"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 8, തിങ്കളാഴ്‌ച

ശ്രീനാരായണഗുരുദേവന്റെ വിളംബരം

'നാം ജാതിമതഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗ്ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗ്ഗത്തില്‍ പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതാ യും അത് ഹേതുവില്‍ പലര്‍ക്കും നമ്മുടെ വാസ്തവ ത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇട വന്നിട്ടുണ്ടെന്നും അറിയുന്നു.' 'നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗ്ഗ ത്തില്‍നിന്നും മേല്‍പ്രകാര മുളളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാ ശ്രമത്തില്‍ ശിഷ്യസംഘ ത്തില്‍ ചേര്‍ത്തിട്ടുളളൂ എന്നും മേലും ചേര്‍ക്കയു ളളൂ എന്നും വ്യവ സ്ഥപ്പെടുത്തിയിരിക്കുന്നു.'

ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.

എന്ന്, നാരായണഗുരു
(പ്രബുദ്ധകേരളം 1091 മിഥുനം ലക്കത്തില്‍ പ്രസിദ്ധം ചെയ്തത്)