"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 7, ഞായറാഴ്‌ച

കേരള ജനതയെ ലോകത്തിനു മുമ്പില്‍ നാണം കെടുത്തിയ ഇടതുപക്ഷവും വലതുപക്ഷവും - സൈന്ധവമൊഴി

കേരളത്തിലെ പുരോഗമന സമൂഹത്തെ ലോകത്തിനു മുമ്പില്‍ നാണം കെടുത്തിയ ഇടതുപക്ഷവും വലതുപക്ഷവും മാര്‍ച്ച് 13ന് നിയമസഭാ ബഡ്ജറ്റ് അവതരണവേളയില്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ അപലപനീയമാണ്. ബഡ്ജറ്റ് വിറ്റു കാശു വാങ്ങി എന്നാരോപണമുള്ള കെ. എം. മാണി ബഡ്ജറ്റ് അവതരിപ്പിച്ചതാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്. ബാര്‍ കോഴയും ബഡ്ജറ്റ് വില്‍പ്പനയും തൊഴിലാക്കിയ യു. ഡി. എഫ്. നേതാക്കളെയും ധനമന്ത്രി കെ. എം. മാണിയെയും എല്‍. ഡി. എഫ്. പ്രതിരോധി ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സോളാര്‍ സമരംപോലെ വിപുലമായ സന്നാഹവുമായെത്തിയ പ്രതിപക്ഷം വീണ്ടും നാണം കെട്ടു. കെ. എം. മാണി ബഡ്ജറ്റ് സാഹചര്യമനുസരിച്ച് സംയമനത്തോടെ അവതരിപ്പിച്ചു. നിയമസഭയിലെ സംഭവം നേരില്‍ ദൃശ്യമാധ്യമത്തിലൂടെ കണ്ട ഏതു സാമാന്യബോധമുള്ളവനും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുക യേയുള്ളൂ. കാരണം അത്ര സംസ്‌കാരശൂന്യമായ നിലപാടാണ് കേരളത്തിലെ ഇരട്ടത്താപ്പുപക്ഷം കാണിച്ചത്. ഇവരൊക്കെ സംസ്‌കാര സമ്പന്നരും ബുദ്ധിജീവിയുമാണെന്ന് പറഞ്ഞ് കേരളസമൂഹത്തിനു മുമ്പില്‍ നില്‍ക്കാന്‍ നാണമില്ലേ? സോളാര്‍ സമരത്തിന്റെ കാലത്ത് കെ. എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഓടിനടന്ന പിണറായിയും പന്ന്യന്‍ രവീന്ദ്രനും കൊടിയേരിയും കാണിച്ച അടവുനയത്തില്‍ വീഴാതിരുന്ന കെ. എം. മാണിയെ ഇങ്ങനെ ക്രൂശിച്ചാലേ ഇരട്ടത്താപ്പ് പക്ഷത്തിന് അരിശം തീര്‍ക്കാന്‍ കഴിയൂ. കെ. എം. മാണിയെ അന്ന് പൊക്കിപ്പിടിച്ചു മഹാനായ ധനകാര്യമന്ത്രിയെന്ന് വാഴ്ത്തിയ പിണറായിയും കൊടിയേരിയും അന്നത്തെ ദൃശ്യവാര്‍ത്തകള്‍ ഇന്ന് ഇവര്‍ കണ്ടാല്‍ എത്ര ലജ്ജാകരമായിരിക്കും. സമകാലിക കേരള സാഹചര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് സഹതാപത്തോടെ അനുഭാവമുള്ള പൊതു സമൂഹം പോലും ഇവര്‍ ഇനി കേരളത്തില്‍ ഭരിക്കേണ്ട എന്നു തീരുമാനമെടുക്കാന്‍ ഇതു കാരണമാകും. സ്പീക്കറുടെ വേദിയില്‍ കാട്ടിക്കൂട്ടിയ ആഭാസത്തരം ജനാധിപത്യത്തിന്റെ ശ്രീകോവില്‍ തകര്‍ക്കാന്‍ ശ്രമിച്ചത് ജനാധിപത്യ വിരുദ്ധമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രതിപക്ഷത്തിന് ജനാധിപത്യത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്. പക്ഷേ ഇത്തരം ആഭാസമല്ലാ അത് യു. ഡി. എഫ്.ന് ഒരിക്കല്‍കൂടി കേരളത്തെ തീറെഴുതാനുള്ള നടപടിക്രമമാണ് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷം മാര്‍ച്ച് 13ന് കാണിച്ചത്. (മുന്നണി വലിപ്പവും സാമുദായിക പിന്തുണയും കൂടുതലായതുകൊണ്ട്) ഇത് വടികൊടുത്ത് അടിമേടിക്കുന്നതിന് തുല്യമാണ്. യു. ഡി. എഫ്. നെയും എല്‍. ഡി. എഫ്.നെയും എതിര്‍ക്കാന്‍ പുതിയൊരു പുരോഗമന രാഷ്ട്രീയപക്ഷം കേരളത്തില്‍ ഉദയം ചെയ്യേണ്ട സാഹചര്യമാണ് കേരളത്തിലിപ്പോഴുള്ളത്.

ഈ പ്രശ്‌നം ബി. ജെ. പി.ക്കും ആം ആദ്മി പാര്‍ട്ടിക്കുമൊക്കെ കേരളസമൂഹം കാതോര്‍ക്കാനും സാഹചര്യമൊരുക്കും. കേരളത്തിലെ ദലിത് പുരോഗമന പക്ഷം രാഷ്ട്രീയ സമാഹരണം നടത്തുകയും എല്‍. ഡി. എഫ്., യു. ഡി. എഫ്., ബി. ജെ. പി. വിരുദ്ധ രാഷ്ട്രീയപക്ഷത്തിന് ശക്തവും സംഘടിതവുമായ ഒരു നാലാം രാഷ്ട്രീയപക്ഷത്തിന് പുരോഗമന സ്വഭാവത്തോടെ ജനാധിപത്യപരമായി നേതൃത്വം കൊടുക്കേണ്ട സാഹചര്യത്തിലേക്കാണ് കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത്. അര്‍ത്ഥ പൂര്‍ണ്ണമായും ഭാവനാപൂര്‍വ്വമായും അതിനുള്ള ശക്തി സമാഹരിക്കാന്‍ കേരളത്തിലെ ദലിത് രാഷ്ട്രീയപക്ഷത്തിന് ഉത്തരവാദിത്വമുണ്ട്. അതാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ബഹുജന്‍ സമാജിന്റെ വിവിധ ഗ്രൂപ്പുകളും ദലിത്പക്ഷ പ്രസ്ഥാന ങ്ങളും ആര്‍. പി. ഐയും ദ്രാവിഡ പ്രസ്ഥാനങ്ങളും ദലിത് ക്രൈസ്തവ പ്രസ്ഥാനങ്ങളും ആദിവാസി സംഘടനകളും ഇപ്പോള്‍ ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചപോലെ കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് കേരളത്തില്‍ ആംആദ്മിപാര്‍ട്ടി പോലെ വളരുന്ന സി. എസ്. ഡി. എസിനെയും സഹകരിക്കുന്ന ഉപജാതി സംഘടനകളെയും ദലിത് സാംസ്‌കാരിക സംഘടനകളെയും സമന്വയിപ്പിക്കുന്ന പുതിയ ഒരു പ്രായോഗിക സമവാക്യമുള്ള രാഷ്ട്രീയ മുന്നണിയെയും അതിനോട് സക്രിയമായി സഹകരിക്കുന്ന പൊതു പുരോഗമന പരിസ്ഥിതി സ്ത്രീപക്ഷ റിബല്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെയും സമാഹരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ മുന്നണി രൂപപ്പെടുത്തണം. സാമൂഹ്യമാറ്റത്തിന്റെ രാഷ്ട്രീയം കൈകാര്യം ചെയ്യാനും അതിനു നേതൃത്വം നല്‍കാനും ഇനി കേരളത്തില്‍ ദലിത് പക്ഷ രാഷ്ട്രീയത്തിനെ കഴിയൂ. അത്തരമൊരു സമാഹരണ ത്തിലേക്ക് ദലിത് പക്ഷ പ്രസ്ഥാനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഒരുങ്ങണം.

ചര്‍ച്ച വഴി മാറിയെങ്കിലും നിയമസഭയില്‍ നടന്ന കാര്യങ്ങളില്‍ എല്‍. ഡി. എഫ്. സ്ത്രീപക്ഷ എം. എല്‍. എ.മാര്‍ ഭരണപക്ഷത്തെ കുതിര കയറിയത് കൗതുകകരമായി. വനിത എം. എല്‍. എ.മാരെ പ്രതിരോധിച്ച യു. ഡി. എഫ്. എം. എല്‍. എ.മാര്‍ക്കെതിരെ സ്ത്രീപീഡനത്തിന് കേസ്സെടുക്കണമെന്ന് കേരളത്തിലെ തലമുതിര്‍ന്ന നേതാവായ വി. എസ്. അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടത് ലജ്ജാകരമാണ്. പുരുഷന്മാരെ പീഡിപ്പി ക്കാന്‍ വനിതാ എം. എല്‍. എ.മാരെ തെരഞ്ഞെടുത്ത എല്‍. ഡി. എഫ്.ന് കൈക്കരുത്തുള്ള ആണുങ്ങളാരും നിയമസഭയില്‍ ഇല്ലായിരുന്നോ? വനിതാ എം. എല്‍. എ.മാര്‍ കാട്ടിക്കൂട്ടിയത് കേരളത്തിലെ സ്ത്രീത്വത്തിനുതന്നെ അപമാനകരമാണ്. സത്രീകള്‍ക്ക് തുല്യതവേണമെന്നു പറയുകയും അതിനുവേണ്ടി പ്രവര്‍ത്തിച്ച് പുരുഷന്മാരെ എം.എല്‍.എ. മാരെ പ്രതിരോധിച്ചശേഷം സ്ത്രീപീഡനമാണെന്നും പ്രത്യേക പരിഗണന വേണമെന്നു വാദിക്കുന്നതും ശരിയായ നിലപാടല്ല. പുരുഷപീഡനം നടത്തുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ ഇക്കാലത്ത് ധാരാളമുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണിവര്‍. ഭരണപക്ഷത്തെ എതിര്‍ക്കാന്‍ ഇറങ്ങിതിരിച്ചപ്പോള്‍ അറിയത്തില്ലേ അവരെയെല്ലാവരും (ഒരാളൊഴിച്ച്) പുരുഷന്മാരാണെന്ന്. അനാവശ്യത്തിന് സ്ത്രീകള്‍ക്ക് ലഭിച്ചിരിക്കുന്ന അവകാശമാണിത്. സ്ത്രീകള്‍ക്ക് ലഭിച്ചിരിക്കുന്ന പ്രത്യേക അവകാശങ്ങള്‍ പലപ്പോഴും സ്ത്രീകള്‍തന്നെ ദുരുപയോഗപ്പെടുത്തുന്നു. കഴിവുറ്റ വരും അഭിമാനബോധവും ആദര്‍ശവുമുള്ള സ്ത്രീകളാണ് ജമീലാ പ്രകാശും ഇ. എസ്. ബിജിമോളുമൊക്കെയന്ന് കേരളസമൂഹം തെറ്റിദ്ധരിച്ചിരുന്നു. കേരളസ്ത്രീത്വത്തിന് ഏറ്റവും നാണക്കേടുണ്ടാക്കിയത്. ശ്രീമതി ജമീല പ്രകാശാണെന്ന് ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരുന്ന സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാകും. പുരുഷ എം. എല്‍. എ.മാരെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയുമൊക്കെ പരസ്യമായി കേറിയടിക്കാന്‍ സാദാ സ്ത്രീകള്‍ക്കുള്ളതു പോലെ ലജ്ജയൊന്നുമില്ലേ ഇവറ്റകള്‍ക്ക്. എന്നിട്ട് സ്ത്രീപീഡനമാണുപോലും ദൃശ്യങ്ങള്‍ കണ്ട ആരും അങ്ങനെ പറയില്ല. (പ്രായമൊക്കെയിത്തിരിയായില്ലേ ഒന്നടങ്ങ്).

സോളാര്‍ സമരത്തിലും മാണിക്കെതിരെയുള്ള സമരത്തിലുമൊക്കെ കേരളത്തിലെ ഭൂരിപക്ഷജനങ്ങളും ഇടതുപക്ഷത്തെ പിന്തുണച്ചിരുന്നു. ഈ രണ്ടു സമരങ്ങളുടെ അന്ത്യത്തിലും പൊതുജനം ഇടതുപക്ഷത്തിന് എതിരായി മാറുന്നതും കേരളം കാണുകയാണ്. എന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഇടതുപക്ഷവും പ്രതിപക്ഷവും ഇനിയെങ്കിലും ആലോചിക്കണം. കാല്‍ക്കീഴിലെ മണ്ണു ചോര്‍ന്നുപോകുമ്പോഴുണ്ടാകുന്ന അങ്കലാപ്പാണ് കേരളത്തില്‍ ഇടതുപക്ഷത്തെ പല സമരങ്ങള്‍ക്കും പ്രേരിപ്പിക്കുന്നത്. ഒരു വഴിപാടുപോലെ പിടിച്ചുനില്‍ക്കാനോ പറഞ്ഞു നില്‍ക്കാനോ അടിസ്ഥാന ആശയങ്ങള്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വിറങ്ങലിപ്പില്‍ ആരോടൊ ക്കെയോ അരിശം തീര്‍ക്കുകയാണിവര്‍. മറ്റുള്ളവര്‍ ഉണ്ടാക്കുന്ന അഴിമതികള്‍ക്കും കൊള്ളരുതായ്മകള്‍ ക്കുപോലും തങ്ങള്‍ക്കനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കാന്‍ കഴിയാത്ത ഇവര്‍ക്ക് പ്രതിപക്ഷമാകാന്‍പോലും മിനിമം യോഗ്യതയില്ല.

കഴിഞ്ഞ നാലു വര്‍ഷമായി പ്രതിപക്ഷമെന്ന നിലയില്‍ ഇവര്‍ കാട്ടിക്കൂട്ടു ന്നത് എങ്ങനെ അധികാരം വീണ്ടെടുക്കാം എന്ന ദുഷ്ടലാക്കോടെ മാത്രമാണ്. അല്ലാതെ ശരിയായ പ്രതിപക്ഷമാകാന്‍ വേണ്ടിയല്ല. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് ഇടതുപക്ഷപ്രതിപക്ഷം പൊതുമദ്ധ്യത്തില്‍ അപഹാസ്യരാവു ന്നത്. ജനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ പുച്ഛം നിറഞ്ഞ സഹതാപം മാത്രമാണ് ഇവരോടുള്ളത്.

കേരളത്തിലിതുവരെ കാണാത്ത അഴിമതിയും കോഴയും കൊള്ളരുതായ്മ കളും കാണിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ശരിയായ അര്‍ത്ഥത്തില്‍ പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിനു കഴിയാതെയാവുന്നത് (മാണിയെ പ്രതിരോധിക്കുന്നതിനു പകരം സ്പീക്കറെ പ്രതിരോധിച്ചത് ഒരു അഡ്ജസ്റ്റ്‌മെന്റ് രാഷട്രീയമാണ്). കാലാകാലങ്ങളില്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ തിരിച്ചടിയാണ്. ധീരരക്തസാക്ഷികളോടും അടിസ്ഥാന ജനതയോടും ചെയ്ത വര്‍ഗ്ഗവഞ്ചനയാണ്. കമ്മ്യൂണിസത്തോട് കമ്മ്യൂണിസ്റ്റ് ദര്‍ശനത്തോട് പ്രയോഗത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഒരു തട്ടികൂട്ടുപ്രസ്ഥാനമാണിവര്‍. ഇവര്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കുതന്നെ അപമാനമാണ്.