"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 17, ഞായറാഴ്‌ച

മാംസം രക്ഷകനാകുന്നു - രാജു വാടാനപ്പള്ളി

കഴിഞ്ഞ 70,000 വര്‍ഷങ്ങള്‍ക്കു മുമ്പാണ് നമ്മുടെ പൂര്‍വികര്‍ ആഫ്രിക്ക വിട്ട് ഇതര ഭൂഖണ്ഡങ്ങളിലേക്ക് കുടിയേറുന്നത്. ഈ സമയത്ത് ഭൂമി, ഹിമയുഗത്തി ലമര്‍ന്നിരിക്കുക യായിരുന്നു. ഈ ഹിമയുഗം പ്ലീസ്റ്റോ സിന്‍ യുഗത്തിലെ അവസാനത്തെ ഹിമയുഗമായിരുന്നു. ഈ Last glacial period കഴിഞ്ഞ 1,10,000 വര്‍ഷം തുടങ്ങി 12,000 വര്‍ഷം വരെ നീണ്ടു നിന്നു. ഈ സമയത്ത് യൂറോപ്പും അമേരിക്കയും ഏഷ്യയുമെല്ലാം ഹിമപ്പുത പ്പിന ടിയിലായിരുന്നു. ഇവിടേക്ക് കുടിയേറിയ നമ്മുടെ പൂര്‍വികന്മാര്‍ക്ക് ഈ പരിതസ്ഥിതിയുമായും അവിട ത്തെ ആഹാരവുമായും പൊരുത്തപ്പെടേണ്ടി വന്നു. മുഖ്യപ്രശ്‌നം ആഹാരം തന്നെയായിരുന്നു. ഹിമാവൃതമായ പരിതസ്ഥിതിയില്‍ ഇന്ന് നമ്മള്‍ കാണുന്ന വൃക്ഷങ്ങളോ ഇതര സസ്യലതാദികളോ ഒന്നും കാണില്ല. ഹിമം നിറഞ്ഞ പരിസ്ഥിതിയോട് പൊരുത്തപ്പെടുന്ന തരത്തിലുള്ള സസ്യങ്ങളേ അവിടെ വളരൂ. ചക്കയും മാങ്ങയും ഈന്തപ്പഴവുമൊന്നും അവിടെ വളരില്ല. ചെറിയതരം സസ്യങ്ങള്‍ ഭക്ഷിച്ച് കഴിഞ്ഞു കൂടാനാകുന്ന തരത്തിലേക്ക് പൊരുത്തപ്പെട്ട ജീവികളേ അവിടെ ഉണ്ടാകൂ. മാമത്തുകളും സ്ലോത്തുകളും ഉദാഹരണങ്ങള്‍. ഈ സസ്യജീവി സഞ്ചയ ത്തിലേക്കാണ് ആഫ്രിക്ക വിട്ട മനുഷ്യര്‍ കുടിയേറുന്നത് മനുഷ്യന്‍ തനി സസ്യഭുക്കായിരുന്നെങ്കില്‍, ഒരിക്കലും അതിജീവനം സാധ്യമാകാത്ത പരിസ്ഥിതിയാണ് സംജാതമായിരുന്നത്.

ഇന്ന് നമുക്ക് പലതരം പഴങ്ങള്‍ ലഭ്യമാണ്. നമ്മുടെ ഇന്നത്തെ പരിസ്ഥിതിയില്‍ പഴവര്‍ഗങ്ങള്‍ സമൃദ്ധമായി വളരും. എന്നാല്‍ ഹിമയുഗത്തില്‍, ഇത്തരം പഴവര്‍ഗങ്ങളുടെ ലഭ്യത കുറയും. വളരെ കുറച്ച് പഴവര്‍ഗങ്ങളേ ഹിമാവൃത പരിസ്ഥിതിയില്‍ ഉണ്ടാകൂ. ഈ ഘട്ടത്തില്‍ മനുഷ്യര്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങേണ്ടതായിരുന്നു. എങ്കിലും നമ്മുടെ മാംസഭക്ഷണ ശീലം നമ്മെ പ്രതിസന്ധികളില്‍ നിന്ന് രക്ഷിച്ചു. മറ്റു ജീവികള്‍ക്കൊന്നും ഇല്ലാത്ത വിധം മനുഷ്യന് പഴ വര്‍ഗങ്ങള്‍ ഭക്ഷിച്ചേ മതിയാകൂ എന്നൊരു സ്ഥിതിയുണ്ട്. പഴങ്ങളില്‍ വളരെയധികം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിന്‍ C. നമ്മുടെ ശരീരത്തില്‍ അതിപ്രധാനമായ ചില ധര്‍മങ്ങളാണ് ഈ വിറ്റാമിന് ചെയ്യാനുള്ളത്. അതുകൊണ്ടുതന്നെ നമ്മള്‍ പഴങ്ങള്‍ ധാരാളം കഴിക്കണം. പഴങ്ങള്‍ കഴിക്കാതിരുന്നാല്‍ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മനുഷ്യന്‍ നീങ്ങും. വിറ്റമാന്‍ സി യുടെ മുഖ്യമായ ധര്‍മ്മങ്ങളിലൊന്ന് collagen ന്റെ നിര്‍മാണമാണ്. ശരീരത്തില്‍ ഈ ജീവകത്തിന്റെ കുറവുണ്ടായാല്‍ collagen എന്ന പ്രോട്ടീന്റെ നിര്‍മാണം തകരാറിലാകും. ഒരു ശരീരത്തിലെ മൊത്തം പ്രോട്ടീന്‍ ഘടകത്തിന്റെ 25% ഓളം collagen fibres ആണ്. Collagen fibres വളരെ പ്രധാനമായതും shock absorbing ആയതുമായ connective tissue ഘടകമാണ് ഇത് എല്ലുകളി ലെയും പല്ലുകളിലെയും ത്വക്കിലേയും രക്തക്കുഴലുകളിലേയും cartilage, ligament എന്നിവകളിലേയും കോശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്നു. വിറ്റാമിന്‍ സി യുടെ അസാന്നിധ്യത്തില്‍ Collagen fibres ശരിയാം വിധം നിര്‍മിക്കാനാവില്ല. Collagen ഉത്പാദനത്തിലെ തകരാറു മൂലം എല്ലുകളിലെയും പല്ലുകളിലെയും ത്വക്കിലെയും രക്തക്കുഴലു കളിലെ കോശങ്ങളിലെ ബന്ധം തകരാറിലാകുന്നു. രക്തക്കുഴലുകള്‍ പൊട്ടുന്നു. scurvy രോഗം ഇതിന്റെ ഭാഗമാണ്. രക്തക്കുഴലുകള്‍ പൊട്ടുന്നതു മൂലം മുറിവുകള്‍ ഉണങ്ങാതിരിക്കുന്നു. ധമനികള്‍, അപ്രകാരം പൊട്ടുന്നതു മൂലം ചോരയൊലിക്കുന്ന അഴുകിയ മോണയും, വീര്‍ത്ത സന്ധികളും ശരീരത്തില്‍ പലയിടത്തും ചതഞ്ഞ പാടുകളും ഉണ്ടാകുന്നു. അവസാനം, പൊട്ടിയ രക്ത ധമനികളിലൂടെ സ്രവങ്ങള്‍ പുറത്തു വരികയും രക്തസമ്മര്‍ദ്ദം തകരാറിലാകുകയും Heart failure ലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതെല്ലാം വിറ്റാമിന്‍ സി യുടെ അഭാവം മൂലം collagen ഉത്പാദനം തകരാറിലാകുമ്പോള്‍ ഉണ്ടാകുന്ന കാര്യങ്ങളാണ്. കൊളാജന്‍ തകരാറുമൂലം എല്ലുകളും പല്ലുകളും ത്വക്കും രക്തക്കുഴലുകളും മറ്റും തകരാറിലാകുന്ന ഒരു ജീവി വിഭാഗത്തിന് പ്രകൃതി നിര്‍ധാരണത്തില്‍ അതിജീവിക്കാനാവില്ല. ആ വിഭാഗം ജീവികള്‍ അതിവേഗം Exinction നു വിധേയമാകും. അതൊഴിവാക്കാന്‍ പ്രകൃതി നിര്‍ധാരണത്തിലൂടെ രൂപപ്പെട്ട വഴിയാണ്, ഈ അതിപ്രധാന വിറ്റാമിന്‍ സ്വന്തം ശരീരത്തില്‍ത്തന്നെ നിര്‍മിക്കുക എന്നുള്ളത്. ഇന്ന് മഹാ ഭൂരിപക്ഷം ജീവികള്‍ക്കും (സസ്യങ്ങള്‍ക്കും) ഈ വിറ്റാമിന്‍ സ്വയം നിര്‍മിക്കാനുള്ള കഴിവുണ്ട്. അതിനായുള്ള ഒരു ജീന്‍, L-gulonolactone oxidase (ചുരുക്കി Gulo ജീന്‍) അവയില്‍ ആക്ടീവ് ആണ്. എന്നാല്‍ പ്രൈമേറ്റുകള്‍ക്ക് - മനുഷ്യനുള്‍പ്പെടെ, ഇതില്‍ 230 ഓളം ജീവികളുണ്ട് - വിറ്റാമിന്‍ സി നിര്‍മിക്കാനുള്ള കഴിവില്ല. ഈ ജീന്‍ മനുഷ്യനില്‍ ഇനാക്ടീവ് (പ്രകൃതി നിര്‍ധാരണത്തിലൂടെ നിര്‍ജീവമാക്കപ്പെട്ടു) ആണ്. അതിനാല്‍ ഈ വിറ്റാമിന്‍ മനുഷ്യന് നിര്‍മിക്കാന്‍ കഴിയില്ല. പരിണാമ ത്തിന്റെ അവശേഷിപ്പായി ഇനാക്ടീവ് ആക്കപ്പെട്ട ഈ ജീന്‍ ഇപ്പോഴും നമ്മുടെ ഓരോരുത്തരുടേയും 8 ആമത്തെ ക്രോമസോമില്‍ ഫോസില്‍ ജീനായി കിടപ്പുണ്ട്; മനുഷ്യ പരിണാമത്തിന്റെ കഥ പറഞ്ഞുകൊണ്ട്.

5 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സസ്തനികളില്‍ നിന്ന് പ്രൈമേറ്റുകള്‍ രൂപപ്പെടുന്ന കാലത്ത്, അതിജീവനത്തിനായി അവര്‍ പൊരുത്തപ്പെട്ട പരിസ്ഥിതി വൃക്ഷവാസമായിരുന്നു. വൃക്ഷങ്ങളില്‍ ജീവിക്കുവാനാ യിരുന്നു അവര്‍ അനുകൂലനം നേടിയത്. അതുകൊണ്ടു തന്നെ വൃക്ഷ ങ്ങളില്‍ നിന്ന് കിട്ടുന്ന ഭക്ഷ്യങ്ങളും അവയുടെ ഭാഗമായിത്തീര്‍ന്നു. ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യം പഴങ്ങളായിരുന്നു. പഴങ്ങള്‍ ധാരാളം കഴിക്കാന്‍ തുടങ്ങിയതോടെ, വളരെയധികം വിറ്റാമിന്‍ സി അകത്തു ചെല്ലാന്‍ തുടങ്ങി. വേണ്ടുവോളം ഈ ജീവകം ലഭ്യമായി തുടങ്ങിയതോടെ ശരീരത്തില്‍ ഇത് നിര്‍മിക്കേണ്ട സാഹചര്യം ഇല്ലാതായി. Gulo ജീന്‍ പ്രവര്‍ത്തന രഹിതമായി എന്നത്, ഇങ്ങനെയൊരു പരിസ്ഥിതിയില്‍ പ്രൈമേറ്റുകള്‍ക്ക് വിശേഷിച്ച് അനുകൂലന പ്രശ്‌നങ്ങള്‍ ഒന്നും ഉയര്‍ത്തിയില്ല എന്നത് സ്വാഭാവികം മാത്രം.

പ്രൈമേറ്റുകളും പിന്നീട് വളരെക്കാലം കഴിഞ്ഞ് അവരില്‍ നിന്നും മനുഷ്യന്‍ രൂപപ്പെട്ടപ്പോഴും പഴങ്ങള്‍ ആഹാരത്തിലെ ഒരു ഭാഗമായി തുടര്‍ന്നു. സുദീര്‍ഘമായ ഈ പരിണാമ ഘട്ടങ്ങളിലെല്ലാം നമുക്ക് പഴങ്ങള്‍ വേണ്ടത്ര ലഭിച്ചിരുന്നു. അതായിരുന്നു പരിണാമ പരമായി നമ്മള്‍ ഈ പ്രതിസന്ധിയെ നേരിടാതിരുന്നത്. ഇവിടെ പ്രകൃതി ചികിത്സകര്‍, ചികിത്സയിലും ജീവനത്തിലും ധാരാളം പഴങ്ങള്‍ ഉപയോഗിക്കാറുണ്ട്. അത് അവരുടെ വലിയ കണ്ടുപിടുത്തമായിട്ടാണ് പലപ്പോഴും അവതരിപ്പിക്കാറുള്ളത്. എന്നാല്‍ പഴങ്ങള്‍ ഭക്ഷിക്കുന്നത് പ്രകൃതി ചികിത്സയുമല്ല, ജീവനവുമല്ല.

ഈയൊരു സവിശേഷതയുമായാണ് ആധുനിക മനുഷ്യന്‍ തന്റെ ഭൂഖണ്ഡാന്തര ജീവിതം കഴിഞ്ഞ 70,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിക്കുന്നത്. ഈ കാലം കടുത്ത ഹിമയുഗ വേളയായതു കൊണ്ട് പഴങ്ങളുടെ ലഭ്യത വളരെ കുറവായിരുന്നു. ഇതില്‍ത്തന്നെ ഹിമയുഗത്തിന്റെ മൂര്‍ധന്യ ഘട്ടം കഴിഞ്ഞ 26,000 വര്‍ഷം മുതല്‍ 19 - 12,000 വരെയായിരുന്നു. ഈ സമയത്ത് യൂറോപ്പും അമേരിക്കയും ഏഷ്യയും അതികഠിനമായ ഹിമപ്പുതപ്പിലായിരുന്നു. Drougth, മരുവത്കരണം എന്നിവ അതിന്റെ ഒപ്പമുണ്ടായി. അതായത് ഇന്നത്തെ കാടുകളും വൃക്ഷങ്ങളും അന്നുണ്ടായിരുന്നില്ല. കുറ്റിച്ചെടികളും ചെറുസസ്യങ്ങളും മാത്രമായിരുന്നു അന്ന് കണ്ടിരുന്നത്. അപ്പോള്‍ സ്വാഭാവികമായും പഴവര്‍ഗങ്ങളുടെ വലിയ കുറവുണ്ടായിരുന്നു; പ്രത്യേകിച്ചും ഹിമയുഗത്തിന്റെ ഉന്നതാവസ്ഥയായ 26,000 വര്‍ഷങ്ങള്‍ തൊട്ടുള്ള കാലങ്ങളില്‍ മനുഷ്യന്‍ വിറ്റാമിന്‍ സി യുടെ അഭാവത്തെ എങ്ങനെ നേരിട്ടു? പച്ച മാംസവും പച്ച മത്സ്യങ്ങളും ധാരാളം ഭക്ഷിക്കുക എന്നതായിരുന്നു അതിനുള്ള പരിഹാരം. പച്ച മാംസത്തില്‍ വിറ്റാമിന്‍ സി വളരെയധികമുണ്ട്. അങ്ങനെ ജന്തുജന്യ ഭക്ഷണം പച്ചയായി ഭക്ഷിക്കുന്നതിലൂടെ മനുഷ്യന്‍ വിറ്റാമിന്‍ സി യുടെ ലഭ്യത ഉറപ്പു വരുത്തുന്നു. ഇന്നും മാംസവും മത്സ്യവും പച്ചക്കു തന്നെ ഭക്ഷിച്ച് വിറ്റാമിന്‍ സി യുടെ കുറവ് നികത്തുന്ന ഒരു വിഭാഗം ജനത ഭൂമുഖത്തുണ്ട്. ആര്‍ട്ടിക് പ്രദേശത്തെ എസ്‌കിമോകള്‍ (Inuits) വിഭാഗക്കാരാണ് ഇവര്‍. കണ്ണെത്താവുന്ന ദൂരത്തോളം ഹിമപ്പരപ്പായ അവിടെ കൃഷിയൊന്നും ഇല്ല. അതുകൊണ്ടുതന്നെ അവിടെ പഴങ്ങളും പച്ചക്കറികളും ഇല്ല. അവരുടെ മുഖ്യ ഭക്ഷണം മാംസവും മത്സ്യവുമൊക്കെയാണ്. വേട്ടയാടിക്കിട്ടുന്ന ഈ ഭക്ഷണം അവര്‍ മിക്കവാറും പച്ചക്കുതന്നെ തിന്നുന്നു. അതിലൂടെ വിറ്റാമിന്‍ സി യുടെ കുറവ് പരിഹരിക്കുന്നു. മുമ്പ് പറഞ്ഞ പോലെ ജന്തുജന്യ ഭക്ഷണമാണ് കഴിക്കുന്നതെങ്കിലും ഹൃദ്രോഗവും രക്ത സമ്മര്‍ദ്ദവും മറ്റും വളരെ കുറഞ്ഞ ജനതയാണവര്‍. നമ്മുടെ പ്രസക്ത കാലത്തെ ഹിമയുഗ മനുഷ്യന്റെ ആഹാരരീതിയും ഇങ്ങനെ തന്നെയായിരുന്നു. ഇതിനായി, അവന്‍ ഒട്ടേറെ ജീവികളെ കൊന്നൊടുക്കി. തണുപ്പു കൂടിയ പരിസ്ഥിതിയെ അതിജീവിക്കാന്‍, ചൂട് കിട്ടാന്‍, ഊര്‍ജം കൂടുതലുള്ള ഇത്തരം ഭക്ഷണം കഴിച്ചേ മതിയാകൂ. ഇങ്ങനെ ഒട്ടേറെ ജീവികളെ ആഹാരമാക്കിയതിന്റെ ഫലമായിവളരെയധികം ജീവി വിഭാഗങ്ങള്‍ വംശമറ്റു പോയി. മാമത്തുകളും സ്ലോത്തുകളും ഇതില്‌പ്പെടും. കഴിഞ്ഞ 10,000 വര്‍ഷത്തിനു ശേഷം ഹിമയുഗം അവസാനിച്ചപ്പോള്‍ ഭൂമിയിലെ ഒട്ടേറെ ജീവിവിഭാഗങ്ങള്‍ നാമാവശേഷമായി. അതില്‍ നല്ലൊരു ശതമാനം മനുഷ്യര്‍ തിന്നു തീര്‍ത്തവയാണ്. ഹിമയുഗ കാലത്തെ മനുഷ്യന്റെ വന്‍തോതിലുള്ള മാംസഭക്ഷണ ശീലമാണ് ഇന്നത്തെ ആധുനിക മനുഷ്യനെ രൂപപ്പെടുത്തിയത്. മാംസവും മത്സ്യവും ധാരാളം കഴിക്കുന്നതിലൂടെ അകത്തു ചെല്ലുന്ന പോഷകങ്ങള്‍ - പ്രത്യേകിച്ചും വിറ്റാമിന്‍ ബി 12 ഉം ഡിഎച്ച്എ യും അവന്റെ മസ്തിഷ്‌ക പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തി. അത് മനുഷ്യ മസ്തിഷ്‌കത്തെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്ന വിധത്തിലേക്ക് നീങ്ങുന്നു. 50,000 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കാലത്ത് മനുഷ്യന്‍ ബൗദ്ധിക എക്‌സപ്ലോഷന് വിധേയമായി. നമ്മുടെ എല്ലാ ബൗദ്ധിക നേട്ടങ്ങളുടേയും ആരംഭം ഇവിടെ നിന്നായിരുന്നു. മനുഷ്യന്റെ ഭാവനയും യുക്തിപ്രയോഗവും ഇവിടെ വികസിച്ചതായി. ഇതിന്റെ ഏറ്റവും പ്രകടിത രൂപം അവന്‍ ഉണ്ടാക്കിയ ഉപകരണങ്ങള്‍ തന്നെ. 50,000 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന പഴയ ശിലോപകരണങ്ങള്‍ക്ക് പകരം വളരെ കാര്യക്ഷമതയുള്ളതും സൂക്ഷ്മവുമായ ഉപകരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ 45,000 വര്‍ഷം തൊട്ടു 35,000 വര്‍ഷം വരെയുള്ള സംസ്‌കാര കാലമാണ് ഒറിഗ്നെഷ്യന്‍. ഈ കാലഘട്ടം മുതല്‍ മനുഷ്യന്റെ ബൗദ്ധികമുന്നേറ്റം അതിവേഗത്തിലായിരുന്നു. ഈ ഘട്ടത്തിലെ ഉപകരണങ്ങള്‍ കൊണ്ട് (ബുദ്ധികൊണ്ട്) മനുഷ്യന്‍ സൃഷ്ടിച്ച ബൗദ്ധിക വികാസങ്ങള്‍ നോക്കുക. എല്ലാം ബുദ്ധിയുടേയും ഭാവനയുടേയും പ്രകടനങ്ങള്‍. ഇവിടം മുതല്‍ മനുഷ്യന്‍ തന്റെ ഉപ ശിലോപകരണങ്ങള്‍ ഉപയോഗിച്ച് പാറകളില്‍ ചിത്രങ്ങള്‍ വരക്കാന്‍ തുടങ്ങി. ഇങ്ങനെ വരച്ചുണ്ടാക്കുന്നത് മിക്കവാറും അവന്റെ ഭക്ഷണമായ ഏതെങ്കിലും മൃഗത്തിന്റെ ചിത്രമായിരിക്കും. അതുപോലെ ഗുഹകളില്‍ ചായം പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ വരച്ചു തുടങ്ങി. മാമത്തിന്റെ കൊമ്പില്‍ ശില്പങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി. ജര്‍മനിയില്‍ നിന്നും ലഭിച്ച, ഇത്തരത്തിലൊരു ശില്പമായ Lion headed figuring ന് 40,000 വര്‍ഷമാണ് പ്രായം. പിന്നീട് മനുഷ്യന്‍ കളിമണ്‍ ശില്പങ്ങളും നിര്‍മിക്കുവാന്‍ ആരംഭിച്ചു. അതുപോലെ എല്ലുകളിലും മുളന്തണ്ടു പോലെയുള്ള സാധനങ്ങളിലും ചെറിയ ദ്വാരമിട്ട് ഊതി കേള്‍പ്പിക്കാന്‍ ഇമ്പമുള്ള ശബ്ദം (സംഗീതം) പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ക്ക് രൂപം നല്കി. ഇതെല്ലാം വികസിതമായി ക്കൊണ്ടിരിക്കുന്ന മനോനിലയെ (ബൗദ്ധികത) വ്യക്തമാക്കുന്നു. എന്നാല്‍ ഇതിനെല്ലാം മുന്നോടിയായി ഭാഷ രൂപപ്പെട്ടിട്ടുണ്ടായിരിക്കണം., ഇന്നത്തെ ഭാഷയല്ല ഓരോ വസ്തുവിനേയും ശബ്ദം കൊണ്ട് തിരിച്ചറിയണം. ആ ശബ്ദങ്ങള്‍, പദങ്ങള്‍ മസ്തിഷ്‌കത്തില്‍ സൂക്ഷിക്കണം. പദങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ചിന്തയും ഭാവനയും നടക്കുന്നത്. അപ്പോള്‍ പദസമ്പത്ത് എത്രകണ്ട് മനുഷ്യന്‍ സ്വായത്തമാ ക്കിയോ അത്രകണ്ട് അവന്റെ ചിന്തയും ഭാവനയും വികസിച്ചിട്ടു ണ്ടായിരിക്കണം. അതിന്റെ ലക്ഷണങ്ങളാണ് മേല്പറഞ്ഞ ചിത്രങ്ങളും ശില്പങ്ങളും. 

കഴിഞ്ഞ 2 ലക്ഷം വര്‍ഷം തൊട്ടാണ് ആധുനിക മനുഷ്യന്‍ പരിണാമ ത്തിലൂടെ പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്നുള്ള ഒന്നര ലക്ഷം വര്‍ഷത്തോളം മുന്നേറ്റങ്ങളൊന്നുമില്ലാതെ കടന്നു പോയി. അന്നുണ്ടായിരുന്ന ഉപകരണ ങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി അന്നത്തെ മനുഷ്യന്റെ നിലവാരമറിയാന്‍. ഇത് പഴയ അച്ചൂലിയന്‍ ക്ലാക്ലോണിയന്‍ സംസ്‌കാരത്തിന്റെ തുടര്‍ച്ചയാ യിരുന്നു. ഹിമയുഗ മനുഷ്യന് സമമായത്രയും മസ്തിഷ്‌കം ഈ കാലത്തെ മനുഷ്യനും ഉണ്ടായിരുന്നിട്ടു കൂടി എന്തുകൊണ്ട് അന്നത്തെ മനുഷ്യന് ഭാഷയും ചിത്രങ്ങളും ശില്പങ്ങളും മറ്റും സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല? ഹിമയുഗ മനുഷ്യന്റെ അത്രയും മുന്നേറ്റം നടത്താന്‍ കഴിയാതിരു ന്നതിന്റെ കാരണം ഒരുപക്ഷേ, മസ്തിഷ്‌കത്തിനു വേണ്ട പോഷണങ്ങളില്‍ കുറവു വന്നതായിരിക്കാം. ഹിമയുഗ കാലത്തെ അനിയന്ത്രിതമായ വേട്ട ഒട്ടേറെ ജാതി മൃഗങ്ങളെ ഉന്മൂലനം ചെയ്തുവെങ്കിലും അത് വേണ്ട വിധത്തില്‍ മസ്തിഷ്‌ക പോഷണം നടത്തിയതിനാല്‍ അത് ആധുനിക മനുഷ്യന്റെ (ഇന്നത്തെ) സ്ഥിതിയിലേക്കുള്ള വഴി തുറന്നു വിട്ടു. എന്നാല്‍ 50,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂഖണ്ഡങ്ങളില്‍ 150 ല്‍ അധികം Genera കളിലായി വലിയതരം ജീവികള്‍ (Megafauna, 44 കിലോക്ക് മുകളില്‍) ജീവിച്ചിരുന്നു. 10,000 വര്‍ഷമാകുമ്പോഴേക്കും അതില്‍ 97 Genera കള്‍ ഇല്ലാതായി. ചില ഭൂഖണ്ഡങ്ങളില്‍ മനുഷ്യന്‍ മൂലം ജീവികള്‍ വിനാശത്തിന് ഇരയായി എന്നത് ഇപ്പോള്‍ Paleontology, Climatology, Archaeology, Ecology എന്നിവയില്‍ നിന്നുള്ള തെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

മനുഷ്യന്റെ ആഹാരത്തിലെ ഭൂരിഭാഗവും ജന്തുജന്യ ഭക്ഷണമായിരുന്ന രീതിക്ക് മാറ്റം സംഭവിക്കുന്നത് കഴിഞ്ഞ 10,000 വര്‍ഷത്തിന് ശേഷമാണ്. ഇവിടം മുതലാണ് പ്രകൃതി ചികിത്സകരുടെയും സസ്യഭുക്കുകളുടെയും, മനുഷ്യന്‍ സസ്യഭുക്കാണെന്ന വാദത്തിന്റെ പശ്ചാത്തലം. ഹിമയുഗം അവസാനിച്ചപ്പോള്‍, ഇന്നത്തെ ചൂടുള്ള കാലവസ്ഥ രൂപപ്പെടാന്‍ തുടങ്ങി. ഇന്നു കാണുന്ന വിലയ വൃക്ഷങ്ങളും ഇതര സസ്യങ്ങളും വളര്‍ന്നു വരുവാന്‍ തുടങ്ങി. ഹിമം മാറിയ ഈ ഘട്ടത്തിലാണ് മനുഷ്യന്‍ കൃഷിയുടെ പ്രാധാന്യം കണ്ടെത്തുന്നതും അത് ആരംഭിക്കുന്നതും. പിന്നീട് മാനവ സമൂഹം, കൃഷി അടിസ്ഥാനമാക്കി നാഗരികതയിലേക്കും അതിന്റെ തുടര്‍ച്ചയായി ഇന്നത്തെ അവസ്ഥയിലും എയത്തിച്ചേര്‍ന്നു. കൃഷിയുടെ തുടര്‍ച്ചയായി നമ്മള്‍ ധാന്യങ്ങളും, പഴങ്ങളും, പച്ചക്കറി കളും പയറു വര്‍ഗങ്ങളും ധാരാളം ഉത്പാദിപ്പിച്ചു. ഈ പശ്ചാത്തല ത്തിലാണ് സസ്യഭുക് വാദികളുടെ വിളനിലം. ജന്തുജന്യ ഭക്ഷണം കഴിക്കാതെ തന്നെ, മനുഷ്യനു വേണ്ട പോഷകങ്ങള്‍ സസ്യ ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കും എന്ന് പ്രകൃതി ചികിത്സകര്‍ വാദിക്കുന്നത് ഇവിടെ നിന്നാണ്. ഈ വിഷയത്തില്‍ അവരുടെ ചരിത്ര ബോധം നാഗരികതയുടെ ആരംഭം വരേയേ പോകൂ. അതിനപ്പുറമുള്ള മാനവ ചരിത്രം ആരും ചികയുകയാറുമില്ല. എന്നാല്‍ നമ്മളിവിടെ കണ്ടതോ മനുഷ്യന്‍ രൂപപ്പെട്ടത് ജന്തുഭക്ഷണം കൂടി ലഭ്യമായതു കൊണ്ടാണെന്ന പരമ സത്യവും.

കാര്‍ഷിക സമൂഹങ്ങളുടെ ആവിര്‍ഭാവത്തോടെ നമ്മുടെ ആഹാരരീതി കളിലും മാറ്റം വന്നു. ധാന്യങ്ങള്‍ ഈ ഘട്ടത്തിലെ മുഖ്യ ഭക്ഷണമായി. ഈ മാറ്റത്തിന് ഒരു മറുവശം കൂടിയുണ്ട്. പല മഹാരോഗങ്ങളുടേയും തുടക്കം ഇവിടെ നിന്നായിരുന്നു. മനുഷ്യന്, കൃഷിക്കാരനാകുന്നതോടെ ഒരിടത്തുതന്നെ തങ്ങേണ്ടി വന്നു. മനുഷ്യനും അവന്റെ വളര്‍ത്തു മൃഗങ്ങളും; ഇരുവരുടേയും മാലിന്യങ്ങളേയും ഇതര അശുദ്ധ വസ്തു ക്കളും അവന്റെ വാസസ്ഥലത്ത് തന്നെ കുമിഞ്ഞ് കൂടുന്നു. ഈ മലിന വസ്തുക്കള്‍ രോഗാണുക്കളുടെ കേന്ദ്രം കൂടിയാണ്. അവ എളുപ്പം മൃഗങ്ങളേയും മനുഷ്യനേയും ബാധിക്കുന്നു. ഇവിടന്നങ്ങോട്ടുള്ള മാനവ ചരിത്രം പകര്‍ച്ച വ്യാധികളുടെ ചരിത്രം കൂടിയാണ്. വസൂരി, ക്ഷയം, മലേറിയ, മീസില്‍സ് ആങ്ങനെ പോകുന്നു. എന്നാല്‍ ഈ ഭക്ഷണ മാറ്റവും പുതിയ സാഹചര്യങ്ങള്‍ രൂപപ്പെടുത്തലും നടന്നപ്പോള്‍ മറ്റൊന്നു കൂടി സംഭവിച്ചു. അതായത് കൃഷി തുടങ്ങുകയും ഇതര കാര്‍ഷികോത്പന്ന ങ്ങള്‍ ധാരാളമായി ഉത്പാദിപ്പിക്കുകയും ചെയ്തപ്പോള്‍, നമ്മുടെ ഭക്ഷണത്തില്‍ സസ്യ ഭക്ഷണത്തിന്റെ അളവ് കൂടുകയും അത് മുഖ്യ ഭക്ഷണമാകുകയും ചെയ്തു. ഇതിന്റെ ഫലമായി മാംസ ഭക്ഷണത്തിന്റെ അളവ് കുറയുകയും ചെയ്തു. ഇതിന്റെ ഫലം പെട്ടെന്നു തന്നെ കണ്ടു. നമ്മുടെ മസ്തിഷ്‌കം ചുരുങ്ങാന്‍ തുടങ്ങി. കഴിഞ്ഞ 24 ലക്ഷം വര്‍ഷ മായി മനുഷ്യന്റെ മസ്തിഷ്‌കം പടിപടിയായി വികസിച്ചു വരികയായി രുന്നുവല്ലോ. അതിന്റെ ഉന്നത ഘട്ടമാണ്, നമ്മള്‍ മുമ്പ് കണ്ട 20,000 വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ഹിമയുഗ പരിസ്ഥിതിയില്‍ കാണുന്നത്. അന്ന് മസ്തിഷ്‌ക വര്‍ദ്ധന 1500 ക്യൂബിക് സെന്റിമീറ്റര്‍ വരെയായി രുന്നു. എന്നാല്‍ ഹിമയുഗം കഴിയുകയും ഇന്നത്തെ പരിസ്ഥിതി രൂപപ്പെടുകയും, പുതിയ ഭക്ഷണ രീതികള്‍ ആവുകയും ചെയ്തപ്പോള്‍ മസ്തിഷ്‌കം 10% ചുരുങ്ങി 1350 CC യിലെത്തി. വാസ്തവത്തില്‍ ഹിമയുഗ മനുഷ്യന്റെ 90% തലച്ചോറേ നമുക്കുള്ളൂ. അതുകൊണ്ടു തന്ന നമ്മള്‍ ഹിമയുഗ പിതാമഹന്മാരോളം സ്മാര്‍ട്ട് അല്ല. Nutrition ല്‍ സംഭവിച്ച തകരാര്‍ തന്നെ മുഖ്യ കാരണം.

------------------------------

കടപ്പാട്: യുക്തിയുഗം മാസിക 2015 ഏപ്രില്‍ ലക്കം. ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും.