"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

ആയതിനാല്‍ പാപ്പിലിയോബുദ്ധ പ്രദര്‍ശിപ്പിക്കപ്പെടട്ടെ - അനില്‍ വേങ്കോട്


മരണാനന്തര ആത്മപ്രകാശനത്തിനു അനുകൂല ഭൗതിക സാഹചര്യമാണ് ഒരു വിമര്‍ശകന്‍ ഒരുക്കിത്തരുന്നത്. ജയന്‍ ചെറിയാന്‍ ഗാന്ധിയെ വിമര്‍ശിക്കുമ്പോള്‍ ഗാന്ധി മാത്രമല്ല വെളിപ്പെടുന്നത് ജയനും വെളിപ്പെടുന്നുണ്ട്. അതിനാല് ജയന്‍ ചെറിയാന്‍ ചരിത്രത്തെ വായിച്ചതെങ്ങ നെയെന്നറിന്‍, ഗാന്ധിയെയും ഇ.എം.എസ്സിനെയും അംബേദ്ക്കറിനെയും ബുദ്ധനെയും തിരിച്ചറിഞ്ഞ തിന്റെ ആഴമോ ആഴമില്ലായ്മയോ തിരിച്ചറിയാനും പപ്പിലിയോ ബുദ്ധ പ്രദര്‍ശിപ്പിക്കപ്പെടണം. അടച്ചും അമര്‍ത്തിയും ബിബംങ്ങളെ സംരക്ഷിക്കുന്നവര്‍ എന്നും ഈ ബിംബങ്ങളെകൊണ്ടുള്ള കൊയ്ത്ത് ഇങ്ങനെ തുടരാം എന്ന് കരുതുന്നവരാണ്. അവരുടെ അസഹിഷ്ണുത ബുദ്ധനും ഗാന്ധിയും അംബേദ്കര്‍ക്കും നേരെയുള്ളതല്ല മുഴുവന്‍ മനുഷ്യകുലത്തിനും അവന്റെ/അവളുടെ ഇന്നുവരെയുള്ള സംസ്‌കൃതി യ്ക്കും എതിരെയുള്ളതാണ്. 

'അരിയില്ല, തിരിയില്ല, ദുരിതമാണെന്നാലും നരി തിന്നാല് നന്നോ മനുഷ്യന്മാരെ!' എന്നു ബുദ്ധനും നരിയും ഞാനും എന്ന കവിതയില്‍ ഇടശ്ശേരി ചോദിക്കുന്നുണ്ട്. നിരായുധ നായി അന്നത്തെയന്നത്തിനുള്ള റേഷനരിക്കിഴിയുമായി നില്‍ക്കുന്ന തന്നെ തിന്നാന്‍ വരുന്ന നരിയെ അഹിംസയുടെ പരമകാഷ്ഠയായ ബുദ്ധന്റെ പ്രതിമയെടുത്ത് തലയ്ക്കടിച്ച് കൊന്നിട്ട് ചോദിക്കുന്ന ചോദ്യമാണിത്. 

ഏതൊരു പ്രതിമയ്ക്കും, ബിംബത്തിനും അതിന്റെ നിലവിലുള്ള സങ്കല്‍പത്തിനും അര്‍ത്ഥത്തിനും അപ്പുറത്ത് കാലത്തിലൊരു ഇടപെടലും ധര്‍മ്മവുമുണ്ടെന്ന് ഇടശ്ശേരി ഓര്‍മ്മിപ്പിക്കുന്നു. മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരുമായ മത, സാമൂഹിക, രാഷ്ട്രീയ ബിംബങ്ങള്‍ സാര്‍വ്വകാലികമായി പണിതുവെച്ച ഖരരൂപങ്ങളല്ലെന്നും കാലത്തിലൂടെ നിരന്തരമായ ഉടച്ചുവാര്‍ക്കലുകള്‍ക്കും വിധേയമാകുന്ന രൂപാന്തരണ ത്തിലാണെന്നും നാം മറന്നുപോയിരിക്കുന്നു. 

സമൂഹത്തിന്റെ വിവിധമേഖലകളില്‍ നിന്നു ഈ ബിംബങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതിപ്രവര്‍ത്തിച്ചുകൊണ്ട് അത് കാലത്തില്‍ ഉല്പാദിപ്പിക്കുന്ന അര്‍ത്ഥവും നിര്‍വ്വഹിക്കുന്ന ധര്‍മ്മവും എന്തെന്ന് ചിന്തിക്കാന്‍ നാം തയ്യാറാവണം. എന്നാല്‍ ഇക്കാര്യത്തില്‍ ലോകം ഭീകരമാംവണ്ണം അസഹിഷ്ണുതയിലേക്ക് നീങ്ങുന്ന തായി അനുഭവങ്ങള്‍ തെളിയിക്കുന്നു. മതനേതാക്കന്മാരും രാഷ്ട്രീയ നേതാക്കന്മാരും പാര്‍ട്ടികളും കലയിലോ സാഹിത്യത്തിലോ വരുന്ന വിമര്‍ശനങ്ങളോട് അണികളെ ഇളക്കിവിട്ട് പൊട്ടിത്തെറിക്കുകയാണ്. സര്‍ക്കാരുകള്‍ അവരുടെ അസഹിഷ്ണുത ഭീകര നിയമങ്ങളും സെന്‍സര്‍ഷിപ്പുകളുമായാണ് പുറത്തെടുക്കുന്നത്. 


രാഷ്ട്രീയ സെന്‍സര്‍ഷിപ്പ് 
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ഇന്ത്യക്കാരന്റെ പൊതുജീവിത ത്തിലും സ്വകാര്യ ജീവിതത്തിലും ക്രൂരമായി കടന്നു പ്രവര്‍ത്തിച്ച കാലം അടിയന്തിരാവസ്ഥ യാണ്. അത് മനുഷ്യന്റെ രാഷ്ട്രീയ ഇടപെടലു കളെ മാത്രമല്ല കുടുംബത്തിന്റെയും വ്യക്തിത്വത്തിന്റേയും അതിരുകളെയും കടന്നു ശരീരത്തിലെത്തി ജനനേന്ദ്രിയങ്ങളെ വന്ധ്യംകരിച്ചു. മനുഷ്യന്റെ സര്‍ഗ്ഗാത്മകതയുടെയും ആവിഷ്‌കാരത്തിന്റേയും സ്വാതന്ത്ര്യത്തിന്റെയും ഉയര്‍ന്ന തലമാണ് പ്രത്യുല്പാദനം എന്നറിയാവുന്നതുകൊണ്ടാണ് ഇന്ദിരാഗാന്ധി വന്ധ്യംകരണവും ഒരു രാഷ്ട്രീയ സെന്‍സര്‍ഷിപ്പാണെന്ന് കരുതിയത്. 

പിന്നെ പലപ്പോഴായി മാറി വന്ന ഗവണ്‍മെന്റുകള്‍ സെന്‍സര്‍ഷിപ്പ് വിവിധങ്ങളായ തലങ്ങളില്‍ നടത്തിയിട്ടുണ്ട്. ഇതില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ എന്നും മത്സരിക്കുകയായിരുന്നു. കാര്‍ട്ടൂണ്‍ വരച്ചതിനു അസീം ത്രിവേദിയെ അറസ്റ്റ് ചെയ്യാനും ഫെയ്‌സ്ബുക്ക് അടക്കമുള്ള സൈബര്‍നാവുകള്‍ കെട്ടാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാന ങ്ങളില്‍ വിമര്‍ശനത്തിന്റെ ചെറുനാവുപോലും അരിയും എന്ന വാശിയില് മമതയും മോഡിയും ഹിറ്റ്‌ലര്‍ കവച്ചുവയ്ക്കുന്നു. 

പപ്പിലിയോ ബുദ്ധയെന്ന ജയന്‍ ചെറിയാന്റെ സിനിമയ്ക്ക് പ്രദര്‍ശനാ നുമതി നിഷേധിച്ചുകൊണ്ട് 'ഗാന്ധിയെ കുറിച്ചൊരക്ഷരം മിണ്ടിപ്പോകരു തെന്ന' തീരുമാനവുമായി ഉമ്മന്‍ചാണ്ടി ദേശസ്‌നേഹികളില്‍ പ്രധാനിയാ യി. ജാതി നേതാക്കന്മാര്‍ മൂക്കുചീറ്റിയാല്‍ പാഠപുസ്തകങ്ങള്‍ പോലും ചീന്തിക്കളയാന്‍ മടിക്കാത്ത യു.ഡി.എഫ്. സര്‍ക്കാര്‍ ഇന്ത്യയുടെ രാഷ്ട്രപിതാവും സ്വാതന്ത്ര്യസമരത്തിന്റെ ആത്മാവു പണിത സമരനായ കനുമായ ഗാന്ധിയെന്ന നേതാവിന്റെ പേരും ഓര്‍മ്മകളും അപകീര്‍ത്തി പ്പെടുത്താനോ വിമര്‍ശിക്കാനോ അനുവദിക്കുകയോ? അചിന്തനീയം. 


പപ്പിലിയോ ബുദ്ധ പ്രദര്‍ശിപ്പിച്ചാല്‍ 
കേരളത്തിലെ ദളിത് ജീവിതങ്ങള്‍ അഭിമുഖീ കരിക്കുന്ന പ്രശ്‌നമണ്ഡലങ്ങളെ പരിഗണിച്ചു കൊണ്ട് ഭൂസമരങ്ങളുടെ പശ്ചാത്തല ത്തില്‍ ചില സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അവതരി പ്പിക്കാനുള്ള ശ്രമമാണ് ജയന്‍ ചെറിയാന്‍ നടത്തിയത്. ഈ ശ്രമം ദൃശ്യഭാഷകൊണ്ടും പ്രമേയത്തിലെ ചാരുതയും സൂക്ഷ്മതയും കൊണ്ടും എത്രത്തോളം കലാമേന്മയുള്ള ഒന്നാണെന്ന് സിനിമ കണ്ട് മാത്രം നിശ്ചയിക്കാവുന്ന കാര്യമാണ്. പൊതുപ്രദര്‍ശനം സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചിരിക്കു കയാല്‍ പൊതുജനങ്ങള്‍ കണ്ട് നല്ലതോ ചീത്തയോ എന്നറിയാനും പറയാനുള്ള വഴിയടഞ്ഞു. 

ചില സ്വകാര്യ പ്രദര്‍ശനങ്ങളില്‍ പപ്പിലിയോ ബുദ്ധ കാണാന്‍ കഴിഞ്ഞവരില്‍ നിന്ന് വളരെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കലാമൂല്യമുള്ള സിനിമയെന്ന നിലയിലല്ല മറിച്ച് പ്രമേയത്തിലെ ചില രാഷ്ട്രീയ വ്രണപ്പെടുത്തലുകളി ലൂടെയാണ് പപ്പിലിയോ ബുദ്ധ ഇതുവരെ വാര്‍ത്തയായത്. സിനിമയില്‍ ഗാന്ധി പ്രതിമയില്‍ ചെരുപ്പ് മാല ചാര്‍ത്തുന്നതും ഇ.എം.എസിന്റെ ഫോട്ടോ മാറ്റി ബുദ്ധനെ വയ്ക്കുന്നതും ചിത്രീകരിച്ചിട്ടുണ്ട്. ഈ രണ്ട് ബിംബങ്ങളും തകര്‍ക്കുന്നതോടൊപ്പം ബുദ്ധന്റെയും അംബേദ്കറുടേയും ബിംബങ്ങള്‍ ഇവയ്ക്ക് മുകളില്‍ പുലര്‍ന്നുവരേണ്ടതിന്റെ ആവശ്യം ധ്വനിപ്പിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. 

ഇന്ത്യയിലെ ദളിതരുടേയും ആദിവാസികളുടേയും അധസ്ഥിതമായ ജീവിതത്തിനും അവരുടെമേല്‍ വന്നുവീഴുന്ന സാമൂഹികവും സാമ്പത്തിക വുമായ പീഡനങ്ങള്‍ക്കും ഗാന്ധിയും ഇ.എം.എസ്സും എത്രമേല്‍ കാരണമാകുന്നുണ്ട്? ഹൈന്ദവ വരേണ്യതയ്ക്ക് അനുകൂലമായി ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ മെരുക്കിയെടുത്തതില്‍ ഗാന്ധിയും ഇ.എം.എസ്സും എന്തെല്ലാം ധര്‍മ്മങ്ങളാണ് നിര്‍വ്വഹിച്ചത്? എന്നിങ്ങനെ യുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും ഇനിയും മുന്നോട്ട് പോകേണ്ടതാണ്. 


ഗാന്ധിയും ബുദ്ധനും 
ഗാന്ധി ജനിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്നേ ബുദ്ധന്‍ വളരെ യാഥാസ്ഥിതികമായ ബിംബമായി പരിവര്‍ത്തന പ്പെട്ടിരുന്നു. അംബേദ്കര്‍ ആ ജഡത്വത്തില്‍ നിന്ന് ബുദ്ധനെ മോചിപ്പിച്ചു കൊണ്ടാണ് അതീവ ഹൈന്ദവമായിരുന്ന ദേശീയ പ്രസ്ഥാനത്തിനുള്ളില്‍ നിന്ന് ബുദ്ധനെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യന്‍ വരേണ്യ ഭരണവര്‍ഗ്ഗങ്ങളെ നിഷ്പ്രഭമാക്കിയ അംബേദ്ക്കറുടെ ബൗദ്ധിക ഉന്നതിയും അദ്ദേഹം ഉണര്‍ത്തിയ ദളിത് സ്വപ്നങ്ങളുടെ ശക്തിയും പരിഗണിക്കുമ്പോള്‍ തന്നെ ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ദളിത് ജനവിഭാഗത്തോട് പറഞ്ഞ് മുതലാളിത്ത ആധുനീകരണത്തില്‍ മുന്നേറാനാണ്. 

ഇന്ന് ആദിവാസികളുടേയും ദളിതരുടേയും ജീവിതത്തിനുമേല്‍ സാമൂഹികമായ ദുരിതങ്ങളേക്കാള്‍ ഭീകരമായി ഇടിഞ്ഞ് വീഴുന്നത് മുതലാളിത്ത ചൂഷണത്തിന്റേയും ആഗോളീകരണത്തിന്റേയും ഭാരങ്ങളാണ്. പപ്പിലിയോ ബുദ്ധയുടെ പ്രമേയത്തിലെ ദളിതരുടെ ഭൂരഹിത ജീവിതാവസ്ഥയ്ക്ക് പിറകിലെ രാഷ്ട്രീയ കാരണം സാമൂഹികം മാത്രമല്ല മുതലാളിത്ത ചൂഷണത്തിന്റേത് കൂടിയാണ്. 

അതിനാല്‍ വിഗ്രഹഭഞ്ജനം പോലെ വിഗ്രഹ നിര്‍മ്മാണവും സൂക്ഷ്മതയില്ലാതെ ചെയ്താല്‍ ജീവിതരൂപങ്ങളിലൂടെയും ബദല്‍ സൗന്ദര്യനിര്‍മ്മാണത്തിലൂടെയും ദളിതുകള്‍ ഉണ്ടാക്കിയെടുത്ത മുന്നേറ്റങ്ങള്‍ പിന്നോട്ടടിക്കും. ഇന്ന് നിങ്ങള്‍ക്ക് ബുദ്ധനെയോ അംബേദ്ക്കറേയോ പുതിയ കാല രാഷ്ട്രീയ ഉപയോഗത്തിനായി എടുക്കണമെങ്കില്‍ വീണ്ടും ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. അതല്ലാത്ത ബിംബങ്ങള്‍ പുതിയ രാഷ്ട്രീയ ചിന്തകളെ ദുര്‍ബലപ്പെടുത്താനേ ഉപകരിക്കൂ. ജയന്റെ പപ്പിലിയോ ബുദ്ധ നിര്‍മ്മിക്കുന്ന ബിംബങ്ങള്‍ സാമൂഹ്യചിന്തയില്‍ ദൃഢീകരണമോ ദ്രവീകരണമോ ചെയ്യുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്. 


ഗാന്ധിയെന്ന ഇമേജ് 
ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കുന്നതില്‍ എതിര്‍പ്പുള്ള വര്‍ പോലും ഗാന്ധിയെ അവഹേളിക്കാമോ എന്ന് ചോദിക്കുന്നവരാണ്. ഗാന്ധിയെന്ന ബിംബം അവഹേളനങ്ങളും കൂട്ടിച്ചേര്‍ക്കലുകളുമൊന്നുമേല്‍ക്കാതെ മാറ്റമില്ലാതെ തുടരുന്ന ഒന്നാണോയെന്ന് ഈയവസര ത്തിലെങ്കിലും ചിന്തിക്കേണ്ടതുണ്ട്. സൗത്ത് ആഫ്രിക്കയില്‍ വര്‍ണ്ണവിവേചനത്തിനെതിരെ പ്രതികരിച്ചുകൊണ്ട് ആരംഭിച്ച ഗാന്ധിജിയുടെ പൊതുജീവിതം അവസാനിക്കുന്നത് നാല്‍പത്തെട്ടില്‍ ഗോഡ്‌സേയുടെ വെടിയുണ്ടയേല്ക്കുമ്പോഴാണ്. ഗാന്ധിജി ജീവിച്ചിരിക്കുന്ന കാലത്തുതന്നെ അദ്ദേഹം ഒരു ബിംബമായിത്തീര്‍ന്നിരുന്നു. 

79 വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ അദ്ദേഹം പറയുകയും പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്ത കാര്യങ്ങളും അദ്ദേഹത്തില്‍ ഇന്ത്യന്‍ ജനത ചൊരിഞ്ഞപ്രതീക്ഷകളും അദ്ദേഹത്തെ പുകഴ്ത്തിയും വിമര്‍ശിച്ചും വന്ന പുസ്തകങ്ങളും അഭിപ്രായങ്ങളും കലാരൂപങ്ങളും എല്ലാം ചേര്‍ന്ന് നിര്‍മ്മിച്ച ഒന്നാണ് ഗാന്ധിയെന്ന ബിംബം. മരണാനന്തരം ഗാന്ധിയെന്ന ബിംബം വളരെയധികം പരിവര്‍ത്തനത്തിനു വിധേയമാകു കയും ഗാന്ധിയുടെ ജീവിതം അടിസ്ഥനമാക്കി എന്ത് മുന്നോട്ടി വച്ചുവോ അതിനു ഘടകവിരുദ്ധമായ ഇടങ്ങളില്‍ വിനിമയമൂല്യം കൈവരിക്കുക യും ചെയ്തു. 

ഗാന്ധിയുടെ ചിന്തകളെയും ഗാന്ധിയെന്ന ബിംബങ്ങള്‍ക്കൊണ്ട് പൊതു ബോധത്തെയും വിരുദ്ധകോണുകളിലേയ്ക്ക് സ്ഥാനാന്തരം ചെയ്തത് പ്രധാനമായും കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്. ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന്റെ അധികാര സംരക്ഷണത്തിന് ഗാന്ധിയുടെ നാമം വേണ്ടിടത്തും വേണ്ടാത്തി ടത്തും പേര്‍ത്തും പേര്‍ത്തും ഉപയോഗിച്ചു. സ്വാതന്ത്ര്യലബ്ദി യോടെ നെഹ്രുവിന്റഎ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഗാന്ധിയുടെ വികസന സങ്കല്‍പങ്ങളെയും സാമൂഹിക ചിന്തകളെയും ഉപേക്ഷിക്കുകയും അദ്ദേഹത്തെ ചര്‍ച്ചകളവസാനിച്ച ഒരു ഖരബിംബമായി മാറ്റുകയും ചെയ്തു. സംഘര്‍ഷ ഭരിതവും ത്യാഗപൂര്‍ണ്ണവുമായ ജീവിത്താല്‍ ഗാന്ധി ജനങ്ങള്‍ സൃഷ്ടിച്ചെടുത്ത സ്വാധീന ശക്തിയെ ഖദര്‍ വസ്ത്രങ്ങള്‍, നിലത്ത് തൂവല്‍ തലയിണകളില്‍ ഇരുന്നുള്ള എ.ഐ.സി.സി. സമ്മേളനങ്ങള്‍, തുടങ്ങിയ ചില മിമിക്രി അനുഷ്ടാനങ്ങളിലൂടെ തട്ടിപ്പറിക്കുകയും ഗാന്ധി ജീവിതം കൊണ്ടും ചിന്തകൊണ്ടും ഉയര്‍ത്തി വിട്ടതെല്ലാം തമസ്‌കരിക്കുകയുമായിരുന്നു. 

കോണ്‍ഗ്രസ് ഗാന്ധിയോട് ചെയ്തത് 
ഗാന്ധിയുടെ ഒസ്യത്ത് അവകാശപ്പെടുന്ന ഒരു പ്രസ്ഥാനത്തിനു തന്നെ ഇങ്ങനെ ചെയ്യാനായത് ഗാന്ധിയെ ബിംബവല്‍ക്കരിച്ചുകൊണ്ടും അനുഷ്ടാനങ്ങള്‍ തുടര്‍ന്നുകൊണ്ടും ഗാന്ധിയ്ക്കു നേരെയുള്ള വിമര്‍ശന ങ്ങളോട് കടുത്ത അസഹിഷ്ണുത പുലര്‍ത്തിക്കൊണ്ടുമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ്സിനു ഗാന്ധിയെന്ന ബിംബം നല്‍കിയ മൈലേജ് അപരിമേയമാണ്. നൂറ്റാണ്ടുകള്‍ നീണ്ട വിദേശഭരണത്തെ നിരവധിയായ ചെറുത്തുനില്‍പ്പുകളിലൂടെ അവസാനിപ്പിച്ച ഇന്ത്യന്‍ ജനതയെ മന്‍മോഹന്‍ സിംഗിനേയും അലുവാലിയായെയും പോലെയുള്ള ബ്യൂറോക്രാറ്റുകള്‍ക്ക് വിധേയരാക്കുന്നതില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളില്‍ പ്രധാനം ഗാന്ധിബിംബമാണ്. 

ആനയുടെ കാലില്‍ ചാരിയ തോട്ടിപോലെ ഇന്ത്യന്‍ ജനതയുടെ മുകളില്‍ ഗാന്ധിയെ ചാരിവച്ചിട്ട് അഴിമതിയ്ക്കും വിദേശ താല്‍പര്യങ്ങള്‍ക്കുമായി പണിപ്പെടുന്ന പാപ്പാന്മാരാണ് നമ്മുടെ നേതാക്കന്മര്‍ ഗാന്ധിയെപ്പോലെ, കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയ്ക്ക് ഇത്രമേല്‍ അപചയത്തിനു വിധേയമാ കുകയും ദുരുപയോഗം ചെയ്യുകയും ചെയ്ത മറ്റൊരു ബിംബമില്ല. ഇതൊന്നും ഗാന്ധിയെ വിമര്‍ശിച്ച സോഷ്യലിസ്റ്റുകളോ, കമ്മ്യൂണിസ്റ്റു കളോ, ദളിത് ജനവിഭാഗമോ, അദ്ദേഹത്തെ വധിച്ച ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ പോലുമോ ചെയ്തതല്ല മറിച്ച് ഗാന്ധി ഭക്തരെന്ന് അവകാശ പ്പെടുകയും അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുകയും ചെയ്ത കോണ്‍ഗ്രസ് പാര്‍ട്ടിയും അവരുടെ നേതൃത്വവുമാണ്. 

വിമര്‍ശനത്തിന്റെ അനിവാര്യത
നോബല്‍ സമ്മാന ജേതാവായ ഒര്‍ഹാന്‍ പാമുക്കിന്റെ 'ചുവപ്പാണെന്റെ പേര്' എന്ന നോവലില് കൊലചെയ്യപ്പെട്ട് ഒരു കിണറിന്റെ അടിത്തട്ടില്‍ കിടക്കുന്ന ശവം ചിന്തിക്കുന്നത് വിവരിക്കുന്നുണ്ട്. തന്നെ നിഷ്ഠൂരമായി കൊലപ്പെടുത്തി കിണറിലേയ്ക്ക് തള്ളിയവനെക്കുറിച്ചു എങ്ങനെയാണ് ബാഹ്യലോകത്തെ അറിയിക്കുക. അവിടെക്കിടന്ന് അഴുകി ദുര്‍ഗന്ധം പരത്തുകമാത്രമാണ് ഒരു ശവത്തിന് കരണീയമായിട്ടുള്ളത്, ഞാനിവിടെ യുണ്ട് എന്ന് പുറം ലോകത്തെ അറിയിക്കാന്‍ ശവത്തിനു മറ്റെന്തി മാര്‍ഗ്ഗമാണുള്ളത് എന്ന് പാമുക്ക് ചോദിക്കുന്നു. 

മരിച്ച് ബിംബമായ മഹാന്‍മാരെല്ലാം ഒര്‍ഹാന്‍ പാമുക്കിന്റെ നോവലിലെ കിണറില്‍ കിടക്കുന്ന ശവത്തിന്റെ അവസ്ഥയിലാണ്. അവരുടെ ജീവിതവും ചിന്തയും, എന്തിനുവേണ്ടി നിലകൊണ്ടുവോ അതിനു വിരുദ്ധമായി, ഉപയോഗിക്കപ്പെടുമ്പോള്‍ ഇറങ്ങിവന്ന് ഞാനിതല്ല എന്ന് പറയാനാകാതെ ശ്വാസം മുട്ടുന്നുണ്ടാകണം. കഴിഞ്ഞ അറുപത്തി യേഴ് വര്‍ഷത്തെ സ്വതന്ത്രഭാരത ചരിത്രത്തില്‍ എത്രയോ തവണ ഗാന്ധിക്ക് ഇങ്ങനെ വന്ന് ഞാനിതായിരുന്നു, എന്നെ ഇവ്വിധം ഈ അര്‍ത്ഥത്തില്‍ ഉപയോഗിക്കരുതെന്ന് പറയാന്‍ തോന്നിക്കാണു. അങ്ങനെ തിരികെവന്ന് വെളിപ്പെടാന്‍ ഏതൊരു മഹാത്മാവിനും ഒരു മാര്‍ഗ്ഗമേയുള്ളൂ അത് ഭക്ത്യാദരങ്ങള്‍ ചൊരിഞ്ഞ് ബിംബമാക്കുന്നവരിലൂടെയല്ല വിമര്‍ശന ത്തിന്റെ സൂക്ഷ്മശരങ്ങള്‍ തൊടുക്കുന്നവരിലൂടെയാണ്. അപ്പോള്‍ മാത്രമാണ് ഗാന്ധിയായാലും ഇ.എം.എസ്. ആയാലും അവരുടെ ജീവിത സാരവും ചിന്തയും പുന:പരിശോധിക്കുന്നതും. 

മഹാരഥന്‍മാര്‍ക്ക് മാത്രമല്ല ഏതൊരാള്‍ക്കും വിമര്‍ശകന്‍ ചെയ്യുന്ന ധര്‍മ്മമിതാണ്. മരണാനന്തര ആത്മപ്രകാശനത്തിനു അനുകൂല ഭൗതിക സാഹചര്യമാണ് ഒരു വിമര്‍ശകന്‍ ഒരുക്കിത്തരുന്നത്. ജയന്‍ ചെറിയാന്‍ ഗാന്ധിയെ വിമര്‍ശിക്കുമ്പോള്‍ ഗാന്ധി മാത്രമല്ല വെളിപ്പെടുന്നത് ജയനും വെളിപ്പെടുന്നത് ജയനും വെളിപ്പെടുന്നുണ്ട്. അതിനാല്‍ ജയന്‍ ചെറിയാന്‍ ചരിത്രത്തെ വായിച്ചതെങ്ങനെയെന്നറിയാന്‍, ഗാന്ധിയെയും ഇ.എം.എസ്സി നെയും അബേദ്കറിനെയും ബുദ്ധനെയും തിരിച്ചറിഞ്ഞതിന്റെ ആഴമോ ആഴമില്ലായ്മയോ തിരിച്ചറിയാനും പാപ്പിലിയോ ബുദ്ധ പ്രദര്‍ശിപ്പിക്ക പ്പെടണം. അടച്ചും അമര്‍ത്തിയും ബിംബങ്ങളെ സംരക്ഷിക്കുന്നവര്‍ എന്നും ഈ ബിംബങ്ങളെകൊണ്ടുള്ള കൊയ്ത്ത് ഇങ്ങനെ തുടരാം എന്ന് കരുതുന്നവരാണ്. അവരുടെ അസഹിഷ്ണുത ബുദ്ധനും ഗാന്ധിക്കും അംബേദ്കര്‍ക്കും നേരെയുള്ളതല്ല മുഴുവന്‍ മനുഷ്യകൂലത്തിനും അവന്റെ / അവളുടെ ഇന്നുവരെയുള്ള സംസ്‌കൃതിയ്ക്കും എതിരെയുള്ളതാണ്.