"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 20, ബുധനാഴ്‌ച

അവര്‍ണരും ചരിത്രവും: മാധവ്ദാസ്

അയ്യന്‍കാളി
ചരിത്രം അവഗണിച്ച 'ഊരൂട്ടമ്പലം സ്‌കൂള്‍ പ്രവേശനം' എന്ന ആര്‍ സുനിലിന്റെ ലേഖനം (തേജസ് ദ്വൈവാരിക 2012 ഒക്ടോബര്‍ 1-15) ശ്രദ്ധേയമായി. ഊരൂട്ടമ്പലം വിദ്യാലയ പ്രവേശനം ക്ഷേത്രപ്രവേശന ത്തേക്കാള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ ഒന്നാണ്. 

വിദ്യാലയ പ്രവേശനം അവര്‍ണരെ അറിവിന്റെ ലോകത്തേക്കു നയിച്ചപ്പോള്‍ ക്ഷേത്രപ്രവേശന സമര ത്തിന്റെ വിമോചനാ ത്മകതയെ സവര്‍ണ മേധാവിത്വം പിന്നീട് നിഷ്പ്രഭമാക്കി. ക്ഷേത്ര പൗരോഹിത്യ മേഖലയിലേക്കു പ്രവേശിക്കാന്‍ അവര്‍ണര്‍ക്ക് ഇന്നും കഴിഞ്ഞിട്ടില്ല. ദേവസ്വം ക്ഷേത്രങ്ങളിലടക്കം അവര്‍ണര്‍ക്കു ശ്രീകോവിലില്‍ കടന്നു പൂജചെയ്യാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. അയ്യന്‍കാളി പ്രാധാന്യം നല്കിയത് ക്ഷേത്ര പ്രവേശന ത്തേക്കാള്‍ വിദ്യാലയ പ്രവേശന ത്തിനാണ്. അവര്‍ണരെ ഭിന്നിപ്പിച്ച് അവര്‍ക്കിട യില്‍ത്തന്നെ പരസ്പര വിവേചന ങ്ങള്‍ സ്ഥാപിക്കാന്‍ ബ്രാഹ്മണിസത്തിനു കഴിഞ്ഞിരുന്നു. കേരളത്തില്‍ ഈ സവര്‍ണ തന്ത്രമായ ഭിന്നിപ്പിച്ചു ഭരിക്കലിനെതിരേ പ്രവര്‍ത്തി ച്ചവരാണ് നാരായണ ഗുരുവും അയ്യന്‍കാളിയും. ഇരുവരുടേയും ശാലി വ്യത്യസ്ത മായിരുന്നു. നാരായണഗുരു ആചാര പരിഷ്‌കാര ങ്ങളേയും ശൈവ - ശാക്തേയ സിദ്ധാന്തങ്ങളേയും ക്ഷേത്ര പ്രതിഷ്ഠകളേയും ഉപാധിയാക്കി ബ്രാഹ്മണ്യത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. അയ്യന്‍കാളി യാവട്ടെ ഗുരുവിന്റെ പ്രവര്‍ത്തനങ്ങളെ ആദരിക്കു മ്പോള്‍ത്തന്നെ തനതായ പാതയിലൂടെ സമരനായകനായി മാറി.

നാരായണ ഗുരുവിന്റെ മിതവാദ ശൈലിയേക്കാള്‍ അയ്യന്‍കാളി അടുത്തു നില്ക്കുന്നത് സഹോദരന്‍ അയ്യപ്പന്റെ തീക്ഷ്ണ ശൈലിയോടാണ്. സാമൂഹിക പരിവര്‍ത്തനത്തിലും സമത്വത്തിലുമാണ് അയ്യന്‍കാളി ഊന്നല്‍ കൊടുത്തത്. പാര്‍ശ്വ വത്കരിക്ക പ്പെട്ടവര്‍ അയ്യന്‍കാളിയുടെ ദൃഷ്ടിയില്‍ 'സാധുജനം' ആയിരുന്നു. ഉത്പാദന പ്രക്രിയയില്‍ സക്രിയരാ യിരുന്നവരെ വിജയകരമായി സംഘടിപ്പിക്കാന്‍ അയ്യന്‍കാളിക്ക് കഴിഞ്ഞു. ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയിലെ ചാതുര്‍വര്‍ണ്യ സ്വാധീനത്തെ വിലയിരുത്താ തെയും വിമര്‍ശിക്കാതെയും സാമൂഹിക നവോത്ഥാനം ഉണ്ടാവില്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിനു ണ്ടായിരുന്നു. അവര്‍ണരുടെ സാമുദായിക അവശത മാറ്റിയാല്‍ അതിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനം സാധിക്കും എന്ന മാനവിക ദര്‍ശനമാണ് അദ്ദേഹത്തെ നയിച്ചത്. മതം മാറ്റം കൊണ്ടു മാത്രംനവോത്ഥാന മുണ്ടാകില്ല എന്നതിന്റെ ഉദാഹരണ മാണ് പൊയ്കയില്‍ അപ്പച്ചനുണ്ടായ പ്രതിസന്ധികള്‍. നായര്‍ മാഹാ ത്മ്യത്തെ കുറിച്ചു കൃതികളില്‍ വര്‍ണിച്ച ചട്ടമ്പി സ്വാമികളുടെ പ്രവര്‍ത്തന ങ്ങള്‍ക്കും പരിമിതികള്‍ ഉണ്ടായിരുന്നു. അയ്യന്‍കാളിയുടെ പ്രായോഗി കമായ നേതൃത്വ ശേഷി വേറിട്ടു നില്ക്കുന്നത് അദ്ദേഹത്തിന്റെ ദൂരക്കാഴ്ചയിലാണ്. പിന്‍ഗാമി കള്‍ക്ക് അദ്ദേഹത്തോട് നീതി പുലര്‍ത്താ നായോ എന്ന ചോദ്യം നിലനില്ക്കുന്നു.

അയ്യന്‍കാളിയെ പഠിക്കാന്‍ ശ്രമിക്കുന്നതിലൂടെ തുറക്കപ്പെടുക കേരള ചരിത്രത്തിന്റെ വിവിധ തലങ്ങളാണ്. അയ്യന്‍കാളിയെ പോലെ തന്നെ 'ബഹുജന'ങ്ങളെ സംഘടിപ്പിച്ച മറ്റൊരു നവോത്ഥാന നായകനാണ് തിരുവിതാംകൂറിലെ നാടാര്‍ സമുദായത്തില്‍ നിന്ന് ഉയര്‍ന്നു വന്ന അയ്യാ വൈകുണ്ഠ നാഥന്‍. അദ്ദേഹത്തേയും അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിക്കുന്നില്ല. പി ഗോവിന്ദപ്പിള്ളയെ പോലെ ചിലര്‍ മാത്രമാണ് വൈകുണ്ഠ സ്വാമികളുടെ സംഭാവനകള്‍ ചരിത്രപരമായി വിശകലനം ചെയ്യാന്‍ ശ്രമിച്ചത്.

മികച്ച സംഘാടകനും പ്രായോഗിക വാദിയായ ജനനേതാവു മായിരുന്ന അയ്യന്‍കാളി ഭിന്നിച്ച അവര്‍മണരെ ഒന്നിപ്പിക്കാനായാണ് 'സാധുജനം' എന്ന പദം ഉപയോഗിച്ചത്. പിന്നീട് കാന്‍ഷിറാം 'ബഹുജന്‍' എന്ന് അഭിസംബോധന ചെയ്തതും ചരിത്രപരമായ ഈ പാരമ്പര്യ ത്തെയാണ്. അയ്യന്‍കാളി ദരിദ്രരായ ദലിത് കര്‍ഷക തൊഴിലാളികളെ ചേര്‍ത്ത് വലിയ സമരങ്ങള്‍ സംഘടിപ്പിച്ചു വിജയിച്ച നേതാവാണ്. ജാതീയതക്കും ദാരിദ്ര്യത്തിനും എതിരായിരുന്നു അദ്ദേഹത്തിന്റെ സംഘാടനം. ബഹുജന സമരത്തിനൊപ്പം തന്നെ അന്ന് നിലവിലു ണ്ടായിരുന്ന അധികാര സ്ഥാപനങ്ങളെ തന്ത്രപരമായി ദലിത് (സാധുജന) ശാക്തീകരണ ത്തിനായി ഉപയോഗ പ്പെടുത്താനും അദ്ദേഹം തുനിഞ്ഞു. ബ്രാഹ്മണിസ ത്തിന്റെ അധിനിവേശത്താല്‍ പാര്‍ശ്വ വത്കരിക്കപ്പെട്ട ദലിതരെ വിമോചിത രാക്കുക എന്നതായിരുന്നു അദ്ദേഹം ലക്ഷ്യം വെച്ചത്. ദലിതര്‍ അറിവും സമ്പത്തും അധികാരവും വീണ്ടെടുക്കണം എന്നതായിരുന്നു അയ്യന്‍കാളി യുടെ സ്വപ്നം. മാനസിക അടിമത്തമായ ജാതീയത ക്കെതിരേ ചരിത്ര ബോധത്തോടെ, ദീര്‍ഘവീക്ഷണ ത്തോടെ അയ്യന്‍കാളി പ്രവര്‍ത്തിച്ചു. ലേഖകന്‍ സൂചിപ്പിച്ച ഊരൂട്ടമ്പലം വിദ്യാലയത്തിന്റെയും പശ്ചാത്തലം ഇതാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന ബഹുജനങ്ങള്‍ ചൂഷണത്തില്‍ നിന്ന് പുറത്തു കടക്കുമ്പോള്‍ മാത്രമേ രാഷ്ട്രം വികസിത മാകുകയുള്ളൂ. അതിന്റെ ആദ്യപടിയാണ് സവര്‍ണ പ്രത്യയ ശാസ്ത്രത്തി നെതിരായ മാനസിക പ്രതിരോധം. കോണ്‍ഗ്രസ് - കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുന്‍കാല നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കു നാരായണ ഗുരുവും അയ്യന്‍കാളിയും വൈകുണ്ഠ സ്വാമികളും പ്രചോദന കേന്ദ്രങ്ങളാ യിരുന്നു. ഇത് മറച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടാണ് വൈകുണ്ഠ സ്വാമികളുടേയും അയ്യന്‍കാളിയുടേയും സംഭാവനകള്‍ തമസ്‌കരിക്ക പ്പെടുന്നതും. ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്നു നാരായണഗുരു എന്ന് ആസൂത്രിതമായ പ്രചാരണം നടത്തുന്നതും. ചരിത്രത്തെ മുന്‍നിര്‍ത്തിയാണ് അവര്‍ണര്‍ ആശയസമരം നടത്തേണ്ടത്. ഇത്തരത്തില്‍ ആശയസമരം നടത്തിയ മറ്റൊരു നവോത്ഥാന താരകമാണ് സഹോദരന്‍ അയ്യപ്പന്‍. മിശ്രഭോജനത്തെ സമരായുധ മാക്കിയ, ഭക്ഷണത്തിന്റെ സമരാത്മകത തിരിച്ചറിഞ്ഞ സഹോദരന്‍ ബ്രാഹ്മണിസ ത്തിനെതിരായ പ്രവര്‍ത്തന ത്തിന്റെ ഭാഗമായാണ് ബുദ്ധമതം സ്വീകരിച്ചത്.

ഡോ. അംബേഡ്കറെ പോലെ തന്നെ ബുദ്ധമതത്തിന്റെ വിമോചനാത്മ കതയിലേക്കാണ് സഹോദരന്‍ കയറിപ്പോയത്. നാരായണഗുരു വിനോടുള്ള ആദരവ് സ്വന്തമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് അയ്യപ്പനേയും മിതവാദി കൃഷ്ണനേയും പിന്തിരിപ്പിച്ചില്ല. ടി കെ മാധവന്റേയും കുമാരനാശാന്റേയും വഴിയായിരുന്നില്ല സഹോദരന്റേത്. ചാതുര്‍വര്‍ണ്യത്തെ അംഗീകരിച്ച് ക്ഷേത്ര പ്രവേശനനവും നടത്തി കാലംകഴിക്കാതെ സഹോദരനും മിതവാദിയും ബുദ്ധധര്‍മം സ്വീകരിച്ചു. അത് ചരിത്ര ബോധപര മായിരുന്നു. കരുമാടിയിലേയും മാവേലിക്കര യിലേയും ബുദ്ധ ശില്പങ്ങള്‍ ഓര്‍മിപ്പിക്കുന്ന കേരള ബൗദ്ധ പാരമ്പര്യമുണ്ട്. ബഹുജനങ്ങളുടെ ബൗദ്ധ സംസ്‌കാരവും പില്ക്കാലത്ത് ബ്രാഹ്മണ്യത്തിലേക്ക് പാര്‍ശ്വവത്കരി ക്കപ്പെട്ടു. പാലിയുടെ സ്വാധീനമുള്ള ഭാഷയാണ് വാസ്തവത്തില്‍ മലയാളം. ക്ലാസിക്കല്‍ ഭാഷയാണെന്ന് പ്രചരിപ്പിക്കുന്നവര്‍ തന്നെ മലയാളത്തിന്റെ പാലി ബന്ധത്തെക്കുറിച്ച് നിശബ്ദരാണ്. ധര്‍മപദം എന്ന ബൗദ്ധ കൃതി എസ്എന്‍ഡിപി യോഗനേതാവ് കൂടിയായിരുന്ന കവി മൂലൂര്‍ എസ് പത്മനാഭപ്പണി ക്കരാണ് പാലിയില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷ പ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ വിവിധ നാരായണ പ്രസ്ഥാനങ്ങള്‍ തന്നെ ഈ ബൗദ്ധബന്ധ ത്തെപ്പറ്റി ഉദാസീനരാണ്. ചരിത്രത്തോട് ഉദാസീനരാകുന്നത് പുരോഗമനപരമല്ല. നവോത്ഥാന ത്തിന്റെ മൂല്യങ്ങളെയാണ് ഇപ്രകാരം വിസ്മരിക്കുന്നത്.

------------------------------------

കടപ്പാട്: 'തേജസ്' ദ്വൈവാരിക 2012 നവംബര്‍ ലക്കം.