"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 10, ചൊവ്വാഴ്ച

പുസ്തകം: പട്ടികജാതി പട്ടികവര്‍ഗ (അതിക്രമ നിരോധന) നിയമം: 1989 - വി കെ കുട്ടപ്പന്‍, ചങ്ങനാശേരി


പ്രസാധകര്‍: വിജ്ഞാനകേദാരം പബ്ലിക്കേഷന്‍സ്, ചങ്ങനാശേരി, കോട്ടയം 
ഫോണ്‍: 9495314461, 8129033645
വില: 80 രൂപ.


ഏതു നിയമവും നിര്‍വചിക്കപ്പെടുന്നതിനു പിന്നില്‍ ഉത്കൃഷ്ടമായ ഒരു ഉദ്ദേശവും ലക്ഷ്യവും ഉണ്ടായിരിക്കും. ആ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാ യിരിക്കണം അതിന്റെ വ്യാഖ്യാനവും നടത്തിപ്പും എന്ന് Interpretations of Statute അനുശാസിക്കുന്നു. Intention of the Legislature എന്താണെന്നുള്ള ബോധ്യത്തോടെ നടപ്പാക്കപ്പെട്ടില്ലെങ്കില്‍ ഏതു നിയമവും പരാജയപ്പെടും. അത്തരത്തില്‍ പരാജയം ഏറ്റു വാങ്ങിയ നിയമങ്ങളാണ് 1955 ലെ അയിത്താചാരണ നിരോധന നിയമവും 1977 ലെ പൗരാവകാശ സംരക്ഷണ നിയമവും. അയിത്താചാരത്തിനു വിധേയമായി നൂറ്റാണ്ടുകളോളം സാമൂഹ്യ നീതി നിഷേധിക്കപ്പെട്ടു കഴിയേണ്ടിവന്ന ജനതയുടെ സമ്പൂര്‍ണ സംരക്ഷണം ലക്ഷ്യമാക്കി നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍ ്അതു നിര്‍മ്മിച്ച നിയമ നിര്‍മ്മാണ സഭകളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കല്പിക്കാതെ നടപ്പാക്കപ്പെട്ട പ്പോള്‍ പരാജയമായി. The field of morality is wider than the field of law. ഭാരത ഭരണഘടനാ ശില്പി ബാബാ സാഹിബ് ഡോ. ബി ആര്‍ അംബേഡ്കറുടെ ഈ പ്രസ്താവനയുടെ പ്രസക്തി ഇവിടെ ഏറെ വ്യക്തമാകുന്നു. നിയമ പരിപാലനത്തിന്റെ വിജയമാണ് ആ നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യത്തിന്റെ വിജയം. Laws are products of past civilization. They are also the means to maintain the present civilization and they are designed to create future Civilization.

ജനാധിപത്യത്തെപ്പറ്റി ഡോ. അംബേഡ്കറുടെ കാഴ്ചപ്പാടും ഇവിടെ ചേര്‍ത്തു വായിക്കേണ്ടതായി തോന്നുന്നു. Democracy is not merely a form of Government. It is essentially an attitude of respect and reverence towards fellow men. പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്കായുള്ള നിയമങ്ങള്‍ പോലെതന്നെ ഇന്ത്യന്‍ ജനാധിപത്യവും ഉദ്ദേശ ലക്ഷ്യങ്ങളോട് നീതി പുലര്‍ത്താതെ അപഥ സഞ്ചാരം നടത്തുകയാണ്.

പട്ടിക ജാതി പട്ടിക വര്‍ഗത്തിന്റെ അവശതകള്‍ ഭരണ ഘടനകൊണ്ടും നിയമങ്ങള്‍ കൊണ്ടും പരിഹരിക്കപ്പെട്ടു കഴിഞ്ഞു. പക്ഷെ ഇവര്‍ക്കെതി രായ അനീതിയും അതിക്രമങ്ങളും ഈ രാജ്യത്ത് ഇപ്പോഴും നിലനില്ക്കുന്നു. നിര്‍ഭയമായും വിവേചന രഹിതമായും നിയമം നടപ്പാക്കപ്പെടുന്ന ഭരണ സംവിധാനത്തിന്‍ കീഴില്‍ മാത്രമേ നിയമങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തുകയുള്ളൂ. പൗരന്മാര്‍ക്കെല്ലാം ഒരുപോലെ അനുഭവ വേദ്യമാകുന്ന സാമൂഹ്യ നീതിയും സാമ്പത്തിക നീതിയും രാഷ്ട്രീയ നീതിയും നടപ്പാക്കപ്പെടുകയുള്ളൂ. 1955 ലെയും 1977 ലെയും നിയമങ്ങള്‍ക്കു സംഭവിച്ച പരാജയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തക്കവിധം ഇന്ത്യന്‍ പാര്‍ലമെന്റ് ശ്രദ്ധാപൂര്‍വം രൂപകല്പന ചെയ്ത് പട്ടിക ജാതി പട്ടിക വര്‍ഗത്തിനു നേരേ ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയാന്‍ പാസ്സാക്കിയിട്ടുള്ളതാണ്. 'പട്ടികജാതി പട്ടികവര്‍ഗ (അതിക്രമ നിരോധന) നിയമം - 1989' പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമാണ് ഈ നിയമം. 'പ്രിന്‍സിപ്പല്‍ ആക്ടിനോടൊപ്പം' ഏറ്റവും പുതിയ ഭേദഗതികള്‍ കൂടി ചേര്‍ത്തിരിക്കുന്നതിനാല്‍ അഭിഭാഷകര്‍ക്കും ഇത് സഹായകരമാണ്.


വി കെ കുട്ടപ്പന്‍ 
നിയമം ഭാഷാന്തരം ചെയ്യുക എന്നത് ശ്രമകരമായ ജോലിയാണ്. മൊഴിമാറ്റം ചെയ്യുമ്പോള്‍ അര്‍ത്ഥകല്പനക്ക് വ്യത്യാസം ഉണ്ടാകുവാനും സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ ഒട്ടും പിഴവുകളില്ലാതെ വളരെ സൂക്ഷമതയോടു കൂടിയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന തരത്തില്‍ ഈ നിയമത്തിന്റെ ഉള്ളടക്കം അക്കമിട്ട് അധ്യായങ്ങളായി തിരിച്ചും സമാനതകളില്ലാത്ത തരത്തില്‍ സംവിധാനം ചെയ്തും സംരക്ഷിക്കപ്പെടുവാന്‍ ജാതികളേയും വര്‍ഗങ്ങളേയും പ്രത്യേകം പട്ടികയില്‍ കൊണ്ടുവന്നതിന്റെ ചരിത്ര പശ്ചാത്തലത്തെ വിവരിച്ചുകൊണ്ടും സ്വതന്ത്ര ഭാരത ഭരണഘടന എപ്രകാരമാണ് ജാതികളെയും വര്‍ഗങ്ങളേയും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്നും നിലവില്‍ ആരെല്ലാമാണ് ആ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും വ്യക്തമാക്കിക്കൊണ്ടുമുള്ള ഈ പുസ്തകം കേവലം നിയമ പുസ്തകമെന്നതിലുപരി ഇതിന്റെ ഗുണഭോക്താക്കള്‍ ഓരോരുത്തരും സ്വന്തം വീടുകളില്‍ സൂക്ഷിക്കേണ്ടുന്ന ഒരു അമൂല്യ ഗ്രന്ഥം കൂടിയാണെന്ന് ഇതെന്നു പറയുവാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് തയ്യാറാക്കിയിരിക്കുന്ന വി കെ കുട്ടപ്പന്‍, ചങ്ങനാശേരി തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്ക് സഹായകരമായ ഇത്തരം രചനകള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും ഇനിയും ഉണ്ടാകട്ടെ എന്ന് ആശം സിക്കുന്നു. എല്ലാ നന്മകളും വിജയാശംസകളും നേരുന്നു.

അവതാരിക.

പി ടി എബ്രഹാം.
അഡ്വക്കേറ്റ് 
കോട്ടയം.
ഫോണ്‍. 0481 2435567, 8089081782