"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 16, ചൊവ്വാഴ്ച

കേരളത്തില്‍ ബുദ്ധിസത്തിന്റെ തിരിച്ചുവരവ് - കെ. രാമന്‍കുട്ടി

കെ രാമന്‍കുട്ടി
ഏതാണ്ട് അരനൂറ്റാണ്ടു കാലത്തോളം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമായി പ്രവര്‍ത്തിച്ച ആത്മസുഖം അനിര്‍വചനീയമാണ്. ഗൗരവമായ സംഘടനാ പ്രവര്‍ത്തനം 1979 ലാണ് ആരംഭിക്കുന്നത്. എഴുപതുകളില്‍ പട്ടികജാതി/ പട്ടികവര്‍ഗ്ഗ എംപ്ലോയീസ് അസോസിയേഷനുമായി ബന്ധപ്പെട്ട് സഹായിച്ചിട്ടുമുണ്ട്. അന്ന് അതിന്റെ പ്രസിഡന്റ് തിരുവനന്തപുരത്ത് ഡെപ്യൂട്ടി കളക്ടറും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറുമായിരുന്ന കെ.എം.ജനാര്‍ദ്ദനനായിരുന്നു. ജനാര്‍ദ്ദനനും ഞാനും അയാള്‍ പാലാക്കാട് സ്‌പെഷ്യല്‍ തഹസില്‍ദാരായിരുന്ന കാലം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. 1974-ല്‍ ഞാന്‍ തിരുവനന്തപുരത്തു നിന്നും ''ജലധാര'' വാരിക പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ ബന്ധം കൂടുതല്‍ ദൃഢതരമായി. എന്റെ അന്നത്തെ പ്രധാന സുഹൃത്തുക്കളില്‍ അഗ്രിക്കള്‍ച്ചര്‍ കോളേജില്‍ എന്റര്‍മോളജി പ്രൊഫസറായിരുന്ന എന്‍. ജെ.നാരായണന്‍, മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഡോ. ഗംഗാധരന്‍, ഡോ.റ്റി.രാമന്‍ എന്നിവരുമായി ഗാഢമായ ബന്ധമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ജനാര്‍ദ്ദനന്റെ സ്‌നേഹപൂര്‍വ്വമായ ക്ഷണം സ്വീകരിച്ച് ഞങ്ങളെല്ലാം ഒരു ടൂറിസ്റ്റ് ബസ് പിടിച്ച് അതിലാണ് എറണാകുളത്തു പോയത്. അവിടെയെത്തിയപ്പോള്‍ ഞാനും ജനാര്‍ദ്ദനനും എന്‍.ജെ. നാരായണനും, ഡോ. ഗംഗാധരനും, രാമനും, എക്‌സൈസ്. എം. സുരേന്ദ്രനും ഒരുമിച്ച് കൊളംബോ ഹോട്ടലില്‍ കാലത്ത് കാപ്പി കുടിക്കാനെത്തി. ഒരു സൈഡില്‍ നിരന്നിരുന്ന് കഴിക്കാനുള്ള ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുക്കുന്നതിനിടയില്‍ എതിര്‍വശത്ത് മൂന്നുനാലാളുകള്‍ ഇരിക്കുന്നേടത്തു നിന്നും ഒരു അഭിവാദ്യം വന്നു. നോക്കിയപ്പോള്‍ അന്നത്തെ എന്‍.ജി.ഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി ഇ. പത്മനാഭന്‍ ചിരിച്ചുകൊണ്ട് എന്താണ് പുതിയ പരിപാടി എന്ന് തിരക്കുകയായിരുന്നു. കൂടെ പില്‍കാലത്ത് സി.പി.എം.തൃശൂര്‍ ജില്ലാ സെക്രട്ടറിയും രാജ്യസഭാം ഗവുമായ പി.ആര്‍. രാജനുമുണ്ടായിരുന്നു. പട്ടികജാതിക്കാ രായ ഉദേ്യാഗസ്ഥന്മാരുടെ സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കുന്നു വെന്നും അതിന്റെ സംസ്ഥാന പ്രസിഡന്റ് കെ.എം.ജനാര്‍ദ്ദനനാണ് കൂട്ടത്തിലുള്ളതെന്നും ഞാന്‍ തെല്ലഭിമാനത്തോടെ പത്മനാഭനോട് പറഞ്ഞു. അതിനും ഒരു കാരണമുണ്ടായിരുന്നു. അറുപതുകളിലെ എന്‍.ജി.ഒ. സമരത്തില്‍ എന്നെ കൊല്ലത്തു വച്ച് നാലുപ്രാവശ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യം അറസ്റ്റ് ചെയ്തത് ഉത്തമന്‍ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും രണ്ടാമത് അന്ന് കൊല്ലത്ത് എ.എസ്.പി ആയിരുന്ന, പില്‍ക്കാലത്ത് ഡി.ജി.പി ആയി റിട്ടയര്‍ ചെയ്ത തമിഴ്‌നാട്ടുകാരന്‍ തങ്കരാജുമായിരുന്നു.

അതിനുമുമ്പ് പത്മനാഭനെ എന്‍.ജി.ഒ യൂണിയനിലേക്ക് കൊണ്ടുവന്നതും എന്റെ പങ്കാളിത്തത്തോടെയായിരുന്നു. അല്‍പ്പസ്വല്‍പ്പം എന്‍.ജി.ഒ പ്രവര്‍ത്തനമുണ്ടായിരുന്ന പത്മനാഭന്‍ അന്ന് പാലക്കാട്ട് സുല്‍ത്താന്‍ പേട്ടയ്ക്ക് അടുത്ത് എന്‍.ജി.ഒ ഹോം നടത്തിയിരുന്നു. മെസും നടത്തി. ജി.ജി. സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ കടമായി വാങ്ങുമായിരുന്നു. എന്തുകൊണ്ടോ നഷ്ടമായി കടം വര്‍ദ്ധിച്ചു. അന്ന് പാലക്കാട് എ.ഇ.ഒ ആഫീസില്‍ ക്ലാര്‍ക്കായിരുന്ന പത്മനാഭന്‍ എല്ലാം ഉപേക്ഷിച്ച് ആലത്തൂര്‍ എ.ഇ.ഒ ഓഫിസിലേക്ക് മാറ്റം വാങ്ങി പാലായനം ചെയ്തു. പത്മനാഭന്‍ ഒരു നല്ല സംഘാടകനാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഞാനന്ന് പാലക്കാട്ട് ജില്ലാ വ്യവസായ ആഫീസിലായിരുന്നു. എന്‍.ജി.ഒ നേതാക്കളില്‍ പ്രമുഖനായ ചെല്ലപ്പന്‍പിളളയും തേവലക്കരക്കാരന്‍ ശ്രീധരന്‍ പിള്ളയും പാലക്കാട്ടു വന്ന് ഞാനുമായി കൂടിയാലോചിച്ചു. ഞങ്ങള്‍ പത്മനാഭന്റെ കടങ്ങള്‍ തിട്ടപ്പെടുത്തി. ജി.ജി. സ്റ്റോറില്‍ തന്നെ എഴുന്നൂറോളം രൂപയുടെ കടമുണ്ടായിരുന്നു. എന്‍.ജി.ഒ ഹോം നടത്തിയിരുന്ന കെട്ടിടത്തിന്റെ വാടക ബാക്കിയും ചേര്‍ത്ത് ആയിരത്തോളം രൂപ പത്മനാഭന്റെ ഭാര്യാ പിതാവ് മലമ്പുഴ എം.എല്‍.എ ആയ കുഞ്ഞുരാമന്‍ മാസ്റ്ററുടെ കയ്യില്‍ നിന്നും ഞങ്ങള്‍ മൂന്നാളും ചേര്‍ന്ന് വാങ്ങി. പത്മനാഭന്റെ കടമെല്ലാം തീര്‍ത്ത് നേരെ ആലത്തൂരെത്തി പത്മനാഭന്റെ കയ്യില്‍ നിന്നും പാലക്കാട് ഡി.ഇ.ഒ ഓഫീസിലേക്ക് മാറ്റത്തിന് അപേക്ഷ എഴുതി വാങ്ങി ട്രാന്‍സ്ഫര്‍ ഒപ്പിച്ചു. അയാളെ മീറ്റിംഗ് വിളിച്ചു കൂട്ടി ജില്ലാകമ്മിറ്റി സെക്രട്ടറിയാക്കി തെരഞ്ഞെടുത്തു. അതിനുശേഷം പത്മനാഭന്റെ വളര്‍ച്ച പടിപടിയായി അതിശയകരമായിരുന്നു. അങ്ങനെ അടുപ്പമുള്ള ഒരാളാണ് ഞാനെന്ന് എന്റെ കൂടെയുള്ളവര്‍ക്കറിയില്ലായിരുന്നു. എന്നുമാത്രമല്ല, ആള്‍ ഇന്‍ഡ്യാ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോ യീസ് കോണ്‍ഫെഡറേഷന്‍ തിരുവനന്തപുരം സമ്മേളനത്തില്‍ ഇംഗ്ലീഷ് ഭാഷ നല്ല വശമുണ്ടായിരു ന്നതുകൊണ്ട് ആന്ധ്രാപ്രദേശ് ഗവര്‍ണറുടെ സെക്രട്ടറിയായിരുന്ന ശ്രീരാമുലുവും (അന്നത്തെ കോണ്‍ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍) പഞ്ചാബിലെ അദ്ധ്യാപക നേതാവ് ധില്ലല്‍ തുടങ്ങി ദേശീയ നേതാക്കള്‍ ക്കെല്ലാം എന്നെ പ്രാണനായിരുന്നു. ഇ. പത്മനാഭനെ പരിചയപ്പെടുത്തി യപ്പോള്‍ എന്റെ കൂടെയുണ്ടായിരുന്നവര്‍ പ്രതേ്യ കിച്ച് ജനാര്‍ദ്ദനന്‍ പിന്നെ ഇരിക്കാതെ ഭയഭക്തി ബഹുമാനത്തോടെ നിന്നത് എനിക്ക് നാണക്കേടാണ് സംഭാവന ചെയ്തത്. അതാണ് എംപ്ലോയീസ് അസോസിയേഷനുമായി അകലാനുള്ള ഒരു കാരണം. രണ്ടാമത്തെ കാരണം ബഹുരസമാണ്. ജനാര്‍ദ്ദനന് ഒരു ടേം കൂടി പ്രസിഡന്റായിരി ക്കണം. അതിന് ജനാര്‍ദ്ദനന്‍ കണ്ടുപിടിച്ച കുറുക്കുവഴി സബ് കാസ്റ്റിസമായിരുന്നു. അദ്ദേഹം ഓരോരുത്തരേയും സമീപിച്ച് സ്വന്തം ജാതി വെളിപ്പെടുത്തി. പങ്കെടുത്തവരില്‍ ഭൂരിഭാഗവും തന്റെ ജാതിക്കാരാണെന്ന് ഉറപ്പുവരുത്തി. ഒരിക്കല്‍ കൂടി പ്രസിഡന്റാകാന്‍ പ്രചാരണം നടത്തി.

പക്വമതികളും ഉപജാതി ചിന്തകള്‍ക്കതീരായി പ്രവര്‍ത്തിച്ചിരുന്ന ഡോ. ഗംഗാധരനും, ഡോ. രാമനും, എന്‍.ജെ. നാരായണനും അത് ഒട്ടും സഹിച്ചില്ല. അവര്‍ പ്രിഡന്റാകാന്‍ തയ്യാറുള്ള മറ്റേതെങ്കിലും ജാതിക്കാരനെ തിരഞ്ഞു. അങ്ങനെയാണ് സര്‍വ്വ സമ്മതനായി എം.സുരേന്ദ്രനെ പ്രസിഡന്റാക്കിയത്. പെരിനാട് കൃഷ്ണനെ ജനറല്‍ സെക്രട്ടറിയുമാക്കി. ഞാന്‍ പത്രപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.1979-ല്‍ ഡോ. സി. സി. പ്രസാദ് Ex-MLA അന്തരിച്ചപ്പോള്‍ സ്‌നേഹബന്ധത്തിന് വഴങ്ങി ഞാന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. 1983-ല്‍ പറയരെ യോജിപ്പിക്കാനുള്ള ശ്രമത്തില്‍ കോട്ടയത്ത് ലയന സമ്മേളനം സംഘടിപ്പിച്ച് അന്നത്തെ മുഖ്യമന്ത്രി ശ്രീ.കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്തത് ചരിത്രമായിരുന്നു. അതിനുശേഷം ചാത്തന്‍ മാസ്റ്റര്‍ കെ.കെ. മാധവന്‍ Ex-MP, കല്ലട നാരായണന്‍ എന്നിവര്‍ നിര്‍ബന്ധിച്ച് വിപുലമായി ഐക്യത്തിനായി മുഴുവന്‍ സമുദായങ്ങളെയും യോജിപ്പിച്ച് ഒരു പൊതുവേദിക്ക് രൂപംകൊടുക്കണമെന്നും അതിന് ഞാന്‍ നേതൃത്വം നല്‍കണമെന്നും നിര്‍ബന്ധിച്ചു. അങ്ങനെയാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ സംയുക്ത വേദിക്ക് രൂപം നല്‍കിയത്. ഞാനതിന്റെ ചെയര്‍മാനായി രിക്കണമെന്ന് ചാത്തന്‍മാസ്റ്റര്‍ക്ക് നിര്‍ബന്ധമായിരുന്നു. കൂട്ടത്തില്‍ ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരാള്‍ ചെയര്‍മാനാകണമെന്ന് ഞാന്‍ ശഠിച്ചു. അപ്പോഴാണ് സെക്രട്ടറിയറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്ന ശങ്കരനും, ലായിലെ സുബ്രഹ്മണ്യനും പി.കെ.രാഘവനുമായി ചര്‍ച്ച ചെയ്ത് കെ.പി.എം.എസ്സില്‍ മെമ്പര്‍ഷിപ്പ് എടുപ്പിച്ചത്. അങ്ങനെ സംയുക്ത വേദിയുടെ ചെയര്‍മാനാകാന്‍ ഒരാളെ കിട്ടി.

തൊണ്ണൂറുകളുടെ അവസാനം ഭരണഘടന അനുശാസിക്കുന്ന പ്രമോഷനില്‍ സംവരണം, സൂപ്പര്‍സ്‌പെഷ്യാലിറ്റി തുടങ്ങിയ പട്ടികജാതി/പട്ടികവര്‍ഗ്ഗ അവകാശങ്ങള്‍ സുപ്രീംകോടതി റദ്ദാക്കിയപ്പോള്‍ പ്രതികരിക്കാന്‍പോലും കഴിയാതെ ദുര്‍ബല വിഭാഗങ്ങള്‍ വിഷമത്തിലായി. കോടതി ഉത്തരവി നെതിരെ പ്രതികരിച്ചാല്‍ കോടതിയലക്ഷ്യമായിത്തീരുമെന്നും എല്ലാവരും ഭയപ്പെട്ടു. അങ്ങനെയിരിക്കെയാണ് ചില മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ഇന്‍ഡ്യാ തലസ്ഥാനത്ത് ഒരു ഉദേ്യാഗസ്ഥ യുവാവ് കുറെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് മുദ്രാവാക്യം മുഴക്കി സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തിയതായിരുന്നു വാര്‍ത്ത. എന്നില്‍ അത് പ്രത്യാശയുണര്‍ത്തി. ഞാന്‍ തൊട്ടടുത്ത ദിവസം ഡല്‍ഹിയിലേക്ക് തിരിച്ചു. കേരളാ ഹൗസില്‍ ക്യാമ്പ് ചെയ്തുകൊണ്ട് ഡല്‍ഹിയിലും പ്രാന്തപ്രദേശ ങ്ങളിലും സാഹസികരായ യുവാക്കളെ തേടി ഞാന്‍ പരതി. ദിവസ ങ്ങളുടെ അലച്ചിലിനൊടുവില്‍ ബംഗാളി മാര്‍ക്കറ്റിന്റെ ഓരത്ത് ഒരു സെല്ലാറില്‍ ഒരു കൂട്ടം യുവാക്കളുടെ പ്രവര്‍ത്തനമുണ്ടെന്ന് പറഞ്ഞറിഞ്ഞ് ഞാന്‍ അവിടെയെത്തി. അവിടെ വിവിധ വേഷങ്ങളും വിവിധ ഭാഷക്കാരുമായ യുവാക്കളെ പരിചയപ്പെട്ടു. അവരുടെ തലവന്‍ എത്തുമെന്നും പരിചയപ്പെടുത്താമെന്നും ഒരാള്‍ പറഞ്ഞു. അര മണിക്കൂര്‍ കാത്തിരിപ്പിനുശേഷം രാംരാജ് എന്ന മെലിഞ്ഞ യുവാവ് എത്തി. കൂട്ടത്തില്‍ തോക്കുധാരികളായ രണ്ട് സ്വകാര്യ പട്ടാളക്കാരുമുണ്ടായിരുന്നു. ഞാന്‍ പരിചയപ്പെട്ടു. അദ്ദേഹമെന്ന ആലിംഗനം ചെയ്തു. കേരളത്തില്‍ നിന്നും ഒരു പ്രതിനിധിയെ കിട്ടിയ സന്തോഷത്തിലായിരുന്നു അദ്ദേഹം. അന്നുതന്നെ നാലായിരം രൂപയടച്ച് ഞാന്‍ കേരളത്തിലെ സംയുക്ത വേദിയെ കോണ്‍ഫെഡറേഷനില്‍ അഫിലിയേറ്റു ചെയ്തു. പിന്നീടങ്ങോട്ട് റാലികളുടെ അഭിഷേകമായിരുന്നു. എന്നും ഞാന്‍ ശ്രദ്ധാകേന്ദ്രമായി മാറി. 2000-ല്‍ ഞങ്ങള്‍ നടത്തിയ മഹാറാലി ദലിത്-ആദിവാസി സമൂഹത്തിന്റെ മലവെള്ളപ്പാച്ചിലായി മാറി. ഏതാണ്ട് ഏഴെട്ടു ലക്ഷം ആളുകള്‍ പങ്കെടുത്ത റാലി സ്വാതന്ത്ര്യത്തിനുശേഷം ഡല്‍ഹി കണ്ട ഏറ്റവും വലിയ പുരുഷാരമാണെന്നും വിലയിരുത്തപ്പെട്ടു. ആ റാലിക്കിടയില്‍ ചെയര്‍മാന്‍ റാംരാജ് എന്നെ രാംലീലാ മൈതാനിയിലെ ഉയര്‍ന്ന സ്റ്റേജിലേക്ക് മൈക്കിലൂടെ ക്ഷണിച്ചു. സ്റ്റേജിന്റെ മുന്‍നിരയിലായിരുന്ന മുന്‍ പ്രധാനമന്ത്രി വി.പി.സിംഗ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ദേശീയ സെക്രട്ടറി സുര്‍ജിത് സിംഗ്, ഭൂട്ടാസിംഗ്, രാം വിലാസ് പാസ്വാന്‍, ചന്ദ്രജിത്ത് യാദവ് തുടങ്ങി പഴയ നിരയിലെ നേതാക്കളെയെല്ലാം എന്നെ പരിചയ പ്പെടുത്തി. രണ്ടു വാക്ക് യോഗം തുടങ്ങുന്നതിനു മുമ്പ് സംസാരിക്കണ മെന്നും അദ്ദേഹം ആവ അവശതകളുടെ നടുവിലാണ്.

കുട്ടനാട്ടിലെ പട്ടികജാതിക്കാര്‍ ഉപജീവനത്തിനായി ആശ്രയിക്കുന്നത് നെല്‍കൃഷിയും അനുബന്ധതൊഴിലു കളുമാണ്. ആകെ 110 ദിവസം കൊണ്ടു വിളവെടുക്കുന്ന നെല്‍കൃഷിയുമായി ബന്ധപ്പെട്ട തൊഴില്‍ ദിനങ്ങളാണ് ഇവര്‍ക്കു ലഭിക്കുന്നത്. ഇതാകട്ടെ നിലമൊരുക്കല്‍, വിത്തുവിതയ്ക്കല്‍, വളമിടീല്‍, കളപറി, ഞാറുനടീല്‍, കൊയ്ത്ത്, മെതി. (കൊയ്ത്ത് മെതിയന്ത്രം ഉപയോഗത്തില്‍ വന്നതോടെ ഈ ഇനത്തിലെ വരുമാനവും നിലച്ചുപോയി.) ഈ ഇനത്തിലെല്ലാംകൂടി കിട്ടുന്നത് ഇരുപത്തഞ്ചോ ഇരുപത്താറോ ദിവസങ്ങളാണ്. ഒരു വര്‍ഷത്തില്‍ ആകെ കിട്ടുന്ന തൊഴില്‍ദിനങ്ങളാണ് ഇത്രയും. ബാക്കി ദിവസങ്ങളില്‍ ഉപജീവനത്തിനു വഴികാണാതെ അര്‍ദ്ധപട്ടിണിയിലും മുഴുപ്പട്ടിണിയിലും കഴിയുന്നവരാണ് ഇവിടുത്തെ പട്ടികജാ തിക്കാര്‍.

അവര്‍ക്ക് ഉപജീവനത്തിനുതകുന്ന ഏതെങ്കിലും ഒരു പ്രോജക്ട് നടപ്പാക്കാന്‍ കഴിയുമായിരുന്ന പണമാണ് ഇങ്ങനെ കളഞ്ഞുകുളിച്ചി രിക്കുന്നത്. കളിവള്ളം തുഴച്ചില്‍ ഒരു കായികമത്സര ഇനമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അതി നാല്‍ വള്ളം തുഴച്ചിലില്‍ എത്ര പ്രാവീണ്യം തെളിയിച്ചാലും തുഴച്ചില്‍കാര്‍ക്ക് അന്നു കിട്ടുന്ന അനുമോദനത്തിനപ്പുറ ത്തേക്ക് ഉപജീവനത്തിന് സഹായകമായ യാതൊരു പ്രതിഫലവും ഇതില്‍ നിന്നും ലഭിക്കുന്നില്ല.

പുന്നമടക്കായലിലെ വള്ളം തുഴച്ചില്‍കാരില്‍ 40 ശതമാനം പട്ടികജാതി ക്കാരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വള്ളം തുഴച്ചില്‍ ഒരു കായികമത്സര ഇനമായി കണക്കാക്കി യിരുന്നെങ്കില്‍ ഇതില്‍ പ്രാവീണ്യം തെളിയിക്കുന്നവര്‍ക്ക് അതിനുള്ള അംഗീകാരവും പ്രതിഫലവും ലഭിക്കുമാ യിരുന്നു. ഇതില്ലാതെ വള്ളംകളി ഒരു നൈമിഷിക മാനസികോല്ലാസം അഥവാ ഒരു ജലകേളി അത്രമാത്രമായി പരിമിത പ്പെടുന്നു.

മറ്റുള്ളവരുടെ മാനസികോല്ലാസത്തിന് ഇത്ര ഭീമമായ തുക എസ് സി പി ഫണ്ടില്‍ നിന്നും ചെല വഴിച്ചത് പട്ടികജാതിക്കാ രോടു ചെയ്ത കൊടും ക്രൂരതയാണ്. നന്നാക്കാനെന്ന പേരില്‍ നടത്തിയിരിക്കുന്ന ധൃതരാഷ്ട്രാലിം ഗനമാണ്.

ഒരു കളിവള്ളം അംബേഡ്കറുടെ പേരില്‍ നീറ്റിലിറക്കി യാല്‍ പട്ടിക വിഭാഗത്തിന്റെ സാമൂഹ്യപദവി ഉയരുമോ? പട്ടികജാതിയില്‍പെട്ട ഏതെങ്കിലും ഒരു വ്യക്തിക്കോ ഒരു കുടുംബത്തിനോ ഒരു ഗ്രൂപ്പിനോ പൊതുവിലോ ഇതുമൂലം ഗുണം ലഭിക്കുന്നുണ്ടോ? ഈ നാലു കാര്യങ്ങള്‍ക്കല്ലാതെ എസ്.സി.പി. ഫണ്ടു വിനിയോഗം കുറ്റകരമല്ലേ? ഈ കുറ്റകൃത്യം ചെയ്തവര്‍ ശിക്ഷിക്കപ്പെടേണ്ടതല്ലേ?

ഭരണഘടനാശില്പിയും രാഷ്ട്രശില്പികളില്‍ ഒരാളാണ്. രാഷ്ട്രശില്പികളെ ആദരിക്കു കയാണ് ലോകമര്യാദ. ഭരണഘടനാശില്പിയുടെ പേരില്‍ പണിതിറക്കി യിരിക്കുന്ന കളിവള്ളം അവഗണി ക്കപ്പെടുന്നത് ഭരണഘടനാ ശില്പിയെ അവഗണിക്കുന്നതിനു തുല്യമാണ്.

അംബേദ്കര്‍ വള്ളം അറ്റകുറ്റപ്പ ണികള്‍ നടത്തി മത്സരയോഗ്യമാക്കണം. ഇതിലെ തുഴക്കാര്‍ക്ക് പരിശീലനവും വേതനവും നല്‍കി സംരക്ഷിക്കണം. ഇതിനായുള്ള തുക പൊതുഫണ്ടില്‍ നിന്നും കണ്ടെത്തണം. പട്ടികവിഭാക ത്തിന് ഒരു വിധത്തിലും ഗുണകരമല്ലാ ത്ത രീതിയില്‍ SCP / TSP ഫണ്ടു പാഴ് ചെലവു ചെയ്യുന്നവര്‍ ആരായാലും അവരില്‍ നിന്നും ആ തുക വസൂലാ ക്കണം. അത് SCP / TSP ഫണ്ടായി കണ്ട് അത് ചിലവഴിക്കേണ്ട പദ്ധതികള്‍ ക്കു മാത്രമായി ചെലവഴിക്കേണ്ടതാണ്.