"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

ഉത്തര - ദക്ഷിണ ദ്രാവിഡത്തിങ്കലെ ആത്മീയ സംസ്‌കൃതി ബ്രാഹ്മണന്‍ - കുമരകം ബാബുരാജ്


കുമരകം ബാബുരാജ് 
ഭാഗം - മൂന്ന് 

ആന്തരീകത്തില്‍നിന്നും ആഭ്യന്തരത്തിലേക്കാണല്ലോ നമ്മുടെ ചികിത്സാക്രമം. അവിടെ ആദ്യം ചികിത്സ വേണ്ടത് മനസ്സിലാണെന്ന് ശാസ്ത്രമതം. വാത, പിത്ത, കഫങ്ങളുടെ സമാവസ്ഥയാണല്ലോ ആരോഗ്യം. അങ്ങനെ മനസ്സിനു ചെയ്തുകൊണ്ടിരുന്ന ചികിത്സയായിരുന്നു 'ഭൂതവിദ്യ'. അതാണിന്ന് മന്ത്രവാദ പ്പരിപാടിയായി കൊട്ടിഘോഷിച്ച് ആളുകളെ കൊന്നുകൊണ്ടിരിക്കുന്നത്.

കായചികിത്സ, ബാലചികിത്സ, മൃഗചികിത്സ, വൃക്ഷ ചികിത്സ, ഭൂതവിദ്യ, ശാലക്യതന്ത്രം, ഗല്യക്രിയ, വിഷ ചികിത്സ, രസായന ചികിത്സ, വാജീകരണം ഇങ്ങനെ നീണ്ടു പോകുന്നു ആ പട്ടിക.

പ്രകൃതിയെയും മനുഷ്യനെയും ആവാസവ്യവസ്ഥിതിയെയും സനേഹിച്ച, അതിനെ നിലനിര്‍ത്താന്‍ ധര്‍മ്മോപദേശം നല്‍കിയ ഈ ആദിദ്രാവിഡ ജനതയില്‍ മുഖ്യഘടകമായ ആദിവാസി വര്‍ഗങ്ങളെ അവര്‍ക്ക് ആകെയുണ്ടായിരുന്ന ചവിട്ടിനിന്ന മണ്ണില്‍നിന്നുപോലും കൊന്നും കൊലവിളിച്ചും ആട്ടിയോടിച്ച് സവര്‍ണ്ണവര്‍ഗം ഭരണവര്‍ഗത്തോടു കൂടിനിന്ന് ഭൂ ഉടമസ്ഥാവകാശം നേടിയെടുക്കുമ്പോള്‍, മഹാനായ നമ്മുടെ പിതാവ് ഡോ. അംബേദ്കര്‍ നമുക്ക് തന്നിട്ടുപോയ, അധികാരത്തിന്റെ വോട്ടവകാശം നാം ദുര്‍വിനിയോഗം ചെയ്ത്, വിദ്യാഭ്യാസവും ചിന്തകളും വഞ്ചനയും എന്തെന്നറിയാത്ത നമ്മുടെ സഹോദരങ്ങളെ നമ്മള്‍തന്നെ വഞ്ചിക്കുകയാണെന്ന് അതിനെതിരെ മുറവിളി കൂട്ടുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ടതല്ലേ. ആ യുഗങ്ങളില്‍ ഇവിടെ ജീവിച്ചിരുന്ന ഋഷീശ്വരന്മാരും ശാസ്ത്രജ്ഞരുമടങ്ങുന്ന വലിയൊരു ജനതതിയുണ്ടാ യിരുന്നു. ആര്യഭട്ടനും വരാഹിമിഹിരനും ബ്രഹ്മഗുപ്തനും ഭാസ്‌കരനുമൊക്കെ ജീവിച്ചിരുന്നു. ഇവയെല്ലാം ഈ ദ്രാവിഡ നാട്ടില്‍നിന്നും ലോകത്തിനാകെ ജ്യോതിഷപ്രകാശം ചൊരിഞ്ഞവരാണ്.

എന്നാല്‍ ആര്യഭട്ടീയം ഉള്‍പ്പെടെ ഏതാണ്ട് ആര്യഭട്ടന്റെ 34 കണ്ടെടുക്ക പ്പെട്ട ശ്ലോകങ്ങള്‍ ഒഴിവാക്കിയാല്‍ എല്ലാം നഷ്ടപ്പെട്ടുപോയി എന്നു പറയാം. ഇന്നു നാം അവരെപ്പറ്റിയും അവരുടെ ഗവേഷണങ്ങളെ ക്കുറിച്ചും മനസ്സിലാക്കുന്നത് മറ്റു രാജ്യങ്ങളിലെ ആളുകളുടെ കൃതികളില്‍നിന്നാണ്.

ആര്യഭട്ടീയത്തില്‍ സംഖ്യയ്ക്കുപകരം അക്ഷരങ്ങള്‍ ഉപയോഗിച്ച് എഴുതുന്ന രീതിയും സമവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്യുന്ന രീതിയും വിവരിച്ചിരിക്കുന്നു. അന്ന് വാനനിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെക്കുറിച്ച് കണ്ടുകിട്ടിയ ശ്ലോകങ്ങളില്‍ രേഖപ്പെടുത്തി യിട്ടുണ്ട്. ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളെ ക്രോഡീകരിച്ച് വരാഹമിഹിരന്‍ എഴുതിയ 'പഞ്ച സിദ്ധാന്തിക' എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള അറിവുകള്‍ പേര്‍ഷ്യന്‍ കൃതികളില്‍നിന്നുമാണ് നമുക്കറിയാന്‍ കഴിയുന്നത്.

സമയവും കാലവും പോലും ചരിത്രകാരന്മാരും മറ്റുള്ളവരും മനസ്സിലാക്കുന്നത് എ.ഡി.- ബി.സി. എന്ന വര്‍ഷക്കണക്കിലാണ്. ക്രിസ്തുവിനുമുമ്പും ക്രിസ്തുവിനുശേഷവും എന്നല്ലാതെ ഇടയ്ക്കുള്ള ഒരു കാലമേതെന്നും അന്നത്തെ അവസ്ഥകള്‍ എന്തായിരുന്നുവെന്നും ആരും അറിയണ്ടല്ലോ.

നമ്മുടെ സങ്കല്‍പ്പമനുസരിച്ച്, സൃഷ്ടി പരിണാമവിധേയമായി വരുന്ന കാലംമുതല്‍ നാശംവരെ കല്പം (ബ്രഹ്മദിനം). ആയിരം മഹായുഗങ്ങള്‍ ചേര്‍ന്നത് ഒരു കല്‍പ്പം (432 കോടി വര്‍ഷം). ബ്രഹ്മവര്‍ഷം, ബ്രഹ്മായുസ്സ് തുടങ്ങി ഇതിലും വലിയ കാലയളവുകളുണ്ട്.

ഗാര്‍ഗ്യായ തന്റെ 'പ്രണവ' വാദത്തില്‍ സൂര്യനും ഏഴു ഗ്രഹങ്ങളും ചേര്‍ന്നത് ബ്രഹ്മാണ്ഡം. ഏഴു ബ്രഹ്മാണ്ഡങ്ങള്‍ ചേര്‍ന്നത് ജഗത്. ആയിരം ജഗത് ചേര്‍ന്ന് വിശ്വം. ഒന്നരക്കോടി വിശ്വം മഹാവിശ്വം. ഇരുപതു ലക്ഷം കോടി മഹാവിശ്വസം ചേര്‍ന്ന്ത് ലോകം. കോടി , കോടി ലോകം ചേര്‍ന്നത് മഹാലോകം. പത്തുകോടി മഹാലോകം ചേര്‍ന്നത് പ്രപഞ്ചം.

സൂര്യചന്ദ്രന്മാരെയാണ് കാലത്തിന്റെ അധിഷ്ഠാത ദേവതകളായി ഗണിച്ചിരിക്കുന്നത്. ഇവരുടെ ഗതിയനുസരിച്ച് കാലം ഗണിക്കപ്പെട്ടിരി ക്കുന്നു. ഇതില്‍നിന്നും ഇവിടെ ഈ പ്രപഞ്ചത്തില്‍ ഭിന്നമായി മറ്റൊന്നുമില്ല. യുഗങ്ങളും ചതുര്‍ യുഗങ്ങളും കാലത്തെക്കൊണ്ടാണ് കണക്കു കൂട്ടിയിരിക്കുന്നത്.

നമ്മുടെ ശരീരത്തിലും സൂര്യചന്ദ്രന്മാര്‍ സ്ഥിതിചെയ്യുന്നു. സൂര്യചന്ദ്രന്മാ രുടെ കലകളാണ് നമ്മുടെ ഉച്ഛ്വാസനിശ്വാസമായി ചലിച്ചുകൊണ്ടിരി ക്കുന്നത്. ലവം, കല, കിഷ്ഠാ, നിമേഷം, ശ്വാസം, ഘടിക, മുഹൂര്‍ത്തം, യാമം, ദിവസം, സന്ധ്യ, രാത്രി, ദിവ, വാരം, നക്ഷത്രം, കാരണം, പക്ഷം, മാസം,രാശി, ഋതു, അയനം, വത്സരം, യുഗം, പ്രളയം ഇങ്ങനെ ഇരുപത്തഞ്ചു ഗുണനകള്‍. ഇതിനെത്തുടര്‍ന്ന് മഹാപ്രളയ കാലങ്ങള്‍. ഇവയ്‌ക്കെല്ലാം പ്രത്യേക ശക്തികള്‍ ഗണിച്ചിരിക്കുന്നു.

ദ്രാവിഡ ശാസ്ത്രപ്രകാരം കലിയുഗം കഴിഞ്ഞാല്‍ പ്രളയം എന്നാണല്ലോ. നാം ആ കാലത്തിലേക്കു വന്നിരിക്കുന്നു. പ്രപഞ്ചവും ജീവജാലങ്ങളും ആവാസവ്യവസ്ഥയും സാമൂഹ്യ-രാഷ്ട്രീയ മത വ്യവസ്ഥിതികളെല്ലാം വളരെ വേഗത്തില്‍ ഇവിടെ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. സൃഷ്ടിയുണ്ടെങ്കില്‍ അതിനു നാശവുമുണ്ട്. തിന്മകളാലും വഞ്ചനയാലും ഉപഭോഗ സംസ്‌കാരം മാത്രം ലക്ഷ്യമിട്ട് ആദി ദ്രാവിഡ പ്രാപഞ്ചിക പ്രാണ സംസ്‌കൃതികളെ മറികടന്ന്, കെട്ടിപ്പൊക്കിയതും പിടിച്ചടക്കിയതു മെല്ലാം മാറ്റത്തിനു വിധേയമായേ തീരൂ. അതിനെന്തൊക്കെ പരിഹാരം ചെയ്ത് അവയെ നിലനിര്‍ത്താന്‍ ശ്രമിച്ചാലും കൂടുതല്‍ കുഴപ്പങ്ങളിലേക്ക് അത് സഞ്ചരിച്ചുകൊണ്ടിരിക്കും. കാരണം, ഇവയെല്ലാം കാലത്തിന് ഒരു കബളം മാത്രം.

ആ ഇരുണ്ട യുഗത്തില്‍ യൂറോപ്പിനെയും മറ്റും നശിപ്പിച്ച, ഈ അന്ധവിശ്വാസികളെയും അവരുടെ മത-ജാതിജന്യ, ഉപഭോഗ സംസ്‌കാര ത്തെയും തിരിച്ചറിഞ്ഞ് യഹൂദഗോത്രങ്ങളിലെ (12 ഗോത്രങ്ങള്‍) ദൈവങ്ങളെയും അന്ധവിശ്വാസങ്ങളെയും വിശ്വാസികളെയും അവിടെനിന്നും പകുതി കുടിയൊഴിപ്പിച്ച് ഇന്ത്യ മഹാരാജ്യത്തേക്ക് അവര്‍ കയറ്റുമതി ചെയ്തു.

അത് എക്കാലവും ഈ രാജ്യത്തിനുനേരെ പ്രയോഗിക്കാവുന്ന ഏറ്റവും വലിയ ഒരു ആണവ ആയുധമായി ഇവിടെവന്നു പതിച്ചു. ഇന്‍ഡ്യ കണ്ട സത്യമുള്ള നവോത്ഥാന നായകന്മാര്‍. ഈ അഭിനവ ബ്രാഹ്മണിസത്തി നെതിരെ പട നയിച്ചപ്പോള്‍ ഒരു പരിധിവരെ ഈ ജനതയ്ക്കും രാജ്യത്തിനും മോക്ഷം ലഭിച്ചു.

മറ്റുള്ള ശൂദ്രരായ ജനവിഭാഗങ്ങള്‍ അവര്‍ക്കു ചാര്‍ത്തിക്കൊടുത്ത ജാതി, ഉപജാതി പട്ടങ്ങളെല്ലാം അടിമത്തത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വിഴുപ്പു ഭാണ്ഡങ്ങളായി തിരിച്ചറിഞ്ഞ് അതു വലിച്ചെറിഞ്ഞ് സ്വന്തം മാളത്തില്‍ ചേക്കേറി സംഘടിച്ച് സമൂഹത്തിന്റെ മുഖ്യ ധാരയിലേക്കു കടന്നുവന്നപ്പോഴും ഈ അടിസ്ഥാന വര്‍ഗങ്ങള്‍ മാത്രം, കാലാകാലങ്ങളില്‍, ഈ സവര്‍ണ്ണന്‍, പിള്ളമാര്‍, ചെട്ടിമാര്‍, കുശവര്‍, തച്ചന്മാര്‍ (കമ്മാളന്മാര്‍- കണ്ണിന് ജീവന്‍ കൊടുക്കുന്നവര്‍), വള്ളുവര്‍, പറയര്‍, വേട്ടുവര്‍, മറവര്‍ അങ്ങനെ തൊഴിലിന്റെയും ദേശത്തിന്റെയും ഗോത്രസംഘ ചിഹ്നങ്ങളുടെയും പേരില്‍ നിലനിന്ന എല്ലാം ആദിദ്രാവിഡ വര്‍ഗങ്ങളും തപോമന്ത്രവാദിയായ ഗോയ ദ്വാരാ, പരമപദം (ബ്രഹ്മജ്ഞാനം) പ്രാപിച്ചിരുന്നതായി ദ്രാവിഡ പ്രമാണങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ജ്ഞാനവസിഷ്ടം, ഭൂശുണ്ഡര്‍ .............. കാവ്യം)

പക്ഷേ, ഉത്തര ദ്രാവിഡത്തിങ്കല്‍ അഭിനവ ബ്രാഹ്മണന്റെ കടന്നുകയറ്റത്തിന്റെ അടിസ്ഥാനത്തിലാണല്ലോ. രാമായണം കഥതന്നെ ജനിച്ചുവീണത്.

ഒരു ശൂദ്രന്‍ (ശംഭുക മഹര്‍ഷി) വനത്തില്‍ താമസിച്ച് തപസനുഷ്ഠിച്ചു വന്നു. അന്നവിടെ കുടിയേറിയ ബ്രാഹ്മണ സന്താനങ്ങള്‍ക്ക് രോഗം വന്നത് ശൂദ്രന്റെ തപസ്സുമൂലമാണെന്ന് ശ്രീരാരമനെ ബോധ്യപ്പെടുത്തിയാണല്ലോ. ഈ മഹര്‍ഷിയുടെ ശിരസ്സ് ശ്രീരാമനെക്കണ്ട് അവര്‍ ഛേദിച്ചിപ്പു കളയുന്നത്.

ഈ ദ്രാവിഡത്തിങ്കല്‍ വന്ന ശേഷമാണ് ബ്രാഹ്മണന്‍ എന്ന പദം അവര്‍ കേള്‍ക്കുന്നതുതന്നെ. ഇനി ഇവരെപ്പറ്റി ആദി ദ്രാവിഡ മഹര്‍ഷിമാരും മഹാത്മാക്കളും രാമായണം എഴുതിയ വാത്മീകിതന്നെ പറഞ്ഞിരിക്കുന്ന തെന്താണെന്നു നോക്കാം.

ദ്രാവിഡ മഹര്‍ഷി വ്യാസന്‍ മഹാരാജാവിനെ പറഞ്ഞുകേള്‍പ്പിക്കുന്നു.

വ്യാസവാക്യം (മൂലശ്ലോകം)
''ധന്യൗ തേഷാം ച പിതരൗ
യായൊരുല്‍പ്പത്തീരീദൃശീ
കാലസ്യ മഹിമാ രാജന്‍
വാക്തും കേനഹി ശക്യതേ.''

ഇവരെന്തു ബ്രാഹ്മണരോ. ഇവരുടെ ഉത്പത്തി എങ്ങനെ? ഇവരുടെ അച്ചനമ്മമാര്‍ എന്തു മഹാപാപമാണ് ചെയ്തത്. എനിക്കറിഞ്ഞുകൂടാ

ദ്രാവിഡ മര്‍ഹിഷി ഗൗതമന്‍ ഈ ബ്രാഹ്മണരെക്കുറിച്ച് ഇവരില്‍ നിന്നുമുണ്ടായ അനുഭവ പശ്ചാത്തലത്തില്‍ അവരെ ശപിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ചില ശ്ലോകങ്ങളില്‍നിന്നും നമുക്ക് ഇവരെക്കുറിച്ചു മനസ്സിലാക്കാം.

ഗായത്രീതന്‍ ജപം, ധ്യാനം മുതലായവതില്‍ നിങ്ങളും 
വിമുഖത്വത്തൊടുംകൂടി ബ്രാഹ്മണധമരായിടും 
വേദം വേദോക്തമാം യാഗം വേദവാ...യതിങ്കലും
ശ്രദ്ധയില്ലാതെ നിങ്ങള്‍ ഭവിക്കും നീച വിപ്രരായ്
ശിവങ്കല്‍ ശിവമന്ത്രത്തിങ്കല്‍ ശിവശാസ്ത്രമതിങ്കലും
ശ്രദ്ധവിട്ടധമരായ് ഭവിക്കും നിങ്ങളൊക്കെയും
മൂലപ്രകൃതിയില്‍ ദേവീധ്യാനം കഥയിവറ്റയില്‍
ബ്രാഹ്മണാധമരാം നിങ്ങള്‍ക്കൊട്ടും ശ്രദ്ധ ഭവിച്ചിടാ
ദേവിയെവിട്ടന്യദേവഭക്തരായ് തീര്‍ന്നു നിങ്ങളും
ശംഖുചക്രാദ്യങ്കിതരായ് ഭവിക്കുക നികൃഷ്ടരേ
കാപാലികമതാസക്തര്‍ ബൗദ്ധശാസ്ത്ര സദാ
പാഷാണ്ഡാചാര നിരതന്മാരുമായി ഭവിക്കുവിന്‍
പിതൃമാതൃസുതഭ്രാതൃകന്യാ വിക്രയമങ്ങനെ
ഭാര്യാവിക്രിയവും ചെയ്തു പാര്‍പ്പിന്‍ നിങ്ങള്‍ നികൃഷ്ടരേ
ദേവവിക്രയമൗവണ്ണം തീര്‍ത്ഥവിക്രയമായതും
ധര്‍മ്മ വിക്രിയവും ചെയ്തു പാര്‍പ്പിന്‍ നിങ്ങള്‍ നികൃഷ്ടരേ
പഞ്ചശാസ്ത്രം കാമശാസ്ത്രം കാപാലികമതിങ്കലും
ബൗദ്ധശാസ്ത്രത്തിലും നിങ്ങള്‍ക്കുണ്ടാം ശ്രദ്ധ നികൃഷ്ടരേ
മാതാ, പുത്രി, ഭഗിനി ഈ ഇവരില്‍ ചേര്‍ന്നുമങ്ങനെ
പരസ്ത്രീലമ്പടന്മാരാകും നിങ്ങള്‍ നികൃഷ്ടരേ
നിങ്ങള്‍ വംശത്തിലുണ്ടാകും സ്ത്രീപുരുഷന്മാരശേഷവും
നിങ്ങള്‍ക്കു തുല്യരായ്ത്തീരുമെന്റെ ശാപം നിമിത്തമായ്
പിന്നെ കലിയുഗത്തിങ്കല്‍ ജനിക്കും നിങ്ങള്‍ ഭൂമിയില്‍
ഞാന്‍ പറഞ്ഞതുപോലെയെല്ലാം വരും തെറ്റിവരില്ല താന്‍

ഇങ്ങനെ പോകുന്നു ഗൗതമമുനിയുടെ ഇവരെക്കുറിച്ചുള്ള പരാമര്‍ശം. ദേവീഭാഗവതത്തില്‍ ഇവര്‍ പാഷാണ്ഡന്മാരും അസത്യവാദികളും ജനവഞ്ചകരും വേദധര്‍മ്മ വിവര്‍ജിതന്മാരും വേദനിരൂപകന്മാരും ക്രൂരകര്‍മ്മങ്ങളെ ചെയ്യാന്‍ തെല്ലും മടിയില്ലാത്തവരും യഥാര്‍ത്ഥ ധര്‍മ്മത്തെ ത്യജിച്ചിട്ട് വൃഥാ ജല്‍പിക്കുന്നവരും താര്‍ക്കീകന്മാരും ആകുന്നു. ഇവരില്‍ ചിലര്‍ ശൂദ്രസേവാനിരന്മാരും സമയം പോലെ തക്കംനോക്കി പ്രവര്‍ത്തിക്കുവാന്‍ കൂസലില്ലാത്തവരുമാകുന്നു.

''പൂര്‍വ്വം യേ രാക്ഷസരാജന്‍, തേകലൗ ബ്രാഹ്മണഃസ്മൃതാ
പാഷാണ്ഡനിരതാ, പ്രാഭയം ഭവന്തി ജനവഞ്ചകാ
അസത്യവാദിതഃ സര്‍വ്വേ വേദധര്‍മ്മവിവര്‍ജിതാ
ശൂദ്രസേവാപുരാ, കേ ചിന്നാനധര്‍മ്മപ്രവര്‍ത്തകാ
വേദനിന്ദകരാ ക്രൂരാ ധര്‍മ്മ ഭ്രഷ്ടാതി പാദുകാ 
(ദേവീ ഭാഗവതം)


മുന്‍കാലങ്ങളിലുള്ള ഈ ബ്രാഹ്മണന്‍ പിതൃകര്‍മ്മാദികള്‍ക്കുകൂടി മത്സ്യമാംസാദികളും മദ്യവും കഞ്ചാവും ഉപയോഗിച്ചിരുന്നതായി ശൃതി, സ്മൃതികളില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ജാത്യാചാരം നിലനിന്ന കേരളം, മദ്രാസിന്റെ ഒരു ഭാഗമൊഴികെ മുഴുവനും സ്ഥലങ്ങളില്‍ ഈ ബ്രാഹ്മണന്‍ അന്നും ഇന്നും മത്സ്യ മാംസാദികള്‍ ഉപയോഗിക്കുന്നുണ്ട്. 

ബ്രാഹ്മണന്‍, മദ്യപാന നിരതന്മാരായിട്ടും ശൂദ്രജാതികള്‍ മദ്യപാനത്തെ ത്യജിച്ചും (ദ്രാവിഡത്തിങ്കല്‍ ബ്രഹ്മജ്ഞാനം നേടാന്‍ യോഗദ്വാരാ ആശ്രമങ്ങളനുഷ്ടിച്ചിരുന്നവര്‍, ബ്രാഹ്മണനും അല്ലാത്തവര്‍ രാജാവു തൊട്ട് ശൂദ്രരും ആയിരുന്നു) അവരുടെ കുലസ്ത്രീകള്‍ കുലടകളായിട്ടും (ദിവസം ഒന്നുക്ക് ഏഴു പുരുഷനെ പ്രാപിക്കുന്നവള്‍) വര്‍ത്തിച്ചുവരുന്ന പല യുഗങ്ങളും തനിക്കറിയാമെന്ന് വസിഷ്ടമുനിയെ പറഞ്ഞുകേള്‍പ്പിക്കുന്നുണ്ട്. (ജ്ഞാനവസിഷ്ഠം, ദ്രാവിഡഗ്രന്ഥം, ഭൂഗുണ്ഡര്‍ പെരുനൂര്‍ കാവ്യം).

''ബ്രാഹ്മണന്‍ ബ്രാഹ്മണനല്ല, ക്ഷത്രിയന്‍ ക്ഷത്രിയനല്ല. (രാജാവും രാജാധികാരം കയ്യാളുന്നവരും) വൈശ്യന്‍ വൈശ്യനല്ല, കച്ചവടക്കാരും മറ്റും ഉത്തര ദ്രാവിഡത്തില്‍) ശൂദ്രന്‍ ശൂദ്രനല്ല, ചണ്ഡാലന്‍ ചണ്ഡാലനല്ല, മനുഷ്യരെല്ലാം ഒന്നുതന്നെ.''

മന്ത്ര ശാസ്ത്ര ഗന്ഥമായ ജ്ഞാനവര്‍ണ്ണവത്തില്‍ ഇത് വ്യക്തമായി രേഖപ്പെടുത്തുന്നു.

''ന ബ്രാഹ്മണോ, ബ്രാഹ്മണസ്തു, ക്ഷത്രിയ ക്ഷത്രിയസ്തുഥാ, 
വൈശ്യോ ന വൈശ്യ, ശൂദ്രോ ന ശൂദ്രാ
പരേമേശ്വരി ചണഅധാലോ നൈവ ചണ്ഡാല
പൌല്‍കസ്യോ ന ച പൌല്‍കസ്യ

ബ്രാഹ്മണ സ്ത്രീകളോടുകൂടി ചണ്ഡാലനും ചണ്ഡാലസ്ത്രീകളോടുകൂടി ബ്രാഹ്മണനും ശയിച്ചാല്‍ സന്താനങ്ങള്‍ ജനിക്കും. ഇവരെ തിരിച്ചറിയ ത്തക്കവണ്ണം അവരുടെ ത്വക്ക്, മാംസം, അസ്ഥി, രക്തം, മജ്ജ തുടങ്ങിയവയില്‍ ഒരടയാളങ്ങളും കാണാനില്ല. സകല ജീവനുകളിലും അന്തര്‍ഭവിച്ച് അവ്യക്തമായിരിക്കുന് നപ്രാണചൈതന്യത്തെ ബ്രാഹ്മണ സ്വരൂപമായിക്കാണുന്ന ആദിദ്രാവിഡനാണെന്നും അവര്‍ ജനിച്ചു ജീവിക്കുന്ന അവന്റെ രാജ്യത്തും ജാതിയെങ്ങനെയുണ്ടാകും.

മുന്‍കാലങ്ങളില്‍തന്നെ ഈ ബ്രാഹ്മണന്‍, മനഃശുദ്ധി, മന്ത്രശുദ്ധി വിഹീനരായിട്ട് ജപതപാധികളും പൂജാതികര്‍മ്മങ്ങളും നടത്തിവന്നിരുന്നത് അശാസ്ത്രീയമാണെന്ന് സുബ്രഹ്മണ്യന്‍, അഗസ്ത്യന്‍ തുടങ്ങിയ മഹാത്മാക്കള്‍ ദ്രാവിഡ പ്രമാണങ്ങളിലൂടെ നിഷേധിച്ചിട്ടുണ്ട്.

ഹംസയോഗ ചന്ദ്രികയില്‍ 9-ാമത് അധ്യായത്തില്‍ പ്രമാണങ്ങള്‍ കാണിച്ചിട്ടുണ്ട്. ഇവരെ ശപിച്ചിട്ടില്ലാത്ത ദ്രാവിഡാചാര്യന്മാരും മഹാത്മാക്കളും കുറവാണ്. ദേവീഭാഗവതം, ഗായത്രീപഞ്ചാംഗം മുതലായ ഗ്രന്ഥങ്ങളില്‍ അതു പറഞ്ഞിട്ടുണ്ട്.

എന്നും ഗായത്രി ജപിക്കുന്നു എന്നു പറയുന്ന ഈ ബ്രാഹ്മണന്‍, ഒരു മാസം തുടര്‍ച്ചയായി ജപിച്ചാല്‍ ആയുസ്സ് വര്‍ദ്ധിക്കും. രണ്ടു മാസം ജപിച്ചാല്‍ സമ്പത്ത്, കീര്‍ത്തി, ആരോഗ്യം ഇവയുണ്ടാകും. അവന്റെ ഇച്ഛാനുസരണം, സകല കാര്യങ്ങളും സാധ്യമായി വരും. ഒരു സംവത്സരംകൊണ്ട് അവര്‍ മഹര്‍ഷിയാകും. അഞ്ചുകൊല്ലംകൊണ്ട് അണിയാദി അഷ്‌ടൈശ്വര സിദ്ധികള്‍ ലഭിക്കും. അവന്‍ ജീവിച്ചിരിക്കുന്ന സ്ഥലത്ത് പ്രകൃതിക്ഷോഭം, ക്ഷാമമോ അന്യ രാജ്യങ്ങളുടെ ആക്രമണ ങ്ങളോ ഉണ്ടാവില്ല എന്നാണ് ഗായത്രീകല്‍പം, ദേവീ ഭാഗവതം എന്നീ ഗ്രന്ഥങ്ങള്‍ പറയുന്നത്.

എന്നാല്‍ ഈ ബ്രാഹ്മണന്‍ ഇവിടുണ്ടായിട്ട് എന്തുമാത്രം പ്രളയവും ഭൂകമ്പവും ക്ഷാമവും രോഗദുരിതങ്ങളും മതകലഹങ്ങളും അരുംകൊല കളുമിവിടെയുണ്ടായി. ഈ നാട്ടിലെല്ലാം കേറി നെരങ്ങി കൊല്ലും കൊലയും നടത്തി എന്തെല്ലാം വസ്തുക്കള്‍ കൊണ്ടുപോയി. 1947 ആഗസ്റ്റ് 15-ാം തീയതിയല്ലേ ഈ ബ്രാഹ്മണനും മനുഷ്യനെ കാക്കുന്ന അവന്റെ മതവും ഇവിടു ണ്ടായിട്ടും ബ്രിട്ടീഷുകാര്‍ കോളനീവാഴ്ച അവസാനി പ്പിച്ച് ഇവിടം വിട്ടുപോയത് അതും ഇവരുടെ ഗുണംകൊണ്ടാണോ?

മനശുദ്ധിയില്ലാത്ത ഒരു കര്‍മ്മങ്ങള്‍ക്കും പുഷ്ടിയുണ്ടാവില്ല. നൂറു കണക്കിന് വര്‍ഷങ്ങള്‍ നമ്മുടെ പിതാക്കന്മാര്‍ ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിക്കുകയും അതിന്റെ തുടര്‍ച്ചയെന്നോണം നമ്മളും വളരെ ശാസ്ത്രീയമായി അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്തിട്ടും ഈ വര്‍ണ്ണാശ്രമ ജാത്യാചാര മതങ്ങളെ ഇനിയും തിരിച്ചറിയാന്‍ നമ്മുടെ ജനതയ്ക്കായിട്ടില്ല.

നമ്മുടെ സമൂഹത്തില്‍ ചിന്തിക്കുന്നവരെന്ന് അവകാശപ്പെടുന്നവരും വര്‍ഗ സ്‌നേഹികളെന്നു നടിക്കുന്നവരും സ്വന്തം സഹോദരങ്ങളെ കൂട്ടമായി വഴിതെറ്റിച്ച് ആ പ്രസ്ഥാനങ്ങളുടെ മാളങ്ങളില്‍ കൊണ്ടുചെന്നു ബന്ധിച്ച് അവകാശമാക്കി കിട്ടേണ്ട കാര്യങ്ങള്‍ എരന്നു വാങ്ങിക്കുമ്പോള്‍, അറിവന്റെയും സമ്പത്തിന്റെയും ഉടമകളായിരുന്ന (ദ്രാവിഡ) ഈ വര്‍ഗത്തിന് ലജ്ജിച്ചു തലതാഴ്ത്തുകയല്ലാതെ നിവൃത്തിയില്ല.

ബുദ്ധന്‍ ഒരവതാരമാണെന്ന് ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നു. ശിവജ്ഞാന ദീ പികയിലും മറ്റും പറയുന്നു, അനേകം ബുദ്ധാവതാരങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്ന്. സാക്ഷിമുനിയായ ശ്രീ ഭൂശുണ്ഡന്‍ വസിഷ്ഠനെ പറഞ്ഞുകേള്‍പ്പിക്കുന്നുണ്ട് (ഭൂശുണ്ഡോപഖ്യാനം). ആദിനാഥന്‍, വിരൂപാക്ഷന്‍, മത്ത്യോന്ദ്രന്‍, കപിലന്‍ ഈ മഹാത്മാക്കളുടെ പ്രിയ സഖാവായിരുന്നു അവസാനത്തെ സിദ്ധബുദ്ധന്‍.

ഉപനിഷത്തുകളും മറ്റും ബ്രാഹ്മണന്‍ വേദഭാഷ്യങ്ങളാക്കിയെടുത്തതാണ് എന്ന്. ബുദ്ധന്മാര്‍ നമ്മളെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്. വേദങ്ങള്‍ ഉപനിഷത്തുക്കളുടെ ഭാഷ്യങ്ങളല്ലെന്ന് ബ്രാഹ്മണര്‍ പറയുന്നുണ്ടെങ്കില്‍ ഉപനിഷത്തുക്കളെ കാംക്ഷിക്കുന്നവര്‍ എന്നും ബുദ്ധന്മാര്‍ തന്നെയായി രിക്കും.

വേദങ്ങള്‍ നാലെണ്ണമുണ്ടെന്ന് ഒരിക്കല്‍പോലും ദ്രാവിഡര്‍ അംഗീകരി ച്ചിട്ടില്ല. വേദങ്ങളില്‍ ഒന്നുംതന്നെ ദൈവങ്ങളെക്കുറിച്ചു പരാമര്‍ശനങ്ങളില്ല. ദ്രാവിഡര്‍ക്ക് രണ്ടു വേദങ്ങളുണ്ട്. ഒന്ന്, ഭൂതവാരവും മറ്റൊന്നും ദിവ്യ പ്രബന്ധവും. അതില്‍ മറ്റെ വേദം എന്ന വാക്കുകള്‍ കാണാം.

വേദങ്ങളും ശാസ്ത്രങ്ങളും 18 പരാണങ്ങളും ഉപ പുരാണങ്ങളും ബ്രഹ്മതോയങ്ങളുമൊക്കെ പൊടിപോലെ തട്ടിക്കളയേണ്ടതുതന്നെ. എന്നാല്‍ ഉപനിഷത്തുകളിലെയും തിരുക്കുറളിലെയും മറ്റും സൂക്ഷ്മമായ സൂചന കള്‍ അതില്‍ ചേര്‍ത്തിട്ടുമുണ്ട്.

ബ്രാഹ്മണനെന്ന നിലയില്‍ ദ്രാവിഡന്റെ മനസ്സും അവന്‍ നന്ദിയോടെ പിതാക്കന്മാരെയും മാതാക്കളെയും സ്മരിച്ച് നാട്ടിവച്ച ലിംഗക്കല്ലും മൂര്‍ത്തിക്കല്ലും സ്വന്തമാക്കുകയും ഊരാണഅമയുടെ പേരില്‍, ഊരാളികളെന്ന നിലയില്‍ ഭൂസ്വത്ത് കയ്യടക്കുകയും കാരായ്മയുടെ പേരില്‍ കര്‍ഷകന്റെ കൃഷിടിയങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു.

സംസ്‌കൃതത്തില്‍ എഴുതപ്പെടെട നാലു വേദങ്ങളെ ശൈവും വേഷ്ണവരും അംഗീകരിച്ചിട്ടില്ല. തേവാരത്തിന്റെയും ദിവ്യപ്രബന്ധത്തിന്റെയും കൂട്ടത്തില്‍ ആരും അതിനെ കൂട്ടിയിട്ടുമില്ല. ബുദ്ധന്മാര്‍, അഗസ്ത്യന്മാര്‍, സിദ്ധന്മാര്‍, വള്ളുവര്‍, തിരുമൂലര്‍, ജൈനര്‍, മായാവാദികള്‍, ആദി ദ്രാവിഡരായ ബൗദ്ധിക പ്രതിഭകള്‍ ഇവയെ നിശ്ശേഷം തള്ളിക്കളഞ്ഞി ട്ടുണ്ട്. ആത്മാവിലും കര്‍മ്മസിദ്ധാന്തത്തിലും ബുദ്ധന്മാര്‍ വിശ്വസിച്ചിരു ന്നില്ല.

ഹിന്ദു, ദൈവം, കടവുള്‍, ആത്മാവ്, മോക്ഷം (സ്വര്‍ഗം), നരകം ഇങ്ങനെ ഒരു വാക്കും വടനൂല്‍ തെന്‍നൂല്‍ ഗ്രന്ഥങ്ങളിലില്ല.

ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ ആ ആള്‍ ഈ ലോകത്തില്‍ പ്രവര്‍ത്തിച്ച നന്മയെ അടിസ്ഥാനമാക്കി ജീവിതത്തിന്റെ ശേഷിപ്പായി ജീവിച്ചിരിക്കുന്ന വരുടെയും ലോകത്തിന്റെയും മുന്നില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ മോക്ഷപ്രാപ്തി നേടി എന്നു പറയാം. തിന്മകളാണ് ആ വ്യക്തി പ്രവര്‍ത്തിച്ചെങ്കില്‍ അയാള്‍ മരണശേഷം നരകതുല്യനായിത്തീരും എന്നു പറയാം.

ഭൂമി, വായു, അഗ്നി, ജലം, ആകാശം, പഞ്ചഭൂതങ്ങള്‍, സൂര്യചന്ദ്രന്മാര്‍, നക്ഷത്രങ്ങള്‍ അവയ്ക്ക് ജീവചൈതന്യവും ബോധവും ഇല്ല. എന്നാല്‍ ഇവയ്‌ക്കെല്ലാം പ്രത്യേക ഗുണങ്ങള്‍ ഉള്ളതും പ്രാപഞ്ചിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് ഇതിനെയെല്ലാം നിലനിര്‍ത്തുന്നതുമാണ്.

ശൂദ്രനൊഴികെ ബ്രഹ്മജ്ഞാനികളാരും അവയെ ആരാധിച്ചിരുന്നില്ല. എന്നാല്‍ അതിന്റെ മൂലക, ഗുണ, കര്‍മ്മങ്ങളെ കണ്ടെത്തി മനുഷ്യനെ പ്രപഞ്ചത്തിന്റെ അവിഭാജ്യ ഘടകമായി നിര്‍ത്തി ആയുര്‍വ്വേദ ചികിത്സാപദ്ധതി അവര്‍ സൃഷ്ടിച്ചുവച്ചു.

ജസ്യൂട്ട് പാതിരിമാര്‍ തമിഴകത്തുനിന്നും കൊണ്ടുപോയ തിരുക്കുറല്‍, തിരുമൂലം തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇവിടെനിന്നും പകര്‍ത്തിക്കൊണ്ടു പോയതായി പറയുന്നു. അല്ലെങ്കില്‍തന്നെ, തക്ഷശില, നളന്ദ, കാന്തള്ളൂര്‍, തിരുവല്ലാശാല, പാര്‍ത്ഥിവപുരം ശാല, ശ്രീ വല്ലഭപ്പെരുശാല തുടങ്ങിയ എത്രയോ പാഠശാലകളും അവിടെ സൂക്ഷിച്ചിരുന്ന ഗ്രന്ഥശേഖരങ്ങളുമു ണ്ടായിരുന്നു. വേദങ്ങളിലും പുരാണങ്ങളിലും ശാസ്ത്രങ്ങളിലും ഉപനിഷത്തുകളിലെയും തിരുക്കുറല്‍ തിരുമൂലം തുടങ്ങിയ ഗ്രന്ഥങ്ങളിലെ യും സൂക്ഷ്മ ഗ്രന്ഥങ്ങള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നു നാം മുമ്പു പറഞ്ഞു. ക്രിസ്തുതന്നെ സംബന്ധിച്ചിടത്തോളം ആ സൂക്തങ്ങള്‍ എങ്ങനെ പുതിയനിയമത്തില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു എന്നുകൂടി ചില ഉദാഹരണ ങ്ങളിലൂടെ നമുക്കു നോക്കാം. ഇസ്ലാം മതം പഴയനിയമംതന്നെ പിന്‍തുടരുകയും നബിവചനങ്ങള്‍ അനുസരിക്കയും ചെയ്യുന്നുവല്ലോ. യേശുക്രിസ്തു രക്ഷകനായി വന്നു എന്ന് അവര്‍ കരുതുന്നില്ല. എന്നാല്‍ ഇതു രണ്ടും യഹൂദഗോത്രത്തില്‍പ്പെട്ടതുതന്നെയാണല്ലോ.

അറിവിന്റെ അക്ഷയഖനികളായിരുന്ന ഈ ദ്രാവിഡത്തിങ്കല്‍നിന്നും അദ്രാമരും ജ്ഞാനം എല്ലാവരും എടുത്തുകൊണ്ടു പോയിട്ടുണ്ട്. ദ്രാവിഡ ചിന്തകളില്‍ അമ്മയെന്നത് സത്യവും അച്ചന്‍ എന്നത് സങ്കല്‍പ്പവുമാണ ല്ലോ. വൈദേശിക ഹീബ്രൂ വേദ ചിന്തകളില്‍ പിതാവിനാണ് കൂടുതല്‍ പ്രാതിനിധ്യം കല്‍പ്പിച്ചിരിക്കുന്നത്. അതാണല്ലോ അബ്രഹാമിന്റെ പ്രസക്തിയും.

ദ്രാവിഡര്‍ക്ക് രണ്ടു വേദങ്ങളേയുള്ളൂ എന്നും ബ്രാഹ്മണ മതം ഉള്‍പ്പെടെ ദൈവേശിക മതങ്ങള്‍ ഈ പ്രപഞ്ചവും മറ്റുള്ളവയും ഒരു ഏക ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും പഠിപ്പിക്കുകയും ദ്രാവിഡത്തിങ്കലെ ലോകോത്തര ധര്‍മ്മപാദങ്ങള്‍ പ്രാപഞ്ചിക പ്രാണചൈതന്യം, ബ്രഹ്മം, അവരുടെ മത ചിന്തകള്‍ക്ക് അനുസരണമായി വളച്ചൊടിച്ച് എഴുതിച്ചേര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നു പറഞ്ഞുവല്ലോ.
തുടരും...

കുമരകം ബാബുരാജ്
ദ്രാവിഡ കള്‍ചറല്‍ ഫോറം
9745136663