"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 6, വെള്ളിയാഴ്‌ച

പുസ്തകം: ഇറോം ശര്‍മ്മിള -ഞാനെന്തിന് ഭയപ്പെടണം?


സിവിക് ചന്ദ്രന്‍, സാറാ ജോസഫ്, വിധു വിന്‍സന്റ്, എം സുചിത്ര.
പ്രസാധകര്‍: സ്‌പെല്‍ ബുക്‌സ് കോഴിക്കോട്.
ഫോണ്‍: 0495 3042100
വില: 35 രൂപ. 

കേരളത്തിലെ എന്റെ പ്രിയ സഹോദരങ്ങളേ,

മണിപ്പൂരിലെ ഈ വിമത സഹോദരിയുടെ സമരത്തിന് കേരളീയര്‍ നല്‍കിവരുന്ന ഐക്യദാര്‍ഢ്യത്തിന് ഹൃദയ പൂര്‍വം നന്ദി പ്രകാശിപ്പിക്കുന്നു.

യുക്തിബോധമുള്ള മനുഷ്യര്‍ മനഃസാക്ഷിയുടെ യജമാനന്മാരാണ്. മുതലാളിത്തത്തിന്റെ കിറുക്കുപിടിച്ച അത്യാര്‍ത്തിക്കും ജീവിത നിഷേധത്തിനുമെതിരേ വിമതരാകുന്നതില്‍ എന്തിന് ഭയപ്പെടണം? പ്ലാച്ചിമടയിലെ കൊക്കക്കോള ജലചൂഷണത്തെപ്പറ്റി എനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പ്ലാച്ചിമടയില്‍ നടക്കുന്ന പതിറ്റാണ്ടുകള്‍ നീണ്ട സമരത്തിന്, പട്ടാളക്കാര്‍ക്ക് പ്രത്യേകാധികാരം നല്‍കുന്ന കിരാത നിയമത്തിനെതിരേ പത്തുവര്‍ഷങ്ങ ളായി ഞാന്‍ നടത്തുന്ന പരിശ്രമങ്ങളുമായും താരതമ്യമുണ്ട്.

മണിപ്പൂരികള്‍ രോഷാകുലരായാല്‍ തീര്‍ത്തും അപകടകാരികളാണ്. പ്ലാച്ചിമടയിലെ പ്രകൃതി വിഭവങ്ങള്‍ നിര്‍ദാക്ഷിണ്യം ചൂഷണം ചെയ്യുന്ന അവസ്ഥ മണിപ്പൂരിലാണെങ്കില്‍, എത്രയോ മുമ്പുതന്നെ ആ ചൂഷകരെ നിസ്സംശയം തുരത്തി ഓടിക്കുമായിരുന്നു.

ജീവിത ലക്ഷ്യങ്ങള്‍ക്ക് പ്രിതിസന്ധി സൃഷ്ടിക്കുന്നവരോട് ഏറ്റുമുട്ടാനാണ് നിസ്സാര ജീവിതം നയിക്കുന്ന മനുഷ്യരെ ദൈവം സൃഷ്ടിച്ചിട്ടുള്ളത്. ഏത് തിന്മകളേയും നന്മകളാക്കി പരിവര്‍ത്തിപ്പിക്കാനുള്ള ധൈര്യം നമുക്കുണ്ട്. വ്യത്യസ്തമായ മറ്റൊരു ലോകം സാധ്യമാക്കാന്‍, പ്രതിബന്ധങ്ങളെ സധൈര്യം നേരിടാന്‍ ദൈവാനുഗ്രഹം ലഭിച്ചവരാണ് നാം. ഓരോ കര്‍മ്മത്തിലും ജാഗ്രത പുലര്‍ത്തുന്ന ദൈവം കര്‍മ്മമനുസരിച്ചുള്ള പ്രതിഭലം നമുക്കു നല്‍കുന്നു. പിന്നെ, ജീവിതത്തിനും മരണത്തിനുമിട യിലുള്ള ഈ ചെറു ദുരന്തത്തിനിടയില്‍ നീതിക്കുവേണ്ടി സ്വയമര്‍പ്പിക്കുന്ന തില്‍ എന്തിന് ഭയപ്പെടണം?

സസ്‌നേഹം, പ്രത്യാശാപൂര്‍വം
ഇറോം ശര്‍മിള ചാനു

സെക്യൂരിറ്റി വാര്‍ഡ്
ജെ എന്‍ ഹോസ്പിറ്റല്‍,
ഇംഫാല്‍, മണിപ്പൂര്‍ 795001