"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 17, ബുധനാഴ്‌ച

ബെഗര്‍ കോമ്രേഡ്

പ്രസിദ്ധീകരിക്കുമ്പോള്‍ ഇന്ത്യക്കാരന്‍ ഇംഗ്ലീഷില്‍ നാളിതുവരെ എഴുതിയ നോവലുകളില്‍വച്ച് ഏറ്റവും വലിയ നോവല്‍ എന്ന ഖ്യാതി ഇനി മലയാളിക്ക്. മൊത്തം 9 ലക്ഷത്തിലധികം വാക്കുകള്‍ ഉള്ള നോവല്‍, 'ബെഗര്‍ കോമ്രേഡ്' എഴുതിയത് തിരുവനന്ത പുരത്തു താമസിക്കുന്ന ശ്രീ എം. കെ. ശിവന്‍കുട്ടി യാണ്. നീണ്ട അഞ്ചു വര്‍ഷത്തെ അന്വേഷണ-ഗവേഷണ ഫലമായിട്ടാണ് നോവല്‍ പൂര്‍ത്തീകരിച്ചത്. ദലിത്-കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ബഹിഷ്‌കൃതരില്‍ ഉണ്ടാക്കിയ മോഹ-മോഹഭംഗങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഒപ്പം ഒരു പ്രത്യയ ശാസ്ത്രം എന്ന നിലയില്‍ അതു തലകുത്തി വീണതും എങ്ങനെയെന്ന് നോക്കിക്കാണുന്നു.

ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന കഴ്‌സണ്‍ പ്രഭുവിന്റെ കുരുത്തം കെട്ടതും എന്നാല്‍ ശക്തനുമായ ബന്ധു തിരുവിതാകൂര്‍ നാട്ടുരാജ്യത്ത് ഉദ്യോഗാര്‍ത്ഥം എത്തുന്നത്. സാഹചര്യങ്ങള്‍ അയാളെ ജോലി രാജിവയ്ക്കുവാനും പിന്നീട് സൈന്ധവ സാംസ്‌കാരിക സ്രോതസ് അന്വേഷിക്കുന്ന ചരിത്രാന്വേഷകനാകാനും പ്രേരിപ്പിക്കുന്നു. തന്റെ അന്വേഷണത്തില്‍ അയാള്‍ അറിയാതെ അടിമ വിമോചകന്റെ മേലങ്കി അണിയുന്നു.അതായത് കാളയോടൊപ്പം നുകത്തില്‍ കെട്ടപ്പെട്ട ഒരു അടിമ ബാലനെ തന്റെ യാത്രാമദ്ധ്യേ കാണുന്നു. ആ ബ്രിട്ടീഷുകാരന്‍ ദയനീയ മായ ചുറ്റുപാടില്‍ നിന്നും ആ ബാലനെ മോചിപ്പിക്കുന്നു. പിന്നീടു ഈ ബാലനുമായാണ് അയാളുടെ യാത്ര. ഇരുവരുടെയും സംയുക്ത യാത്ര അവരെ ഹിമാലയസാനുക്കളില്‍ പര്‍വ്വതാരോഹകരുടെ വേഷമണി യിക്കുന്നു. ശരിക്കും അവര്‍ പര്‍വ്വാതാരോഹകരാകുന്നു. ഈ കഥ കേട്ടാണ് നോവലിലെ മുഖ്യ കഥാപാത്രം വളരുന്നത്. സ്ഥലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ പിതാവില്‍നിന്നുമാണ് മുഖ്യകഥാപാത്രം കമ്മ്യൂണിസത്തിന്റെ ആദ്യപാഠങ്ങള്‍ കേള്‍ക്കുന്ന്. പിന്നീട് 1964ലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പിനെ തുടര്‍ന്ന് തന്റെ വീട്ടില്‍ രാത്രിയില്‍ രഹസ്യമായിചേര്‍ന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിടലിച്ചു പിരിയുന്നത്. ഈ ബാലന്‍ കാണുകയും വാ വിട്ട് കരയുകയും ചെയ്തു. പിന്നീട് അവന്‍ പഠിച്ചു വലുതായപ്പോള്‍ കമ്മ്യൂണിസത്തെ വിമര്‍ശനാത്മകമായി കണ്ടു. പുന്നപ്ര വയലാര്‍ -തെലുങ്കാന പോരാട്ടങ്ങള്‍ എന്തുകൊണ്ടാണെന്ന് പഠിച്ചു. കോളേജ് വിദ്യാഭ്യാസത്തിനുശേഷം കമ്മ്യൂണസത്തിന്റെ സഹയാത്രി കനായ അയാള്‍ അതി വേദനയോടെ സോവിയറ്റ് യൂണിയന്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തകര്‍ന്നുവീഴുന്നതു കണ്ടു. ഇല്ലാത്തവന്റെ മോചനത്തിന് ഇനി വേണ്ടത് ഒരു കറുത്ത മാര്‍ക്‌സ് അല്ലെങ്കില്‍ ഒരു കറുത്ത യേശു. ഇവരിലാണെന്ന് അയാള്‍ ചിന്തിച്ചു. നോവലിലെ കഥാപാത്രങ്ങള്‍ നാല് ഉപഭൂഖണ്ഡങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു. കഥകളും ഉപ കഥകളും കോര്‍ത്തിണക്കി മാലപോലെ നിര്‍മ്മിച്ച നോവലില്‍ അടിയന്തിരാവസ്ഥയും അതിനു മുമ്പും പിമ്പുമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തെയും കമ്മ്യൂണിസ്റ്റ് ദലിത് വീക്ഷണകോണില്‍ നോക്കിക്കാ ണുന്നു. വിമോചന സമരവും അതിനെ തുടര്‍ന്നു തകര്‍ന്നുവീണ ദലിത് സ്വപ്നങ്ങളും നോവലില്‍ പ്രതിപാദിക്കുന്നുണ്ട്. ഒരിക്കലും അവസാനി ക്കാത്ത അന്വേഷണത്തിലാണ് നോവല്‍ നീങ്ങുന്നത്. അതുതന്നെയാണല്ലോ മനുഷ്യന്റെ അവസ്ഥയും.

സ്റ്റാഫ് ലേഖകന്‍ സൈന്ധവമൊഴി