"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

ദളിത് പ്രശ്‌നം ഒരു നിയമ പ്രശ്‌നം - അഡ്വ. സി. കെ. തങ്കപ്പന്‍


വ്യക്തികളും സമൂഹവും എന്നും ചലിക്കുന്നത് ചില നിയമങ്ങള്‍ക്കു വിധേയമായാണ്. ദൈവനിയമവും മനുഷ്യനിയമവുമാണ് വ്യക്തികളെയും സമൂഹത്തെ യും നിയന്ത്രിക്കുന്ന നിയമങ്ങള്‍. എഴുതപ്പെട്ട ദൈവനിയമങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള ഏഴുതപ്പെട്ട മനുഷ്യനിയമങ്ങളും എഴുതപ്പെടാത്ത മനുഷ്യനിയമങ്ങളുമുണ്ട്.

യഹോവയായ ദൈവം മോശയ്ക്കു കൊടുത്ത നിയമം (പഴയ നിയമം) ക്രിസ്തുവിലൂടെ കൊടുത്ത നിയമം (പുതിയ നിയമം).

അല്ലാഹു മുഹമ്മദിലൂടെ അവതരിപ്പിച്ച നിയമം (ഖുര്‍ആന്‍).

ഹിന്ദു ദൈവത്തിന്റെ മുന്നിലൊന്നും സൃഷ്ടിയുടെ ചുമതല കൈകാര്യം ചെയ്യുന്നതുമായ ബ്രഹ്മാവ്, തന്റെ മകനായ മനുവിലൂടെ കൊടുത്ത നിയമം (മനു നിയമം) തുടങ്ങിയവാണ് ഇന്‍ഡ്യയില്‍ പ്രചാരത്തിലുള്ള പ്രധാനപ്പെട്ട ദൈവ നിയമങ്ങള്‍.

ഭരണഘടന, ശിക്ഷാനിയമം, തെളിവ് നിയമം, സിവില്‍ നടപടിക്രം, കുടുംബനിയമങ്ങള്‍ തുടങ്ങിയ നൂറുകണക്കിന് എഴുതപ്പെട്ട മനുഷ്യനിയമങ്ങള്‍ എല്ലാ രാജ്യങ്ങളിലുമുണ്ട്. എഴുതപ്പെട്ട മനുഷ്യനിയമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭരണഘടനയാണ്. വ്യക്തികളുടെ പ്രവര്‍ത്തികളെ നിയന്ത്രിക്കുന്നതില്‍ മനുഷ്യനിയമങ്ങള്‍ക്ക് പങ്കുണ്ടെങ്കിലും വ്യക്തികളെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പ്രധാന ശക്തി ദൈവനിയമമാണ്. വ്യക്തിയുടെ പേര്, വസ്ത്രം, ആഹാരം, തൊഴില്‍, വിവാഹം, വിവാഹ മോചനം, ബന്ധുക്കള്‍, മരണാനന്തര ചടങ്ങുകള്‍, സ്വത്ത് വീതംവയ്ക്കല്‍ തുടങ്ങിയ പ്രധാന കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ദൈവനിയമങ്ങളാണ്.

സഹസ്രാബ്ദങ്ങളായി ഇന്‍ഡ്യയില്‍ പ്രാബല്യത്തിലുള്ള പ്രധാന ദൈവനിയമം മനു നിയമത്തിലാണ്. ഹിന്ദു ദൈവത്തിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സൃഷ്ടിക്കപ്പെട്ടെന്ന് പറയപ്പെടുന്ന ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ നാല് വര്‍ണ്ണത്തില്‍പ്പെട്ടവരുടെ പെരുമാറ്റഘട്ടങ്ങളാണ് (പന്ത്രണ്ട് അദ്ധ്യായങ്ങളിലായി 2694 പദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന) മനു നിയമത്തിലെ പ്രധാന വിഷയം. മേല്‍പ്പറഞ്ഞ നാല് വിഭാഗക്കാര്‍ തങ്ങളുടെ ആത്മാവിന്റെ രക്ഷയ്ക്കായി ചെയ്യേണ്ട കര്‍മ്മ-ധര്‍മ്മങ്ങളെക്കുറിച്ച് പറയുന്ന മനു സങ്കര വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ ആത്മാവിന്റെ മരണാനന്തര രക്ഷയ്ക്കുള്ള മാര്‍ഗ്ഗത്തെക്കുറിച്ച് പറയുന്നില്ല. ജന്തുക്കള്‍ എന്നു മനു പറയുന്ന സങ്കര വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ തൊഴിലുകളെപ്പറ്റിയും അവര്‍ ജീവിക്കേണ്ട രീതിയെപ്പറ്റിയും മനു പറയുന്നു. അവര്‍, സ്വത്ത് സമ്പാദിക്കുവാന്‍ പാടില്ല, പട്ടിയും കഴുതയുമായിരിക്കണം അവരുടെ സത്ത്, അവര്‍ ഒരിടത്ത് സ്ഥിരമായി താമസിക്കുവാന്‍ പാടില്ല; അവര്‍ ശവത്തിന്മേലിട്ട വസ്ത്രങ്ങള്‍ ധരിക്കണം, പൊട്ടിയ പാത്രങ്ങളിലേ അവര്‍ക്ക് ആഹാരം കൊടുക്കാവൂ, അവര്‍ രാത്രിയില്‍ സഞ്ചരിച്ചുകൂടാ തുടങ്ങിയ കുറേ പാടില്ലായ്മകളുടെ പട്ടിക മനു പറഞ്ഞിരിക്കുന്നു.

നാല് വര്‍ണ്ണത്തില്‍പ്പെട്ടവര്‍, മനു നിയമത്തിനു വിരുദ്ധമായി ലൈംഗിക ബന്ധത്തില്‍പ്പെട്ടതില്‍ നിന്നുണ്ടായവരാണ് സങ്കരവര്‍ഗ്ഗങ്ങളെന്നു മനു പറയുന്നു. ബ്രാഹ്ണന് ശൂദ്രസ്ത്രീയിലുണ്ടാ നിഷാദന്‍ മുതല്‍ ശൂദ്രന് ബ്രാഹ്മണ സ്ത്രീയിലുണ്ടായ ചണ്ഡാളനും ചണ്ഡാളന് നിഷാദ സ്ത്രീയിലുണ്ടായ അന്ത്യാവസായിയും ഉള്‍പ്പെടെയുള്ള അനേകം സങ്കര ജാതികളെക്കുറിച്ച് മനു പറയുന്നു. മനു നിയമത്തിനു വിരുദ്ധമായി ജനിച്ച സങ്കര ജാതിക്കാര്‍ പാപത്തിന്റെ സന്തതിയായി പിറക്കുന്നതിനാല്‍ അവര്‍ മോക്ഷത്തിന് അര്‍ഹരല്ല. മനു നിയമപ്രകാരം, ശൂദ്രനു താഴയെള്ളവര്‍ക്ക് ഈ ജന്മത്തില്‍ മോക്ഷം നേടാനാവില്ല. അതുകൊണ്ടാണ് ഈഴവര്‍തൊട്ടു താഴോട്ടുള്ളവരെ ഹിന്ദുമതക്കാരുടെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നത്. ദ്വിജന്മാരായ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നീ മൂന്നു വര്‍ണ്ണക്കാര്‍ക്ക് ദാസ്യവൃത്തി ചെയ്യുന്നതിനു വേണ്ടിയാണ് ഹിന്ദു ദൈവത്തിന്റെ പാദത്തില്‍നിന്ന് ശൂദ്രനെ ജനിപ്പിച്ചതെന്ന് മനു പറയുന്നു. ശൂദ്രന്റെ അവസ്ഥ അതാണെങ്കില്‍ ജന്തുക്കളായി കണക്കാക്കപ്പെടുന്ന സങ്കരവര്‍ഗ്ഗക്കാരോട് പെരുമാറേണ്ടത് എങ്ങനെയാണെന്ന് തീരുമാനിക്കുന്ന അവരുടെ യജമാനനാണ്. മനു  നിയമങ്ങള്‍ നടപ്പിലാക്കിയതിന്റെ ദുരന്തഫലങ്ങളാണ് നമ്മുടെ സമൂഹം സഹസ്രാബ്ദങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇന്‍ഡ്യയുടെ ഭരണം കുറേക്കാലം മനു നിയമത്തെ അംഗീകരിക്കാത്ത വിദേശീയരുടെ കൈകളിലായെത്തിയതു കൊണ്ടുണ്ടായ മാറ്റങ്ങളാണ് ഇന്ന് ഈ രാജ്യത്ത് കാണുന്നത്. ബ്രിട്ടീഷുകാര്‍ നമ്മുടെ കാര്യങ്ങളില്‍ ഇടപെടുവാന്‍ ഇടയായതുകൊണ്ടാണ് നമ്മുടെ അവസ്ഥയ്ക്ക് അല്‍പ്പമെങ്കിലും മാറ്റങ്ങളുണ്ടായത്. മറ്റുള്ളവര്‍ കന്നുകാലികളെക്കാള്‍ കഷ്ടമായി നമ്മോട് പെരുമാറിയതിനാല്‍ അലിവുതോന്നിയ ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയില്‍ അടിമ വ്യാപാരം നിരോധിച്ചു. വിദേശ ക്രിസ്ത്യന്‍ മിഷണറിമാരുടെ സമ്മര്‍ദ്ദങ്ങളുടെ ഫലമായി തിരുവിതാംകൂറിലും അടിമക്കച്ചവടം നിരോധിച്ചു. മനു നിയമത്തെ അംഗീകരിക്കാതിരുന്ന ബ്രിട്ടീഷുകാര്‍ ഡോ. അംബേദ്ക്കറുടെ അപേക്ഷകള്‍ കേള്‍ക്കുവാന്‍ സൗമനസ്സും കാണിച്ചു. ബ്രിട്ടീഷുകാരുടെ ഔദാര്യത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംവരണം. നമ്മുടെ സമൂഹം മനു നിയമത്തിനു വിധേയമായി നില്‍ക്കുന്നതിനുള്ള കൂലിയാണ് ഇന്നത്തെ സംവരണം.

ശ്രീബുദ്ധന്‍ ഗുരുനാനാക്, നാരായണഗുരു, ഡോ. അംബേദ്ക്കര്‍ തുടങ്ങിയ അനേകര്‍ മനു നിയമത്തെ പല രീതിയില്‍ എതിര്‍ത്തെങ്കിലും അവരുടെ എതിര്‍പ്പുകള്‍ക്കും അവര്‍ പറഞ്ഞ വിഷയങ്ങള്‍ക്കും കാര്യമായ സ്വാധീനമൊന്നും ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല.

ബുദ്ധന്‍ മനു നിയമത്തെ എതിര്‍ ത്തെങ്കിലും ബുദ്ധന്റെ ഇന്നത്തെ അനുയായികള്‍ മനു നിയമത്തെ അംഗീകരിക്കുന്നു. കാരണം, ഇന്നത്തെ ഇന്‍ഡ്യയിലെ ബുദ്ധമതത്തില്‍ ജാതിയുണ്ട്. ബുദ്ധനെപ്പോലെ ഗുരുനാനാ ക്കും മനു നിയമത്തെ എതിര്‍ത്തെങ്കിലും ഗുരുനാനാക്കിന്റെ അനുയായി കളായ സിഖ് മതക്കാരും ഇന്ന് മനു നിയമത്തെ അംഗീകരി ക്കുന്നു. കാരണം, സിഖ് മതത്തില്‍ ജാതിയുണ്ട്. നാരായണഗുരു തുടക്കത്തില്‍ ജാതിയെ എതിര്‍ത്തിരുന്നെങ്കിലും അദ്ദേഹം ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചതോടെ ജാതിയേയും മനു നിയമത്തെയും അഗീകരിച്ചു. ഇന്‍ഡ്യയിലേക്കു വന്ന ക്രിസ്തുമതം, ഇസ്ലാമതം തുടങ്ങിയവും ജാതി സമ്പ്രദായത്തെ അംഗീകരിക്കുന്നതിലൂടെ അവരും മനു നിയമത്തെ അംഗീകരിക്കുന്നു.

മനു നിയമമാണ് നമ്മുടെ പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ കാരണമെന്ന് കണ്ടെത്തിയ ഡോ. അംബേദ്ക്കര്‍ മനുസ്മൃതിയുടെ കോപ്പികള്‍ പരസ്യമായി കത്തിച്ചുകൊണ്ട് തന്റെ പ്രതിക്ഷേധം പ്രകടിപ്പിച്ചു. മനുനിയമത്തില്‍നിന്ന് വിട്ടു നില്‍ക്കുന്നതിനുവേണ്ടി അദ്ദേഹം ബുദ്ധമതം സ്വീകരിച്ചു. എന്നാല്‍ ബുദ്ധമതവും ജാതിയെ അംഗീകരിക്കുന്ന വഴി, മനു നിയമത്തിന്റെ പിടിയിലായി.

നിരീശ്വര വാദത്തിലധിഷ്ഠിതമായ മാര്‍ക്‌സിസം മനു നിയമത്തെ അംഗീകരിക്കാത്തതുകൊണ്ട് മാര്‍ക്‌സിയന്‍ തത്വങ്ങള്‍ അടിസ്ഥാനമാക്കി യുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെ നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്ക പ്പെടുമെന്ന് പല പട്ടികക്കാരും കരുതുന്നു. മനു നിയമവും മാര്‍ക്‌സിയന്‍ തത്വങ്ങളും കൂട്ടിച്ചേര്‍ത്തതാണ് ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രത്യയ ശാസ്ത്രം.

ബ്രാഹ്മണരുടെ നിര്‍ദ്ദേശപ്രകാരമേ മറ്റുള്ള മൂന്നു വര്‍ണ്ണക്കാര്‍ കാര്യങ്ങള്‍ ചെയ്യാവൂ എന്ന് മനു അനുശാസിക്കുന്നു. ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റു കാരുടെ കാര്യത്തിലും ഈ നിയമം പാലിക്കപ്പെടുന്നു. മനു നിയമ മനുസരിച്ച് മനുഷ്യവിഭാഗത്തില്‍ പട്ടികക്കാര്‍ ഉള്‍പ്പെടുന്നില്ല. അടിസ്ഥാന വര്‍ഗ്ഗം ശൂദ്രരാണ്. ശൂദ്രരുടേയും അതിനുമുകളിലുള്ളവരുടേയും കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൈകാര്യം ചെയ്യുന്നത്. സംവരണസീറ്റുകളില്‍ മറ്റുള്ളവരെ മത്സരിപ്പിക്കുവാന്‍ അനുവദിക്കുന്നതുകൊണ്ടാണ് പട്ടികക്കാരായ എം. പി.മാരും എം. എല്‍.എ.മാരും ഉണ്ടാകുന്നത്.

മനു നിയമത്തെക്കുറിച്ച് എനിക്കറിയില്ലെന്നും ഞാന്‍ മനു നിയമത്തെ അംഗീകരിക്കുന്നില്ലെന്നു പറയുന്ന പട്ടികക്കാര്‍ ഉണ്ട്. സ്വന്തം വിവാഹമോ മക്കളുടെ വിവാഹമോ ഹിന്ദുമത ആചാരപ്രകാരം നടത്തിയിട്ടുള്ള എല്ലാവരും മനു നിയമത്തെ അംഗീകരിക്കുന്നു. സംവരണ ആനുകൂല്യം ലഭിച്ചാലും ഇല്ലെങ്കിലും താനൊരു ഹിന്ദുവാണെന്നും പട്ടിക ജാതിയില്‍ പ്പെട്ടവനാണെന്നും വില്ലേജ് ഓഫീസര്‍ മുമ്പാകെ എഴുതികൊടുത്തിട്ടുള്ള എല്ലാവരും മനു നിയമത്തിനു വി ധേയരാണ്.

പട്ടികക്കാരെ മനുഷ്യരായി, മതങ്ങള്‍ അംഗീകരിക്കുന്നില്ല. ഡോ. അംബേദ്ക്കര്‍ എഴുതിയ ഇന്‍ഡ്യന്‍ ഭരണഘടന നിലവില്‍ വന്നതോടെ പട്ടികക്കാര്‍, പൗരന്മാ രാക്കപ്പെട്ടു. പൗരന്മാരാക്കപ്പെട്ടതോടെ പട്ടികക്കാരെ മനുഷ്യരായി അംഗീകരിക്കപ്പെട്ടുവെന്ന് ധരിക്കുന്ന പല പട്ടികക്കാരുമുണ്ട്. പട്ടികക്കാരെ മനുഷ്യരായി അംഗീകരിക്കാത്തതുകൊണ്ടാണ് പട്ടികക്കാര്‍, മനുഷ്യസമൂഹത്തിലെ അംഗമായാല്‍ അവരെ പ്രത്യേക വിഭാഗമായി വേര്‍തിരിച്ചു നിര്‍ത്തുന്നത്.

നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ഇന്‍ഡ്യന്‍ ഭരണഘടനയുടെ രചനയിലൂടെ മനു നിയമത്തിനൊരു ചെറുതട ഇടുവാന്‍ ഡോ. അംബേദ്ക്കര്‍ക്കു കഴിഞ്ഞു. കൂടാതെ, മനു നിയമത്തെ മറികടക്കുന്നതിനുള്ള പല വ്യവസ്ഥകളും ഡോ. അംബേദ്ക്കര്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ദൈവനിയമ മെന്നു വിശ്വസിക്കപ്പെടുന്ന മനു നിയമത്തെ മറികടക്കുവാന്‍ ആ വ്യവസ്ഥകള്‍ക്കു കഴിയുന്നില്ല. ബ്രിട്ടീഷുകാര്‍ ഈ രാജ്യം വിട്ടു പോയശേഷം ഇന്‍ഡ്യയുടെ ഭരണം മനു നിയമത്തെ അംഗീകരിക്കുന്ന വരുടെ കൈകളിലാണ്. ഹിന്ദു ദൈവം ജനത്തെ വിവിധ വിഭാഗങ്ങളി ലായി വിവിധ കര്‍മ്മ- ധര്‍മ്മാദികളോടെ നിര്‍മ്മിച്ചിരിക്കുമ്പോള്‍, ''മനുഷ്യനിയമ''ത്തിനു മുന്നില്‍ എല്ലാവരും തുല്യരാകുന്നതെങ്ങനെ എന്നതാണ് ഭരണക്കാരെ കുഴയ്ക്കുന്ന പ്രശ്‌നം. ഒരു പരിഗണനയും കൊടുക്കരുതെന്ന് മനു പറയുന്ന ദസ്യക്കളുടെ പിന്മുറക്കാരെന്ന് പറയപ്പെടുന്ന പട്ടികക്കാര്‍ക്കും അതുപോലെയുള്ളവര്‍ക്കും പ്രത്യേകം പരിഗണനകള്‍ കൊടുക്കണമെന്ന ഭരണഘടനാ വ്യവ സ്ഥകള്‍ പാലിക്കുന്നതിന് ഭരണക്കാര്‍ ബുദ്ധിമുട്ടുന്നു. എന്തെങ്കിലും കാരണം പറഞ്ഞ്, ഭരണഘടനാ വ്യവസ്ഥകളും പട്ടികക്കാര്‍ക്ക് അനുകൂലമായ നിയമങ്ങളും വ്യവസ്ഥകളും നടപ്പാക്കാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഭരണഘടന അടക്കമുള്ള നിയമങ്ങളെ മരവിപ്പിച്ച് ക്രമേണ മനു നിയമം നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ദൃതഗതിയില്‍ നടക്കുന്നു. വിദ്യാഭ്യാസ ആരോഗ്യം, തൊഴില്‍, സാമ്പത്തീക, നിയമ രംഗങ്ങളില്‍ ഇന്നു നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌ക്കാരങ്ങള്‍ ആ തന്ത്രത്തിന്റെ ഫലമാണ്.

മനു നിയമത്തിനു വിധേയമായി കഴിയേണ്ടിവരുന്നതാണ് നമ്മുടെ പ്രശ്‌നങ്ങളുടെ കാരണമെന്നതിനാല്‍ മനു നിയമത്തെ മറികടക്കാതെ നമ്മുടെ പ്രശ്‌നങ്ങള്‍ തീരുകയില്ല. മനു നിയമത്തെ, ദൈവനിയമമായി വിശ്വസിക്കുന്നതിനാല്‍ യുക്തിവാദത്തിനോ നിരീശ്വരവാദത്തിനോ, മാര്‍ക്‌സിയന്‍ വിഷയങ്ങള്‍ക്കോ, ജനനിയമങ്ങള്‍ക്കോ പ്രക്ഷോഭണ ങ്ങള്‍ക്കോ അതിനെ മറികടക്കാനാവില്ല. മറ്റൊരു ദൈവനിയമത്തിനൊ മനു നിയമത്തിനൊ മറികടക്കാനാവുകയുള്ളൂ.

സകലര്‍ക്കുംകീഴില്‍ അടിമപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനായി, ദൈവം നമ്മുടെ പൂര്‍വ്വികര്‍ക്കു വെളിപ്പെടുകയും അവര്‍ക്ക് ഒരു നിയമം കൊടുക്കുകയും ചെയ്തു. തങ്ങള്‍ക്കു വെളിപ്പെട്ട ദൈവത്തെക്കുറിച്ചും അവര്‍ പാടിയ എഴുതിയ പാട്ടുകളില്‍നിന്നും അവരുടെ പ്രവര്‍ത്തന ങ്ങളില്‍നിന്നും മനസ്സിലാക്കാം.

മനു നിയമത്തിനോ യഹോവയായ ദൈവം കൊടുത്ത നിയമങ്ങള്‍ക്കോ അല്ലാഹു അവതരിപ്പിച്ച നിയമത്തിനോ എതിരല്ലാത്ത ആ ദൈവ നിയമം ഏതടിമകള്‍ക്കും നടത്താനാവുന്നത്ര ലളിതമാണെന്ന് ഒരു തലമുറക്കാലത്തെ ജീവിതത്തിലൂടെ അവര്‍ നടത്തിക്കാണിച്ചു. ദൈവ നിയമമനുസസരിച്ച് ജീവിച്ച അവര്‍ ആരുടേയും സഹായമില്ലാതെ സ്വന്തമായി വസ്തുവക കളുണ്ടാക്കി ആനന്ദമായി ജീവിക്കുകയും വരും തലമുറകള്‍ക്കുവേണ്ടി തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിലായി നൂറ് ഏക്കറോളം ഭൂമി വാങ്ങുകയും റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളടക്കം അനേകം സ്‌കൂളുകളും അനേകം വ്യവസായശാലകളും സ്ഥാപിക്കുകയുണ്ടായി.

നമ്മുടെ പൂര്‍വ്വികര്‍ നടത്തിക്കാണിച്ച ആ ദൈവനിയമമനുസരിച്ച് ജീവിക്കുന്ന പട്ടികക്കാര്‍ രക്ഷപെടുമെന്നു മാത്രമല്ല, നമ്മുടെ സമൂഹം, ആ ദൈവ നിയമമനുസസരിച്ച് ജീവിക്കുമ്പോള്‍ നമ്മുടെ എല്ലാ പ്രശ്‌നങ്ങളും എന്നന്നേക്കുമായി തീരും തീര്‍ച്ച. 

അഡ്വ. സി കെ തങ്കപ്പന്‍ 9995561404