"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 14, ബുധനാഴ്‌ച

ആദിവാസികള്‍ : നീതി തേടുന്ന ജനത - എന്‍ ആര്‍ സന്തോഷ്‌


സന്തോഷ്‌ 
കേരളത്തിലെ ആദിവാസികള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. 

വൈദേശികാധിപത്യ കാലഘട്ടത്തില്‍ തുടങ്ങിയ ചെറുത്തുനില്‍പ്പ് സമരം തുടരാന്‍ ആദിവാസികള്‍ ഇപ്പോഴും നിര്‍ബന്ധിതരാണ്. വനമേഖലയിലേക്കുളള കടന്നു കയററം, നാണ്യ വിളകളുടെ വ്യാപനം, ബ്രിട്ടീഷ് വനനിയമങ്ങള്‍, ജന്‍മിത്ത സമ്പ്രദായം തുടങ്ങിയ രീതികളിലൂടെ ആദിവാസികള്‍ ശിഥിലമാക്കപ്പെട്ടുകൊണ്ടിരുന്നു. ജനാധിപത്യ കേരളം നിലവില്‍ വരുന്നതിനു മുമ്പുതന്നെ കുടിയിറക്കുകളോടൊപ്പം അടിമത്ത സമാനമായ സാഹചര്യത്തിനും ഒരു വിഭാഗം വിധേയമാക്കപ്പെട്ടു.

സ്വാതന്ത്ര്യാനന്തര കേരളത്തിലും ആദിവാസികളുടെ സ്ഥിതിക്ക് മാററം വന്നില്ല. ജനാധിപത്യ കേരളത്തിലും ബ്രിട്ടീഷ് വനനിയമങ്ങളും വനനശീകരണവും നിര്‍ബാധം തുടര്‍ന്നു. സംഘടിതമായ കുടിയേററത്തെ സര്‍ക്കാര്‍ തന്നെ പ്രോല്‍സാഹിപ്പിച്ചു. വികസനത്തിന്റെ പേരില്‍ പാരമ്പര്യ ആവാസ വ്യവസ്ഥകള്‍ തകര്‍ത്തു. അധികാരത്തിലെ പങ്കാളിത്തത്തിനും അവസര സമത്വത്തിനും വേണ്ടി 19-ാം നൂററാണ്ടില്‍ സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തമായിരുന്നെങ്കിലും ആദിവാസികള്‍ക്ക് ഒരു സംഘടിത ശക്തിയാകാനോ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമാകാനോ കഴിഞ്ഞിരുന്നില്ല. വികസനത്തിന്റെയും കയ്യേററത്തിന്റെയും കാലഘട്ടം അവരെ പ്രതിരോധത്തിലാക്കി. 1970 കളില്‍ ഭൂപരിഷ്‌ക്കരണ പ്രസ്ഥാനം കേരളത്തില്‍ ശക്തമായിരുന്നു. ഭരണഘടനകളുടെ ശക്തമായ പിന്‍ബലമുണ്ടായി രുന്നിട്ടും ആദിവാസികളുടെ സ്വയംഭരണവും ഭൂമിയും സംസ്‌ക്കാരവും സംരക്ഷിക്കാനുളള നിയമങ്ങള്‍ (ഭരണഘടനയുടെ 244-ാം വകുപ്പ് 5-ാം പട്ടിക/6-ാം പട്ടിക എന്നിവ) കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. മാത്രമല്ല, വനമേഖലയില്‍ അധികാരം ഉറപ്പിച്ചവര്‍ പാരമ്പര്യ വാസികളെ പാര്‍ശ്വവല്‍ക്കരിച്ചുകൊണ്ടിരുന്നു. നിയമത്തിന്റെ പരിരക്ഷകള്‍ അവര്‍ക്ക് നിഷേധിക്കുകയും ചെയ്തു. പട്ടികവര്‍ഗ്ഗക്കാരുടെ ദേശീയ സാഹചര്യത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ധേബര്‍ കമ്മീഷന്റെ (Dhebar Commission) നിര്‍ദ്ദേശം പരിഗണിച്ചുകൊണ്ടാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാന്‍ 1975-ല്‍ കേരള നിയമസഭ ആദ്യമായി ഒരു നിയമം ( KST ACT, 1975) പാസാക്കുന്നത്. ഈ നിയമം നടപ്പാക്കികിട്ടാനുളള നീക്കം ആരംഭിച്ചതോടെയാണ് കേരളത്തിലെ ആദിവാസികള്‍ പുതിയ ഒരു മുന്നേററത്തിന് തുടക്കം കുറിക്കുന്നത്. 1990 കളില്‍ പുതിയ മുന്നേററം ആരംഭിച്ചതോടെ നിയമം റദ്ദാക്കാനും, ആദിവാസികളെ പാര്‍ശ്വവല്‍ക്കരിക്കാനും രാഷ്ട്രീയ സംവിധാനം ഒററക്കെട്ടായി അണിനിരന്നു. സ്വാകര്യവനം ദേശസാല്‍ക്കരിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ (Kerala Private Forest, (Vesting & Assignment) Act-1971) ആദിവാസികളുടെ വനാവകാശം ഭാഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും പ്രസ്തുത നിയമവും കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോയി. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കാന്‍ ഡോ. നല്ലതമ്പി തേറയെപ്പോലുളള പൗരാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിവച്ച നിയമയുദ്ധവും ഭൂരഹിതര്‍ക്ക് ഭൂമികിട്ടാന്‍ സി. കെ. ജാനുവിനെ പ്പോലുളള ആദിവാസി നേതൃത്വങ്ങള്‍ 1990 കളുടെ ആരംഭത്തില്‍ തുടക്കംകുറിച്ച പ്രക്ഷോഭങ്ങളുമാണ്ആദിവാസികളെ രാഷ്ട്രീയ സമൂഹവുമായി ഒരു സംവാദത്തിന് പ്രാപ്തമാക്കിയത്. ഭൂസമരങ്ങളുടെ രണ്ടു ദശകംകേരളത്തിലെ ആദിവാസി സമൂഹത്തിന്റെ മുന്നേററത്തില്‍ 1990 മുതലുളള രണ്ടു ദശകം സവിശേഷമായ ഘട്ടമായി കണക്കാക്കാം. ആദിവാസികളുടെ അന്യാധീനമാക്കപ്പെട്ട ഭൂമി തിരിച്ചെടുക്കാനുളള നീക്കം 90 കളുടെ തുടക്ക കേരത്തിലെ ആദിവാസി സമൂഹത്തിന്റെ മുന്നേറ്റത്തില്‍ 1990 മുതലുളള രണ്ടു ദശകം സവിശേഷമായ ഘട്ടമായി കണക്കാക്കാം. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിതിരിച്ചെടുക്കാ നുളള നീക്കം തൊണ്ണൂറുകളുടെ തുടക്കത്തില്‍ കേരളത്തിലെമ്പാടും ഉയര്‍ന്നു വന്നു. അതോടൊപ്പം, നിയമപര മായി ഭൂമി തിരിച്ചുകിട്ടാന്‍ മതിയായ രേഖകളില്ലാത്ത ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാനുളള പ്രക്ഷോഭങ്ങളും ശക്തമായി.

1990 ല്‍ നടന്ന സൗത്ത് ഇന്ത്യന്‍ ആദിവാസി ഫോറത്തിന്റെ സംഗമ ത്തിനുശേഷം, സി. കെ. ജാനുവിനെ പ്പോലുളള പുതിയ നേതൃത്വങ്ങള്‍ ഉയര്‍ന്നു വന്നു. സി. കെ. ജാനു വിന്റെ നേതൃത്വത്തില്‍ അമ്പുകുത്തി, കോളിക്കംപാളി, പനവല്ലി, ചീങ്ങേരി, തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ഭൂസമരങ്ങള്‍ ശ്രദ്ധേയമായി രുന്നു. ഭൂമിയിലുളള അവകാശ സ്ഥാപനത്തോടൊപ്പം, നിരാഹാര സമരങ്ങള്‍ ഉള്‍പ്പെടെയുളള സഹനസമരം പ്രക്ഷോഭത്തിന്റെ രീതിയായിമാറി. സ്ത്രീശക്തിയുടെ സാന്നിധ്യവും പ്രക്ഷോഭങ്ങളുടെ പ്രത്യേകത യായിരുന്നു.

ഞെട്ടിപ്പിക്കുന്ന കണക്കുകളും യാഥാര്‍ഥ്യങ്ങളുമാണ് അന്യാധീന പ്പെട്ട ആദിവാസി ഭൂമി തിരിച്ചെടു ക്കാനുളള 1975-ലെ നിയമം വിവാദമായതോടെ പുറത്തുവന്നത്. ട്രൈബല്‍ ഡവലപ്പ്‌മെന്റ് വകുപ്പ് (ITDP)നടത്തിയ വിശദമായ സര്‍വെയില്‍ നിന്നും വ്യക്തമായത് 1960 ന് ശേഷം അട്ടപ്പാടി ബ്ലോക്കില്‍ മാത്രം 10,000 ഹെക്ടറിലധികം ആദിവാസി ഭൂമി അന്യാധീനപ്പെട്ടു എന്നാണ്. വ്യാജമായ രേഖകള്‍ നിര്‍മ്മിച്ചും പ്രലോഭിപ്പിച്ചും ആദിവാസികളെ കബളിപ്പിച്ചും ഭൂമി തട്ടിയെടുത്ത കേസുകളാണ് ഏറെയും.

അന്യാധീനപ്പെട്ട ആദിവാസി ഭൂമി

കേരളത്തിലെ ആദിവാസി കളുടെ ഭൂമി സംരക്ഷിക്കാനുളള ഒരേ ഒരു നിയമം KST Act,1975[Kerala Scheduled Tribes (Restriction on Transfer and Restoration of Alienated Land) Act, 1975] മാത്രമാണ്. നിയമത്തിന് ചട്ടങ്ങളുണ്ടാക്കിയത് 1986-ല്‍ മാത്രം. നിയമമനുസരിച്ച് നിരവധിപേര്‍ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടാന്‍ അപേക്ഷ നല്‍കി യെങ്കിലും, 4000-ല്‍പ്പരം പേരുടെ അപേക്ഷകള്‍ മാത്രമേ വ്യവഹാര ത്തിന്റെ പരിഗണനയില്‍ കൊണ്ടു വന്നുളളൂ. ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ ഭൂമി തിരിച്ചെടുത്ത് നല്‍കാനുളള നടപടി ക്രമം പൂര്‍ത്തീകരിച്ചിട്ടും സര്‍ക്കാര്‍ തുടര്‍ നടപടിയെടുത്തില്ല. 1993-ല്‍ പൗരാവകാശ പ്രവര്‍ത്തകനായ ഡോ. നല്ലതമ്പിതേറ ഹൈ ക്കോടതിയെ സമീപിച്ചു. നിയമാനു സൃതം ഭൂമി തിരിച്ചെടുത്തു കൊടു ക്കാന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് 1975-ലെ നിയമം മിറ കടക്കാന്‍ കേരള സര്‍ക്കാര്‍ 1996-ല്‍ ഒരു ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടു വന്നു. ഓര്‍ഡിനന്‍സ് ഇന്ത്യന്‍ പ്രസിഡന്റ് തിരിച്ചയച്ചു. ഇടതു-വലതു പ്രസ്ഥാനങ്ങള്‍ ഒററക്കെട്ടായി ദേശീയതലത്തില്‍ കൊണ്ടുപോയ ഒരേ ഒരു വിഷയം ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനുളള നിയമം റദ്ദാക്കുകയെന്ന ആവശ്യമാണ്. 1996-ലെ ഭേദഗതി നിയമം പരാജയപ്പെട്ടപ്പോള്‍ 1959-ലെ ഇടതു പക്ഷ സര്‍ക്കാര്‍ മറ്റൊരു ഭേദഗതി നിയമം കൊണ്ടു വന്നു. കയ്യേറ്റക്കാര്‍ കൈവശം വെക്കുന്ന ആദിവാസി ഭൂമിക്ക് അഞ്ച് ഏക്കര്‍ വരെ സാധുത നല്‍കി പകരം ഭൂമി സര്‍ക്കാര്‍ നല്‍കാനും, അഞ്ചേക്കറില്‍ കൂടുതല്‍ ഉളളത് തിരിച്ചു പിടിച്ച് നല്‍കാനുമായിരുന്നു ഭേദഗതി നിര്‍ദ്ദേശിച്ചിരുന്നത്. അതോടൊപ്പം, 1975-ലെ നിയമം റദ്ദാക്കാനും പുതിയ നിയമം നിര്‍ദ്ദേശിച്ചു. ഇടതു-വലതു പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിയമം പാസ്സാക്കി; ശ്രീമതി. ഗൗരിയമ്മ മാത്രം എതിര്‍ത്തു. 1999-ലെ നിയമ ഭേദഗതി ഡോ. നല്ലതമ്പി തേറയും, പി.യു.സി.എല്‍. തുടങ്ങിയ സംഘടനകളും, ആദിവാസികളും ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. നിയമ ഭേദഗതി സംഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. കേരള സര്‍ക്കാര്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷനുമായി സുപ്രീകോടതി യെ സമീപിച്ചു. സര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിക്കുന്നതു വരെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു കിട്ടാന്‍ കേരളത്തില്‍ ഒരു ദശകം നീണ്ടു നിന്നു. (2009-ല്‍ ഭേദഗതി നിയമം ഭാഗികമായി അംഗീകരിച്ചു കൊണ്ട് സുപ്രീംകോടതി വിധിയുണ്ടായി. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്ത മായി അംഗീകരിച്ച ഭേദഗതി നിയമമോ, സുപ്രീംകോടതി നിര്‍ദ്ദേശങ്ങളോ നാളിതുവരെ നടപ്പാക്കിയിട്ടില്ല).

പട്ടിണി മരണങ്ങളും 2001-ലെ ആദിവാസികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പും

1975-ലെ നിയമം അട്ടിമറിക്കുന്നതോടെ കേരള ത്തിലെ ആദിവാസി ഭൂസമരം അവസാനിക്കുമെ ന്നാണ് ഭരണ വര്‍ഗ്ഗങ്ങള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ വ്യാപ്തിയോടെ ആദിവാസി ഭൂസമരം ശക്തി പ്പെടുകയാണുണ്ടായത്. സി. കെ. ജാനുവിന്റെ നേതൃത്വത്തില്‍ നടന്ന ഭൂസമരങ്ങള്‍ക്ക് ഭൂരഹിതരുടെയും ദലിതരുടെയും ജനാധിപത്യ വിശ്വാസികളുടെയും വിശാലമായ പിന്‍ന്തുണ ലഭിച്ചു തുടങ്ങി. 1997-98 കാലഘട്ടത്തില്‍ ആരംഭിച്ച കണ്ണുര്‍ ജില്ലയിലെ തിരുവോണപ്പുറം -ആറളം ഭൂസമരം, കുണ്ടളയിലും അട്ടപ്പാടിയിലെ തൂവൈപ്പതിയിലും നടന്ന ഭൂസമരം തുടങ്ങിയവ യെല്ലാം ഭൂസമര പ്രസ്ഥാനങ്ങളെ സമഗ്രമായ രൂപത്തില്‍ അവതരിപ്പിച്ചു തുടങ്ങി. 1999-2000 കാലഘട്ടത്തില്‍ കേരളത്തിലെമ്പാടും ആദിവാസി മേഖലയിലുണ്ടായ പട്ടിണി മരണം അതിശക്ത മായ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിനു കളമൊരുക്കി. 157 ആദിവാസികള്‍ പട്ടിണി മരണത്തിനു വിധേയരായി എന്നാണു കണക്കാ ക്കപ്പെടുന്നത്. ''സ്വന്തം മണ്ണില്‍ അഭയാര്‍ത്തികളാകാന്‍ വിധിക്ക പ്പെട്ടവരല്ല ആദിവാസികള്‍'' എന്ന പ്രഖ്യാപനവുമായി ആദിവാസികള്‍ സെക്രട്ടേറിയറ്റു പടിക്കലും മുഖ്യമന്തിയുടെ വീട്ടു പടിക്കലും കുടില്‍കെട്ടി സമരം നടത്തി. 2001 ആഗസ്റ്റ് 29 ന് തുടങ്ങിയ പ്രക്ഷോഭം ഒക്‌ടോബര്‍ 16 വരെ നീണ്ടു നിന്നു. ''പട്ടിണി മരണത്തിന് അറുതി വരുത്താന്‍ കൃഷി ഭൂമി നല്‍കി പുനരധിവസിപ്പിക്കുക'' എന്നതാ യിരുന്നു ആവശ്യം.

1990 മുതലുളള ഒരു ദശകം നിയമപരമായ വ്യവഹാരത്തിലൂടെ തിരിച്ചുകിട്ടേണ്ട അന്യാധീനപ്പെട്ട ഭൂമിയുടെ പ്രശ്‌നം മാത്രമായിരുന്നു പ്രക്ഷോഭ വിഷയമാക്കിയത്. 4000-ത്തോളം വരുന്ന കര്‍ഷകരായ ആദിവാസി കുടുംബങ്ങളുടെ ഭൂമി പ്രശ്‌നമായി മാത്രമേ സര്‍ക്കാര്‍ ഇതിനെ പരിഗണിച്ചിരുന്നുളളൂ. 2001-ലെ കുടില്‍കെട്ടല്‍ സമരത്തോടെ ആദിവാസി ഭൂമി 5-ാം പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ എന്നിവയ്‌ക്കൊപ്പം കേരളത്തിലെ ഭൂരഹിതരായ മുഴുവന്‍ ഭൂരഹിതരുടെയും പുനരധിവാസ പ്രശ്‌നവും ഉയര്‍ന്നു വന്നു. പ്രക്ഷോഭത്തിന് രാഷ്ട്രീയ മാനം കൈവന്നു.

കേരള സര്‍ക്കാരിന്റെ കൈയില്‍ ലഭ്യമായ റവന്യൂഭൂമി, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ കൈവശം വെയ്ക്കുന്ന എസ്റ്റേറ്റ് ഭൂമി, ആദിവാസി പ്രോജക്ടുകള്‍, ടാറ്റാ-ഹാരിസണ്‍ തുടങ്ങിയ വന്‍കിടക്കാര്‍ അനധികൃതമായി കൈവശം വെക്കുന്ന ഭൂമി, വനഭൂമി സര്‍ക്കാരില്‍ നിക്ഷിപ്ത മാക്കുന്ന തിന് നടപ്പാക്കിയ 1971-ലെ നിയമ മനുസരിച്ച് കൊടുക്കാവുന്ന ഭൂമിയുടെ കണക്കാണ് ഭൂരഹിതരെ പുനരധിവസിപ്പിക്കാനുളള സാധ്യത കളായി ചൂണ്ടിക്കാട്ടിയത്.

പ്രക്ഷോഭം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും, ആദിവാസികള്‍ ഒറ്റക്കെട്ടായി ഉയര്‍ത്തെഴുന്നേറ്റു. കേരളത്തിലെ വൈവിധ്യമാര്‍ന്ന ഗോത്രവര്‍ഗ വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന 'ആദിവാസി ഗോത്രമഹാസഭ' എന്ന പ്രസ്ഥാനവും രൂപം കൊണ്ടു. ഭരണകൂടത്തിന്റെ അധാര്‍മിക തയെ വിചാരണയ്ക്ക് വിധേയമാക്കിയ പ്രക്ഷോഭത്തിന് പൗരസമൂഹത്തിന്റെ പൂര്‍ണമായ പിന്തുണ കിട്ടി. 2001 ഒക്‌ടോബര്‍ 16ന് സര്‍ക്കാര്‍ ചില ഒത്തുതീര്‍പ്പ് വ്യവസ്ഥകളുണ്ടാക്കിയതോടെ പ്രക്ഷോഭം അവസാനിപ്പിച്ചു.