"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 17, ബുധനാഴ്‌ച

എന്തുകൊണ്ട് മാര്‍ക്‌സിസം വീണ്ടും വായിക്കപ്പെടണം - ജോണ്‍ കെ. എരുമേലി

ജോണ്‍ കെ. എരുമേലി
മാര്‍ക്‌സിസം പുതിയ ലോകത്തെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. അത് ആഗോളീകരണമെന്ന ലോകമാണ്. ഇന്നലെ വരെ കണ്ടതിനെയെല്ലാം പ്രത്യേക രീതിയില്‍ പരിശോധിക്കേണ്ട സവിശേഷഘട്ടമാണിത്. വളരെ വ്യത്യസ്തമായ ആശയങ്ങള്‍ സംഘര്‍ഷപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്ത് മാര്‍ക്‌സിസത്തിന്റ പ്രസക്തി എന്താണ് എന്ന് പരിശോധിക്കുകാണിവിടെ. മാര്‍ക്‌സിന്റെ അനുശാസനകളുടെയും വീക്ഷണങ്ങളെയും ആകെത്തുകയാണ് മാര്‍ക്‌സിസം എന്ന് ലെനിന്‍ പറയുന്നു. ഇതു സംബന്ധമായ പല ബൃഹത് ഗ്രന്ഥങ്ങളും പഠനങ്ങളും വിശകലനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അതിനൊപ്പം മാര്‍ക്‌സിസത്തെ വിവിധ ശാഖകളുമായി ചേര്‍ത്ത്‌വെച്ച് പഠിക്കാനുള്ള ശ്രമവും ഇപ്പോള്‍ നടക്കുന്നുണ്ട്. ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിന്റെ വായനകള്‍ വീണ്ടും ശക്തമാകുന്നതിനൊപ്പം മാര്‍ക്‌സിസത്തെ പുതിയ കാലത്തുനിന്നുകൊണ്ട് വായിക്കുന്ന നവമാര്‍ക്‌സിസ്റ്റുകളുമുണ്ട്. അന്തോണിയോ ഗ്രാംഷി, അള്‍ത്തൂസര്‍, എറിക് ഹോസ്ബാം, ഹെബര്‍മാസ്, ദറിദ, ഫ്രെഡറിക് ജയിംസണ്‍, നെഗ്രി, സിസെക്ക് തുടങ്ങിയവരുടെ മാര്‍ക്‌സിസത്തെ മുന്‍നിര്‍ത്തിയുള്ള നിരീക്ഷണങ്ങള്‍ വിമര്‍ശനാത്മകമായി പരിശോധിച്ചുകൊണ്ട് വായിക്കപ്പെടേണ്ടതാണ്. ഇന്ത്യയില്‍ ഇവിടുത്തെ സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് മാര്‍ക്‌സിസത്തെ വായിക്കേണ്ടത്. ഇന്ത്യന്‍ സൊസൈറ്റി എങ്ങനെയാണ് നില്‍ക്കുന്നത് എന്ന പഠനം ഇവിടെ പ്രശസ്തമാകുന്നുണ്ട്. ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ച് അംബേദ്കര്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ മനസിലാക്കേണ്ടത് മാക്‌സിസ്റ്റുകള്‍ തന്നെയാണ്. ലോകത്തു ഏത് രീതിയിലാണെങ്കിലും മാര്‍ക്‌സിസം വീണ്ടും വായിക്കപ്പെടുകയാണ് എന്ന കാരത്തില്‍ ശത്രുക്കള്‍പോലും തര്‍ക്കമുന്നയിക്കാന്‍ ഇടയില്ല. 

മാര്‍ക്‌സിന്റെ അനുശാസനങ്ങളും വീക്ഷണങ്ങളും കേവലം പ്രമാണമാത്രങ്ങളായ വാദങ്ങളോ തത്വങ്ങളോ അല്ല. അതു മതപരമായ കല്പനകള്‍പോലെ പലകയില്‍ എഴുതി വയ്ക്കാനുള്ളതുമല്ല. അതു പ്രയോഗത്തിന്റെയും മാര്‍ഗ്ഗനിര്‍ദേശങ്ങളുടെയും സിദ്ധാന്തമാണ്. അതിന്റെ പ്രയോഗം ചരിത്രവുമായി ബന്ധപ്പെട്ടതും കാലോചിതമായി വികസിക്കുന്നതുമാണ്. ഇതാണ് മാര്‍ക്‌സിസവും മറ്റു സിദ്ധാന്തങ്ങളും തമ്മിലുള്ള കാതലായ വ്യത്യാസം. ചരിത്രപരമായി ഇതിനുള്ള ബന്ധം മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ഇപ്രകാരം പറയുന്നു: കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ സ്ഥിതഗതികള്‍ക്ക് എത്രതന്നെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഈ മാനിഫെസ്റ്റോ ഉള്‍ക്കൊള്ളുന്ന പൊതുതത്വങ്ങള്‍ മൊത്തത്തില്‍ അന്നത്തേതുപോലെ തന്നെ ഇന്നും ശരിയാണ്. വിശദാംശങ്ങളില്‍ അങ്ങുമിങ്ങും ചില ഭേദഗതികള്‍ വരുത്താമായിരിക്കാം. മാനിഫെസ്റ്റോയില്‍ തന്നെ പ്രസ്താവിച്ചിട്ടുള്ളതുപോലെ, എവിടെ എപ്പോഴായാലും ശരി ഈ തത്വങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്ന കാര്യം അപ്പോള്‍ നിലവിലുള്ള ചരിത്രപരമായ സ്ഥിതിഗതികളെ ആശ്രയിച്ചാണിരിക്കുന്നത്.''1888 - ലെ ഇംഗ്ലീഷ് പതിപ്പിനുള്ള മുഖവുരയില്‍ ഏംഗല്‍സ് ഈ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ മാര്‍ക്‌സിസം അഥവാ കമ്മ്യൂ ണിസം എപ്പോള്‍ എവിടെയായാലും തൊഴിലാളി വര്‍ഗ്ഗത്തിന്റെയും കഷ്ടതയനുഭവിക്കുന്ന ജനതയുടെയും വിമോചനത്തിനു വേണ്ടിയാണ് വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. ഓരോ രാജ്യത്തും തൊഴിലാളി വര്‍ഗമെന്നു പറയുന്നത് വ്യത്യസ്തമായ അവസ്ഥയിലുള്ളവരായിരിക്കും. അതുകൊണ്ട് പണിയെടുക്കാത്ത ചൂഷകരുടെ ഒരു ചെറിയ വിഭാഗം എന്നും അതിന്റെ ശത്രുക്കളായിരിക്കും. കമ്മ്യൂണിസം ഒരു അഖില ലോക വീഷണമായതിനാല്‍ അതിന്റെ ശത്രുതയും അത്രയധികം വിശാലമാണ്. 

'മാനവ സമുദായത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നിരുന്ന മൂന്നുരാജ്യങ്ങളില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന മൂന്നു പ്രധാന ആശയങ്ങളെ തുടര്‍ന്നു കൊണ്ടുപോകുകയും പൂര്‍ത്തീകരിക്കുകയും ചെയ്ത് പ്രതിഭാശാലിയായിരുന്നു മാര്‍ക്‌സ്. ജര്‍മ്മന്‍ ക്ലാസിക്കല്‍ തത്വശാസ്ത്രം, ഇംഗ്ലീഷ് ക്ലാസിക്കല്‍ അര്‍ത്ഥശാസ്ത്രം, ഫ്രഞ്ച് സോഷ്യലിസം അതോടൊപ്പം പൊതുവില്‍ ഫ്രഞ്ചുവിപ്ലവ സിദ്ധാന്തങ്ങളും ഇവയായിരുന്നു അവ.

എംഗല്‍സ്, മാര്‍ക്‌സ് എന്നിവര്‍ ഈ മൂന്നു വിഷയങ്ങളെയും ശരിയായി പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. അന്തിമവിശകലനത്തില്‍ സത്തയില്‍ ഇവയെ ഏകപക്ഷീയമായി ചൂഷകവര്‍ഗ്ഗത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി. അതിനായി തത്വങ്ങളിലും കണക്കുകളിലും അവള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സൂത്രപ്രയോഗങ്ങളെയും കള്ളക്കളികളെയും അദ്ദേഹം പുറത്തുകൊണ്ടുവന്നു. ഈ നിഗമനങ്ങളെല്ലാം തലകുത്തനേയാണ് നില്‍ക്കുന്നതെന്നദ്ദേഹം പ്രഖ്യാപിച്ചു. ഇതിനെ നേരെ നിര്‍ത്തിയപ്പോള്‍ അതുവരെ താത്വിക-സാമ്പത്തിക-രാഷ്ട്രീയ സാമൂഹികരംഗങ്ങളിലുണ്ടായിരുന്ന തെറ്റായ മുഴുവന്‍ പ്രവണതകളെയും തകിടം മറിച്ചു. ഇതിനുവേണ്ടിയുള്ള നീണ്ടകാല പരിശ്രമങ്ങളുടെ ഫലമായാണ് 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' മുതല്‍ 'മൂലധനം' വരെയുള്ള വിപ്ലവശാസ്ത്രീയ ഗ്രന്ഥങ്ങള്‍. ഈ പരിശ്രമത്തിനായി മാര്‍ക്‌സും ഒപ്പം ഏംഗല്‍സും തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെച്ചു. മുതലാളി വര്‍ഗ്ഗത്തിന്റെ ചരിത്രപരമായ അനിവാര്യത വരച്ചുകാണിച്ചു. മനു ഷ്യനെ മനുഷ്യന്‍ ചൂഷണം ചെയ്യാത്ത ഭരണകൂടമില്ലാത്ത കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയുടെ ആഗമനത്തെ ചൂണ്ടിക്കാണിച്ചു. അങ്ങേയറ്റംവരെ ദീര്‍ഘവീക്ഷണം നടത്താന്‍ ഈ സിദ്ധാന്തത്തിനു കഴിഞ്ഞു. മാര്‍ക്‌സിനുശേഷം മുതലാളിത്വം സാമ്രാജ്യത്വമായി വികസിച്ചു. 'സാമ്രാജ്യത്വം മുതലാളിത്വത്തിന്റെ വികസിതരൂപം' എന്നാണ് ലെനിന്‍ ഇതേക്കുറിച്ച് പറയുന്നത്. ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം തുടങ്ങിയ പദ്ധതികളിലൂടെ നവ ലിബറല്‍ സാമ്പത്തികനയം ലോക കമ്പോളങ്ങളെ കൈയ്യടക്കി. എന്നാല്‍ ഈ പുത്തന്‍ സാമ്പത്തിക പരിപാടിക്ക് സോഷ്യലിസത്തെ അഭിമുഖീകരിക്കാതെ മുന്നോട്ടുവരാന്‍ കഴിഞ്ഞില്ല. മാര്‍ക്‌സിനെയും ശാസ്ത്രീയ സോഷ്യലിസത്തെയും മറികടക്കുന്ന പുത്തന്‍ പറുദീസകള്‍ അവര്‍ ജനങ്ങള്‍ക്കു വാഗ്ദാനം ചെയ്തു. മാര്‍ക്‌സും മാര്‍ക്‌സിസവും കാലഹരണപ്പെട്ടതായി അവര്‍ പ്രഖ്യാപിച്ചു. സോവിയറ്റു റഷ്യയുടെയും സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും തകര്‍ച്ച ഇതിനിവര്‍ക്കു കരുത്തു പകര്‍ന്നു. എന്നാല്‍ ഏറെ താമസിയാതെ തന്നെ സാമ്രാജ്യത്വ ത്തിന്റെ പുത്തന്‍ പറുദീസകള്‍ കേവലം ഉട്ടോപ്യകളായി മാറി. സാമ്രാജ്യത്വ ചൂഷണത്തിനു വിധേയമായ രാജ്യങ്ങളിലെയും ഭീകരതയും അരാജകത്വവും അധാര്‍മ്മികതയും രംഗപ്രവേശനം ചെയ്തു. തന്‍ നിമിത്തം സോഷ്യലിസത്തിന്റെയും മാര്‍ക്‌സിസത്തിന്റെയും സ്വപ്നങ്ങളെ ജനകോടികളുടെ മനസ്സില്‍ നിന്നു മായ്ച്ചുകളയാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. മുതലാളിവര്‍ഗ്ഗം ആധുനിക സംഘടിത തൊഴിലാളി വര്‍ഗ്ഗത്തെ സൃഷ്ടിച്ചതു പോലെ തന്നെ അധിനിവേശ മേഖലകളിലും സാമ്രാജ്യത്വ ത്തിന്റെ ചൂഷണത്തിനു വിധേയമായ രാജ്യങ്ങളിലും ശക്തമായ ചെറുത്തു നില്‍പുകള്‍ ശക്തിപ്പെടുന്നതിന് സാമ്രാജ്യത്വം വഴിയൊരുക്കി.

നമ്മുടെ രാജ്യത്ത് ഇന്ന് പ്രത്യേക സാമ്പത്തിക മേഖലക ളുടെയും സിറ്റികളുടെയും മെഗാബസാറു കളുടെയും പേരില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വികസന പരിപാടി കള്‍ ജനോപകാര പ്രദമല്ല ജനദ്രോഹപരമാണ്. വ്യവസായ പുരോഗതിയുടെയും മറ്റും പേരില്‍ വിദേശ കോര്‍പറേറ്റുകളുടെയും ദേശീയ കുത്തകകളുടെയും താല്പര്യം സംരക്ഷിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട ഭൂപ്രദേശങ്ങളിലെ പൗരസമൂഹത്തിന്റെ അതിജീവന ത്തെയും പുനരധിവാസത്തെയും പരിഗണിക്കാതെ വന്‍പിച്ച ഒഴിപ്പിക്കലുകള്‍ നടക്കുന്നു. വിശാല ഭൂപ്രദേശ ങ്ങളിലെ പ്രത്യേകിച്ച് ആദിവാസി ഗോത്രജനവിഭാഗങ്ങള്‍ അധിവസിച്ചു വരുന്ന വനമേഖലയിലെ പ്രകൃതി വിഭവങ്ങളും ധാതുക്കളും കൊള്ളയടി ക്കാന്‍ വിദേശ കമ്പനികളും അവരുടെ പിണിയാളുകളായ ഭരണ വര്‍ഗ്ഗവും കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മോഡി യുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയിരിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാര്‍ ഇതിന് ആക്കം കൂട്ടിയിരിക്കുകയാണ്. ഇതിന്റെ ഫലമായി ഈ പ്രദേശ ങ്ങളിലെ ജനങ്ങള്‍ കൂടുതല്‍ തകര്‍ക്കപ്പെട്ട കാട്ടുപറവകളെപോലെ ചിതറിക്കപ്പെടുകയാണ്. ഇവിടെ അതിജീവനത്തിനും നിലനില്‍പിനും വേണ്ടിയുള്ള പോരാട്ടവും നടക്കുന്നു. ഒപ്പം ഭീകരതയും ഭരണകൂട ഭീകരതയും അരങ്ങേറുമ്പോള്‍ യഥാര്‍ത്ഥ ചെറുത്തുനില്പുകള്‍ ഇവിടെ തകര്‍ക്കപ്പെടുന്നു. 

കമ്മ്യൂണിസ്റ്റുകാര്‍ വികസനത്തിനെതിരാണെന്നുള്ള ഒരാക്ഷേപം ഇവിടെ ഉയര്‍ന്നുവരുന്നതു കാണാം. എന്നാല്‍ ആക്ഷേപം ശരിയല്ല. മറിച്ച് മറ്റാരെയുംകാള്‍ സാമൂഹികനീതിയും പുരോഗതിയും കാംക്ഷിക്കുന്ന വരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഒരു പുത്തന്‍ സാമൂഹിക സൃഷ്ടിക്കു വേണ്ടിയാണ് കമ്മ്യൂണിസ്റ്റുകാര്‍ എപ്പോഴും നിലകൊള്ളുന്നത്. ഓരോ അഭിവൃദ്ധിയും സമൂഹത്തെ പരിവര്‍ത്തനപ്പെടുത്താന്‍ അത്രയും സഹായകരമാക്കുമെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ കരുതുന്നത്. എവിടെ യെങ്കിലും ഒരു പുതിയ കണ്ടുപിടിത്തം നടത്തിയാല്‍ ഏറെ സന്തോഷിക്കു കയും സാധിക്കുമെങ്കില്‍ അതുനേരില്‍ കാണാനും അതേക്കുറിച്ചു മനസ്സിലാക്കാനും മാര്‍ക്‌സ് പ്രത്യേകം താല്‍പര്യം കാണിച്ചിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രരേഖയില്‍ കാണുന്നു. 

ഉല്പാദന രീതിയില്‍ വരുന്ന മാറ്റവും പുരോഗതിയുമാണ് ഓരോ വ്യവസ്ഥിതിയേയും മാറ്റിമറിക്കുന്നതെന്ന കണ്ടെത്തലാണ് മാര്‍ക്‌സിസ ത്തിനു തന്നെ അടിത്തറപാകിയത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ഇപ്രകാരം കാണുന്നു: ''ചരിത്രത്തിന്റെ ഓരോ കാലഘട്ടത്തിലും അന്നത്തെ നിലവിലുള്ള സാമ്പത്തികോല്പാദന വിനിമയങ്ങളുടെ രീതിയിലും അതില്‍ നിന്ന് അനിവാര്യമായി ഉടലെടുക്കുന്ന സാമൂഹ്യഘടനയുമാണ് അതാണ് കാലഘട്ടത്തിലെ രാഷ്ട്രീയ സാംസ്‌കാരിക ചരിത്രത്തില്‍ അടിത്തറയായിത്തീരുന്നത്. ഈ അടിത്തറ കണ്ടറിഞ്ഞാല്‍ മാത്രമേ അന്നത്തെ ചരിത്രത്തിന്റെ അര്‍ത്ഥവും മനസ്സിലാക്കുകയുള്ളൂ.

ഈ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ ഉല്പാദനരീതികളും വിനിമയവും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ അതിനനുസര ണമായി വരുന്ന വികസന പരിപാടികളെയും കാണാതിരിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു കഴിയില്ല. എന്നാല്‍ വികസനത്തിന്റെ പേരില്‍ ഏതാനും ആളുകളുടെ സ്ഥാപിത താല്പര്യം സ്ഥാപിച്ചെടുക്കാന്‍ ജനദ്രോ ഹപരമായി നടത്തുന്ന പരിപാടികളെ അംഗീകരിക്കാന്‍ കമ്മ്യൂണിസ്റ്റു കള്‍ക്കു കഴിയില്ല. രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണപരമല്ലാത്ത ഇത്തരം വികസനപരിപാടികള്‍ ഒപ്പം പ്രകൃതിയുടെയും മറ്റും താളം തെറ്റിക്കുന്ന തും അതി കഠിനമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ സൃഷ്ടിക്കുന്നതുമാണ്. ഇത്തരം വികസന പരിപാടികളെ കമ്മ്യൂണിസ്റ്റുകള്‍ മാത്രമല്ല ജനാധിപത്യ പൗരാവകാശ പ്രവര്‍ത്തകരും മനുഷ്യാവകാശസംഘടനകളും പരിസ്ഥിതി വാദികളും ഒപ്പം എതിര്‍ക്കുന്നു.

പുത്തന്‍ സാമ്പത്തിക നയവും അതിന്റെ പരിപാടികളും സംസ്‌കാരവും ഇന്നത്തെ യാഥാത്ഥ്യമാണെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അതിന്റെ തിക്തഫലം അനുഭവിക്കുകയും അതിജീവനവും നിലനില്‍പ്പും നഷ്ടപ്പെടുകയും ചെയ്യുന്ന ചെറുത്തു നില്‍ക്കുമെന്നുള്ളതും ശരിയാണ്. ഇത്തരം ചെറുത്തു നില്പുകള്‍ ചരിത്രപരമായും അനിവാര്യമായി വരുന്നു. ഇതാണ് ചരിത്രത്തെ മുമ്പോട്ടു നയിക്കുന്നത്. ഈ യാഥാര്‍ ത്ഥ്യം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ഇപ്രകാരം പറയുന്നു: ''ഭൂമി പൊതു സ്വത്താക്കി നിറുത്തിയിരുന്ന പണ്ടത്തെ പ്രാകൃത സമ്പ്രദായങ്ങളുടെ സാമൂഹ്യഘടന അവസാനിച്ചതിനുശേഷമുണ്ടായിട്ടുള്ള മനുഷ്യവംശ ചരിത്രമാകെ തന്നെ വര്‍ഗ്ഗസമരങ്ങളുടെ ചരിത്രമാണ്.'' സാമ്രാജ്യത്വം നടമാടുന്ന ഇന്നത്തെ ലോകത്തില്‍ അതിനെതിരെയുള്ള ചെറുത്തു നില്‍പുകളും സ്വാഭാവികമാണ്. അതുപോലെ തന്നെ ഈ ചെറുത്തു നില്‍പുകളിലും പോരാട്ടങ്ങളിലും വ്യത്യസ്തങ്ങളായ നിലപാടുകളും വീക്ഷണങ്ങളും പ്രവണതകളും കടന്നുവരാനുള്ള സാധ്യതകളും ഉണ്ട്. എന്നാല്‍ കമ്മ്യൂണിസ്റ്റുകളുടെ പ്രധാന ഉന്നം സാമ്രാജ്യത്വവും അവരുടെ പിണിയാളുകളായ ഭരണവര്‍ഗ്ഗങ്ങളുമാണ്. ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റു കളും ഇടതുപക്ഷ വിപ്ലവശക്തികളും പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ട താണ്.ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങളാണ്. ചരിത്രത്തിന്റെ അടിസ്ഥാന ത്തില്‍