"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 17, ബുധനാഴ്‌ച

എസ്.സി.പി. ഫണ്ട് ഇങ്ങനെയും പാഴാക്കാം - ഒരു പുനര്‍ വായന - വി. കെ. കുട്ടപ്പന്‍, ചങ്ങനാശേരി

വി. കെ. കുട്ടപ്പന്‍
പട്ടികജാതി ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി വിവിധങ്ങളായ പദ്ധതികളെ ഏകോപിപ്പി ക്കുവാനും അവരുടെ വികസനത്തിനായി നീക്കിവയ്ക്കുന്ന തുക അവരുടെ മാത്രം നേട്ടങ്ങള്‍ക്കായി വിനിയോഗിക്കു വാനും വേണ്ടി അഞ്ചാം പഞ്ചവത്സരപദ്ധതി മുതല്‍ നടപ്പാക്കി വരുന്നതാണ് പ്രത്യേക ഘടക പദ്ധതി (ടുലരശമഹ രീാുീിമി േുൃീഴൃമാാല) (ഇപ്പോള്‍ പട്ടിക ജാതി ഉപപദ്ധതി (ടഇടജ)) അതുപോലെ പട്ടികവര്‍ഗ്ഗക്കാര്‍ക്കായി നടപ്പാക്കി വരുന്നതാണ് പട്ടികവര്‍ഗ്ഗ ഉപപദ്ധതി (ഠൃശയമഹ ടൗയുഹമി).

മുമ്പ് ഓരോ ഡിപ്പാര്‍ട്ടുമെന്റിനും വകയിരുത്തുന്ന പണത്തില്‍ നിന്നും ഇതിനായി വിഹിതം നീക്കിവയ്ക്കുകയാ യിരുന്നു പതിവ്. കുറ്റമറ്റ രീതിയില്‍ പട്ടികവിഭാഗത്തിനുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ 1996-97 മുതല്‍ നടപ്പാക്കിവരുന്ന ജനകീയാ സൂത്രണ ഭരണ ക്രമവുമായി ബന്ധപ്പെട്ട് ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് പദ്ധതിവിഹിതം മാറ്റി വയ്ക്കുന്നതിനു മുമ്പുതന്നെ പട്ടികവിഭാഗ ത്തിനായി പദ്ധതി അടങ്കലില്‍ അവരുടെ ജനസംഖ്യാനുപാതികമായി വിഹിതം മാറ്റിവയ്ക്കുന്നു. അതാണ് എസ്.സി.പി.-ടി.എസ്.പി. ഫണ്ട്. പട്ടികവിഭാഗ ങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന പദ്ധതികള്‍ മാത്രമേ ഈ ഫണ്ടുപയോഗിച്ചു നിര്‍വ്വഹിക്കാന്‍ പാടുള്ളൂ. ഈ ഫണ്ടിന്റെ ദുര്‍വിനിയോഗം കുറ്റകരമാണ്, ശിക്ഷാര്‍ഹവുമാണ്.

എസ്.സി.പി. ഫണ്ടുപയോഗിച്ചു നടപ്പാക്കേണ്ടുന്ന പദ്ധതികളെ നാലായിട്ടു തരം തിരിച്ചിട്ടുണ്ട്.

1. വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ (സ്വയംതൊഴിലിനായുള്ള പ്രോജക്ട് ഇതിന് ഒരു ഉദാഹരണമാണ്.)
2. കുടുംബ ഗുണഭോക്തൃ പദ്ധതികള്‍.
(വീടിനോ ഭൂമിക്കോ വേണ്ടിയുള്ള പദ്ധതികള്‍ കുടുംബഗുണഭോക്തൃ പദ്ധതികളാണ്.)
3. ഗ്രൂപ്പു ഗുണഭോക്തൃ പദ്ധതികള്‍
(ഒരു വനിതാ വ്യവസായ യൂണിറ്റ് ഇതിനൊരു ഉദാരണമാണ്.)
4. പൊതുസൗകര്യങ്ങള്‍ക്കായുള്ള പദ്ധതികള്‍.
(കുടിവെള്ളം,വൈദ്യുതി, അംഗന്‍വാടി, റോഡ്, പാലം മുതലായവ ഈ ഗണത്തില്‍പെടുന്നു)

പൊതുസൗകര്യ പദ്ധതികളുടെ ഗുണഭോക്താക്കള്‍ പട്ടികവിഭാഗ ക്കാരായിരിക്കണം. ഏറ്റവും കുറഞ്ഞത് 51 ശതമാനം എങ്കിലും ആയിരിക്കണമെന്നാണ് നിബന്ധന. പട്ടികവിഭാഗ ജനങ്ങള്‍ക്ക് സ്ഥായിയായ ഗുണമോ വരുമാനമോ സൃഷ്ടിക്കാത്ത ഒരു പ്രോജക്ടും എസ്.സി.പി. ടി.എസ്.പി. ഫണ്ടുപയോഗിച്ച് ചെയ്യാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

പട്ടികവിഭാഗ ജനങ്ങളുടെ വികസനത്തിനായുള്ള പ്രോജക്ടുകള്‍ തയ്യാറാക്കാന്‍ പ്രത്യേക സമിതി ഉണ്ടായിരിക്കണം. ആ സമിതിയില്‍ ഭൂരിപക്ഷ അംഗങ്ങള്‍ പട്ടികവിഭാഗക്കാരായിരിക്കണം. അതിന്റെ അദ്ധ്യക്ഷന്‍ ഒരു എസ്.സി./എസ്.ടി. പ്രതിനിധിയായിരിക്കണം. ഇതാണ് സര്‍ക്കാര്‍ വ്യവസ്ഥ. ഇതെല്ലാം സൂചിപ്പിക്കുന്നത് വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണ് ഈ ഫണ്ടെന്നും അതുകൊണ്ട് പൂര്‍ണ്ണമായ പ്രയോജനം എസ്.സി.-എസ്.ടി ജനങ്ങള്‍ക്ക് ഉണ്ടാകണമെന്നും ആണ്.

പട്ടികവിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ ഇന്‍ഡ്യന്‍ സാമൂഹ്യ വ്യവ്‌സഥയുടെ ചരിത്രപരമായ പ്രശ്‌നമാണ്. ഇതു പരിഹരിക്കേണ്ടത് രാഷ്ട്രത്തിന്റെ കടമയാണ്. ജാതിയിലെ ഉയര്‍ച്ച താഴ്ചകള്‍ സാമൂഹ്യ പദവി നിര്‍ണ്ണയിച്ചപ്പോള്‍ താഴെത്തട്ടിലായവരാണിവര്‍. സ്വത്തുണ്ടാക്കു വാനും വിദ്യാഭ്യാസം ചെയ്യുവാനും അനുവാദം ഇല്ലാത്തവരായിരുന്നു ഇവര്‍. അയിത്തം കല്‍പ്പിച്ച് പൊതുസമൂഹത്തില്‍ നിന്നും ഇവരെ അകറ്റിനിര്‍ത്തിയിരുന്നു. അടിമകളാക്കി ഇവര്‍ക്കവകാശപ്പെട്ടുതു എല്ലാം ഇവരില്‍ നിന്നും കവര്‍ന്നെടുക്കുകയാണ് രാഷ്ട്രം ചെയ്തത്. എല്ലാ മനുഷ്യാവകാശങ്ങളും ഇവര്‍ക്കു നിഷേധിക്കപ്പെട്ടിരുന്നു.

ഇന്‍ഡ്യ പരമാധികാര റിപ്പബ്ലിക്കായതിനുശേഷം ഭരണഘടനയിലൂടെയാണു ഇവര്‍ക്കെതിരെ ഉണ്ടായിരുന്ന വിലക്കുകള്‍ക്കെതിരെ നടപടികള്‍ ആരംഭിക്കുന്നത്. ഭരണഘടന 17-ാം വകുപ്പ് അയിത്താചരണം നിയമ വിരുദ്ധമെന്നു പ്രഖ്യാപിച്ചു. ഇതു പ്രയോഗതലത്തില്‍ കൊണ്ടുവരുന്നതി ലേക്കായി 1955 ല്‍ ''അയിത്താചരണ നിരോധന നിയമം'' കൊണ്ടുവന്നു. ഈ നിയമം ശരിയായ നിലയില്‍ മാനിക്കപ്പെടുകയോ പാലിക്കപ്പെടു കയോ ചെയ്യുന്നില്ല എന്ന സ്ഥിതി വന്നപ്പോള്‍ വ്യവസ്ഥകള്‍ കുറെക്കൂടി കര്‍ക്കശമാക്കിക്കൊണ്ട് 1977-ല്‍ ''പൗരാവകാശ സംരക്ഷണ നിയമം'' എന്ന പേരില്‍ അതിനെ പരിഷ്‌കരിച്ച് നടപ്പാക്കി. ഈ നിയമം നിലവില്‍ വന്നിട്ടും അയിത്താചരണത്തിനു കുറവുകണ്ടില്ല. മാത്രമല്ല പട്ടികവിഭാഗ ത്തിനുനേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയുമാണുണ്ടായത്. അത് മനസ്സിലാക്കിയ പാര്‍ലമെന്റ് 1989 ല്‍ പട്ടികജാതി-വര്‍ഗ്ഗ (അതിക്രമ) നിരോധനനിയമം പാസ്സാക്കി നടപ്പിലാക്കി. അതിനും പഴുതുകളുണ്ടെന്നു കണ്ടെത്തി 2013 നവമ്പറില്‍ കാലോചിതമായ ഭേദഗതികളോട് പ്രാബല്യ ത്തില്‍ വരുത്തിയിട്ടുണ്ട്. നിയമങ്ങളെല്ലാം മാറിമാറി ഉണ്ടാക്കിയിട്ടും മറ്റു പൗരന്മാര്‍ക്കൊപ്പം ഇവര്‍ പരിഗണിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം .

പട്ടികജാതി-വര്‍ഗ്ഗ പുരോഗതി ഒരു സാമൂഹ്യ ആവശ്യവും രാഷ്ട്രത്തിന്റെ അനിവാര്യതയുമാണ്. രാഷ്ട്രം പ്രതിബദ്ധതയോടെ നടപ്പാക്കേണ്ടുന്ന ഈ കടമ നിര്‍വ്വഹണത്തെ പട്ടികേതരജനവിഭാഗം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു ണ്ട്. ഒമ്പതാം പഞ്ചവത്സരപദ്ധതിക്കായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപീകരിച്ച ''പട്ടികജാതി-വര്‍ഗ്ഗ വികസനത്തിനായുള്ള മോണിറ്ററിംഗ് ആന്‍ഡ് സ്റ്റിയറിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് താഴെ പറയുന്ന പ്രസ്താവ നയിലൂടെ ഇത് ശരി വയ്ക്കുന്നു.

''നൂറ്റാണ്ടുകളായി അധഃസ്ഥിതരായി കഴിഞ്ഞുവന്ന ജനവിഭാഗങ്ങള്‍ക്ക് മറ്റു ജന വിഭാഗങ്ങള്‍ക്കൊപ്പം മുന്നേറണമെങ്കില്‍ സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. പട്ടികവിഭാഗക്കാരുടെ പുരോഗതി സമൂഹത്തിന്റെ ഒരു ആവശ്യമായി മാറേണ്ടതാണ്. ഇതഃപര്യന്തമുള്ള വികസന പ്രവര്‍ത്തന ങ്ങളില്‍ ഇത്തരമൊരു പ്രതിബദ്ധത സമൂഹത്തിലെ ഇതരവിഭാഗങ്ങളില്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. മറിച്ച് സര്‍ക്കാര്‍ പട്ടികവിഭാഗക്കാര്‍ക്കായി നടപ്പാക്കുന്ന പല വികസന പ്രവര്‍ത്തനങ്ങളുടെയുംഗുണഫലം പട്ടിക വിഭാഗക്കാര്‍ക്കു ലഭിക്കുന്നില്ലെങ്കില്‍പോലും പട്ടികേതര വിഭാഗങ്ങളില്‍ പ്രതികൂല മനോഭാവം സൃഷ്ടിക്കുന്നു.''

ഈ മനോഭാവമുള്ളവര്‍ ഏറിവരുമ്പോള്‍ എസ്.സി.-എസ്.റ്റി. വിഭാഗ ങ്ങളുടെ വികസന ഫണ്ടുവിനിയോഗം ലക്ഷ്യത്തിലെത്താതെ പോകുന്നു. പ്രാദേശിക അധികാരഘടനയില്‍ എസ്.സി.-എസ്.ടികള്‍ക്കുള്ള സ്ഥാനം ദുര്‍ബലമാകയാല്‍ അവര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനത്തി നുള്ള പ്ലാനിംഗിനെയും നടത്തിപ്പിനേയും ഇതു പ്രതികൂലമായി ബാധിക്കുന്നു. സാമൂഹ്യ പുരോഗതിക്ക് സഹായകമായ സാമ്പത്തിക അടിത്തറയ്ക്കാ യുള്ള പ്ലാനിംഗ് ഉണ്ടാകുന്നില്ല. കാര്‍ഷിക മേഖലയില്‍ ഇവര്‍ വെറും തൊഴിലാളികള്‍ മാത്രമാണ്. വാണിജ്യ വ്യവസായ മേഖലകളിലൊന്നിലും ഇവര്‍ക്കെത്തി പ്പെടാന്‍ കഴിഞ്ഞിട്ടില്ല. സേവനമേഖലയുടെ മാത്രം വികസനമാണ് വികേന്ദ്രീകൃതാസൂത്രണത്തിലൂടെ നടപ്പാകു ന്നത്. അതാകട്ടെ ഇവരെ ആശ്രിതമനോഭാവമുള്ളവരാക്കാനേ ഉപകരിക്കുന്നുള്ളൂ. സ്വാശ്രയ വികസനത്തിനായുള്ള അവസരമൊരുക്കുന്ന പ്രോജക്ട് ഇവര്‍ക്കായി രൂപപ്പെടുന്നില്ല. ദീര്‍ഘ വീക്ഷണത്തോടെ മാറി വരുന്ന സാമൂഹ്യ സാമ്പത്തിക മണ്ഡലങ്ങളില്‍ മറ്റുള്ളവര്‍ക്കൊപ്പം നില്‍ക്കാന്‍ ഇവരെ പ്രാപ്തരാക്കാന്‍ പദ്ധതികള്‍ ഉണ്ടാവണം. മറിച്ചുള്ളതെല്ലാം ഇവരുടെ പേരില്‍ നടപ്പാക്കുന്ന പാഴ്‌ചെലവുകളാണ്.

എസ്.സി.പി.ഫണ്ടിന്റെ പാഴ്‌ച്ചെലവിന്റെ ക്രൂരമായ മാതൃകയാണ് ഡോ. അംബേഡ്കറുടെ പേരില്‍ പണിതിറക്കിയ ചുണ്ടന്‍-വള്ളം. ''പുന്നമടക്കാ യലിനെ പുളകം ചാര്‍ത്താന്‍ അംബേഡ്കര്‍ ചുണ്ടനും, അങ്ങനെ വിളിച്ചുകൂവിയാണ് ഈ വള്ളം നീറ്റിലിറക്കിയത്. തങ്ങള്‍ ദൈവതുല്യം കണക്കാക്കുന്ന ബാബാ സാഹിബ് ഡോ.ബി.ആര്‍. അംബേദ്കറുടെ പേരില്‍ ഒരു വള്ളമിറങ്ങിയപ്പോള്‍ അത് വള്ളംകളി പ്രേമികള്‍ക്ക് ആവേശമാ യിരുന്നു. മത്സരജ്വരംകൂടി ബാധിച്ചപ്പോള്‍ അവര്‍ എല്ലാം മറന്നു. കയ്യും മെയ്യും മറന്നവര്‍ നയമ്പു വലിച്ചു. ആ വര്‍ഷം മാത്രം മത്സരങ്ങളില്‍ പങ്കെടുത്ത ഈ വള്ളം ചില നേട്ടങ്ങള്‍ കൈവരിച്ചു. ഇന്നീ വള്ളം ജീര്‍ണ്ണിച്ചു നശിച്ചു മങ്കൊമ്പ് പോലീസ് സ്റ്റേഷനു സമീപത്തുള്ള വള്ളപ്പുര യില്‍ അനാഥാവസ്ഥയില്‍ കിടക്കുന്നു.

9 ലക്ഷം രൂപ എസ് സി പി ഫണ്ടില്‍ നിന്നും മുടക്കി പണിത് അന്നത്തെ സ്‌പോര്‍ട്‌സ് യുവജനക്ഷേമ മന്ത്രി ശ്രീ. പന്തളം സുധാകരന്‍ 1994 സെപ്റ്റംബര്‍ 22 നാണ് ആഘോഷപൂര്‍വ്വം ഈ വള്ളം നീറ്റിലിറക്കിയത്. അമ്പത്തി യൊന്നേകാല്‍ കോല്‍ നീളവും 54 അംഗുലം വീതിയുമുള്ള ഈ ചുണ്ടന്‍വള്ളത്തിന് 105 തുഴക്കാരും 9 താളക്കാരും 5 പങ്കായക്കാരും ഉള്‍പ്പെടെയുള്ള ടീം ആണ് ഉണ്ടായിരുന്നത്.

ആര്‍.ഡി.ഒ. ചെയര്‍മാനും അമ്പലപ്പുഴ തഹസീല്‍ദാര്‍ സെക്രട്ടറിയുമായി രൂപീകരിച്ചിരിക്കുന്ന അംബേഡ്കര്‍ സൊസൈറ്റിയുടെ കീഴിലുള്ള അംബേഡ്കര്‍ ക്ലബ്ബാണ് ഈ ചുണ്ടനെ മത്സരത്തിനിറക്കിയത്. അമ്പലപ്പഴ, കുട്ടനായ്, കാര്‍ത്തികപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള പട്ടികജാതി യുവാക്കളായിരുന്നു ഇതിലെ തുഴച്ചില്‍ക്കാര്‍.

വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണി നടത്തി മത്സരത്തിനു സജ്ജമാക്കിയാണ് സ്വന്തമായി വള്ളങ്ങളുള്ള ക്ലബ്ബുകള്‍ മത്സരത്തിനിറങ്ങുന്നത്. അംബേഡ്കര്‍ ചുണ്ടന്‍ എസ്.സി.പി. ഫണ്ടുപയോഗിച്ച 'പട്ടികജാതി വള്ള'മാണ്. പട്ടികജാതി ക്കാര്‍ക്കു കിട്ടുന്ന എല്ലാ അവഗണനയും ഈ വള്ളത്തിനും ഉള്ളതിനാല്‍ 'കളിവള്ളം' എന്ന പേരില്‍ 'കരവള്ള' മായി വിശ്ര മിക്കുകയാണ്. മറ്റു വള്ളങ്ങളില്‍ മികച്ച വേതനവും മെച്ചപ്പെട്ട ഭക്ഷണവുമാണ് പരിശീലനകാലത്തും മത്സരകാലത്തും ടീം അംഗങ്ങള്‍ക്കു നല്‍കുന്നത്. വള്ളത്തിന്റെ ഗുണമേന്‍മയും ടീം അംഗങ്ങളുടെ കരുത്തും ചോര്‍ന്നുപോകാതെ അവര്‍ സൂക്ഷി ക്കുന്നു. അംബേഡ്കര്‍ ചുണ്ടനും അതിന്റെ തുഴച്ചില്‍ക്കാരുംഅവശതകളുടെ നടുവിലാണ്.

കുട്ടനാട്ടിലെ പട്ടികജാതിക്കാര്‍ ഉപജീവനത്തിനായി ആശ്രയിക്കുന്നത് നെല്‍കൃഷിയും അനുബന്ധതൊഴിലു കളുമാണ്. ആകെ 110 ദിവസം കൊണ്ടു വിളവെടുക്കുന്ന നെല്‍കൃഷിയുമായി ബന്ധപ്പെട്ട തൊഴില്‍ ദിനങ്ങളാണ് ഇവര്‍ക്കു ലഭിക്കുന്നത്. ഇതാകട്ടെ നിലമൊരുക്കല്‍, വിത്തുവിതയ്ക്കല്‍, വളമിടീല്‍, കളപറി, ഞാറുനടീല്‍, കൊയ്ത്ത്, മെതി. (കൊയ്ത്ത് മെതിയന്ത്രം ഉപയോഗത്തില്‍ വന്നതോടെ ഈ ഇനത്തിലെ വരുമാനവും നിലച്ചുപോയി.) ഈ ഇനത്തിലെല്ലാംകൂടി കിട്ടുന്നത് ഇരുപത്തഞ്ചോ ഇരുപത്താറോ ദിവസങ്ങളാണ്. ഒരു വര്‍ഷത്തില്‍ ആകെ കിട്ടുന്ന തൊഴില്‍ദിനങ്ങളാണ് ഇത്രയും. ബാക്കി ദിവസങ്ങളില്‍ ഉപജീവനത്തിനു വഴികാണാതെ അര്‍ദ്ധപട്ടിണിയിലും മുഴുപ്പട്ടിണിയിലും കഴിയുന്നവരാണ് ഇവിടുത്തെ പട്ടികജാ തിക്കാര്‍.

അവര്‍ക്ക് ഉപജീവനത്തിനുതകുന്ന ഏതെങ്കിലും ഒരു പ്രോജക്ട് നടപ്പാക്കാന്‍ കഴിയുമായിരുന്ന പണമാണ് ഇങ്ങനെ കളഞ്ഞു കുളിച്ചിരി ക്കുന്നത്. കളിവള്ളം തുഴച്ചില്‍ ഒരു കായികമത്സര ഇനമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അതി നാല്‍ വള്ളം തുഴച്ചിലില്‍ എത്ര പ്രാവീണ്യം തെളിയിച്ചാലും തുഴച്ചില്‍കാര്‍ക്ക് അന്നു കിട്ടുന്ന അനുമോദന ത്തിനപ്പുറ ത്തേക്ക് ഉപജീവനത്തിന് സഹായകമായ യാതൊരു പ്രതിഫലവും ഇതില്‍ നിന്നും ലഭിക്കുന്നില്ല.

പുന്നമടക്കായലിലെ വള്ളം തുഴച്ചില്‍കാരില്‍ 40 ശതമാനം പട്ടികജാതി ക്കാരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വള്ളം തുഴച്ചില്‍ ഒരു കായികമത്സര ഇനമായി കണക്കാക്കി യിരുന്നെങ്കില്‍ ഇതില്‍ പ്രാവീണ്യം തെളിയിക്കുന്നവര്‍ക്ക് അതിനുള്ള അംഗീകാരവും പ്രതിഫലവും ലഭിക്കുമാ യിരുന്നു. ഇതില്ലാതെ വള്ളംകളി ഒരു നൈമിഷിക മാനസികോല്ലാസം അഥവാ ഒരു ജലകേളി അത്രമാത്രമായി പരിമിതപ്പെടുന്നു.

മറ്റുള്ളവരുടെ മാനസികോല്ലാസത്തിന് ഇത്ര ഭീമമായ തുക എസ് സി പി ഫണ്ടില്‍ നിന്നും ചെല വഴിച്ചത് പട്ടികജാതിക്കാ രോടു ചെയ്ത കൊടും ക്രൂരതയാണ്. നന്നാക്കാനെന്ന പേരില്‍ നടത്തിയിരിക്കുന്ന ധൃതരാഷ്ട്രാലിം ഗനമാണ്.

ഒരു കളിവള്ളം അംബേഡ്കറുടെ പേരില്‍ നീറ്റിലിറക്കി യാല്‍ പട്ടിക വിഭാഗത്തിന്റെ സാമൂഹ്യപദവി ഉയരുമോ? പട്ടികജാതിയില്‍പെട്ട ഏതെങ്കിലും ഒരു വ്യക്തിക്കോ ഒരു കുടുംബത്തിനോ ഒരു ഗ്രൂപ്പിനോ പൊതുവിലോ ഇതുമൂലം ഗുണം ലഭിക്കുന്നുണ്ടോ? ഈ നാലു കാര്യങ്ങള്‍ക്കല്ലാതെ എസ്.സി.പി. ഫണ്ടു വിനിയോഗം കുറ്റകരമല്ലേ? ഈ കുറ്റകൃത്യം ചെയ്തവര്‍ ശിക്ഷിക്കപ്പെടേണ്ടതല്ലേ?

ഭരണഘടനാശില്പിയും രാഷ്ട്രശില്പികളില്‍ ഒരാളാണ്. രാഷ്ട്രശില്പികളെ ആദരിക്കുകയാണ് ലോകമര്യാദ. ഭരണഘടനാശില്പിയുടെ പേരില്‍ പണിതിറക്കിയിരിക്കുന്ന കളിവള്ളം അവഗണി ക്കപ്പെടുന്നത് ഭരണഘടനാ ശില്പിയെ അവഗണിക്കുന്നതിനു തുല്യമാണ്.

അംബേദ്കര്‍ വള്ളം അറ്റകുറ്റപ്പ ണികള്‍ നടത്തി മത്സരയോഗ്യമാക്കണം. ഇതിലെ തുഴക്കാര്‍ക്ക് പരിശീലനവും വേതനവും നല്‍കി സംരക്ഷിക്കണം. ഇതിനായുള്ള തുക പൊതുഫണ്ടില്‍ നിന്നും കണ്ടെത്തണം. പട്ടികവിഭാക ത്തിന് ഒരു വിധത്തിലും ഗുണകരമല്ലാ ത്ത രീതിയില്‍ SCP / TSP ഫണ്ടു പാഴ് ചെലവു ചെയ്യുന്നവര്‍ ആരായാലും അവരില്‍ നിന്നും ആ തുക വസൂലാ ക്കണം. അത് SCP / TSP ഫണ്ടായി കണ്ട് അത് ചിലവഴിക്കേണ്ട പദ്ധതികള്‍ ക്കു മാത്രമായി ചെലവഴിക്കേണ്ടതാണ്.

വി. കെ. കുട്ടപ്പന്‍, ചങ്ങനാശേരി (9495314461)