"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 14, ഞായറാഴ്‌ച

കെ.കെ.പൈങ്കി - ഒര്‍ണ കൃഷ്ണന്‍കുട്ടി

കെ.കെ.പൈങ്കി
1924 ഏപ്രില്‍ 14 ന് ഡോക്ടര്‍ അംബേദ്ക്കര്‍ ജനിച്ച ദിവസം മുകുന്ദപുരം താലൂക്ക് ചാലക്കുടിയില്‍ നിന്നും 15 കീ.മീ ദൂരം കുറ്റിക്കാട് എന്ന സ്ഥലത്ത് കണാരന്‍ ചാര്‍ത്താവ് ദമ്പതികളുടെ മകനായി ജനിച്ചു.

പത്താം ക്ലാസ്സ് വിദ്യാഭ്യാസത്തിന് ശേഷം 1942 ല്‍ ഇന്ത്യന്‍ പട്ടാളത്തില്‍ ചേര്‍ന്നു. 1946 ലെ യുദ്ധത്തിന് ശേഷം അഞ്ചുവര്‍ഷം കഴിഞ്ഞ് യുദ്ധതടവുകാരെ വിട്ടയച്ചതിന് ശേഷം നാട്ടിലേക്ക് തിരിച്ചുവന്നു. 

സമസ്തകൊച്ചി പുലയ മഹാസഭയുടെ 2 ാമത്തെ ശാഖ രൂപീകരിച്ചത് പുല്ലൂരാണ്. സഭയില്‍ ചേര്‍ന്ന് പി.കെ.ചാത്തന്‍ മാസ്റ്റര്‍, പി.സി.ചാത്തന്‍, പുലയ മഹാസഭയുടെ നേതാവും സ്വാതന്ത്ര സമരസേനാനിയുമായിരുന്ന വി.സി.കൊടുഞ്ഞിലി, കെ.കെ.തങ്കപ്പന്‍, കെ.കെ.വേലായുധന്‍ എന്നിവരോ ടൊന്നിച്ച് ചേര്‍ന്ന് സഭാപ്രവര്‍ത്തനവും അതിനോടൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനവും നടത്തി. പാര്‍ട്ടി നോമിനിയായി 1975 80 കാലയളവില്‍ കൊച്ചിന്‍ ദേവസ്വം മെമ്പറായി രുന്നു. കോടശ്ശേരി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായി രുന്നു. ഇറ്റലിയടക്കം വിദേശരാജ്യങ്ങളില്‍ 4 പ്രാവശ്യം യാത്ര നടത്തി. പാലിയം സമരം, നടവരമ്പ് സമരം, കുട്ടന്‍കുളം റോഡ് സമരം, പരിയാരം സമരം എന്നിവയില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. പുലയര്‍ മഹാസഭയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ ഇരിങ്ങാലക്കുട ഓട്ടുകമ്പനി സമരത്തിന് നേതൃത്വപരമായ പങ്ക് വഹിച്ചു. ആദ്യവിവാഹം കഴിഞ്ഞ് നാലാം കല്ല്യാണത്തിന് ഭാര്യാ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങി നടക്കവെ പരിയാരം സമരത്തില്‍ പങ്കെടുത്ത സമര ഭടന്മാര്‍ക്ക് സ്വീകരണം നല്‍കുന്ന പരിപാടിയില്‍ പങ്കെടുത്തതോടുകൂടി ഭാര്യയുമാ യുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. പിന്നീട് ദേവയാനി എന്ന അദ്ധ്യാപികയെ വിവാഹം കഴിച്ചു ജീവിച്ചുപോരുന്നു. രണ്ടുബന്ധത്തിലും മക്കളൊന്നുമില്ലാത്ത മാസ്റ്റര്‍ ഇപ്പോള്‍ കുറ്റിച്ചിറയില്‍ താമസിച്ചു പോരുന്നു. പോലീസിന്റെ ഒട്ടേറെ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമായിട്ടുള്ള ഈ പട്ടാളക്കാരന്‍ ആരോഗ്യവാനായി ഇന്നും ജീവിക്കുന്നു (2014).
--------------------------------
കെ കെ പൈങ്കി ഈയിടെ അന്തരിച്ചു ലേഖകന്‍ എഴുതുന്ന പുസ്തകത്തില്‍ നിന്നും.

ഒര്‍ണ കൃഷ്ണന്‍കുട്ടി 8281456773