"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 12, ഞായറാഴ്‌ച

മലയാളമല്ലാത്ത മലയാള സിനിമകള്‍ - പി സി സനല്‍കുമാര്‍


പിസി സനല്‍കുമാര്‍
മലയാള സിനിമയുടെ സുകരപ്രസവ കലാമണിപ്പോള്‍. ആഴ്ചയില്‍ മൂന്നും നാലും പടങ്ങള്‍. സിനിമയുടെ സാങ്കേതിക ഭാവങ്ങളില്‍ വന്ന ഡിജിറ്റല്‍ പരിവര്‍ത്തനം സിനിമയെ ഒരു കുടില്‍ വ്യവസായ മാക്കിയിരിക്കുന്നു. വേണമെങ്കില്‍ പത്തോ പതിനഞ്ചോ ലക്ഷം രൂപ ചെലവില്‍ ഒരു സിനിമ എടുക്കാവുന്ന അവസ്ഥ. പടം പൊട്ടിയാലും സാറ്റലൈറ്റ് റൈറ്റ് കൊണ്ട് രക്ഷപ്പെടാമെന്ന പ്രായോഗിക ചിന്ത. അങ്ങനെയാണ് പ്രതിവര്‍ഷം 150 ല്‍ അധികം ചിത്രങ്ങള്‍ ഉണ്ടാകുന്നത്. ഇവരെല്ലാം അവാര്‍ഡ് ചിത്രങ്ങള്‍ അയച്ചു തുടങ്ങിയതോടെ അവാര്‍ഡ് സമ്പ്രദായവും അന്ധകാരത്തിലായി തുടങ്ങി. ഇവയില്‍ പലതും ചവറുകളുമാണ്. പുത്തന്‍ കൂറ്റുകാരുടെ അഭ്യാസങ്ങള്‍ മാത്രം. ന്യൂ ജനറേഷന്‍ എന്ന ഓമനപ്പേരില്‍ വരുന്ന നാലം കിടങ്ങളും സൂപ്പര്‍ താര സിനിമകളുമെല്ലാം ചേര്‍ന്ന് പ്രേക്ഷകനെ കണ്‍ഫ്യൂഷ നിലാക്കുന്നു. ഏത് സിനിമ കാണണം എന്നറിയാതെ അവര്‍ ആശയക്കുഴപ്പ ത്തിലാകുന്നു. സിനിമാ ടിക്കറ്റിന്റെ വില 100 രൂപയാണ് പലയിടത്തും. കുടുംബ ബഡ്ജറ്റിന്റെ താളം മറിക്കുന്നതായി മാറിയിട്ടുണ്ട് സിനിമാ ടിക്കറ്റിന്റെ നിരക്കുകള്‍. പ്രേക്ഷകര്‍ സ്വാഭാവികമായും നല്ല സിനിമ ഏതെന്ന് അന്വേഷിച്ചറിഞ്ഞു മാത്രമേ സിനിമക്ക് പോകുന്നുള്ളൂ. അതിനാല്‍ 90% ചിത്രങ്ങളും എട്ടു നിലയില്‍ പൊട്ടുന്നു. ഏകദേശം 150 കോടിയോളം രൂപ വെള്ളത്തി ലായതായാണ് റിപ്പോര്‍ട്ട്. 

ഈ സിനിമകളുടെ കലാമൂല്യം പലപ്പോഴും ദയനീയമാണ്. സിനിമയുടെ സാങ്കേതിക രംഗം വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ഇവയില്‍ പലതും കഥയില്ലാ കാഴ്ചകളുമാണ്. നിരവധി പുതു മുഖങ്ങള്‍ക്ക് അവസരം ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം. നമ്മുടെ നായക സങ്കല്പങ്ങളൊക്കെ നിരാകരിക്കുന്ന പുരുഷ മുഖങ്ങള്‍ ധാരാളമായി ന്യൂ ജെന്‍ സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നു. നായകനാകാന്‍ ആവശ്യം ചോക്ലേറ്റ് മുഖമാണെന്ന പരമ്പരാഗത സങ്കല്പം ഇത്തരം സിനിമകളിലെ വരവോടെ വഴിമാറിത്തുടങ്ങി. ന്യൂ ജനറേഷന്‍ സിനിമകളിലെ സംഭാഷണങ്ങള്‍ അശ്ലീലം ഏറിയവയാണെന്ന ഒരു ആരോപണമുണ്ട്. ഒന്നോ രണ്ടോ സിനിമകളില്‍ ഇത് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ അത് സിനിമയുടെ ഒരു സ്ഥരം ചേരുവയായി മാറി. പ്രേക്ഷകര്‍ വെറുത്തു തുടങ്ങുകയും ചെയ്തു. മധ്യവര്‍ഗത്തിന്റെ പൊങ്ങച്ച കാഴ്ചകള്‍ ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. നമുക്ക് ചുറ്റുമുള്ള ജീവിതം ഓര്‍മ്മിപ്പിക്കുന്ന കഥാ ഗന്ധിയായ സിനിമകള്‍ കുറയുകയാണ്. ഒരു കഥ തട്ടിക്കൂട്ടലാണ് ആദ്യം. ഗാനങ്ങളാണ് ഇന്ന് ഏറെ പരുങ്ങലില്‍. ആര്‍ക്കും പാട്ടെഴുതാമെന്ന അവസ്ഥ വീണ്ടും വന്നിരിക്കുന്നു. ഗാനങ്ങളില്‍ നിന്നും മെലഡി എന്നത് പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയാണ്. ഇംഗ്ലീഷോ മലയാളമോ എന്ന് തിരിച്ചറിയാ നാകാത്ത ആലാപനം.

മലയാള ഭാഷയോടുള്ള അവഹേളനമായി സിനിമാ പേരുകള്‍. ഇറങ്ങുന്ന ഏതാണ്ട് എല്ലാ സിനിമകള്‍ക്കും ഇംഗ്ലീഷ് ശീര്‍ഷകങ്ങള്‍. എത്ര അപഹാസ്യമായ ഒരു പ്രവണതയാണിത്. ഇത് അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. 

How old are you?
Bangalore days
Angry Babies
Monkey Pen

എന്തോ മലയാളത്തില്‍ നല്ല പേരില്ലേ, ഇംഗ്ലീഷ് പേരിട്ടാലേ സിനിമ ഓടൂ എന്നാണോ? എങ്കില്‍ ഈ സിനിമകളില്‍ 90% ഉം എട്ടു നിലയില്‍ പൊട്ടിയതെങ്ങനെ? 

നാം അലോചിക്കേണ് ഒരു വിഷയമാണിത്. നല്ല സിനിമയെ പ്രോത്സാഹി പ്പിക്കാന്‍ ആരംഭിച്ച സര്‍ക്കാര്‍ തിയേറ്ററുകള്‍ ഇന്ന് വ്യാപാര സിനിമ കളുടെ മാത്രം പ്രദര്‍ശന വേദിയായി മാറുന്നു. അവാര്‍ഡ് സിനിമകളടക്കം എത്രയോ നല്ല സിനിമകള്‍ പ്രദര്‍ശനത്തിന് എത്തിക്കാന്‍ കഴിയാതെ വെട്ടിലായിരിക്കുന്നു. KFDC യും ചലച്ചിത്ര അക്കാദമിയും നിക്ഷിപ്ത താല്പര്യക്കാരുടെ നിയന്ത്രണത്തിലാണ്. വ്യാപാര സിനിമ കളുടെ ദൈവ പിതാക്കളാണ് ഇന്ന് അവ നിയന്ത്രിക്കുന്നത്. തിയേറ്ററു കളില്‍ നഗ്നമായ ചൂഷണമാണിപ്പോള്‍. 30 രൂപ മാത്രം വിലയുള്ള 3D കണ്ണടകള്‍ ഓരോ ഷോക്കും 30 രൂപ വാടക ഈടാക്കുന്നു. ഇതിലെ ഭീകരമായ കൊള്ള ഞെട്ടിക്കുന്നതാണ്. എന്നിട്ടും നടപടി ഇല്ല. കാര്‍ പാര്‍ക്കിംങിനായി അമിത വാടക ഈടാക്കുന്നു. തിയേറ്ററുകളില്‍ സൗകര്യങ്ങള്‍ ഇല്ല. വലിയ തിയേറ്ററുകളെ മുറിച്ച് മൂന്നും നാലും ആക്കുന്ന പ്രവണത കൂടി വരുന്നു. ബഹുഭൂരിപക്ഷം തിയേറ്ററുകളിലും അഗ്നിശമന സംവിധാനം ഇല്ല. തിയേറ്ററിനുള്ളില്‍ ഒരു അഗ്നിബാധ ഉണ്ടായാല്‍ രക്ഷപ്പെടാനാവാതെ സ്വയം കത്തിയെരിയേണ്ട ദുരവസ്ഥ യാണിന്ന്. നിയമങ്ങളെ മറികടന്ന് ലാഭേഛയോടെ പ്രവര്‍ത്തിക്കു കയാണ് തിയേറ്ററുകള്‍ പലതും.

തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കണമെങ്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്‌തേ മതിയാകൂ. പലരും കുടുംബത്തോടെ തിയേറ്ററില്‍ പോയി സിനിമ കാണാന്‍ മടിക്കുന്നു. സിനിമാ രംഗത്തെ സംഘടനകള്‍ തമ്മിലുള്ള കിടമത്സരവും ചേരിപ്പോരും മലയാള സിനിമയില്‍ ഉണ്ടാക്കിവെക്കുന്ന പ്രതിസന്ധികള്‍ കുറവല്ല. ആരോഗ്യകരമായ സിനിമാ സംസ്‌കാരം നാം എന്നേ നഷ്ടപ്പെടുത്തി കഴിഞ്ഞു.

കടപ്പാട്: ജീവരാഗം മാസിക. 2014 ആഗസ്റ്റ് ലക്കം.