"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 2, തിങ്കളാഴ്‌ച

വിമോചന പോരാട്ടങ്ങള്‍ അവസാനിക്കാത്ത തെന്തുകൊണ്ട്? - സജി വള്ളോത്യാമല


പുസ്തകം: വിമോചന പോരാട്ടങ്ങള്‍ അവസാനിക്കാത്ത തെന്തുകൊണ്ട്?
സജി വള്ളോത്യാമല
പ്രസാധനം; സൈന്ധവമൊഴി, കോട്ടയം
ഫോണ്‍; 9747459248
വില; 100 രൂപ.

അടിച്ചമര്‍ത്തപ്പെട്ട ആദിമജനതയുടെ രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് അപഗ്രഥിച്ച് പഠിച്ച അനേകം പുസ്തകങ്ങള്‍ പുറത്തുവരുന്നുണ്ട്. നാമെന്തുകൊണ്ടാണ് ഇങ്ങനെ ആയിരിക്കുന്നതെന്നും എന്താണ് ഇവയുടെ പരിഹാരമെന്നും വ്യക്തിപരമായി വിശകലനം ചെയ്യുകയാണ്. 'വിമോചന പോരാട്ടങ്ങള്‍ അവസാനിക്കാത്തത് എന്തുകൊണ്ട് ?' എന്ന ഗ്രന്ഥത്തിലൂടെ. കിട്ടാവുന്ന സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി വിഷയത്തെ ആധികാരികമായും സത്യസന്ധമായും രേഖപ്പെടുത്തുന്നതിനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും തെറ്റുകളും കുറ്റങ്ങളും ഇതില്‍ അനേകം കണ്ടേക്കാം. ഇവയിലെ കുറിപ്പുകള്‍, വിവരണങ്ങള്‍, സംഭവങ്ങള്‍ മുമ്പു കേട്ടറിവുള്ള കാര്യങ്ങളായിരിക്കാം. വലിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുന്ന പണ്ഡിതന്മാര്‍ക്കു വേണ്ടിയുള്ളതല്ല ഈ പുസ്തകം. ആദിമ ജനതയുടെ ചരിത്രം അറിയുവാനിഷ്ടപ്പെടുന്ന, സ്വന്തം സഹോദരനെ തിരിച്ചറിയുവാന്‍ വേണ്ടിയുള്ള ചില സൂചനകള്‍ നല്‍കുവാന്‍ മാത്രമേ ഞാനിതിലൂടെ ശ്രമിച്ചിട്ടുള്ളൂ. സര്‍വാംഗ പരിത്യാഗി അല്ല എങ്കിലും എനിക്ക് ഈ സമൂഹത്തില്‍ ഒന്നുമാവേണ്ട എന്നു പറഞ്ഞുകൊണ്ടു പിന്നാമ്പുറങ്ങളിലേക്കു മാറി നില്‍ക്കുന്ന ആദിമ ജനതയുടെ ആത്മാഭിമാന ബോധമുണര്‍ത്തുകയാണ് എന്റെ ലക്ഷ്യം. അതിനായി ഈ പുസ്തകം സമര്‍പ്പിക്കുന്നു. ഈ പുസ്തകത്തെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എഴുതി അറിയിക്കുക.


സജി വള്ളോത്യാമല 
സജി വള്ളോത്യാമല

കോട്ടയം ജില്ലയിലെ പള്ളിക്കത്തോടു പഞ്ചായത്തിലെ ആനിക്കാട് തോട്ടത്തുവയലില്‍ പി വി ചാക്കോയുടേയും ലീലാമ്മയുടേയും (കണ്ടപ്ലാക്കല്‍) മകനായി ജനിച്ചു. ആനിക്കാട് സെ. തോമസ് ഹൈസ്‌കൂളിലും കോട്ടയം ബസേലിയസ് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മധ്യപ്രദേശത്തു സ്വകാര്യ കമ്പനിയില്‍ ജീവന ക്കാരനായും ഇന്‍ഷുറന്‍സ് കമ്പനിയില്‍ അഡൈ്വസറായും വ്യാപാരിയായും എഴുത്തു കാരനായും ജോലിചെയ്തു. ആദ്യകാലത്ത് ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും ഈ പ്രസ്ഥാനങ്ങളിലുണ്ടായിരുന്ന സവര്‍ണ വര്‍ഗീയതയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ ചേരുകയുമുണ്ടായി. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ യുവജന വിഭാഗമായ ബഹുജന്‍ വാളണ്ടറി ഫോഴ്‌സില്‍ (BVF) സംസ്ഥാന കോ - കണ്‍വീനറായും (മധ്യമേഖല 2011 - 12) സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ ചേരമ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി (CSDS) യുടെ സംസഥാന കമ്മറ്റി അംഗമായും PRO ആയും പ്രവര്‍ത്തിക്കുന്നു. ഉജ്വല പ്രാസംഗികനായും ചരിത്രകാരനായും എഴുത്തുകാരനായും അറിയപ്പെടുന്ന ഇദ്ദേഹം അടിസ്ഥാന ജനതയുടെ വിമോചന പ്രവര്‍ത്തന പ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു.

ഭാര്യ; ആന്‍സി, മക്കള്‍; അക്‌സ, ആഷ്‌ന, അസ്‌ന.

സജി വള്ളോത്യാമല,
വള്ളോത്യാമല വീട്,
ആനിക്കാട് ഈസ്റ്റ് പി ഒ,
കോട്ടയം - 686 503
ഫോണ്‍; 9645039500