"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 10, വെള്ളിയാഴ്‌ച

'തിരുമാണ്ടാച്ചിറ' ; ഒന്നാം അദ്ധ്യായം - പി കെ കൃഷ്ണന്‍
എടവപ്പാതിയായിട്ടും വേനൽവർഷത്തിനു വഴിമാറി 
യിട്ടില്ല. വേനൽച്ചൂടിൽ ഭൂമി വരണ്ടുണങ്ങി ക്കിടക്കുന്നുതോടും കുളവും ആറും അരുവിയും വറ്റിയുണങ്ങിഅസഹ്യമായ ചൂടിന്റെയും ചുട്ടാവതിപ്പിന്റെയും മറ്റൊരു പകൽ കൂടി കടന്നുപോയ്ക്കൊണ്ടിരിക്കുന്നു.ങ്ങും പൊള്ളുന്ന ചൂട്ചൂടിൽ മയങ്ങിത്തളർന്നിരിക്കുന്നു ഭൂമിയാകെ.

 സൂര്യൻ ഉച്ചിയിൽ നിന്നും പടിഞ്ഞാറെച്ചെരി വിലേക്കിറിങ്ങി യിരിക്കുന്നുചൂടു പക്ഷെ കൂടിയിട്ടേയുള്ളു.  പൊള്ളുന്ന ഈ ചൂടു പേടിച്ചിട്ട് ഒരു ജീവിപോലും പുറത്തുവരുന്നില്ലകാറ്റിന്റെ ലാഞ്ചന എങ്ങുമില്ല. മരങ്ങൾ നിശ്ചലം നിന്നുമയങ്ങുന്നുഇന്ന് ചൂട് മറ്റെല്ലാ ദിവസങ്ങളിലേതിനേക്കാളും കൂടുതലാണ്.

 പ്രസിദ്ധമായ പെരിയാർ കായലിനോടുചേരുന്ന ദിക്കിനടുത്തുള്ള ഒരു ഗ്രാമമാണ് കണ്മുമ്പിൽവരണ്ടു വറ്റാറായ പെരിയാറ്റിൻ നീർച്ചോലകായലിനെ ക്കണ്ട് സസന്തോഷം അതിനെ കെട്ടിപ്പുണരാൻ കുതിക്കുന്നുഅങ്ങ് പടിഞ്ഞാറ്

കായൽപ്പരപ്പാണ്.  അങ്ങോട്ടടുക്കുംതോറും നദിയിൽ വെള്ളം കൂടി വരുന്നുണ്ട്.ഗ്രാമം വിജനമാണ്വെയിലും ചൂടും പേടിച്ചിട്ടാകണം ആറ്റിൻ തീരത്തുപോലും ആരെയും കാണുന്നില്ലഉഗ്രൻ വെയിലിൽ ഗ്രാമമാകെ തളർന്നു മയങ്ങുന്നു.

സൂര്യൻ യാത്ര തുടരുന്നുനിഴലുകൾക്കു നീളം വച്ചുവരുന്നുനിഴലുകൾക്കു കൈയ്യും കാലും വച്ചിട്ടും ചൂടിനു തെല്ലും കുറവില്ലതന്നെപകൽച്ചൂടിങ്ങിനെ തകർത്താടുന്ന ഈ സമയത്ത് അതാ ...പെരിയാറിന്റെ വടക്കെ തീരത്തൂടെ ഒരു പല്ലക്ക് പടിഞ്ഞാറെ ദിക്കിലേക്കു നീങ്ങുന്നുചൂടും വിയർപ്പും ചുട്ടാവതിപ്പും നിസാരമാക്കിക്കൊണ്ട് ആ പല്ലക്കുവാഹകർ നടക്കുകയല്ല ഏതാണ്ട് ഒരോട്ടം തന്നെ നടത്തുകയാണ്.ചിലപ്പോളവരെ കാണാംഇടക്ക് മരക്കൂട്ടത്തിനിടയിൽ മറയുംപിന്നെയും കാഴ്ച്ചയിൽ പെടുംവറ്റിവരണ്ട പെരിയാറിന്റെ നീർച്ചോല ക്രമേണ വലുതായി വരുന്നതും നോക്കിയാണവരുടെ നീക്കം.അവർക്കിനിയും കുറെ ദൂരം കൂടി താങ്ങേണ്ടതുണ്ട്.എവിടന്നോ തുടങ്ങിയ യാത്ര ഏറെയായിട്ടും അവരെ ഇനിയും തളർത്തിയിട്ടില്ല.അതല്ലങ്കിൽ ഏതൊ ഒരു ഉഗ്ര ശാസന അനുസരിച്ചിട്ടായിരിക്കണം തെല്ലുപോലും ആക്കം കുറയാത്ത അവരുടെ ഈ കുതിപ്പ്.

സൂര്യൻ കുറെക്കൂടി നീങ്ങിപല്ലക്കിനിയും പടിഞ്ഞാട്ടേക്കു വച്ചുപിടിക്കു കയാണ്.നദീജലമിപ്പോൾ  കൂടുതൽ കനത്തിരിക്കുന്നുഅവസാനം ആ പല്ലക്ക് അതിന്റെ ലക്ഷ്യത്തോടടുത്ത മട്ടുണ്ട്പെരിയാർ നീർച്ചോല കനത്ത് ജലപ്പരപ്പായിമാറുന്ന ഭാഗത്തേക്കാണവർ നടന്നടുക്കുന്നത്.പെരിയാർ ചെന്നുചേരുന്നിടത്ത് ഒരു വഞ്ചികിടപ്പുണ്ട്ആ പല്ലക്കിന്റെ വരവും കാത്തുകൊണ്ട്.

അവിടെ നദിയുടെ വശങ്ങളിൽ മണൽപ്പരപ്പിന്റെ ലാഞ്ചന തെല്ലുപോലുമില്ലവെള്ളം നിറഞ്ഞുനിൽക്കയാണ്കായലിലേക്കു അതികം ദൂരമില്ല.അവർ ആ വഞ്ചിയെ ലക്ഷ്യമാക്കി നീങ്ങിനിമിഷനേരം കൊണ്ട് അവർ അവിടെയെത്തി.പല്ലക്കു നിലത്തിറങ്ങിഅതു ചുമന്നിരുന്നവർ തല കുനിച്ചു വണങ്ങി വായും പൊത്തി നിൽക്കവെ അതീവ മുഖശ്രീയോടുകൂടിയ ഒരു വിശിഷ്ട വ്യക്തി അതിനകത്തു നിന്നുമിറങ്ങി. വഞ്ചിയുടെ സമീപത്ത് വഞ്ചി തുഴക്കാരായ മൂന്നു പേർ അദ്ദേഹത്തെ ആദരവോടെ തല കുനിച്ചു സ്ഥീകരിച്ചു. അദ്ദേഹം വഞ്ചിയിൽ ശ്രദ്ധിച്ചുകൊണ്ട് തന്നെ ചുമന്നു വന്നവർക്ക് ആംഗ്യ കല്പന കൊടുത്തു ഉടൻ സ്ഥലം വിടാൻ.ക്ഷണനേരത്തിനകം വാ പൊത്തി പിന്നോട്ട് രണ്ടു കാലടിവച്ച് അവർ തിരിഞ്ഞു നടന്നു.നദീ തീരത്തു നിന്നു തന്നെ അവർ പെട്ടന്നപ്രത്യക്ഷരായി.

അദ്ദേഹം വഞ്ചിയിൽക്കയറിപല്ലക്കിൽ കരേറിവന്നിട്ടും അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത് ഒരലങ്കാര വഞ്ചിയല്ല.യാതൊരു മറയും വിരിയുമില്ലാത്ത ഒരു സാധാരണ വഞ്ചി മാത്രം.

 “ കോമ്പി എല്ലാം ശരിയല്ലേ?”

തന്നെപ്പോലെ തന്നെ പൊക്കവും ശരീരവുമുള്ള തുഴക്കാരനെ നോക്കിയാണദ്ദേ ഹമിങ്ങിനെ തിരക്കിയത്.

 “റാൻ എല്ലാം കല്പിച്ച പടി” കോമ്പി മറുപടി കൊടുത്തുപറഞ്ഞു തീരും മുമ്പെതന്നെ അയാൾ വഞ്ചിയുടെ അമരം നോക്കി സ്ഥാനം പിടിച്ചു.അവിടെ കരുതിവച്ച വലിയ പങ്കായം അയാൾ കൈയിലേന്തി.

 “കോമാ കോമി രണ്ടു പേരും-” അമരക്കാരനായ കോമ്പിയുടെ ഈ വാക്കുകൾ ചെവിയിലെത്തുമുമ്പ് അവരിരുവരും വലിത്തണ്ടിൽ പിടിച്ചു കഴിഞ്ഞുകോമ്പി നിമിഷനേരംകൊണ്ട് വഞ്ചിയെ അരികിൽനിന്നും തള്ളിനീക്കി ആഴത്തിലേക്കുമാറ്റിഒപ്പം തുഴക്കാരിരുവരുടെയും വലിയുമാരഭിച്ചുപല്ലക്കിന്റെ വരവും പോക്കും വഞ്ചിയുടെ നീക്കവുമെല്ലാം വളരെ പെട്ടന്നു കഴിഞ്ഞു

വഞ്ചിയുടെ നടുക്കള്ളിയിൽ പലകയും അതിന്മേൽ തഴപ്പായയും അത്രയും മാത്രമേ അതിൽ യാത്ര ചെയ്യുന്ന വിശിഷ്ട വ്യക്തിക്കായി കരുതിയിട്ടുള്ളു.  അടുത്തൊ അകലത്തൊ ഈ കാഴ്ച കാണാൻ ഈ മൂന്ന് ആശ്രിതരൊഴികെ മറ്റാരുമില്ല.ഉണ്ടായിരുന്നെങ്ങിൽ അവർക്കിതൊരു അഭുതമാകു മായിരുന്നുപല്ലക്കിൽ വന്ന വിശേഷ വ്യക്തിയുടെ നിലയും വിലയും കരുതുമ്പോൾ വളരെ നിസ്സാരമട്ടിലുള്ള ഈ വഞ്ചി യാത്ര.

വഞ്ചിയിലിരുന്ന് ഒരു സാധാരണയാത്രക്കാരന്റെ മട്ടിൽ കായലി
ലങ്ങോളമിങ്ങോളം കണ്ണെറിഞ്ഞുകൊണ്ടിരിക്കുന്ന ഗൌരവ പ്രകൃതിക്കാരനും നല്ല മുഖശ്രീയാർന്നവനുമായ ഈ വലിയ ആൾ ആരാണ്? വലിയ ആളായി വന്ന് ചെറിയ ആളെപ്പോലെ പോകുന്ന ഇയാളാരാണ്? പരിസരം മുഴുവൻ തന്റെ നോട്ടത്തിലെടുത്തുകൊണ്ട് മനസ്സിൽ പലതും കൂറുന്ന ഈ വ്യക്തിയാർ?

ഇദ്ദേഹം പറവൂർ രാജാവിന്റെ മന്ത്രിയായ ചന്തിരൂർ മേനോനാണ്.
 അപകടം പിടിച്ച ഒരു ചുറ്റുപാടിൽ രാജാവ് ഇദ്ദേഹത്തെ വലിയൊരു ദൌത്യമേൽപ്പിച്ചിരിക്കയാണ്.അപകടം നിറഞ്ഞ ഒരു ചുമതല തന്നെയാണത്.അതിനു മറ്റാരുംതന്നെ പറ്റുകയില്ലതാൻ തന്നെ അതു നിർവഹിച്ചേതീരു എന്നനിശ്ചയത്തോടെ സന്തോഷപൂർവ്വം അതേറ്റെടു
ത്തിരിക്കയാണ്സാഹസമാണന്നറി ഞ്ഞുകൊണ്ടുതന്നെ.

അതെ , പറവൂർ നമ്പ്യാട്ടിരിയുടെ ഈ വിശ്വസ്ത് സചിവൻ കൊച്ചിയിലേക്കു ള്ള യാത്ര ഏറ്റെടുത്തിരിക്കുന്നത് തികഞ്ഞ ഒരു സാഹസം തന്നെയാണ്കോഴിക്കോട്ടു സാമൂതിരിയുടെ ഇടതടവില്ലാത്ത പടയോട്ടത്താൽ പെരും പരപ്പായിരുന്ന പെരുമ്പടപ്പ് കൊച്ചിയെന്നൊരു കൊച്ചുരാജ്യമായി ചുരുങ്ങാറായിരിക്കുന്നു എന്നു മാലോകരാൽ പറയിക്കാനിടയാ കുമൊസാമന്തന്മാരും ഇടപ്രഭുക്കന്മാരും കരപ്രമാണികൾവരേയും സാമൂതിരിയുടെ വമ്പടക്കുമുമ്പിൽ പെരുമ്പടപ്പു തമ്പുരാനോടുള്ള കൂറിനും ചോറിനും വില കുറച്ചിരിക്കുന്ന കാലംപെരുമ്പടപ്പിന്റെ നാലു സാമന്തന്മാരും അദ്ദേഹത്തിന്റെ കൂടെയിന്നുമുണ്ടെങ്കിലും അതിനകത്തുതന്നെ ഉണ്ട ചോറിനും ഉയിർതന്ന മാറിനും വില കൽപ്പിക്കാത്ത നപുംസകങ്ങൾ പെരുകി
യിരിക്കയാണ്.

കഴിഞ്ഞ ഏതാനും നാൾക്കുള്ളിൽ സംഭവിച്ച വിപത്തുകളും വിപര്യയങ്ങളും വഞ്ചിയിലിരുന്ന് അദ്ദേഹം ഓർക്കുകയാണ്.

ആപത്തുകളുടേയും അപജയങ്ങളുടേയും ഒരു പരമ്പരഅതിനൊരന്ത്യം ഇനിയും കാണുന്നില്ല. പെരുമ്പടപ്പു തമ്പുരാന്റെ സ്ഥിതിയോർത്ത് താനും തന്റെ തമ്പുരാനും അതീവ ദുഃഖിതരാണ്. പക്ഷെ സാമന്തന്മാരൊക്കെ തണുത്താലും തന്റെ തമ്പുരാൻ അക്കാര്യത്തിൽ യാതൊരു മാനക്കേടും കാട്ടുകയില്ല.ആലങ്ങാടും വടക്കുംക്കൂറൂം പുറക്കാടും കൂടെയുണ്ടെങ്ങി ലുമില്ലെങ്കിലും തന്റെ തമ്പുരാനും ഈ എളിയവനും ഉള്ളിടത്തോളം കാലം പെരുമ്പടപ്പിനോടുള്ള കൂറും കൂട്ടവും ഒരിടിച്ചിലുമിടർച്ചയും കൂടാതെ നിലനിൽക്കും നിലനിർത്തും. അതു കല്ലിൽ കൊത്തിയ സത്യമാണ്. പറവൂരെ ന്നും പെരുമ്പടപ്പിന്റെ കൂടെത്തന്നെ.ചെയ് തിന്യം എപ്പോഴും ചെയ്തിന്ന്യത്തിനൊപ്പം അലിഞ്ഞുചേർന്നൊന്നാകും.

പെരുമ്പടപ്പു തമ്പുരാനെ സന്ദർശിച്ച് അദ്ദേഹത്തിന്റെ ഇന്നത്തെ ദുഖത്തിൽ തങ്ങളുടെ കൂറും കൂട്ടലിവും നേരിട്ടറിയിക്കുവാനും ചുറ്റും തലപൊക്കിയിരിക്കുന്ന ശത്രുനിരയുടെ നടുക്കു നിന്നുകൊണ്ട് നമുക്കിനിയും ചെയ്യേണ്ടതെന്തന്നാലോചിക്കുവാനുള്ള ഈ നീക്കവുമാക്കവും എത്രയും വേഗം വട്ടമാക്കാൻ ചന്തിരൂർ മേനോന്റെ മനം തുടിക്കുകയാണ്ഈ വിചാരങ്ങളുടെ നടുവിലും മേനോന്റെ കണ്ണുകൾ തെളിഞ്ഞ ഉൾമനമോടെ ചുറ്റുപാടുകൾ ശ്രദ്ധിക്കുകയായിരുന്നു.വഞ്ചി ആദ്യം പടിഞ്ഞോട്ടു വലിച്ചു നീങ്ങിഇപ്പോൾ തെക്കോട്ടു അസാധാരണമായിട്ടെന്തെങ്കിലും അനക്കമുണ്ടൊയെന്നതായിരുന്നു ആ സൂക്ഷ്മ നോട്ടത്തിന്റെയുദ്ദേശം.

 “കോമ്പീ

 “റാൻ” അമരത്തിരുന്നുകൊണ്ട് കോമ്പി ആ വിളി ശ്രദ്ധിച്ചു.

ഉവ്വ് , അടിയൻ കണ്ണിലെണ്ണയൊഴിച്ചുതന്നെയിരിക്കുകയാണേ

കൊടുങ്ങല്ലൂർ മേഖല പിന്നിലും അഴിക്കോടൻ വായ വലതു വശത്തുമായി കൊച്ചിക്കായലിൽതെക്കോട്ടൊരുനീക്കമാണാരംഭിച്ചിരിക്കുന്നത്കോമ്പിക്കറിയാം തങ്ങളുടെ അതിർത്തി അതിവേഗം കടക്കാൻ പോവുക യാണന്ന്പടി ഞ്ഞാറെ വശം വയ്പ്പുകടലോരം തെക്കോട്ടുങ്ങിടതുവശം എളങ്ങല്ലൂർ.

ഇനിയങ്ങോട്ടുബദ്ധശത്രുക്കളുടെമേഖലയാണ്. വഞ്ചകരുടെവിരിമാറാണ്.സൂക്ഷിക്കണം,കൌശലം കാണിച്ചുതന്നെ കടക്കണം.തിരിച്ചറിയരുത്.ചോറിങ്ങും കൂറിങ്ങുമായി ഇവിടെ നമ്മുടെ ഇടയിൽ പതുങ്ങിയിരിക്കുന്നവരെത്ര വരുമെന്നിനിയും നിശ്ചയമില്ല.

ഏതാണ്ടു പത്തു തണ്ടു വലിച്ചുവഞ്ചി വെട്ടി മുന്നേറുന്നുയെന്ന് അമരത്തിരിക്കുന്ന ആൾക്കുതോന്നി.

 ചൂടൊന്നു കുറഞ്ഞൊ?”

റാൻ,ഇല്ലന്നാണടിയന്റെ തോന്നൽ.പിന്നെയീ കാറ്റിന്റെയൊരേറ്റു രുമ്മൽഅ തൊരു സുഖം തന്നെയാണ്.

അതെയതെ” ചന്തിരൂർ സമ്മതിച്ചുറാൻ കിഴക്കൊരു വെള്ള കാണുന്നുപലകുറി യായി അടിയൻ സംശയമോർക്കുന്നുഅതെന്തോന്ന്?”

കോമ്പിയുടെ വാക്കു കേട്ടതും ചന്തിരൂർ കിഴക്കേ മാനത്തു കണ്ണയച്ചു.

അതു മേഘമല്ലേ,തലയുയർത്തിവരിക,കിഴക്കീ നേരത്തു മേഘം കണ്ടാൽ-“

 കോമ്പി എന്തൊ പറയാൻ ഒരുങ്ങി.അതു പറയും മുമ്പെ ചന്തിരൂർ അഭിപ്രായപ്പെട്ടു.

അതു വെറും വെള്ള മേഘം തന്നെയാകുമൊ?

“ അതു തന്നെയാണടിയനും കൂറുന്നത്

പതിവില്ലാത്തമട്ടിൽ വെള്ള മേഘം കിഴക്കുയർന്നു വരുന്നതു കണ്ടിട്ട് അവരിരുവരും അർത്ഥഃ ഗർഭമായി അതേപ്പറ്റി ചിന്തിച്ചു ഒരു നിമിഷംതന്റെ നോട്ടം എല്ലാ ദിക്കിലേക്കുമാക്കി.

കണ്ണുകൾ ചുറ്റും എല്ലാം പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴും മനസ്സ് സമീപകാല സംഭവങ്ങളിൽക്കൂടി യാത്ര നടത്തുകയായിരുന്നു.

മീനത്തിൽ സാമൂതിരിപ്പാട്ടേന്നു കൊടുങ്ങലൂർ വഴി നടത്തിയ കയ്യേറ്റം മുതൽക്കുള്ള സംഭവങ്ങളൊക്കെ മേനോൻ ഓർക്കുകയാണ്.  മീനപ്പകുതിമേടം,  ഇപ്പോൾ ഇടവപ്പാതി രണ്ടു മാസമായി അങ്കംവെട്ടും അങ്കലാപ്പും തുടങ്ങിയിട്ട്പെരുമ്പടപ്പു തമ്പുരാന്റെ നേർക്ക് മലവെള്ളപ്പാച്ചിൽ പോലെയല്ലെ സാമൂതിരിപ്പാട്ടെന്നു നടത്തിയ ആക്രമണംതമ്പുരാനെന്താണൊരു രക്ഷതൊണ്ടയിൽ കുത്തിയ മുള്ളു പോലെ തമ്പുരാന്റെ ചെവിക്കു താഴെയിരുന്ന് മുഖത്തു വാളോങ്ങുക യല്ലെ എളങ്ങല്ലൂർഇന്നൊ ഇന്നലെയൊ തുടങ്ങിയതാണൊ ഈ ശത്രുതപിന്നെ കുറെ കൈമൾമാർകർത്താക്ക ന്മാർ തുടങ്ങിയ പ്രമാണികൾ വേറെയും.

ആ പ്രാമാണികളെക്കുറിച്ചോർത്തപ്പോൾ ചന്തിരൂർ ചുറ്റുപാടും നന്നായൊന്നു നോക്കിആയൊ എത്തിയൊ അവരുടെ അതിർത്തിതാനാണിതി നകത്തു നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് അവരറിഞ്ഞാൽ എളങ്ങല്ലൂരിന്റെ പരിഷകൾ പിന്നെയെന്താ ചെയ്യാതിരിക്കാ “ ആ രാമൻ കർത്താവറി ഞ്ഞാൽ -  മറ്റേവനറിഞ്ഞാൽ” തന്റെ ചിന്തകൾക്കു കടിഞ്ഞാണിടാൻ അദ്ദേഹം ശ്രമിച്ചൂവന്നു വന്ന്  സ്വന്തം വീട്ടുകാരും ഉടപ്പിറന്നോരും സ്വന്തം അനന്തിരവനുമൊക്കെ ഓർമ്മയിലെത്തവെ ചന്തിരൂരിന്റെ മനസ്സ് കലുഷിതമായിവേണ്ട അതൊന്നും ഓർക്കേണ്ടഎപ്പോഴും മനസ്സ് കലുഷിതമാക്കാതിരിക്കയല്ലേ നല്ലത്അങ്ങു കിഴക്കു ദിക്കു നോക്കികൊണ്ട് മേനോൻ കോമ്പിയോടു തിരക്കി.

 കോമ്പി എന്തായത്? വെള്ളയ്ക്കരികെ ഒരിരുണ്ട വട്ടം?”

റാൻഅടിയനും കാണുന്നുണ്ട്.ഒരു കാറങ്ങ് കേറുകയാ.എടവപ്പാതി കഴിഞ്ഞതല്ലെ.മഴയുടെതല്ലെ സത്യത്തിൽ സമയം”എത്ര കാലമിങ്ങിനെ ഒളിക്കാനാണു വർഷം.ഹും കാണാല്ലോയീയൊളിച്ചു കളി.എന്നോ വരട്ടേന്നു നിനക്കുകയാണ്’’‘.

‘ഉം ചന്തിരൂർ തലയാട്ടികൊണ്ട്  മൂളി. മനസ്സ് ഓർമ്മകളിൽ മുങ്ങിയും പൊങ്ങിയുമുള്ള പാറിക്കളിയിലേക്കു വഴുതി വീണ്ടും. 

മീനം പതിനാറിനായിരുന്നു സാമൂതിരി എളങ്ങല്ലൂരിന്റെ മണ്ണിൽച്ച
വിട്ടി അങ്കം കുറിച്ചത്മലവെള്ളപ്പാച്ചി ലായിരുന്നു കോഴിക്കോടി
ന്റേത്പക്ഷെ വെട്ടിയ വെട്ടെല്ലാം പാഴിലായിഎടഞ്ഞു നിൽക്കുന്ന ഇടപ്രഭുക്കളേയും ചതിയന്മാരായ എത്രയോ പ്രമാണികളേയും എളങ്ങല്ലൂരും സാമൂതിരിപ്പാടും കൂടി കൂട്ടു പിടിച്ചിട്ടും പെരുമ്പടപ്പി ന്റെ നിരയിലൊരു വിടവുണ്ടാക്കാനവർക്കു കഴിഞ്ഞില്ല.

പെരുമ്പടപ്പിലെ തമ്പുരാന്റെ അനന്തിരവന്റെ മിടുക്കൊന്നായിരുന്നു അതിനു കാരണംഅനന്തിരവൻ തമ്പുരാന്റെ നീക്കങ്ങൾ മൂലം വമ്പന്മാർ വലഞ്ഞുആ കടത്തു കടവൊന്നു കടക്കാൻ സാമൂതിരിപ്പാ ട്ടേന്ന് എത്ര ദിവസം കെണഞ്ഞു.വല്ലതും സാധിച്ചോഇല്ല.

അവസാനം എങ്ങിനെയെങ്കിലും പടയുംകൊണ്ട് തിരികെ പ്പോകാൻ കൂടി തീരുമാനിച്ചതല്ലെ സാമൂതിരികൊച്ചിയിലെ ആ അഞ്ചാറു വെള്ള ജാതികളെ സാമൂതിരിപ്പാട്ടിനു വിട്ടു കൊടുത്താമതിഅവര ഞ്ചാറെ ണ്ണം സ്വന്തം വശത്തായാമതി എന്നുവരെയായില്ലെ കോഴിക്കോടിന്റെ ആഗ്രഹം.ഉണ്ണിരാമ തമ്പുരാനുണ്ടൊ സത്യത്തിൽ പിഴക്കുന്നുപാവം വെള്ള ജാതികൾ ഏതാനും പേർ അവരുടെ കപ്പിത്താനും രാജ്യത്തിനു പോയിരിക്കു ന്നുഅഞ്ചാറെ ണ്ണമിവിടെ പെരുമ്പടപ്പു തമ്പുരാന്റെ രക്ഷയിൽ കഴിയുന്നുഅവരെ വിട്ടുകൊടുക്കാന്നു വച്ചാൽ അതൊരു ചതിയാകും.തണലേകിയ കൈകൊണ്ടു കൊല്ലുകേഅതിനു പെരുമ്പടപ്പു തമ്പുരാനെ കിട്ടില്ല”. 

ഇക്കഥയെല്ലാം ചന്തിരൂരോർത്തുഅങ്ങിനെ യുദ്ധം നിർത്താൻ ഒരു തുരുമ്പുകാരണവും കിട്ടാഞ്ഞിട്ട് പിന്നെ ചതിച്ചല്ലെ കൊച്ചി തമ്പുരാനെ സാമൂതിരി വശം കെടുത്തിയത്മരുമകൻ തമ്പുരാരന്റെ നായന്മാരെ ചതിയിൽ മാറ്റിക്കളഞ്ഞില്ലെ.

അതെ അങ്ങിനെയാണു സംഭവിച്ചത്പെരുമ്പടപ്പു രാജാവിന്റെ ധീരനായ അനന്തിരവനെ അദ്ദേഹത്തിന്റെ അംഗരക്ഷകരിൽ നിന്നുമകറ്റി.  മുഴുത്ത  മടിശീലയില്‍ വീണുപോയതാണവർ.  പെരുമ്പടപ്പു തമ്പുരാന്റെ ഭാഗത്താണന്നു പറഞ്ഞ് ഒട്ടേറേ തെറ്റിദ്ധരിപ്പി ക്കൽ ചതികളിവിടെ നടമാടി.

അവസാനം ശുഷ്കിച്ച സൈന്യവുമായി മാറിയിരുന്നു വിശ്രമിച്ച കൊച്ചുതമ്പുരാനെ കോഴിക്കോടൻ പട വളഞ്ഞപ്പോൾ അതു സംഭവിച്ചു.ധീരമായിപ്പൊരുതി ധീരമായിത്തന്നെ വീരസ്വർഗ്ഗം പ്രാപിച്ചുഇള മുറത്തമ്പുരാക്കന്മാർ രണ്ടു പേരും കൂടെ വെട്ടിമരിച്ചുമൂന്നു തങ്കക്കുട്ടി കളുടെ അന്ത്യംഅവരുടെ ജഡത്തിനോടുപോലും സാമൂതിരിപ്പാടു ക്രോധം കാണിച്ചുവലിയതമ്പുരാൻ കൊട്ടാര ത്തിലിരുന്ന് എല്ലാമറിഞ്ഞു മോഹാലസ്യപ്പെട്ടു.ബോധം വീണപ്പൊള വിടന്നു കൂടുതൽ ദൃഢ ചിത്തനാവു കയായിരുന്നുവല്ലോ.

ഇതെല്ലാം ദൈവവിധി.പക്ഷെ അധർമ്മത്തിന്റെ വഴിക്കു നാമില്ല.എന്തുതന്നെയായാലും പോർത്തീസരെ നാം രക്ഷിക്കും.അവരെ ശത്രുവിനു വിട്ടുകൊടുക്കുകയില്ല.അങ്ങിനെയൊരു സമാധാനം നമുക്കു ഹിതമല്ല.”

അവരെ വിട്ടുകൊടുക്കുവാൻ കല്പിച്ചുകൊണ്ടുള്ള സാമൂതിരിപ്പാട്ടി
ലെ വാക്കു കേട്ടിരുന്നുവെങ്കിൽ പെരുമ്പടപ്പു തമ്പുരാനു പിന്നീടു വിനകളൊന്നും വരില്ലായിരുന്നുഅതു പറഞ്ഞു ലഹളയുണ്ടാക്കിയ കര പ്രമാണികളും പ്രഭുക്കന്മാരും ഫലത്തിൽ സന്തോഷിപ്പിച്ചതും സഹായിച്ചതും സാമൂതിരിയെയായിരുന്നു.ആ ധൈര്യം കൊണ്ടല്ലെ കോഴിക്കോടൻ പട കേറിയടിക്കാൻ അത്ര വലിയ ചങ്കൂറ്റം കാട്ടിയത്അപ്പുറം നിൽക്കുന്ന കൈമൾമാരെക്കാളും കൊടിയ പാതകം ചെയ്തത് തമ്പുരാന്റെ തന്നെ ഈ ആശ്രിതരാണ്.ഇവിടെ പ്രജകളൊക്കെ കൊച്ചിതമ്പുരാനെതിരെ ഇളകിയി രിക്കുന്നെന്ന് നെടിയിരിപ്പിന്റെ ചെവിയിലെത്തിച്ച കശ്മലന്മാരണ് തമ്പുരാനെ ചതിച്ചത്അതെ ആ ചതി ഒരു വൻചതി തന്നെ യായിരുന്നുകൂറില്ലാത്ത എടപ്രഭുക്കളും ദേശവാഴികളും കരപ്രമാണികളും കൂടി സാമൂതിരിയെ മട്ടഞ്ചേരിയിലേക്കാനയിക്കുകയായിരുന്നുമട്ടഞ്ചേരിയിലെപ്പോര് അതിഭയാനകമായിരുന്നുപിടിച്ചുനിൽക്കാൻ തമ്പുരാന് ഒരു വിധേയന യുമായില്ല.അങ്ങിനെ പിൻവാങ്ങി സാമൂതിരിപ്പാടും കൂട്ടരുംകൂടി മട്ടാഞ്ചേരി കോവിലകം വളഞ്ഞു.  ദുഷ്ടന്മാർ അവിടെ തീക്കളി നടത്തി. എന്തുമാത്രം ശത്രുത അവരവിടെ കാട്ടിഎളങ്ങല്ലൂരിനും കർത്താക്കന്മാർക്കും ഏതാനും കൈമൾമാർക്കും എന്തു സന്തോഷം.

ഹതഭാഗ്യനായ തമ്പുരാൻ പുഴതാണ്ടി വയ്പിലെ ക്ഷേത്ര സങ്കേതാർത്തിയിൽ എത്തിയിരിക്കുകയാണ്ഒരു വെറ്റവട്ടമൊഴി ച്ചെല്ലാടവും ശത്രുക്കളുടെ കേറിക്കൊയ്ത്താണിപ്പം.

ഇപ്പൊ” ചന്തിരൂർ കണക്കുകൂട്ടുകയാണ്.ഇപ്പോ തമ്പുരാന്റെ യഥാർതഥ സ്ഥിതി എന്താണാവൊസാമൂതിരിപ്പാട്ടെ നായന്മാർ വയ്പ്പിലെ ക്ഷേത്ര സങ്കേതത്തിനു പുറമേ മാറിപടയും  പകിടക ളിയുമൊക്കെ നടത്തുന്നുവെന്നാ ണറിവ്എങ്ങിനെയാ വയ്പ്പി ലെത്തുകഎന്താ അവിടുത്തെ സ്ഥിതി? ഇങ്ങോട്ടാരെയെങ്കിലും തമ്പുരാനയക്കുമെന്നു വിചാരിച്ചിരു ന്നിട്ടിതുവരെ യുമാരെയും കാണുന്നില്ല.അതുകൊണ്ടാണ് തന്റെ പൊന്നു തമ്പുരാൻ പെരുമ്പടപ്പു തമ്പുരാനെ ചെന്നുകാണാൻ ഇങ്ങിനെ അടിയന്തിരമായി അയച്ചിരി ക്കുന്നത്കൈമൾമാരേയും കർത്താക്കന്മാരേയും ക്കായലിനക്കരേ യുമിക്കരേയും കണ്ണുവെട്ടിച്ചിട്ടുവേണം അവിടെയെത്താൻ ദൈവാധീനം അതൊന്നുകൊണ്ടുമാത്രമേ ഈ യാത്ര വിജയിക്കൂ.ഒരു നിമിഷം ചന്തിരൂർ ചിന്താധീനനായിഉത്തരക്ഷണത്തിൽത്തന്നെ അതിൽ നിന്നുമുണർന്നു.

 ഇല്ല. എന്തൊക്കെയായാലും അടുത്ത പ്രഭാതത്തിനകം പെരുമ്പടപ്പുതമ്പുരാനെ ഞാൻ കാണും. കണ്ടേ തീരൂ.കണ്ടിരിക്കും തീർച്ച.’ ചന്തിരൂർ ദൃഢ നിശ്ചയം ചെയ്തു.

കായൽപ്പരപ്പിലേക്കും അതിനപ്പുറത്തെ കാഴ്ചയിലേക്കും അദ്ദേഹം കണ്ണുനട്ടിരുന്നു.വഞ്ചി എങ്ങോട്ടാണു പോകുന്നതെന്ന് അദ്ദേഹത്തി നറിയാംപറവൂർ രാജ്യത്തിന്റെ അതിരും കടന്ന് ശത്രുക്കളുടേതായ മേഖലയിലേക്കതു കുതിക്കുകയാണ്.

 വേഗമെത്തണം. വേഗം ചരിക്കണം.പക്ഷെ ആരും സംശയിക്കാത്ത വിധം നീങ്ങുകയും വേണം കൌശലത്തിലെ ഓരോ ചുവടും വയ്ക്കാവു

 “അല്ലകിഴക്കേ മാനത്തു വെള്ളക്കീറു കനത്തല്ലോ
  റാൻ,അടിയൻ അതും കാണണ്ണ്ട്

കോമ്പി എന്താത്ഒന്നു നേരെ വരണണ്ടല്ല-

കോമ്പി അതു ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നുഒരു കറുത്ത മൺകുടത്തിനു കൈകൾ

വച്ചനങ്ങുന്നതുപോലെ അങ്ങുതെക്കെങ്ങോ നിന്നൊരു ചലനം അവരുടെ ദ്യഷ്ടിയിൽപ്പെട്ടു.

പതിവിലേറെ വേഗത്തിലാണതിന്റെ നീക്കം.രണ്ടുപേരും മുഖത്തോടു മുഖം അർത്ഥഗർഭമായൊന്നുനോക്കി.അതു ശ്രദ്ധിച്ച കോമനും കോമിയും തിരിഞ്ഞൊന്നു നോക്കി.എന്നാൽ ആരുമൊന്നും ഉരിയാടി യില്ല.പരസ്പരം മുഖത്തോടു മുഖമുള്ള നോട്ടം ആവർത്തിച്ചു.അവർ നാലു പേരുടേയും മനസ്സിൽ ആഞ്ഞടിക്കാനടുത്തുവരുന്നൊരു ശത്രുപ്പടയുടെ ചിത്രമുയർന്നുഅതു കർത്താക്കന്മാരു ടേതാകാം.  അഥവാ ഇപ്പുറത്തെ കയ്മൾമാരു ടേതുമാകാംരണ്ടു പേരും ചേർന്നു ള്ളതാകാംഉപായമില്ലെങ്കിൽ അപായം എന്നാണ്ചൊ ല്ല്.  ഉപായ ത്തിൽ  ത്തന്നെ അവനെ നേരിടണം.

 ഏതായാലും എതിരേ വരുന്ന ആ വഞ്ചി വളരെ വേഗത്തിലടുക്കു ന്നതു കണ്ട ചന്തിരൂർ സ്വയം മനസ്സിൽ ക്കൂറി.വാളൊ വായോ?  വാളെടു ത്താൽ രക്ഷയില്ല,വായ തന്നെ നല്ലത്.നാട്യം നമുക്കു രക്ഷയേകാം എന്നൊക്കെ വിചാരിച്ചുകൊണ്ടിരിക്കവെ തന്നെ അദ്ദേഹത്തിന്റെ വലം കൈ ഇരിപ്പിടപ്പലകയുടെ കീഴിലമർന്നിരി ക്കുന്ന തന്റെ വാളിന്റെ പിടിയിൽ തൊട്ടു രുമ്മി ക്കൊണ്ടി രുന്നു.  എന്നാലുടൻ  തന്നെ അതിനെ ഒന്നുകൂടി തള്ളി മറയത്താക്കുക യായിരുന്നു അദ്ദേഹം ചെയ്തത്.

 വരട്ടെ അവൻ വരട്ടെ.കൈമളൊ കർത്താവൊ ആരായാലുമവൻ വരട്ടെ കോമ്പി ഒന്നും മിണ്ടാതെ തന്റെ ജോലി തുടർന്നു.കോമനും കോമിയും അവരുടെ വേലയും.

കിഴക്കെ മാനം കറുത്തിരുണ്ട് കൂടുന്നത് അവരുടെ ദൃഷ്ടിയിൽ പ്പെട്ടെങ്കിലും എതിരെ വരുന്ന വഞ്ചിയിലെ ചലനങ്ങളാണ വെരെ യിപ്പോൾ ജാഗ്രതപെടുത്തുന്നത്എന്നൽ ആ വഞ്ചിയെത്തന്നെ തുറിച്ചു നോക്കിയിരി ക്കുന്നത് ഒരു വിധത്തിൽ പാകപ്പിഴയാണെന്നും ഒന്നുമറിയാത്തവിധം വലിച്ചങ്ങ് അശ്രദ്ധമായി നീങ്ങിക്കൊണ്ടാൽ മതിയെന്നും ചന്തിരൂർക്ക് തോന്നാതിരുന്നില്ലപക്ഷെ കണ്ണുകൾ അതിൽ നിന്നും മാറ്റാനൊട്ടുകഴിയുന്നുമില്ല.

വഞ്ചികൾ തമ്മിൽ അടുക്കുകയാണ്.ഇപ്പോഴും തീർച്ചയില്ല അതു ശത്രുവൊ മറ്റാരെങ്കിലുമൊയെന്ന്.ഉത്കണ്ഠയോടെ അവരുടെ കണ്ണുകൾ ആ വഞ്ചിയെ ചൂഴ്ന്നു നിന്നു.

എളങ്ങല്ലൂരൊ കർത്താവൊ ഇന്നിവിടെയീ ചെറുവയ്പ്പിൽ കൈമളൊ?

ഇവരിലാരുവേണമെങ്കിലുമാകാം.നമ്മുടെ ഇടതു വശത്ത് അതായതു കിഴ്ക്കേക്കര എളങ്ങല്ലൂരിന്റേയും ആ സ്വരൂപത്തിന്റെ ആശ്രിതനായ എടപ്രഭു ഈ ചേരാനല്ലൂർ കർത്താവിന്റേയും മണ്ണുകൾ.എടപ്പിള്ളി രാജാവിന്റെ ഉറ്റ ആശ്രിതൻ എന്ന ഈ നില കർത്താക്കന്മാരെ പെരുമ്പടപ്പു തമ്പുരാന്റെ ശത്രുവായി സ്വയം അവരോധിച്ചി രിക്കയാണ്എടപ്പിള്ളിയല്ലെ പെരുമ്പടപ്പി നോടു ശത്രുതപെരുമ്പടപ്പിനോട് കൂറുള്ളതുകൊണ്ട് പറവൂരിനേയും ശാത്രുവായിക്കാണുന്നുഇക്കരെ പടിഞ്ഞാറെക്കര വൈപ്പുകരയിൽ ഇവിടങ്ങാനുമിത്തിരി പപ്പട വട്ടത്തിൽ ഇനിയുമൊരു കൊച്ചിട പ്രഭു ചെറുവൈപ്പിൽ കൈമളും കൊച്ചിയോടുള്ള വിരോധത്തിന്റെ പടവാൾ വീശുന്നു.