"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 8, ബുധനാഴ്‌ച

പുസ്തകം: ചേരമര്‍ ചരിത്രം - പാറമ്പുഴ ഗോപി


പാറമ്പുഴ ഗോപി
ചേരമര്‍ ആമുഖം

ഗോത്രവര്‍ഗ ജനത അടിസ്ഥാന ചരിത്രമുള്ളവരും പാരമ്പര്യം അവകാശപ്പെടുന്നവരും ഈ മണ്ണിന്റെ ഉടമകളും ഭരണാധികാരി കളുമായിരുന്നവര്‍ മണ്ണിന്റെ അവകാശവും ഭരണാധികാരവും നഷ്ടപ്പെട്ട് ചരിത്രത്തിന്റെ പിന്നാമ്പുറ ങ്ങളിലേക്ക് തള്ളപ്പെട്ട് നിന്ദിതരും പീഡിതരും തൊട്ടുകൂടാത്തവരുമായി മാറ്റപ്പെട്ട ജനത പാരമ്പര്യമായി ആചാരങ്ങളും അനുഷ്ടാനങ്ങളും വിശ്വാസ പ്രമാണങ്ങളു മുണ്ടായിരുന്ന ജനത ആചാരാനുഷ്ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും ബലികഴിക്കേണ്ടി വരികയും വരേണ്യ മതങ്ങളേയും വിശ്വാസ പ്രമാണങ്ങളേയും സ്വീകരിക്കേണ്ടിവന്ന ജനത തന്റേതല്ലാത്ത മക്കള്‍ക്കു വേണ്ടി പരസ്പരം മത്സരിച്ച് ലഭിക്കേണ്ട അവകാശങ്ങള്‍ സ്വയം ഇല്ലാതാക്കുന്ന ജനത അടിമകളാക്കപ്പെടുകയും സവര്‍ണ സമ്പന്ന വിഭാഗങ്ങള്‍ക്കുവേണ്ടി രാവന്തിയോളം പണിയെടുക്കുകയും ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകേണ്ടിവരികയും ചെയ്ത ജനത ജനാധിപത്യ രാജ്യത്ത് പ്രത്യേകിച്ച് കേരളത്തില്‍ എല്ലാ തലങ്ങളിലും ശാസ്ത്രീയമായ അടിച്ചമര്‍ത്തലുകള്‍ക്കും അസമത്വത്തിലും വിധേയരായിക്കഴിയുന്ന ജനത വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക തൊഴില്‍ മേഖലകളില്‍ ജാതിയുടെ പേരില്‍ പിന്‍തള്ള പ്പെടുമ്പോഴും അസമത്വങ്ങള്‍ ക്കെതിരേ ശബ്ദിക്കുവാന്‍ കഴിയാതെ, തന്റെ ശക്തി തിരിച്ചറിയാതെ അന്ധതയില്‍ കഴിയുന്ന ജനത ഈ കാലഘട്ടത്തിലെ സാമൂഹ്യ വ്യവസ്ഥയിലും മേലാളര്‍ക്കുവേണ്ടി പണിചെയ്യുവാന്‍ വിധിക്കപ്പെട്ടവരെന്ന് സ്വയം അംഗീകരിച്ച് ഊര്‍ജവും തേജസും നശിപ്പിച്ചുകൊണ്ടിരിക്കുന്ന ജനത.

തമിഴകം - ദ്രാവിഡ ദേശം

ആദികാലത്ത് ചേരം, ചോളം, പാണ്ഡ്യ സാമ്രാജ്യങ്ങളുടെ ഭൂപ്രദേശം തമിഴ് മൂലഭാഷയും മലയാളം, തെലുങ്ക്, തുളു ഉപഭാഷകളും ആയിരുന്നു. പില്‍കാലത്ത് കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാ എന്നീ സംസ്ഥാനങ്ങളായി രൂപപ്പെടുകയും ചെയ്ത ഇന്നത്തെ ദക്ഷിണേന്ത്യ യായിരുന്നു തമിഴകം. ഇന്നും ഉത്തരേന്ത്യക്കാര്‍ ദക്ഷിണേന്ത്യക്കാരെ മദ്രാസികള്‍ എന്നാണ് വിളിക്കുന്നത്.

ചേരമര്‍ ഗോത്രത്തിന്റെ ഉത്ഭവം

കോര്‍കൈ ആസ്ഥാനമായി ഭരണം നടത്തിയിരുന്ന മുതുകുടുമിയുടെയും ചെറു കിളവിയുടെയും മൂത്തമ കനായ ചേരന്‍ ബി സി 1000 ത്തോടു കൂടി ആയിരത്തി ലധികം വരുന്ന കുടുംബത്തോടും ആന, അമ്പാരി, കാലാള്‍പ്പട മുതലായവയുമായി ദക്ഷിണ ദിക്കിലേക്ക് യാത്രയാരംഭിച്ചു. പര്‍വത നിരകള്‍ കടന്ന് യാത്ര തുടര്‍ന്ന ചേരനും സംഘവും നെയ്തലിനോട് അടുത്തുള്ള മരുതം പ്രദേശമായ അറബിക്കടല്‍ തീരത്ത് മുസ്സഹീസിന് അടുത്ത് വഞ്ചി ആസ്ഥാനമാക്കി വാസം ആരംഭിച്ചു. ചേരന്റെ നേതൃത്വത്തില്‍ വഞ്ചിയില്‍ വാസം ആരംഭിച്ചവരോടൊപ്പം ക്രമേണ മരുത നിലത്തിലെ ഉഴവര്‍ ലയിച്ചു ചേരുകയും ചേരമര്‍ ഗോത്രം രൂപാന്തരപ്പെടുകയും ചേരമന്‍ ഗോത്രത്തലവനാകുകയും ചെയ്തു. പില്ക്കാലത്ത് ഗോത്രത്തലവനായ ചേരമന്‍ രാജാവാകുകയും ചെയ്തു. ചേരമന്‍ ഭരിച്ചിരുന്ന രാജ്യമാണ് തിരുവഞ്ചിക്കുളം ആസ്ഥാനമായ 'ചേരളം'.

ഇന്നും വടക്കന്‍ കേരളത്തില്‍ ചേരന്റെ ഉത്ഭവത്തെ സംബന്ധിച്ച് ഈ ചരിത്രം പ്രചാരത്തിലിരിക്കുന്നു. നമ്മുടെ രാജ്യം ബ്രിട്ടീഷുകാരുടെ അധീനതയിലാകുകയും തിരുനെല്‍വേലി ജില്ലയാകുകയും ചെയ്തപ്പോള്‍ അന്നത്തെ ജില്ലാ ഗസറ്റില്‍ ഈ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

ചേരമര്‍ ഗോത്രവര്‍ഗമാണ് ഗോത്ര സംസ്‌കാരം ഉള്‍ക്കൊണ്ട ചരിത്രമുള്ള വിഭാഗം. ബ്രിട്ടീഷ് ആധിപത്യത്തിനു ശേഷം ചേര സാമ്രാജ്യമായ ചേരളം, തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി വിഭജിക്ക പ്പെടുകയും ചെയ്തു. ബ്രിട്ടീഷ് മലബാറില്‍ കലക്ടറും തിരുവിതാംകൂര്‍, കൊച്ചി എന്നീ രാജ്യങ്ങളില്‍ റസിഡന്റു മായിരുന്ന ഡബ്ലിയു ലോഗന്‍ ആദിമ ജനതയുടെ നാമം പുലയര്‍ എന്നല്ലെന്നും ചേരമര്‍ എന്നാണെന്നും മലബാര്‍ ഡിസ്ട്രിക്ട് മാനുവല്‍ 578 ആം പേജില്‍ രേഖപ്പെടുത്തി യിരിക്കുന്നു.

ഗ്രീക്ക് ചരിത്രകാരനായ മെഗസ്തനീസ്, ഡബ്ലിയു ലോഗന്‍ എന്നിവര്‍ എഴുതിയ അവരുടെ യാത്രാ വിവരണ പുസ്തകത്തില്‍ ചേരമന്മാരുടെ വികാസ പരിണാമമാണ് യഥാര്‍ഥ ചരിത്രമെന്നും ഈ രാജ്യത്ത് ചേരമര്‍ എന്ന ഒരു ജാതി മാത്രമേ ഉണ്ടായിരു ന്നുള്ളൂ എന്നും അവരില്‍ നിന്നുമാണ് വിവിധ ജാതികള്‍ ആവിര്‍ഭവിച്ച തെന്നും രേഖപ്പെടുത്തി യിരിക്കുന്നു. മെഗസ്തനീസ് തന്റെ പുസ്തകത്തില്‍ ഇപ്രകാരം കൂടി രേഖപ്പെടുത്തിയിട്ടുണ്ട്, ചേരരാജാക്കന്മാരും ചേര ചക്രവര്‍ത്തിമാരും ആദ്യകാലത്ത് രാജ്യത്തെ വിളകള്‍ പശ്ചിമ ദേശത്തേക്ക് കയറ്റുതി ചെയ്തുവെന്നും വിളകളുടെ മുകളില്‍ 'ചേരര്‍' എന്ന് രേഖപ്പെടുത്തി യിരുന്നു എന്നും.

ചേരമര്‍ ഗോത്രജനതയുടെ സംസ്‌കാരം

കലാ - സാഹിത്യം എന്നിവയെ പ്രോത്സാഹിപ്പിച്ചിരുന്നു. വിദ്യാഭ്യാസ ത്തിന് മുഖ്യ സ്ഥാനം നല്‍കിയിരുന്നു. സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹി പ്പിച്ചിരുന്നു. ഏക ഭാര്യാത്വം അംഗീകരിച്ചിരുന്നു. ബഹുഭാര്യാത്വം അംഗീകരിച്ചിരുന്നില്ല. ശവം മറവുചെയ്യുക യായിരുന്നു. മരണാനന്തരം ഒരു വര്‍ഷം (ദീക്ഷ നോമ്പു നോറ്റിരുന്നു) എടുത്തിരുന്നു. ചേരമര്‍ ജനതക്ക് മക്കത്തായ സമ്പ്രദായമായിരുന്നു. മരുമക്കത്തായ സമ്പ്രദായം ഇല്ലായിരു ന്നു. സ്ത്രീകള്‍ക്കും കലാ - സാഹിത്യ പ്രവര്‍ത്തകര്‍ക്കും സമൂഹത്തില്‍ മുഖ്യ സ്ഥാനം നല്‍കിയിരുന്നു. കൃഷി അടിസ്ഥാന തൊഴിലാക്കുകയും കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. സംഘകാല കൃതികളില്‍ പ്രധാന രചയിതാക്കളില്‍ ഒരാളായ കവയിത്രി ഔവയാര്‍ തന്റെ സംഘ കവിതകളില്‍ 'ചേരാ നിന്‍ നാട് പൊന്‍ നാട്' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലോകചരിത്രകാരനായ മിലാന്‍ കുന്ദേര 'ദി ബുക്ക് ഓഫ് ലാഫര്‍ ആന്റ് ഫൊര്‍ഗറ്റിംഗ്' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 'ഒരു ജനതയെ ലിക്വിഡേറ്റ് ചെയ്യുന്നതിനുള്ള ആദ്യപടി അവരുടെ സ്മരണയെ മായ്ചുകളയലാണ്. ചരിത്രം വിസ്മൃതമാക്കപ്പെടുന്ന ജനതയെ അനായാസം കീഴടക്കാം'

എ ഡി 5 ആം നൂറ്റാണ്ടില്‍ ചേരസാമ്രാജ്യത്തില്‍ എത്തിയ ആര്യബ്രാഹ്മ ണര്‍ ആദ്യപടിയായി ചെയ്തത് ആദിമ ജനതയുടെ സ്മരണയെ മായ്ചുകളയുകയും ചരിത്രം വിസ്മൃതമാക്കുകയും ചെയ്യുക എന്നതായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രചരിച്ചിരുന്നത് വ്യത്യസ്തങ്ങളായ ആര്യ സംസ്‌കാരങ്ങളായിരുന്നു. മൂന്നു നൂറ്റാണ്ടുകള്‍ ആര്യബ്രാഹ്മണരുടെ തന്ത്ര പൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ അവരുടെ സംസ്‌കാരം വളര്‍ത്തുന്നതിനും ദ്രാവിഡ - ജൈന - ബുദ്ധ- വൈഷ്ണ - ശൈവ മതങ്ങളേയും ഈ മതങ്ങളുടെ തത്വശാസ്ത്രങ്ങളും തളര്‍ത്തു ന്നതിനും തകര്‍ക്കുന്നതിനും അവര്‍ക്ക് കഴിഞ്ഞു.

എ ഡി 824 ല്‍ വ്യത്യസ്തങ്ങളായ ആര്യ സംസ്‌കാരങ്ങളെ ഏകീകരിച്ച് കാലടി ആദിശങ്കരന്‍ ഹൈന്ദവ മതമാക്കുകയും ചെയ്തു. തന്ത്രപൂര്‍വം മറ്റു മതങ്ങളെ ഹൈന്ദവ മതത്തിന്റെ ഭാഗങ്ങളാക്കുകയും മറ്റു മതങ്ങളുടെ ആചാര്യന്മാരെയും ദേവീദേവന്മാരേയും ആരാധനാമൂര്‍ത്തി കളേയും സ്വീകരിക്കുകയും ആ മതങ്ങളുടെ തത്വശാസ്ത്രങ്ങള്‍ തള്ളിക്കളയുകയും ആര്യ തത്വശാസ്ത്രങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു.


ഹൈന്ദവം ഒരു മതമല്ലെന്നും സംസ്‌കാരമാണെന്നും ആചാര്യന്മാര്‍ പറയുന്നു.

ബ്രാഹ്മണര്‍ രാജകൊട്ടാരങ്ങളിലെ പൂജാരികളും ഉപദേശകരുമായി മാറിയപ്പോള്‍ ദാനമായും കരമൊഴി വായും ഭൂമിയും വീടുകളും സ്വന്തമാക്കുകയും അവര്‍ ഭൂ ഉടമകളും നാട്ടു പ്രമാണിമാരും ഭൂപ്രഭുക്കന്മാ രുമായി മാറി. ഹൈന്ദവ ശക്തി പ്രാപിച്ചതോടുകൂടി ക്രമേണ ആദിമ ജനതയേയും ചേര വംശജരേയും അടിമകളാക്കു ന്നതിന് അവര്‍ക്ക് കഴിഞ്ഞു. 

പുസ്തകം: ചേരമര്‍ ചരിത്രം - പാറമ്പുഴ ഗോപി
പ്രസാധനം: സൈധവമൊഴി 
ഫോണ്‍ . 9747459248
വില: 50 രൂപ.