"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

മായാവതി സ്വയം ഒരു 'ദേവി'യാണ് എന്ന് അവകാശപ്പെടുന്നു, അവര്‍ ഒരു ദേവിയല്ല, മറിച്ച് സാഹിബ് കാന്‍ഷി റാംജിയുടെ കൊലപാതകിയാണ്: സ്വരണ്‍ കൗര്‍ (കാന്‍ഷിറാംജിയുടെ സഹോദരി)


കാന്‍ഷി റാം
സഹോദരീസഹോദരന്മാരേ,

ഞാനിന്ന് നിങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ എനിക്കു വളരെയധികം പ്രയാസം അനുഭവപ്പെടുന്നു. കാരണം കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേദിവസമാണ് എന്റെ സഹോദരനുംനമ്മുടെയെല്ലാം മിശിഹായുമായിരുന്ന സാഹിബ് കാന്‍ഷിറാംജി നമ്മെ വിട്ടുപിരിഞ്ഞത്. വികാരാധിക്യത്താല്‍ എനിക്കു ശ്വാസതടസ്സം അനുഭവപ്പെടുന്നുവെങ്കിലും കുറച്ചു കാര്യങ്ങള്‍ നിങ്ങളോടു പറയുവാന്‍ ശ്രമിക്കുകയാണ്.

മായാവതി പറയുന്നു, അവര്‍ ജീവിച്ചിരിക്കുന്ന ഒരു ദേവതയാണെന്ന്. നമ്മള്‍ ആലോചിക്കേണ്ടത് അവര്‍ ഒരു ദേവതയാണോ അതോ കൊലപാതകിയാണോ എന്നാണ് (പ്രോഗ്രാമില്‍ പങ്കെ ടുത്ത എല്ലാവരും ഉച്ചത്തില്‍ വിളിച്ചു പറയുന്നു, കൊലപാതകി.... കൊലപാതകി). എന്റെ സഹോദരന്‍, നമ്മുടെ മിശിഹാ അദ്ദേഹത്തിന്റെ ആളുകളുടെ ഉന്നതിക്കുവേണ്ടി മുഴുവന്‍ ജീവിതവും ഉഴിഞ്ഞുവച്ചു. അദ്ദേഹം തന്റെ വീട്.... അമ്മ, അച്ഛന്‍, സഹോദരന്മാര്‍, സഹോദരിമാര്‍ മുതലായവരെയെല്ലാം ഉപേക്ഷിച്ച് തന്റെ ബഹുജന സമാജില്‍പ്പെട്ടവരുടെയും അവരുടെ ഉന്നതിക്കുവേണ്ടിയും മാത്രം ജീവിച്ചു. പക്ഷേ, അദ്ദേഹം ഈ ലോകം വെടിഞ്ഞത് വെറും സാധാരണ രീതിയിലല്ല, മറിച്ച് അസാന്മാര്‍ഗികമായ ഗൂഢാലോചനയിലൂടെ മായാവതി കൊലപ്പെടുത്തുകയായിരുന്നു. മായാവതി തന്റെ എല്ലാ കള്ള നാടക ങ്ങളും കളിച്ച് ജനങ്ങളെ വിഡ്ഡികളാക്കിക്കൊണ്ടിരിക്കുന്ന അവര്‍ പറയുന്നു, ഞാന്‍ (മായാവതി) കാന്‍ഷിറാംജിയെ അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രത്യേകിച്ച് അദ്ദേഹത്തിന്റെ രോഗാവസ്ഥ യിലും സേവിക്കുകയുണ്ടായി. ഇപ്പോള്‍ അവര്‍ മറുപടി പറയേണ്ടതുണ്ട്. അവര്‍ അദ്ദേഹത്തെ സേവിക്കുകയായിരുന്നോ അതോ കൊലപ്പെടുത്തുകയായിരുന്നോ എന്ന്.

ഏതൊരമ്മയാണ് ഒരു മകനെ ഇത്രയധികം സ്‌നേഹിച്ചിരുന്നത്? പക്ഷേ മായാവതി ആ അമ്മയെ തന്റെ മകനെ കാണുവാന്‍ അനുവദിച്ചിരുന്നില്ല. മായാവതി അവകാശപ്പെടുന്നത് അവര്‍ കാന്‍ഷിറാം സാഹിബിന്റെ ഒരു മാതൃകാശിഷ്യയാണെന്ന്. പക്ഷേ അവര്‍ നമ്മുടെ മഹാനായ നേതാവിനെ അവരുടെ കുതന്ത്രങ്ങളിലൂടെ നമ്മുടെ മിശിഹായ നമ്മളില്‍നിന്നു തട്ടിപ്പറിച്ചെടുത്തു. ഞങ്ങള്‍ മായാവതിക്കെതിരെ ധാരാളം പോരാട്ടങ്ങള്‍ നടത്തി, പക്ഷേ നമ്മുടെ ജനങ്ങള്‍, നമ്മുടെ ബഹുജന്‍സമാജ് ഞങ്ങളെ ചെവിക്കൊണ്ടില്ല. നമ്മുടെ ജനങ്ങളെല്ലാം മായാവതിയെ ഭയപ്പെട്ടിരുന്നു. കാരണം, അവര്‍ ഒരു മുഖ്യമന്ത്രിയും ധാരാളം അധികാരം കയ്യാളുന്നവരുമായിരുന്നതിനാലും നമ്മള്‍ എല്ലാം പാവപ്പെട്ടവരുമായിരുന്നതിനാലും പക്ഷേ ഞങ്ങള്‍ ഒരിക്കലും മായാവതിയെ ഭയപ്പെട്ടിരു ന്നില്ല. എന്റെ സഹോദരന്‍ ഒരു സിംഹമായിരുന്നു. അതേ സിംഹത്തിന്റെ സഹോദരിയാണ് ഞാന്‍. എന്റെ അമ്മ ഒരു സിംഹത്തിന്റെ അമ്മയായിരുന്നു. അവര്‍ ഒരിക്കലും ആരെയും ഭയപ്പെട്ടിരുന്നില്ല, മായാവതിയെപ്പോലും

കാന്‍ഷിറാംസാഹിബിന് അസുഖമായിരുന്ന സമയത്ത് മായാവതി അവരുടെ ആളുകളെ ഞങ്ങളുടെ വീട്ടില്‍ അയച്ച് കാന്‍ഷിറാം സാഹിബിന്റെ ചികിത്സയ്ക്കുവേണ്ടി പണം ആവശ്യപ്പെട്ടു. എനിക്കുണ്ടായിരുന്ന കുറച്ച് ആഭരണങ്ങളും കരുതിയിരുന്ന കുറച്ചു പണവും ഞാന്‍ അവര്‍ക്കു കൊടുത്തയച്ചു. അതുപോലെ എന്റെ അമ്മയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണവളകളും കാന്‍ഷിറാം സാഹിബിന്റെ ചികിത്സയ്ക്കായി കൊടുത്തയച്ചു. ഇത് മായാവതി ഒരു വളഞ്ഞ വഴിയിലൂടെ ഞങ്ങളുടെ കയ്യിലവശേഷിച്ചിരുന്ന പണവും തട്ടിയെടുത്താല്‍ അവരുടെ മഹത്തായ സാമ്പത്തിക ഉന്നതിക്കെതിരെ പോരാടുവാനുള്ള ശക്തി ക്ഷയിപ്പിക്കുവാനുള്ള തന്ത്രമായിരുന്നു. കൊലപാതകിയും രാജ്യദ്രോഹിയുമായ മായാവതി ഞങ്ങളുടെ കുടുംബത്തെ മാത്രമല്ല, മറിച്ചു മുഴുവന്‍ ബഹുജന്‍ സമാജിനെയാണ് ചതിച്ചത്. പിന്നീട് സുപ്രീംകോര്‍ട്ടിനെ സ്വാധീനിച്ചതിനുശേഷം ഒരു കോടതി ഉത്തരവിന്മേലാണ് ഞങ്ങള്‍ക്ക് കാന്‍ഷിറാം സാഹിബിനെ കാണുവാനുള്ള അനുവാദം കിട്ടിയത്. കോടതി ഉത്തരവുണ്ടായിരുന്നിട്ടുപോലും ഞാനും എന്റെ അമ്മ ബിഷന്‍കൗറും മറ്റു കുടുംബാംഗങ്ങളും കാന്‍ഷിറാംജിയെ മായാവതി താമസിപ്പിച്ചിരുന്ന ഹുമയൂണ്‍ റോഡിലെ ന്യൂഡല്‍ഹി റസിഡന്‍സിയിലെത്തിയപ്പോള്‍ കാണുവാനുള്ള അനുവാദം തന്നില്ല. ഞങ്ങള്‍ ഹുമയൂണ്‍ റോഡിലെ വസതിക്കു മുമ്പിലുള്ള വാതിലില്‍ നില്‍ക്കുമ്പോള്‍ 94 വയസ്സുള്ള എന്റെ അമ്മയ്ക്ക് ഇരിക്കുവാന്‍ അവിടെ നിന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഒരു കസേര നീക്കിയിട്ടുകൊടുത്തു. എന്റെ അമ്മ ബിഷന്‍കൗര്‍ കസേരയിലിരിക്കാന്‍ തുടങ്ങിയ സമയത്ത് മായാവതിയുടെ ഇളയ സഹോദരനും ഇപ്പോള്‍ കോടീശ്വരനുമായ ആനന്ദ് അവിടെയെത്തുകയും കസേര തൊഴിച്ചു മാറ്റുകയും അമ്മ നിലത്തു വീഴുകയും ചെയ്തു. ആനന്ദ് ചീത്ത വിളിച്ചുകൊണ്ടു ചോദിച്ചു, ഈ കിളവിക്കിരിക്കാന്‍ ആരാണ് കസേര കൊടുത്തതെന്ന്.

കാന്‍ഷിറാംജിയെ കാണുവാന്‍ ഞങ്ങളെ അനുവദിച്ചില്ല. ഞങ്ങള്‍ അവിടെനിന്ന് അകത്തു കടക്കുവാനും കാന്‍ഷിറാംജിയെ കാണു ന്നതിന് നിര്‍ബ്ബന്ധിക്കുകയും ചെയ്തുകൊണ്ടിരുന്ന അതേ സമയത്തുതന്നെ പുറത്തുനിന്നു വന്ന മിശ്ര (സതീഷ് ചന്ദ്ര മിശ്ര) ഹുമയൂണ്‍ റോഡിലെ റസിഡന്‍സികളിലേക്കു പ്രവേശിച്ചു. സാഹിബ് കന്‍ഷിറാംജിയുടെ അമ്മ അവരുടെ മകനെ കാണുന്നതിനുവേണ്ടി വെളിയില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് മായാവതി പ്രേമി (ഇഷ്ടക്കാരനെ) കടത്തിവിട്ടതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് ഹാസ്യാത്മകമായി ചോദിച്ചു. സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ക്ഷമാപണത്തോടെ എന്നോടു പറഞ്ഞു, സഹോദരി, ഞങ്ങള്‍ക്ക് അത്തരത്തിലുള്ള ഉത്തരവാണ് നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ ഞങ്ങളുടെ ഡ്യൂട്ടി ചെയ്യുകയാണെന്ന് മാത്രം. അത്തരത്തിലുള്ള നാണംകെട്ട സ്ത്രീ (മായാവതി) നമ്മുടെ മിശിഹായെ കൊല ചെയ്തു. പക്ഷേ അവള്‍ക്ക് ഞങ്ങളെ ഒന്നു തൊടാന്‍പോലും കഴിയില്ല. ഇത്തരത്തില്‍ നാണംകെട്ടതും വൃത്തികെട്ട തുമായ സ്ത്രീയെ ഞങ്ങള്‍ എന്തിനു ഭയപ്പെടണം.

ഒക്‌ടോബര്‍ 9ന് 2006ല്‍ സാഹി ബ് കന്‍ഷിറാംജിയുടെ അവസാന ചടങ്ങുകള്‍ നടക്കുന്ന സമയത്ത് (ഡല്‍ഹിയിലെ നിഗം ബോധ്ഘട്ട്) ഞാനും മായാവതിയുടെ സമീപം നില്‍ക്കുന്നു ണ്ടായിരുന്നു. കുറച്ചു ശിങ്കിടികള്‍ (മായാവതിയുടെ വാലാട്ടികള്‍) ഉറക്കെ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. ''കന്‍ഷിറാംജി കാ മിഷന്‍ അധൂരാ... ബഹന്‍ജി കരോംഗി പൂരാ...) ഇതിന്റെ അര്‍ത്ഥം - കാന്‍ഷിറാം സാഹിബിന് പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന സംരംഭങ്ങള്‍ ബഹന്‍ മായാവതി പൂര്‍ത്തീകരിക്കും. ഞാന്‍ മായാവതിയെ നോക്കി എന്നിട്ടു കൂടിനിന്ന ശിങ്കിടികളോട് ഉറക്കെ ചോദിച്ചു, കാന്‍ഷിറാംജിക്ക് നിറവേറ്റാന്‍ കഴിയാതിരുന്ന പ്രവൃത്തികള്‍ ഒരു കൊലപാത കിക്ക് എങ്ങനെ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന്. ആ സമയം സകലത്തിലുപരിയായ ദുഃഖഭാരത്താല്‍ എന്റെ ഹൃദയവേദന ഏറുകയായിരുന്നു. എന്നിട്ടും വലിയ ശബ്ദത്തില്‍ മായാവതിയുടെ മുന്നില്‍നിന്നിരുന്ന ശിങ്കിടികളോട് ഞാന്‍ ഈ ചോദ്യം ചോദിക്കും. പക്ഷേ ഞാന്‍ എന്തിനുവേണ്ടി അവരെ ഭയക്കണം. ഞങ്ങള്‍ക്കുണ്ടായിരുന്ന എല്ലാം നഷ്ടപ്പെട്ട ആ അവസരത്തില്‍, എന്റെ സഹോദരന്‍, നമ്മുടെ മശിഹാ ഞങ്ങള്‍ക്ക് ഭയപ്പെടുവാന്‍ ഒന്നുംതന്നെ ഇല്ലായിരുന്നു. എന്റെ പരിഹാസപൂര്‍ണ്ണമായ വാക്കുകള്‍ കേട്ടിട്ടാവാം അവിടെ നിന്നിരുന്ന വിവേകമുള്ള കുറെ ആള്‍ക്കാര്‍ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കുവാന്‍ തുടങ്ങി. കാന്‍ഷിറാംജി കാ മിഷന്‍ അധൂര... ഹം സബ് മില്‍കര്‍ കരേഗാ പൂരാ. ഇതിനര്‍ത്ഥം- കാന്‍ഷി റാംജിക്ക് നിറവേറ്റാന്‍ കഴിയാതിരുന്ന പ്രവൃത്തികള്‍ നമുക്കെല്ലാം ഒത്തൊരുമിച്ചു പൂര്‍ത്തീകരിക്കാം.

അതുകൊണ്ട് സഹോദരീസഹോദരന്മാരേ, ഇതൊരു അപേക്ഷയായി കരുതി, നിങ്ങള്‍ കാന്‍ ഷിറാം സാഹിബിന് നിറവേറ്റാന്‍ കഴിയാതെപോയ പ്രവൃത്തികള്‍ നിങ്ങള്‍ പൂര്‍ത്തീകരിക്കണം. മായാവതിക്ക് എന്തെങ്കിലുംതരത്തില്‍ കാന്‍ഷിറാം സാഹിബിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കണ മെന്നുണ്ടായിരുന്നെങ്കില്‍ അവരുടെ ശിങ്കിടികളുടെയും ഇഷ്ടക്കാരുടെയും ദുഷ്ട ലാക്കോടുകൂടി കാന്‍ഷിറാംജിയെ എന്തുകൊണ്ട് കൊല ചെയ്തു? ആയതിനാല്‍ ഞാന്‍ നിങ്ങളോടെല്ലാവരോടും വീണ്ടും അപേക്ഷിക്കുകയാണ്, നിങ്ങളെല്ലാവരും ഈ പ്രസ്ഥാനത്തിനുവേണ്ട പ്രോത്സാഹനം (NCSBM) നല്‍കി. കാന്‍ഷി റാംജിയുടെ സ്വപ്നം പൂര്‍ത്തീകരിക്കുക.

കൂടുതലായി ഞാന്‍ എന്തു സംസാരിക്കാനാണ്? ഈ ദുഃഖഭാത്താല്‍ എനിക്ക് കൂടുതലൊന്നും സംസാരിക്കാനാവുന്നില്ല. എന്റെ കണ്ണീരുപോലും വറ്റിപ്പോയി. കഴിഞ്ഞ എട്ടു വര്‍ഷമായി എന്റെ ഹൃദയത്തില്‍ അടക്കിവച്ചിരുന്നതെന്താണോ അതാണ് ഞാനിപ്പോള്‍ ആദ്യമായി നിങ്ങളോടൊപ്പം പങ്കുവച്ചത്.

കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് മായാവതി ഞങ്ങളെ ഫോണില്‍ വിളിച്ചു, ബുംഗാ സാഹിബ് ഗ്രാമത്തിലുള്ള (കാന്‍ഷിറാംജിയുടെ ജന്മസ്ഥലം) ഞങ്ങളുടെ വീടിന് എന്തു വില നല്‍കിയും അവര്‍ എടുത്തു കൊള്ളാമെന്നു പറഞ്ഞു. പക്ഷേ ഞങ്ങള്‍ തുറന്നടിച്ച് അതിനെ നിരാകരിച്ചു. ഞങ്ങള്‍ ഒരിക്കലും മായാവതിയുമായി ഒരു ഒത്തുതീര്‍പ്പിനും തുനിഞ്ഞിട്ടില്ല, തന്നെയുമല്ല, അവരുമായി ഒരു ഒത്തുതീര്‍പ്പിനും ഞങ്ങളിനിയും തയ്യാറല്ല. നമ്മളെല്ലാവരും നമ്മുടെ മിശിഹായായിരുന്ന കാന്‍ഷിറാമിന്റെ കൊലപാതകിയായ മായാവതിയോട് പകരം ചോദിച്ചിരിക്കണം. ഇത്തരത്തിലുള്ള ദുഃഖവും അമര്‍ഷവും മനസ്സിലേറ്റി നടന്നിരുന്നതിനാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി എനിക്കു ശരിയാംവിധം ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. കാന്‍ഷിറാംജിയുടെ മരണത്തിന് 15 ദിവസങ്ങള്‍ക്കുശേഷം എനിക്ക് ഹൃദ്രോഗം ബാധിക്കുകയുണ്ടായി. പക്ഷേ ഇപ്പോഴും ഞാനെന്റെ ആശയും ധൈര്യവും കൈവിടിഞ്ഞി ട്ടില്ല. ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്നതുതന്നെ മായാവതിയുടെ ഏറ്റവും മോശപ്പെട്ട നാളുകളുടെ ഒരു ദൃക്‌സാക്ഷിയാകുവാന്‍വേണ്ടി മാത്രമാണ്. കൂടുതലായി ഇപ്പോള്‍ ഞാനൊന്നും സംസാരിക്കാനാഗ്ര ഹിക്കുന്നില്ല. അവസാനമായി ഞാന്‍ നിങ്ങളോട് അപേക്ഷിക്കുയാണ്. നിങ്ങളോടെല്ലാവരും ഒത്തൊരുമിച്ചു മായാവതിക്ക് അവര്‍ ചെയ്ത വൃത്തികെട്ട പ്രവൃത്തികള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കുമുള്ള കൂലി എത്രയും പെട്ടെന്നു നല്‍
കുക.