"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 18, തിങ്കളാഴ്‌ച

അധഃസ്ഥിതന്‍ - ജി സിദ്ധാര്‍ത്ഥന്‍

 ജി സിദ്ധാര്‍ത്ഥന്‍
അവന്‍ അസ്തമന സൂര്യനെ ഒരു കൊച്ചു കുട്ടിയെ പോലെ വിസ്മയ നേത്രങ്ങളാല്‍ നോക്കി. അവന്റെ പേര് അവന് അറിയില്ലായിരുന്നു. അവന്റെ പേര് ആദിത്യന്‍. മുന്നില്‍ പരന്നു കിടക്കുന്ന കടല്‍ പോലെ തന്റെ ഗവേഷണ വിഷയം അനന്തമാണെന്ന് അവന് തോന്നി. അതിന്റെ പരിസമാപ്തി കൂടികൊള്ളുന്ന അസ്തമന ഗിരി തന്റെ മുമ്പില്‍ തലകുനിച്ചു തരില്ലെന്ന് അവന്റെ അന്തരംഗം മന്ത്രിച്ചുകൊണ്ടി രുന്നു. ആവര്‍ത്തനങ്ങളുടെ താളക്രമം തെറ്റിക്കാതെ, അന്തമില്ലാതെ, അന്തിചായാതെ, പരമോന്നത കോടതിയുടെ അന്തിമ വിധിയുത്തരവ് പോലെ അവന്റെ ശബ്ദധമനികളില്‍ പ്രതിധ്വനിച്ചു. പ്രജ്ഞയില്‍ പ്രകമ്പനം സൃഷ്ടിച്ചു. 

സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞത് അവന്‍ അറിഞ്ഞിരുന്നില്ല. അപ്പോഴേക്കും അവന്‍ ഉറങ്ങിപ്പോയിരുന്നു. സൂര്യന്‍ പുനരാഗമിച്ചതും അവന്‍ കണ്ടില്ല. അപ്പോഴേക്കും അവന്റെ ഗവേഷണം അവസാനിച്ചു കഴിഞ്ഞിരുന്നു.

അനന്തരം അവന്‍ ചിലരുടെ ഗവേഷണ വസ്തുവായി മാറിയെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷനിലെ ഒരു ഉന്നത ഉദ്യാഗസ്ഥന്‍ പറഞ്ഞു കൊടുത്തുവത്രെ! അവന്‍ പരാജിതനാണെന്ന് അയാള്‍ക്കും പറയാനാവുന്നില്ലത്രെ!

-----------------------------------------
കടപ്പാട്: യുക്തിരേഖ മാസിക.2015 ഏപ്രില്‍ ലക്കം.