"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

ബഹുജന യുഗം - ജിനമിത്ര


ഇന്ത്യന്‍ സമൂഹം ജാതിമത വര്‍ഗത്തിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ഒരു സാമൂഹിക ക്രമീകരണമാണ്. സവര്‍ണ്ണ അവര്‍ണ്ണ മനോഭാവം പ്രത്യക്ഷവും പരോഷവുമായി നിലനില്‍ക്കുന്നു. ബ്രാഹ്മണ ആധിപത്യം വളരെ ശക്തമായി രാജ്യത്ത് തീവ്രജാതി അടിത്തറ ഊട്ടിയുറപ്പിച്ചിരിക്കുന്നു. ''ബഹുജന്‍ ഹിതായ, ബഹുജന്‍ സുഖായ'' ലോകത്തിനുമുമ്പില്‍ രൂപംകൊടുത്ത വ്യക്തിത്വമാണ് മഹാനായ ശ്രീബുദ്ധന്‍. ആ മഹത് വ്യക്തിത്വത്തിന് ശേഷം അനേകം മഹാ പുരുഷന്മാര്‍ നമ്മുടെ രാജ്യത്ത് ജന്മമെടുത്തു. അവര്‍ അവരുടെ കാലഘട്ടത്തില്‍ സന്ധിയില്ലാതെ ബ്രാഹ്മണിസത്തിനെതിരായി പടപൊരുതുകയും വിജയം വരിക്കുകയും ചെയ്തു. അനേകംപൂര്‍വ്വീകര്‍ കൊലചെയ്യപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തു.

ഹുയാങ് സാംഗിനെപ്പോലെയുള്ള സഞ്ചാരികള്‍ ഇന്ത്യയുടെ (ജമ്പുദ്വീപിന്റെ) യാഥാര്‍ത്ഥ്യ ചരിത്രം ശേഖരിച്ചുവെയ്ക്കുകയും ചരിത്രമാക്കുകയും യഥാര്‍ത്ഥ ചരിത്രം ബ്രാഹ്മണ മേധാവിത്വം മറച്ചുവയ്ക്കുകയും ഇന്ത്യാചരിത്രം ആര്യ-ദ്രാവിഡ സംസ്‌കാരമാണെന്നു സ്ഥാപിക്കുകയും ചെയ്തു. ദലിത് പിന്നോക്ക മത ന്യൂനപക്ഷങ്ങളുടെ എല്ലാവിധ വിമോചനത്തിന്റെയും മഹാനായിരുന്നു സാഹിബ് കാന്‍ഷിറാം. 21-ാം നൂറ്റാണ്ടില്‍ അംബേദ്കര്‍ യുഗത്തിന്റെയാണെന്നും അടിച്ചമര്‍ത്തപ്പെട്ടവന്റെ എല്ലാ പ്രതിസന്ധികളും തുറക്കപ്പെടുമെന്നും അതിന്റെ വോട്ടും അതിന്റെ മൂല്യവും അധികരവും അതിന്റെ ശക്തിയും ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് അദ്ദേഹം കാണിച്ചുകൊടുത്തു. മാന്യവര്‍ കാന്‍ഷി റാംജി 1984 ഏപ്രില്‍ 14ന് രൂപം കൊടുത്ത മഹത്തായ പ്രസ്ഥാനമായിരുന്നു ബി. എസ്. പി. അടിത്തട്ടുകാര്‍ക്ക് സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വിപത്തായിരുന്ന ജാതി വ്യവസ്ഥിതി എന്ന സാമൂഹ്യ ദുരാവസ്ഥ ക്കെതിരെ ചരിത്രത്തിന്റെ കാലഘട്ടങ്ങളിലായി സന്ധിയില്ലാതെ കലാപങ്ങള്‍ സംഘടിപ്പിച്ച് നമ്മുടെ പൂര്‍വ്വപിതാക്കന്മാരുടെ സ്വപ്നങ്ങളുടെയും പോരാട്ടങ്ങളുടെയും പിന്തുടര്‍ച്ചയായിരുന്നു ബഹുജന്‍ പ്രസ്ഥാനത്തിന്റെ രൂപീകരണം.

1984വരെ ഇന്ത്യയിലെ രാഷ്ട്രീയ അപ്രമാദിത്യ ശക്തിയായിരുന്ന കോണ്‍ഗ്രസ്സിന്റെയും ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയിലെ തകര്‍ച്ചക്ക് ഇടനല്‍കി. എന്നാല്‍ സര്‍വ്വജന്‍ സമാജിന്റെ രൂപീകരണം കോണ്‍ഗ്രസ് ബ്രാഹ്മണ ശക്തികള്‍ പ്രസ്ഥാനത്തിന്റെ പ്രധാന സ്ഥാനങ്ങളില്‍ വരികയും അതുകൊണ്ട് മൂന്നാമത് ദേശീയ പ്രസ്ഥാനമായ ബി.എസ്.പി.എ ദേശീയ സ്ഥാനത്തുനിന്നും മാറ്റുവാന്‍ അവര്‍ക്ക് സാധിച്ചു. അതിന് സംസ്ഥാനത്തെ എം. എല്‍.എ.മാരും അഞ്ച് സംസ്ഥാന എം.പിമാരും മാന്യവര്‍ കാന്‍ഷി റാംജി സൃഷ്ടിച്ചിരുന്നു. ഇന്ത്യയില്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ വിമോചന സ്വപ്നങ്ങളെയാണ് മായാവതിയുടെ നേതൃത്വത്തില്‍ തകര്‍ന്നടിഞ്ഞത്. ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ നിശബ്ദമായി സവര്‍ണ്ണ കൂട്ടായ്മയെ സഹായിക്കുകയും അവര്‍ക്ക് അനുകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈ കുതന്ത്രങ്ങള്‍ നാം തിരിച്ചറിഞ്ഞില്ലെങ്കില്‍ വീണ്ടും ഒരു ഇരുണ്ട യുഗത്തിലേക്ക് കടക്കുമെന്ന് തീര്‍ച്ച. മൂവായിരം വര്‍ഷക്കാലം അടിമവര്‍ഗ്ഗമായിരുന്ന നമ്മള്‍ അംബേദ്കറുടെ കാലഘത്തില്‍ എല്ലാ പരിരക്ഷയും ലഭിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പരിനിര്‍വ്വാണത്തിനുശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ പ്രസ്ഥാനംവിട്ട് മറ്റ് പ്രസ്ഥാനങ്ങളിലേക്ക് കുടിയേറി. അവര്‍ പറഞ്ഞു അംബേദ്കറിസം വിജയിക്കില്ല. എന്നാല്‍ ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം മാന്യവര്‍ കാന്‍ഷി റാംജി വിജയിക്കാന്‍ കഴിയുമെന്ന് കാണിച്ചുകൊടുത്തു. എന്നാല്‍ ആ പ്രസ്ഥാനം (ബി. എസ്. പി.) വീണ്ടും ഇരുണ്ട യുഗത്തിലേക്ക് നീങ്ങുകയാണ്.

ഒരു വശത്ത് സാഹേബ് കാന്‍ഷിറാംജിയാകട്ടെ അദ്ദേഹത്തിന്റെ മിഷനറിമാരായ സഹപ്രവര്‍ത്തകരോടും അനുയായികള്‍ക്കുമൊപ്പം രാജ്യമെമ്പാടും ബഹുജന്‍ പ്രത്യശശാസ്ത്രം വ്യാപിപ്പിക്കുന്നതില്‍ വ്യാപൃതനായിരുന്നു. എന്നാല്‍ അതേ സമയം മറുവശത്ത് മായാവതിയും അവരുടെ ഒരുപിടി 'ചട്ടുകങ്ങളും' ബി. എസ്. പി.യുടെ നിയന്ത്രണം അവിഹിതമായി പിടിച്ചെടുക്കുവാനുള്ള കുതന്ത്രങ്ങളും ഗൂഡാലോചനകളും നടത്തുകയായിരുന്നു. ലക്ഷക്കണിക്കിന് ബഹുജന്‍ മിഷനറിമാരെ നീര്‍ജ്ജീവരാക്കുവാനും ഇല്ലായ്മ ചെയ്യുവാനും നിരവധി പദ്ധതികള്‍ മായാവതി ആസൂത്രണം ചെയ്തു. അത്തരം നികൃഷ്ടമായ നിരവധി ഗൂഢതന്ത്രങ്ങളിലൂടെ മായാവതിക്ക് ബി. എസ്. പി. പിടിച്ചെടുക്കുവാനും നിയന്ത്രിക്കുവാനും കാന്‍ഷി റാംജിയുടെ ജീവിതകാലത്തുതന്നെ സാധ്യമായി. കാന്‍ഷി റാംജിയുടെ മരണത്തിനുശേഷം ബ്രഹ്മണ ശക്തികളുമായി ഉണ്ടാക്കിയ രഹസ്യധാരണപ്രകാരം ബഹുജന്‍ പ്രസ്ഥാനത്തെ നശിപ്പിക്കുവാന്‍ മായാവതിക്കു കഴിഞ്ഞു. ബാബാ സാഹേബ് അംബേദ്കറുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തോടും പ്രസ്ഥാനത്തോടും അദ്ദേഹത്തിന്റെ സൈന്യാധിപന്മാര്‍ എന്നു സ്വയം വിളിക്കപ്പെട്ടവര്‍ എന്താണോ ചെയ്തത് അതുതന്നെയാണ് മായാവതിയും രഹസ്യമായി ചെയ്തുകൊണ്ടിരുന്നത്. അവര്‍ കാന്‍ഷിറാംജിയുടെ ~ഒരേയൊരു രാഷ്ട്രീയ പിന്‍ഗാമിയെന്ന് കാപട്യപൂര്‍വ്വം അവകാശപ്പെട്ടു കൊണ്ടിരുന്നു.

ബഹുജന്‍ പ്രസ്ഥാനത്തിനെതിരെ ഗൂഢാലോചന നടത്തുന്ന ബ്രാഹ്മണ വര്‍ഗ്ഗത്തിന് പാര്‍ട്ടിയില്‍ അനര്‍ഹമായ സ്ഥാനമാനങ്ങളും പരമാവധി നേടങ്ങളും മായാവതി ഒരുക്കിക്കൊടുത്തു. ബഹുജന്‍ സമാജിന്റെ സാമൂഹ്യ പരിവര്‍ത്തനവും സാമ്പത്തിക വിമോചനവുമെന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ കാന്‍ഷിറാംജി രൂപംകൊടുത്ത ബഹുജന്‍ സമാജ് പാര്‍ട്ടി, ഇന്നാകട്ടെ ബ്രാഹ്മണ ശക്തികളുടെയും ബ്രാഹ്മണ കോണ്‍ഗ്രസ് ശക്തികളുടെയും കൈകളിലാണ്. ബഹുജന്‍ മിഷനറിമാര്‍ക്കെതിരെയും ബഹുജന്‍ പ്രസ്ഥാനത്തിനെതിരെയും അനേകം കുറ്റകൃത്യങ്ങളാണ് മായാവതി ചെയ്തുകൂട്ടിയത്. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് ദേശീയ തലത്തില്‍ രൂപംനല്‍കിയ പ്രസ്ഥാനമാണ് 'സേവ് ബഹുജന്‍ മൂവ്‌മെന്റ്'. മായാവതിയെ പുറത്താക്കൂ ബി. എസ്. പി. എ. രക്ഷിക്കൂ എന്ന കര്‍മ്മപദ്ധതിയിലൂന്നി ഞങ്ങള്‍ കാന്‍ഷിറാം മുന്നോട്ടുവച്ച് ആശയങ്ങളുടെ അടിത്തറ കാലോചിതമായി കര്‍മ്മപരിപാടകളിലൂടെ ബഹുജന്‍ സമൂഹത്തെ സംരക്ഷിക്കുന്നതിനുവേണ്ടി നിലനില്‍ക്കുന്നു.