"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 9, തിങ്കളാഴ്‌ച

കാഴ്ചപ്പാട് കടലാസില്‍ പോര, കര്‍മ്മത്തില്‍ (ചെയ്ത്) കാണിക്കണം!


'അയം നിജഃ പരോവേതി ഗണനാ ലഘു ചേതസാം
ഉദാര ചരിതാനാം തു വസുധൈവ കുടുംബകം.'

'ഇത് എന്റേത്, അത് നിന്റേത് ന്നൈാക്കെ കണക്കിലെടുക്കുന്നവര്‍ ഇടുങ്ങിയ ചിന്താഗതി ക്കാരാണ്. വിശാല ചിന്താഗതിക്കാരെ സംബന്ധിച്ചിടത്തോളം ഭൂലോകം ഒരു കുടുംബമാണ്'. മഹാ ഉപനിഷത്തില്‍ നിന്നുള്ള വാക്യമാണ് ഇത്. 

അപ്പോള്‍ ഭൂമിക്ക് അതിരുകള്‍ തിരിച്ച് ഇത് ന്റൈ ഭൂമി എന്നും അത് അവന്റെ ഭൂമി എന്നും മറ്റും പറയുന്നത് ഇടുങ്ങിയ ചിന്താഗതി ക്കാരാണ്. വിശാല ചിന്താഗതിക്കാരായിരുന്നെങ്കില്‍ ഇങ്ങനെ പറയില്ലായിരുന്നു. കാരണം ഭൂമി ഒന്നേയുള്ളൂ അതാണ് അവരുടെ കടുംബം. അത് എല്ലാവരുടേതുമാണ്. തന്റേതു മാത്രമല്ല. എല്ലാവരുടേതു മാണെന്നു പറയുമ്പോള്‍ ഓരോരുത്തരുടേതുമായ വിഹിതങ്ങള്‍ എന്നു കണക്കാക്കി അളന്നെടുത്ത് അവകാശം പറയുക എന്നല്ല! 

വിശാല ചിന്താഗതിക്കാരന്‍ ഒരിക്കലും ഭൂമിക്ക് അതിരു കല്പിച്ച് അതിനപ്പുറത്തുള്ളവനെ അന്യനായി കരുതാറില്ല. അവനുണ്ടെന്നു കരുതപ്പെടുന്ന ഭൂമി തന്റേതു കൂടിയാണ്. അല്ലെങ്കില്‍ എല്ലാവരുടേതു മാണ്. 

എല്ലാവര്‍ക്കും സ്വീകാര്യമായതും ലോകോത്തരവുമായതുമായ ഒരു കാഴ്ചപ്പാട് കയ്യിലുണ്ടായിരുന്നിട്ടും ഇന്ത്യന്‍ സമൂഹത്തില്‍ എങ്ങനെ വിഭാഗീയത വന്നു? വിശാല ചിന്താഗതിക്കാരുടേതായ ഈ ഭൂമിയില്‍ ഒരു ഭാഗം എന്റേതും മറ്റൊരു ഭാഗം നിന്റേതുമെന്ന വിഭാഗീയത സമൂഹത്തില്‍ കടന്നു കൂടിയിരിക്കയാണല്ലോ.

ആര്യന്‍ സാമൂഹ്യ ക്രമമനുസരിച്ച് ഒരു വിഭാഗത്തിനേ വിദ്യാഭ്യാസം ചെയ്യാന്‍ അധികാരമുള്ളൂ. മറ്റൊരു വിഭാഗക്കാര്‍ക്ക് യുദ്ധം ചെയ്യാനേ അധികാരമുള്ളൂ. ഇനിയുമൊരു വിഭാഗത്തിന് കച്ചവടം ചെയ്യാനേ അധികാരമുള്ളൂ. നാലാമത് ഒരു വിഭാഗത്തിന് മറ്റു മൂന്നു വിഭാഗക്കാരേയും സേവിക്കാന്‍ മാത്രമേ അധികാരമുള്ളൂ. ഈ വ്യവസ്ഥയനുസരിച്ച് എന്റെ കര്‍മ്മം വിദ്യ അഭ്യസിക്കല്‍ നിന്റെ കര്‍മ്മം യുദ്ധം ചെയ്യല്‍ അവന്റെ കര്‍മ്മം കച്ചവടം ചെയ്യല്‍ എന്നൊക്കെ പറയുന്നതും അതുപെലെ ചെയ്യുന്നതും സങ്കുചിതത്വമല്ലേ?

ഇത് ആര്യന്‍ സാമൂഹികക്രമമാണ്. അത് ശ്രേണീബദ്ധമാണ്. ആര്യന്മാരുടെ ഇടയിലെ ഈ സാമൂഹ്യക്രമമനുസരിച്ച് അവര്‍ വിശാലചിന്താഗതിക്കാരല്ല എന്നാണ് ബോധ്യമാകുന്നത്.

ആര്യന്‍ സാമൂഹികക്രമത്തിനു പുറത്തുള്ള അനാര്യന്മാരുടെ ഇടയില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുണ്ടെങ്കിലും അത് അവര്‍ക്ക് കല്പിച്ചു കിട്ടിയതല്ല. അതുകൊണ്ടു തന്നെ ഓരോരുത്തരും തൊഴില്‍ മാറ്റുന്നതു കൊണ്ട് അവരുടെ സാമൂഹ്യക്രമത്തില്‍ വലിയ തകരാറൊന്നും സംഭവിക്കുന്നില്ല. അത് ആരുടേയും കല്പനപ്രകാരം ഏറ്റെടുത്തതല്ലാത്തതു കൊണ്ട് തെറ്റിക്കുന്നത് കുറ്റമാകുന്നില്ല. ആര്യന്‍ ക്രമമനുസരിച്ച് കര്‍മ്മം തെറ്റിക്കുന്നതും പാലിക്കാതിരിക്കുന്നതും കുറ്റകരമാണ്.

അനാര്യന്മാരെ സംബന്ധിച്ചിടത്തോളം, അവര്‍ ഒരേ കര്‍മ്മം തന്നെ ചെയ്തുകൊള്ളണമെന്നില്ല. അവരുടെ സാമൂഹ്യ വ്യവസ്ഥ ശൃംഖലാ രൂപമാണ്. സ്വര്‍ണപ്പണിക്കാരന്‍ ആ പണിതന്നെ ചെയ്തു കൊള്ളണമെന്നില്ല. തുകല്‍പ്പണി ചെയ്യുവാന്‍ അവന് ഒരു തടസവുമില്ല. അതുപോലെ കല്‍പണിക്കാരന് കര്‍ഷകത്തൊഴില്‍ ചെയ്യാനും ഒരു തടസവും എങ്ങുമില്ല. ഇവരുടെ കര്‍മ്മം ഉത്പാദനപരമാണ്. ഉത്പാദനത്തില്‍ അസന്തുലിതാവസ്ഥ ഉണ്ടാകുന്നത് പരിഹരിക്കുന്നതിന് കര്‍മ്മങ്ങള്‍ മാറിമാറി ചെയ്യേണ്ടതുണ്ട്. പ്രകൃതി ക്ഷോഭങ്ങള്‍ കൊണ്ട് കൃഷിനാശം സംഭവിക്കുമ്പോള്‍ സ്വര്‍ണപ്പണിക്കാരന്‍ ആ കര്‍മ്മമേ ചെയ്യൂ എന്ന് ശാഠ്യം പിടിക്കാറില്ല. കൃഷിയെ സംരക്ഷിച്ച് ഉത്പാദനം സാധാരണ നിലയിലാക്കുന്നതിനായി ആ പണി വിട്ട് കൃഷിപ്പണി ചെയ്യാന്‍ തയ്യാറാകുന്നു. ഇത് അവര്‍ണന് ജന്മസിദ്ധമായി കിട്ടുന്നതല്ല. ജീവസന്ധാരണത്തിന് ഈ കര്‍മ്മം ചെയ്യാന്‍ തയ്യാറാകുന്നതാണ്. അപ്പോള്‍ അനാര്യന്‍, ഇത് എന്റെ തൊഴില്‍ അത് നിന്റെ തൊഴില്‍ എന്ന് ചിന്തിക്കാറില്ല. അവന്റെ ചിന്താഗതിയാണ് വിശാലം.

ഇതില്‍ നിന്നും നേരേ വിപരീതമായ ആര്യന്‍ സാമൂഹ്യവ്യവസ്ഥ ഉപഭോേഗത്തില്‍ അധിഷ്ഠിതമാണ്. അത് സ്വയം കല്പന ചെയ്യപ്പെട്ടതാണ്. മാറ്റാര്‍ വ്യവസ്ഥയില്ല. അപ്പോള്‍ എന്റെ കര്‍മ്മം വിദ്യാഭ്യാസം ചെയ്യലും നിന്റെ കര്‍മ്മം യുദ്ധം ചെയ്യലും എന്നൊക്കെ പറയുന്ന ആര്യന്‍ ചിന്താഗതിയാണ് സങ്കുചിതം!

ഇങ്ങനെ ലോകോത്തരമായ ഒരു കാഴ്ചപ്പാട് മുന്നോട്ട് വെക്കാന്‍ കഴിഞ്ഞ നാടാണ് ഭാരതം! ഈ കാഴ്ചപ്പാടനുസരിച്ച് ഇത് എന്റെ രാജ്യം, അത് നിന്റെ രാജ്യം എന്നൊക്കെ പറയുന്നതും ഇത് എന്റെ മതം ഉദാത്തം, അത് നിന്റെ മതം മ്ലേച്ഛം! ഇങ്ങനെ കണക്കാക്കുന്നതും സങ്കുചിചത്വമല്ലേ? ഈ കാഴ്ചപ്പാടനുസരിച്ചായിരുന്നു പ്രവൃത്തിയെങ്കില്‍ എത്രയോ യുദ്ധങ്ങള്‍ ഒഴിവാകുമായിന്നു! വിശാല ചിന്താഗതിക്കാരുടെ ഇടയില്‍ അതല്ലേ സംഭവിക്കേണ്ടത്?