"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 8, ഞായറാഴ്‌ച

പുസ്തകം: ആര്‍ എസ് എസ് ; ഫാഷിസവും പ്രത്യയശാസ്ത്രവും - ശ്രീ ഗോവിന്ദ് സാഹായ്, പരിഭാഷ: എം പി ഷീജ


പ്രസാധനം: മൈത്രി ബുക്‌സ് തിരുവനന്തപുരം.
ഫോണ്‍: 0471 3256277
വില: 30 രൂപ.

1948 ഡിസംബര്‍ ഒന്നിന് ഇറങ്ങിയ പുസ്തകത്തില്‍ ശ്രീ ഗോവിന്ദ് സാഹായ് എഴുതിയ ആമുഖമാണ് ചുവടെ ചേര്‍ക്കുന്നത്. മലയാള പരിഭാഷ 2008 ഫെബ്രുവരിയില്‍ ഇറങ്ങി.

ഗാന്ധിജിയുടെ വധത്തിനു മുമ്പേ ഞാന്‍ ആര്‍ എസ് എസ്‌നെ കുറിച്ച് എഴുതാറുണ്ടായിരുന്നു. എന്റെ പ്രസംഗമധ്യേ അതിന്റെ പ്രവര്‍ത്തനത്തെപ്പറ്റി സൂചിപ്പിക്കാറുമുണ്ടായിരുന്നു. ഗാന്ധിജിയുടെ വധത്തിനു ശേഷം ഉടനേ തന്നെ 'നാസി നിപുണതയും ആര്‍ എസ് എസ്ഉം' എന്ന് ഹിന്ദിയിലൊരു ലഘുലേഖയിറക്കി. അത് വളരെയധികം ശ്രദ്ധ നേടി. സംഘിന്റെ മുഖപത്രങ്ങളും നേതാക്കളും ഇതിനെതിരേ ഒച്ചപ്പാടുണ്ടാക്കുകയും, ഒരു പൊതുയോഗത്തില്‍ ലഘുലേഖകള്‍ കത്തിക്കുവാന്‍ വരെ നിര്‍ദ്ദേശമുണ്ടായി. ചില സംഘാംഗങ്ങള്‍ തീയിടുന്നതിനാണ് കോപ്പികള്‍ വാങ്ങിയതെന്നെന്നോട് പറഞ്ഞു. ഇതെല്ലാം തന്നെ സ്വാഭാവികമായി ആര്‍ എസ് എസ്‌നേയും അവരുടെ മനോഘടനയേയും കുറിച്ചുള്ള എന്റെ അപരാധസ്ഥാപനം ശക്തിപ്പെടുത്തുക യായിരുന്നു. എന്നിട്ടും എന്റെ സുഹൃത്തുക്കള്‍ സംഘിനെക്കുറിച്ച് കൂടുതല്‍ എഴുതുന്നതിന് പ്രോത്സാഹിപ്പിച്ചു. ഈ നീക്കത്തിലുള്ള എന്റെ രണ്ടാമത്തെ ശ്രമമാണ് ഈ പുസ്തകം.

ഇക്കാലത്ത് എല്ലാ രാജ്യങ്ങളിലും പ്രതികര്‍മ്മ ശക്തികളും, പുരോഗമന ശക്തികളും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും, ഓരോരുത്തരും അവരവരുടെ വിശ്വാസ പ്രമാണങ്ങള്‍ സ്ഥാപിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ഇന്ത്യയില്‍ വിപരീത ശക്തികള്‍ ഇക്കാലത്ത് ഭീതിജനകമായൊരു അനുപാതത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടശേഷം ഈ പ്രതികര്‍മ്മശക്തികള്‍, മതപരവും സാംസ്‌കാരികവുമായ ധാരണകളെ തെറ്റിദ്ധാരണാ ജനകമായ രീതിയില്‍ പ്രോതസ്ഹിപ്പിക്കുകയാണ് ചെയ്തത്. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ മുഖ്യപ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിട്ട്, ഈ തിന്മയുടെ വാഹകരും അഗ്രഗാമികളും നമ്മുടെ പൊതു ജീവിതത്തില്‍ നിറയെ പൊടി തൂകുന്നു. പക്ഷെ, അടിസ്ഥാന പ്രശ്‌നങ്ങളെ ദീര്‍ഘ കാലത്തേക്ക് മാറ്റിവെക്കാനാവില്ല. അത്തരം പ്രശ്‌നങ്ങള്‍ മുന്നോട്ടു വരുമ്പോള്‍, പ്രതിലോമ പ്രത്യയശാസ്ത്രം അനിവാര്യമായും തുറന്നു കാട്ടപ്പെടും. ജര്‍മ്മനിയിലെ നാസികളും ഇന്ത്യയിലെ മുസ്ലീം ലീഗും എല്ലാ പ്രായോഗിക ലക്ഷ്യങ്ങളോടെയും പുരോഗമന ശക്തികളെ വിപുലപ്പെടു ത്തുവാന്‍ അനന്യവും സമാന്തരവുമായ പങ്കുവഹിച്ചിട്ടുണ്ട്. ശ്രദ്ധിക്കപ്പെടേണ്ട കാര്യം സംഘും ആ പാരമ്പര്യത്തിന്റെ പാതയാണ് തുടരുന്നതെന്നാണ്. ഈ രാഷ്ട്രീയ പ്രത്യയശാസ്ത്ര ത്തിനും, പ്രത്യേക തന്ത്രങ്ങള്‍ക്കുമെതിരേ നമുക്ക് പാറാവ് നില്‍ക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കഠിന പ്രയത്‌നത്തിലൂടെ നേടിയ നമ്മുടെ സ്വാതന്ത്ര്യം കൊടിയ അപകടത്തിലാകും.

യഥാര്‍ത്ഥ ജനാധിപത്യം സ്ഥാപിക്കുന്നതിന് അതിന്റെ തത്വങ്ങള്‍ നമ്മുടെ നിത്യ ജീവിതത്തില്‍ ഉള്‍പ്രവേശിക്കേണ്ടതുണ്ട്. വലതുകാര്‍ 'സംസ്‌കാരത്തിന്റെ' പേരില്‍ ഇന്ന് ജനാധിപത്യത്തെ ഉപദ്രവിക്കുന്നു. സ്വേച്ഛാധിപത്യം സ്ഥാപിക്കുവാനുദ്ദേശിക്കുന്ന ആക്രമണങ്ങളെ അഭിമുഖീകരിക്കുവാന്‍ പ്രതിലോമ ശക്തികളുടെ പദ്ധതികളും പ്രവര്‍ത്തനങ്ങളും, സമത്വം സൃഷ്ടിക്കുവാനുള്ള സാധ്യതകളും നന്നായി മനസ്സിലാക്കുവാന്‍ നമ്മെ തന്നെ സജ്ജരാക്കേണ്ടതുണ്ട്.

ഇന്ത്യയില്‍ വ്യക്തിപരമായി എനിക്ക് കാണാന്‍ കഴിയുന്ന കാര്യം, വലതിന്റെ ഭാഗത്തുനിന്നാണ് കൂടുതലപകടമെന്നാണ്. കാരണം പാകിസ്ഥാന്‍ രൂപീകരണ സമയത്തെ വര്‍ഗീയ പിരിമുറുക്കങ്ങളും, അനന്തര സംഭവങ്ങളും പിന്‍തിരിപ്പന്‍ ശക്തികള്‍ക്ക് തങ്ങളുടെ നില ബലപ്പെടുത്തുവാന്‍ വലിയ അവസരം നല്‍കി. മതതീക്ഷ്ണതയും യാഥാസ്ഥിതികത്വവും ഒരു സഹായം അവര്‍ക്ക് നല്‍കുകയാണ് ചെയ്തത്. നാമിപ്പോള്‍ ദേശീയ ചരിത്രത്തിന്റെ കവലയില്‍ നില്‍ക്കുകയാണ്. എല്ലാ ഭാഗത്തുനിന്നും പ്രയാസങ്ങളുടേയും പ്രശ്‌നങ്ങളുടേയും ഉപദ്രവമുണ്ട്. സംഘ് നേതാക്കള്‍ നമ്മെ ഭൂതകാലത്തിലേക്ക് കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നു. അജ്ഞരേയും ക്ഷിപ്ര വിശ്വാസികളേയും പൗരാണിക പാരമ്പര്യത്തിന്റെ മഹത്തായ ചിത്രീകരണത്തിലൂടെ കണ്ണഞ്ചിപ്പിച്ച്, മനോഹരങ്ങളായ നിറങ്ങളിലൂടെ ഭാവി അവതരിപ്പിച്ച്, നമ്മുടെ ശ്രദ്ധ പുരോഗതിയിലേക്കും സമാധാനത്തിലേക്കുമുള്ള ശരിയായ വഴികളില്‍ നിന്ന് വ്യതിചലിപ്പിച്ച്, നമ്മെ വിഘടന വാദത്തിന്റെ വിഷം കുടിപ്പിക്കുന്നു. പക്ഷെ, ആധുനിക ലോകം പരസ്പരം കൂട്ടിയോജിപ്പിച്ച രാഷ്ട്രങ്ങളുടെ ഒരു കുടുംബമാണ്, ഒറ്റക്ക് ഒരു രാജ്യത്തിനും സാധിക്കുകയില്ല. എന്തിനാണിപ്പോള്‍ പിന്നെ നമ്മള്‍ തിരിച്ചു പോകുന്നത്?

വര്‍ത്തമാന കാലത്തില്‍ നിന്ന് ഒളിച്ചോടി, ഭാവിയെ അഭിമുഖീകരിക്കു ന്നത് ഒഴിവാക്കുന്നത്, നമ്മുടെ ഭാഗത്തു നിന്നുള്ള ഒരു തരം ഭീരുത്വമാണ്. കഴിഞ്ഞകാലത്തെ അനുഭവങ്ങളും നന്മകളും കാണേണ്ടതില്ലെന്ന് ആരും പറയില്ല. പക്ഷെ, നമുക്ക് ഭൂതകാലത്തിന്റെ വെളിച്ചത്തില്‍ വര്‍ത്തമാന ത്തെക്കുറിച്ച് ചിന്തിച്ച് ഒരു നിമിഷം പോലും ഭാവിയെക്കുറിച്ചുള്ള ചിത്രത്തിന്റെ കാഴ്ച മങ്ങാതെ മുന്നോട്ടു നീങ്ങാനകും. ഈ ചെറു പുസ്തകങ്ങളെഴുതുന്നതില്‍ എന്റെ ശ്രദ്ധ സംഘ്‌ന്റെ പ്രത്യയശാസ്ത്ര ത്തിന്റേയും ഇപ്പോഴത്തെ നയങ്ങളുടേയും, ആന്തരിക പ്രവൃത്തികളു ടേയും വെളിച്ചത്തില്‍ അപഗ്രഥിക്കലും വിധിയെഴുത്തുമാണ്. സംഘ് നേതാക്കള്‍ തങ്ങളുടെ സംഘടനയെക്കുറിച്ച് ഒന്നും തന്നെ പറയുവാന്‍ താത്പര്യപ്പെടാറില്ല. ഈ ഗൂഢതയെ പ്രത്യക്ഷമാക്കി സംഭവിക്കാവുന്ന അപകടങ്ങളില്‍ നിന്ന് രാജ്യത്തിനും, ജനങ്ങള്‍ക്കും നമ്മുടെ നിഗമനങ്ങളിലൂടെ മുന്‍ജാഗ്രത നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


രാഷ്ട്രീയ തര്‍ക്കശാസ്ത്രവും സാമൂഹ്യ ചലന ശാസ്ത്രവും മനസ്സിലാക്കുന്നവര്‍ തന്നെ പലപ്പോഴും കൃതാര്‍ത്ഥമായ രീതിയില്‍ കാര്യങ്ങള്‍ കാണുവാന്‍ പ്രേരിതരാകുന്നു. അചഞ്ചലമായി പ്രശ്‌നങ്ങളെ കാണാതെ പലപ്പോഴും ശോചനീയമായ വിശ്വാസത്തിന്റെ പിഴവില്‍ ആര്‍ എസ് എസ് ഒരു സൊല്ല മാത്രമാണെന്നും സമൂഹത്തില്‍ നിന്നും ഗവണ്‍മെന്റില്‍ നിന്നും വിവിക്തമായ അപകടങ്ങളു ണ്ടാക്കുന്നില്ലെന്നും കരുതുന്നു. ജര്‍മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റുകളും നാസിസത്തിന്റെ ഉദയത്തിനു മുമ്പ് നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് ഇങ്ങനെ തന്നെയാണ് കരുതിയിരുന്നതെന്ന് ഇപ്പോളോര്‍ക്കേണ്ടതുണ്ട്. ഇത്തരത്തി ലൊരു ക്രിയാശൂന്യ മനോഭാവം കൈക്കൊള്ളുന്നതിന്റെ ദാരുണാനന്തര ഫലങ്ങള്‍ എളുപ്പത്തില്‍ ഭാവനയില്‍ കാണാനാകും. ആധുനിക യുഗത്തില്‍ ആശയങ്ങള്‍ വേഗത്തില്‍ സംസാരിക്കുന്നു. വലിയ ചിട്ടയോടും കേഡര്‍ സ്വഭാവത്തോടും കൃത്യമായി നിര്‍വചിക്കപ്പെട്ട വിഷയനിഷ്ഠയോടും മുന്നോട്ടു നീങ്ങുന്നവര്‍ക്ക് പരസ്യമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നതിനേക്കാള്‍ വളരെ പെട്ടെന്ന് അമ്പരപ്പിക്കുന്ന ഫലങ്ങളുളവാക്കുവാന്‍ കഴിയും.

കാര്യങ്ങളുടെ ഔചിത്യമനുസരിച്ച് ഒന്നോര്‍ക്കാവുന്നത്, രാജ്യത്തെ നിലവിലുള്ള സാമൂഹിക - രാഷ്ട്രീയ - സാമ്പത്തിക സാഹചര്യങ്ങള്‍ സൃഷ്ടിപരമായ ശ്രമങ്ങളേക്കാള്‍ പിന്‍തിരിപ്പന്‍ ശക്തികള്‍ക്ക് അനുകൂല മാണ്. നിലവിലുള്ള സാമ്പത്തിക ബുദ്ധിമുട്ടു കള്‍ക്കും മോഹനിരാസ ത്തോടുമൊപ്പം സാംസ്‌കാരിക പുനരുജ്ജീവനം സാമൂഹ്യാധീശത്വം തുടങ്ങിയ ആശയങ്ങള്‍ കൂടി സാമാന്യ ജനങ്ങളെ പിന്‍തുടരുമ്പോള്‍ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ നന്നായി പരുവപ്പെടുത്തുന്ന ഘടകമായതു വര്‍ത്തിക്കും. സാമ്പത്തിക വീഴ്ചയാണ് എല്ലായ്‌പ്പോഴും പിന്‍തിരിപ്പന്‍ ശക്തികളുടെ വിജയത്തിന് ഉത്തരവാദിയായ ഒരൊറ്റ വലിയ ഘടകമെന്ന് ലോക ചരിത്രത്തിനൊരു സത്യവാങ്മൂലവും സ്വീകരിക്കാനാകും. ഇന്ത്യയെ സംബന്ധിച്ച് പ്രത്യേക സാമുദായിക പ്രതികാരമെന്ന അത്യാസക്തിയും, സാംസ്‌കാരിക പുനരുജ്ജീവനത്തിന്റെ ആകര്‍ഷണീയത്വവുമാണ് ഈ ദിശയിലുള്ള ഏറ്റവും വലിയ അപകടം. ഇതിനെല്ലാം മുകളിലായി പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള നിര്‍ദ്ദയമായ രാഷ്ട്രീയം കളിക്കുവാനുള്ള ആഗ്രഹവും. ഫാസിസ്റ്റ് ശക്തികളുടെ ഫാഷനും സ്റ്റൈലും അനുസരിച്ച്, നമ്മുടെ ജോലി കൂടുതല്‍ പ്രയാസകരവും, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവുമാകുന്നു. എല്ലാ ഉത്കണ്ഠാകുലരെ സംബന്ധിച്ചും എത്ര പെട്ടെന്ന് ഇത് മനസ്സിലാക്കുന്നുവോ അത്രയും നന്നായിരിക്കും.

ശ്രീ ഗോവിന്ദ് സാഹായ്,
6 ഹാവ്‌ലോക്ക് റോഡ്,
ലക്‌നൗ
1948 ഡിസംബര്‍ 1.