"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 11, ബുധനാഴ്‌ച

പുസ്തകം: പ്രാചീന ഇന്ത്യ - രാം ശരണ്‍ ശര്‍മ്മ. പരിഭാഷ: സെനു കുര്യന്‍ ജോര്‍ജ്രാം ശരണ്‍ ശര്‍മ്മ 
പ്രസാധകര്‍: ഡി സി ബുക്‌സ്, കോട്ടയം
www.dcbooks.com
www.dcbookshop.net
വില: 150 രൂപ.

1500 ബി സിക്ക് അല്പം മുമ്പ് ആര്യന്മാര്‍ ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടു. അവരുടെ കടന്നുവരവിനെ കുറിച്ച് ഏറെക്കുറേ പുരാഖനന ലക്ഷണങ്ങള്‍ കാണാനുണ്ട്. കൈക്കുഴയുള്ള കോടാലിയും ഓടുകൊണ്ടുള്ള നീളം കുറഞ്ഞ കുന്തങ്ങളും വാളുകളും അവര്‍ ഉപയോഗിച്ചു കാണണം. ഇവ ഉത്തര പശ്ചിമ ഇന്ത്യയില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. കുതിരയുടേയും ശവദഹനത്തിന്റേയും പുരാഖനന തെളിവുകള്‍ മധ്യേഷ്യയിലെ ദക്ഷിണ താജിക്കിസ്ഥാനിലും അയല്‍പക്കത്തുള്ള പാകിസ്ഥാനിലെ സ്വാത് താഴ്‌വരയിലും കാണാം. പൂര്‍വ അഫ്ഗാനിസ്ഥാന്‍, നോര്‍ത്ത് വെസ്‌റ്റേണ്‍ ഫ്രണ്ടിയര്‍ പ്രൊവീന്‍സ്, പഞ്ചാബ് പശ്ചിമ ഉത്തര്‍ പ്രദേശിന്റെ അതിര്‍ത്തികള്‍ എന്നിവിടങ്ങളിലാണ് ആദ്യകാല ഇന്‍ഡോ - ആര്യന്മാര്‍ ജീവിച്ചത്. കുഭാ നദിപോലെ അഫ്ഗാനിസ്ഥാനിലെ ചില നദിയും സിന്ധു നദിയും അതിന്റെ അഞ്ചു കൈവഴികളും ഋഗ്വേദത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സിന്ധു നദിയെ കുറിച്ച് ആവര്‍ത്തിച്ചും പരാമര്‍ശിക്കുന്നു. മറ്റൊരു നദിയായ സരസ്വതിയെ നദിതര്‍ണ അഥവാ ഏറ്റവും നല്ല നദി എന്നാണ് ഋഗ്വേദത്തില്‍ വിളിക്കുന്നത്. ഹരിയാനയിലേയും രാജസ്ഥാനിലേയും ഘഗര്‍ - ഹക്ര തോടാണ് ഇത് എന്ന് കരുതുന്നു. എന്നാല്‍ ഋഗ്വേദത്തിലെ വിവരണം കാണിക്കുന്നത് അവസ്തയിലെ നദിയായ ഹരക്വതി അഥവാ ഇപ്പോള്‍ ദക്ഷിണ അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ത് നദിയാണെന്നാണ്. ഇവിടെ നിന്ന് സരസ്വതി എന്ന പേര്‍ ഇന്ത്യയിലേക്ക് മാറ്റിയതാണ്. ഇന്ത്യാ ഉപ ഭൂഖണ്ഡത്തില്‍ ആര്യന്മാര്‍ ആദ്യം വാസമുറപ്പിച്ച സ്ഥലം സപ്ത നദികളുടെ നാട് എന്നാണ് വിളിക്കപ്പെട്ടത്.

അനേക തരംഗങ്ങളായാണ് ഇന്‍ഡോ - ആര്യന്മാര്‍ ഇന്ത്യയിലേക്ക് കുടിയേറിയത്. ആദ്യകാല തരംഗത്തെ ഋഗ്വേദ ജനത പ്രതിനിധീകരിക്കുന്നു. ഇവര്‍ ഉപഭൂഖണ്ഡത്തില്‍ 1500 ബി സി യോടടുത്ത് പ്രത്യക്ഷപ്പെട്ടു. ദാസര്‍, ദസ്യൂര്‍ എന്നൊക്കെ അറിയപ്പെട്ട സ്വദേശി ജനങ്ങളുമായി അവര്‍ സംഘര്‍ഷത്തിലായി. പുരാതന ഇറാനി സാഹിത്യത്തിലും ദാസര്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍, അവര്‍ ആദ്യകാല ആര്യന്മാരുടെ ഒരു ശാഖയാണെന്നു വേണം കരുതാന്‍. ഭാരത കുലത്തില്‍ പെട്ട ദിവോദാസനെന്ന ഒരു മുഖ്യന്‍ സമ്പാരനെ തോല്‍പ്പിക്കുന്നത് ഋഗ്വേദം പരാമര്‍ശിക്കുന്നു. ഈ അവസരത്തില്‍ ദാസന്‍ എന്ന പേരുകൂടി ദിവോദാസനില്‍ കാണുന്നു. ഒരു പക്ഷെ ഋഗ്വേദത്തിലെ ദസ്യൂര്‍ ആയിരിക്കാം ഈ രാജ്യത്തെ ആദ്യകാല അന്തേവാസികള്‍. അവരെ കീഴ്‌പ്പെടുത്തിയ ഒരു ആര്യമുഖ്യനെ ത്രാസദാസ്യു എന്നാണ് വിളിക്കുന്നത്. ഈ ആര്യമുഖ്യന്‍ ദാസര്‍ക്കു നേരേ മൃദുവായിരുന്നു. എന്നാല്‍ ദാസ്യൂര്‍ക്ക് നേരേ കര്‍ക്കശ വൈരാഗ്യമാണ് കാണിച്ചത്. ദാസ്യുഹത്യ, ദാസ്യൂരരുടെ കൊല എന്നിവ ആവര്‍ത്തിച്ച് ഋഗ്വേദത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. ഒരു പക്ഷെ ദാസ്യുര്‍ നാഭിയാരാധന നടത്തുകയും പാലുത്പന്നങ്ങള്‍ക്കു വേണ്ടി കന്നുകാലികളെ വളര്‍ത്താതിരിക്കുകയും ചെയ്തിരിക്കാം.


ആര്യന്മാരുടെ ശത്രുക്കള്‍ക്കുമേല്‍ ഇന്ദ്രന്‍ അനേകം പരാജയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതായി കേള്‍ക്കുന്നു ണ്ടെങ്കിലും അവരുടെ ശത്രുക്കളുടെ ആയുധങ്ങളെ കുറിച്ച് നമുക്കറിവില്ല. ഋഗ്വേദത്തില്‍ ഇന്ദ്രനെ പുരന്ധരന്‍ എന്നു വിളിക്കുന്നു. അദ്ദേഹം കോട്ടകളെ തകര്‍ക്കുന്നവനാ യിരുന്നു എന്നാണതിന്റെ അര്‍ത്ഥം. എന്നാല്‍ ആര്യപൂര്‍വ ജനം കൈവശം വെച്ചിരുന്ന കോട്ടകളേതെന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല. അവയില്‍ ചിലത് അഫ്ഗാനിസ്ഥാനി ലായിരുന്നിരിക്കണം. ആര്യന്മാര്‍ക്ക് കുതിരയെ പൂട്ടിയ രഥമുണ്ടായിരുന്നതു കൊണ്ടും പശ്ചിമേഷ്യയിലും ഇന്ത്യയിലും അവ ആദ്യമായി അവതരിപ്പിക്കപ്പെട്ടതു കൊണ്ടും അവര്‍ എല്ലായിടത്തും വിജയികളായി. ആര്യ യോദ്ധാക്കള്‍ക്ക് മെച്ചപ്പെട്ട ആയുധങ്ങളും ഉണ്ടായിരുന്നിരിക്കണം.

ഋഗൈ്വദിക ആര്യന്മാരുടെ ഭൗതിക ജീവിതത്തെക്കുറിച്ച് നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. കുതിരകളുടേയും രഥങ്ങളുടേയും ഒരു പക്ഷേ, ഓടുകൊണ്ടുണ്ടാക്കിയ മെച്ചപ്പെട്ട ആയുധങ്ങളുടേയും - ഇതിന് പുരാഖനന തെളിവുകളൊന്നും നമുക്കില്ല - ഉപയോഗം കൊണ്ടായിരിക്കണം അവര്‍ക്ക് ഇന്ത്യയില്‍ വിജയം നേടാനായത്. ആദ്യം 2300 ബി സി യില്‍ കാക്കസ്സസ് പ്രദേശത്ത് പ്രത്യക്ഷപ്പെട്ട ആരങ്ങളുള്ള ചക്രവും അവര്‍ ഒരു പക്ഷെ, അവതരിപ്പിച്ചിരിക്കാം. ഉപഭൂഖണ്ഡ ത്തിന്റെ പശ്ചിമ ഭാഗത്ത് അവര്‍ വാസമുറപ്പിച്ചപ്പോള്‍, രാജസ്ഥാനിലെ ഖേത്രി ഖനിയില്‍ നിന്ന് ലഭ്യമായ ചെമ്പ് അവര്‍ ഉപയോഗിച്ചിരിക്കാം. കലപ്പക്കൊഴു ഋഗ്വേദത്തിന്റെ ആദ്യകാലഭാഗത്ത് പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പിന്നീട് കൂട്ടിച്ചേര്‍ത്തതാകാം എന്ന് ചിലര്‍ കരുതുന്നു. ഒരുപക്ഷെ, ഈ കൊഴു തടികൊണ്ടുള്ളതാകാം. വിത, കൊയ്ത്, മെതി എന്നിവ അവര്‍ക്ക് പരിചിതമായിരുന്നു, വ്യത്യസ്ത ഋതുക്കളെക്കുറിച്ചും അവര്‍ക്ക് അറിയാമായിരുന്നു. വൈദിക ജനങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ വസിച്ചിരുന്ന ആര്യ പൂര്‍വ ജനങ്ങള്‍ക്കും കൃഷി അറിയാമായിരുന്നു. പക്ഷെ, കൃഷി ചെയ്തിരുന്നത് പ്രധാനമായും കന്നുകാലിത്തീറ്റക്കുവേണ്ടി ആയിരുന്നിരിക്കണം.

ഇതൊക്കെയാണെങ്കിലും ഋഗ്വേദത്തില്‍ പശുവിനേയും കാളയേയും കുറിച്ച് ധാരാളമായി പരാമര്‍ശിക്കുന്നുണ്ട്, അതുകൊണ്ട് അവര്‍ പ്രധാനമായും ഇടയന്മാരായിരുന്നു എന്ന് കരുതാം. പശുക്കള്‍ക്കു വേണ്ടിയായിരുന്നു അവരുടെ പല യുദ്ധങ്ങളും. ഋഗ്വേദത്തില്‍ യുദ്ധത്തിനുപയോഗിക്കുന്ന വാക്ക് ഗവിഷ്ഠി (പശുക്കള്‍ക്കു വേണ്ടിയുള്ള അന്വേഷണം) എന്നാണ്. ഏറ്റവും പ്രധാന സമ്പത്തായിരുന്നു പശുക്കള്‍ എന്നു കാണുന്നു. പുരോഹിതര്‍ക്ക് നല്‍കുന്ന ദക്ഷിണകളെ കുറിച്ച് നാം കേള്‍ക്കുമ്പോഴൊക്കെ അവ സാധാരണ പശുക്കളും ദാസിമാരും ഉള്‍പ്പെടുന്നതായിരുന്നു, ഒരിക്കല്‍ പോലും ഭൂമി ഉള്‍പ്പെട്ടിട്ടില്ല. ഋഗ്വേദ ജനങ്ങള്‍ കാലിമേക്കലിനോ കൃഷിക്കോ വാസസ്ഥാനത്തിനോ ഭൂപ്രദേശങ്ങള്‍ കൈവശപ്പെടുത്തിയിരിക്കാം. എന്നാല്‍ അത് പരക്കെ സഥാപിക്കപ്പെട്ടിരുന്ന സ്വകാര്യം സ്വത്തുരൂപമായിരുന്നില്ല. (പേജ്. 85,86,87)

യാഗങ്ങളില്‍ മൃഗങ്ങളെ വന്‍തോതില്‍ കൊല്ലുന്നത് ഉള്‍പ്പെട്ടിരുന്നു. പ്രത്യേകിച്ചും കന്നുകാലി സമ്പത്തിന്റെ നാശം. അതിഥി അറിയപ്പെട്ടത് ഗോഘാന അഥവാ കന്നുകാലികളാല്‍ ഊട്ടപ്പെട്ടവന്‍ എന്നാണ്. 

യാഗങ്ങളോടൊപ്പം മന്ത്രവുമുണ്ടായിരുന്നു. മന്ത്രങ്ങള്‍ യാഗക്കാരന്‍ ശ്രദ്ധയോടെ ഉച്ചരിക്കേണ്ടതുണ്ടായിരുന്നു. യാഗം കഴിക്കുന്നയാള്‍ യജമാനന്‍ എന്നറിയപ്പെട്ടു, യജ്ഞം കഴിക്കുന്നവന്‍. അദ്ദേഹത്തിന്റെ വിജയം യാഗങ്ങളില്‍ ശരിയായി ചൊല്ലപ്പെട്ട വാക്കുകളുടെ മന്ത്രശക്തിയെ ആശ്രയിച്ചിരുന്നു. വൈദിക ആര്യന്മാര്‍ ചെയ്ത ചില ആചാരാനുഷ്ഠാന ങ്ങള്‍ ഇന്‍ഡോ - യൂറോപ്യന്‍ ജനതകള്‍ക്കും പൊതുവായുള്ള തായിരുന്നു. എന്നാല്‍ അനേക ആചാരാനുഷ്ഠാനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ ഉയിര്‍ക്കൊണ്ട തായും കണുന്നു.

ഈ മന്ത്രങ്ങളും യാഗങ്ങളും കണ്ടുപിടിച്ചതും കൈക്കൊണ്ടതും വികസിപ്പിച്ചെടുത്തതും ബ്രാഹ്മണരെന്നു വിളിക്കപ്പെട്ട പുരോഹിതരാണ്. പുരോഹിത ജ്ഞാനത്തിന്റേയും വൈദഗ്ധ്യത്തിന്റേയും ഒരു കുത്തക ബ്രാഹ്മണര്‍ അവകാശപ്പെട്ടു. അവര്‍ വളരെയേറെ ആചാരാനുഷ്ഠാനങ്ങള്‍ കണ്ടു പിടിച്ചു. അവയില്‍ പലതും അനാര്യന്മാരില്‍ നിന്ന് കൈക്കൊണ്ട വയാണ്. ആചാരാനുഷ്ഠാനങ്ങള്‍ കണ്ടുപിടിക്കുന്നതിനും വികസിപ്പിച്ചെടു ക്കുന്നതിനും കാരണമെന്തെന്ന് വ്യക്തമല്ല. എങ്കിലും പണക്കൊതി തള്ളിക്കളയാനാവില്ല. രാജസൂയയാഗത്തില്‍ കാര്‍മ്മികത്വം വഹിച്ച പുരഹിതനു ദക്ഷിണയായി 2,40,000 പശുക്കളെ നല്‍കി എന്ന് നാം കേള്‍ക്കുന്നു. (പേജ്. 103, 104)