"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 4, ബുധനാഴ്‌ച

ദലിതരെ മുച്ചൂടും എഴുതിക്കൊല്ലുന്ന ദലിത് ബുദ്ധിരാക്ഷസന്മാര്‍ - കുന്നുകുഴി എസ് മണി


കുന്നുകുഴി എസ് മണി 
ദലിത് സാഹിത്യത്തിന്റെ പേരില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ ചില ദലിത് ബുദ്ധിജീവി എഴുത്തുകാര്‍ രംഗപ്രവേശനം ചെയ്തിട്ടുള്ളത് മാളോര്‍ക്കെല്ലാം അറിവുള്ളതാണല്ലോ. അവരുടെ ആവാസകേന്ദ്രം കോട്ടയം കേന്ദ്രീകരിച്ചാണ്. ഇവരുടെ ദലിതെഴുത്തുകളില്‍ എന്തെഴുതുന്നുവെന്ന് വായന ക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തിലല്ല. അങ്ങ് എഴുതിത്തള്ളുകയാണ് കോതക്ക് പൂരപ്പാട്ടുപോലെ! അതൊക്കെ കലവറ കൂടാതെ പ്രസിദ്ധീകരിക്കാനും പണം കൊടുക്കാനും കുറേ മാധ്യമങ്ങളും രംഗത്തുണ്ട്. ഇപ്പോള്‍ കേരളത്തിലെ മുഖ്യാധാരാ മാധ്യമങ്ങളില്‍ ദലിതരെ കുറിച്ചുള്ള ലേഖനങ്ങല്‍ ആവശ്യമുണ്ട്. കാരണം അവരുടെ മാര്‍ക്കറ്റിംഗിന്റെ ഭാഗമാണ് ദലിത് സാഹിത്യമെന്നത്. അത് മുതലാക്കിയാണ് മനുഷ്യന്, അങ്ങാടിമരുന്നോ പച്ചമരുന്നോ എന്ന് തിരിച്ചറിയാന്‍ മേലാത്ത ദലിത് സാഹിത്യം അച്ചടിച്ചു വിടുന്നത്. പൊളിച്ചെഴുത്താവുമ്പോള്‍ എന്തും മതിയല്ലോ.

മദ്ധ്യകേരളത്തില്‍ പെട്ട ഈ ദലിത് ബുദ്ധി രാക്ഷസന്മാര്‍ അടുത്ത കാലത്തായി എനിക്കിട്ടും പാരപണി ആരംഭിച്ചു കഴിഞ്ഞു. കെ കെ കൊച്ചും സംലിംകുമാറും കപിക്കാടുമൊക്കെ അതില്‍ പെടുന്നു. ഇവരേക്കാളൊക്കെ മുമ്പ് 1960 കളില്‍ എഴുതിത്തുടങ്ങിയ ഒരാളാണ് ഞാന്‍. വെറും എഴുത്തുകാരനായല്ല രംഗത്തുവന്നത്. പത്രപ്രവര്‍ത്തന മേഖലയിലൂടെ വന്ന ആളാണ്. ഞാന്‍ ദലിത് സാഹിത്യത്തില്‍ വിശ്വസിക്കുന്നയാളല്ല. അങ്ങിനെ ഒരു ദലിത് സാഹിത്യവുമില്ല. ദലിത് എന്ന പദംതന്നെ തെറ്റായ ഒന്നാണ്. ഭരണഘടനാ വിരുദ്ധമായ ദലിത് പദം പ്രയോഗിക്കരുതെന്ന് കാട്ടി കേന്ദ്ര സര്‍ക്കാര്‍, പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ കാലത്ത് എല്ലാം സംസ്ഥാനങ്ങള്‍ക്കും സര്‍ക്കുലര്‍ അയച്ചതു മാണ്. കീറിമുറിച്ച, കീറിപ്പിളര്‍ന്ന എന്നൊക്കെ അര്‍ത്ഥമുള്ള ദലിത് പദം കേരളത്തിലെ ദലിത് ബുദ്ധിരാക്ഷസന്മാര്‍ പിന്നേയും സാര്‍വത്രികമായി ത്തന്നെ ഉപയോഗിക്കുകയാണ്. അതുകൊണ്ടുതന്നെ ഇവിടെ ഞാനും ആ പദം ഉപയോഗിക്കുന്നു.

ദലിത് ബുദ്ധിജീവികള്‍ കേരളത്തിലെ ദലിത് സമൂഹത്തെ ആകെ നക്കിക്കൊല്ലുന്നതിനു പകരം എഴുതിക്കൊല്ലുകയാണ്. എന്താണ് തങ്ങല്‍ എഴുതുന്നതെന്ന് യഥാര്‍ത്ഥ്ത്തില്‍ അവര്‍ക്കും വലിയ പിടിപാടില്ല. കാരണം ഇവരൊക്കെ കടന്നുവന്നത് വിപ്ലവപ്രസ്ഥാനത്തില്‍ നിന്നാണ്. അതുകൊണ്ടുതന്നെ അവരുടെ ചിന്തകളിലും മാനസിക ബുദ്ധി വ്യാപാരങ്ങളിലും അത്തരത്തിലുള്ള ഒരു ഉല്‍പ്പന്നത്തെ പ്രതിനിധീകരിക്കു ന്നതായിരിക്കും. മുമ്പൊരിക്കല്‍ ഇതിനൊക്കെ മറുപടി ഞാന്‍ മതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ കൊടുത്തതാണ്. അന്നു ഞാന്‍ ഇത്തരക്കാര്‍ക്ക് മുഖമടച്ചുള്ള അടിയാണ് വേണ്ടതെന്നെഴുതി. എന്നാല്‍ പിന്നീട് മാതൃഭൂമിയിലെ മറ്റൊരു ഇന്റര്‍വ്യൂവില്‍ ദലിത് ബുദ്ധിജീവി പ്രതികരിച്ചത് ഞാനൊരു പഴഞ്ചനാണെന്നാണ്. ഞാന്‍ പഴഞ്ചനാണ് 71 വയസ്സുള്ള പഴഞ്ചന്‍ മണി. ഈ പഴഞ്ചന്‍ മണി എഴുതിയ മഹാത്മാ അയ്യന്‍കാളി എന്ന ജീവചരിത്രഗ്രന്ഥം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സന്ദര്‍ഭത്തില്‍ ഒരു ഗ്രന്ഥ നിരൂപണം എഴുതുന്നതിലേക്കു ആദ്യമായി ഒരു ഗ്രന്ഥം ദലിത് ബുദ്ധിരാക്ഷസന്‍ കെ കെ കൊച്ചിന് അയച്ചുകൊടുത്തു. പുസ്തകം കിട്ടിയ ദിവസം രാത്രിയില്‍ ബുദ്ധിജീവി എന്നെ ടെലഫോണില്‍ വിളിച്ച് ' അയ്യന്‍കാളി പുസ്തകം കിട്ടി. അഭിപ്രായം എഴുതാന്‍ യോഗ്യതയുണ്ടോ എന്ന് വായിച്ചുനോക്കട്ടെ' എന്നാണ്. അയ്യന്‍കാളി പുസ്തകത്തിനു മുമ്പുതന്നെ ആറേഴു പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള എനിക്ക് പുസ്തകമെഴുതാന്‍ യോഗ്യതയുണ്ടോ എന്ന് ഞാന്‍ സംശയിച്ചുപോയി. അതിനും എത്രയോ മുമ്പുതന്നെ 1500ഓളം ചെറുകഥകളും ഏതാനും നോവലുകളും 53 ഓളം ശീലമില്ലാത്ത നോവലുകളും രചിച്ച എന്നോടാണ് കെ കെ കൊച്ചിന്റെ മറുപടി. മറുതലക്കല്‍ ദലിത് ബുദ്ധിജീവിയാണല്ലോ? ഞാന്‍ പറഞ്ഞു 'അങ്ങിനെയാകട്ടെ'. പക്ഷെ അയാള്‍ ആ പുസ്തകത്തെക്കുറിച്ച് അഭിപ്രായം എഴുതിയില്ലെങ്കിലും 6 മാസത്തിനുള്ളില്‍ തന്നെ 'മഹാത്മാ അയ്യന്‍കാളി' യുടെ ഫസ്റ്റ് എഡിഷന്‍ വിറ്റു തീരുകയും ഏറ്റവും നല്ല ജീവചരിത്ര ഗ്രന്ഥമെന്ന് വായനക്കാര്‍ അഭിപ്രായപ്പെടുകയുമുണ്ടായി. കൊച്ചിന്റെ എന്നെക്കുറിച്ചുള്ള വിലയിരുത്തലിലൂടെയാണ് ഞാന്‍ പിന്നീട് യോഗ്യത നേടി എഴുതി തുടങ്ങുന്നത്. പക്ഷെ ദലിതരെ എഴുതിക്കൊല്ലാന്‍ ഞാന്‍ ശ്രമിക്കാറില്ല. നാളെത്തെ തലമുറക്കു വേണ്ടിയുള്ള ചരിത്ര ശേഷിപ്പുകള്‍ അടയാളപ്പെടുത്തുകയാണ് എന്റെ നിയോഗമെന്ന് ഞാന്‍ കരുതുന്നു. 

കൊച്ചിനെ പോലെയുള്ള ദലിത് ബുദ്ധിരാക്ഷസന്മാരെപ്പോലെ ഞാനൊരു ബുദ്ധിരാക്ഷസനൊന്നുമല്ല. അത് എന്റെ, കേരളത്തില്‍ അങ്ങോളമിങ്ങോ ളമുള്ള പരശ്ശതം വായനക്കാര്‍ക്കറിയാം. കൊച്ചിനെ പോലെയും സലിംകുമാറിനെ പോലെയും വെന്തെടം തിന്ന് വേകാത്തിടം വലിച്ചെറിയാറില്ല എന്നുമാത്രം തത്കാലം ഓര്‍ത്തുവെക്കുന്നത് നന്ന്.