"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

മിമിക്രിവേദികളിലെ അപൂര്‍വ്വ അത്ഭുതമായി നെടുവര കുടുംബം


ബിജു നെടുവര 
ആ... ആ... ആ... ആ...
ആ... ആ... ആ... ആ...
കണ്ണും കണ്ണും തമ്മില്‍ തമ്മില്‍
കഥകള്‍ കൈമാറും അനുരാഗമേ...

മലയാളത്തിന്റെ എക്കാലത്തേയും രോമാഞ്ചമായ ജയന്റെ വേഷഭാവാദികളോടെ ഒരു കുരുന്നുബാലന്‍ അടിവെച്ചിടിവെച്ച് വേദിയിലെത്തുമ്പോള്‍ കാണികള്‍ ആര്‍പ്പുവിളികളോടെ എഴുന്നേല്‍ക്കുന്നു... ആ വേഷഭാവാദികള്‍ കാണാന്‍... ഒരു നാലുവയസ്സുകാരന്‍ വേദികളില്‍ കാണിക്കുന്ന മാസ്മരിക ഇന്ദ്രജാലം അത്ഭുതാദരവുകളോടെ കാണാന്‍... ക്രിസ്റ്റോ നെടുവരയെന്ന 4 വയസ്സുകാരന്റെ പ്രകടനം ആസ്വാദകര്‍ക്ക് അത്ര കോള്‍മയില്‍കൊള്ളിക്കുന്നതാണ്...

പ്രായപൂര്‍ത്തിയായ മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ ശ്രമകരമായി അവതരിപ്പിക്കുന്ന മലയാളത്തിലെ നടന്മാരുടെയും രാഷ്ട്രീയ- സാമുദായിക നേതാക്കളുടേയും രൂപഭാവങ്ങളും വേഷഭാവാദികളിലും അനായാസം വേദിയിലവതരി പ്പിക്കുന്ന ഈ കൊച്ചുമിടുക്കന്‍ കലാകേരളത്തിന്റെ ഭാവിവാഗ്ദാനമായ കലാകാരനാണ് എന്ന് നിസ്സംശയം ഉറപ്പിക്കാം.

കോട്ടയം, കൊടുങ്ങൂര്‍ നെടുവരകുടുംബത്തിലെ ഇളംതലമുറ... നെടുവര കുടുംബം ഒരു കലാകുടുംബമാണ് ക്രിസ്റ്റോയുടെ അച്ഛന്‍ ബിജു നെടുവര, കേരളത്തിലെ അറിയപ്പെടുന്ന ഒരു മിമിക്രി കലാകാരനാണ്. അച്ചന്‍ പഠിപ്പിച്ചു വിടുന്ന വേഷഭാവാദികള്‍ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ ക്രിസ്റ്റോ ചെറുപ്രായത്തില്‍ 3 വയസ്സുമുതല്‍ ശ്രമിച്ചിരുന്നു. ക്രിസ്റ്റോയുടെ അച്ഛന്‍ ബിജുവിനേയും ഇതുപോലെ മിമിക്രിവേദിയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ബിജുവിന്റെ അച്ഛനായ കെ. സി. ചാക്കോയാണെന്നും മിമിക്രിയെക്കുറിച്ചുള്ള ആദ്യപാഠങ്ങള്‍ പറഞ്ഞു തന്നു തന്നെ ആദ്യം വേദിയില്‍ കയറ്റിയതും പിതാവാണെന്ന് ബിജു നെടുവര സൈന്ധവമൊഴിയോടു പറഞ്ഞു. അതുപോലെ താനും ക്രിസ്റ്റോയെ വേദികളില്‍ നിന്ന് വേദികളിലേക്കും ചാനലുകളില്‍ക്കും വിദേശ പ്രോഗ്രാമുകളിലേക്കും കൊണ്ടുപോവുകയാണ്. കൊടുങ്ങൂര്‍ പ്രദേശവാസികള്‍ക്ക് അഭിമാനമാണ് നെടുവര കുടുംബം.

ബിജുനെടുവര വേദികളില്‍ കൂടുതല്‍ അവതരിപ്പിച്ചിട്ടുള്ളത് വി. ഡി. രാജപ്പനെയാണ്. ഇപ്പോള്‍ വി. ഡി. രാജന്റെ അപരനായി വേദികളിലെത്തി നിറഞ്ഞ കയ്യടി നേടുകയാണ് ബിജു. വി. ഡി. രാജപ്പനെ അതരിപ്പിക്കുന്നവര്‍ വേറെയുണ്ടെങ്കിലും ഇത്ര കൃത്യതയോടെ ഈ കലാകാരനെ അവതരിപ്പിക്കാന്‍ ബിജുവിനു മാത്രമേ കഴിയൂ... കാരണം ബിജുവിന്റെ ശരീരം പ്രകൃതം ഏകദേശം വി. ഡി. രാജപ്പന്റേതുപോലെ തന്നെ. പിന്നെ വി. ഡി. രാജപ്പന്റെ മാനറിസങ്ങളും തന്നിലേക്കാവാഹിച്ചപ്പോള്‍ ഈ അനുഗ്രഹീത നടന്‍ ബിജുവിന്റെ ഭാവവേഷാദികളാല്‍ വീണ്ടും അരങ്ങു തകര്‍ക്കുന്നു.

 ഹാസ്യകഥാപ്രസംഗരംഗത്ത് സജീവമായി വേദികളില്‍നിന്ന് വേദികളിലേക്ക് വി. ഡി. രാജപ്പിനും കഥാപ്രസംഗ കലയും നിറഞ്ഞു നില്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക അമ്പലങ്ങളിലേയും പള്ളികളിലേയും ഉത്സവങ്ങളിലും പെരുന്നാളുകളിലുമൊക്കെ ബിജുവിന്റെ പ്രകടനം കാണുമ്പോള്‍ ആ കാലം ആസ്വാദകരുടെ മനസ്സിലേക്കോടിയെത്തും. ടചഉജ ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനായും ഇന്നസെന്റ്, വിദ്യാധരന്‍ മാസ്റ്റര്‍, ലോഹിതദാസ് എന്നിവരുടെ അപരനായും വേദികളിലെത്തി ബിജു നെടുവര കയ്യടിനേടുന്നു.

കേരളത്തിലെ ഒട്ടുമിക്ക പ്രശസ്തരായ മിമിക്രി താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള ബിജു കോട്ടയം പ്രണവം എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് പ്രൊഫഷണല്‍ മിമിക്രിരംഗത്ത് എത്തുന്നത്. ടെലിവിഷന്‍ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലും ബിജു സജീവ സാന്നിദ്ധ്യമാണ്. ഏഷ്യാനെറ്റിലെ വോഡാഫോണ്‍ കോമഡി ഷോ, മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍, കൈരളിയിലെ കോമഡിയും മിമിക്‌സും പിന്നെ ഞാനും, അമൃതയിലെ ചിരികിടതോം എന്നീ പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു.

ക്രിസ്റ്റോ നെടുവരയാണെങ്കില്‍ ഇളം പ്രായത്തില്‍ തന്നെ 50ഓളം വേദികളിലായി 16 താരങ്ങളുടെ രൂപഭാവങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അച്യുതാനന്ദന്‍, എ. കെ. ആന്റണി,   വെള്ളാപ്പള്ളി നടേശന്‍, വി. ഡി. രാജപ്പന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ദിലീപ്, സത്യന്‍, നസീര്‍, മധു, ജയന്‍, ഭീമന്‍ രഘു, ജോസ് പ്രകാശ്, ജഗദീഷ്, ഇന്നസെന്റ് തുടങ്ങിയവരെ സ്ഥിരമായി വേദികളിലവതരിപ്പിക്കുന്നു.

ക്രിസ്റ്റോ ചാനലുകളില്‍
മഴവില്‍ മനോരമ കോമഡി ഫെസ്റ്റിവല്‍ എന്ന പരിപാടിയില്‍ ജഡ്ജസ്മാരായ സംവിധായകന്‍ സിദ്ധിക്ക്, ഗിന്നസ് പക്രു, നടി ഉര്‍വ്വശി എന്നിവരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.

എന്റെ മിമിക്രി ജീവിതത്തില്‍ ഇത്രയും പ്രായംകുറഞ്ഞ ഒരു കുട്ടി ഇത്ര മനോഹരമായ രീതിയില്‍ വേദിയില്‍ താരങ്ങളെ അനുകരിക്കുന്നത് ആദ്യമായി കാണുകയാ ണെന്ന് ഗിന്നസ്സ് പക്രു പറയുന്നു.

റിക്കോഡിംഗ് സ്‌കിറ്റ് ഇത്രമാത്രം ടൈമിംഗില്‍ ചെയ്യാന്‍ കഴിയുകയെന്നു പറയുന്നതു തന്നെ അത്ഭുതപ്പെടുത്തിയെന്ന് സംവിധായകന്‍ സിദ്ധിക്ക് ക്രിസ്റ്റോയെക്കുറിച്ച് പറഞ്ഞു.

കൊച്ചുകുട്ടിയായതുകൊണ്ട് എന്തെങ്കിലും പുകഴ്ത്തിപറയാന്‍ പാടില്ല. എങ്കിലും പറയുന്നു ഇത് ഒരു അത്ഭുതപ്രകടനമാണ് എന്ന് നടി ഉര്‍വ്വശി പറഞ്ഞു.

ഏഷ്യാനെറ്റിലെ ഏറ്റവും ശ്രദ്ധേയമായ കോമഡി റിയാലിറ്റി ഷോ, കോമഡി സ്റ്റാര്‍സിലെ ജഡ്ജസ്മാരായ സലീംകുമാര്‍, മാളാ അരവിന്ദന്‍, ഉര്‍വ്വശി, ജഗദീഷ് തുടങ്ങിയവര്‍ ക്രിസ്റ്റോയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി. മുഖ്യ ജഡ്ജായ ജഗദീഷിനെ ജഗദീഷിനുമുമ്പില്‍ ക്രിസ്റ്റോ കോമഡിസ്റ്റാര്‍സിനുവേണ്ടി അവതരിപ്പിച്ചപ്പോള്‍ ജഗദീഷ് ക്രിസ്റ്റോയ്‌ക്കൊപ്പം വേദിയിലെത്തി ക്രിസ്റ്റോയെ എടുത്തുയര്‍ത്തി ചുംബിച്ചു.

ജഗദീഷ് സിനീയര്‍ & ജൂനിയില്‍ എന്ന് അവതാരക മീര ഈ പ്രകടനത്തെ വിശേഷിപ്പിച്ചു. പിന്നീടും പല ടീമുകള്‍ക്കൊപ്പം ഏഷ്യാനെറ്റിയില്‍ ക്രിസ്റ്റോയെത്തി. ഒറ്റനില്‍പ്പില്‍ത്തന്നെ 16ഓളം താരങ്ങളെ അവതാരക മീര പറയുന്നതനുസരിച്ച് അവതരിപ്പിച്ച് അത്ഭുതം സൃഷ്ടിച്ചു.

പ്രശസ്ത സിനിമാ നടന്‍ ഹരീശ്രീ അശോകനോടൊപ്പം ഇപ്പോള്‍ സ്റ്റേജ് പ്രോഗ്രാമുകള്‍ ക്രിസ്റ്റോ ചെയ്യുന്നുണ്ട്. നിരവധി മിനിസ്‌ക്രീന്‍ താരങ്ങള്‍ക്കൊ പ്പം സിനിമാ താരങ്ങള്‍ക്കൊപ്പവും പ്രോഗ്രാമുകള്‍ ചെയ്തുകൊണ്ടിരിക്കുന്നു.

നിരവധി വേദികളാല്‍ ക്രിസ്റ്റോ ആദരിക്കപ്പെട്ടിട്ടുണ്ട്. സി. എസ്. ഡി. എസ്.ന്റെ യുവജനപ്രസ്ഥാനമായ സി. എസ്. വൈ. എഫ്. ക്രിസ്റ്റോയെ കോട്ടയത്ത് ആദരിച്ചു. സി. എസ്. ഡി. എസ്. സംസ്ഥാന പ്രസിഡന്റ് കെ. കെ. സുരേഷ് ഉള്‍പ്പെടെ പ്രമുഖര്‍ ക്രിസ്റ്റോയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു. നിരവധി പുരസ്‌ക്കാരങ്ങള്‍ പ്രമുഖരുടെ കൈകളില്‍നിന്നും വാങ്ങാന്‍ ഭാഗ്യമുണ്ടായി. ഡോ. എന്‍. ജയരാജ് എം. എല്‍. എ. അര്‍ജുനാ അവാര്‍ഡ് ജേതാവ് തോമസ് മാഷ് എന്നിവരില്‍നിന്ന് പുരസ്‌ക്കാരങ്ങള്‍ വാങ്ങി. കൊടുങ്ങൂര്‍ വിദ്യാനന്ദ വിദ്യാഭവനിലെ യു. കെ. ജി. വിദ്യാര്‍ത്ഥിയാണ് ക്രിസ്റ്റോ നെടുവര.

റ്റിറ്റി ബിജു. അമ്മ ഹൗസ് വൈഫാണ്  ക്രിസ്റ്റോയുടെ സഹോദരിയാണ് ഷാരോണ്‍.