"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 29, വെള്ളിയാഴ്‌ച

ദലിത് കൂട്ടക്കൊലകളുടെ ഞെട്ടിപ്പിക്കുന്ന നാള്‍വഴികള്‍ - ടി എച്ച് പി ചെന്താരശ്ശേരി

ഇന്തോ ആര്യന്‍ സമൂഹത്തിനുണ്ടായ പരിവര്‍ത്തനം 

സൈന്ധവ സംസ്‌കാരം നാഗരികമായിരു ന്നുവെങ്കില്‍ ആര്യ സംസ്‌കാരം ഗ്രാമ്യമായിരുന്നു. ഒന്ന് അവസാനി ച്ചിടത്ത് മറ്റൊന്ന് ആരംഭിച്ചു എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിഞ്ഞാല്‍ ശരി യാവില്ല. പരിഷ്‌കാരങ്ങളുടെ ഉത്തുംഗ ശൃഗത്തിലേക്ക് ഉയര്‍ന്ന ഹാരപ്പ സംസ്‌കാ രത്തെ പുതിയ ഇന്തോ ആര്യ സംസ്‌കാരം (സത്യത്തില്‍ ആര്യസംസ്‌കാരം എന്നൊന്നില്ല. ഇന്ത്യന്‍ വംശജരായ ദ്രാവിഡ പുരോഹിതര്‍ ഉള്‍പ്പെട്ട വര്‍ങ്ങളുടേയും പരദേശികളായ 'ആര്യന്‍' എന്നു വിശേഷിപ്പിക്കപ്പെടുന്ന ജനതയുടേയും സംശ്ലേഷണ ത്തില്‍ നിന്നാവിര്‍ഭവിച്ച സംസ്‌കാരമാണ് 'ആര്യ'സംസ്‌കാരം അഥവാ 'സനാതന' സംസ്‌കാരം എന്ന് ഇന്ത്യക്കാരായ ചരിത്രകാര ന്മാരാല്‍ പുകഴ്തപ്പെടുന്നത്) ഒരായിരം വര്‍ഷം പിന്നോട്ടു തള്ളുകയാണു ണ്ടായത്.. കാലമാകുന്ന മഹാസിന്ധുവിലൂടെ നീന്തിത്തുടിച്ച് നാഗരികതയുടെ പച്ചപ്പര പ്പിലെത്താന്‍ പിന്നേയും ഒരായിരം വര്‍ഷങ്ങളെങ്കിലും എടുത്തിരി ക്കണം. ആ കാരണം കൊണ്ടുകൂടിയാണ് ആധുനിക ഇന്ത്യാ സംസ്‌കാരം ഇതര ലോകസംസ്‌കാര ങ്ങളെ അപേക്ഷിച്ച് പിന്നിലായിപ്പോയത്.

ഇന്തോ ആര്യ സംസ്‌കാരമെന്നു വിശേഷിപ്പിക്കപ്പെടുന്ന (ഈ സംസ്‌കാര ത്തേയോ അത് പ്രതിനിധാനം ചെയ്യുന്ന മതത്തേയോ ഹൈന്ദവ സംസ്‌കാരമെന്നോ ഹൈന്ദവ മതമെന്നോ വിശേഷിപ്പിക്കുന്നത് ശുദ്ധഭോഷ്‌കാണ്. ഇത് ബ്രാഹ്മണ്യം മാത്രമാണ്. അല്ലാതെ ഇന്ത്യാ സംസ്‌കാരത്തിന്റെ പ്രതീകമല്ല.) വൈദിക സംസ്‌കാരത്തിന്റെ ജീര്‍ണതകളില്‍ നിന്നും സ്‌നേഹവും സാഹോദര്യവും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്ന ജൈന ബൗദ്ധ സംസ്‌കാര ത്തിലെത്തിച്ച ആ മഹാവിപ്ലവ കാരികളോടു ഭാരതീയ ജനത കടപ്പെട്ട വരാണ്. ചരിത്രം കണ്ടിട്ടുള്ള വിപ്ലവങ്ങളില്‍ വെച്ച് ഏറ്റവും വലിയ വിപ്ലവം നയിച്ച് ഇന്ത്യന്‍ ജനതയെ ജാതീയവും സാമൂഹ്യവുമായ അസമത്വങ്ങളില്‍ നിന്നും വിമോചിപ്പിച്ച്, ഇന്ത്യയെ വീണ്ടുമൊരു പുത്തന്‍ സംസ്‌കാര ത്തിലേക്ക് നയിച്ചുകൊണ്ട് സാംസ്‌കാരിക രംഗത്ത് നഷ്ടീഭവിച്ചു പോയ ആ ഒരായിരം ആണ്ടുകള്‍ വീണ്ടെടുത്ത് നല്കിയ ആ വിപ്ലവകാരികള്‍ ലോകചരിത്രത്തില്‍ തന്നെ ഒളിമിന്നുന്ന പ്രതിഭാസങ്ങളാണ്.

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയുടെ പ്രഘോഷണങ്ങളായ ബുദ്ധ ജൈന സംസ്‌കാരങ്ങളുടെ സ്ഥാനത്തു മനുസ്മൃതി സംസ്‌കാരം ഉയിര്‍ക്കൊണ്ടപ്പോള്‍ ഇന്ത്യയുടെ സുവര്‍ണകാലം അന്ധകാര യുഗത്തിലേക്കു വഴിമാറുകയായിരുന്നു. ബി സി 185 മുതല്‍ ആരംഭിച്ച ചാതുര്‍വര്‍ണ്യ സമ്പ്രദായം ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെ പിന്നേയും 500 സംവത്സരങ്ങളോളം പിറകിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. അതിന്റെ പരിണിതഫലമായി ഇന്ത്യയില്‍ മനുഷ്യത്വം മരവിച്ചു പോയി. ഇന്നും ഇവിടെ 'മനുഷ്യര്‍' ഇല്ല. എല്ലാം ഹിന്ദുവോ ക്രിസ്ത്യനോ മുസല്മാനോ ആണ്. അതുമാത്രമല്ല എല്ലാവരും ജാതിയുടെ മാറാലകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുകയാണ്. 

കറുത്ത വര്‍ഗക്കാരനെ കാണുമ്പോള്‍ ആര്‍ഷ സംസ്‌കാര പ്രേമികള്‍ക്കു മനംപുരട്ടലു ണ്ടാകുന്നത് അതുകൊണ്ടാണ്. അവരെ സകുടുംബം ചുട്ടുകരിക്കുന്നതും അതുകൊണ്ട ല്ലാതെ മറ്റൊന്നുകൊണ്ടുമല്ല.

ഇതെല്ലാം ചരിത്ര സത്യങ്ങളാണ്. തെളിവുകള്‍ സുലഭം. 2000 ആണ്ടുക ളായി അനുവര്‍ത്തിച്ചു വരുന്ന ക്രൂര നയങ്ങള്‍ ഇന്നും തുടരുകയാണ്. 1982 മുതല്‍ 1986 വരെ ജാതിയുടെ പേരില്‍ സവര്‍ണരാല്‍ വധിക്കപ്പെട്ട അയിത്ത ജാതിക്കാരുടെ എണ്ണത്തിന്റെ കണക്കു കേള്‍ക്കുമ്പോള്‍ ഇക്കാലത്ത് ജാതിക്കെതിരായ സമരത്തിന്റെ പ്രസക്തി യെന്താണെന്ന് ചോദിക്കാന്‍ ധൈര്യപ്പെടുന്ന ഉപരിവര്‍ഗക്കാരെ അല്പമെങ്കിലും ചിന്തിക്കാന്‍ പ്രേരിപ്പിക്കാതിരിക്കില്ല.

സര്‍ക്കാരിന്റെ കണക്കനുസരിച്ച് 1982 മുതല്‍ 1986 വരെ പട്ടികജാതി ക്കാരില്‍ 3200 പേര്‍ അരുംകൊല ചെയ്യപ്പെടുകയും 4400 സ്ത്രീകള്‍ മാനഭംഗപ്പെടുകയും ഗിരിവര്‍ഗ ക്കാരില്‍ 728 പേര്‍ വധിക്കപ്പെടുകയും 1273 സ്ത്രീകള്‍ മാനഭംഗപ്പെടുകയും ചെയ്തിട്ടുണ്ട്. ഉത്തരപ്രദേശവും മധ്യപ്രദേശവും ബീഹാറും ആന്ധ്രയും കൂട്ടക്കൊലക്കും ചുട്ടുകരിക്കലിനും മാനഭംഗപ്പെടു ത്തലിനുമുള്ള അവാര്‍ഡി നര്‍ഹത നേടിയ സംസ്ഥാനങ്ങളാണ്.

അയിത്ത ജാതിക്കാരെ കൂട്ടക്കൊല ചെയ്തതിന്റെ പേരില്‍ 38,874 കേസുകള്‍ മധ്യപ്രദേശിലും 37,096 കേസുകള്‍ ഉത്തരപ്രദേശിലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. രജിസ്റ്റര്‍ ചെയ്യപ്പെടാത്തവ ലക്ഷക്കണ ക്കിനാണുള്ളത്. ഈ കണക്കുകള്‍ ഇന്ത്യാ മഹാ രാജ്യത്തിന്റെ രാജ്യസഭയുടെ മേശപ്പുറത്തു വെക്കപ്പെട്ട രേഖകളിലുള്ളവയാണ് (കേരള കൗമുദി ദിനപത്രം 8-12-1986)

1980 ഫെബ്രുവരി 26 ആം തിയതി രാത്രിയില്‍ ബീഹാറിലെ പിപ്ര ഗ്രാമത്തില്‍ നടന്ന അതിദാരുണമായ കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പത്രങ്ങളില്‍ പ്രത്യക്ഷ പ്പെട്ടിരുന്നു. പാതിരാവിന്റെ ആരംഭത്തില്‍ 500ഓളം അക്രമികള്‍ അയിത്ത ജാതിക്കാര്‍ പാര്‍ക്കുന്ന ഗ്രാമത്തില്‍ കടന്ന് കണ്ണില്‍ക്കണ്ടതായ കുടിലുകളെല്ലാം അഗ്നിക്കിരയാക്കി. കുടിലുകള്‍ കത്തിക്കരിയുന്നതു കണ്ട് പ്രാണരക്ഷാര്‍ത്ഥം ഓടിയൊളിക്കാന്‍ ശ്രമിച്ചവരെ തടഞ്ഞുനിര്‍ത്തി വെടിവെച്ചു നിലത്തിടുകയും പിടയുന്ന പ്രാണനോടെ അവരെ കുടിലുകള്‍ കത്തുന്ന അഗ്നിയിലേക്ക് വലിച്ചെറി യുകയും ചെയ്തു. ആ പാവങ്ങള്‍ ഈയലുപോലെ കരിഞ്ഞൊടുങ്ങി. അനേകം സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെട്ടു. നൂറുകണക്കിന് പാവങ്ങള്‍ അരുംകൊല ചെയ്യപ്പെട്ടുവെങ്കിലും സര്‍ക്കാര്‍ കണക്കനുസരിച്ച്, ജീവന്‍ നഷ്ടപ്പെട്ടത് 14 പേര്‍ക്കാണ ത്രേ! കൊച്ചു കുഞ്ഞുങ്ങളുടെ ജീവന്‍ തീയില്‍ക്കിടന്നു പൊരിയുന്ന കാഴ്ചകണ്ട് രസിക്കുകയായിരുന്നു ആക്രമികള്‍. ബീഹാറില്‍ത്തന്നെ പരസബീഗയിലും നാരായണ്‍പൂരിലും നടന്നുകഴി ഞ്ഞിരുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയായി സംഭവിച്ച തായിരുന്നു ഈ ക്രൂരതകള്‍.

1966-76 കാലഘട്ട ങ്ങള്‍ക്കിടയില്‍ ഇന്ത്യയൊട്ടാകെ 10,000 മര്‍ദ്ദന കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 1976 ല്‍ മാത്രം 126 അയിത്തജാതിക്കാരെ കൂട്ടക്കൊല ചെയ്തു. 1977 ജൂലൈ വരെ ബീഹാറില്‍ 41 പേരെയും മധ്യപ്രദേശില്‍ 31 പേരെയും കൊന്നു. 1978 ല്‍ ആകെ കൊലചെയ്യപ്പെട്ടത് 243 പേരും ബലാത്സംഗം ചെയ്യപ്പെട്ടത് 304 സ്ത്രീകളും ആയിരുന്നു. 1979-80 കാലഘട്ടത്തില്‍ ബീഹാറില്‍ 1000 അയിത്തജാതിക്കാര്‍ അരിഞ്ഞു വീഴ്ത്തപ്പെട്ടു. നക്‌സലിസത്തിന്റെ മുദ്രകുത്തി യഥാര്‍ത്ഥത്തില്‍ നടന്ന കൊലപാതക ങ്ങളും ശതാംശം പോലും ഈ കണക്കുകളിലില്ല. കാരണം ഈ അശരണര്‍ കൊലചെയ്യപ്പെട്ടാല്‍ സവര്‍ണ ഉദ്യോഗസ്ഥര്‍ കേസെടു ക്കാറില്ല. എടുക്കുന്ന കേസുകള്‍ക്ക് തെളിവും ലഭിക്കുകയില്ല. ധനവാന്മാ രായ ജമീന്ദാന്മാരുടെ പ്രേരണയില്‍ ഗുണ്ടകള്‍ നടത്തുന്ന കൊലപാത കങ്ങള്‍ തേഞ്ഞുമാഞ്ഞു പോകുന്നു. 


ചെന്താരശ്ശേരി
പിപ്രയിലെ പോലെ തന്നെ കുപ്രസിദ്ധി നേടിയ സ്ഥലങ്ങളാണ് ബല്ചിയും പരസ്ബിഗയും ദോഹയും. ബീഹാറിലെ ബെല്ചിയില്‍ 1977 മെയ് 27 ന് പട്ടാപ്പകല്‍ ഒരു അയിത്ത ജാതിക്കാരനെ വെടിവെച്ചു കൊല്ലുകയും 13 പേരെ കയ്യും കാലും കെട്ടി ജീവനോടെ ചുട്ടെരിക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ കീഴ് വെണ്‍മണിയില്‍ 1968 ഡിസംബര്‍ 25 ആം തിയതി രാത്രി 8 മണിക്ക് ഗോപാലകൃഷ്ണ നായിഡുവിന്റെ നേതൃത്വത്തില്‍ ഗുണ്ടകള്‍ ഗ്രാമം വളയുകയും ഒരു വീട്ടില്‍ അഭയം തേടിയ 40 പേരെ അതിനകത്തിട്ട് ചുട്ടെരിക്കുകയും ചെയ്തു. നക്‌സലൈറ്റുകള്‍ ഈ പാവങ്ങളുടെ തുണക്ക് ഓടിയെത്തുന്നുവെന്ന കാരണം കൊണ്ടും അയിത്തജാതിക്കാര്‍ 'നക്‌സലൈറ്റുകള്‍' എന്ന് മുദ്രകുത്തപ്പെട്ട് പൊലീസിന്റെ കൂടി മര്‍ദ്ദനങ്ങള്‍ക്കും ഇരയായിരുന്നു. കടലിനും സാത്താനു മിടക്കായിരുന്നു അവരുടെ സ്ഥിതി. പല ദുരന്തങ്ങളേയും മാടിവിളിക്കുന്നത് സാമൂഹികവും സാമ്പത്തികവുമായ പ്രശനങ്ങളാണ്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ കൂലിയായ അഞ്ചര രൂപ നല്കുവാന്‍ പല ഭൂവുടമകളും വിസമ്മതിക്കുന്നു. ഏത് പ്രശ്‌നങ്ങളുടേയും പിന്നില്‍ ജാതി തലയുയര്‍ത്തി നില്ക്കുന്നു. അയിത്ത ജാതിക്കാരനായി ജനിച്ചുപോയാല്‍ ജന്മാവകാശങ്ങള്‍ അടിയറ വെക്കണ മെന്നതാണ് സവര്‍ണ ഭൂസ്വാമികളുടെ നിയമം. ജനനം കൊണ്ട് അയിത്ത ജാതിയില്‍ പെട്ടുപോയി എന്ന കാരണം കൊണ്ട് അടിസ്ഥാന പരമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. തലമുറ തലമുറകളായി അനീതികളെ ചോദ്യം ചെയ്യാതെ കഴിഞ്ഞിരുന്ന ഒരു ജനതയുടെ പുത്തന്‍ തലമുറ അവകാശങ്ങള്‍ക്കു വേണ്ടി അടരാടുമ്പോള്‍, അസഹിഷ്ണുക്കളായ യജമാനവര്‍ഗം നക്‌സലിസം പറഞ്ഞ് ചോരകൊണ്ട് കളിക്കുകയാണ്. അമ്മപെങ്ങന്മാര്‍ മാനഭംഗം ചെയ്യപ്പെടുന്നത് നോക്കി നില്ക്കാനാവാതെ ആത്മാഭിമാനികളായ ചെറുപ്പക്കാര്‍ ചെറുത്തുനില്പിന് തയാറാകുമ്പോള്‍ അവര്‍ നിഷ്‌കരുണം കശാപ്പു ചെയ്യപ്പെടുന്നു. 1977 ല്‍ ബല്ചിയിലും പരസ്ബാഗായിലും സംഭവിച്ചത് അതാണ്. 

ഈ തകരാറുകള്‍ സംഭവിക്കുന്നത് സാമ്പത്തിക പ്രശ്‌നങ്ങളുടെ അടിസ്ഥാ നത്തില്‍ മാത്രമല്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു കഴിഞ്ഞാലും സാമൂഹ്യ പ്രശ്‌നങ്ങള്‍ കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കും.

സഹസ്രാബ്ദങ്ങളായി ഇന്ത്യാരാജ്യത്ത് നിലനില്ക്കുന്ന ജാതിവൈരത്തിന് എക്കാലവും ഇരയാകുന്നവര്‍ നാഗവര്‍ഗക്കാരുടെ പിന്മുറക്കാരായ ജനവിഭാഗങ്ങളാണ്. അവരുടെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹാരം കാണേണ്ടവയാണ്. ഡോ. അംബേഡ്കര്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി യില്‍ ദീര്‍ഘദര്‍ശനം ചെയ്തതു പോലെ മര്‍ദ്ദനം കൊണ്ടു സഹികെടു കയും ഇച്ഛാഭംഗപ്പെടുകയും ചെയ്ത ജനത രോഷാകുല രാകുകയും എല്ലാ മൂല്യങ്ങളേയും തച്ചുടക്കുകയും ചെയ്യില്ലനാനരു കണ്ടു! ഈ ക്രൂരതകളുടെ ആധിക്യം ചങ്കില്‍ തറച്ചപ്പോഴാണ് അയിത്ത ജാതിക്കാര്‍ക്ക് ആത്മരക്ഷക്ക് ആയുധം നല്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു കേന്ദ്ര അഭ്യന്തര മന്ത്രിയായി രുന്നപ്പോള്‍ ജഗ്ജീവന്‍ റാമിനു പോലും പറയേണ്ടതായി വന്നത്.

ഇന്തോ ആര്യന്‍ സംസ്‌കാരത്തെ നഖശിഖാന്തം എതിര്‍ത്ത ജൈന - ബുദ്ധ മതാനുയായികളുടെ പിന്മുറക്കാരാണ് ഇന്ന് യാതന അനുഭവിക്കുന്നത്. ഇന്നും ഇന്തോ ആര്യന്‍ സംസ്‌കാരത്തിന്റെ കുടപിടിക്കുന്നവര്‍ ഈ ആദിഇന്ത്യരോട് ശത്രിതയിലാണ്. അവരോടുള്ള പകതീര്‍ക്കുന്ന ചരിത്ര മാണ് ബി സി 185 മുതല്‍ ഇന്ത്യക്കുള്ളത്.
---------------------
2004 ല്‍ മൈത്രി ബുക്‌സ് തിരുവനന്തപുരം പ്രസിദ്ധീകരിച്ച, ടി എച്ച് പി ചെന്താരശ്ശേരിയുടെ 'ചാതുര്‍വര്‍ണ്യവും അംബേഡ്കറിസവും' എന്ന പുസ്തകത്തില്‍ നിന്നും..