"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 3, ഞായറാഴ്‌ച

ചാത്തനും മദ്യവും - ഗിരി അന്‍സേര

ഡയനീഷ്യസിന്റെ മകനായ ഫെറനാവുസാ (പറയന്‍) നാണ് അഗ്നിയുടെ ഉപയോഗം മനുഷ്യര്‍ക്ക് വശമാക്കി ക്കൊടുത്തതും ചന്തകള്‍ സ്ഥാപിച്ചതും. ശിവന് തമിഴില്‍ ചൊക്കനാഥന്‍ എന്ന പേരുണ്ട്. ചൗക്കനാഥന്‍ എന്നതാണ് ശരിയായ രൂപം. ചൗക്കക്ക് ചന്ത എന്നാണ് അര്‍ത്ഥം. ഡയണീഷ്യസും മകനായ ഫെറനാവൂസും ചേര്‍ന്ന് വേറേയും ധാരാളം കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് മദ്യവും ഒലീവെണ്ണ യുമാണ്. മദ്യം (കള്ള്) കണ്ടുപിടിച്ചത് ശിവനാണെന്നൊരു വിശ്വാസം കേരളീയര്‍ക്കിട യിലുണ്ടല്ലോ. മദ്യഷാപ്പുകളില്‍, ശിവചിത്രത്തിന് മുന്നില്‍ ഒരു ഗ്ലാസ് കള്ള് പകര്‍ന്നു വെച്ചിരിക്കുന്നത് ഇന്നും പതിവ് കാഴ്ചയാണ്. ഈ വിശ്വാസം മധ്യേഷ്യയില്‍ നിന്നാണ് കിട്ടിയതെന്ന് പറഞ്ഞുകൊള്ളട്ടെ. ദേവനായ ചാത്തന്റെ ആരാധനാ വേളയില്‍ മദ്യം ഒഴിവാക്കാനാവാതെ വന്നതും വെളിച്ചെണ്ണ നേര്‍ച്ചയായി നല്‍കുന്നതും, ഇവ രണ്ടും ചാത്തന്റെ (ശിവന്റെ) കണ്ടുപിടുത്തമായതു കൊണ്ടുമാണ്. ദ്രാവിഡാ ചാരങ്ങള്‍ അന്ധവിശ്വാസ ങ്ങളില്‍ അധഃഷ്ഠിതമല്ല. മറിച്ച്, ചരിത്രവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. എണ്ണ ആട്ടിയെടുക്കുന്ന വിദ്യ കണ്ടുപിടിച്ച ആളെന്ന നിലയില്‍ ശിവാരാധനാ വേളയില്‍ ശിവവിഗ്ര ഹത്തേയും ലിംഗത്തേയും എണ്ണകൊണ്ട ഭിഷേകം ചെയ്യുന്ന രീതി മധ്യേഷ്യയില്‍ നിലനിന്നിരുന്നു. ഗ്രീക്കു ഭാഷയില്‍ എണ്ണകൊണ്ട ഭിഷേകം ചെയ്യുന്നതിന് ക്രിസയിന്‍ എന്നും ഹീബ്രൂ ഭാഷയില്‍ മാശക് എന്നും പറഞ്ഞുവരുന്നു. ഈ പദങ്ങളുടെ നാമരൂപം ക്രൈസ്റ്റ്, മിശിഹാ എന്നിങ്ങനെയാണ്. ഈ പേരുകള്‍ ഉണ്ടാകുമ്പോള്‍ ജീസസ് ജനിച്ചിട്ടില്ലെന്നു കൂടി ഓര്‍ക്കണം.

ക്രിസ്തുവിന്റെ ഭാരതീയ നാമം അഭിഷിക്തന്‍ എന്നാണ്. ഈ പദമാണ് പില്ക്കാലത്ത് ക്ഷത്രിയനായി തീര്‍ന്നത്. ദ്രാവിഡര്‍ പതിത്വം ഭവിച്ച ക്ഷത്രിയ രാണെന്ന് മനു പറയാന്‍ കാരണമിതാണ്. ആദ്യത്തെ അഭിഷിക്തന്‍ ഫറോനവുസായ (പറയനായ) ശിവനാണല്ലോ. ഇദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്ക പ്പെട്ടിരുന്നത് ഡിസംബര്‍ 25 നായിരുന്നു. ആദിമ ഈജിപ്തില്‍ സിറിയസ് നക്ഷത്രം ദൃശ്യമാകുന്ന വേളയില്‍ വമ്പിച്ച ആഘോഷ പരിപാടികള്‍ നടത്തിയിരുന്നു. ഓസിറസാണ് സിറിയസ് നക്ഷത്രം. സിറിയസിന്റെ ഇന്ത്യന്‍ നാമം രുദ്രന്‍ എന്നാണ്. ശബരിമലയില്‍ കാണുന്നതായി കരുതുന്ന മകരജ്യോതി (രുദ്രന്‍ നക്ഷത്രം) ദര്‍ശനം ഈജിപ്തില്‍ നിന്ന് ദ്രാവിഡര്‍ കൊണ്ടുവന്ന പരമ്പരാഗത വിശ്വാസമാണ്. ശബരിമല ക്ഷേത്രവും പന്തള രാജവംശവും പാണ്ടിപറയരു ടേതായിരുന്നു. കല്ലറക്കല്‍ കൃഷ്ണന്‍ കര്‍ത്താവ് എഴുതി പ്ലാവട കൃഷ്ണന്‍ നായര്‍ 104 ല്‍ പ്രസാധനം ചെയ്ത ഭൂതനാഥോ പാഖ്യാനം എന്ന ഗ്രന്ഥത്തിലാണ് ചേരമലയിലെ ചാത്തനെ (ശബരിമല ശാസ്താവ്) ഹരിഹര പുത്രനായി അവതരിപ്പിച്ചത്. ശബരീശന്റെ ഇഷ്ടമൃഗം കഴുത കളാണെന്ന വിശ്വാസം പരക്കാന്‍ കാരണം ശിവന്‍ കഴുത ഗോത്രത്തില്‍ ജനിച്ചതു മൂലമാണ്. ശബരീശന് - ചേരഗണത്തിന്റെ ഈശ്വരന് (ഭൂതനാഥന്‍) എന്ന നാമവും കൂടി ഉണ്ടല്ലോ? ആദി ജംബുക ദ്വീപിന് പുത് എന്ന മറ്റൊരു പേരും കാണുന്നു. പ്രസ്തുത പുതിന്റെ (സംസ്‌കൃതത്തില്‍ ഭീതിന്റെ) നാഥന്‍ എന്ന അര്‍ത്ഥത്തില്‍ ശിവന്‍ ഭൂതനാഥനുമാണ്. ശിവജനങ്ങള്‍ ചെകുത്താന്മാ രാണല്ലോ? സാത്താന്റെ (പാമ്പിന്റെ) ഗ്രാമ്യ രൂപമാണ് ചെകുത്താന്‍. നാഗഗോത്ര ക്കാര്‍ എന്നാണ് ഈ പേരിനര്‍ത്ഥം.

ചെകുത്താന്മാരെ (നാഗങ്ങളെ) പിശാചുക്കള്‍ എന്നും വിളിച്ചിരുന്നു. മധ്യാകാലത്തെ മഹിഷാസുര പുരമായ മൈസൂറില്‍ വസിച്ചിരുന്ന ഏറെ പരിഷ്‌കൃതരായ ദ്രാവിഡ ഗോത്രമായിരുന്നു പിശാചുക്കള്‍. ഇവരുടെ ഭാഷ സംസ്‌കൃതത്തേക്കാള്‍ മികച്ചതായിരുന്നു. പ്രശസ്തമായ പല ഗ്രന്ഥങ്ങളും പൈശാചിക ന്മാരുടെ സംഭാവനയായി ലഭിച്ചിട്ടുണ്ട്. പിശാചുക്കളുടെ സംസ്‌കാരത്തിലും ഭാഷയിലും അസൂയ പൂണ്ട ബ്രാഹ്മണര്‍ കുടില തന്ത്രങ്ങള്‍ ഉപയോഗിച്ച് ആ ജനതെ ഇല്ലാതാക്കി. പിശാചുക്കള്‍ ചെകുത്താന്മാ രാണെന്ന് ബ്രാഹ്മണര്‍ പറഞ്ഞു പരത്തി. പിശാചുക്കളെ ബന്ധിക്കാന്‍ മ്പൂതിരി ഇറങ്ങിത്തിരി ക്കുന്നതിന്റെ കാരണം അത് ദ്രാവിഡ വര്‍ഗത്തിന്റെ വെറും പേരുകളാണെന്ന് അവര്‍ക്കറിയാം എന്നതുകൊണ്ട മാത്രമാണ്.

പക്ഷെ നമ്മോളോ, ദ്രാവിഡന്റെ മറ്റൊരു പര്യായപദം കേള്‍ക്കുമ്പോള്‍ ഓടിയൊളിക്കുകയും....

(ഇപ്രകാരം ചാത്തനെ ശിവന്റെ പര്യായമായും അത് ദ്രാവിഡരുടെ ദൈവമായും സമര്‍ത്ഥിക്കുന്ന ഗിരി അന്‍സേര മറ്റൊരിടത്ത് ദ്രാവിഡന് മദ്യത്തോടുള്ള സമീപനം എന്താണെന്നും വ്യക്തമാക്കുന്നു - ബ്ലോഗര്‍)

'ഗര്‍ഭധാരണാര്‍ത്ഥം സ്ത്രിയാ
ഗര്‍ഭദാനാര്‍ത്ഥം ച മാനവ' - മനുസ്മൃതി

സ്ത്രീകള്‍ ഗര്‍ഭം ധരിക്കാനും ധരിപ്പിക്കാന്‍ പുരുഷന്മാരും എന്നാണ് മനുവിന്റെ പക്ഷം. ലോകത്താകെ പല പേരുകളില്‍ അറിയപ്പെട്ടിരുന്ന ഒരു ദേവതയാണ് കാളി. മദ്യ മാംസാദികള്‍ ഇഷ്ടപ്പെടുന്നതു മൂലം കാളി ദുര്‍ദേവതയായി മാറ്റപ്പെട്ടു. അപകടം കൂടാതെ കാളിന്ദി നദി കടന്നാല്‍ നേര്‍ച്ചയായി 100 കുടം വീഞ്ഞ് ജലത്തില്‍ അര്‍പ്പിച്ചേക്കാമെന്ന് സീത പറയുന്നതായി രാമായണം രേഖപ്പെടുത്തുന്നു. മദ്യം ഉപയോഗിക്കാത്ത ഒരാള്‍ക്ക് അങ്ങിനെ പറയാന്‍ കഴിയില്ല. രാമപാദ ദര്‍ശനത്തിനായി കാട്ടിലേക്കു തിരിച്ച ഭരതനും ആയിരക്കണക്കിന് പടയാളികള്‍ക്കും ഭരദ്വാജാശ്രമത്തില്‍ മദ്യവും മാംസവും വിളമ്പിയിരുന്നു. ദൈവപ്രീതിക്കായി മൃഗബലി നടത്തിയിരുന്ന ആധുനിക മതങ്ങളുടെ ആരാധനാ ക്രമത്തെപ്പറ്റി മനു പറയുന്നത് യജ്ഞശിഷ്ടം വിശിഷ്ടം എന്നത്രെ. മന്ത്രം ചൊല്ലി യജ്ഞയാലയില്‍ വെച്ച് കൊല്ലുന്ന മൃഗത്തിന്റെ മാംസം വിശിഷ്ടമാണ്. ചോദ്യം മറ്റൊന്നാണ്. ബ്രാഹ്മണര്‍ മാംസം ഭക്ഷിച്ചിരുന്നോ?

മനുസ്മൃതി പറയുന്നത് ബ്രാഹ്മണര്‍ മാംസാഹാരികളാ യിരുന്നുവെന്നാണ്. അമ്മയെ ഗര്‍ഭം ധരിക്കുന്ന ഒരു സ്ത്രീയായല്ല ദ്രാവിഡ സമൂഹം കണക്കാക്കിയിരുന്നത്. മാതൃ ജിഹ്വയില്‍ നിന്ന് സംസാരലോകം ആവിര്‍ഭവിക്കുന്നു എന്നും ദ്രാവിഡര്‍ കരുതിയിരുന്നു. അപ്പോള്‍ മാതൃ ദേവതക്ക് മക്കള്‍ കഴിക്കുന്ന മദ്യമാംയാദികള്‍ നിവേദിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്.

'പീത്വാ പീത്വ പുനര്‍മദ്യം
യാവത് പതതി ഭൂതലേ,
പുനരുദ്ധായ വൈപീത്വാ
പുനര്‍ജന്മം നവിദ്യതേ' - (കാളികാതന്ത്രം)

ദ്രാവിഡന്റെ മദ്യത്തോടുള്ള സമീപനവും, പുനര്‍ജന്മ സിദ്ധാന്ത ത്തോടുള്ള വെറുപ്പും ഇതില്‍ തെളിഞ്ഞുകാണാം. (കുടിക്കുക, കുടിച്ച് ഭൂമിയില്‍ വീഴുക, പിന്നെയും എഴുന്നേറ്റു കുടിക്കുക, പുനര്‍ജന്മം ഉണ്ടാവില്ല) കാളിയെ സക്ഷിയായി ചിത്രീകരിക്കുകയും അവരുടെ തലയില്‍ ആണിയടിച്ച് വൃക്ഷത്തില്‍ തളച്ചിടുകതയും ചെയ്യുക വഴി ദ്രാവിഡന്റെ വിശ്വാസ പ്രമാണങ്ങളെ അപമാനിക്കുകയും ചെയ്യുകയാണ് ബ്രഹ്മണന്‍ ചെയ്യുന്നത്.