"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 18, ഞായറാഴ്‌ച

പുസ്തകം: സംവരണം; പരിരക്ഷകളും വെല്ലു വിളികളും - ആര്‍ അനിരുദ്ധന്‍


സാമൂഹിക നീതിയുടെ പ്രായോഗികതലം എന്ന നിലയില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണ വ്യവസ്ഥകളെയും വര്‍ത്തമാനകാല ഇന്ത്യയില്‍ സംവരണം നേരിടുന്ന വെല്ലുവിളികളേയും അന്വേഷണ വിധേയമാക്കുന്ന പഠനം. സംവരണ വ്യവസ്ഥകളെ അട്ടിമറിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വികസന സ്വാതന്ത്ര്യത്തെ ഉന്മൂലനം ചെയ്യാന്‍ സംവരണ വിരുദ്ധര്‍ നടത്തുന്ന ഗൂഢാലോചനകളെ അനാവരണം ചെയ്യുന്ന ഈ അസാധാരണ പഠനം സ്വകാര്യ, എയ്ഡഡ്, സ്വാശ്രയ മേഖലകളില്‍ സംവരണം നടപ്പിലാക്കേണ്ടതിന്റെ അനിവാര്യതയേയും ബോധ്യപ്പെടുത്തുന്നു.

കൗണ്‍സില്‍ ഫോര്‍ ദലിത് സ്റ്റഡീസ് പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ പഠനമാണ് സംവരണം; പരിരക്ഷകളും വെല്ലു വിളികളും. സാമൂഹിക നീതിയുടെ പ്രായോഗിക തലം എന്ന നിലയില്‍ അധികാര - ഉദ്യോഗ - വിദ്യാഭ്യാസ രംഗങ്ങളില്‍ സംവരണം നേടിയെടുക്കുന്നതിനു വേണ്ടി കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയിലെ അധഃസ്ഥിത വിഭാഗങ്ങള്‍ നടത്തിയ പോരാട്ടങ്ങളെ സസൂക്ഷ്മം അടയാളപ്പെടുത്തുന്ന ഈ പഠനം, ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള സംവരണ പരിരക്ഷകളെ വിശകലനം ചെയ്യുന്നതോടൊപ്പം വര്‍ത്തമാന കാലഘട്ടത്തില്‍ സംവരണം നേരിടുന്ന വെല്ലുവിളികളേയും ചൂണ്ടിക്കാട്ടുന്നു. ഒപ്പം സ്വകാര്യ മേഖലയിലും എയ്ഡഡ് സ്വാശ്രയ മേഖലകളിലും സംവരണം നടപ്പിലാക്കേണ്ടതിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വത്തേയും അനിവാര്യത യേയും ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. വസ്തുതകളുടേയും സഥിതിവിവരക്കണക്കുകളുടേയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള ഈ പഠനം ഗൗരവമേറിയ ചര്‍ച്ചകള്‍ക്കും ഇടപെടലുകള്‍ക്കും തുടര്‍ പഠനങ്ങള്‍ക്കും വഴിയൊരുക്കട്ടെ എന്ന പ്രത്യാശയോടെ വായനക്കാര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു.

ആര്‍ അനിരുദ്ധന്‍

1969 മെയ് 27 ന് ഊരിനാട് വീട്ടില്‍ രാഘവന്റേയും കൊച്ചപ്പിയുട്യും മകനായി തിരുവനന്തപുരം ജില്ലയിലെ നഗരൂരില്‍ ജനിച്ചു. തേക്കിന്‍കാട് എല്‍ പി എസ്, കിളിമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, വര്‍ക്കല എസ് എന്‍ കോളേജ്, കൊച്ചിന്‍ ശാസ്ത്ര - സാങ്കതിക സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ ദലിത് ബഹുജന്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം. 1995 മുതല്‍ സംസ്ഥാന സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിട്ട്യൂട്ടില്‍ എഡിറ്ററായി സേവനം അനുഷ്ഠിക്കുന്നു. പ്രധാനകൃതികള്‍: ദലിതരും സ്വാതന്ത്ര്യത്തിന്റെ 50 വര്‍ഷങ്ങളും, ബുദ്ധിസം വിമോചനത്തിന്റെ പാത, ആഗോളവത്കരണവും ദലിതരും, ഭരണഘടനാ പുനരവലോകനത്തിനു പിന്നില്‍, വിമോചനത്തിന്റെ പാതയേത് (വ്വിര്‍ത്തനം), ബുദ്ധിസവും കമ്മ്യൂണിസവും (വിവര്‍ത്തനം), ശ്രീബുദ്ധന്റെ സാരോപദേശങ്ങള്‍ (വിവര്‍ത്തനം), വെയ്റ്റിങ് ഫോര്‍ എ വിസ (വിവര്‍ത്തനം), ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടും ദലിത് ക്രൈസ്തവ സംവരണവും (പഠനം), ദലിത് സംസ്‌കാരത്തിന്റെ വികാസ പരിണാമങ്ങള്‍ (പഠനം) ഗാന്ധിസം (വിവര്‍ത്തനം), ബാബാ സേഹേബ് അംബേഡ്കര്‍ ദര്‍ശനങ്ങളും സന്ദേശങ്ങളും, കേരളീയ ദലിത് ജീവിതം കാലഘട്ടങ്ങളിലൂടെ; നവോത്ഥാന കാലഘട്ടം, ദലിത് പരിപ്രേക്ഷ്യങ്ങള്‍.

പുസ്തകത്തിന്റെ വില 50 രൂപയാണ്. വിളിക്കേണ്ട നമ്പര്‍ 9446111466