"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ജാതി ചിന്തയില്‍ എരിഞ്ഞൊടുങ്ങുന്ന ഒരു ജനതയുടെ പരമ്പര - പി. എം. പ്രസന്നകുമാര്‍


ഇന്ത്യയിലെ ആദിമ നിവാസികള്‍ ആയ ഗോത്രജനതയുടെ നാശത്തിനു കാരണമായത് ബി. സി. 18 മുതല്‍ ബ്രാഹ്മണമത വരവോടുകൂടിയാണ്. സൈന്ധവ സംസ്‌ക്കാരത്തിന്റെ ഉടമകള്‍ ആയിരുന്ന കറുത്ത ജനതയുടെ സംസ്‌ക്കാരവും ജീവിതവും വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കൃഷി, ഉല്‍പ്പാദന മേഖല നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയ വികസന പ്രക്രിയകള്‍ തകര്‍ത്തുകൊണ്ടാണ് ബ്രാഹ്മണ മതാധിപത്യം തേരോട്ടം തുടങ്ങുന്നത്. ഇന്ത്യന്‍ ജനതയുടെ മേല്‍ ബ്രാഹ്മണാധിപത്യം പടുത്തുയര്‍ത്തിയ ജാതി സങ്കല്‍പ്പം ഈ മനുഷ്യരുടെ ഇടയില്‍ കറുത്ത നിറഭേദങ്ങള്‍ തീര്‍ത്തു. അനെക്യത്തിന്റെ ഊരാക്കുരുക്കില്‍ കുടുക്കി. ഒരു കൂട്ടം മനുഷ്യജനതയുടെ എല്ലാ ജന്മാവകാശവും തകര്‍ത്ത ചരിത്രം വിസ്മരിച്ചുകൊണ്ട് ആ ജനതയുടെ പുനരുദ്ധാരണത്തിന്റെ നിര്‍മ്മിതിക്ക് ഒരുങ്ങുന്നത് അപകടം വിളിച്ചു വരുത്തുകതന്നെ ചെയ്യും. കാരണം നാം ജാതി ചിന്തയുടെ കാണാന്‍ പറ്റാത്ത ചരടില്‍ കോര്‍ത്തു ഇണങ്ങിയ മനുഷ്യ കോലങ്ങള്‍ ആണ്. ഇതില്‍നിന്നുകൊണ്ട് എങ്ങനെ ഒരു ജനതയെ വാര്‍ത്ത് എടുക്കുവാന്‍ കഴിയും. ചിതറിപ്പോയ ഏക ജനതയെ പുനഃനിര്‍മ്മിക്കുക എന്നുള്ളതാണ് ഇവിടുത്തെ പ്രശ്‌നം. അതിനു ജാതി, ഉപജാതി ചിന്ത നിലനില്‍ക്കുന്നടത്തോളം കാലം സാധ്യമല്ല. ഇന്‍ഡ്യന്‍ ജനസമുദ്രത്തിന്റെ ഇടയില്‍ റിമോട്ടു കണ്‍ട്രോള്‍ മോഡലില്‍ ചലിപ്പിക്കുവാന്‍ കഴിയുന്ന പ്രതിഭാസമാണ് ജാതി ചിന്ത. ഓരോ ജാതി കേന്ദ്ര ബിന്ദു അതാതു സങ്കല്‍പ്പിക്കുന്ന ജാതിയുടെ റിമോര്‍ട്ട് എടുത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ജന സാഗരത്തിന്റെ ഇടയില്‍ അതാതു ഉപജാതികള്‍ ചലിക്കും. അത്രകണ്ടു നമ്മുടെ രാജ്യത്തിന്റെ മനുഷ്യചിന്തയില്‍ ഒളിഞ്ഞിരിക്കുന്ന സങ്കല്‍പ്പമാണ് ജാതി. ഇത് ആമയെപ്പോലെ തല വലിക്കുകയും പുറത്തോട്ട് തള്ളുകയും ചെയ്യും ഇവിടുത്തെ വിപ്ലവകാരികളിലും പുരോഗമനവര്‍ഗ്ഗവും മനുഷ്യവര്‍ഗ്ഗവും മനുഷ്യവാദം ഉന്നയിക്കുന്നവരുടെ ഇടയിലും ചിലപ്പോള്‍ ഇത്തരം പ്രവണത ശ്രദ്ധിച്ചു നോക്കിയാല്‍ കാണാന്‍ കഴിയും. ഇത് എല്ലാവരിലും ഇല്ല. ചിലരില്‍ മാത്രമുള്ളതാണ്. എന്നാല്‍ ജാതി ചിന്തയെ പൂര്‍ണ്ണമായും നിഷേധിച്ചു ജീവിക്കുന്നവരും നമ്മുടെ രാജ്യത്തില്‍ നിരവധി ആളുകളുണ്ട്. ഈ കൂട്ടര്‍ നന്മയെ മാത്രം കണ്ടുകൊണ്ട് ആരോടും പ്രതികാരമോ പരിഭവമോ ഇല്ലാതെ തന്റെ ജീവിതത്തില്‍ എല്ലാ യാഥാര്‍ത്ഥമാക്കിക്കൊണ്ട് അക്കരെ മരണത്തിന്റെ അനശ്വര തീരിത്ത് എരിഞ്ഞൊടുങ്ങി ഭൂമിയില്‍ ലയിച്ചു തീരുന്നു. അവരെ ആരും അറിയുന്നില്ല. പുറംലോകത്ത് അവരുടെ പ്രവൃത്തിയെ എത്തിക്കുന്നതുമില്ല. ഇവിടെയാണ് സത്യം എന്ന ഇരുട്ടിലേക്ക് വെളിച്ചത്തെ കടത്തിവിട്ട് യാഥാര്‍ത്ഥ്യങ്ങളുടെ മിഴിചെപ്പുകള്‍ തുറന്ന് മണ്‍മറഞ്ഞുപോയ മഹാന്മാരുടെ ചിന്തകളെ വിശകലനം ചെയ്ത് ഒരു ജനതയുടെ ഏകീകരണത്തിനുവേണ്ടിയുള്ള ജാതി നിര്‍മ്മൂലനം എന്ന ഡോ. അംബേദ്ക്കറുടെ ശാസ്ത്രീയ അടിവേരുകള്‍ തേടിപ്പിടിച്ച് ജാതി ചിന്തയില്‍ എരിഞ്ഞു ഒടുങ്ങുന്ന ഒരു ജനതയുടെ പരമ്പര എന്ന ഈ ലേഖനം വായനക്കാരുടെ യുവജനങ്ങളുടെ ചിന്തയിലേക്ക് ഒരു കൈത്തിരിയായി സമര്‍പ്പിക്കുന്നു. തുടര്‍വായനയിലൂടെ യഥാര്‍ത്ഥ ഇന്‍ഡ്യന്‍ സംസ്‌ക്കാരത്തിലേക്ക് ഇനിയുള്ള നിങ്ങളുടെ ചിന്തയെ രൂപപ്പെടുത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ ഈ ലേഖന പരമ്പര സമര്‍പ്പിക്കുന്നു.