"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 23, തിങ്കളാഴ്‌ച

ഗാന്ധിക്കും സാംസ്‌ക്കാരിക വിഴുപ്പുകള്‍ക്കുമിടയില്‍: പാപ്പിലിയോ ബുദ്ധ വെളിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍ - ജെ.ദേവിക


ജെ.ദേവിക
ചിലപ്പോള്‍ തൊലിപ്പുറമേയുളള ഒരു ചെറിയ മുറിപ്പെടുത്തല്‍ പോലും അടിയിലുള്ള ജീര്‍ണ്ണത വെളിപ്പെടുത്താന്‍ പര്യാപ്തമാകാറുണ്ട്. കേരളത്തിലെ സമകാലിക ജാതിരാഷ്ട്രീയം പ്രധാനമായും ആധാരമാക്കി അമേരിക്കന്‍ മലയാളിയായ ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത പപ്പിലിയോ ബുദ്ധ എന്ന ചിത്രം നമുക്കായി നിര്‍വ്വഹിക്കുന്നത് ഇങ്ങനെയൊരു ദൗത്യമാണ്. വാസ്തവത്തില്‍, ഈ വഴിക്കുള്ള അതിന്റെ ഫലപ്രാപ്തി വിസ്മയാവഹമാണ്. പല സന്ദര്‍ഭങ്ങളിലും, ജനകീയ ബുദ്ധിജീവി നാട്യത്തിലവതരിക്കുന്ന മലയാളികള്‍, പ്രത്യേകിച്ച് മലയാളി ബുദ്ധിജീവികള്‍, വിലസി നടക്കുന്നത് പല പ്രകാരത്തിലുളള, ദുര്‍ഗന്ധമിയന്ന ജീര്‍ണ്ണതകള്‍ക്കു മീതെയാണെന്ന യാഥാര്‍ത്ഥ്യം മറ നീക്കിക്കാട്ടുന്നുണ്ട് ഈ ചിത്രം.

ദളിത് സമുദായത്തിന്റ, പ്രത്യേകിച്ചും 'കോളനികള്‍' എന്നറിയപ്പെടുന്ന വൃത്തിഹീനമായ ഘെട്ടോകളിലെ വറുതിയില്‍ പെട്ടുഴലുന്ന വിഭാഗത്തിന്റെ, നിര്‍ദ്ധനത്വം ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ കേരളത്തിലെ പ്രബല സമുദായങ്ങള്‍ തമ്മിലുള്ള സാമൂഹ്യബാന്ധവം തീഷ്ണമാംവിധം അനാവരണം ചെയ്യുകയാണ്. പ്രഥമികമായും ഈ ചലച്ചിത്രം. അധികാരകേന്ദ്രങ്ങളോട് ഒട്ടി നില്‍ക്കുന്ന ആശ്രിത ബുദ്ധിജീവി വര്‍ഗത്തിന്റെ വിഷവ്യാപനശേഷിയാണ് ഈ ചിത്രം പുറത്തു കൊണ്ടു വരുന്നത്. ഭരണകൂടം നിര്‍മ്മിക്കുന്ന സാംസ്‌കാരിക സ്ഥലികളിലെല്ലാം പരാദജീവികളെപ്പോലെ കടന്നുകയറി 'സാംസ്‌ക്കാരിക വിഴുപ്പി' എന്നു തന്നെ വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു) ന്റെ നിര്‍മ്മാണ വ്യവഹാരത്തില്‍ വ്യാപരിക്കുന്നു ഇക്കൂട്ടര്‍. ഒറ്റനോട്ടത്തില്‍, വിലകുറഞ്ഞ പബ്ലിസിറ്റി, സ്വാധീനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ ചില്ലറ ഭൗതിക നേട്ടങ്ങളോ ആനുകൂല്യങ്ങളോ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന നിരുപദ്രവകാരികളെന്ന് ഇവര്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാമെങ്കിലും അവരുടെ വീഴ്ചകള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കും അതിലുമപ്പുറം ചില അധികമാനങ്ങള്‍ കൈവരുന്നുണ്ട്. അജ്ഞതയില്‍ തുടങ്ങി, അസൂയ, ഭീരുത്വം നിറഞ്ഞ യാഥാസ്ഥിതിക വാദം വരെ നീളുന്നു അവരുടെ വിഷവിസരണത്തിന്റെ തീവ്രത. സാംസ്‌ക്കാരിക വിഴുപ്പ് നിര്‍മ്മാണത്തിന്റെ ബലതന്ത്രത്തെ സംബന്ധിച്ചിടത്തോളം 'വിഴുപ്പ് വ്യവഹാരിയുടെ' ഇടയില്‍ത്തന്നെ പരസ്പരം ചൊറിച്ചില്‍ അനിവാര്യവുമാണ്. ഈ ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങളിലൂടെ അവയൊക്കെയും കൂടുതല്‍ വ്യക്തമാക്കപ്പെടുന്നു. ഈ സിനിമ ഒരിക്കല്‍ കൂടി പുറത്തുകൊണ്ടു വരുന്ന വസ്തുത; അതായത്, മലയാളി ബുദ്ധിജീവികള്‍ വലിയൊരളവോളം നേരത്തെ പറഞ്ഞ സാംസ്‌ക്കാരിക വിഴുപ്പു നിര്‍മ്മാണത്തിലും ഉപഭോഗത്തിലും ആണ്ടു പോയ വൈതാളിക ബുദ്ധിജീവി വൃന്ദത്തിന്റെ ആശ്ലേഷത്തിലമര്‍ന്ന്, നമ്മെയൊക്കെ ആശ്ചര്യചകിതരാക്കും വിധം ജനാധിപത്യത്തെ ഭയപ്പെടുന്നവരായി പരിണമിച്ചു കഴിഞ്ഞിരിക്കുന്നു എന്നതാണ്, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ജനാധിപത്യമെന്നത് താന്താങ്ങള്‍ ആഗ്രഹിക്കുന്ന വിധം പങ്കുപറ്റാന്‍ കഴിയുന്ന സുഖദമായ ഉദാരീകരണത്തിന്റെ രൂപഘടനയിലുള്ളതാ വണമെന്നാണ് അവരുടെ അന്തര്‍ഹിതം. അത്തരം ഉദാരവത്കൃത കെണികളെ അതിനുമപ്പുറം പോകുന്ന ജനാധിപത്യത്തിനു വേണ്ടിയുള്ള ഏതു മുറവിളിയും അവരെ തങ്ങളെ സുഖസുഷുപ്തിയില്‍ നിന്നും ഞെട്ടിച്ചുണര്‍ത്താന്‍ പോന്നതായിരിക്കും.

ഈ ജീര്‍ണ്ണാവസ്ഥയെ മനസിലാക്കാനുതകുന്ന നല്ലൊരു സംഗതി, കേരളത്തില്‍ ആശ്ചര്യകരമാം വിധം ആകാരം പൂണ്ടിരിക്കുന്ന ഗാന്ധിഭക്തി തന്നെ. സ്വാതന്ത്ര്യാനന്തര കേരള രാഷ്ട്രീയത്തിന്റെ ചരിത്രം വെളിവാക്കുന്നത്. അതില്‍ ഗാന്ധിക്ക് സവിശേഷമായ ഒരു പ്രസക്തിയും ഉണ്ടായിരുന്നില്ല എന്നതാണ്. എന്നാല്‍, നെഹ്രുവിന്റെ കാര്യം അങ്ങനെയായിരുന്നില്ല. 1940 ന് ശേഷമുള്ള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പോലും ഗാന്ധി എന്ന വ്യക്തിത്വം വലുതായൊന്നും ഗണിക്കപ്പെട്ടരുന്നില്ല; ഗാന്ധി എന്ന ബിംബത്തിനു ചുറ്റും അനുവര്‍ത്തിക്കപ്പെട്ടു പോരാറുമുള്ള എല്ലാ ആചാരാനുഷ്ഠാനങ്ങളും പതിവായി നിര്‍വ്വഹിക്കപ്പെട്ടിരുന്നെങ്കില്‍ പോലും. പക്ഷെ,1950 കളില്‍ കേരളത്തില്‍ പ്രോദ്ഘാടനം ചെയ്യപ്പെട്ട കോണ്‍ഗ്രസ് രാഷ്ട്രീയം, മുതലാളിത്ത ദുരാര്‍ത്തിക്കെതിരെ നിലകൊണ്ട വിശാലമാനങ്ങളുളള ഗാന്ധിയന്‍ സാമ്പത്തികനയങ്ങളോട് പ്രതിപത്തി പുലര്‍ത്തിയിരുന്ന എല്ലാ ആദ്യകാല കോണ്‍ഗ്രസ് ഭടന്‍മാരെയും തഴഞ്ഞുകൊണ്ടിരുന്നു. അക്കാലം മുതല്‍ ആവശ്യത്തിനുകുന്ന ഉപകരണമെന്ന നിലയിലാണ് ഗാന്ധി ഗണിക്കപ്പെട്ടിരുന്നത്. ഉദാഹരണത്തിന്, കൃത്രിമസന്താന നിയന്ത്രണ മാര്‍ഗ്ഗത്തിന് എതിരായി ക്രിസ്ത്യന്‍ സമുദായവും ഇതര വലതുപക്ഷ ശക്തികളും എതിര്‍പ്പുകളുമായി രംഗ പ്രവേശം ചെയ്തത് ഗാന്ധിയന്‍ സങ്കല്പങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടിരുന്നു. നിക്ഷിപ്ത താത്പര്യങ്ങള്‍ക്കുതകാത്ത ഗാന്ധിയില്‍ അവര്‍ക്കൊട്ടും പ്രതിപത്തിയുണ്ടായിരുന്നില്ല. മലയാളികള്‍ പൊതുവായും ഗാന്ധിയന്‍ തത്വസംഹിതകളിലേക്ക് അത്ര വലിയ തോതില്‍ ആകര്‍ഷിക്കപ്പെട്ടിരുന്നില്ല. നമ്മുടെ പരിസ്ഥിതി ആക്ടിവിസത്തിന്റെ ചില സവിശേഷ സന്ദര്‍ഭങ്ങളില്‍ പോലും നമുക്കാവശ്യമുള്ളത്ര അളവില്‍ മാത്രമേ ഗാന്ധിയന്‍ ആശയങ്ങള്‍ നാം കടം കൊണ്ടിട്ടുള്ളൂ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നാം മലയാളികള്‍ രാഷ്ട്രീയ മണ്ഡലത്തിന്റെ ഇടതുവലതു ധ്രുവങ്ങളില്‍ അവ്യവസ്ഥിതരായി ഗാന്ധിയെ ക്രമേണ ഒരു പാഠ(Text) മാക്കി പരിവര്‍ത്തിപ്പിക്കുകയായിരുന്നു; എപ്പോഴൊക്കെ, എവിടെയൊക്കെ ആവശ്യമായി വന്നുവോ അത്തരം സന്ദര്‍ഭങ്ങളിലൊക്കെ നമ്മുടെ ഇച്ഛയ്‌ക്കൊത്ത മട്ടില്‍ വ്യഖ്യാനിക്കാവുന്ന ഒരു പാഠം. എനിക്കു തോന്നുത്, ഗാന്ധി എന്ന മിശിഹായെ നിര്‍വീര്യനാക്കാനുള്ള ഒരു പ്രബല രീതിയായിരുന്നു അത് എന്നാണ്. അങ്ങനെ, ഗാന്ധിജിയുടേതായ ഒരു മൂല്യ സങ്കല്പവും അനിവാര്യമായ ഒന്നായി കണക്കാക്കപ്പെടാതെ പോവുകയാണ് യാഥാര്‍ത്ഥ്യത്തില്‍ സംഭവിച്ചത്. ഇതേ കാരണത്തില്‍ തന്നെ അദ്ദേഹത്തിന് വ്രണപ്പെടുത്താവുന്ന വികാരങ്ങളൊന്നും ഉല്പാദിപ്പിക്കാനും സാധ്യമായിരുന്നില്ല. 

എന്നിരിക്കിലും ഗാന്ധിയെ വിമര്‍ശിക്കുന്ന പ്രസ്താവങ്ങളും, അദ്ദേഹത്തിനെതിരായി ദളിതുകള്‍ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളുമുള്ള പപ്പിലിയോ ബുദ്ധ എന്ന ചിത്രം ഒരു 'വ്രണിത മേഖല' (Constituency of hurt) ഇതിനോടകം ഉണ്ടാക്കിക്കഴിഞ്ഞു. അതിന്റെ സ്വരം വളരെ അനുഭാവപൂര്‍വ്വം തന്നെ സെന്‍സറിങ്ങ് അധികാരികള്‍ പരിഗണിക്കുകയുമുണ്ടായി. ഗാന്ധിയെ ചുറ്റിപ്പറ്റിയുള്ള വികാരങ്ങളെ വ്രണപ്പെടുത്തുന്ന അപകടകരമായ ഒരു ചലച്ചിത്രമായി മുദ്രകുത്തി അതിന് അനുമതി നിഷേധിച്ചുകളഞ്ഞു. പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്കൊന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്നിരിക്കെ ഈ ചിത്രത്തെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കിയത് കൂടുതല്‍ ഞെട്ടലുളവാക്കുന്നുണ്ട്. മേളയില്‍ ആദ്യം ഉള്‍പ്പെടുകയും പിന്നീട് ഒഴിവാക്കപ്പെടുകയും ചെയ്തത് ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഫലമായാണെന്നാണ് മനസ്സിലാക്കാം. ഇത് തികച്ചും ദളിത് വിരുദ്ധമായ നീക്കമാണെന്ന വാദം ശരിയാണെന്നും വേണം കരുതാന്‍. ഫേസ് ബുക്കില്‍ സജീവമായ പലരും നേരത്തെ പറഞ്ഞ 'വ്രണിത മേഖല' യില്‍ പെട്ടുപോയിട്ടുണ്ട്. തങ്ങള്‍ എപ്പോഴും ഉദ്‌ഘോഷിക്കുന്ന (ദളിതരെ പിന്തുണക്കുന്ന ആളാണു ഞാന്‍) Political Correctnes ന്റേയും അതേസമയം ഗാന്ധിയോട് നീതി പുലര്‍ത്തേണ്ട ആവശ്യകതയുടെയും സമ്മര്‍ദ്ദത്തില്‍പെട്ട് അതിനാടകീയമായ രീതിയില്‍ ഞെരിപിരികൊള്ളുകയാണ് പ്രസ്തുത ബുദ്ധി ജീവികള്‍. ഈ ചിത്രത്തെ IFFK യില്‍ നിന്ന് ഒഴിവാക്കിയ തീരുമാനം വളരെ എളുപ്പം മാനസിലാക്കാവുന്ന സംഗതിയാണ്, പ്രത്യേകിച്ചും, കേരളത്തിലെ ഭൂരിപക്ഷ സമുദായാംഗങ്ങളെ ഏകോപിപ്പിക്കാന്‍ നായര്‍ സമുദായ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങളുടെയും സിനിമയുടെ ചുമതല വഹിക്കുന്ന മന്ത്രി ഗണേഷ് കുമാറിന്റെ നായര്‍ സമുദായ പ്രീണത്തിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തില്‍, ചരിത്രപരമായിത്തന്നെ, കേരളത്തിലെ ഗാന്ധിജിയുടെ ജീവിതത്തിന്റെയും ചിന്തയുടെയും യാഥാസ്ഥിതിക വ്യാഖ്യാനങ്ങളാണ് ഇവിടെ സവര്‍ണ മേധാവിത്വം നിറഞ്ഞ ദേശീയവാദത്തിനു രൂപം നല്‍കിയത്. ( കേരളത്തിലെ ഏറ്റവും പ്രമുഖ ഗാന്ധിയന്‍ ദേശീയവാദിയായിരുന്ന കെ.കേളപ്പന്റെ രാഷ്ട്രീയ ജീവിതം ഓര്‍ക്കുക.) കേരളത്തിലെ മതേതരവല്‍ക്കരിക്കപ്പെട്ട ജാതിയെ തുറന്നുകാട്ടുന്ന ചലച്ചിത്രങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നത് ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഫലമായാണംങ്കില്‍, അത് തീര്‍ച്ചയായും ചലച്ചിത്രമന്ത്രി ഗണേഷ് കുമാറിന്റെ കാര്‍മികത്വത്തിലായിരിക്കണം. എന്തുകൊണ്ട് അദ്ദേഹമിങ്ങനെ ചെയ്യുന്നു എന്നു മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്. അദ്ദേഹത്തിന് ഗര്‍ഹണീയമായ ഈ പ്രവൃത്തി, പക്ഷേ, നായന്മാര്‍ക്കും മുഖ്യധാരാമലയാള സിനിമയുടെ ........... നുള്‌ല പുറം ചൊറിയല്ലാതെ സിനിമ പലപ്പോഴും അദ്ദേങത്തിന്റെ പുറം ചൊറിച്ചലകാരാണ് ഇക്കൂട്ടര്‍) ഒപ്പം തന്നെ തന്റെ ഊതിവീര്‍പ്പിച്ച അഹന്തയെ താലോലിക്കലും( കഴിഞ്ഞ .... യിലെ ഈ മന്ത്രിയുടെ പ്രകടനങ്ങള്‍ ഓര്‍ക്കുക) അതാകട്ടെ, ശരിക്കും അമിത... വഷളാക്കപ്പെട്ട ഒരു കുട്ടി വാശിപിടിച്ച് കാര്യങ്ങളെല്ലാം തന്റെ വരുതിക്കാക്കുന്ന പോലെയും. പക്ഷേ, 'ഗാന്ധിനിന്ദ' വാദം കൂടുതല്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്ക് ഇതുമായി ബന്ധപ്പെട്ട കുറേ പോസ്റ്റുകള്‍ കാണുകയുണ്ടായി. ഗാന്ധി വിമര്‍ശനം അവരുടെ അഭിപ്രായത്തില്‍, ഒരു പകപോക്കലാണത്രേ! ഒരു പോസ്റ്റില്‍ ബാപ്പു ഒരു കുട്ടിയോടൊപ്പം കളിക്കുന്ന, വൈകാരികത തുടിച്ചു നില്‍ക്കുന്ന ഒരു ചിത്രമുണ്ട്. എത്ര രസകരം! അത്തരമൊരു ചിത്രത്തിലൂടെ ഗാന്ധിയുടെ വൈകാരിക വ്യാഖ്യാനം നടത്തി, ദളിതുകള്‍ മുന്നോട്ടു വെക്കുന്ന വിമര്‍ശനാത്മക വ്യാഖ്യാനത്തെ നിഷേധിക്കാനും ഒരു പ്രതികാരം മാത്രമായി അതിനെ ചുരുക്കി അരാഷ്ട്രീയവത്ക്കരിക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. ഫേസ്ബുക്കിലെ മറ്റൊരു പോസ്റ്റില്‍ താനനുഭവിക്കുന്ന ധാര്‍മ്മിക സങ്കടത്തേക്കുറിച്ച് ഒരാള്‍ എഴുതുന്നത് ഇങ്ങനെ: ഒരു വശത്ത് ദളിതുകളുടെ അടിച്ചമര്‍ത്തല്‍ യാഥാര്‍ത്ഥ്യമായി അംഗീകരിക്കുമ്പോഴും, അധികാരരൂപത്തിലുമുള്ള ജാതിയതയ്‌ക്കെതിരെ ദളിത് വിമര്‍ശനത്തെ പിന്തുണക്കുമ്പോഴും ഗാന്ധിയെക്കുറിച്ചുള്ള ചിത്രത്തിലെ വിമര്‍ശനങ്ങള്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ മതിയായ ഗുരുതരമായ തെറ്റായി കാണുന്നു. ഗാന്ധിയെ വിമര്‍ശിച്ചുള്ള പ്രസ്ഥാവനകള്‍ തിരുവനന്തപുരത്തു നടന്ന സ്വകാര്യ പ്രദര്‍ശനത്തില്‍ ദളിത് ആക്ടിവിസ്റ്റുകളുടെ ഇടയില്‍ ... സ്വീകാര്യത നേടി എന്നതാവാം പ്രകോപനത്തിനുള്ള കാരണം. ഇതു തികച്ചും വിചിത്രം തന്നെ! മലയാള സിനിമയില്‍ ഇപ്പോള്‍ വളരെ Extablished ആയിട്ടുള്ള ഒന്നാണ് ദേശഭക്തി മുറ്റിയ മിലിട്ടറി സിനിമകള്‍, (സൗന്ദര്യശാസ്ത്രപരമായി വളരെ നിലവാരം കുറഞ്ഞ ഇത്തരം ചിത്രങ്ങള്‍ കാണുമ്പോള്‍ ഞഅണ യുടെ കൈകളൊക്കെ ഇതിനു പിറകിലില്ലേ എന്നു പോലും ഒരാള്‍ സംശയിച്ചു പോയേക്കാം.) ഇത്തരം സിനിമകള്‍ പലപ്പോഴും, സൂപ്പര്‍സ്റ്റാറുകള്‍ അടിച്ചു വിടുന്ന നെടുങ്കന്‍ അസംബന്ധ പ്രസ്താവനകള്‍ നിറഞ്ഞതായിരിക്കും. അവ ഇന്ത്യന്‍ ജനാധിപത്യത്തേക്കളുപരിയായി പട്ടാള ഭരണത്തെ പരോക്ഷമായി പിന്തുണക്കുന്നവയാണെന്നു കാണാം. ഇത്തരം ചിത്രങ്ങളിലെ പല പ്രസ്താവനകളും അസ്വാസ്ഥ്യജനകമാം വണ്ണം കിഴീശേെശര ആണെന്നു മാത്രമല്ല, ഹിന്ദു ഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങളെ തുറന്ന് ആഘോഷിക്കുന്നതുമാണ്. പ്രേക്ഷകരുടെ കയ്യടി ഏറ്റുവാങ്ങുന്നതും ഇതൊക്കെ തീര്‍ച്ചയായും എന്നെ അസ്വസ്ഥമാക്കുന്നു എന്നു കരുതി അത്തരം ചിത്രങ്ങളൊക്കെ നിരോധിക്കണമെന്ന് ഞാന്‍ ഒരിക്കലും മുറവിളി കൂട്ടുകയില്ല. അതുപോലെ ഗാന്ധി വിമര്‍ശനത്തെ അനുകൂലിക്കുന്ന തരത്തില്‍ ദളിതര്‍ പ്രതികരിക്കുമ്പോള്‍ (അതും വളരെ സമചിത്തതയോടെ) യുക്തിഹിതമായ ഭയം ദളിതരല്ലാതെ പ്രേക്ഷകരില്‍ ഉളവാകുന്നെങ്കില്‍, തീര്‍ച്ചയായും അത് കൂടുതല്‍ വിശകലനം ആവശ്യപ്പെടുന്ന രാഷ്ട്രീയപരമായ ഭയമാണ് എന്നു മനസ്സിലാക്കേണ്ടതുണ്ട്. ഈ ഫേസ്ബുക്ക് എഴുത്തുകാരന്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിനെ വിമര്‍ശിച്ചതിലും അസ്വസ്ഥനാണ്. 


കല്ലേന്‍ പൊക്കുടന്‍ 
ഇ.എം.എസ് കേരളത്തിന്റെ രാഷ്ട്രീയ- ബൗദ്ധിക വിമോചകനാണെന്നുള്ള പൊതു സമ്മതി 21 -ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ത്തന്നെ നിര്‍ണ്ണായകമാം വിധം തകര്‍ന്നുപോയ ഒന്നാണ്. അതിനെ പ്രതിരോധിക്കുന്ന ഇപ്പോഴത്തെ കേരള പശ്ചാത്തലത്തില്‍ ഈ വികാരം എളുപ്പം മനസ്സിലാക്കാവുന്നതാണ്. 'നമ്മെപ്പോലെ പെരുമാറുന്ന,' ഏറെക്കുറേ ഉദാരസമീപനം പുലര്‍ത്തുന്ന ദളിത് ബുദ്ധിജീവികള്‍ ഇത്തരം വിമര്‍ശനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അവയത്ര ഭീഷണിയായി തോന്നാറില്ല. പക്ഷേ DHRM(Davit Human Rights Movement) ആക്ടിവിസ്റ്റുകള്‍ക്ക്, കേരളത്തിലെ രാഷ്ട്രീയ പ്രതിനിധാനം ക്ഷേമ സങ്കല്പത്തെക്കുറിച്ചുള്ള വികസനാനന്തര്‍ സമവായം എന്നീ സംഗതികളെയെല്ലാം വിമര്‍ശനാത്മക ബന്ധമാണുള്ളത്. അതിനാല്‍, അവര്‍ ഉടനടി ഭീകരരായിട്ടാണ്, സ്വല്പം ബുദ്ധിജീവി നാട്യമൊക്കെയുളള ശരാശരി പുരോഗമന മലയാളിയുടെ ഭാവനയില്‍ ചിത്രീകരിക്കപ്പെടാ റുള്ളത്. ഈ സിനിമ വാസ്തവത്തില്‍, ഗാന്ധി, അംബേദ്ക്കര്‍, അയ്യങ്കാളി, ഇ.എം.എസ് നമ്പൂതിരിപ്പാട് തുടങ്ങിയ വിഗ്രഹങ്ങളെയൊക്കെ പ്രത്യേകമായി വിമര്‍ശന വിധേയരാക്കുന്നുണ്ട്. അവയിലൊരു ദൃശ്യം പോലും അമിതമോ ........ പ്രസക്തിയില്ലാത്തതോ അല്ല. അവയോരോന്നും തികച്ചും അര്‍ത്ഥവത്താണെന്ന് താല്‍ക്കാലിക രാഷ്ട്രീയ ലക്ഷ്യങ്ങളോ, ഒളിഞ്ഞ രാഷ്ട്രീയപരമായ ഭയത്തിന്റെ കാലുഷ്യങ്ങളോ ഇല്ലാത്തതും തിരിച്ചറിയും.

ഇത് നമ്മെ ഈ കളിയിലെ ഏറ്റവും ദുരവസ്ഥയിലുള്ള കളിക്കാരിലേക്കെത്തിക്കുന്നു. സെന്‍സറിങ്ങ് അധികാര കമ്മിറ്റിയുടേയും കേരള ഗവണ്‍മെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന എല്ലാ സാംസ്‌കാരിക കേന്ദ്രങ്ങളുടേയും ഭാഗമായ ആശ്രിത ബുദ്ധിജീവികളാണ് അവര്‍. ബഹുതല പ്രാതിനിധ്യം ഉറപ്പു വരുത്താനായി ജീവിതത്തിന്റെ വിഭിന്ന മേഖലകളില്‍ പെട്ടവരെയാണ് ഇആഎഇ അംഗങ്ങളായി തെരഞ്ഞെടുക്കുന്നത് എന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. ഇങ്ങനെയുള്ളവര്‍ സിനിമയുടേയും സാഹിത്യത്തിന്റേയും കാര്യത്തില്‍ അര്‍ദ്ധസാക്ഷരര്‍ മാത്രമാണെന്നുള്ള പരാതി പണ്ടേ നിലവിലുള്ളതാണ്. പക്ഷേ, എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത് അവരുടെ ഈ അര്‍ദ്ധ സാക്ഷരതയല്ല, പ്രത്യുത, അവരുടെ ................................... ദാരിദ്ര്യവും ബൗദ്ധികമുരടിപ്പുമാണ്. ഈ ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷനുള്ള അനുമതി നിഷേധനത്തിലൂടെ അവരൊക്കെ നിരന്തരം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഉദാഹരണത്തിന്, പപ്പിലിയോ ബുദ്ധ റിവ്യൂ ചെയ്ത കമ്മിറ്റിയംഗങ്ങള്‍ ഈ ചിത്രം അസഭ്യഭാഷ ഉപയോഗിക്കുന്നതായി ആക്ഷേപിക്കുന്നു. ഈ സിനിമയിലെ ഭാഷാപ്രയോഗങ്ങളില്‍ അനുചിതമായി ഒന്നുമില്ലെന്ന് സംവിധായകനും അണിയറ പ്രവര്‍ത്തകരുമൊക്കെ വ്യക്തമാക്കിക്കഴി ഞ്ഞിട്ടുണ്ട്. സാന്ദര്‍ഭിക പ്രസക്തിയുള്ളതാണ് അവ; ഒട്ടും അലസമായോ നിരുത്തരവാദപരമായോ, അല്ല അവയൊന്നും ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.ഗവേഷക, അധ്യാപിക, അമ്മ എന്നീ നിലകളിലൊക്കെ കേരളത്തിലെ സ്‌ക്കൂളുകളുമായും കോളേജുകളുമായും നിരന്തരം ബന്ധം പുലര്‍ത്തുന്ന വ്യക്തിയെന്ന നിലയില്‍ എനിക്കു തോന്നുന്നത് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഇപ്പോഴും അവരുടെ 1960 കളിലെയോ 70 കളിലേയോ സ്‌ക്കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ കുടുങ്ങിക്കിടക്കുന്നവരാണ് എന്നാണ്. അക്കാലത്തൊക്കെ, കോണ്‍സെന്റ് സ്‌ക്കൂളുകളിലെങ്കിലും മോശംഭാഷ നിരോധിക്കപ്പെട്ടിരുന്നു. പരസ്പരം പട്ടി എന്നു വിളിക്കുന്നതു പോലും ഗുരുതരമായ തെറ്റായി കണക്കാക്കപ്പെട്ടിരുന്നു. ഒരു പക്ഷേ, തീര്‍ച്ചയായും, ഈ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇങ്ങനെത്തന്നെയായിരിക്കണം രൂപപ്പെട്ടത്. കേരളത്തിലെ 'കുലസ്ത്രീ' വര്‍ഗത്തില്‍പ്പെടുന്ന ആളുകളാണ് പല കമ്മറ്റിയംഗങ്ങളും എന്നാണ് കേള്‍ക്കുന്നത്- 'സുഖദവും സുരക്ഷിതവുമായ' പുരുഷമൂല്യ കേന്ദ്രീകൃത കുടുംബങ്ങളിലെ അഭിജാത സ്ത്രീകള്‍. നിശബ്ദമെങ്കിലും കേരളത്തിലെ ഏറ്റവും അപ്രതിരോധ്യരായ'സദാചാര സംരക്ഷക ബ്രിഗേഡ്' ആയി നിലകൊള്ളുന്നത് ഇവരാണ്. തങ്ങളുടെ കോണ്‍സെന്റ് വിദ്യാഭ്യാസകാലത്തെ 'ഇന്‍ഹിബിഷനുകളെ' ഉയര്‍ന്നമൂല്യബോധമാര്‍ജ്ജിക്കലായി തെറ്റിദ്ധരിച്ചവര്‍. പപ്പിലിയോ ബുദ്ധയിലെ മനോഹരമായി ചിത്രീകരിക്കപ്പെട്ട- ആര്‍ദ്രവും തീക്ഷണവുമായ- രതിപോലും കണ്ട് ഞെട്ടിപ്പോയതില്‍ ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇവരോട് നാം അനുതാപമുള്ളവരാകണം എന്നാണ് എന്റെ പക്ഷം. ഒരു തരത്തില്‍ അവര്‍ക്കു പരിചിതമായത് വളരെ സിനിമാറ്റിക് ആയ പ്രേമരംഗങ്ങളാണ്- ഒന്നോ അതിലധികമോ കാമോദ്ദീപകമായി വസ്ത്രം ധരിച്ച സ്ത്രീകള്‍, കൗമാര നാട്യങ്ങളില്‍ എക്കാലവും കുടുങ്ങിപ്പോയവര്‍, പുരുഷന്റെ മേഖല, അയാളൊരു തെങ്ങോ മറ്റോ ആണെന്ന മട്ടില്‍, കേറാന്‍ ശ്രമിക്കുന്നതും കാമോദ്ദീപകമായി തങ്ങളുടെ മെലിഞ്ഞ ശരീരങ്ങള്‍ ചലിപ്പിക്കുന്നതു മൊക്കെയാണ് അവ. മറ്റൊരു രീതിയില്‍ നോക്കിയാല്‍ അവരൊക്കെ വളര്‍ന്നു വരുന്ന സംസ്‌കാരം, അതിന്റെ ലൈംഗിക പ്രതിനിധാനങ്ങളുടെ അധോലോകത്ത്, പോര്‍ണോഗ്രന്ഥി തഴച്ചു വളരാന്‍ അനുവദിക്കുന്ന (അതും എങ്ങനെ?) ഒന്നാണ്; ഒപ്പം പോര്‍ണോഗ്രഫിക് അല്ലാത്ത ചിത്രങ്ങളില്‍, മനുഷ്യശരീരങ്ങള്‍ ഏറ്റവും അയുക്തികമായ മട്ടില്‍ പൊതിഞ്ഞു കെട്ടിവെക്കണമെന്ന് അനുശാസിക്കുന്നവരുമാണ്.

ലൈംഗികാതിക്രമമുള്‍പ്പെടെ മനുഷ്യശരീരങ്ങള്‍ക്കെതിരായ അതിക്രമങ്ങളെല്ലാം പ്രതിനിധാനംചെയ്യുന്ന കാര്യത്തില്‍ ഈ സിനിമയും മുഖ്യധാരാ മലയാള സിനിമയും തമ്മിലുള്ള അന്തരം കാണാതെ പോകുന്നതില്‍ അവരോട് എങ്ങനെ ക്ഷമിക്കാന്‍ കഴിയും? മുഖ്യധാരാ മലയാള സിനിമയില്‍, ബലാത്സംഗവും ബലാത്സംഗശ്രമങ്ങളുമൊക്കെ നായികയുടേയും ഉപനായികയുടേയും മറ്റും നഗ്നമേനികള്‍ അനാവൃതമാക്കി, ലൈംഗികോത്തേജനം പകരുന്ന ദൃശ്യ-ശ്രാവ്യ വിരുന്നാക്കിയാണ് അവതരിപ്പിക്കപ്പെടുന്നത്.

അതിനാല്‍, ബലാത്സംഗം ശരീരത്തില്‍ സൃഷ്ടിക്കുന്ന മുറിവ് അവിടെ ഒട്ടും പരിഗണനീയമായ ഒന്നല്ലാതാകുന്നു. ഈ കാപട്യത്തെ സമ്പൂര്‍ണ്ണമായി കീഴ്‌മേല്‍ മറിക്കുന്ന രീതിയാണ്, ഒരു പക്ഷേ, പപ്പിലിയോ ബുദ്ധയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. പോലീസ് കസ്റ്റഡിയില്‍ യുവാവായ നായകകഥാപാത്രവും കൂട്ടബലാത്സംഗത്തിനിരയാകുന്ന വനിതാ ഓട്ടോറിക്ഷാ ഡ്രൈവറും അനുഭവിക്കുന്ന പീഢനങ്ങളുടെ കാര്യത്തില്‍ സമാനതകളുണ്ട്. ഇരുവരും പീഢനങ്ങള്‍ക്ക് ഇരയാകപ്പെടുന്നത് വ്യത്യസ്തതരത്തിലുള്ള യൂണിഫോം ധരിച്ച സംഘങ്ങളായാണ് രണ്ടിലും ആഴത്തിലുള്ള ലൈംഗിക അവമതിയുണ്ടാകുന്നു. അതിലുപരി ആന്തരികവരയ്ക്കും ശരീരത്തിനും കഠിന വേദനയും അപമാനമേല്‍ക്കിപ്പെടുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, മലയാള സിനിമയലില്‍ സാമ്പ്രദായിക രീതിയിലുള്ള ബലാത്സംഗത്തിന്റെ പ്രതിനിധാനത്തെ ഈ ചിത്രം പൂര്‍ണ്ണമായും നിരാകരിക്കുന്നു. അതു തികച്ചും ആണ്‍കോയ്മാവിരുദ്ധമായ രീതിയില്‍.

റിവ്യൂ കമ്മിററി ഇത്തരം കാര്യങ്ങളിലൊന്നു പോലും കാണുകയുണ്ടായില്ല എന്ന വസ്തുതയും എന്നെ അത്രയൊന്നും അത്ഭുതപ്പെടുത്തുന്നില്ല. ബുദ്ധിജീവിപ്പട്ടമൊക്കെ അവകാശപ്പെടാവുന്ന അംഗങ്ങള്‍ പോലും പുരുഷാധീശ്വത വിരുദ്ധ സിനിമയെ വേണ്ട രീതിയില്‍ മനസ്സിലാക്കിയിട്ടുണ്ടോയെന്ന് ഞാന്‍ സംശയിക്കുന്നു. സിനിമയില്‍ നല്ല അവഗാനമുള്ള കടുത്ത ചലചിത്ര പ്രേമികളുടേയോ നിരൂപകരെന്നവകാശപ്പെടുന്നവരുടേയോ നിശബ്ദതയും എന്നെ ആശ്ചര്യപ്പെടുത്തുന്നില്ല. ആരെയും, പ്രത്യേകിച്ച് അധികാരസ്ഥാനത്തുള്ള വരെ (പ്രതിപക്ഷ പാര്‍ട്ടിക്കാരുടെ പിന്തുണ ഉറപ്പു കിട്ടിയില്ലെങ്കില്‍) മലയാള സിനിമയിലെ ലബ്ദപ്രതിഷ്ഠരേയും അലോസരപ്പെടുത്താതിരുന്നാല്‍ മാത്രമേ ഒരു വിമര്‍ശകനെന്ന നിലയില്‍ വിജയിക്കാന്‍ കഴിയൂ. ഇനി അഥവാ വിമര്‍ശനമുയര്‍ത്തുകയാണെങ്കില്‍ തന്നെ നന്നേ മൃദുവായും ആരെയും സംപ്രീതരാക്കുന്ന എളിമയോടേയും വേണം അതു നിര്‍വ്വഹിക്കാന്‍ (അതിനുശേഷം അനുചരവൃന്ദങ്ങളില്‍ പറ്റിക്കൂടി സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണിപ്പെടുകയും വേണം) ഇങ്ങനെ മാത്രമേ നിരവധി അവാര്‍ഡുകള്‍, കമ്മറ്റികള്‍, പുസ്തകരചനാ ചുമതല ഗുരു. തുടങ്ങിയ സാധ്യതകള്‍ നിനിര്‍ത്തിക്കൊണ്ടു പോകാന്‍ കഴിയൂ. ഇതിലെല്ലാമുപരി, തന്റെ പാണ്ഡ്യത്യത്തിന്റേയും ഭാവനയുടേയും പരിമിതികള്‍ വെളിപ്പെടുത്തുന്ന തരത്തിലൊന്നും തന്നെ ചെയ്യാതിരിക്കുകയും വേണം. ഇത്തരം നിശബ്ദതകളൊന്നും പുതിയ കാര്യമൊന്നുമല്ല. വിപിന്‍ വിജയിന്റെ 'ചിത്രസൂത്രത്തിന്റെ പ്രദര്‍ശനത്തിനുശേഷം ഇത്തരമൊരു നിശബ്ദത ഉണ്ടായിട്ടുണ്ട്. നമുക്കു പരിചിതമായ ചലചിത്രാഖ്യാന രീതികളെയെല്ലാം പാടേ നിരാകരിച്ച ഒരു ചിത്രമായിരുന്നു അത്. നമുക്ക് യഥാര്‍ത്ഥ ചലചിത്ര പ്രണയികളും പണ്ഡിതന്മാരുമുണ്ടായിരുന്നെങ്കില്‍ ആ ചിത്രത്തെ സംബന്ധിച്ച് സജീവമായ സംവാദങ്ങള്‍ നടക്കുമായിരുന്നു. എന്നാല്‍, അങ്ങനെയൊന്നും ഉണ്ടായില്ല. 'ഇയാള്‍ ചെറുപ്പമല്ലേ, നമ്മുടെയൊക്കെ പിന്തുണ വേണ്ടതുണ്ട്'. എന്ന മട്ടിലുള്ള ......................... സമീപനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു വിപിന്‍ വിജയന്. ഇതേ കാര്യം മറ്റൊരു വിധത്തില്‍ ഇങ്ങനെ പറയാം: ''ഞങ്ങള്‍ക്ക് ഇതിന്റെ തലയും വാലുമൊന്നും മനസ്സിലായിട്ടില്ല, എങ്കിലും അതൊന്നും സമ്മതിച്ചു തരാന്‍ ഞങ്ങള്‍ ഒരുക്കവുമല്ല.'' മലയാറ്റൂര്‍ രാമകൃഷ്ണന്റെ 'യക്ഷി'യുടെ ചലചിത്ര പുനരാഖ്യാനമായ 'അകം' എന്ന അടുത്തയിടെ പുറത്തിറങ്ങിയ ശാലിനി നായരുടെ ഹൃദയാവര്‍ജ്ജകമായ ആദ്യ ചിത്രത്തിനും ഏറെക്കുറെ സമാനമായ അവഗണന തന്നെ നേരിടേണ്ടിവന്നു. പക്ഷേ, തീര്‍ച്ചയായും, സന്തോഷ് പണ്ഡിറ്റിന്റെ ചലചിത്രസങ്കല്പങ്ങള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ നമ്മുടെ ഊര്‍ജ്ജം ചെലവഴിക്കുന്നത്‌വളരെ എളുപ്പമുള്ള കാര്യം തന്നെ. കാരണം, അയാളുടെ അത്തരം സങ്കല്പങ്ങള്‍ പ്രതി അയാള്‍ നമുക്ക് താഴെയെവിടെയോ കിടക്കുകയാണെന്ന 'ബോധ്യം' രഹസ്യമായെങ്കിലും നമ്മില്‍ പലര്‍ക്കുമുണ്ട്. ഞാന്‍ മേല്‍ സൂചിപ്പിച്ചവയൊന്നും പണിക്കുറ തീര്‍ന്നു ചലചിത്രസൃഷ്ടികളല്ല. പക്ഷേ അവ രണ്ടും അതിന്റേതായ രീതിയില്‍ മുഖ്യധാരാ മലയാളസിനിമയില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നതോടൊപ്പം തന്നെ ഇപ്പോഴത്തെ ലോബജറ്റ് നവസിനിമികള്‍ക്ക് ഒരു പടിമേലെ പലതുകൊണ്ടും, നില്‍ക്കുന്നു. കേരളത്തിനു പുറത്ത് ഇന്ത്യയ്ക്ക് പുറത്തുതന്നെയും, കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മലയാളികളായ ചലചിത്രസ്രഷ്ടാക്കള്‍ അവഗണിക്കാനാവാത്ത ഒരു ശക്തിയായി മാറിയിട്ടുണ്ടെന്ന കാര്യം ഇപ്പോഴഉം പലര്‍ക്കും ദഹിക്കാത്ത വസ്തുതയാണെന്നു തോന്നുന്നു. മുഖ്യധാരാമലയാള സിനിമയുടേയും അതില്‍പെടാത്ത വകഭേദങ്ങളുടെയുമൊക്കെ നിയമാവലികളെ അതിലംഘിക്കാനുള്ള കൊല്പുമുണ്ട് അവര്‍ക്ക്. 

ഇക്കാരണത്താല്‍ പപീലിയോ ബുദ്ധയെക്കുറിച്ച്, 'ഇതത്ര നല്ലചിത്രമൊന്നുമല്ല' എന്ന മട്ടിലുള്ള പ്രചാരണങ്ങളെ ഗൗനിക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. 'ഇത് അത്ര നല്ല ചിത്രമൊന്നുമല്ലാ' ത്തതുകൊണ്ടു തന്നെ അതിനെതിരായ ചെയ്തികളും അവഗണിക്കാമെന്ന ധ്വനി അത്തരം പ്രചാരണങ്ങളിലുണ്ട്. രണ്ടുവട്ടം പപ്പീലിയോ ബുദ്ധ കണ്ട ഒരാളെന്ന നിലയില്‍, സന്തോഷ് പണ്ഡിറ്റിന്റെ രക്ഷയ്ക്കായി സടകുടഞ്ഞെഴുന്നേറ്റ സന്നദ്ധഭടന്മാര്‍ക്ക് ഒരുറപ്പ് എനിക്കു നല്‍കാന്‍ കഴിയും - സന്തോഷ് പണ്ഡിറ്റ് നമ്മുടെ പിന്തുണ അര്‍ഹിക്കുന്നുണ്ടെങ്കില്‍, ഈ ചിത്രവും ജയന്‍ ചെറിയാനും അര്‍ഹിക്കുന്നുണ്ട്. നമ്മുടെ കച്ചവടസിനിമ എത്ര ലാഘവത്തോടെയാണ് സൗന്ദര്യപരികല്പനകളെല്ലാം കയ്യൊഴിഞ്ഞത്. എന്നാലോചിക്കുക രസാവഹമാണ്. നാമാകട്ടെ, അതൊക്കെ ഏറെക്കുറെ അംഗീകരിച്ചതുമാതിരിയാണ്. രാഷ്ട്രീയ സിനിമയുടെ കാര്യത്തിലും സൗന്ദര്യപരികല്പനകളെല്ലാം മാറ്റിനിര്‍ത്തേണ്ടതുണ്ട്. ഏറ്റവും പ്രധാനം, ഇപ്പറഞ്ഞതൊന്നും വിദൂരഭാവനയില്‍പ്പോലും സെന്‍സര്‍ഷിപ്പിനുള്ള ഒഴിവുകഴിലേ അല്ല എന്നതാണ്. 

ഒരു പക്ഷേ ഈ വര്‍ഷത്തെ IFFK ഞാന്‍ ബഹിഷ്‌കരിച്ചേക്കാം. മുഖ്യധാരാമലയാള സിനിമയുടെ പാര്‍ശ്വവര്‍ത്തികളോടുള്ള എന്റെ അനിഷ്ടം വര്‍ദ്ധിക്കുകയോ ഉള്ളൂ. പക്ഷെ, ഈ ചിത്രം അഭിസംബോധന ചെയ്യുന്ന ലോകം കേരളത്തിലെ യുവതയുടെയാണ്. പപീലിയോബുദ്ധ യിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങളെ തിരിച്ചറിയാന്‍ സാധിക്കുന്ന അവരിലാണ് ഞാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഉദാഹരണത്തിന് ഞാന്‍ നേരത്തേ സൂചിപ്പിച്ച പ്രണയരംഗം തന്നെ എടുക്കുക. അന്യോന്യം പങ്കുവെക്കുന്ന നിമിഷങ്ങളിലെ ആഴമേറിയ പാരസ്പര്യത്തിന്റെ താരള്യവും, അപ്പോള്‍ മാത്രം വെളിപ്പെടുന്ന പ്രണയികളുടെ ഹൃദയ പേലവത്വവും, അത് (താത്ക്കാലീകമാണെങ്കില്‍ പോരേ) മായ്ച്ചു കളയുന്ന ആണ്‍കോയ്മയിലധിഷ്ഠിതമായ അധികാരനിലകളും മനോഹരമായി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു. പപീലിയോബുദ്ധയാല്‍ പ്രേരിതരായി അതിനുള്ള പ്രതികരണമെന്നോണം, സ്വന്തം സ്വത്വത്തെ ആഴത്തിലറിയാന്‍ ഉത്സുകരായി തീര്‍ന്നു യുവത്വത്തെ- ആണിനെയും പെണ്ണിനെയും- എനിക്കുകാണാന്‍ സാധിച്ചിട്ടുണ്ട്. ഒരു പക്ഷെ, ഇതൊരു ഉള്‍ക്കാഴ്ചയായിരിക്കാം - ഒരു പക്ഷേ, സമ്പൂര്‍ണ്ണമായ 
സ്വത്വാവിഷ്‌കാര ത്തിനായി, നാമിങ്ങനെ നിരന്തരം എഴുതുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും നൃത്തമാടുകയും ദാര്‍ശനിക വൃത്തികളിലേര്‍പ്പെടുകയും ചെയ്യേണ്ടതായുണ്ട്. നമ്മുടെ ചെയ്തികളെയെല്ലാം ശത്രുതാപരമായോ ആന്ധ്യംബാധിച്ച മട്ടിലോ ആയിരിക്കും വര്‍ത്തമാനകാല യാഥാസ്തിതികത്വം നേരിടുക. ചിലപ്പോള്‍ ഒരു ചെറിയ തുടക്കത്തിനു പോലും, ഭാവിയിലേക്ക് ഉന്മുഖമായ ഒരു കീറു വെളിച്ചത്തിനു പോലും നമ്മെ ഏറെദൂരം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും.

(ബ്ലോഗില്‍ നിന്നും. ഫോട്ടോ ഇന്റര്‍നെറ്റില്‍ നിന്നും)