"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 14, വ്യാഴാഴ്‌ച

ബീഫ് അപകടകരമോ? - ഡോ. കിഷോര്‍കുമാര്‍ ജനാര്‍ദ്ദനന്‍. മൊഴിമാറ്റം: ഡോ. അജിത്കുമാര്‍ നാരായണന്‍

കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബി ആശോക് ഇതുവരെ എഴുതി യിട്ടുള്ള മിക്കവാറും അഭിപ്രായ ശകലങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അദ്ദേഹമെഴുതിയ ജനപ്രിയ ലേഖനങ്ങളുടെ ഒരു സമാഹാരം തന്നെ എന്റെ കയ്യിലുണ്ട്. ഞാനവ താത്പര്യ വൂര്‍വം വായിക്കാറുമുണ്ട്. ഞങ്ങള്‍ ഒരേ സ്ഥാപന ത്തില്‍ നിന്നും പുറത്തു വന്നവര്‍ ആണ്. ഞാന്‍ അദ്ദേഹത്തെ പല മേഖലകളിലും ബഹുമാനി ക്കുന്നു. പ്രത്യേകിച്ച് തന്റെ യൂണിവേഴ്‌സിറ്റിയെ ഒരു നല്ല നിലയില്‍ എത്തിക്കാനുള്ള പരിശ്രമങ്ങള്‍ക്ക്.

അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണ ശൈലിയെപ്പറ്റി ഒട്ടനവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഒരു ഭരണകര്‍ത്താവ് എന്ന നിലയിലുള്ള പുരോഗതിയില്‍ ഇത് സ്വാഭാവികം. അതേ സമയം പല മേഖലകളിലും, അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തീര്‍ച്ചയായും അഭിനന്ദനാര്‍ഹം തന്നെയാണ്. 

എന്നാല്‍, ഈയിടക്ക് അദ്ദേഹത്തിന്റേതായി ഒരു പ്രമുഖ ദിനപത്രത്തില്‍ വന്ന ഒരു ലേഖനം ചുരുങ്ങിയ പക്ഷം എന്നെയെങ്കിലും നിരാശപ്പെടു ത്തുന്ന ഒന്നായിരുന്നു. വളരെ വിനയത്തോടെ അദ്ദേഹത്തോട് ഞാന്‍ വിയോജിക്കുന്നു. സാധൂകരിക്കാവുന്ന പല പോയന്റുകളും ആ ലേഖനത്തില്‍ ഉണ്ടെങ്കിലും, അതിലെ പല അവകാശവാദങ്ങളും നേരേയല്ലാത്തതോ പക്ഷപാതപരമോ ആണ്. പല വിഷയങ്ങളും ആഴത്തില്‍ നോക്കുന്നതില്‍ പരാജയപ്പെട്ടു. പല വിഷയങ്ങളും തെറ്റായി അവതരിപ്പിക്കപ്പെടുകയും ചെയ്തു. മിച്ചിഗണ്‍ സ്റ്റേറ്റ് യൂണിവേര്‍സിറ്റി യിലെ ഒരു ബിരുദ ധാരി എന്ന നിലയില്‍ ഞാന്‍ ഉറച്ചു വിശ്വസിക്കു ന്നത്, ഒരു ദിവസത്തില്‍ ഒരുപടി എന്ന മട്ടില്‍ ഈ ലോകത്തെ നവീകരിക്കാന്‍ നമുക്ക് സാധ്യമാണ് എന്നതത്രേ. പക്ഷേ ഈ നവീകരണം നമ്മുടെ ഗവേഷണത്തിന്റേയും വിജ്ഞാന വ്യാപനങ്ങളുടേയും ഗുണനില വാരത്തെയാണ് ആശ്രയിക്കുന്നത്, അതല്ലാതെ അര്‍ത്ഥശൂന്യമായ ഭാവനാ വിലാസങ്ങളെയല്ല.

മാംസഭക്ഷ്യ സംസ്‌കരണത്തിലും ഭക്ഷ്യ സുരക്ഷയിലുമുള്ള ഗവേഷണത്തിന് ഊന്നല്‍ നല്കിയാണ് ഞാന്‍ മൃഗശാസ്ത്രത്തിലും ഭക്ഷ്യശാസ്ത്രത്തിലുമുള്ള എന്റെ ബിരുദം നേടിയത്. ഡോ. അശോക് ചര്‍ച്ച ചെയ്ത വിഷയങ്ങളിലുള്ള എന്റെ നിലപാടാണ് ഈ കുറിപ്പില്‍ രേഖപ്പെടുത്തുന്നത്. സൃഷ്ടിപരമായ വിമര്‍ശനമായി ഇതിനെ പരിഗണിക്കണം എന്ന് എന്റെ സുഹൃത്തുക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

1. അയേണ്‍ - ബ്രെയിന്‍ - അല്ഷിമേഴ്‌സ് - റെഡ് മീറ്റ്.

ആഗിരണം ചെയ്യപ്പെട്ട ഇരുമ്പ് അല്ഷിമേഴ്‌സ് രോഗമുണ്ടാക്കും എന്ന ധാരണ വെറും ബഡായി എന്നേ പറയാനുള്ളൂ.

എടുത്തു പറയപ്പെട്ട പഠനത്തില്‍ പറയുന്നത് മറ്റ് കാര്യങ്ങളോടൊപ്പം ഉയര്‍ന്ന അളവിലുള്ള ഇരുമ്പിന്റെ അംശം അല്ഷിമേഴ്‌സ് പോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകാം എന്നാണ്. റെഡ് മീറ്റ് ഉപയോഗിക്കുന്നതു കൊണ്ടാണോ അല്ഷിമേഴ്‌സ് ഉണ്ടാകുന്നത് എന്ന വിഷയം ആ പഠനത്തില്‍ പരിശോധിക്കുന്ന തേയില്ല. ഈ വസ്തുതക്ക് മതിയായ പ്രാധാന്യം നല്‌കേണ്ടതുണ്ട്. ഇത്ര കടന്നൊരു നിഗമനത്തില്‍ എത്താന്‍ മാത്രം നിര്‍ണായകമായ യാതൊരു തെളിവും ഈ പഠനം നല്കുന്നില്ല എന്നത് തീര്‍ച്ച തന്നെ.

ഈ അവകാശവാദം ശരിയോ തെറ്റോ എന്ന് തെളിയിക്കണമെങ്കില്‍ സ്വതന്ത്രരായ ഗവേഷകരാല്‍ വളരെയധികം ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട്.

2. കാര്‍നിറ്റിന്‍ - TMANO/TMAO - അതെരോ സ്‌ക്ലീറോസിസ് - റെഡ് മീറ്റ്

TMANO, അതിറോ സ്‌ക്ലീറോസിസ്, കാര്‍നിടിന്‍ എന്നിവ ബന്ധപ്പെട്ടിരി ക്കുന്നു എന്ന് തെളിയിക്കപ്പെട്ടി ട്ടുള്ളതാണ്. അതില്‍ തന്നെ കാര്‍നിടിന്‍, TMAO ബന്ധം സമീപകാലത്ത് കൂടുതല്‍ പഠനം നടക്കുന്നൊരു മേഖല യാണ്. ഉയര്‍ന്ന അളവില്‍ കാര്‍നിടിന്‍ ചേര്‍ന്നിട്ടുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞു നോക്കിയാല്‍ ബീഫ്, ചിക്കന്‍, പാല്‍, പാല്‍ക്കട്ടി (cheese) എന്നിവ കാണാം. ആഹാരക്രമത്തിലെ ഇറച്ചി, പാലുല്പന്നങ്ങള്‍ എന്നിവയില്‍ നിന്നും ഉരുത്തിരിയുന്ന പ്രകൃതിദത്തമായ ആമിനോ ആസിഡിന്റെ വകഭേദമാണ് കാര്‍നിടിന്‍.

ദഹനവ്യൂഹത്തിലെ അണുജീവികളെ ആശ്രയിച്ചാണ് ഇതിന്റെ ഉത്പാദനം.

നമ്മുടെ ദഹനവ്യൂഹത്തിലെ അണുജീവി ഘടന നിര്‍ണയിക്കുന്നത് നമ്മുടെ ദീര്‍ഘനാളത്തെ ഭക്ഷണ ശീലങ്ങള്‍ ആണ്. (ആതായത് ഓരോ ആളുകളി ലും വ്യത്യാസപ്പെട്ടിരിക്കും). മാത്രമല്ല TMAO ഉണ്ടാക്കുന്ന സൂക്ഷ്മ ജീവികള്‍ നിങ്ങളുടെ കുടലില്‍ ഉണ്ടാകണമെങ്കില്‍ നിങ്ങള്‍ വളരെ ഉയര്‍ന്ന അളവില്‍ ബീഫ് കഴിച്ചിരിക്കണം. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് അന്നജം (carbohydrates) കൂടുതല്‍ ഉള്ള ഭക്ഷണക്രമം ശീലിക്കുന്ന നമുക്ക് ഈ സൂക്ഷ്മജീവികള്‍ ഉണ്ടാക്കുന്ന ആഘാതം നിസ്സാരമാണ്.

3. റെഡ് മീറ്റ് ഉപയോഗിക്കുന്നവരില്‍ വന്‍കുടലില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത 30% കൂടുതല്‍ ആണ്. സത്യമോ?

Heterocyclin amines (HCA's) എന്ന, ഇറച്ചി ഉയര്‍ന്ന ഊഷ്മാവില്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന രാസവസ്തു ക്യാന്‍സര്‍ ജനകമായി (carcinogen) ആയി കണക്കാക്കപ്പെടുന്നു. ഈ ഒരു പ്രശ്‌നം ബീഫിനു മാത്രമല്ല ചിക്കന്‍, മത്സ്യം തുടങ്ങി വരട്ടി / പൊരിച്ച് എടുക്കുന്ന മറ്റു പല സാധനങ്ങള്‍ക്കും ഉണ്ട്. മറ്റൊരു വിഷയം നൈട്രേറ്റുകള്‍ നൈട്രോസമിനുകളായി മാറുകയും ഇത് ക്യാന്‍സറിന് കാരണമാകുന്നു എന്നുമുള്ള ആരോപണമാണ്. (മാംസസംസ്‌കരണ വ്യവസായത്തില്‍, മാംസത്തിലെ അണുജീവി വളര്‍ച്ച തടയാനും മറ്റുമായി നൈട്രേറ്റുകള്‍ ചേര്‍ക്കുന്നുണ്ട്). എന്തായാലും ഇവയുടെ ഗുണപരമായ ഫലങ്ങള്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്, ക്യാന്‍സര്‍ ഉണ്ടാക്കുന്നു എന്നതിന് തെളിവ് കുറവാണു താനും. ഇവ ഇതുവരെയും ഇറച്ചിക്ക് ഉപയോഗിക്കുന്നതില്‍ നിരോധിച്ചിട്ടില്ല. (ഇന്ത്യയുടെ കാര്യത്തില്‍ ഇത് അത്ര പ്രസക്തവുമല്ല. കാരണം ഇവിടെ സംസ്‌കരിച്ച മാംസത്തി ന്റെ, പ്രത്യേകിച്ച് ബീഫിന്റെ ഉപയോഗം വളരെ കുറവുമാണ്) ഉയര്‍ന്ന അളവിലുള്ള മാംസത്തിന്റെ ഉപയോഗം ഏതാനും ആഴ്ചകള്‍ കൊണ്ടു തന്നെ വന്‍കുടലിലെ കോശങ്ങളില്‍ ജനിതക പരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. പക്ഷെ ഈ കോശങ്ങള്‍ ഒന്നും തന്നെ ക്യാന്‍സര്‍ സ്വഭാവമുള്ളവയാണെന്ന് (malignant) നിരീക്ഷിക്കപ്പെട്ടിട്ടില്ല. മാത്രമല്ല കേടുവന്ന ഡി എന്‍ എ നന്നാക്കാനുള്ള പ്രക്രിയ ശരീരത്തില്‍ തന്നെ ഉണ്ട് താനും.

4. ചിക്കന്‍ / മത്സ്യം നല്ലത്. ചിക്കന്‍ വൈറ്റ് മീറ്റ് ആണോ?

ചിക്കന്‍ ആകെ തന്നെ വൈറ്റ് മീറ്റ് അല്ല. (ഇറച്ചിയുടെ വര്‍ഗീകരണത്തില്‍ തന്നെ ഇപ്പോഴും പ്രാഥമികമായ പ്രശ്‌നങ്ങള്‍ നിലനില്ക്കുന്നു) ചിക്കനില്‍ breast meat മാത്രമാണ് വൈറ്റ് മീറ്റ് ആയി കണക്കാക്കുന്നത്. നേരെ മറിച്ച് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ ഡിമാന്‍ഡുള്ള കോഴിക്കാല്‍ (drumstick and thigh) റെഡ് മീറ്റ് ആണ്!!!

100 g Beef ground/lean = 78 mg cholesterol

100 g Beef sirloin = 89 mg cholesterol

100 g Chicken no skin = 85 mg cholesterol

ശാസ്ത്രീയമായ സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനത്തില്‍ ബീഫില്‍ കൊളസ്‌ട്രോള്‍ കൂടുതല്‍ ആണെന്ന നിഗമനത്തില്‍ നിങ്ങള്‍ക്ക് എത്തിച്ചേരാം, ശരിതന്നെ. പക്ഷെ നിങ്ങള്‍ 20 ഗ്രാം ചിക്കന്‍ കൂടുതല്‍ കഴിച്ചാലുള്ള ഫലമോ?

5. ടൈപ്പ് 2 പ്രമേഹവും ഇന്ത്യയും.

ടൈപ്പ് 2 പ്രമേഹത്തിന്റെ കാര്യത്തില്‍ 61.3 മില്യണ്‍ ആളുകളുമായി ഇന്ത്യയുടെ സ്ഥാനം ചൈനക്ക് പിറകില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയിലെ ഇത്ര ഉയര്‍ന്ന നിരക്ക് ബീഫ് ഉപയോഗിക്കുന്നത് മൂലം ആണോ? പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബീഫിന്റെ ഉപയോഗം ഇന്ത്യയെ സംബന്ഢിച്ചിടത്തോളം നിസ്സാരമാണ്. അപ്പോള്‍ മറ്റ് പ്രധാന കാരണങ്ങളെക്കുറിച്ചല്ലേ ചിന്തിക്കേണ്ടത്? അതായത്, ജനിതക കാരണങ്ങള്‍, അന്നജം (carbohydrates) കൂടുതല്‍ അടങ്ങിയ ഭക്ഷണക്രമം, പൂരിത കൊഴുപ്പുകള്‍ കൂടുതല്‍ അടങ്ങിയ എണ്ണകളുടെ ഉപയോഗം അങ്ങനെ പലതും. കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഇറച്ചികള്‍ പ്രമേഹ രോഗികള്‍ ഉപേക്ഷിക്കുന്നത് ഗുണകരമാണ് എന്നത് ശരിതന്നെ. പക്ഷെ നമ്മുടെ (ഇന്ത്യയില്‍) ബീഫ് ലോകത്തേക്ക് വെച്ച് ഏറ്റവും 'മെലിഞ്ഞ' (lean) മാംസങ്ങളില്‍ ഒന്നാണ്! മറ്റ് പല കാര്യങ്ങലിലും അനുവര്‍ത്തി ക്കുന്ന പോലെ പൂര്‍ണമായും ഒഴിവാക്കല്‍ എന്നതിനേക്കാള്‍ നിയന്ത്രണം എന്നതിനാണ് ഇവിടെ പ്രസക്തി.


6. പ്രയോണുകളും ബീഫിന്റെ ഉപയോഗവും

ഇന്ത്യയില്‍ എപ്പോഴെങ്കിലും BSE (Bovine Spongiform Encephalopathy- (ഭ്രാന്തിപ്പശു രോഗം) പൊട്ടിപ്പുറപ്പെട്ടതായി നമ്മള്‍ ട്ടേിട്ടുണ്ടോ? വാണിജ്യാടിസ്ഥാനത്തില്‍ ബീഫ് ഫാമിങ് എന്ന ഏര്‍പ്പാടുതന്നെ ഇന്ത്യയില്‍ ഇല്ല. ഇന്ത്യയില്‍ ഭ്രാന്തിപ്പശു രോഗം പൊട്ടിപ്പുറപ്പെട്ടു എന്നു കരുതുക. അപ്പോള്‍ നമ്മള്‍ എന്തു ചെയ്യും? അതിന് ഒരു ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം. രോഗം ബാധിച്ചതും ബഫര്‍ സോണില്‍ ഉള്ളതുമായ മുഴുവന്‍ മൃഗങ്ങ ളേയും കൊന്ന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക. നമുക്ക് അങ്ങിനെ കൊല്ലാന്‍ പറ്റുമോ? രോഗഗ്രസ്തമായ മൃഗങ്ങളുടെ പാലില്‍ പ്രയോണു കള്‍ ഉണ്ടാകുമോ? അത് തള്ളിക്കളയാന്‍ പറ്റില്ല എന്നാണ് ഒരു പഠനം സൂചിപ്പിക്കുന്നത്.

7. ഡയോക്‌സിനും മാംസവും

മാലിന്യ സംസ്‌കരണം, കാട്ടു തീ, വീട്ടുമറ്റത്ത് ചവര്‍ കത്തിക്കല്‍, ഇവയിലൊക്കെ ഉണ്ടാകുന്ന ഒരു രാസ മാലിന്യമാണ് ഡയോക്‌സിന്‍. ഇത് മൃഗക്കൊഴുപ്പില്‍ ്ടിഞ്ഞു കൂടുകയും മനുഷ്യരിലേക്ക് കടക്കുകയും ചെയ്യാം. ഡയോക്‌സിന്‍ പ്ലാസ്ടിക് കുപ്പിയില്‍ നിറച്ച വെള്ളം, ഇറച്ചി, പാലുത്പന്നങ്ങള്‍ ഇങ്ങനെ പലതിലും ഉണ്ട് (അതായത്, ഇത് ബീഫിന്റെ മാത്രം പ്രശ്‌നമല്ല).

വികസിത രാജ്യങ്ങളില്‍ ഭക്ഷണ ഉപയോഗത്തിനുള്ള പ്രത്യേക ബീഫ് വര്‍ഗങ്ങള്‍ തന്നെയുണ്ട്. മാത്രമല്ല വളര്‍ച്ച കൂട്ടാനുള്ള implants ഉപയോഗി ക്കുന്നത് അവിടെ നിയമ വിധേയവുമാണ്. അതുകൊണ്ടുതന്നെ ഇറച്ചി യുടെ ഗുണം അവിടങ്ങളില്‍ വ്യത്യസ്തമാണ്. ആ സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ പ്രശ്‌നം വ്യത്യസ്തമാണ്. നമ്മുടെ ഇറച്ചി പല തരത്തിലും ഉയര്‍ന്നതാണെന്ന് കണക്കാക്കപ്പെടുന്നു. അതിന്റെ ഒരു പ്രധാന ഘടകം എന്നത് ഇവിടെയുള്ള ഇറച്ചി വളരെ കൃശമാണ് (leanest) എന്നതാണ്. നമ്മുടെ പാചകരീതി മികച്ചതാണ്. നാം മിക്കവാറും ജലാംശത്തോടെ തിളനിലയില്‍ ആണ് പാചകം ചെയ്യുന്നത്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങലില്‍ ഉയര്‍ന്ന ഊഷ്മാവിലുള്ള പാചക സംവിധാന ങ്ങള്‍ ആണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ഗ്രില്‍, അവിടെ കാര്‍സിനോജനുകള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്.

എന്റെ പ്രൊഫസര്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: 'നിങ്ങള്‍ എന്റെ കൂടെ കൂടിയാല്‍ നിങ്ങള്‍ക്ക് ഒരിക്കലും നോബല്‍ പ്രൈസ് കിട്ടില്ല, പക്ഷെ, അത് എപ്പോഴും നിങ്ങള്‍ക്ക് ഒരു ജീവിത മാര്‍ഗം തുറന്നു തരും. കാരണം, ആളുകള്‍ കൂടുതല്‍ ധനം സമ്പാദിക്കുമ്പോള്‍ വ്യയം ചെയ്യാവുന്ന പണവും കൂടും. അനിവാര്യമായ പരിണത ഫലം എന്നത് ഗുണമേന്മയുള്ള പ്രോട്ടീനിലേക്ക് - ഇപ്പോള്‍ അത് മാംസം ആണ് - ഭക്ഷണക്രമം മാറ്റുക എന്നതാണ്.' നമ്മുടെ ബീഫ് ഉപയോഗം അമിതമായി ഉയര്‍ന്നതായിരുന്നു എങ്കില്‍ ഡോ. ബി ആശോക് ഉയര്‍ത്തിയ ഈ അവകാശവാദങ്ങള്‍ അല്പമെങ്കിലും നിലനില്ക്കുമായിരുന്നു. ഇവിടത്തെ സ്ഥിതി അതല്ല. അതുകൊണ്ട് പച്ചക്കറികള്‍, പഴങ്ങള്‍, muscle ഫുഡ്, നാരുകള്‍ തുടങ്ങിയവ ചേര്‍ന്ന ക്രമീകൃതവും, പൂര്‍ണവും സന്തുലിതവും വൈവിധ്യവുമായ ഭക്ഷണക്രമം എന്നതാകട്ടെ സന്ദേശം.

തെറ്റിദ്ധാരണ പരത്തുന്ന ഈ ലേഖനത്തിനെതിരെ അധ്യാപന ഗവേഷണ രംഗങ്ങളില്‍ നിന്നുള്ള അലോസരപ്പെടുത്തുന്ന മൗനത്തിന്റെ കാരണം വിരല്‍ ചൂണ്ടുന്നത് പ്രബലമായ മേഖലകളിലുള്ള ഗവേഷണത്തിന്റെ അഭാവമാണ്. സാങ്കേതിക വിദ്യ സുലഭമായി കിട്ടും, ആര്‍ക്കും വാങ്ങാവുന്നതാണ് എന്ന് ന്യായം പറയുന്നതില്‍ കഥയില്ല. എന്തെന്നാല്‍, ആ സാങ്കേതിക വിദ്യകളെല്ലാം, പ്രത്യേകിച്ച് ഭക്ഷ്യ സംബന്ധിയായവ, നമ്മുടെ സാഹചര്യങ്ങളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ പാശ്ചാത്യ ലോകത്തു നിന്നാണ് വരുന്നത്. നമ്മുടെ ഭക്ഷണ സംസ്‌കാരത്തിന് കൃത്യമായി ചേരുന്ന, നമ്മുടേതായ ഗവേഷണ പദ്ധതികള്‍ രൂപപ്പെടുത്തേണ്ടതുണ്ട്.

പ്രിയ ഡോ. അശേക്, താങ്കളില്‍ നിന്നും ഒരളവോളം പ്രതിബദ്ധത സമൂഹം പ്രതീക്ഷിക്കുന്നുണ്ട് എന്ന വസ്തുത ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ. യുക്തിപരമായ വ്യാഖ്യാനങ്ങളെല്ലാം തലച്ചോറിന്റെ പഴയ ഓര്‍മ്മകളില്‍ നിന്നും സൃഷ്ടിക്കപ്പെടുന്നവയാണ്. പക്ഷെ, ഭാവി എന്നത്, സ്വന്തം 'ഹൃദയത്തെ പിന്തുടര്‍ന്നു കൊണ്ട്' സ്വപ്‌നങ്ങള്‍ക്ക് പിറകേ പോകുന്നവരുടേതാണ്.
---------------------------------------------
കടപ്പാട്: മാറ്ററും ഒരു ചിത്രവും 'യുക്തിയുഗം' മാസികയുടെ 2015 ഏപ്രില്‍ ലക്കത്തില്‍ നിന്നും. കളര്‍ ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും.