"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

മായാവതിക്കെതിരെ ബഹുജന്‍ സമാജിന്റെ കുറ്റപത്രം (Charge Sheet) ഭാഗം -2 അഥവാ ബഹുജന്‍ പ്രസ്ഥാനത്തിനെതിരെ മായാവതി ചെയ്ത നികൃഷ്ട പ്രവര്‍ത്തികളുടെ സംക്ഷിപ്ത വിവരണം


ആമുഖം
മായാവതിക്കെതിരെ ബഹുജന്‍ സമാജിന്റെ കുറ്റപത്രം അഥവാ ബഹുജന്‍ പ്രസ്ഥാനത്തിനെതിരെ മായാവതി ചെയ്ത നികൃഷ്ട പ്രവൃത്തികളുടെ സംക്ഷിപ്ത വിവരണത്തിന്റെ രണ്ടാം ഭാഗം നിങ്ങളുടെ മുന്നിലുണ്ട്. ഒക്‌ടോബര്‍ 8, 2012ല്‍ മാന്യവര്‍ കാന്‍ഷി റാംജിയുടെ യഥാര്‍ത്ഥ പരിനിര്‍വ്വാണ ദിവസത്തില്‍ ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് മൈതാനത്തില്‍ ബഹുജന്‍ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള ദേശീയ കര്‍മ്മ പദ്ധദ്ധി (National Campaign to save Bahujan Movement)യുടെ ദേശീയ തലത്തിലുള്ള കാര്യപരിപാടിയില്‍ ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗം പ്രകാശനം ചെയ്തിരുന്നു. അതിനുശേഷം ഈ പുസ്തകം രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും വിപുലമായി വിതരണം ചെയ്തുകഴിഞ്ഞിട്ടുള്ളതുമാണ്. ഇതിന്റെ ഇംഗ്ലീഷ് പരിവര്‍ത്തനം നവംബര്‍ 18 , 2012ന് തുടങ്ങിവയ്ക്കുകയും അതുപോലെ ഈ പൂസ്തകത്തിന്റെ മറ്റു ഭാഷകളിലേക്കുള്ള മൊഴിമാറ്റം അതായത് തമിഴ്, തെലുങ്ക്, മറാഠി, ബംഗാളി, ഉറുദു മുതലായ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത് ഇതിനെ മുന്നോട്ടു നയിക്കുന്ന മാര്‍ഗങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്.

ഈ കുറ്റപത്രത്തിന്റെ ഒന്നാം ഭാഗത്തില്‍ കൊടുത്തിരുന്ന വിവരങ്ങളും തന്മൂലം കഴിഞ്ഞ മൂന്നുനാലു മാസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ പുസ്തകത്തെക്കുറിച്ചുള്ള വായനക്കാരുടെ പ്രതികരണങ്ങളില്‍നിന്നും വ്യക്തമായി കാണാന്‍ കഴിയുന്നതെന്തെന്നാല്‍ ഈ രാജ്യത്തിന്റെ ബഹുദന്‍ സമാജ് വിശേഷിച്ച് ബി. എസ്. പി./ ബഹുജന്‍ മൂവ്‌മെന്റിന്റെ കൊലയാളി മായാവതി കമ്പനിയുടെ ബഹുജന്‍ മൂവ്‌മെന്റിനെതിരായുള്ള പ്രവര്‍ത്തനം ഗതി, കാഴ്ചപ്പാട് ഇവയില്‍ പൂര്‍ണ്ണമായും സുപരിചിതരാണെന്ന്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അതായത് 2007 മുതല്‍ 2012 വരെയുള്ള മായാവതിയുടെ ഭരണത്തില്‍ ബഹുജന മുന്നേറ്റത്തിനും ദളിത് പിന്നോക്ക മതന്യൂനപക്ഷ സമുദായങ്ങള്‍ക്കും വിരുദ്ധമായിട്ടുള്ള അഥവാ ബ്രാഹ്മണ വാദത്തോടു കൂറുള്ള അവരുടെ മുഖം തുറന്നുകാട്ടുന്നുണ്ട്. ഈ കുറ്റപത്രത്തിന്റെ ഒന്നാം ഭാഗത്തില്‍ ഇവയെ സംബന്ധിച്ചുള്ള പല യാഥാര്‍ത്ഥ്യങ്ങളും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ കുറ്റപത്രത്തന്റെ രണ്ടാം ഭാഗത്തില്‍ മായാവതിയുടെ മറ്റു പലതരത്തിലുള്ള അറപ്പുളവാക്കുന്ന ബഹുജന മുന്നേറ്റ പ്രസ്ഥാനത്തിനെതി രെയുള്ള നികൃഷ്ടപ്രവൃത്തികളുടെ മറ തുറന്നുകാട്ടിയിട്ടുണ്ട്. ആയതിനാല്‍ ലോകം മുഴുവന്‍ മായാവതിയുടെ യാഥാര്‍ത്ഥ്യത്തെ അറിയാന്‍ കഴിയുകയും വളരെ ആഴത്തില്‍ ഉള്ള ഇവരുടെ വൃത്തികെട്ട വക്രബുദ്ധിയുടെയും കുറ്റകൃത്യങ്ങളുടെയും മാനസികാവസ്ഥ മനസ്സിലാക്കാന്‍ കഴിയും.

ജനുവരി 15, 2013 (ചൊവ്വാഴ്ച) ദിവസം ന്യൂഡല്‍ഹിയിലെ കോണ്‍ സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് മൈതാനത്തില്‍ ബഹുജനപ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള ദേശീയ കര്‍മ്മ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കളങ്കദിവസം ആയിട്ട് ആചരിക്കുകയുണ്ടായി. ഈ പരിപാടിയില്‍ പങ്കെടുത്ത് രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും വന്ന ബഹുജനപ്രസ്ഥാന വുമായി ബന്ധപ്പെട്ട ബഹുമാന്യ കാന്‍ഷിറാംജിയുടെ ശ്രേഷ്ഠ സഹയോഗികളും ബി. എസ്. പി.യുടെ സ്ഥാപക അംഗങ്ങളും എക്‌സ്. എം. എല്‍. എ.മാരും പൂര്‍വ്വ ജില്ലാ അദ്ധ്യക്ഷന്മാരും അതുപോലെ മറ്റ് അധികാരികളും പ്രവര്‍ത്തരും ആയിരുന്നു.

ഈ പരിപാടിയുടെ തുടക്കം ബഹുമാന്യ കാന്‍ഷിറാംജിയുടേയും അതുപോലെ ബഹുജന്‍ സമാജിന്റെ മറ്റു മഹാപുരുഷന്മാരായ മഹാത്മ ഫൂലെ, ഛത്രപതി സാഹുജി മഹാരാജ്, ശ്രീനാരായണഗുരു, പെരിയോര്‍, ബാബാ സാഹിബ്, ഭീം റാവു അംബേദ്കര്‍ മുതലായവരുടെ ചിത്രങ്ങളില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചതിനുശേഷമായിരുന്നു.

ഈ പരിപാടിയില്‍ തങ്ങളുടെ പ്രചാരകസംഘങ്ങളുടെ പാട്ടും കവിതയും അതുപോലെ മാന്യവര്‍ കന്‍ഷിറാം സാഹിബിന്റെ ജീവിതസമരത്തില്‍ ചിന്തയെ ഉത്തേജിപ്പിക്കുന്നതരത്തിലുള്ള തന്റെ പ്രഭാഷണങ്ങളുടെയും ഇടയില്‍ പല സന്ദര്‍ഭങ്ങളിലും താന്താങ്ങളുടെ കാര്യങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുവന്ന ബഹുജന പ്രവര്‍ത്തകരുടെ മുന്നില്‍ സവിസ്തരം പ്രസ്താവിക്കുക യുണ്ടായി.

ഈ പരിപാടിയുടെ പ്രത്യേകത എന്തെന്നാല്‍ രണ്ടാമതും ഇത്രയും വലിയ ഒരു വേദിയില്‍ അതുപോലെ ഈ രാജ്യത്തിന്റെ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്റ് ഹൗസിന്റെ സമീപത്തുവച്ചുതന്നെ മാന്യവര്‍ കാന്‍ ഷിറാം സാഹിബിന്റെ മരണം സാധാരണ മരണമല്ലെന്നും മറിച്ച് മായാവതി ബ്രാഹ്മണവാദികളുമായി ചതിപ്രയോഗത്തിലൂടെ ഗൂഢാലോചന നടത്തി അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നും വ്യക്തമായി പ്രതിപാദിക്കുകയുണ്ടായി. ഇതിന്റെ അന്വേഷണം ഏതെങ്കിലും അന്തര്‍ദ്ദേശീയ ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്നും മായാവതി ഈ ഐതിഹാസിക ബഹുജന്‍ മുന്നേറ്റ പ്രസ്ഥാനത്തെ നശിപ്പിക്കുന്നതിനുള്ള കപടതന്ത്രങ്ങള്‍ മെനഞ്ഞ് ഈ പ്രസ്ഥാനത്തെ വര്‍ഷങ്ങളോളം പിന്നോട്ടു നയിച്ചിരിക്കുകയാണ്. ബി. എസ്. പി.യുടെ മുന്‍ എം.പി.യും ബഹുജന്‍ പ്രസ്ഥാനത്തെ സംരക്ഷ യത്തെ സവിസ്തരം സംബോധിപ്പിക്കുകയും മായാവതിയെ തുറന്ന സ്റ്റേജില്‍ ഇക്കാര്യങ്ങള്‍ ധൈര്യമുണ്ടെങ്കില്‍ തെറ്റാണെന്നു തെളിയിക്കാന്‍ വെല്ലുവിളിക്കുയും ചെയ്തു.

മുഖ്യ പ്രസംഗകരില്‍ അഡ്വ. ഭൂപ്‌സിംഗ് മൊഹ്‌റാജി (ദേശീയ കണ്‍വീനര്‍- NCBSM) ശ്രീ രഘുവീര്‍ സിംഗ് ബൗഡ്ജി (കേന്ദ്ര കമ്മറ്റി അംഗം), ശ്രീ രാജ് നാരായണ്‍ റാവു (ബീഹാര്‍ സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ ബി. എസ്. പി. നേതാവ്) കുമാര്‍ ശ്യാംസിംഗ് തേജ് (ബഹുജന്‍ സാംസ്‌കാരിക ബോധവത്കരണ സംഘത്തിന്റെ മുന്‍ ദേശീയ കണ്‍വീനര്‍) ശ്രീ മീനൈയ്യാ, മുന്‍ ബി. എസ്. പി. സംസ്ഥാന പ്രസിഡന്റ്, ആന്ധ്രാപ്രദേശ്, ജീവന്‍ കുമാര്‍ (സംസ്ഥാന കണ്‍വീനര്‍, തമിഴ്‌നാട്) ശ്രീമതി കാന്താ അല്‍ ടിയാ (സംസ്ഥാന അദ്ധ്യക്ഷ ഇന്‍ഡ്യന്‍ ബഹുജന്‍ സമാജ് പാര്‍ട്ടി- കാന്‍ഷിറാം) ശ്രീ കെ. സി. സത്യാര്‍ത്ഥ- സംസ്ഥാന കണ്‍വീനര്‍, ഡല്‍ഹി), ശ്രീ രമേശ് സിംഗ് ( സ്റ്റേറ്റ് കണ്‍വീനര്‍, പഞ്ചാബ്) ശ്രീ ദിനേശ് ഗൗതം (സംസ്ഥാന അസി. കണ്‍വീനര്‍, ഉത്തര്‍പ്രദേശ്, ആഗ്രാ മണ്ഡലം), ശ്രീ ദര്‍ശന്‍ സിംഗ് ബക്ഷിവാല, പട്യാല (സംസ്ഥാന അസി. കണ്‍വീനര്‍, പഞ്ചാബ്, ഡോക്ടര്‍ ആര്‍. കെ. ചൗധരി, ശ്രീരാം ഹൃദയറാം സ്റ്റേറ്റ് അസി. കണ്‍വീനര്‍, ഉത്തര്‍പ്രദേശ്, ഗാജിപ്പൂര്‍, ശ്രീ ചരണ്‍ജിത് സിംഗ് (സാഹിബ് കാന്‍ഷിറാംജിയുടെ അനന്തിരവന്‍), ശ്രീ സ്വാമി ഇന്ദര്‍ (സംസ്ഥാന പ്രസിഡന്റ്, ഇന്ത്യന്‍ ബഹുജന്‍ സന്ദേശ് പാര്‍ട്ടി, കന്‍ഷിറാം), ശ്രീ തേജ് സിംഗ് (സ്റ്റേറ്റ് പ്രസിഡന്റ് അംബേദ്കര്‍ സമാജ് പാര്‍ട്ടി), ഡോക്ടര്‍ പ്രഭുനാഥ് പ്രസാദ് സാകേത് (സ്റ്റേറ്റ് കണ്‍വീനര്‍, മദ്ധ്യപ്രദേശ്, ശ്രീ സതീഷ് കാക്കാ (അലിഗഢ്), ശ്രീ സത്യപാല്‍ സിംഗ് (സ്റ്റേറ്റ് കണ്‍വീനര്‍, ഉത്തരഖണ്ഡ്), ശ്രീ കസ്തൂരി ഗൗതം (സാഫ്‌റന്‍പൂര്‍), ശ്രീ രവീന്ദ്രകുമാര്‍ രവി, സംസ്ഥാന കണ്‍വീനര്‍ (ഝാര്‍ഖണ്ഡ്), ജനാബ് രാഷിദ് അലി ബേഗ് (അലിഗഢ്), ശ്രീ പര്‍വീന്ദര്‍ ധാരിയ (സാഹ്‌റന്‍പൂര്‍), ശ്യാംകുമാര്‍ ജാനിയ (ഹരിദ്വാര്‍), സിക്കന്തര്‍ സിംഗ് സനൈറ്റ്, ലുധിയാന (പഞ്ചാബ്) മുതലായവര്‍ തങ്ങളുടെ വിപ്ലവകരമായ ആശയങ്ങള്‍ വിസ്തരിക്കുകയുണ്ടായി. ഡോക്ടര്‍ മിഥിലേഷ് കുമാര്‍ പട്ടേര്‍ ിക്കാനുള്ള ദേശീയ കര്‍മ്മപദ്ധതിയുട സ്ഥാപകനായ ശ്രീ പ്രമോദ് കുരീല്‍ വളരെ വിശദമായി ഈ വിഷ (ജില്ലാ കണ്‍വീനര്‍, ഇലഹാബാദ്), അശോക്കുമാര്‍ സക്കേത് സ ത്‌നാ (മദ്ധ്യപ്രദേശ്), ശ്രീ സുബാഷ് ചന്ദ്രവര്‍മ്മ സത്‌ന (മദ്ധ്യപ്രദേശ്) മുതലായവരുള്‍പ്പെടെ ഈ അവസരത്തില്‍ ഉദ്ദേശം 350-400 ബഹുജന മുന്നേറ്റത്തിന്റെ സീനിയര്‍ പ്രവര്‍ത്തകരും അധികാരികളും സന്നിഹിതരായിരുന്നു. ഇവര്‍ കാന്‍ഷിറാം അമര്‍ഹെ, ബാബാ സാഹിബിന്റെ മറ്റൊരു നാമം കാന്‍ഷിറാം, കാന്‍ഷി റാം, കാന്‍ഷി റാം, മായാവതി മുര്‍ദാബാദ്, കാന്‍ഷി റാംജിയുടെ കൊലപാതകര്‍ക്ക് കൊലക്കയര്‍ നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചു.

കാര്യപരിപാടികളുടെ അദ്ധ്യക്ഷത വഹിച്ചത് ബാബാ സാഹേബ് അംബേദ്കറുടെ സമകാലീകനായ അതുപോലെ കാന്‍ഷിറാം സാഹിബിന്റെ സന്തത സഹചാരിയുമായ ശ്രീ കാശിനാഥ് ബൗധ്ജി (ആഗ്രാ ഉ. പ്ര). ഈ പരിപാടികളുടെ നടത്തിപ്പുകാര്‍ ശ്രീ എല്‍. ബി. പട്ടേലും (എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം, ബഹുജന്‍ മുന്നേറ്റ സുരക്ഷാ ദേശീയ പ്രക്ഷോഭം) ആയിരുന്നു.

ഈ കളങ്ക ദിവസത്തില്‍ മായാവതിക്കെതിരെ ബഹുജന്‍ സമാജിന്റെ കുറ്റപത്രം അഥവാ ബഹുജന്‍ സമാജിനെതിരെ മായാവതി ചെയ്ത നികൃഷ്ട പ്രവൃതിത്കളുടെ സംക്ഷിപ്ത വിവരണം ഭാഗം-2 പ്രകാശനം ചെയ്യുകയുണ്ടായി.

മായാവതിക്കെതിരെയുള്ള മുഖ്യ ആരോപണങ്ങള്‍
1. ബൗദ്ധികമായ അപരാധം
2. ധാര്‍മ്മികമായ അപരാധം
3. ഭരണപരമായ അപരാധം
4. സാമൂഹികപരമായ അപരാധം

ബൗദ്ധിക അപരാധം
മായാവതി താന്‍ ഒരു ബുദ്ധിജീവി ആണെന്ന് വരുത്തുന്നതരത്തില്‍ എപ്പോഴും ഒരു വെല്ലുവിളിയെ ന്നോണം ഉള്ളിന്റെയുള്ളില്‍ അടക്കിവച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായതിനുശേഷവും തന്റെ പേരിന്റെ മുന്നില്‍ അഡ്വക്കേറ്റ് എന്ന് എഴുതുവാനുള്ള വിചിത്രമായ ഒരു രോഗം വേറിട്ട ഒരു ഉദാഹരണമാണ്. മായാവതി എല്‍. എല്‍. ബി. (നിയമ ബിരുദം) എപ്പോള്‍, എവിടെവച്ചു ചെയ്തു എന്നത് ഒരു നല്ല ഒന്നാംതരം രഹസ്യമായിത്തന്നെ ഇരിക്കുകയാണ് അവരുടെ എഴുത്തിലും വായനയിലും സംസാരത്തിലും നിന്ന് അവര്‍ രണ്ടുമാസംപോലും നിയമം പഠിച്ചു എന്ന് അനുമാനിക്കാന്‍ കഴിയില്ല എന്നാല്‍, ഒരുപക്ഷേ ഇവര്‍ നിയമം പഠിച്ചു എന്ന് അംഗീകരിച്ചാല്‍ക്കൂടി ബുദ്ധിജീവി ആകാനും പ്രകടിപ്പിക്കാനും ഉള്ള വിചിത്രമായ രോഗം അത്തരത്തിലുള്ള ആദരവ് പിടിച്ചുപറ്റാന്‍വേണ്ടി എന്തു വില കൊടുക്കാനും അവര്‍ തയ്യാറാണ്. 

മായാവതിക്ക് ഇതൊരു തെളിവാണ്. എന്തെന്നാല്‍ അവരുടെ ഏകദേശം 8000 പേജുള്ള ആത്മകഥ 'എന്റെ സംഘര്‍ഷമായ ജീവിതവും ബഹുജന്‍/ ബി. എസ്. പി. മൂവ്‌മെന്റിന്റെ സഫര്‍നാമം സ്വയം തന്റെ കൈകളാല്‍ എഴുതിവച്ചിട്ടുണ്ട്. ഒരുപക്ഷേ ഇതിന്റെ പിന്നില്‍ ബാബാ സാഹിബ് അംബേദ്കറുടെ നിലയിലുള്ള ബുദ്ധിജീവി ആകാനോ അഥവാ തത്തുല്യമായ പദവി കാട്ടാനോ ഉള്ള ഗഹനമായ ആഗ്രഹമായിരിക്കാം. എന്നിരുന്നാല്‍തന്നെ ആര്‍ക്കെങ്കിലും ബുദ്ധിജീവി ആകാനോ അത്തരത്തില്‍ കാട്ടുന്നതോ മോശമല്ല എന്നാല്‍ ഇക്കാര്യത്തില്‍ സത്യസന്ധത ഉണ്ടായിരിക്കണം. എന്നാല്‍ മായാവതിയുടെ പ്രവൃത്തികള്‍ ശുദ്ധ ചതിയാണ്. കൂടാതെ അവരുടെ നികൃഷ്ടമായ ഇടുങ്ങിയ മനോഭാവം കൂടെക്കൂടെ പ്രകടമാകുന്നു.

2012 ഒക്‌ടോബര്‍ 12ന് ഈ കുറ്റപത്രത്തിന്റെ ഭാഗം 3ല്‍ ഇങ്ങനെ പറയുന്നു. മായാവതിയുടെ സംഘര്‍ഷമായ ജീവിതം എന്നു പറയുന്ന ജീവിതയാത്രാ പുസ്തകം കരാറടിസ്ഥാനത്തില്‍ എഴുതപ്പെട്ട ഒരു സംഭവമാണെന്ന്. ഇതിന്റെ കുറച്ചു ദിവസങ്ങള്‍ക്കുശേഷം മായാവതി ലക്‌നൗവില്‍ ഒരു പത്രസമ്മേളനത്തില്‍ മീഡിയാകളോടു പറഞ്ഞു, എന്റെ ഈ പുസ്തകം ഞാന്‍ എഴുതിയതല്ല എന്ന് കുറച്ച് ആളുകള്‍ പറയുന്നു. എന്നാല്‍ ഞാന്‍ ഉറച്ച വിശ്വാസത്തോടെ പറയുന്നു, ഈ പുസ്തകം ഞാന്‍ തന്നെ എഴുതിയതാണെന്ന്.

പോകട്ടെ, മായാവതിയുടെ മനസ്സന്തുഷ്ടിക്കുവേണ്ടി ഈ പുസ്തകം വാസ്തവത്തില്‍ മായാവതി തന്നെയാണ് എഴുതിയതെന്നു സമ്മതിച്ചാല്‍തന്നെയും ഈ സഞ്ചാര ചരിത്രത്തില്‍ ആദ്യ രണ്ടു ഭാഗങ്ങളില്‍ (ബാക്കി ഭാഗങ്ങളെക്കുറിച്ച് പിന്നീട്) കണ്ണോടിക്കുകയാണെങ്കില്‍ ഈ ബുദ്ധിജീവി സങ്കല്‍പ്പത്തിന്റെ പൊള്ളയായ യാഥാര്‍ത്ഥ്യം മുന്നില്‍ തെളിഞ്ഞ് വരുന്നു. സത്യവും യാഥാര്‍ത്ഥ്യവുമുള്ള ഒരു ബുദ്ധിജീവി അവരുടെ ബുദ്ധിയിലുദിക്കുന്ന ആശയങ്ങളും കാഴ്ചപ്പാടും പൊതു സമൂഹത്തിന്റെ മുന്നില്‍ നിരത്തിവയ്ക്കും. മറ്റുള്ളവര്‍ എഴുതിവച്ചത് വെറും നിന്ദാജനകമായി മോഷ്ടിച്ച് തന്റേതായി കോപ്പിയടിച്ച് വൈദഗ്ദ്ധ്യം കാട്ടുന്നത് മായാവതിയുടെ മാത്രം സമ്പാദ്യമാണ്.

മായാവതിയുടെ കാപട്യംനിറഞ്ഞ പ്രവര്‍ത്തികളുടെ കുറച്ചു മാതൃകകള്‍

ബഹുജന്‍ സമാജ് പാര്‍ട്ടി അഥവാ ബി. എസ്. പി. 1984 ഏപ്രില്‍ 14ന് ബോധി സത്വ ബാബാ സാഹിബ് ഡോക്ടര്‍ ഭീം റാവു അംബേദ്കറുടെ 93-ാം ജന്മദിവസത്തില്‍ ബാബാ സാഹിന്റെ ഇച്ഛയനുസരിച്ചും അദ്ദേഹത്തിന്റെ സ്വപ്ന സാക്ഷാത്കാരത്തിനുവേണ്ടി സുസ്ഥിരതയോടും നിശ്ചയദാര്‍ഢ്യത്തോടുംകൂടി ബഹുജന സമാജവുമായി ബന്ധമുള്ള ഞങ്ങളാല്‍ സ്ഥാപിക്കപ്പെട്ട തായിരുന്നു.
തുടരും...