"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

അംബേഡ്കര്‍ എങ്ങനെ ഹിന്ദുവാകും? - രാം പുനിയാനി


രാം പുനിയാനി 
എക്കാലവും ഇന്ത്യയുടെ പുരോഗതി തടഞ്ഞത് ജാതിവ്യവസ്ഥ യാണ് എന്ന് നിരീക്ഷിക്കുകയും, ആ വ്യവസ്ഥ നടപ്പാക്കിയ ഹിന്ദുമതത്തെ അങ്ങേയറ്റം എതിര്‍ക്കുകയും ചെയ്തുകൊണ്ട്, മരണത്തിന് മുമ്പ് ബുദ്ധമതം സ്വീകരി ക്കുകയും ചെയ്ത ഡോ. ബി ആര്‍ അംബേഡ്കറെയും ഇപ്പോള്‍ ഹിന്ദുവായി അവതരിപ്പി ക്കാന്‍ സംഘപരിവാര ശക്തികള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്. ഹിന്ദുക്കളാല്‍ വിദ്യാഭ്യാസാവകാശം തടയപ്പെട്ട അഹിന്ദുക്കളുടെ സമൂഹം പെട്ടെന്ന് ഇവരുടെ തന്ത്രത്തില്‍ വീണുപോകാന്‍ ഇടയുണ്ട്. കാരണം വിദ്യാഭ്യാസം തടയപ്പെട്ടിരുന്നു എന്നതിനാല്‍ത്തന്നെ. ജാതിഹിന്ദുക്കളുടെ കുടില തന്ത്രങ്ങളെ പ്രൊഫ. രാം പുനിയാനി Communalism: What is false and what is true എന്ന തന്റെ ഗ്രന്ഥത്തിലൂടെ തകര്‍ത്തുകളഞ്ഞിട്ടുണ്ട്. 'വര്‍ഗീയത' എന്ന പേരില്‍ ചിന്ത പബ്ലിഷേഴ്‌സ് ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അജിത് നരിക്കുനിയാണ് പരിഭാഷകന്‍. പുസ്തകത്തിന്റെ വില: 110 രൂപ.

പ്രസക്തഭാഗം:
ദലിതുകള്‍

മിത്ത്: സവര്‍ക്കറിനും അംബേഡ്കറിനും ജാതിവ്യവസ്ഥ യോട് സമാനമായ സമീപനമാണുണ്ടായിരുന്നത്.


വസ്തുത: അംബേഡ്കറിനെ സ്വന്തമാക്കാനും ബിംബ വത്കരിക്കാ നുമുള്ള വന്‍ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. മേല്‍പ്പറഞ്ഞ പ്രസ്താവന ആ ശ്രമത്തിന്റെ ഭാഗമാണ്. സവര്‍ക്കര്‍ ജാതിവ്യവ സ്ഥയെ എതിര്‍ത്തെ ങ്കിലും അംബേഡ്കര്‍ തൊട്ടുകൂടാ യ്മക്കെതിരെ ആരംഭിച്ച പ്രചാരണ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പിന്‍തുണ ക്കുകയോ അവയില്‍ പങ്കെടുക്കുകയോ ചെയ്തില്ല. സവര്‍ക്കറും അംബേഡ്കറും ഹൈന്ദവ സമൂഹത്തെ നവീകരിക്കാന്‍ ആഗ്രഹിച്ചതു കൊണ്ട് അവരുടെ തത്വങ്ങള്‍ സമാനമാണ് എന്ന് പറഞ്ഞുകൊണ്ട് ഇരുവരേയും തുല്യപ്പെടുത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. സാമൂഹ്യ മര്‍ദ്ദനത്തിനെതിരേ സവര്‍ക്കര്‍ പോരാടിയില്ല. സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ട അംബേഡ്കര്‍ തൊട്ടുകൂടാത്ത വരുടെ സാമൂഹ്യവും സാമ്പത്തികവുമായ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാന്‍ വേണ്ടി അവരെ സംഘടിപ്പിച്ചു. അതേ പോലെ, ക്ഷേത്ര ങ്ങളില്‍ പ്രവേശനം ലഭിക്കാന്‍ വേണ്ടി അംബേഡ്കര്‍ നടത്തിയ ശ്രമങ്ങള്‍ക്കും ഹിന്ദുത്വ ദാസന്മാരുടെ പിന്‍തുണ കിട്ടിയില്ല. അവരാണി പ്പോള്‍, തങ്ങള്‍ ഇത്തരം ആചാരങ്ങള്‍ക്ക് എതിരാണെന്ന വിവാദം മുഴക്കുന്നത്.

മിത്ത്: ആര്‍ എസ് എസും അംബേഡ്കറും ഹൈന്ദവ സമൂഹത്തെ നവീകരിക്കാന്‍ ശ്രമിച്ചു. 

വസ്തുത: ഹൈന്ദവ സമൂഹത്തില്‍ ശൂദ്രന്‍ അനുഭവിച്ച അപമാനകരമായ പെരുമാറ്റത്തിനെതിരെ പൊരുതാന്‍ എല്ലാ ശ്രമങ്ങളും അംബേഡ്കര്‍ നടത്തി. പൊതു സ്ഥലത്ത് കുടിവെള്ളം ഉപയോഗിക്കുന്നതിനുള്ള അനുമതിക്കുവേണ്ടി അദ്ദേഹം നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളെയും (ചവദാര്‍ തലവ്, മഹദ്) മനുസ്മൃതി ദഹനത്തെയും കലറം ക്ഷേത്ര പ്രവേശന നീക്കത്തേയും ആര്‍ എസ് എസും ഹിന്ദു മഹാസഭയും പിന്‍തുണച്ചിരുന്നില്ല. അദ്ദേഹം മനുസ്മൃതി കത്തിക്കാന്‍ തയ്യാറായി. എന്നാല്‍ ഗോള്‍വാള്‍ക്കറാകട്ടെ അതേ ഗ്രന്ഥത്തെ സ്തുതിച്ചുകൊണ്ട് എഴുതി. ഗോള്‍വാള്‍ക്ക റിന്റെ അഭിപ്രായത്തില്‍ ലോകത്തിലെ ഒന്നാമത്തെ ഏറ്റവും മഹാനായ നിയമദാതാവാണ് മനു. മനുവിന്റെ നിയമ സംഹിത പരമ്പരാഗത ബ്രാഹ്മണരില്‍ നിന്നും വിവേകം ഉള്‍ക്കൊള്ളാന്‍ ലോക ത്തിലെ മുഴുവന്‍ ജനങ്ങളോടും ആവശ്യപ്പെടുന്നു. തൊഴില്‍ വിഭജന ത്തെ ജാതിവ്യവസ്ഥയാക്കി മാറ്റിയത് മനുവാണ്. അതുപ്രകാരം ശൂദ്രന്മാരുടെ ഒരേ ഒരു കടമ ബ്രാഹ്മണരെ സേവിക്കലാണ്; പകരം ബ്രാഹ്മണര്‍ അവര്‍ക്ക് എച്ചിലും ഒഴിവാക്കിയ തുണികളും പാത്രങ്ങളും നല്‍കും. ശൂദ്രന്മാര്‍ വേദം പഠിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ നാവുകള്‍ പിഴുതെടുക്കുകയും വേദങ്ങള്‍ കേള്‍ക്കാനിടയായാല്‍ ചെവിയിലേക്ക് ഈയം ഉരുക്കി ഒഴിക്കുകയും ചെയ്യണം. ബ്രാഹ്മണര്‍ തലയും ക്ഷത്രിയര്‍ കൈകളും വൈശ്യന്‍ നാഭിയും ശൂദ്രന്‍ പാദങ്ങളുമാണെന്നാണ് പുരുഷസൂക്തം പ്രസ്താവിക്കുന്നത്.

തൊട്ടുകൂടായ്മക്കെതിരായ പ്രസ്ഥാനം ഒരിക്കലും ആര്‍ എസ് എസ് ന്റെ അജണ്ടയിലുണ്ടായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടന അഹൈന്ദവമാണെന്നും അതിനു പകരം ഒരു ഹൈന്ദവ ഭരണഘടന വേണമെന്നും 1992 ഡിസംബറില്‍ വി എച്ച് പി യുടെ ധര്‍മസര്‍സദ് പ്രമേയം പാസാക്കി. സംഘപരിവാറിന്റെ അഭിപ്രായം മനുസ്മൃതി എല്ലാവര്‍ക്കും നീതി കൊടുത്തു എന്നാണ്. അതിലുള്ള നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയേ ക്കാള്‍ പ്രധാനമാണത്രെ. ഹിന്ദുക്കള്‍ ഒരു രാഷ്ട്രമോ സമൂഹമോ അല്ലെന്നാണ് അംബേഡ്കര്‍ പ്രസ്താവിക്കുന്നത്. ഹിന്ദുമത സാമൂഹ്യ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം ജാതിവ്യവസ്ഥയാണ്. അതുകാരണം സാംസ്‌കാരിക ജീവിതത്തില്‍ ആശയവിനിമയത്തിന്റെയും അവസരങ്ങ ളുടെയും അഭാവമുണ്ട്; കൂട്ടായ്മ എന്ന വികാരമില്ലാത്തത് അതുകൊ ണ്ടാണ്. സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ വൈരുധ്യങ്ങള്‍ കാരണം ഹിന്ദുക്കള്‍ക്ക് ഒരു രാഷ്ട്രമാവാന്‍ കഴിയില്ല. മുസ്ലീങ്ങള്‍ ഒരു പ്രത്യേക രാഷ്ട്രമാണ് എന്ന അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍ എന്ന ആശയത്തിന് ആദ്യം അദ്ദേഹം പിന്‍തുണ കൊടുത്തെ ങ്കിലും പാകിസ്ഥാന്റെ രൂപീകരണം ഒരു ഹിന്ദുരാജ്യത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവ് തന്റെ അഭിപ്രായം മാറ്റാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഹിന്ദുരാജ്യം യഥാര്‍ത്ഥമാ യിത്തീര്‍ന്നാല്‍ അത് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ ദുരന്തമായി രിക്കും. ഹിന്ദുക്കള്‍ എന്തുപറഞ്ഞാലും ഹിന്ദുയിസം സ്വാതന്ത്ര്യത്തിന് ഭീഷണിയാണ്. എന്തുവില കൊടുത്തും ഹിന്ദുരാജ്യത്തെ തടയണം.

മുന്‍ സര്‍ക്കാരിന്റെ നയങ്ങളിലെ അപര്യാപ്തത കാരണമാണ് കീഴ്ജാതി/പീഡിത വര്‍ഗങ്ങള്‍ക്കും മറ്റു വിഭാഗങ്ങള്‍ക്കിടയിലുമുള്ള വിടവ് നികത്താന്‍ കഴിയാത്തത്. തങ്ങളുടെ അവകാശപ്രകാരം നടത്താന്‍ അവര്‍ണര്‍ക്കും പിന്നോക്ക ജാതിക്കാര്‍ക്കും മണ്ഡല്‍ വല്‍ക്കരണം പ്രേരണ നല്‍കിയിരുന്നു. ഇത് കണ്ട് ഭയന്ന സവര്‍ണ ജാതിക്കാര്‍ 'ജീതിവാദ'ത്തെ വര്‍ഗീയതയോട് ഉപമിക്കുകയാണിപ്പോള്‍. സമൂഹത്തിലെ വരേണ്യരായ സവര്‍ണ ജാതികളെ നയിക്കുന്ന വൈറസാണ് വര്‍ഗീയത. സവര്‍ണരുടെ ജാതിവാദത്തിന് ചൂഷണ വിരുദ്ധവും വിമോചനാത്മകവുമായ ഒരു സാധുത മതേതരവത്കരണത്തിലേക്ക് നയിക്കാനുള്ള സാധ്യത സമൂഹ ത്തില്‍ ജനാധിപത്യാശയങ്ങള്‍ക്ക് കരുത്ത് പകരാനുള്ള സാധ്യതയുണ്ട്. അത് അവര്‍ സ്വത്വം, തങ്ങളുടെ സാമൂഹ്യ - സാമ്പത്തിക അവകാശ ങ്ങള്‍ക്കു വേണ്ടി പോരാടാനുള്ള ഒരു നിലം പ്രദാനം ചെയ്യുന്നു.

ഒരു പുറം പൂച്ചിനുവേണ്ടി സംഘപരിവാര്‍ സമത്വത്തിനു വേണ്ടി പറയുന്നുണ്ടെങ്കിലും കീഴ്ജാതിക്കാര്‍ക്കെതിരായുള്ള ദീര്‍ഘവും തീവ്രത കുറഞ്ഞതുമായ യുദ്ധം അവര്‍ സമര്‍ഥമായി തുടരുന്നു. ദലിതുകളോടുള്ള കാഴ്ചപ്പാടുകളും സമീപനങ്ങളും ബി ജെ പി കൗശലപൂര്‍വം മറച്ചു പിടിക്കുകയാണ്. ദലിതുകളെ അവര്‍ വിമര്‍ശിക്കില്ല. എന്നാല്‍ ദലിതുകളുടെ പ്രസ്ഥാനങ്ങളേയും ആവശ്യങ്ങളേയും സാംസ്‌കാരിക മുന്നേറ്റത്തേയും നേരിടേണ്ടിവരുമ്പോള്‍ സംവരണം റദ്ദാക്കുന്നതിനെ ക്കുറിച്ചും യോഗ്യതയെക്കുറിച്ചും (merit) പെരുമ്പറയടിക്കാന്‍ തുടങ്ങും. ദലിതുകള്‍ക്കുള്ള സംവരണങ്ങള്‍ക്കെതിരെ അവര്‍ ഗോപ്യമായി പ്രചരണം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കാരണം ബി ജെ പിക്ക് മണ്ഡലിനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. ഒതുകൊണ്ടാണ് സമൂഹത്തിന്റെ ശ്രദ്ധയെ രാമക്ഷേത്രത്തിലേക്ക് തിരിച്ചുവിടാന്‍ അവര്‍ ശ്രമിച്ചത്.

സംഘപരിവാറിന്റെ ഗൂഢോദ്ദേശ്യത്തെ ദലിതുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരില്‍ ഉയരാന്‍ അവസരം കിട്ടിയ ഏതാനും ചിലരൊഴികെ മറ്റുള്ളവര്‍ സംഘപരിവാറിന്റെ 'സാമൂഹ്യ എഞ്ചിനീറിങ്' തന്ത്രങ്ങള്‍ക്ക് ഇരയാവാറില്ല ഇപ്പോള്‍.


അജിത്‌ നരിക്കുനി 
മിത്ത്: അംബേഡ്കര്‍ ആര്‍ എസ് എസ്‌ന്റെ പ്രത്യയ ശാസ്തത്തെ പിന്തുണച്ചു എന്ന് സംഘചാലക് പറഞ്ഞത് ശരിയാണ്.

വസ്തുത: കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി അംബേഡ്കര്‍ ഒരു പാശ്ചാത്യ ഭരണഘടന എഴുതി യുണ്ടാക്കി എന്ന സുദര്‍ശന്റെ പ്രസ്താവന അംബേഡ്കറെ വല്ലാതെ അപമാനിക്കുന്നു. ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന ആളായിരുന്നില്ല അംബേഡ്കര്‍. അദ്ദേഹത്തിന് സ്വന്തമായ മൂല്യങ്ങളും ആശയങ്ങളുമുണ്ടായിരുന്നു. താന്‍ തയാറാക്കിയ ഹിന്ദു കോഡ്ബില്‍ പാസാവാതിരുന്നതു കൊണ്ടും നയങ്ങളും ആസൂത്രണവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളില്‍ തന്നെ അവഗണിച്ചതു കൊണ്ടും മന്ത്രിസഭയില്‍ നിന്ന് അദ്ദേഹം രാജിവെച്ചു എന്നത് ഒരു ഉദാഹരണം. താന്‍ മൂല്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും വേണ്ടി നില കൊള്ളുന്നവനാണ് എന്നും അല്ലാതെ അധികാരത്തിനും പണത്തിനും വേണ്ടി ഒത്തുതീര്‍പ്പിലെത്തുന്നവനല്ല എന്നും ഉറപ്പുവരുത്താന്‍ പരമാവധി ശ്രമിച്ച അംബേഡ്കര്‍ എന്ന ചിന്തകനും നേതാവിനും അപമാനകരമാണ് സുദര്‍ശന്റെ അഭിപ്രായം. ഇന്ത്യന്‍ ഭരണഘടന പാശ്ചാത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്നും അതിനു പകരം ഹിന്ദുക്കളുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ അധിഷ്ഠിതമായ ഒരു ഭരണഘടനയാണ് വേണ്ടതെന്നുമുള്ള സ്വതന്ത്രമായ സങ്കല്പനത്തെ സുദര്‍ശന്‍ മുന്നോട്ടു വെക്കുന്നുണ്ട്. ഈ ഉദ്ദേശ്യത്തോടുകൂടിയാണ് ബി ജെ പിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എന്‍ ഡി എ സഖ്യം ഭരണഘടനാ പുനരവലോകന കമ്മിറ്റിയെ നിയോഗിച്ചത്. ഈ രാജ്യത്തിലെ മിക്ക ആളുകള്‍ക്കും ആര്‍ എസ് എസ് സംഘടനകളോടുള്ള എതിര്‍പ്പുകാരണം അത് വന്‍ പരാജയമായിരുന്നു. ഭരണഘടന തയാറാക്കുമ്പോള്‍ അംബേഡ്കര്‍ ആരില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ല., ഈ ഗ്രന്ഥത്തില്‍ എഴുതിച്ചേര്‍ത്തിട്ടുള്ള സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ജനാധിപത്യ മൂല്യങ്ങളോട് അദ്ദേഹം പ്രതിജ്ഞാബദ്ധ മായിരുന്നു. മാത്രമല്ല, ഇന്ത്യന്‍ ജനതയുടെ പ്രാതിന്ധ്യ സഭയായ ഭരണഘടനാ നിര്‍മ്മാണ അസംബ്ലിയാണ് ഭരണഘടനക്ക് വഴികാട്ടിയത്. അല്ലാതെ, പാശ്ചാത്യ സ്വാധീനമല്ല. ഭരണഘടന തന്നെ ബാബാസാഹിബിന്റെ സുപ്രധാന സംഭാവനകളില്‍ ഒന്നായിരുന്നു.

ബുദ്ധമതം സ്വീകരിക്കുമ്പോഴും അംബേഡ്കര്‍ ഹൈന്ദവ സംസ്‌കാരത്തില്‍ ഒട്ടിനിന്നു എന്നും സുദര്‍ശന്‍ പ്രഖ്യാപിക്കുന്നുണ്ട്. സത്യത്തില്‍ ഇത്രയും അകന്ന മറ്റൊരു പ്രസ്താവനയുണ്ടാവില്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ല്ലൊ പ്രവണതകളെയും ഹൈന്ദവമെന്നു വിളിക്കാന്‍ ഭാവനയെ എത്ര വലിച്ചു നീട്ടിയാലും സാധ്യമല്ല. ഹൈന്ദവമെന്നു പറയാവുന്ന മുഖ്യ പാരമ്പര്യം ബ്രാഹ്മണിസമാണ്. ഹിന്ദുമതത്തെ അംബേഡ്കര്‍ ബ്രാഹ്മണ ദൈവശാസ്ത്രം എന്നാണ് വിളിച്ചിരുന്നത്. താന്‍ പിറന്നത് ഹിന്ദുവായിട്ടാണെന്നും അതില്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും എന്നാല്‍ തീര്‍ച്ചയായും ഒരു ഹിന്ദുവായി താന്‍ മരിക്കില്ലെന്നും അംബേഡ്കര്‍ പറഞ്ഞിരുന്നു. ബുദ്ധ മതം ഹിന്ദുമതത്തിന്റെ ഭാഗമല്ല. പ്രാബല്യത്തിലുള്ള ഹിന്ദുമത ത്തിന്റെ കേന്ദ്രഭാഗം ജാതിവ്യവസ്ഥയാണ്. എന്നാല്‍ ബുദ്ധമതം സാമൂഹ്യ സമത്വത്തിനു വേണ്ടിനിലകൊള്ളുന്നു.

അംബേഡ്കറിന്റെ അഭിപ്രായത്തില്‍, ബ്രാഹ്മണ ബിന്ദുമതവും ബുദ്ധ മതവും തമ്മിലുള്ള സംഘട്ടനം ഇന്ത്യാ ചരിത്രത്തിന്റെ സുപ്രധാന ഭാഗമാണ്. ഇന്ത്യാ ചരിത്രത്തെ അദ്ദേഹം മൂന്ന് ഭാഗങ്ങളായി തിരിക്കുന്നു. ആദ്യം ഉണ്ടായത് വിപ്ലവം. ബ്രാഹ്മണ ജാതി, ലിംഗ അധികാരശ്രേണീ ഘടനയെ എതിര്‍ക്കാന്‍ ബുദ്ധമതം വന്നതായിരുന്നു ആ വിപ്ലവം. ഇതിനെ തുടര്‍ന്ന് പ്രതിവിപ്ലവം വന്നു. ശങ്കരാചാര്യരുടെ, പ്രത്യയശാസ്ത്ര തലത്തിലും സാമൂഹ്യ, രാഷ്ട്രീയ തലത്തില്‍ പുഷ്യമിത്ര സുംഗന്‍, ശശാങ്കന്‍ തുടങ്ങിയ രാജാക്കന്മാരുടെ ആക്രമണങ്ങളിലൂടെയും ബ്രാഹ്മണിസം ബുദ്ധമതത്തെ കടന്നാക്രമിച്ചത് അക്കാലത്തായിരുന്നു. അംബേഡ്കര്‍ തിരിച്ചുകൊണ്ടുവരുന്നതു വരെ ബുദ്ധമതം ഇന്ത്യയില്‍ ഇല്ലാതായിത്തീ ര്‍ന്നത് അതുകൊണ്ടാണ്.

ഹിന്ദുമതത്തെ തിരസ്‌കരിച്ചുകൊണ്ട് അദ്ദേഹം ബുദ്ധമതത്തെ തെരഞ്ഞടു ത്തത് പ്രധാനമായും ആ മതം ഉയര്‍ത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ മൂല്യങ്ങള്‍ കാരണമാണ്. അദ്ദേഹത്തെ ആര്‍ എസ് എസിനെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും പിന്‍താങ്ങിയിരുന്ന ആളായി അവതരിപ്പിക്കുന്നത് ആര്‍ എസ് എസ് ഹിന്ദു രാഷ്ട്രീയത്തിലേക്ക് ദലിത് വിഭാഗങ്ങളെ ആകര്‍ഷിക്കുവാനുള്ള സമര്‍ത്ഥമായ തന്ത്രമാണ്, ഒരു രാഷ്ട്രീയ നീക്കമാണ്.