"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ചെലവില്ലാ പ്രകൃതികൃഷി അഥവാ പലേക്കര്‍ കൃഷി - എം. കുര്യന്‍


പലേക്കര്‍
മഹാരാഷ്ട്രയിലെ അമരാവതി ജില്ലക്കാരനായ ശ്രീ സുഭാഷ് പാലേക്കര്‍ കൃഷിയില്‍ ബിരുദാനന്തര ബിരുദം നേടിയ കര്‍ഷകനായ കൃഷി ശാത്രജ്ഞനാണ്. ഡിഗ്രി പൂര്‍ത്തിയാക്കിയശേഷം പഠിച്ചതുപോലെ തന്നെ രാസവളങ്ങളും കീടനാശിനികളും മറ്റും ഉപയോഗിച്ചുള്ള കൃഷി തന്നെ ആരംഭിച്ചു. ക്രമേണ മണ്ണു നശിച്ച്, വിളവ് കുറഞ്ഞു. അപ്പോള്‍ പ്രശ്‌നപരിഹരത്തിനുള്ള അന്വേഷണമായി. അങ്ങനെ രണ്ടു വര്‍ഷം ആദിവാസികളുടെ കൃഷിയിടവും കൃഷിയും പഠനവിധേയമാക്കി.

കാട്ടില്‍ ആരും ഒരു വളവും ഇടുന്നില്ല. കളകീടനാശിനികളും ഇല്ല. അവിടെ സകലതും പൂര്‍ണ്ണ ആരോഗ്യത്തോടെ വളരുന്നു. ദീര്‍ഘകാലം സമൃദ്ധമായ വിളവും നല്‍കുന്നു. ഇതിന്റെ രഹസ്യം കാട്ടിലെ മണ്ണിലുള്ള കോടികണക്കിനുള്ള സൂക്ഷ്മാണുക്കളും അവയോടു ചേര്‍ന്ന് വളരുന്ന പരശ്ശതം ചെറുജീവികളും ആണെന്ന് പലേക്കര്‍ കണ്ടെത്തി. കൃഷിയിടത്തെ സൂക്ഷ്മാണുക്കളെയും ചെറുജീവികളെയും കൊണ്ടു നിറച്ചാല്‍ എന്തും സമൃദ്ധമായി ഉണ്ടാകുമെന്നും കര്‍ഷകന്‍ ആത്മഹത്യ ചെയ്യേണ്ടി വരില്ലെന്നും സമൂഹത്തിനു വിഷരഹിത ഭക്ഷണം ഉറപ്പാകുമെന്നും പലേക്കര്‍ തെളിയിക്കുന്നു. നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ആധരമാക്കിയുള്ള ഈ കൃഷിയില്‍ നാല് കാര്യങ്ങള്‍ സുപ്രധാനമാണ്.

1. ബീജാമൃതം (വിത്തു പരിചരണത്തിന്)
1. ചാണകം 5 കി. ഗ്രാം (ഏറ്റവും പുതിയതാകണം)
2. ഗോമൂത്രം 5 ലിറ്റര്‍
3. ചുണ്ണാമ്പ് 50 ഗ്രാം
(അതും സൂര്യപ്രകാശം ഏല്‍ക്കാത്തിടത്തുനിന്നും ശേഖരിക്കണം)
5. ശുദ്ധജലം 20 ലിറ്റര്‍
വെള്ളത്തില്‍ മേല്‍പ്പറഞ്ഞവ ഓരോന്നായി ചേര്‍ക്കണം. ചുണ്ണാമ്പ് ഒരു കപ്പില്‍ അല്‍പ്പം വെള്ളമെടുത്ത് അതില്‍ ലയിപ്പിച്ചശേഷം ഒഴിക്കുക. ചണച്ചാക്ക് കൊണ്ടു മൂടിയിടുക.
12 മണിക്കൂറിനുശേഷം ഒരു കമ്പുകൊണ്ട് വലത്തോട്ട് രണ്ടുമിനിറ്റെങ്കിലും ഇളക്കി യോജിപ്പിച്ചശേഷം ഉപയോഗിക്കാം.
വിത്തുകള്‍ ബീജാമൃതത്തില്‍ മുക്കിയെടുത്ത് തണലത്ത് ഉണക്കി നട്ടാല്‍ മതിയാകും. ആരോഗ്യവും ശക്തിയുമുള്ള മുട്ടുകള്‍ വരുന്നതിന് ഇത് സഹായിക്കും
2. ജീവാമൃതം
(ഒരു ഏക്കറിലേക്ക് വേണ്ടത്)
1. ചാണകം- 10 കിലോ
2. ഗോമൂത്രം- 5-10 ലിറ്റര്‍
3. കുറഞ്ഞ ശര്‍ക്കര- 1 കിലോ
(അല്ലെങ്കില്‍ പഴങ്ങള്‍/തേങ്ങാവെള്ളം)
4. പയര്‍- 1 കിലോ (പൊടിച്ചതോ/ അരച്ചതോ)
5. നല്ല മണ്ണ്- ഒരു പിടി
6. ശുദ്ധജലം- 200 ലിറ്ററ്
പ്ലാസ്റ്റിക്ക് ബാരലില്‍ കാല്‍ഭാഗം വെള്ളം ഒഴിച്ച് മണ്ണ്, ചാണകം ഇവ നന്നായി ഇളക്കിച്ചേര്‍ക്കുക. പിന്നീട് പയര്‍പൊടിയും ശര്‍ക്കരയും ചേര്‍ത്തു ലയിപ്പിച്ച ശേഷം ഗോമൂത്രവും ഒഴിക്കുക. ബാക്കി വെള്ളം കൂടി ഒഴിച്ചു ബാരല്‍ നിറയ്ക്കുക. മൂന്നു മിനിറ്റ് വലത്തേക്ക് മാത്രം ഇളക്കുക. ഒരു ചണച്ചാക്കുകൊണ്ട് മൂടുക. ദിവസം മൂന്നു പ്രാവശ്യം ഇങ്ങനെ ഇളക്കണം. അനൂകല കാലാവസ്ഥയില്‍ 48 മണിക്കൂര്‍കൊണ്ടു ജീവാമൃതം പാകമാകും. ജീവാമൃതം ഉണ്ടാക്കുന്നതു മുതല്‍ 7 ദിവസത്തിനകം ഉപയോഗിച്ചിരിക്കണം.

മഴക്കാലത്ത് നേരിട്ടൊഴിക്കാം. വേനല്‍ക്കാലത്ത് ജീവാമൃതം ഒരു ലിറ്ററിനു 5 മുതല്‍ 20 ലിറ്റര്‍വരെ വെള്ളം ചേര്‍ത്ത് ഒഴിക്കാം. ചെടികളുടെ ഇലച്ചാര്‍ത്തിനു വെളിയിലാണ് ഒഴിക്കേണ്ടത്.
കൈകൊണ്ട് ഒഴിക്കാം. ഡ്രിപ്പ് ഇറിഗേഷന്‍ രീതിയിലോ സ്‌പ്രേ ചെയ്‌തോ കൃഷിയിടത്തില്‍ ഒഴിച്ചു കൊടുക്കാം. ഏതു വിളയാണെങ്കിലും 10 മുതല്‍ 15 ദിവസംവരെ ഉള്ള ഇടവേളയില്‍ ജീവാമൃതം ഒഴിച്ചുകൊടുക്കാവുന്നതാണ്.

കകമ ഘനജീവാമൃതം
ജീവാമൃതത്തിന്റെ ഖരരൂപമാണിത്
1. ചാണകം- 100 കിലോ
2. ഗോമൂത്രം- 5-10 ലിറ്റര്‍
3. കറുത്ത ശര്‍ക്കര- 1 കിലോ
4 പയര്‍ പൊടി- 2 കിലോ
5 നല്ല മണ്ണ്- 1 പിടി
ഒരു പ്ലാസ്റ്റിക്ക് ഷീറ്റില്‍ ചാണകം വിരിച്ചിട്ടശേഷം മണ്ണുവിതറുക, ശര്‍ക്കര പൊടിച്ചതോ/വെള്ളത്തില്‍ അലിയിച്ചതോ ചേര്‍ക്കുക. ഇതിനുമീതെ പയര്‍പൊടി വിതറിയിടുക.

ചാണകം പൊടിച്ചതാണെങ്കില്‍ നന്നായി കൂട്ടിയിളക്കിയശേഷം കൂനകൂട്ടി വയ്ക്കുക ആരു മണിക്കൂറിനുശേഷം നിരത്തി തണലില്‍ ഉണക്കി ചാക്കില്‍ നിറച്ച് 6 മാസം വരെ സൂക്ഷിക്കാം.

പച്ചച്ചാണകമാണെങ്കില്‍ ഉരുളകളാക്കി ഉണക്കി സൂക്ഷിക്കാം. ആവശ്യത്തിനെടുത്തു പൊടിച്ചും ചെടികളുടെ വേരുകള്‍ക്കടുത്തു മണ്ണില്‍ തിരുകിവച്ചു പുതയിട്ടും ഉപയോഗിക്കാം. നിലമൊരുക്കുമ്പോഴും നടുമ്പോഴും ഘനജീവാമൃതം മണ്ണില്‍ ചേര്‍ത്ത് കൊടുക്കുന്നത് നല്ലതാണ്.

ജീവാമൃതം ജീവാണുക്കളെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ഉറമാത്രമാണ്.

കകക. പുതയിടല്‍

ജീവാമൃതം സൂക്ഷ്മ ജീവികളുടെ കലവറയാണ്. ഇതു മണ്ണില്‍ വീഴുന്നതോടെ സൂക്ഷ്മ ജീവികള്‍ മണ്ണില്‍ ജോലി തുടങ്ങുന്നു. ജീവാമൃതത്തിന്റെ സവിശേഷമായ ഗന്ധം 15 അടി താഴെമണ്ണില്‍ സൂഷുപ്താവസ്ഥയിലുള്ള മണ്ണിരകളെ ആകര്‍ഷിക്കുന്നു. മണ്ണു തിന്നു മുകളിലേക്ക് വരുന്ന മണ്ണിരകള്‍ പുറന്തള്ളുന്ന വിസര്‍ജ്ജ്യത്തിലെ മൂലകങ്ങളെ വിഘടിപ്പിച്ചു സസ്യങ്ങള്‍ക്കു ലഭ്യമാക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ നിരന്തരം തുടരണമെങ്കില്‍ 25 ഡിഗ്രിക്കും 35 ഡിഗ്രിക്കുമിടയിലുള്ള താപവും 65 ശതമാനം മുതല്‍ 75 ശതമാനം വരെ ആര്‍ദ്രതയും ഇരുട്ടും മണ്ണില്‍ ക്രമീകരിക്കേണ്ടതുണ്ട്. ഈ അവസ്ഥയെയാണ് സൂക്ഷ്മ കാലാവസ്ഥ (ങശരൃീ ഇഹശാമലേ) എന്നു പറയുന്നത്. ഇതിന് പുതയിടല്‍ വളരെ പ്രധാനമാണ്.

3 തരം പുത
1. മണ്‍പുത
തോട്ടത്തില്‍ നിശ്ചിത അളവില്‍ മേല്‍മണ്ണിളക്കി പൊടിച്ചിടുമ്പോള്‍ മണ്‍പുതയാകും. ഇതിനുതാഴെ ഈര്‍പ്പവും താപവും നിലനില്‍ക്കും.

2 വയ്‌ക്കോല്‍ പുത
വിളവെടുത്തശേഷം ബാക്കി വരുന്ന എല്ലാ ജൈവാവശിഷ്ടങ്ങളും തോട്ടത്തില്‍ പുതിയായി ഉപയോഗിക്കാം. അവ കത്തിച്ചും പുറംമ്പോക്കില്‍ നിക്ഷേപിച്ചും തോട്ടം വൃത്തിയാക്കുന്നതാണ് നമ്മുടെ ശീലം. ഇത് ശരിയല്ല. സൂര്യപ്രകാശം നേരിട്ടു മണ്ണില്‍ പതിക്കാത്തവിധം പുതയിടണം
.
3. ജീവനുള്ള പുത
തോട്ടത്തിലെ പ്രധാന വിളകള്‍ക്കിടയില്‍ നിലത്തും മരങ്ങളിലും പടരുന്ന വിളകള്‍- മുതിര, പയര്‍, മത്തന്‍, കുമ്പളം, ചുരക്ക, കാച്ചില്‍ തുടങ്ങിയ വള്ളി വിളകള്‍ നട്ടു വളര്‍ത്തുന്നതും പുതിയിടലാണ്.
ജീവാമൃതം പുതകൂടാതെ മണ്ണില്‍ കൊടുത്താല്‍ വേണ്ട ഫലം ഉണ്ടാകുകയില്ല.

IV. വാപസ
മേല്‍പ്പറഞ്ഞ രീതിയില്‍ പുതയിടുമ്പോള്‍ ഉരുത്തിരിയുന്ന സൂക്ഷ്മ കാലാവസ്ഥയില്‍ സൂക്ഷ്മ ജീവികളും മണ്ണിരകളും സുഗമമായി പ്രവര്‍ത്തിക്കുന്നു. മണ്ണില്‍ 50% വായുവും 50% ബാഷ്പ ജലവും (ആര്‍ദ്രത) ഒരേ സമയം നിലനിര്‍ക്കുന്ന രണ്ടു മണ്‍തരികള്‍ക്കിടയില്‍ വായുവും ബാഷ്പവും തുല്യ അളവില്‍ അവസ്ഥയെയാണ് വാപസ എന്നു പറയുന്നത്. ചെടികളുടെ വേരുകള്‍ക്ക് ആവശ്യമായ ജലലഭ്യതയുടെ ഘടനയാണിത്. ഇതിനനുസൃതമായ ജലസേചനമേ ചെയ്യേണ്ടതുള്ളൂ. ഇതുവഴി വെള്ളവും വൈദ്യുതിയും ലാഭിക്കാം.

ഒരു നാടന്‍ പശുവിന്റെ ചാണകവും മൂത്രവും കൊണ്ട് പലേക്കര്‍ രീതിയിലാകുമ്പോള്‍ 30 ഏക്കര്‍ വരെ കൃഷി ചെയ്യാം. വേറെ വളമോ കീടനാശിനികളോ വേണ്ട. ഇന്ത്യയില്‍ ഇപ്പോള്‍ 50 ലക്ഷത്തിലധികം കര്‍ഷകര്‍ ഈ രീതി അനുവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലും നൂറുകണക്കിന് കര്‍ഷകര്‍ ഇങ്ങനെ കൃഷി ചെയ്യുന്നുണ്ട്.

ചെലവില്ലാ പ്രകൃതി കൃഷി സംസ്ഥാന സമിതി തയ്യാറാക്കിയത്
കൂടുതല്‍ വിവരങ്ങള്‍ക്ക്: സംസ്ഥാന സംയോജകര്‍
എം. കുര്യന്‍ (9446390839)
മത്തായി എം. മാത്യു ( 9446943277)