"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 22, വെള്ളിയാഴ്‌ച

ഡോ. അംബേദ്കര്‍: മത-രാഷ്ട്രീയ വിചാരവും മതസങ്കല്പവും - രവി കുമ്മഞ്ചേരി

രവി കുമ്മഞ്ചേരി 
ഇന്ത്യയിലെ അടിസ്ഥാനജനത അനുഭവിക്കേണ്ടി വന്ന ജാതീയമായ അപമാനവീകരണത്തിന്റെയും സാമൂഹികമായ അധ:പതന ത്തിന്റെയും ആഴം എത്ര ഭീകരമാണെന്ന് അനുഭവിച്ചറിയുകയും, അതിന്റെ മതാത്മക പ്രത്യയശാസ്ത്ര ത്തിലേക്കും രാഷ്ട്രീയമായ പ്രതിവിധികളിലേക്കും തന്റെ ജീവിതം മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നിടത്താണ് അംബേദ്കറുടെ പ്രസക്തി. എല്ലാവിധ സാമൂഹിക സമ്പര്‍ക്കത്തില്‍ നിന്നും ജാതിഹിന്ദുക്കള്‍ വിലക്ക് ഏര്‍പ്പെടുത്തുന്ന തിന്റെ പൊതുസ്ഥാപനങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തു ന്നതിന്റെ സാമൂഹികമന:ശാസ്ത്രമാണ് അദ്ദേഹം അന്വേഷിച്ചത്. 79.5 ദശലക്ഷം വരുന്ന ദലിതുകളെ മനുഷ്യരായി കാണുന്ന തില്‍ പരാജയപ്പെട്ട സംസ്‌കാരത്തിന് കാര്യമായ കുഴപ്പമുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഡോ. അംബേദ്കറുടെ ആശയലോകം രൂപപ്പെടു ന്നത്. വ്യക്തിപരമായി വിശുദ്ധിയുടെ തലത്തില്‍ ജാതിഹിന്ദുവിനെക്കാള്‍ എത്ര മികവു പുലര്‍ത്തിയാലും ആ വ്യക്തിയെ അസ്പൃശ്യനായി തന്നെ പരിഗണി ക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തില്‍ നിന്നാണ് അദ്ദേഹ ത്തിന്റെ അന്വേഷണം തുടങ്ങുന്നത്. അയിത്തം കേവലം സാമൂഹിക പ്രശ്‌നമല്ലെന്നും ഉന്നതമാ യൊരു രാഷ്ട്രീയ പ്രശ്‌നം അതിലുണ്ടെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.

ബ്രാഹ്മണമതമാണ് വ്യത്യസ്ത പരിഷ്‌കാരങ്ങളിലൂടെ ഹിന്ദുമതമെന്ന പേരില്‍ വ്യവഹരിക്കപ്പെടുന്നതെന്നും ജാതിവ്യവസ്ഥയാണ് അതിന്റെ അടിസ്ഥാനമെന്നും ഗവേഷണപഠനത്തിലൂടെ ഡോ. അംബേദ്കര്‍ കണ്ടെ ത്തുന്നു. ഇതിലൂടെ അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പ്രധാനപ്പെട്ട കാര്യം ഇന്ത്യയിലെ ദലിതര്‍ ഹിന്ദുക്കളല്ലെന്ന കാഴ്ചപ്പാടാണ്.1 ഇതിന്റെ ഭാഗമായി ബ്രാഹ്മണമതത്തിനെതിരെ സൈദ്ധാന്തികവും പ്രായോഗിക വുമായ സമരപദ്ധതികള്‍ രൂപപ്പെടുത്തിയെടുത്തു. ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ പ്രവര്‍ത്തിക്കുന്ന അധിനിവേശപ്രത്യയശാസ്ത്രം ഹിന്ദുത്വത്തിന്റേതാണെന്ന അംബേദ്കറുടെ കാഴ്ചപ്പാട് പ്രധാനമാണ്. പ്രാചീന ഇന്ത്യന്‍ സംസ്‌കാര ത്തിന്റെ ആന്തരികവൈരുദ്ധ്യങ്ങള്‍ മറനീക്കി കാണിച്ചു കൊണ്ട് പൗര സമൂഹത്തെയും രാഷ്ട്രീയസമൂഹത്തെയുംകുറിച്ചുള്ള ആധുനികമായ വീക്ഷണം അദ്ദേഹം മുന്നോട്ടു വച്ചു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ വീക്ഷണമാണ് പില്ക്കാല ദലിത് വ്യവഹാരത്തെ സാധ്യമാക്കിയത്.

ജാതീകൃതമായ അടിച്ചമര്‍ത്തലുകളുടെ ആത്മനിഷ്ഠാനുഭവങ്ങള്‍ വസ്തുനിഷ്ഠമായ അറിവിന്റെ സ്രോതസ്സായി പരിവര്‍ത്തിപ്പിക്കു ന്നിടത്താണ് അംബേദ്കറുടെ വിചാരവിപ്ലവം ശ്രദ്ധേയമാകുന്നത്. ഇന്ത്യന്‍ സാമൂഹികാവസ്ഥയിലെ ഏറ്റവും ക്രൂരവും സവിശേഷവുമായ ജാതിയെയും അതിന്റെ സാമ്പത്തികവും രാഷ്ട്രീയവും സാംസ്‌കാരിക വുമായ വ്യവഹാരങ്ങളെയും സൂക്ഷ്മമായി വിമര്‍ശനവിധേയമാക്കാന്‍ കഴിയുന്നത് ഈ ആത്മനിഷ്ഠാനുഭവങ്ങളാണ്. ജാതിയും അതിന്റെ മേലെ കെട്ടിപ്പൊക്കിയിട്ടുള്ള ബ്രാഹ്മണിസ്റ്റ് മതബോധവും ദലിതുകളെ എങ്ങനെ യെല്ലാം സാമൂഹിക മായി അന്യ വല്‍ക്ക രണത്തി ന് (Socialalienation) വിധേയമാ ക്കുന്നു വെന്ന തിരിച്ചറിവില്‍ നിന്നാണ് അദ്ദേഹത്തി ന്റെ മതരാഷ്ട്രീയ വിചാരം ഉടലെടുക്കുന്നത്. ഈ അര്‍ത്ഥത്തില്‍ ഹിന്ദുത്വത്തിന്റെ അടിച്ചമര്‍ത്തലിനെതിരായ വിപ്ലവസ്വര മാണ് അംബേദ്കറുടേത്. ഹിന്ദുയിസം അസ്പൃശ്യതയെയും ജാതിവ്യവസ്ഥയെയും പ്രകൃതിയുടെ തന്നെ ഭാഗമെന്ന നിലയില്‍ നിയമവല്‍ക്കരിച്ചപ്പോള്‍ ആധുനിക ശാസ്ത്രാവബോധത്തിന്റെ വ്യവഹാരമാതൃകകള്‍ ഉള്‍ക്കൊണ്ട് തന്റെ ചിന്തകള്‍ രൂപപ്പെടുത്തി. ഇതിലൂടെ അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് ആധുനികവും ആത്മാഭിമാന ത്തിന്റെതുമായ ഒരു സാമൂഹിക-രാഷ്ട്രീയ കര്‍ത്തൃത്വം സാധ്യമാക്കി. ഇക്കാര്യത്തില്‍ അമേരിക്കന്‍ ചിന്തകനായ ജോണ്‍ദെവെയുടെ ദര്‍ശനങ്ങള്‍ അദ്ദേഹത്തെ കാര്യമായി സ്വാധീനിച്ചതായി മീരാനന്ദ വ്യക്തമാക്കുന്നുണ്ട്. ദെവെയുടെ തത്ത്വചിന്തകളെ മീരാനന്ദ ഇങ്ങനെ സംക്ഷേപിക്കുന്നു.

1. ആധുനിക ശാസ്ത്രം സാധാരണ ജനങ്ങളുടെ അനുഭവങ്ങളെ സമ്പുഷ്ടമാക്കാനും വികസിപ്പിക്കാനുമുള്ളതാണ്.
2. അറിവനുഭവങ്ങളെ സ്വാധീനാത്മകപെരുമാറ്റങ്ങള്‍, സാമൂഹികജീവിതത്തിന്റെ പാരമ്പര്യാത്മകതലങ്ങള്‍ തുടങ്ങിയ ജ്ഞാനേതരങ്ങളില്‍ നിന്നും ഒരിക്കലും വേര്‍പ്പെടുത്താനാവില്ല.
3. പ്രപഞ്ചത്തെക്കുറിച്ച് എന്ത്? എങ്ങനെ? പഠിക്കുന്നുവെന്നതിനെ സംബന്ധിച്ച നമ്മുടെ അതിഭൗതികസങ്കല്പനങ്ങളെ പ്രശ്‌നവല്‍ക്കരിക്കുകയെന്നതാണ് മാനവതാവാദത്തിന്റെ വീക്ഷണം.
4. മാനവസമൂഹം അതിന്റെ തന്നെ ക്രമീകൃത നിലവാരങ്ങളെ സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്.
5. സാമൂഹികമായി അന്തര്‍ഭവിക്കപ്പെട്ട അനുഭവങ്ങളെ സംഘടിതവും ജനാധിപത്യാധിഷ്ഠിതവുമായി പ്രശ്‌നവല്‍ക്കരിക്കേണ്ടതുണ്ട്.
6. ഈ പ്രശ്‌നവല്‍ക്കരണം സയുക്തികവും മതനിരപേക്ഷാധിഷ്ഠിതവുമായിരിക്കണം. 
7. ബഹുമുഖജീവിതാനുഭവങ്ങളില്‍ നിന്നും സ്വാംശീകരിച്ച അറിവുകളെ ശാസ്ത്രീയവസ്തുതകളുമായി നിര്‍മിച്ചെടുക്കുകയെന്നതാണ് പ്രധാനം.
8. മൂല്യമെന്നത് ദൈവദത്തമല്ല, സാമൂഹികാചാരസൃഷ്ടമോ വ്യക്തികല്പനകളോ അല്ല; മറിച്ച് സ്വഭാവത്തെ നയിക്കുന്ന ആശയങ്ങളാണ്.
9. വസ്തുനിഷ്ഠ അറിവ് എന്നത് സാമൂഹിക-സാംസ്‌കാരിക മൂല്യങ്ങളിലധിഷ്ഠിതവും പ്രകൃതിയുടെ വസ്തുനിഷ്ഠതയിലും അധിഷ്ഠിതവുമായിരിക്കണം.3

ജോണ്‍ദെവെയുടെ ശാസ്ത്രീയമായ വീക്ഷണം അംബേദ്കര്‍ വിചാരലോക ത്തെ വിസ്തൃതമാക്കി. ഇന്ത്യന്‍ ജനതയുടെ സൂക്ഷ്മബോധങ്ങളെ അപമാനവീകരിച്ചുകൊണ്ട് ബ്രാഹ്മണപ്രത്യയശാസ്ത്രം പ്രവര്‍ത്തിക്കുന്ന തെങ്ങനെയെന്ന് മനസ്സിലാക്കാന്‍ ദെവെയുടെ ദര്‍ശനം അദ്ദേഹത്തിന് സഹായകമായി.

മതസങ്കല്പം

മതം എന്ന വാക്ക് ദൈവശാസ്ത്രം എന്നര്‍ത്ഥത്തിലാണ് അംബേദ്കര്‍ പ്രയോഗിക്കുന്ന തെങ്കിലും പില്ക്കാലത്ത് അതിന് വന്ന മാറ്റത്തിലാണ് അദ്ദേഹത്തിന്റെ പഠനം കേന്ദ്രീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പൂര്‍വ്വപക്ഷങ്ങള്‍ അദ്ദേഹം വ്യക്തമാക്കുന്നു. (1) ദൈവത്തിന്റെ അസ്തിത്വം (2) പ്രപഞ്ചത്തിനുമേല്‍ ദൈവം നടത്തുന്ന അനുഗ്രഹപരമായ ഭരണം (3) മനുഷ്യരാശിയുടെ മേല്‍ ദൈവം നടത്തുന്ന സാന്മാര്‍ഗിക ഭരണം.

മനുഷ്യന്‍ ജീവിക്കുന്ന സാമൂഹികാവസ്ഥയെ സാന്മാര്‍ഗിക വ്യവസ്ഥ യാക്കി തീര്‍ക്കുകയെന്ന ലക്ഷ്യങ്ങളോടുകൂടിയ ദൈവീക ഭരണത്തിന്റെ മാതൃകാപദ്ധതിയായി മതത്തെ വീക്ഷിക്കുകയാണ് അംബദ്കര്‍. അതിനാല്‍ സാന്മാര്‍ഗിക വ്യവസ്ഥ സൃഷ്ടിക്കുന്നതിന് മാതൃകാപദ്ധതി എന്തെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. മാത്രമല്ല മതം ഏത് മാതൃകാപദ്ധതിക്ക് വേണ്ടിയാണോ നിലകൊള്ളുന്നത്, അതിന്റെ മൂല്യത്തെ വിലയിരുത്താന്‍ ചില മാനദണ്ഡങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അംബേദ്കര്‍ രണ്ട് മാനദണ്ഡ ങ്ങളെ മതങ്ങളെ സമീപിക്കാന്‍ ഉപയോഗിക്കുന്നു. ഒന്നാമത്തേത് സാമൂഹിക പ്രയോജനമാണ്. രണ്ടാമത്തേത് നീതിയാണ്.5 പ്രാചീനവും ആധുനികവുമായ മതബോധത്തെ അപഗ്രഥിക്കാന്‍ രണ്ട് മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിലൂടെ മതവിമര്‍ശനത്തിന് പുതിയൊരു രീതിശാസ്ത്രം കൂടിയാണ് അംബേദ്കര്‍ അവതരിപ്പിക്കുന്നത്.

ആധുനിക ശാസ്ത്രത്തിന്റെ ആവിര്‍ഭാവം ദൈവശാസ്ത്രത്തില്‍ വിപ്ലവാത്മകമായ പരിണാമം കൊണ്ടു വന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം, സമൂഹത്തിന് മനുഷ്യനോടുള്ള ബന്ധം, മനുഷ്യന് മനുഷ്യനോടുള്ള ബന്ധം എന്നീ കാര്യങ്ങളില്‍ ആധുനികശാസ്ത്രം വിപ്ലവാത്മകമായ മാറ്റം സൃഷ്ടിച്ചു. മതത്തെ ചരിത്രാത്മകമായി സമീപിക്കുന്നതോടൊപ്പം സാമൂഹിക മന:ശാസ്ത്രത്തിന്റെയും താരതമ്യ പഠനരീതി യുടെയും സ്വത്വത്തെക്കുറിച്ചുള്ള ആധുനികമായ സങ്കല്പങ്ങ ളെയും അംബേദ്കര്‍ മതപഠനത്തിനായി ഉപയോഗിക്കുന്നു. പ്രാകൃത സമൂഹത്തിന്റെ മതസങ്കല്പത്തില്‍ നിന്ന് ആധുനിക മനുഷ്യന്റെ മതബോധത്തിലേക്കുള്ള മാറ്റത്തെ അംബേദ്കര്‍ സംക്ഷേപിക്കുന്നത് ഇങ്ങനെയാണ്.

1. പ്രാകൃത സമൂഹത്തിലായാലും ആധുനികസമൂഹത്തിലായാലും മതത്തിന്റെ ആന്തരികതലം വ്യക്തിയുടെ സംരക്ഷണമാകുന്നു.
2. ദൈവമെന്ന ആശയം മതത്തിന്റെ ആവശ്യഘടകമല്ല.
3. മതവും ധാര്‍മികതയും സദാചാരവും തമ്മിലുള്ള ബന്ധം മനുഷ്യാസ്തിത്വത്തിന്റെ മൗലികതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
4. ദേശീയതയില്‍ മാറ്റം വരുമ്പോള്‍ മതം വഹിക്കുന്ന പങ്ക് പ്രധാനമാണ്.
5. സാമൂഹിക സംയോജനത്തിന് മതം അത്യാവശ്യ ഘടകമല്ല.
6. ആധുനികരെ സംബന്ധിച്ചിടത്തോളം മതം വ്യക്തിനിഷ്ഠമായ വിശ്വാസത്തിന്റെയും യുക്തിയുക്തമായ ധാരണയുടെയും പ്രശ്‌നമാണ്.
7. പുരാതന സമൂഹത്തില്‍ ശരിയും തെറ്റും വിലയിരുത്താനുള്ള മാതൃക സാമൂഹിക പ്രയോജനമാണ്. ആധുനിക സമൂഹത്തില്‍ അതിന്റെ മാതൃക നീതിയാണ്.
8. മതപഠനത്തിന്റെ മാതൃക ദൈവികമായിരിക്കണമെന്നുണ്ടെങ്കില്‍ അത് ലൗകികം കൂടിയായിരിക്കണം.6 

ആധുനികശാസ്ത്രാവബോധത്തിന്റെയും ജോണ്‍ദെവെയ്ന്‍ തത്വചിന്ത യുമായി ബന്ധപ്പെട്ട്, മതത്തെ ദൈവവിജ്ഞാനീയത്തില്‍ നിന്ന് വേര്‍പ്പെടു ത്തി സാമൂഹിക തലത്തിലേക്കും വ്യക്തിയുടെ ധാര്‍മികപരിസര ത്തിലേക്കും പ്രതിഷ്ഠിക്കുക യാണ് അംബേദ്കര്‍ ചെയ്യുന്നത്. ഏത് ദര്‍ശനത്തെയും മനസ്സിലാക്കേണ്ടത് ജനജീവിതവുമായി ബന്ധപ്പെട്ടായി രിക്കണമെന്ന കാഴ്ചപ്പാട് ഇതിന്റെ ഭാഗമാണ്.