"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 11, ശനിയാഴ്‌ച

കമ്മീഷനു വേണ്ടിയുള്ള കമ്മീഷനുകള്‍ - നന്ദു കൊടുങ്ങല്ലൂര്‍


Visit
പിശാച് നിയമം നടപ്പിലാക്കും പോലെയാണ് ഡോ. മീനാകുമാരി കമ്മീഷന്‍ മത്സ്യ ബന്ധകര്‍ക്ക് മേല്‍ നിയമം അടിച്ചേല്‍പ്പിക്കുന്നത്. കാട്ടാള നീതി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേലെ നടപ്പാക്കുന്ന സാഹസികത. വിദേശ കുത്തക മത്സ്യ മുതലാളി മാര്‍ക്ക് നമ്മുടെ മേല്‍ തീറെഴുതി കൊടുക്കാനുള്ള ഈ ശ്രമത്തിനെതിരെ ഇന്ത്യയൊട്ടകെയും പ്രത്യേകിച്ച് കേരളത്തിലും പ്രക്ഷോഭങ്ങളും സമരപരിപാടികളും അരങ്ങേറുകയാണ്. യുഡ്എഫ്ഉം എല്‍ഡിഎഫ്ഉം പ്രത്യേകം പ്രത്യേകമായാണ് സമരം നയിക്കുന്നതെ ങ്കിലും രണ്ടുപേരുടേയും ഉദ്ദേശ്യ ലക്ഷ്യങ്ങളും ഒന്നു തന്നെ. നിരാഹാര സത്യാഗ്രഹങ്ങളും പ്രചരണ ജാഥകളുമായി പ്രക്ഷോഭം മുറുകുകയാണ്.

പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി കേരള എം പി മാര്‍ മീനാകുമാരി കമ്മീഷനിലെ പ്രതിലോമ വശങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, പരിശോധിക്കാ മെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടി മാത്രമാണ് ഉണ്ടായത്. തിട്ടൂരമെഴുതി കച്ചവടമുറപ്പിച്ചതിനു ശേഷം മാറ്റിയെഴുതേണ്ട ബുദ്ധിമുട്ട് കേന്ദ്രത്തിനല്ലേ മനസിലാകൂ. ഇന്ത്യന്‍ മത്സ്യത്തൊഴിലാളി കളെ അവിദഗ്ധരും കാര്യശേഷി ഇല്ലാത്തവരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആയതിനാല്‍ ഡോളര്‍ കണക്കിന് ശമ്പളം നല്‍കി വിദേശ കപ്പലുകള്‍ക്ക് മത്സ്യബന്ധനത്തിന് പരിധികളില്ലാതെ അനുവാദം നല്‍കുക തുടങ്ങി തികച്ചും നിഷ്ഠൂരമായ ശുപാര്‍ശകളാണ് ഇതിലുള്ളത്. 

ഒരു കമ്മിറ്റിയുടെ രൂപവത്കരണത്തിന് ചില ചിട്ടവട്ടങ്ങളും നിയതമായ നിയമ ങ്ങളുമുണ്ട്. ഈ മേഖലയിലെ വിദഗ്ധരും, പരമ്പരാഗത തൊഴിലാ യതിനാല്‍ ലഭിക്കുന്ന പരിജ്ഞാനവുമുള്ള സാധാരണ തൊഴിലാളികളെയും തൊഴിലാളി പ്രസ്ഥാനങ്ങളും നേതാക്കളും ഉള്‍പ്പെടെയുള്ള അവരുടെ പ്രതിനിധികളെയും സാധാരണ ബോട്ടുകള്‍ മുതല്‍ വമ്പന്‍ മത്സ്യബന്ധന കപ്പലുകള്‍ വരെയുള്ള മുതലാളിമാരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി രാജ്യത്തിന് അകൂലമായ ഒരു രൂപരേഖ ഉണ്ടാക്കിയതിനു ശേഷമായി രിക്കണം വിദേശ കുത്തകകളോടും മത്സ്യബന്ധന ഭീമന്മാരോടും സംസാരി ക്കേണ്ടത്. അതുമല്ലെങ്കില്‍ നമുക്ക് മത്സ്യബന്ധന അവകാശമുള്ള സമുദ്രാതിര്‍ത്തികളില്‍ നമുക്കിപ്പോള്‍ സുപരിചിതമായതും വൈരുധ്യമുള്ള തുമായ രീതികള്‍ ഉപയോഗിക്കുമ്പോള്‍, അല്ലെങ്കില്‍ ലോക നിലവാരത്തി ലേക്ക് ഉയരുവാനുള്ള പരിപാടികള്‍ ദീര്‍ഘ ദര്‍ശനം ചെയ്ത് നടപ്പിലാ ക്കുക. അതിനു പകരം വിദേശ കുത്തകകള്‍ക്ക് യാതൊരു തത്വദീക്ഷയു മില്ലാതെ മത്സ്യബന്ധനത്തിനുള്ള കുത്തകാ ധികാരം സ്ഥാപിച്ച് നല്‍കുക യാണ് മീനാകുമാരി കമ്മീഷന്‍ ചെയ്തത്.

ഇന്ത്യന്‍ സമുദ്ര തീരദേശ മേഖലകളിലെ രണ്ടോ മൂന്നോ ഇടങ്ങള്‍ സന്ദര്‍ശിക്കുകയും ചെന്നൈയിലെ രണ്ട് മത്സ്യ ബന്ധകരോട് വൃഥാ അഭിപ്രായം ആരായുകയും ചെയ്തു കൊണ്ടാണ് കമ്മീഷന്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. അതിനുമുമ്പ് നിയോഗിച്ച കമ്മിറ്റികള്‍, ഉദാഹരണത്തിന് മുരാരി കമ്മീഷന്‍, എല്ലാം തന്നെ സാധാരണക്കാരും ചെറുകിടക്കാരുമായ മത്സ്യബന്ധനക്കാരെ പാടെ അവഗണിച്ചുകൊണ്ടാണ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. കമ്മിറ്റികളെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ഏല്പിച്ച ഒരു ജോലി സര്‍ക്കാരിന് ലാഭകരമാകുന്ന വിധത്തിലാണ് നടപ്പാക്കുക. അവരെ സംബന്ധിച്ചിടത്തോളം സാധാരണക്കാരുടെ ദൈനംദിന പ്രശ്‌നങ്ങളോ, പഠന വിഷയമല്ല.

കൂടുതല്‍ ലാഭം കുറഞ്ഞ ചിലവില്‍ എന്ന മുതലാളിത്ത സമവാക്യമാണ് എല്ലാ റിപ്പോര്‍ട്ടുകളുടെയും കാതല്‍. പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നും മത്സ്യബന്ധനക്കാര്‍ക്ക് ലഭ്യമാകാന്‍ സാധ്യതയുള്ള മത്സ്യസമ്പത്ത് 4. 41 മില്യണ്‍ ടണ്ണുണ്ടാകുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതില്‍ 2.13 മില്യണ്‍ ടണ്‍ ഉപരിതല മത്സ്യവും 2. 07 മില്യണ്‍ ടണ്‍ അഥഃസ്ഥര മത്സ്യവും 0. 22 മില്യണ്‍ ടണ്‍ വിദൂര സമുദ്ര മേഖലകളിലു മാണ് എന്ന് കണക്കാക്കുന്നു. ആഴം കൂടുന്തോറും മനുഷ്യന് ഭക്ഷ്യയോഗ്യ മായ മത്സ്യങ്ങളുടെ തോത് കുറയുന്നുണ്ട്.

പ്രകൃതിയുടെ നൈസര്‍ഗികത കാപട്യമേതുമില്ലാതെ സൂക്ഷിക്കുന്ന മനുഷ്യനൊഴിച്ചുള്ള ജീവജാലങ്ങളില്‍ ഭൂരിഭാഗത്തിന് ദേശാന്തര ഗമന സ്വഭാവമുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് അനുസൃതമായി ഇവ പ്രത്യേക സോണുകളും രാജ്യാതിര്‍ത്തികളും ലംഘിച്ചുകൊണ്ട് മുന്നേറുന്നു. ഇത്തരത്തിലുള്ള ദേശാന്തര ഗമനങ്ങളുടെ പ്രാപ്തി മിക്കവാറും അവരുടെ പക്വ കാലഘട്ടങ്ങളിലാണ് നടക്കേണ്ടത്. പക്ഷെ ഇതൊന്നും നോക്കാതെയു ള്ള മത്സ്യബന്ധന സമീപനം, മൊത്തം മത്സ്യ വര്‍ഗത്തെ മുഴുവനോടെയും ഭക്ഷ്യയോഗ്യ മാക്കാനുള്ള പ്രവണതയോടെ ഒന്നാകെ ബന്ധിക്കുമ്പോള്‍ നഷ്ടമാകുന്നത് മത്സ്യവര്‍ഗങ്ങളുടെ നിലനില്പും വിവിധ രാജ്യങ്ങള്‍ക്ക് ലഭ്യമാകേണ്ട വൈവിധ്യമാര്‍ന്ന മത്സ്യ സമ്പത്തുമാണ്. 

മനുഷ്യ കുലത്തിലെ മാല്‍ത്തൂസിയന്‍ തിയറി അനുസരിച്ചല്ല മത്സ്യ സംഖ്യാനുപാതം. ഒരു മനുഷ്യന് (വ്യക്തിക്ക്) വേണ്ട മത്സ്യ വിഭവം ഒന്നില്‍ ഒതുങ്ങുന്നില്ല. തൂക്കത്തിന്റെ തോത് എടുത്താലും ഈ തിയറി അനുയോജ്യമല്ലാതെ വരുന്നു. മത്സ്യ ബന്ധനം ഈ രീതിയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ മത്സ്യ സമ്പത്ത് പാടേ ഇല്ലാതാകു കയും ചില വര്‍ഗങ്ങള്‍ക്കുതന്നെ വംശനാശം സംഭവിക്കുകയും ചെയ്യും. ഇതൊന്നും മനസിലാക്കാന്‍ കഴിയാത്തവരല്ല ഇവര്‍. പക്ഷെ അനന്തര തലമുറ എന്ന ബോധത്തില്‍ അതിഷ്ഠിതമല്ല അവരുടെ ചെയ്തികള്‍. അതിജീവനത്തിന്റെ സാമ്പത്തിക ശാസ്ത്രമല്ല ആഡംബര ജീവിതത്തിന്റെ കുത്തഴിഞ്ഞ സമ്പദ് വ്യവസ്ഥയാണ് അവരുടേത്. ഒന്നും കരുതി വെക്കാതെയുള്ള ധൂര്‍ത്തിന്റെ യുക്തിരഹിത കണക്കു കളിലാണ് അവന്‍ അഭിരമിക്കുന്നത്. അതിനാല്‍ത്ത ന്നെ കമ്മീഷനുകള്‍ പരിഹാസ്യമായി ഒരു തമാശ മാത്രമായി തീരുകയും എതിരെയുള്ള സമരങ്ങള്‍ അവന്റെ മദിരോത്സവങ്ങളിലെ പറഞ്ഞ് ചിരിക്കാനുള്ള കോമാളിത്തങ്ങളും ആയിത്തീരുന്നു. നാം തിരഞ്ഞെടുത്ത വര്‍ ഇതിനൊക്കെ മാര്‍ഗമൊരുക്കി മുത്തുക്കുട ചൂടി നില്ക്കുമ്പോള്‍ നീതി നിയമവ്യവസ്ഥകള്‍ എന്നിവയുടെ അര്‍ത്ഥങ്ങള്‍ മാറിപ്പോകുന്ന സമ്പന്ന വര്‍ഗ ന്യൂനപക്ഷത്തിന്റെ വിരല്‍ തുമ്പിലേക്ക് ഒരു മഹാലോകം ചുരുങ്ങി ചെറുതാകുകയും ചെയ്യുന്നു. അതിനാല്‍ത്തന്നെ നാം നമ്മുടെ സമരരീതികള്‍ കാലികമായി മാറ്റേണ്ടിയിരിക്കുന്നു. പുതിയ പാഠങ്ങളും സമര രീതികളുമാണ് ഈ വര്‍ത്തമാന കാലംപോലും കാത്തു നില്‍ക്കുന്നത്.

കടപ്പാട്: 'സമകാലിക സ്പന്ദനം' മാസിക. 2015 മാര്‍ച്ച് ലക്കം. ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും.