"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 11, വ്യാഴാഴ്‌ച

ചൊല്ലെഴുത്ത് കവിത എഴുതാനുണ്ടായ സാഹചര്യം - ശശികുമാര്‍ കുളങ്ങര

ശശികുമാര്‍ കുളങ്ങര
''ചൊല്ലിയാല്‍ മതിവരില്ലീ
ദേവ വാക്യങ്ങളനവധി
കാലത്തില്‍ ഇരുട്ടറകളില്‍ വെള്ളകീറും
വെളിച്ചത്തിനായി ആരോ
മന്ത്രമോതിത്തരുന്നു
വീണ്ടും എഴുതി ചൊല്ലുവാന്‍''

ഭാഷപരിജ്ഞാനമോലോകപാണ്ഡിത്യമോ ചരിത്രബോധമോ ഒന്നും തന്നെയില്ലാത്ത ഞാനും ഒരു കവിത എഴുതി. അതുകൊണ്ടുതന്നെ യാതൊരുവിധ അവകാശവാദങ്ങ ളുമില്ലാതെ എന്റെ എളിയ മനസ്സില്‍ തോന്നിയ പരിമിതമായ അറിവിന്റെ പരിധിയ്ക്കുള്ളില്‍ കുത്തിക്കുറിച്ചിരിക്കുന്ന ഈ കവിത ഈ മണ്ണില്‍ മറഞ്ഞുപോയ മുന്‍പിതാക്കന്മാരുടെ സ്മരണയ്ക്കായി സമര്‍പ്പിക്കുന്നു.

ചൊല്ലെഴുത്ത് എന്ന് ഈ കവിത കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ഒരു പൊതു ചര്‍ച്ചയാണ്. പ്രത്യക്ഷ രക്ഷാ ദൈവസഭ (പി. ര്‍. ഡി. എസ്.) കൊമരന്‍- കുമാരന്‍- യോഹന്നാന്‍- പൊയ്കയില്‍ അപ്പച്ചന്‍ പിന്നീട് ശ്രീ കുമാരഗുരുദേവന്‍ എന്നീ പേരുകള്‍ ഓരോ കാലഘട്ടങ്ങളില്‍ പൊയ്ക യില്‍ അപ്പച്ചന് സ്വീകരിക്കേണ്ടി വന്ന നാമകരണങ്ങളാണ്. ഈ പേരുകള്‍ ഒക്കേ തന്നെ അദ്ദേഹത്തിന് കിട്ടിയതിന്റെ പിന്നില്‍ കാലഘട്ടത്തിന്റെ വേലിയേറ്റത്തിലുണ്ടായ ചരിത്രത്തിന്റെ- സംസ്‌ക്കാരത്തിന്റെ ഇടപെടലുകളാണ്.

PRDSന്റെ .... കറുത്തു ദൈവശാസ്ത്രം ഉടലെടുക്കാനുള്ള കാരണങ്ങള്‍- രാജ്യത്തിന്റെ ചരിത്ര അന്വേഷണം. ലോകത്തില്‍ വിവിധ കാലഘട്ട ങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ വന്നുപോയ പ്രവാചകന്മാരും ദൈവ ങ്ങളും ഒരു പ്രത്യേക സമൂഹമായ ജനതയെ ഉള്‍ക്കൊള്ളാതെ പിന്നാപുറ ങ്ങളില്‍ തള്ളി.

അവരുടെ ദൈവീക സങ്കല്‍പ്പങ്ങളും സംസ്‌ക്കാരവും കലയും- ജീവിത ചര്യകള്‍ ഉള്‍പ്പടെ എന്തിനേറെ സര്‍വ്വതും നഷ്ടപ്പെട്ടുപോയ ഒരു ജനതയെ പൂര്‍ണ്ണമായി സര്‍വ്വകാര്യങ്ങളും ദാനമായി കൊടുക്കുക. ഈ ജനതയ്ക്ക് എന്തൊക്കെ നഷ്ടപ്പെട്ടവയോ അവയെല്ലാം തന്നെ തിരിച്ചുകൊടുത്തു ഒരു ഏക ദൈവം പൊയ്കയില്‍ ശ്രീമാരഗുരുദേവന്‍ എന്ന് അറിയപ്പെടുന്ന പൊയ്കയില്‍ അപ്പച്ചന്‍മാത്രമാണ്. ഈ കറുത്ത ദൈവശാസ്ത്രം നടപ്പിലാ ക്കി ഈ ജനസമൂഹത്തിന് ഗുണകര മാക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ പ്രസ്ഥാനമായ PRDSരൂപീകൃതമായിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു.

അപ്പച്ചന്‍ തന്റെ ശിഷ്യന്മാരോട് പ്രത്യേകമായി പറഞ്ഞിട്ടുള്ള ഒരു മൊഴി ഈ അവസരം ഞാന്‍ ഓര്‍ത്തു പോകുന്നു. ''ഞാന്‍ ഒരു തൊപ്പിപ്പാള രഹസ്യം ഇവിടെ കൊണ്ടുവന്ന് അതില്‍ ഒരു നെല്ലിയിലയില്‍ ക്കെട്ടു മുള്ളത് മാത്രമോ ഞാന്‍ ഇവിടെ അഴിച്ചിട്ടുള്ളു. ബാക്കി എന്റെ വരുംകാല സന്തതികള്‍ അഴിച്ചു കണ്ടുപിടിച്ച് ലോകത്തെ അറിയിക്കും.

ഇവിടെ പ്രത്യക്ഷ രക്ഷാദൈവസഭ പൊയ്കയില്‍ അപ്പച്ചന്റെ ചരിത്ര ങ്ങളിലെ പ്രധാന പ്രതിസന്ധി ശരിയാ യ സംഭവങ്ങളോ രേഖകളോ സൂക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ്. വളരെക്കുറിച്ച് രേഖകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. പൊയ്കയിലപ്പച്ചന്റെ ദര്‍ശനങ്ങള്‍ പാട്ടുകളായി നിലനില്‍ക്കുന്നു. 1949നുശേഷം ആ പാട്ടുകളും ഭേദ ഗതിചെയ്യപ്പെട്ടു. എങ്കിലും അപ്പച്ചന്റെ ജീവിതകാലത്ത് പാടിയതും 312 ശിഷ്യന്മാര്‍ എഴുതി പാടിയതുമായ പാട്ടുകളുടെ ശരിയായ രൂപം ഇന്നും ലഭ്യമാണ്.

പൊതു സമൂഹത്തില്‍ അപ്പച്ചന്റെ സഭപ്രവര്‍ത്തനം ആരംഭിക്കുന്നത് വാകത്താനം പ്രദേശത്തായിരുന്നു. അന്ന് യോഗത്തില്‍ പങ്കെടുത്തുവരോട് അപ്പച്ചന്‍ ചോദിച്ചു. ബൈബിള്‍ വായിച്ച് രക്ഷപ്രാപിക്കാമെന്ന് കരുതുന്ന താരെങ്കിലുമുണ്ടെങ്കില്‍ എഴുന്നേല്‍ക്കുവാന്‍ പറഞ്ഞു. ആരും എഴുന്നേറ്റില്ല. എങ്കില്‍ നിങ്ങളുടെ കൈവശമിരിക്കുന്ന ബൈബിള്‍ ഈ തീയതിയിലേക്കി ട്ടേക്കുവാന്‍ പറഞ്ഞു. എല്ലാവരും ആ തീയിലേക്ക് ബൈബിള്‍ എറിഞ്ഞു.

ബൈബിള്‍ കത്തിച്ചു വിവരം അറിഞ്ഞു വാകത്താനം വെട്ടിയാര്‍ തമ്പുരാന്റെ നേതൃത്വത്തില്‍ 50ഓളം ആള്‍ക്കാര്‍ പൊയ്കയില്‍ അപ്പച്ചനെ കൊല്ലാന്‍ തീരുമാനിച്ചു. ചോദ്യം ചെയ്തു. ഞങ്ങള്‍ ക്രിസ്ത്യാനികളായ വരുടെ വിശുദ്ധ ബൈബിള്‍ തീ കത്തിച്ചോ എന്ന ചോദ്യത്തിന് പൊയ്ക യില്‍ അപ്പച്ചന്‍ നല്‍കിയ മറുപടി. ഞാന്‍ നിങ്ങളുടെ ബൈബിളല്ല കത്തിച്ചത് യഹൂദന്മാരുടെയും പരീശന്മാരുടെയും വിശുദ്ധ ഗ്രന്ഥമാണ് കത്തിച്ചത്. ബൈബിള്‍ യഹൂദന്റെ തലമുറകളുടെ ചരിത്രമാണ്. അടിമ സന്തതികളുടെ ചരിത്രമല്ല. അടിമജാതികളില്‍പ്പെട്ടവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ മാത്രം സുഖം ലഭിക്കുകയും മറ്റുള്ളവര്‍ക്ക് ഭൂമിയിലും സുഖം. ദാനധര്‍മ്മവും ബൈബിള്‍ വിശ്വാസവും മൂലം സ്വര്‍ഗ്ഗീയ പ്രവേശനവും ലഭിക്കുമെന്ന ഉപദേശം മൂലം സ്വര്‍ഗ്ഗീയ പ്രവേശനവും ലഭിക്കുമെന്ന ഉപദേശം സത്യവിരുദ്ധവും സാത്താന്റെ പ്രവൃത്തിയു മാണെന്ന് തുറന്നു പറഞ്ഞു. ബൈബിള്‍ നാലു സുവിശേഷവും ഇരുപത്തിയേഴ് എഴുത്തുകളിലൂടെയുമാണ് പുതിയ നിയമ വ്യവസ്ഥയെ സ്ഥാപിക്കുന്നത്. 27- വിഭാഗമാളുകള്‍ക്കുള്ളതാണ് ഈ ലേഖനങ്ങള്‍. ലേഖനം വല്ലതും നിനക്കു ലഭിച്ചിട്ടുണ്ടോ ഇങ്ങനെയാണ് അടിമ സന്തതികളോടു ചോദിച്ചത്. മാരാമണ്‍ കണ്‍വന്‍ഷനില്‍നിന്ന് അടിമ സന്തതികളെ വിളിച്ചിറക്കി ഇരവിപേരൂര്‍ക്ക് ഒരു ഘോഷയാത്രയായി കൊണ്ടുപോന്നു. പിന്നീട് പുല്ലാട് കുന്നന്താനത്തുവച്ച് മാരാമണ്‍ കണ്‍വന്‍ഷന്‍ ബഹിഷ്‌ക്കരിച്ചവര്‍ക്കുവേണ്ടി ഒരു യോഗം നടത്തി. അന്ന് ഒരു ചോദ്യം ചോദിച്ചു. സഭ ഭൂമിയില്‍ സ്ഥാപിച്ചതാരാണ്? അപ്പൊസ്ത ലന്മാര്‍ സ്ഥാപിച്ച സഭ ഭൂമിയില്‍നിന്നു പോയി. അതിനുശേഷം ദൈവ സംസര്‍ഗ്ഗം ഭൂമിയില്‍ ഉണ്ടായിട്ടില്ല. അന്ധകാരത്തിന്റെ ഒരു കാലഘട്ട മായിരുന്നു അത്. ഈ അന്ധകാരകാലഘട്ടമാണ് അടിമത്വ കാലഘട്ടമെന്ന് അറിയപ്പെടുന്നത്.

ഇവിടെ PRDS വിഷയങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന് കേള്‍ക്കപ്പെട്ട തായ ചരിത്രം. രണ്ട് പ്രാപിച്ചതായ സത്യം. കേള്‍ക്കപ്പെട്ടതായ ചരിത്ര മെന്നത് തലമുറകളായി അനുഭവിച്ചുപോന്ന അടിമത്ത വ്യവസ്ഥയാണ്. ഈ അടിമത്ത ചരിത്രത്തെ ദൈവത്തിന്റെ പരീക്ഷണമായിട്ടും ശിക്ഷ യായിട്ടുമെല്ലാം നാം കരുതുന്നു. ദൈവം തന്റെ ഇഷ്ടജനത്തെ രക്ഷയിലും ശിക്ഷയിലും നടത്തും. ന്യായപ്രമാണം ചുരുളുമായി പ്രതിമകളെ ദൈവമായി സ്വീകരിച്ചു അവര്‍ നടന്നു. ലോകവ്യാപകമായി അടിമത്തം നിലനിന്നിരുന്നു. ഇന്‍ഡ്യയില്‍ അടിമത്വത്തില്‍നിന്ന് സ്വതന്ത്രമാക്ക പ്പെടുന്നതിന് യാതൊരു പഴുതുമില്ലാത്ത തരത്തില്‍ വര്‍ണ്ണം, ജാതി ബന്ധത്തില്‍ അധിഷ്ഠിതവും ഓടിപ്പോകുവാന്‍ കഴിയാത്ത വിധത്തില്‍ ആചാരാനുഷ്ഠാന ക്രമങ്ങളോട് ബന്ധപ്പെട്ടും നിലനിന്നും. ഇവയുടെ ഉദാഹരണ തെളിവുകള്‍ എന്നത് ഹാരപ്പാ മോഹന്‍ജദാരോ സംസ്‌ക്കാര കാലഘട്ടത്തില്‍ ഇന്‍ഡ്യയില്‍ അടിമത്തം ഇല്ലായിരുന്നു. ദൈവം ദാനമായി വാനോളം ഉയര്‍ത്തിയ ജനത ആ ദൈവത്തെ മറന്ന് പ്രതിമകളെ ദൈവമായി സ്വീകരിച്ചു. അഹങ്കരിച്ചപ്പോള്‍ ഈ ജനതയെ തിരിച്ചറി വിലേക്ക് നയിക്കാന്‍ ദൈവം കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് മദ്ധ്യേഷ്യയില്‍ നിന്നും ആര്യന്മാരെ ഇന്‍ഡ്യയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് പേര്‍ഷ്യയില്‍നിന്നും മുസ്ലീംങ്ങളെ കൊണ്ടുവന്നു. തുടര്‍ന്ന് യൂറോപ്പില്‍ നിന്നും ക്രിസ്ത്യാനികളെ കൊണ്ടുവന്നു. തുടര്‍ന്ന് ശ്രീലങ്കയില്‍നിന്നും സിംഹ്‌ളര്‍. അങ്ങനെ പുറത്തുനിന്നും വന്നവര്‍ ആദ്യം കച്ചവടം തുടര്‍ന്ന് പരസ്പരം യുദ്ധം ഇതിനിടയില്‍ ഇന്‍ഡ്യന്‍ ജനത കുറേശ്ശെ സങ്കരവര്‍ഗ്ഗ ങ്ങളാകാന്‍തുടങ്ങി. കൂടാതെ ഈ ജനത കുറേശ്ശെ സ്വയം നശിച്ചുകൊണ്ടി രുന്നു. ഏതാണ്ട് 5000 വര്‍ഷക്കാലം നീണ്ടുനിന്ന് അടിച്ചമര്‍ത്തല്‍ ഇന്‍ഡ്യയിലെ ആദിജനസമൂഹത്തെ അടിമകളാക്കി. പുറത്തുനിന്നും വന്നവര്‍ കൊണ്ടുവന്നതും ഇവിടെ ഉണ്ടായിരുന്നതും കൂടി സംയോജിപ്പി ച്ചു ഇവിടെ പുതിയ സംസ്‌ക്കാരവും പുതിയ മതങ്ങളും പുതിയ ദൈവങ്ങളും ആരാധനാലയങ്ങളും ആചാരാനുഷ്ടാനങ്ങളും രൂപപ്പെട്ടു.


ഇവിടെ തിരുവിതാംകൂര്‍ രാജ്യത്ത് നിലനിന്ന അടിമത്തം അടിമകളുടെ കുടുംബബന്ധങ്ങളെയും സാമൂഹ്യ വികാസ പ്രക്രിയയേയും തടഞ്ഞു. അടിമത്തത്തിന്റെ നിഷ്ഠൂരമായ അവസ്ഥയെ അടിമക്കച്ചവടമാക്കി അടിമകളെ വില്‍ക്കു കയും വാങ്ങുകയും ചെയ്യാം. നിശ്ചിതമായ കൈമാറ്റവില നിജപ്പെടു ത്തിയിരുന്നു. പണയാധാരം ഒറ്റിക്കരണം- പാട്ട സമ്പ്രദായം ഇവയെല്ലാം നിയമപരമായ വ്യവസ്ഥിതി യായിരുന്നു.

നാല് കീറ് ഓലക്കും കുറേ കാട്ടുകമ്പുകളുംകൊണ്ട് നിര്‍മ്മിച്ച ഒരു കുടിലില്‍ മൂന്നു മക്കളും അപ്പനും അമ്മയും അടങ്ങുന്ന ഒരു അടിമക്കുടിന് അകലെനിന്ന് കൂകിവിളിച്ചു തമ്പുരാന്റെ ദൂതന്‍ ''എടാ പറയാ കിടാത്തിയെകൂട്ടി വീട്ടിലേക്ക് വരിക'' എട്ടും അഞ്ചും ഒന്നരയും വയസ്സുകള്‍ പ്രായമുള്ള കുട്ടികളുമായി കളിതമാശ പറഞ്ഞിരി ക്കുമ്പോഴാണ് തമ്പുരാന്റെ പടിക്കലേക്കു ചെല്ലുവാനായി കല്‍പ്പന വന്നത് ഒട്ടും താമസിക്കാതെ ആ അപ്പനും അമ്മയ്ക്കും തമ്പുരാന്റെ പടിക്കല്‍ ചെന്നു. അവര്‍ക്ക് രണ്ടുപേര്‍ക്കും ഓരോ തുടം എണ്ണവീതം കയ്യിലൊ ഴിച്ചു കൊടുത്തു കുളിച്ചിട്ടുവരാന്‍ പറഞ്ഞു. അടിമകളെ കൈമാറ്റം ചെയ്യുമ്പോഴും ശിക്ഷാവിധിയായി വധിക്കുന്നതിനു മുമ്പും ഒരുതുടം എണ്ണ നല്‍കി കുളിച്ചു വരുമ്പോള്‍ ഒരു നേരത്തെ ഭക്ഷണം ഇലയിട്ട് വിളമ്പി കൊടുക്കുമായിരുന്നു.

അവര്‍ കുളിച്ചു വന്നപ്പോള്‍ അവരുടെ മൂന്നു കുട്ടികളും അവിടെ വന്നു ഇലയിട്ട് അപ്പനും അമ്മയും ചോറും കറികളും വിളമ്പികൊടുത്തു. അവര്‍ അവരുടെ കുട്ടികളെ മാറി മാറി മടിയിലിരുത്തി അവസാനത്തെ ഉരുളയായി അതും അവര്‍ക്കും നല്‍കി. അവരുടെ കരച്ചില്‍ അതൊന്നും ശ്രദ്ധിക്കാതെ തറവാടിന്റെ ഉള്ളില്‍ പണക്കിഴി കൈമാറ്റവും കരമൊഴി യും പൂര്‍ത്തിയാക്കി അവര്‍ വെളിയില്‍ വന്നു. അപ്പനെ തെക്കു നിന്നുള്ളവര്‍ക്കാണ് വിറ്റിരിക്കുന്നത്. അമ്മയെ വടക്കുനിന്നുള്ളവര്‍ക്കാണ് വിറ്റിരിക്കുന്നത്. അപ്പനെ പിടിച്ച് ഒരു കയറില്‍ ബന്ധിച്ചു അവര്‍ യാത്രയായി അമ്മക്കും ആ കുട്ടികളും നിലവിളിച്ചുകൊണ്ട് പിന്നാലെ കുറേദൂരം പോയി. ഇളയകുട്ടികളെ മൂത്തമകനെ ഏല്‍പ്പിച്ചിട്ടാണ് അപ്പന്‍ യാത്രയായത്. അമ്മ ആ കുട്ടികളെ ചേര്‍ത്തുപിടിച്ചു. മൂത്തവന്റെ കയ്യില്‍നിന്നും ഇളയകുഞ്ഞിനെ വാങ്ങി കറുത്ത ആ മുഖത്തേക്കു തന്നെ ആ അമ്മ നോക്കി നിന്നു. പിന്നെ മൂന്നുപേരെയും ചേര്‍ത്തുനിര്‍ത്തി വിങ്ങിക്കരഞ്ഞു. ആ കുഞ്ഞുങ്ങളെ അമ്മ മാറി മാറി ചുംബിച്ചു അപ്പോഴേക്കും വടക്കുനിന്നു വന്നവര്‍ അമ്മയുടെ കൈകള്‍ പിടിച്ചു ബന്ധിച്ചു വലിച്ചിഴച്ചുകൊണ്ടുപോയി. ആ അപ്പനും അമ്മയും പോയ വഴിയെ കുറേദൂരം ചെന്നിട്ട് ആ കുട്ടികള്‍ കണ്ണെത്താദൂരംവരെയും നോക്കി നിന്നു. അപ്പനും അമ്മയും തിരിഞ്ഞു നോക്കി നോക്കി നടന്നകന്നു.

ഈ ലോകത്തില്‍ സ്വന്തമെന്നു പറയാന്‍ അപ്പനും അമ്മയും ആരുമില്ലാത്ത കുട്ടികള്‍ കുടിലിലേക്കു പോയില്ല വിജനമായ കാട്ടിലൂടെ നടന്നു, സന്ധ്യ യായപ്പോള്‍ വനാന്തരത്തിലെ ഒരു പോട് മരച്ചുവട്ടില്‍ എത്തി. ഇളയ കുഞ്ഞ് വിശന്നു കരഞ്ഞു തളര്‍ന്നുറങ്ങി. രണ്ടാമത്തെ കുട്ടി മൂത്ത കുട്ടിയോടു ചോദിച്ചു അച്ചാച്ചാ നമ്മുടെ അച്ചാച്ചനും അമ്മച്ചീം എവിടെ പോയി അവന്‍ അതിന് മറുപടി പറഞ്ഞില്ല. പിന്നെ ഇളയ കുട്ടികളെ മാറത്തു ചേര്‍ത്തുപിടിച്ച് അവന്‍ ഉറക്കെ നിലവിളിച്ചു കരഞ്ഞു.

അനാഥരായ അടിമസന്തതികളുടെ കണ്ണുനീര്‍. ഇതിന് സമാനമായ ഒരു ദുഃഖം മനുഷ്യചരിത്രത്തിലുണ്ടായിട്ടില്ലെന്ന നിസംശയം പറയാം. ഏതാണ്ട് അയ്യായിരം വര്‍ഷക്കാലത്ത് അടിമ സന്തതികളുടെ നിലവിളിയും കണ്ണു നീരും ദുഃഖവും സ്വര്‍ഗ്ഗത്തെ ഇളക്കി മറിച്ചു. ദൈവത്തിന് അവിടെ വസിക്കാന്‍ വയ്യാത്ത അവസ്ഥ വന്നപ്പോള്‍ ഒരു ചക്കിപ്പരുന്തായി ആ അനാഥകുഞ്ഞുങ്ങളുടെ മുകള്‍ഭാഗത്തു വന്നു വട്ടമിട്ടു പറന്നു. അവരോടു സംസാരിച്ചു. കരയേണ്ട മക്കളെ കാലം തികയുമ്പോള്‍ ഞാന്‍ നിങ്ങളെ രക്ഷിച്ചുകൊള്ളാം. ഈ വാഗ്ദാനമാണ് അടിമ സന്തതികളുടെ വിമോചന ത്തിനു കാരണം.

ലോകത്തില്‍ വിവിധ രാജ്യങ്ങളില്‍ ഇതേ അവസ്ഥകള്‍ പല രൂപത്തിലും ഭാവത്തിലും ഉണ്ടായിട്ടുണ്ട്. അവിടെയെല്ലാം ദൈവത്തിന്റെ ഇടപെടലു കള്‍ നടത്തിയിട്ടുണ്ട്. ഭൂമിയില്‍ എവിടെയെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം ദൈവം തന്റെ പ്രവാചകന്മാരേയും പുരുഷന്മാരേയും വിട്ട് പരിഹാരം ഉണ്ടാക്കിയിട്ടുണ്ട്. ഇവിടെ ഇന്‍ഡ്യ യിലെ അടിമത്വത്തില്‍ ഏറ്റവും കൂടുതല്‍ ഘോര അടിമത്വം നടന്നത് കേരളത്തിലായതുകൊണ്ട് കേരളത്തിലെ അടിമകളുടെ കൂട്ട നിലവിളികള്‍ സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന് അവിടെ വസിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്നും താന്‍ നേരെ ഭൂമിയിലേക്കുഇറങ്ങാന്‍ നിര്‍ബന്ധി തരായി.

ഈ പ്രപഞ്ചത്തില്‍ എന്തെങ്കിലും പ്രത്യേക അത്ഭുതങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ സൂചനയായി വാല്‍നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെടും. ധൂമകേതു ഉദിക്കും. അന്തരീക്ഷമാകെ ഇളകിമറിക്കും. ഇടിയും മിന്നലും അതി ഭയങ്കരമായ കാറ്റും മഴയും ഒക്കെ തന്നെയുണ്ടാകും. പൊയ്കയില്‍ അപ്പച്ചന്റെ വരവിന് മുന്നോടിയായി ഇത്തരം പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായതായി തന്റെ ശിഷ്യന്മാരുടെ പാട്ടുകളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവം ഭൂമിയില്‍ ഇറങ്ങാന്‍ തീരുമാനിച്ച വിവരം അറിഞ്ഞുകൊണ്ട് ദൈവത്തോട് യാചിക്കുകയായിരുന്നു. അല്ലോയോ ദൈവമേ അവിടുന്ന് മുഴുവന്‍ തേജസോടുകൂടി ഇങ്ങോട്ടു വന്നാല്‍ എനിക്ക് താങ്ങാനുള്ള കഴിവില്ല ഭൂമിയുടെ ഈ യാചന കേട്ട് ദൈവം തന്റെ തീരുമാനം മാറ്റി. ഞാന്‍ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് ഭൂമിയിലെ ആദ്യമനുഷ്യരെ യാണല്ലോ. അതുകൊണ്ട് അവരുടെ രൂപത്തിലും ഭാവത്തിലും അവരുടെ ഇടയിലേക്ക് ചെല്ലാന്‍ ഈ തീരുമാനത്തില്‍ ഉറച്ചുകൊണ്ട് അതിനുള്ള മാര്‍ഗ്ഗങ്ങള്‍ക്കായി തിരിഞ്ഞു.

അടിമത്വകാലഘട്ടത്തില്‍ അന്നത്തെ ഉടമകളായ തമ്പുരാക്കള്‍ അടിമകളെ കൊന്നിട്ട് ആറ്റിലും തോട്ടിലും കായലിലും കടലിലും വലിച്ചെറിയുകയും ചിറവരമ്പത്തും പാടത്തും ചവിട്ടിതാഴ്ത്തകയുമായിരുന്നു. അങ്ങനെ മണ്‍ മറഞ്ഞുപോയവരുടെ അസ്ഥികള്‍ എല്ലാം പെറുക്കിയെടുത്ത് ഒരു മനുഷ്യരൂപത്തിലാക്കി അവരുടെ തോലും അതിന്റെ മേല്‍ പിടിപ്പിച്ചു ഒരു ഏകദേശ ആദിദ്രാവിഡ മനുഷ്യന്റെ രൂപം പ്രാപിച്ചാണ് ഭൂമിയില്‍ വന്നത്. ഇതിനായി ഉപകരിച്ച മറ്റുഘടകങ്ങള്‍ എല്ലാം തന്നെ വെറും നിമിത്തം മാത്രം. ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സമയത്തിനു വേണ്ടിയാണ് കാലം തികയുമ്പോള്‍ ഞാന്‍ വന്ന് രക്ഷിച്ചുകൊള്ളാമെന്ന് പറഞ്ഞത്.

ഇതാണ് മറ്റുള്ള മതങ്ങളില്‍നിന്ന് PRDSന്റെ ചരിത്രവും ദൈവ സങ്കല്‍പ്പവും മറ്റ് ഒരു മതത്തിലും ഒരു സഭയിലും ഇല്ലാത്ത ഈ പ്രത്യേകതകള്‍കൊണ്ടാണ് പൊയ്കയില്‍ അപ്പച്ചന്‍ തന്നെ ഈ സഭയ്ക്കു പ്രത്യക്ഷരക്ഷാ ദൈവസഭ എന്നു നാമകരണം ചെയ്യാനുണ്ടായ കാരണം. ഇവിടെ ക്രിസ്തുമതത്തില്‍ ദൈവം ഈ ഭൂമിയില്‍ വന്നില്ല. പകരം പുത്രനാണ് വന്നത്. ഇസ്ലാം മതത്തിലും ഇതുപോലെ തന്നെ ഹിന്ദുമത ത്തിന്റെ കാര്യത്തില്‍ മുപ്പത്തിമുക്കോടി ദേവന്മാരെപ്പറ്റിമാത്രമേ പറയുന്നുള്ളൂ. അവിടെയും ദൈവം നേരിട്ട് വന്നില്ല. എന്നാല്‍ പ്രത്യക്ഷ രക്ഷാദൈവ സഭ. ദൈവം തന്നെ നേരിട്ട് ഭൂമിയില്‍ സ്ഥാപിച്ച ഏക സഭ ഇതിന്റെ തെളിവുകളായി ബോധ്യപ്പെടുത്താനുള്ളത് പൊയ്കയില്‍ അപ്പച്ചനും തന്റെ ശിഷ്യന്മാരും പാടിയ പാട്ടുകള്‍ പരിശോധിച്ചാല്‍ വളരെ വ്യക്തമായി കാണാന്‍ കഴിയും.

മുകളില്‍ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും ഞാന്‍ ഈ കവിതയില്‍ അല്‍പ്പമായിയെങ്കിലും രേഖപ്പെടുത്തിയില്ല. കൂടാതെ പൊതുസമൂഹം ശ്രദ്ധിക്കാതെ അവഗണിച്ച് മാറ്റി നിര്‍ത്തപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ഈ കവിതയുടെ ചില ഭാഗങ്ങളില്‍ കാണാന്‍ കഴിയും. 137 വര്‍ഷമായി ഈ മണ്ണില്‍ ഈ സഭയുടെ പ്രവര്‍ത്തനം നടന്നു. ഏതാണ്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും ജഞഉട എന്ന ഈ മഹാപ്രസ്ഥാനം കേരള ത്തിന്റെ അകത്തുപോലും അര്‍ഹിക്കുന്ന രീതിയിലുള്ള പ്രചരണം ഉണ്ടാകാതെ വന്നത് ധാരാളം കാര്യകാരണങ്ങള്‍ ഉണ്ടാവാം. എങ്കിലും എന്റെ ഈ പരിമിതമായ അറിവിലും കുറവിലും ഉണ്ടായ എളിയ ചിന്തയിലും കാഴ്ചപ്പാടിലും ഇങ്ങനെ ഒരു കവിത എഴുതി പ്രചരിപ്പി ക്കുന്നതില്‍ ഉണ്ടായിട്ടുള്ള അപാകതകള്‍ ചൂണ്ടിക്കാണിച്ചു. എന്നെക്കൂടി പരിഗണിക്കണമെന്ന് വിനയപുരം അപേക്ഷിക്കുന്നു.

ഈ കവിത ഒരു കാസറ്റാക്കി പൊതുവില്‍വിറ്റ് കിട്ടുന്ന പണം തൃക്കൊടി ത്താനം PRDS ശാഖയുടെ മന്ദിര നിര്‍മ്മാണഫണ്ടിലേക്ക് സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിന് എല്ലാ മനുഷ്യസ്‌നേഹികളും താത്പര്യം കാണിക്കണേ എന്ന് അപേക്ഷിക്കുന്നു.