാസികള്‍, ദലിതര്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കേള്‍ക്കാനുളള ജനാധിപത്യ സാധ്യതകളെ നിരോധിക്കു മെന്നും, അവരുടെ പൊതുധാരാ പ്രവേശനത്തിനുളള വാതിലുകള്‍ കൊട്ടിയടക്കുമെന്നും ഈ ആക്രമണത്തിലൂടെ ഭരണകൂടം ലോകത്തിന് സന്ദേശം നല്‍കി. ജന്‍മിയുടെ കുടികിടപ്പുകാരായ കീഴാളനെ കുടിയിറക്കി വിടുമ്പോഴുളള മനുഷ്യാവകാശ പ്രതികരണത്തിനപ്പുറം കേരളത്തിലെ പൗരസമൂഹം ഇടതുപക്ഷ മനസ്സും മുത്തങ്ങ സംഭവത്തിന് രാഷ്ട്രീയ പ്രാധാന്യം കല്പിച്ചതായി കാണുന്നില്ല. ആദിവാസികള്‍ ഉയര്‍ത്തിയ ഭരണഘടനാ പ്രശ്‌നങ്ങളെ ഭരണകൂടത്തിന്റെ തീവ്രവാദ നടപടിയും അക്രമാ സക്തമായ നടപടിയും വഴി നിശബ്ദമാക്കി; ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറി. ആദിവാസി ഭൂമി, സ്വയംഭരണം, വനാവകാശം എന്നീ കാര്യങ്ങളില്‍ പൊതു സമൂഹത്തിന്റെ നിഷ്‌ക്രിയത്വം ലക്ഷ്യം വെച്ച ഭരണകൂട നടപടി വലിയൊരളവുവരെ വിജയിച്ചു. അതിപ്പോഴും തുടരുന്നു. എങ്കിലും, അതിജീവന സമരങ്ങള്‍ അനുസ്യൂതം തുടരുകയാണ്. ചെങ്ങറസമരം, അരിപ്പസമരം, ആറളം സമരം എന്നിങ്ങനെ പൊതുസമൂഹവുമായി കേരളത്തി ലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ സംവദിച്ചുകൊണ്ടിരിക്കുന്നു. മുത്തങ്ങ സംഭവത്തിനു ശേഷം കേരളത്തിലെ ആദിവാസി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒരു ഘട്ടത്തില്‍ വേഗത കൈവരിക്കുകയുണ്ടായി. കേരളത്തിലെ ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രത്തില്‍ നിന്നും 19,600 ഏക്കര്‍ ഭൂമി ലഭിച്ചു; 7500 ഏക്കര്‍ വരുന്ന ആറളംഫാം കേന്ദ്രം വിലയ്ക്കു നല്‍കി; മുത്തങ്ങ സമരത്തിനു ശേഷം ദേശീയതലത്തില്‍ വനാവകാശ നിയമം നിലവില്‍ വന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ പുതിയ സാധ്യതകളെ ബോധപൂര്‍വ്വം തിരസ്‌ക്കരിക്കുന്നു.

കേരളത്തിലെ ആ്വിവാസി കള്‍ മൂന്ന് മേഖലയി ലെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കാണേണ്ട തുണ്ട്. അന്യാധീനപ്പെട്ട ഭൂമി തിരിച്ചു കിട്ടാനുളള നിയമപരമായ നടപടി; ഭുരഹിതരെ പുനര ധിവസിപ്പിക്കല്‍; വനാവകാശ നിയമമനുസരിച്ച് വനഭൂമിയിലുളള അവകാശം സ്ഥാപിക്കല്‍ എന്നിവ യാണവ. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭരണകൂടവും ജനങ്ങളുമായുളള ഒരു സംവാദമാണ് നില്‍പ്പു സമരത്തിന്റെ ലക്ഷ്യം.

എന്തുകൊണ്ട് നില്‍പ്പ് സത്യാഗ്രഹം

2001-ലെ കുടില്‍കെട്ടല്‍ സമരത്തിന്റെ പര്യവസാനത്തില്‍ ആദിവാസികള്‍ക്ക് ചില ഉറപ്പുകള്‍ നല്‍കിയതായി ഏവര്‍ക്കുമറിയാം. ഒരു ജനാധിപത്യ സമൂഹത്തില്‍ ഭരണാധികാരികള്‍ നല്‍കിയ ഉറപ്പുകള്‍, കരാറുകള്‍, ഉത്തരവു കള്‍, വിജ്ഞാപനങ്ങള്‍ എന്നിവ പാലിക്കാനുളളതാണ്. അത് പാലിക്കുന്നത് ജനാധിപത്യ മര്യാദ യാണ്.ഭരണം എല്ലാവര്‍ക്കും വേണ്ടിയാകണം. ആദിവാസികള്‍ ദുര്‍ബലരായതുകൊണ്ടു മാത്രം അവര്‍ക്കുവേണ്ടി സല്‍ഭരണം വേണ്ടെന്ന് കരുതുന്നത് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്ന് മാത്രമല്ല, കുറ്റകരവുമാണ്. 2001-ലെ ആദിവാസി കരാറനു സരിച്ച് ചില വ്യവസ്ഥകളു ണ്ടായിരുന്നു. കേരളത്തിലെ മുഴുവന്‍ ഭൂരഹിതരെയും പുനരധിവസിപ്പിക്കും, പുനര ധിവാസം ഒരു മിഷന്‍ മാതൃകയില്‍ നടപ്പാക്കും, ആദിവാസി ഭൂമി സംരക്ഷിക്കാന്‍ ഭരണഘടനയുടെ 5-ാം പട്ടികയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ മേഖല പ്രഖ്യാപിക്കും; ഭൂരഹിതരെ പുനരധിവസിപ്പി ക്കാന്‍ വനഭൂമി പതിച്ചു നല്‍കും; പട്ടിണി മരണം തടയാന്‍ തൊഴിലും വരുമാനവും ഉറപ്പാക്കും; അന്യാധീനപ്പെട്ട ഭൂനിയമവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മാനിക്കും; ഒരു ദൈത്യ സംഘം (മിഷന്‍ മാതൃകയില്‍) നടപ്പാ ക്കുന്ന പുനരധിവാസ പദ്ധതിയില്‍ ആദിവാസികളെ പങ്കാളികളാക്കും തുടങ്ങിയ വ്യവസ്ഥകള്‍ അംഗീകരിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ പുനരധിവാസം അവസാനിപ്പിച്ച മട്ടാണ്. പുനരധിവാസത്തിനുവേണ്ടി ഏറ്റെടുത്ത ഏഷ്യയിലെ ബൃഹത് പദ്ധതിയായ ആറളംഫാമില്‍ സ്വകാര്യ മുതലാളിമാരുടെ പൈനാപ്പിള്‍ കൃഷി വ്യാപിപ്പിച്ചിരി ക്കുകയാണ്. ഭൂരഹിതരെ പുനരധി വസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വനഭൂമിയില്‍ (പൂക്കോട്ട് വനഭൂമിയില്‍) വനനിയമങ്ങള്‍ ലംഘിച്ച് വെറ്റിനറി യൂണി വേഴ്‌സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നു. വംശ ഹത്യയെ നേരിടുന്ന അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ തുടര്‍ക്കഥ യാകുന്നു. മുത്തങ്ങയിലെ ആദിവാസികള്‍ നീതിക്കുവേണ്ടി കോടതികള്‍ കയറുന്നു. കരാറിലെ കക്ഷിയായ ആദിവാസി കള്‍ നില്‍പ്പു സമരവും ആവലാതി കളുമായി ഭരണസിരാകേന്ദ്ര ങ്ങള്‍ക്കു മുന്നില്‍ കാത്തുനില്‍ ക്കേണ്ടി വരുന്നു. 2014 ജൂലൈ 9-ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിച്ച നില്‍പ്പ്‌സമരത്തിലൂടെ പൊതു സമൂഹവുമായി ഒരു സംവാദത്തിന് വേണ്ടിയാണ് ആദിവാസികള്‍ വീണ്ടും എത്തി യിരിക്കുന്നത്. അവഗണിക്കപ്പെടു ന്ന നിരവധിപേര്‍ സെക്രട്ടറിയേറ്റ് പടിക്കലുണ്ട്. ഹൈടെക് സമരങ്ങള്‍ക്ക് അനുമതി നല്‍കുന്ന ഭരണാധികാരികള്‍ പാവപ്പെട്ട വരുടെ സമരങ്ങളെ ഒരു ക്രമിനല്‍ കുറ്റമായാണ് കണ്ടുവരുന്നത്. മാര്‍ഗ്ഗം തടസം സൃഷ്ടിക്കുന്ന തിന്റെ പേരില്‍ തടയാറുമുണ്ട്. സഹനസമര പരമ്പരകളുടെ ചരിത്രത്തില്‍ ഇടം നേടികൊണ്ട് നില്‍പ്പുസമരം സെക്രട്ടറിയേറ്റ് പടിക്കല്‍ സമരവേദി എന്ന ആവശ്യം കൂടി ഉന്നയിക്കു കയാണ്. പൊതു സമൂഹവുമായി സംവാദം നടത്താനുളള ഈ ചങ്ങലയില്‍ ആര്‍ക്കും കണ്ണി ചേരാം.ദശകങ്ങളായി ആദിവാസി കള്‍ തുടരുന്ന സഹന സമരത്തില്‍ പങ്കാളികളാകാം. 

പ്രക്ഷോഭത്തില്‍ ഉന്നയി ക്കുന്ന ആവശ്യങ്ങള്‍

1. ആദിവാസി ഊര് ഭൂമി സംരക്ഷിക്കാന്‍ പട്ടികവര്‍ഗ്ഗ മേഖല പ്രഖ്യാപിക്കുക -പഞ്ചായത്ത്‌രാജ് വ്യസ്ഥകള്‍ (പട്ടികവര്‍ഗ്ഗ മേഖലയിലേക്ക് വ്യാപിപ്പിക്കല്‍) നിയമം 1996 നടപ്പാക്കി ആദിവാസി ഗ്രാമസഭകള്‍ പ്രവര്‍ത്തന ക്ഷമമാക്കുക

ഭരണഘടനയുടെ 244-ാം വകുപ്പ് അനുസരിച്ച് കേരളത്തിലെ ആദിവാസി മേഖലകള്‍ 5-ാം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ 1976-ല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 5-ാം പട്ടിക പ്രദേശങ്ങള്‍ക്കു വേണ്ടിയുളള വ്യക്തമായ ഭരണരൂപം (ആദിവാസി ഗ്രാമസഭകള്‍) അംഗീകരിച്ചുകൊണ്ട് പഞ്ചായത്ത് രാജ് വ്യവസ്ഥകള്‍ പട്ടികവര്‍ഗ്ഗ മേഖലയിലേക്ക് വ്യാപിപ്പിക്കല്‍ നിയമം-1976-പാര്‍ലമെന്റ് പാസാക്കിയിട്ടുമുണ്ട്. കൂടാതെ പട്ടികവര്‍ഗ്ഗക്കാരും മറ്റ് വനവാസികളും (വനാവകാശം അംഗീകരിക്കല്‍) നിയമം, 2006 നിയമമനുസരിച്ച് ആദിവാസി ഊരുകളെ ഗ്രാമസഭകളായി അംഗീകരിച്ചു കഴിഞ്ഞിട്ടുമുണ്ട്. കേരളത്തില്‍ ആദിവാസി മേഖലകള്‍ക്ക് പ്രത്യാക ഗ്രാമസഭാ നിയമം ഇതുവരെ പാസ്സാക്കാത്ത സാഹചര്യത്തില്‍ ആദിവാസി ഊരുകൂട്ടങ്ങള്‍ക്ക് ഗ്രാമസഭാ പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞിട്ടുമുണ്ട്. ആദിവാസികളുടെ ഭൂമിയും സംസ്‌ക്കാരവും സംരക്ഷിക്കാന്‍ ഭരണഘടനയുടെ 244-ാം വകുപ്പ് അംഗീകരിക്കാനും വ്യക്തമായ ഒരു നിയമ നിര്‍മ്മാണം നടപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. 2001-ല്‍ ആദിവാസികള്‍ക്ക് നല്‍കിയ ഉറപ്പില്‍ ഇത് അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് നടപ്പാക്കപ്പെട്ടിട്ടില്ല. അതിനാല്‍ സംഘടിതമായ കയ്യേറ്റം കേരളത്തില്‍ വ്യാപകമാണ്; കയ്യേറ്റക്കാര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു.

2. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചു നല്‍കുക
1999-ലെ ഭേദഗതി നിയമം ഭാഗീകമായി അംഗീകരിച്ചുകൊണ്ട് 2009-ല്‍ സുപ്രീംകോടതി വിധിയുണ്ടായി. എന്നാല്‍ അടിസ്ഥാന നിയമമോ, രാഷ്ട്രീയപാര്‍ട്ടികള്‍ സംയുക്തമായി അംഗീകരിച്ച ഭേദഗതി നിയമമോ നാളിതുവരെ നടപ്പിലാക്കിയിട്ടില്ല.

വ്യക്തമായ ഭൂസംരക്ഷണ നിയമത്തിന്റെ അഭാവത്തില്‍ 2001-ലെ ആദിവാസി പുനരധിവാസ മിഷന്‍ () പദ്ധതി അനുസരിച്ച് ഭൂമി പതിച്ചു നല്‍കിയ കുണ്ടള-മറയൂര്‍-ചിന്നക്കനാല്‍ തുടങ്ങിയ മേഖലകളിലും, കാറ്റാടിപ്പാടത്തിനും ടൂറിസത്തിനും വേണ്ടി അട്ടപ്പാടിയിലും വ്യാപകമായ കയ്യേറ്റം തുടരുകയാണ്. സര്‍ക്കാര്‍ സംവിധാനം കയ്യേറ്റത്തിനെതിരെ കണ്ണടക്കുകയോ, മറ്റ് നിലയില്‍ കയ്യേറ്റത്തിന് സാധൂകരണം നര്‍കുകയോ ചെയ്യുകയാണ്. വനാവകാശം അംഗീകരിക്കുന്ന ഭൂമിയിലും കയ്യേറ്റം നടക്കുന്നുണ്ട്. ഭൂമികയ്യേറ്റം തടയാന്‍ ഭരണഘടനാ പരിരക്ഷയുളള നിയമം അനിവാര്യമാണ്. അതോടൊപ്പം അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്ത് കൊടുക്കാനുളള സര്‍ക്കാര്‍ നടപടി ഉണ്ടാകണം.

3. ആദിവാസി പുനരധിവാസം ഒരു മിഷന്‍ മാതൃകയില്‍ നടപ്പാക്കുക; ആദിവാസിക്കരാര്‍ നടപ്പിലാക്കുക.

ആദിവാസി കരാര്‍ വ്യവസ്ഥകള്‍ താഴെപറയും വിധമാണ്.

(എ) ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമിയുടെ ലഭ്യതയനുസരിച്ച് 1 ഏക്കര്‍ മുതല്‍ 5 ഏക്കര്‍ വരെ ഭൂമി നല്‍കും. സുഗന്ധഗിരി പോലുളള പ്രേജക്ടുകള്‍ പിരിച്ചുവിട്ട് 5 ഏക്കര്‍ ഭൂമി നല്‍കും.
(ബി) കൃഷിയില്‍ നിന്നും വരുമാനമുണ്ടാകുന്നവരെ തൊഴിലും വരുമാനവും ഉറപ്പാക്കാനുളള സാമ്പത്തീക സഹായം സര്‍ക്കാര്‍ നല്‍കും.
(സി) അന്യാധീനപ്പെട്ട ഭൂമി കൈമാറ്റ നിയന്ത്രണ-അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കല്‍ നിയമം() സുപ്രീംകോടതി വിധിയനുമരിച്ച് നടപ്പാക്കും.
(ഡി) ആദിവാസികളുടെ കൈവശം ഇപ്പോഴുളള ഭൂമിയും, പുതുതായി പതിച്ചുകൊടുക്കുന്ന ഭൂപ്രദേശങ്ങളും പട്ടികവര്‍ഗ്ഗ മേഖലയായി പ്രഖ്യാപിക്കുകയും, ഭൂമി സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തുകയും ചെയ്യും.
(ഇ) പുനരധിവാസം ഒരു മിഷന്‍ മാതൃകയില്‍ നടപ്പാക്കും; മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും.
(എഫ്) പദ്ധതിയില്‍ ആദിവാസികളുടെ പങ്കാളിത്തം ഉറപ്പാക്കും.
(ജി) ഭൂരഹിതരുടെ ആദിക്യം പരിഗണിച്ച്, കേന്ദ്രസര്‍ക്കാര്‍സുപ്രീംകോടതി അനുമതിയോടെ നിഷിപ്ത വനഭൂമി പതിച്ചു നല്‍കും.

കേരളത്തിന്റെ പ്ലാനിംഗിന്റെ ഭാഗമായി (പട്ടികവര്‍ഗ്ഗ ഉപപദ്ധതി) നിരവധി സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങി. ഏതാണ്ട് രണ്ട് വര്‍ഷത്തോളം പദ്ധതിഫലപ്രദമായി നീങ്ങിയെങ്കിലും, 2006-ന് ശേഷം മന്ദഗതിയിലായി. ബഡ്ജറ്റില്‍ ശരാശരി 20 കോടി രൂപയോളം വകയിരുത്തുന്നെങ്കിലും, പുനരധിവാസ പദ്ധതി ഇപ്പോള്‍ മരവിച്ച മട്ടാണ്.

പുനരധിവാസ പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി

(എ) 2004-ന് ശേഷം പുനരധിവാസത്തിനു വേണ്ടി ഭൂമി ഏറ്റെടുത്തില്ല. ഇതുവരെ 6,777 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി. 52,000 ഭൂരഹിത കുടുംബങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
(ബി) മുത്തങ്ങ സംഭവത്തിനു ശേഷം, കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ട വനഭൂമി പതിച്ചു നല്‍കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടും വനഭൂമി പതിച്ചു നല്‍കുന്നില്ല. 30,000 ഏക്കര്‍ വനഭൂമിയാണ് ആവശ്യപ്പെട്ടത്. വ്യവസ്ഥകളോടെ 19,600 ഏക്കറിന് ആദ്യഘട്ടമെന്ന നിലയില്‍ അനുമതി നല്‍കി. കര്‍ക്കശമായ വ്യവസ്ഥകളോടെയാണ് ഭൂമി നല്‍കാന്‍ കേന്ദ്രസര്‍ക്കാരും-സുപ്രീംകോടതിയും അനുമതി നല്‍കിയെങ്കിലും നിയമവിരുദ്ധമായി മറ്റ് ആവശ്യങ്ങള്‍ക്ക് വകമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുളള വനഭൂമിയിലാണ് വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍ വൈറ്റിനറി യൂണിവേഴ്‌സിറ്റി പണിയുന്നത്.
(സി) ട്രൈബല്‍ സെറ്റില്‍മെന്റ് മിഷന് () ന് ഒരു ഉന്നതാധികാര സമിതിയും, ജില്ലാകളക്ടര്‍ അധ്യക്ഷനായ ജില്ലാ പുനരധിവാസ സമിതിയുമുണ്ട്. സംസ്ഥാനതലത്തില്‍ ഒരു മിഷന്‍ ചീഫ് തസ്തികയുമുണ്ട്. എന്നാല്‍ ന് ഒരു സംസ്ഥാന ഓഫീസ് നിലവിലുണ്ടെങ്കിലും മിഷന്‍ ചീഫ് എന്ന നിലയില്‍ ഒരു ഉദ്ദോഗസ്ഥനില്ല. സംസ്ഥാന മിഷന്‍ ഓഫീസില്‍ മേല്‍നോട്ടം വഹിക്കുന്നത് ജില്ലാ ട്രൈബല്‍ ഓഫീസര്‍ ഗ്രേഡിലുളള ഉദ്ദോഗസ്ഥന്‍ മാത്രമാണ്. പുനരധിവാസ മിഷന് ഒരു മാസ്റ്റര്‍ പ്ലാന്‍ നിലവിലില്ല.
(ഡി) വനഭൂമി വിട്ടുകിട്ടാന്‍ പുനരധിവാസം നടത്തേണ്ടത് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തസ്തികയിലുളള ഒരു റീസെറ്റില്‍മെന്റ് കമ്മീഷറാണ്. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ശക്തമായ ഉന്നയിച്ചിട്ടും ലഭ്യമായ വനഭൂമി പതിച്ചു നല്‍കാന്‍ നടപടി ഉണ്ടായിട്ടില്ല.
(ഇ) ജില്ലാ മിഷനുകള്‍ പ്രവര്‍ത്തിക്കുന്നില്ല. പരാതികള്‍ നല്‍കിയാല്‍ പരിഗണിക്കാറില്ല. ജീവിക്കാന്‍ നിര്‍വാഹമില്ലാത്ത ആറളം ആദിവാസികള്‍ 46 ദിവസക്കാലം പരാതിയുമായി ജില്ലാ പുനരധിവാസ മിഷന്‍ ചെയര്‍മാനായ കളക്ടറെ കാണാന്‍ ശ്രമിച്ചിട്ടും പരാതികേള്‍ക്കാന്‍ തയ്യാറായില്ല.
(എഫ്) ആറളം പോലുളള (7500 ഏക്കര്‍ ഭൂമി വിലയ്ക്കു വാങ്ങി നടപ്പാക്കിയ ഏഷ്യയിലെ ബൃഹത് പദ്ധതി) മേഖലയില്‍ പോലും ഒരു മാസ്റ്റര്‍ പ്ലാനില്ല; ഉദ്ദോഗസ്ഥരില്ല. 2600 കുടുംബങ്ങളെ പുനരധിവസിപ്പിച്ച ഭൂമിയില്‍ കുടിവെളളം, ചികില്‍സാ സൗകര്യം, വാസയോഗ്യമായ വീടുകള്‍, തൊഴില്‍, കാര്‍ഷിക സഹായം, വന്യജീവികളില്‍ നിന്നുളള സംരംക്ഷണം എന്നിവയില്ല.
(ജി) ആറളം ഫാമിലെ പകുതി ഭൂമി (3200 ഏക്കറോളം) ആദിവാസികളുടെ ക്ഷേമത്തിനായി തൊഴില്‍, കാര്‍ഷികവൃത്തി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പൊതുമേഖല കമ്പനിയായി നിലനിര്‍ത്തും എന്ന് തീരുമാനിച്ചിരുന്നു. ഇപ്പോള്‍ അതൊരു പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയായി മിറ്റിയിരിക്കുകയാണ്. 1500 ഏക്കറോളം ഭൂമിയില്‍ നിയമ വിരുദ്ധമായ പാട്ടവും കയ്യേറ്റവുമായി സ്വകാര്യ വ്യക്തികള്‍ വിഷമയമായ ഹോര്‍മോണുകളും രാസകീടനാശിനികളും ഉപയോഗിക്കുന്ന പൈനാപ്പിള്‍ കൃഷിചെയ്യുന്നു. പട്ടികവര്‍ഗ്ഗ വകുപ്പിനു കീഴിലുളള കമ്പനി പ്രതിവര്‍ഷം 5 കോടി നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. വന്യജീവികളായ കാട്ടാനകളെയും, ജനിതകരോഗങ്ങളെയും വിളിച്ചു വരുത്തുന്ന പൈനാപ്പിള്‍ കൃഷി അപകടകരമാണെന്ന് വനംകുപ്പ് വ്യക്തമാക്കിയിട്ടും, സ്വകാര്യ മുതലാളി മാര്‍ക്കുവേണ്ടി പൈനാപ്പിള്‍ കൃഷി തുടരുകയാണ്. ബന്ധപ്പെട്ട വകുപ്പ് മന്ത്രി വസ്തുതാപരമായ വിവരങ്ങള്‍ മറച്ച് വെച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായത്.
(എച്ച്) ആദിവാസി ഭൂമി സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍, ഭൂമി കയ്യേറ്റത്തെ പ്രോല്‍സാഹിപ്പിക്കുന്നു.
(ഐ) വയനാട് ജില്ലയിലെ ഭൂരഹിതരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഭൂമി വിലയ്ക്കുവാങ്ങി നല്‍കുന്നതിന് 50 കോടി രൂപ ബഡ്ജറ്റി വകയിരുത്തിയിരുന്നു. പ്രസ്തുത പദ്ധതി റദ്ദാക്കി, മറ്റ് ജില്ലകള്‍ക്കുകൂടി ബാധകമാക്കി, 25 സെന്റ് ഭൂമി വരെ വാങ്ങാന്‍ 10 ലക്ഷം രൂപ നല്‍കുന്ന പദ്ധതിയാക്കി സ്ര#ക്കാര്‍ ഉത്തരവിറക്കി. ഇത് ബ്രേക്കര്‍മാര്‍ക്ക് കൊളളനടത്താനുളള പദ്ധതിയായി മാറി. 
(ജെ) ശിശുമരണം തുടരുന്ന അട്ടപ്പാടിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ വിട്ടുനല്‍കിയ വനഭൂമിയിലേറെയും. എന്നാല്‍ ശിശുമരണം തുടര്‍ക്കഥയായിട്ടും, അട്ടപ്പാടി ആദിവാസികള്‍ക്ക് ഭൂമി നല്‍കാനും, കാര്‍ഷിക വികസനത്തിനും യാതൊരു വിധ പദ്ധതിയുമില്ല. 
(കെ) ആദിവാസി പുനരധിവാസ പദ്ധതിയില്‍, ആദിവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും, പുനരധിവാസവുമായി ബദ്ധപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭങ്ങള്‍ നടത്തേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു.

5. വനാവകാശ നിയമം നടപ്പിലാക്കുക

2006-ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വനാവകാശ നിയമം ദേശീയ തലത്തില്‍ ആദിവാസികള്‍ നേടിയ ഒരു വിജയമാണ്. വനം വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന സുപ്രീംകോടതി നിരീക്ഷണത്തോടെ വനവാസികള്‍ ഇന്ത്യയിലെമ്പാടും കുടിയിറക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ആദിവാസി സംഘടനകളെ യോജിപ്പിച്ചുകൊണ്ട്-തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംഘടിത നീക്കമാണ് സുപ്രീംകോടതി വിധിയെ മറികടക്കാന്‍ കഴിയുന്ന വനാവകാശനിയമം നടപ്പാക്കുന്നതിന് പശ്ചാത്തലമൊരുക്കിയത്. 2006നിലവില്‍ വന്നതോടെ ഇന്ത്യയിലെമ്പാടും ആദിവാസികളുടെ വനാവകാശം അംഗീകരിക്കപ്പെടുകയും, വനസംരക്ഷണത്തില്‍ ആദിവാസികളുടെ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കപ്പെടുകയും ചെയ്തു. ആദിവാസികളുടെ ഗ്രാമസഭകളുടെ പങ്കും നിര്‍വചിക്കപ്പെട്ടു. എന്നാല്‍, കേരളത്തെ സംബന്ധിച്ചിടത്തോളം ആദിവാസികളുടെ വനാനകാശത്തെ കൈവശഭൂമിക്ക് പട്ടയം നല്‍കുന്ന നടപടിയായി ചുരുക്കിയിരിക്കുകയാണ്. എന്ന സമീപനം ഇപ്പോഴും ഉള്‍ക്കൊളളാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. മാത്രവുമല്ല, ആദിവാസികളുടെ വനാവകാശ നിയമം അംഗീകരിക്കുന്നതിന് പകരം ''സ്വയംസന്നദ്ധ കുടിയിറക്കലി'' ന്റെ പേരില്‍ ആദിവാസികളെ ആവാസ വ്യവസ്ഥയില്‍ നിന്നും മാറ്റി പാര്‍പ്പിക്കാനുളള നടപടിയും നടന്നുകൊണ്ടിരിക്കുന്നു.

6. അട്ടപ്പാടിയിലെ ആദിവാസികളെ രക്ഷിക്കുക

ശിശുമരണവും പട്ടിണി മരണവും തടയാന്‍ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുക, സ്വയംഭരണ മേഖല പ്രഖ്യാപപിക്കുക

അട്ടപ്പാടിയിലെ ആദിവാസി ജനതയുടെ ജനസംഖ്യ സ്വാതന്ത്ര്യാനന്തര കാലത്തിനു ശേഷം 1/3 ആയികുറഞ്ഞു. ഇപ്പോഴും തുടരുന്ന ശിശുമരണം അപകടകരമായ സൂചനയാണ്. പാരമ്പര്യ കാര്‍ഷിക രീതിയുടെ തകര്‍ച്ച; കാര്‍ഷിക വികസനത്തിന് സര്‍ക്കാര്‍ സഹായം നല്കാതിരിക്കല്‍; ഭൂമിസംരക്ഷിക്കാനുളള നിയമത്തിന്റെ അഭാവം; ആദിവാസികള്‍ക്കെതിരെ തുടരുന്ന അതിക്രമം തടയുന്നതിനുളള നിയമത്തിന്റെ അഭാവം; ആദിവാസികള്‍ക്കെതിരെ തുടരുന്ന അതിക്രമം തടയുന്നതിനുളള നിയമപാലകരുടെ താല്‍പ്പര്യമില്ലായ്മ; സര്‍ക്കാര്‍ഫണ്ട് ചോര്‍ത്തിയെടുക്കുന്ന സംവിധാനങ്ങള്‍ എന്നിവയെല്ലാം അട്ടപ്പാടിയിലെ ആദിവാസികളുടെ വംശഹത്യയ്ക്കു കാരണങ്ങളാണ്. അട്ടപ്പാടിയിലെ ശിശുമരണം തടയാന്‍ കാര്‍ഷിക വികസനത്തിന്റെ ഊന്നല്‍ നല്‍കുന്ന സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കപ്പെടണം. ശിശുമരണത്തിന്റെ പേരില്‍ വിവിധ ഏജന്‍സികള്‍ ഫണ്ട് തട്ടിയെടുക്കുന്നതിനെ കുറിച്ച് സമഗ്ര അന്വാഷണം നടത്തണം.

7. ആറളം സ്വാകാര്യവല്‍ക്കരണം അവസാനിപ്പിക്കുക

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വനഭൂമി പതിച്ചു നല്‍കുക

ആറളം ഫാമിലെ ആഗിവാസി ഭൂമി പൂര്‍ണ്ണമായും കണ്ണൂര്‍ വയനാട്-കാസര്‍ഗോഡ് ജില്ലകളിലെ ആഗിവാസികള്‍ക്ക് പതിച്ചുനല്‍കണം. ആഗിവാസി ക്ഷേമത്തിന്റെ പേരില്‍ നടത്തുന്ന വിഭവക്കൊളള അവസാനിപ്പിക്കാന്‍ ആറളം ഫാമിഗ് കോര്‍പ്പറേഷന്‍ പിരിച്ചു വിടുക മാത്രമാണ് പോംവഴി.

കേന്ദ്രസര്‍ക്കാര്‍ കൈമാറിയ 19,600-ഏക്കര്‍ വനഭൂമി പതിച്ചു നല്‍കാന്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുളളതാണ്. ഭൂമി പതിച്ചു നല്‍കി പുനരധിവാസം തുടരണം.

7. മുത്തങ്ങയിലെ ആദിവാസികളോട് നീതി പുലര്‍ത്തുക

ഠകരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ച സംഭവമാണ് മുത്തങ്ങ സംഭവം. കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിച്ചില്ലെന്ന് മാത്രമല്ല, കേരള ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും വിധിയും നിര്‍ദ്ദേശവുമുണ്ടായിട്ടും കുടിയിറക്കപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കാനോ, പുനരധിവസിപ്പിക്കാനോ അദികാരികള്‍ തയ്യാറായിട്ടില്ല.

8. ദുര്‍ബല വിഭാഗങ്ങളുടെ പ്രശ്‌നപരിഹാരത്തിന് പ്രത്യാക പാക്കേജുകള്‍ ഉണ്ടാക്കുക. വേടര്‍ തുടങ്ങിയ പ്രാക്തന വിഭാഗങ്ങള്‍ക്ക് ആദിവാസി പദവി നല്‍കുക

വാകാസത്തിന്റെ വിവിധ ഘട്ടങ്ങളിലുളള വരാണ് കേരളത്തിലെ ആദിവാസികള്‍. ഇപ്പോഴും ബഹുദൂരം പിന്നില്‍ത്തന്നെ നില്‍ക്കുന്ന ചില ആദിവാസി വിഭാഗങ്ങളുണ്ട്. പണിയര്‍, അടിയര്‍ തുടങ്ങിയവരും വനവാസികളായ മുതുവാന്‍, മന്നാന്‍, മലമ്പണ്ടാരം തുടങ്ങിയവരും ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. പ്രസ്തുത വിഭാഗങ്ങള്‍ക്ക് പ്രത്യാക പരിഗണന നല്‍കി പുനരധിവസിപ്പിക്കേണ്ടതാണ്. പ്രാക്തന ഗോത്രവര്‍ഗ്ഗ പാക്കേജുകളും പുനരധിവാസ പദ്ധതിയുടെ ഭാഗമാക്കണം. അതോടൊപ്പം, ആദിവാസികളായിട്ടും വേടര്‍ തുടങ്ങിയ ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക് ഇപ്പോഴും പട്ടികവര്‍ഗ്ഗ പദവിയില്ല.
9. മാവോയിസ്റ്റ് ഭീഷണിയുടെ പേരിലുളള പോലീസ് രാജ് അവസാനിപ്പിക്കുക, ആദിവാസി ക്ഷേമ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക.