"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 12, വെള്ളിയാഴ്‌ച

നമ്മുടെ മൂല സംസ്‌കാരത്തിലേക്ക് തിരിച്ചുപോകണം: അതാണ് ഘര്‍വാപസി - ചന്ദ്രബാബു കുമരകം

ആര്‍.എസ്.എസ്. കാര്‍ അവതരിപ്പിക്കുന്ന ഘര്‍വാപസി എന്ന പരിവര്‍ത്തന പദ്ധതി അതിന്റെ പൂര്‍ണ്ണമായ അവസ്ഥയില്‍ നടപ്പാക്കേണ്ടതു അത്യാവശ്യമാണ്. 1) നാം ഏതു തരത്തില്‍ നിന്നും വന്നുവോ ആ മതത്തി ലേക്ക് തിരിച്ചുപോകുക. 2) നമ്മുടെ മൂലകുടുംബം ഏതോ അവിടേക്ക് തിരിച്ചുപോകുക. 3) നമ്മുടെ മൂല രാജ്യം ഏതോ അവിടേക്ക് തിരിച്ചുപോവുക. 4) നമ്മുടെ മൂല സംസ്‌ക്കാരം ഏതോ അവിടേക്കും തിരിച്ചു പോവുക. അതാണ് ഘര്‍വാപസി. അതിനെ 101 ശതമാനവും നാം അംഗീകരിച്ചേ മതിയാകൂ. ഇന്റര്‍ നാഷനല്‍ ദ്രവീഡിയ ഇന്‍ഡിപെന്‍ഡന്റ് ഏരിയ എന്ന ഇന്‍ഡ്യയില്‍ ജനിച്ചുവളര്‍ന്ന ദ്രാവിഡ വര്‍ഗ്ഗങ്ങള്‍ ഏതെന്ന് ആദ്യം നാം തിരിച്ച റിയണം.

ക്രിസ്താബ്ദത്തില്‍ ക്രിസ്തു ജീവിച്ചിരുന്ന 33 വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല. എന്നാലും ക്രിസ്താബ്ദം ലോകം അംഗീകരിക്കുന്നു. അതുകൊണ്ട് ഈ അബദ്ധത്തില്‍ തന്നെ കാര്യങ്ങള്‍ പറയാം. ബി.സി. 2000 മുതല്‍ പിന്നി ലേക്ക് ഈ മണ്ണില്‍ ജീവിച്ചിരുന്നവര്‍ ദ്രാവിഡ ജനത മാത്രമാണെന്ന് കണ്ടെത്തിയിട്ടുളള മുഴുവന്‍ രേഖകളും വെളിപ്പെടു ത്തുന്നു. അതു കൊണ്ടു തന്നെ നമ്മുടെ രാജ്യവും, സംസ്‌കാരവും, കുടുംബ വുമെല്ലാം ഇവിടെ തന്നെ. അതുകൊണ്ട് നമ്മള്‍ എങ്ങോട്ടും തിരിയെ പോകേണ്ട കാര്യമില്ല.

തൊഴിലിന്റെ അടിസ്ഥാനത്തില്‍ വന്ന പേരുകള്‍ ജാതി പേരുകളാക്കി ചിത്രീകരിച്ച് ജാതികളും ഉപജാതികളുമായി ഭിന്നിപ്പിച്ച് സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി മനുവാദികള്‍ തമ്മിലടി ച്ചേല്‍പ്പിച്ച് കുടിലതന്ത്രത്തിന്റെ ഭാഗമാണ് ഇതെന്ന് നാം തിരിച്ചറിയാതി രിക്കുകയും അതുപോലെ ഏതാണ്ട് 68 ഓളം വരുന്ന ജാതികള്‍ ഉള്‍പ്പെടുന്ന പട്ടികജാതിയും 38 ഓളം വരുന്ന പട്ടിക വര്‍ഗ്ഗങ്ങളും ഇവ രണ്ടില്‍നിന്നും പുറത്തുപോയിട്ടുളളവരും പരസ്പരം സഹോദരീ സഹോദരന്മാരാണെന്നും, നമ്മുടെ മൂലകുടുംബം ഒന്നാണെന്നും ഇന്നുവരെ നമുക്ക് തിരിച്ചറിയാന്‍ കഴിയാതെപോയി. അതുകൊണ്ടു തന്നെ യാണ് മനുവാദികള്‍ നമ്മുടെമേല്‍ ആധിപത്യം നേടിയത്.

സത്യസന്ധതയിലും സനാതന സംസ്‌കാരത്തിലും മുറുകെ പിടിച്ചിരിക്കുന്ന നമ്മുടെ ഈ അസുരവര്‍ഗ്ഗത്തെ നമ്മുടെ ഈ മാവേലി നാടിനെ ചതിയിലും, വഞ്ചനയിലും മാത്രം ജീവിച്ചിരുന്ന മനുവാദികള്‍ നമ്മളെ അടിച്ചമര്‍ത്തിയപ്പോള്‍ നമ്മള്‍ സത്യം വെടിഞ്ഞി രുന്നില്ലെങ്കില്‍ നമ്മുടെ രാജ്യവും, ശക്തിയും മഹത്വവും ഒന്നും നമുക്ക് നഷ്ടപ്പെടില്ലായിരുന്നു എന്ന സത്യം ഇന്നു നമ്മളെ വേദനിപ്പിക്കുന്നു.

അങ്ങിനെ ബി.സി. 2000ന് ശേഷം നമ്മുടെ മണ്ണിലേക്ക് കുടിയേറിയ സംസ്‌കാര ശൂന്യരായ വിദേശികള്‍ നമ്മുടെ ഈ ദ്രാവിഡമണ്ണില്‍ മതങ്ങളുടെ വിത്തുപാകി. എന്നിട്ടവരുടെ സങ്കുചിത താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന രീതിയില്‍ മതങ്ങളുടെ ആചാരങ്ങളും, അനുഷ്ഠാ നങ്ങളും, അവര്‍ തന്നെ ക്രമപ്പെടുത്തി. നമ്മളിലോടുന്നത് രാജ രക്തമാണെന്നും, രാജപാരമ്പര്യമാണ് നമ്മളില്‍ നിലനില്‍ക്കുന്നതെന്നും മനസ്സിലാക്കിയ മനുവാദികള്‍. നമ്മളില്‍നിന്നുണ്ടാകാവുന്ന പ്രതികാരശ ക്തിക്ക് തടയിടുന്നതിന് വേണ്ടിയാണ് 96 അടിയകലവും, ദൃഷ്ടിയില്‍ പോലും പെടരുത് തുടങ്ങിയ നിയമങ്ങള്‍..... അവരുടെ മനുവാദികളു ടെയുംക്രിസ്തീയവാദികളുടെയും മുമ്പില്‍ യാചിക്കുമ്പോള്‍ അവന്‍ നമ്മളെ തോളില്‍ കയ്യിട്ട് കൂട്ടിക്കൊണ്ടുപോയി അവനോടൊപ്പം വേദിയിലിരു ത്തുന്നു നീയും ഹിന്ദുവാണ് അല്ലെങ്കില്‍ ക്രിസ്ത്യാനിയാണ് എന്ന് നമ്മളെ പറഞ്ഞു പഠിപ്പിക്കുന്നു. നമുക്ക് വിശാല ഹിന്ദു ഐക്യവേദിക്ക് രൂപം കൊടുക്കാം അല്ലെങ്കില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് രൂപം കൊടുക്കാം. അവിടെ നിന്റെ എല്ലാ ദുഃഖങ്ങള്‍ക്കും അവസാന മുണ്ടാക്കും എന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നു. 

ചതിയിലൂടെയും, വഞ്ചനിയിലൂടെയും മാത്രം ജനിച്ച്, ജീവിച്ച്, മരിക്കുന്ന ഇത്തരക്കാരുടെ പ്രലോഭനങ്ങള്‍ക്ക് പിന്നാ ലെ നമ്മുടെ ജനതയെ കൂട്ടിക്കൊണ്ടുപോയി സവര്‍ണ്ണന്റെ കാല്‍ക്കീഴില്‍ അടിയറ വച്ച് ഹൈന്ദവ നവോത്ഥാനം നടത്തി നമ്മുടെ പുരോഗതിയെ ഒരു നൂറു വര്‍ഷം പിന്നോട്ട് വലിക്കുന്ന ചാതുര്‍വര്‍ണ്യം പൂര്‍വ്വാധികം ശക്തിയോടെ പുനസ്ഥാപിക്ക പ്പെടുന്ന, പഴയ ഹോയ് വിളിക്കാലത്തേക്ക് നമ്മളെ കൂട്ടി ക്കൊണ്ടു പോകുന്നതിന് മറ്റ് തമ്പുരാക്കന്മാരോടൊപ്പം വേദി പങ്കിടുന്ന ഉപനയനകാലത്ത് മന്ത്രം ജപിച്ചുകൊണ്ടുവന്ന ചരടിന് അല്‍പ്പം നീളം കുറഞ്ഞുപോയതുമൂലം തോളിലൂടെ യിടാന്‍ കഴിയാത്തതുകൊണ്ട് അല്‍പ്പം താഴെ കെട്ടിയെന്നേ യുളളൂ. അതുകൊണ്ട് നമ്മുടെ നീലാണ്ടന്‍ തമ്പുരാന്‍ തമ്പുരാ നല്ലതാകുമോ? എന്തായാലും ഇത്തരം തമ്പുരാക്കാന്മാ രുടെ പിന്നാലെ പോകുന്ന നമ്മുടെ സഹോദരങ്ങള്‍ ഒരു നിമിഷം ചിന്തിക്കുക! നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍, പൂര്‍വ്വ യോഗികള്‍, മാര്‍ഗ്ഗ ദര്‍ശികള്‍ എന്നിവരൊക്കെ നമുക്ക് കാട്ടിത്തന്നിട്ടുപോയ മാര്‍ഗ്ഗങ്ങള്‍. നമുക്കുവേണ്ടി എഴുതി വച്ചിട്ടു പോയ ഉപനിഷ ത്തുകള്‍, ആരണ്യക ങ്ങള്‍, തിരുക്കുറല്‍, തിരുവായ്‌മൊഴികള്‍, തേവാരവും, ദിവ്യപ്രബന്ധവും തുടങ്ങിയ അമൂല്യഗ്രന്ഥങ്ങള്‍ മുഴുവനായ് അറിയാന്‍ കഴിഞ്ഞില്ലെങ്കിലും അറിഞ്ഞവരില്‍ നിന്നും വായ്‌മൊഴിയായ് കുറച്ചെങ്കിലും അറിയാന്‍ കഴിഞ്ഞാല്‍ നമ്മളാരെന്നും, നമ്മളെന്തന്നും അറിയാന്‍ കഴിയും. അവിടെ നിന്റെ സ്വത്വബോധം പുനര്‍ജനിക്കും, നീയൊരു ദ്രാവിഡ നാകും, അപ്പോള്‍ എന്തു ചെയ്യണമെന്ന് നിനക്ക് സ്വയം തീരുമാനിക്കാം. ഒരു നേതാവും നിന്നെ നയിക്കേണ്ടതില്ല.

ജനനത്താല്‍ ആരും ഒരു മതത്തിന്റെയും അടിമയാകുന്നില്ല. എന്നാല്‍ ഹിന്ദുവിന് ജനിക്കുന്നവന്‍ ഹിന്ദുവായും, ക്രിസ്ത്യാനിക്കു ജനിക്കുന്നവന്‍ ക്രിസ്ത്യാനിയായും, മുസ്ലീമിന് ജനിക്കുന്നവന്‍ മുസ്ലീമായും നമ്മുടെ സമൂഹം പരിഗണിക്കുന്നു. ക്രിസ്ത്യാനിയായി മതം അംഗീകരിക്കണ മെങ്കില്‍ മാമോദീസാ മുങ്ങണം. മുസ്ലീമായി അംഗീകരിക്കണമെങ്കില്‍ സുന്നത്ത് ചെയ്തിരിക്കണം. എന്നാല്‍ ഒരു ഹിന്ദുവാകാന്‍ ഇതുപോലുളള ഒരു അടിസ്ഥാന യോഗ്യതയും ആവശ്യമില്ല. ഒരു ഹിന്ദുവിന് ജനിച്ചാല്‍ മതി അല്ലെങ്കില്‍ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ വാര്‍ഷിക വരിസംഖ്യ യടച്ചാല്‍ മതി. ക്ഷേത്രാചാരങ്ങള്‍ പാലിക്കണമെന്ന് നിര്‍ബന്ധവും ഇല്ല. മറ്റേതെങ്കിലും മത ത്തിന്റെ വ്യക്താവായവര്‍ മതചിന്തയില്ലാത്തവര്‍ ഒഴികെ എല്ലാവരും ഹിന്ദുവാകുന്നു. എന്നാല്‍ ആരാണ് ഹിന്ദു എന്നൊരു ചോദ്യം വാജ്‌പേയി മന്ത്രിസഭയില്‍ കേട്ടിരുന്നു. ആരാണ് ഹിന്ദു എന്ന് ആരും പറഞ്ഞു കേട്ടതുമില്ല. എന്താ യാലും നമ്മളോട് ഇത്തരം നീചമായ പ്രവര്‍ത്തികള്‍ ചെയ്ത നമ്മളെ 96 അടി അകലെ നിര്‍ത്തിയ വര്‍ഗ്ഗം ഇന്നു നമ്മുടെ തോളില്‍ കൈയ്യിട്ട് ചേര്‍ത്തു പിടിക്കുന്നു. അവരോടൊ പ്പമിരു ത്തുന്നു. ഇതിന്റെ പിന്നിലെ ഗൂഢതന്ത്രങ്ങള്‍ നാം തിരിച്ചറിയണം. ചാതുര്‍വര്‍ണ്യം പുനസ്ഥാപിക്കുക അടിമ ത്തവും ഹോയ് വിളികളും തിരിയെ കൊണ്ടു വരിക ഇതു തന്നെയാണ് അവരുടെ ലക്ഷ്യം. ഇത്തരം പ്രവര്‍ത്തികളുമായി മുന്നോട്ടു പോകുന്ന ഹിന്ദുരാഷ്ട്രവാദവുമായി നമ്മുടെ ദ്രാവിഡ ജനതക്കെന്താണ് ബന്ധം എന്നു നാം അറിയുകയും, അറിയിക്കുകയും, ചിന്തിക്കുകയും ചെയ്യുക. അങ്ങിനെ നമ്മുടെ സ്വത്വബോധത്തിലേക്ക് തിരിച്ചുവരാന്‍ കഴിയണം.

ക്രിസ്തുമതത്തിന്റെയും ചരിത്രം ഇതില്‍ നിന്നും ഒട്ടുംവ്യത്യസ്തമല്ല. ലിംഗകല്ലിലും മുത്തിക്കല്ലിലും ആരാധനാ മൂര്‍ത്തികളെ കണ്ടെത്തിയിരുന്ന നമ്മളെ വഴി തെറ്റിച്ച് നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റി തരുന്ന ജീവനുളള ദൈവം ഞങ്ങളുടെ കൂടെയുണ്ട്. മണ്ണുകൊണ്ട് പ്രതിമയുണ്ടാക്കി അതിന് ജീവന്‍ കൊടുക്കാന്‍ കഴിയുന്നവനാണ് ഞങ്ങളുടെ ദൈവം അതുകൊണ്ട് നിന്നെയും നിന്റെ കുടംബത്തെയും ഞങ്ങള്‍ രക്ഷിച്ചുകൊ ളളാം. അങ്ങനെ അവരുടെ പിന്നാലെ പോയ ജനതയ്ക്ക് മറ്റൊരു പരദേശി ദൈവത്തെ കൂടി കാട്ടിക്കൊടുത്തു കത്തോലിക്കാമതം. അങ്ങിനെ നമ്മളെയും മാമോദീസാ മുക്കി ക്രിസ്ത്യാനിയാക്കി. എന്നാലീ മാമോദീസ മുക്കുന്ന ആനാം വെളളത്തിന് ഒരു പ്രത്യേകതയുണ്ട്. അത് വെളുത്തവ ന്റെ തലയില്‍ വീണാല്‍ സവര്‍ണ്ണ ക്രിസ്ത്യാനിയും കറുത്തവന്റെ (ദ്രാവിഡന്റ്) തലയില്‍ വീണാല്‍ അവര്‍ണ്ണ ക്രിസ്ത്യാനി, പുതു ക്രിസ്ത്യാനി, അവശ ക്രിസ്ത്യാനി, ഹരിജന്‍ ക്രിസ്ത്യാനി ഇപ്പോള്‍ ദളിത് ക്രിസ്ത്യാനി, എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെടുന്നത്. അതുപോലെ സി.എം.ഐ. സഭയുടെ ആസ്ഥാനമായ മാന്നാനത്തും കുറെ അവശക്രി സ്ത്യാനികളെ സൃഷ്ടിച്ചു. അവശ ക്രിസ്ത്യാനികളോടുളള സ്‌നേഹം കൊണ്ടല്ല. മറിച്ച് ഈ വിഭാഗങ്ങളെ കൂടെ നിര്‍ത്തി ഫോട്ടോയെടുത്ത് വിദേശ രാജ്യങ്ങളിലേക്കയച്ച് ഞങ്ങളാണ് ഈ പാവങ്ങളെ രക്ഷിക്കുന്ന തെന്ന് തെളിയിച്ചാല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കോടിക്കണക്കിന് പണം ഓരോ വര്‍ഷവും സമ്പാദിക്കാന്‍ കഴിയുന്ന ഒരു നല്ല വ്യാവസായിക മേഖലയാണ് ഇതെന്ന് ഇവിടത്തെ സി.എം.ഐ. അധിപന്മാരായ സവര്‍ണ്ണ പാതിരിമാര്‍ക്കും, കത്തോലിക്കാ സഭാ അദ്ധ്യക്ഷന്‍മാര്‍ക്കും വ്യക്തമായി അറിയാമായിരുന്നു. ഇത് തന്ത്രപരമായ് കൈകാര്യം ചെയ്തത് സി.എം.ഐ. സഭയാണ്. അവര്‍ പുതുക്രിസ്ത്യാ നിക്കു മാത്രമായി മാന്നാനം കേന്ദ്രീകരിച്ച് പളളി പണിതു സവര്‍ണ്ണ ക്രിസ്ത്യാനികള്‍ക്ക് അവിടെ പ്രവേശന മില്ലായിരുന്നു. അങ്ങിനെ സി.എം.ഐ. ആസ്ഥാനമായ മാന്നാനം ആശ്രമദേവാ ലയം പെലപളളി എന്നറിയപ്പെട്ടു. ഏതാണ്ട് 1400 ലധികം ഇടവക കുടുംബങ്ങള്‍ അക്കാലത്തുണ്ടായിരുന്നു. (ലേഖകനും കുടുംബവും മൂന്നു തലമുറകളായി ഈ പെലപ്പളളിയുടെ ഉപദേശിയും കാര്യക്കാരുമായിരുന്നു. പൂര്‍വ്വപിതാക്കന്മാരില്‍ നിന്നും വായ്‌മൊഴിയായി കിട്ടിയ പലതും ലേഖനത്തിലുണ്ട്.

അവശ ക്രൈസ്തവരുടെ പുനരുദ്ധാരണത്തിനും, വിദ്യാഭ്യാസത്തിനുവേണ്ടി വിദേശങ്ങളില്‍ നിന്നുമയച്ച കോടിക്കണക്കായ ഡോളറുകള്‍ വാങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും പ്രസ്സുകളും ധാരാളമായി നിര്‍മ്മിച്ച് കോടികള്‍ ലാഭം കൊയ്യുമ്പോള്‍ ഈ പണത്തിന്റെ അവകാശി കളായ പാവം ദളിത് ക്രിസ്ത്യാനികള്‍ ഒരു കോളേജ് അഡ്മിഷനുവേണ്ടി ഈ സ്ഥാപനങ്ങളില്‍ എവിടെയെങ്കിലും ഒരു തൊഴിലിനു വേണ്ടി നനയാതെ കിടക്കാന്‍ ഒരു വീടിനു വേണ്ടി പഴയ പുലയപ്പളളിയുടെ 201 (ഇരുനൂറ്റി ഒന്ന്) നടകളും കയറിയിറങ്ങി തളര്‍ന്നുവീഴുമ്പോഴും നമ്മുടെ പേരില്‍ വന്ന പണം കൊണ്ട് മാന്നാനം കുന്നിന്‍മുകളിലെ കൊട്ടാര സദൃശമായ മണിമന്ദിരങ്ങളില്‍ രാജകീയ സുഖഭോഗങ്ങളില്‍ മുഴുകി സുഖമായി വാഴുന്നു. പുരോഹിതന്മാര്‍ അന്നു കൂട്ടിക്കൊണ്ടു പോയി അവശ ക്രിസ്ത്യാനികളാക്കിയവരെ ഇന്നവര്‍ക്കു വേണ്ട. പഴയ 1400 കുടുംബങ്ങള്‍ ആട്ടിപ്പായി ക്കപ്പെട്ടതിന്റെ ശേഷം ഇന്ന് വിരലിലെണ്ണാ വുന്ന കുടുംബങ്ങള്‍ മാത്രം. മുന്നൂറോളം പേര്‍ക്കിരിക്കാവുനന്ന എല്ലാ സൗകര്യങ്ങ ളോടും കൂടിയ നമ്മുടെ ഒരു പാരീഷ് ഹാള്‍ ഇടിച്ചു നിരത്തി അവിടെ പുതിയ പുണ്യാളന് മന്ദിരം പണിതു. ഏക്കര്‍ കണ ക്കിന് ഭൂമിയുണ്ടായിരുന്നിട്ടും ഈ പാവങ്ങളെ ഒഴിവാക്കാന്‍ വേണ്ടി മനപൂര്‍വ്വം പൊളിച്ചതാണ് പാരീഷ് ഹാള്‍. അതുപോലെ അരയേക്ക റോളം സ്ഥലമുണ്ടായിരുന്നു ശവക്കോട്ടയ്ക്ക്. ഞങ്ങളുടെ പൂര്‍വ്വപിതാ ക്കന്മാരുടെ നെഞ്ചില്‍ തന്നെ കോളേജ് പണിതെങ്കിലേ ഈ പുരോഹിത വര്‍ഗ്ഗത്തിന് ഉറക്കം വരു മായിരുന്നുളളൂ. ഇത്തരം കാര്യങ്ങള്‍ പുറം ലോകം അറിയുന്നില്ല അറിയിക്കാന്‍ ആരും ശ്രമിക്കുന്നുമില്ല.

എന്തായാലും മോഹനവാഗ്ദാനങ്ങള്‍ നല്‍കിനമ്മുടെയാളുകളെ കൂട്ടിക്കൊ ണ്ടു പോയി കോടികള്‍ സമ്പാദിച്ച് ഇന്നതിനുമേലെ ലോകത്തിലെ സര്‍വ്വവിധ സുഖഭോഗങ്ങളും അനുഭവിച്ചു വാഴുന്നു. എന്നിട്ടതില്‍ നിന്നു ഒരു പൈസ പോലും നമുക്ക് തരാതെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞ് അവശക്കാരുടെ കൊടിയും പിടിച്ചുകൊണ്ട് അരീക്കല്‍, കുഴിയടിയില്‍, മതിലകത്ത്, ചെറുനെല്ലാടി, കുറ്റിക്കാട്ടില്‍, തടത്തില്‍, മോറീസ്, കൊട്ടിയത്ത്, ഐസ്‌ക്ക് തുടങ്ങിയ കുറെ വെളള പൂശിയ നേതാക്കന്മാര്‍ ഇവര്‍ക്ക് പിന്നാലെ അനുസരണ യുളള പാവം കുഞ്ഞാടുകളെപ്പോലെ പിന്‍തുടരുന്നു. ദളിത് ക്രൈസ്തവ സംഘടനകളുടെ നേതാക്കന്മാര്‍ അവരുടെ പിന്നാലെ അവശരായ ക്രിസ്ത്യാനികളും. എന്നാല്‍ ഇവര്‍ മനഃപൂര്‍വ്വം മറന്നുകളയുന്ന ഒരു കഥയുണ്ട്.

1982 ല്‍ അവശരെ പട്ടികജാതിയില്‍ പെടുത്തുന്നതിന് വേണ്ടി കരുണാകര നോടൊപ്പം കത്തോലിക്കാ ബിഷപ്പ്ന്മാര്‍ ഡല്‍ഹിക്കു പോയി. അവിടെ ചെന്ന് ഇന്ദിരാഗാന്ധിയെ കണ്ടു കാര്യങ്ങള്‍ പറഞ്ഞു. പട്ടികജാതിയില്‍ ഉള്‍പ്പെടുത്താം. ഇന്ദിരാഗാന്ധി അംഗീകരിച്ചു. പക്ഷേ ഒരു വ്യവസ്ഥയുണ്ട്. നാളിതുവരെ ആ അവശക്രൈസ്തവരുടെ പേരില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കു വന്നിട്ടുളള വിദേശ പണത്തിന്റെ വരവും ചെലവും നീക്കി ബാക്കിയും സര്‍ക്കാരിനെ ബോദ്ധ്യപ്പെടുത്തണം. കഴിയുമോ? ശരി, ഞങ്ങളൊന്നാ ലോചിക്കട്ടെ എന്നു പറഞ്ഞിറങ്ങിയ ആ സംഘത്തില്‍പ്പെട്ടവര്‍ പിന്നീട് ഡല്‍ഹിയിലേക്ക് തിരിക്കുന്നതിന് പോലും ചെയ്തിട്ടില്ല. ഈ കഥ മുന്‍പറഞ്ഞ വെളള പൂശിയ നേതാക്കന്മാരും നമ്മുടെ അവശനേതാക്കന്മാരും ഓര്‍ക്കുന്നത് നന്ന്.

അതുകൊണ്ട് ഈ ദ്രാവിഡ മണ്ണിനോടും മക്കളോടും സ്‌നേഹമുണ്ടെങ്കില്‍ ചതിക്കാനല്ലെങ്കില്‍ കത്തോലിക്കാ ജനസംഖ്യ കണ്ടെത്തുകയും അതില്‍ നിന്നും ഈ അവശരുടെ ജനസംഖ്യ എത്ര ശതമാനമെന്നും കണ്ടെത്തി. ആ ശതമാനത്തിനടിസ്ഥാനമായി സഭയിലെ എല്ലാ അവകാശങ്ങളും പിടിച്ചു വാങ്ങുന്നതിന് വേണ്ടി സമരം ചെയ്യപ്പെട്ട അതിന് ശേഷം പോലെ സര്‍ക്കാരിന്റെ അവകാശങ്ങള്‍. ഇത്തരം കാര്യങ്ങള്‍ സഭ അംഗീകരിക്കു ന്നില്ലെങ്കില്‍ നമുക്കൊരുമിച്ച് ഘര്‍വാപസി നടത്താം. അതു പക്ഷെ തുടക്ക ത്തിലെ പറഞ്ഞതുപോലെ നമ്മുടെ മൂല സ്മൃതികളിലേക്കായിരിക്കണം എന്നു മാത്രം. അങ്ങിനെ സംഭവിച്ചാല്‍ ഇവിടുത്തെ ഹിന്ദുമതത്തിന്റെയും ക്രിസ്തുമത്തിന്റെയും അടിത്തറ ഇളകും എന്നു നമ്മളേക്കാള്‍ വ്യക്തമാ യി അവര്‍ക്കറിയാം. ഈ രണ്ടു കൂട്ടര്‍ക്കും ആവശ്യം നമ്മളെയാണ് ഈ മണ്ണിന്റെ നേര്‍മക്കളായ ഈ ദ്രാവിഡ ജനതയെ. അതിനുവേണ്ടി അവര്‍ പരസ്പരം കലഹിക്കുന്നു. ഇനിയെങ്കിലും നമ്മള്‍ അല്‍പ്പം ബുദ്ധിപര മായി ചിന്തിക്കുക.

'വന്നവര്‍ തമ്മിലടിക്കട്ടെ മക്കളെ നിങ്ങള്‍ കാഴ്ചക്കാരായ് മാറി നില്‍ക്കുക'. അതുകൊണ്ട് എനിക്കു പറയാനുളളത് ഈ ദ്രാവിഡ മണ്ണില്‍ ആദ്യം കുടിയേറിയവര്‍ ആദ്യം ഘര്‍വാപസി നടത്തട്ടെ. പോകുമ്പോള്‍ അവന്റെ മതത്തെയും അതിന്റെ ദൈവത്തെയും കൂടി കൊണ്ടുപോകട്ടെ. പിന്നാലെ വരുന്നവരും ഘര്‍വാപസി നടത്തി അവരുടെയും മൂലദേശ ങ്ങളിലേക്ക് തിരിച്ചുപോകട്ടെ. അവരുടെ മതങ്ങളേയും ദൈവങ്ങളേയും അവരും കൊണ്ടുപോകട്ടെ. അങ്ങിനെ മതജാതിയ ഉപജാതി വര്‍ണ്ണ ചിന്തകളില്ലാതിരുന്ന നമ്മുടെ പഴയ ലോകോത്തരമായ മാവേലിനാട് സംസ്‌കാര സമ്പന്നരായ ഇന്ത്യന്‍ ജനതയ്ക്ക് സ്വപ്നം കാണാം. അവിടെ വന്നവരും നിന്നവരുമെന്ന് മാത്രമല്ല, മനുഷ്യനെ മനുഷ്യനായി കാണുന്ന എല്ലാവര്‍ക്കും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്ന ഒരവസ്ഥയുണ്ടാകട്ടെ അതിനുവേണ്ടി നമ്മുടെ ജാതി ഉപജാതി ചിന്തകള്‍ മറന്ന് ദ്രാവിഡ മക്കള്‍ ഒന്നിക്കട്ടെ, അതിനുവേണ്ടിയാകട്ടെ ഇനിയുളള നമ്മുടെ പ്രവര്‍ത്തനങ്ങളെങ്കിലും അതിലൊരു കണ്ണിയാകാന്‍ എനിക്കും കഴിയട്ടെ എന്നാശിച്ചുകൊണ്ട് നിര്‍ത്തുന്നു.

ചന്ദ്രബാബു കുമരകം
പ്രസിഡന്റ്, ദ്രാവിഡ കള്‍ച്ചറല്‍ ഫോറം