"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 9, ചൊവ്വാഴ്ച

വിമോചന പോരാട്ടങ്ങള്‍ അവസാനിക്കാത്തതെന്തുകൊണ്ട് - വി സി സുനില്‍

ഇന്‍ഡ്യയുടെ സാമൂഹ്യ-രാഷ്ട്രീയ-ആത്മീയ ചരിത്ര ഘട്ടങ്ങളെ ദലിത് പക്ഷത്തുനിന്ന് പഠന വിധേയമാക്കുന്ന, സമാഹരിക്കപ്പെട്ട അറിവുകളെ തനതായ ആശയ വീക്ഷണ ത്തില്‍ അപനിര്‍മ്മി ക്കുന്ന (Re-construct) ശൈലിയി ലാണ് ശ്രീ സജി വള്ളോത്യാമല തന്റെ പ്രഥമ പുസ്തകമായ 'വിമോചന പോരാട്ടങ്ങള്‍ അവസാനി ക്കാത്തത് എന്തു കൊണ്ട്?' എന്ന പുസ്തകം രചിച്ചിരി ക്കുന്നത്. ചരിത്ര ത്തില്‍ ഒരു സാമൂഹിക വിഭാഗം അടയാള പ്പെടേണ്ടത് എന്തിന്റെ യൊക്കെ അടിസ്ഥാന ത്തിലായിരിക്കണം എന്തിന്റെ യെല്ലാം അടിസ്ഥാന ങ്ങളിലായിരിക്കരുത്, എന്തെല്ലാം അധിനിവേശ നയങ്ങള്‍ക്ക്/ നിയമങ്ങള്‍ക്ക് ഒരു ജനത വിധേയ മാക്കപ്പെട്ടു എന്നതിനെ അടിസ്ഥാന മാക്കി കാര്യമാത്ര മായി ആരെങ്കിലും പഠിക്കുകയോ രചന നടത്തുകയോ തയ്യാറാകാത്ത കാലത്താണ് ശ്രീ സജി വള്ളോത്യാമല അത്തരമൊരു ക്രോഡീകരണ ത്തിലേക്ക് ധൈര്യപൂര്‍വ്വം സ്വത്വ ബോധത്തോടെ കടന്നു വരുന്നത്. അതിന്റെ സമകാലി കമായ അടയാള പ്പെടുത്തലാണ് ഈ ഗ്രന്ഥം.

തദ്ദേശീയ ആദിമജനത ''പുതിയ ഭൂമിയും പുതിയ ആകാശവും'' തനതായി സ്വപ്നം കാണുന്ന 21-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ അത്തരമൊരു ആശയ മുന്നേറ്റത്തിന് വ്യക്തത നല്‍കാന്‍ പരിശ്രമിക്കുന്ന ഒരു ഗ്രന്ഥം കൂടിയാ ണിത് എന്നതാണ് ഈ പുസ്തകത്തിന്റെ വര്‍ത്തമാനകാല പ്രസക്തി. ജാതി-ഉപജാതി കേന്ദ്രീകൃതമായി, മതപരമായി തദ്ദേശീയ ജനതകള്‍ വിഭജി ക്കപ്പെട്ടിരിക്കുന്ന സമകാലികതയില്‍ തന്റെ വംശത്തിന്റെ രൂപപ്പെടലു കളുടെ സാഹചര്യങ്ങളെ ചരിത്രപരമായും ആത്മീയപരമായും താത്വിക മായും മതപരമായും രാഷ്ട്രീയപരമായും ഭരണഘടനാപരമായും വിശക ലനം ചെയ്യുകയാണ് ഈ പുസ്തകത്തില്‍.

തന്റെ വംശത്തിന്റെ തനത് സ്വത്വത്തെപ്പറ്റി ചിന്തിക്കുകയും വിഭിന്ന ങ്ങളായ അധിനിവേശ വരേണ്യവര്‍ഗ ആശയങ്ങള്‍/നിയമങ്ങള്‍ തന്റെ വംശത്തെ എങ്ങനെ തകര്‍ത്തു. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും മുമ്പുണ്ടായിരുന്ന സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളും ലോകത്തുണ്ടായ എല്ലാ നവോത്ഥാന മുന്നേറ്റങ്ങളുടെയും ആത്മീയ മണ്ഡലങ്ങളെയും പ്രസ്ഥാനങ്ങളെയും അധികാരവാഴച്കളെയും കുറിച്ചൊക്കെ കാര്യമാത്ര മായ നിലയില്‍ പഠനവിധേയമാക്കുന്നുണ്ട് ഈ പുസ്തകത്തില്‍. സാധാരണ ഗതിയില്‍ ആരും കൈ വെയ്ക്കാത്ത താത്വിക ആശയ മേഖലയിലേക്കും അനുവാചകന്റെ വായനാനുഭവത്തെ കൊണ്ടുപോയി ദിശാബോധത്തോടെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്യുന്ന രീതിയിലാണ് ശ്രീ സജി വള്ളോത്യാ മല തന്റെ രചനാപാടവം ഈ പുസ്തകത്തിലൂടെ പ്രദര്‍ശിപ്പിച്ചിരി ക്കുന്നത്.

കേരളത്തിലെ ദലിത് അവബോധ നിര്‍മ്മിതിക്ക് പ്രബുദ്ധമായ ലോക വീക്ഷണം വികസിപ്പിക്കാന്‍ ഉതകുന്ന സമീപന രീതിയും ഈ പുസ്തക ത്തില്‍ ദര്‍ശിക്കാം. അതോടൊപ്പം രാഷ്ട്രീയാധികാര സ്ഥാപനത്തിന് ശരിയായ പ്രത്യയ ശാസ്ത്ര അവബോധവും ആത്മീയ വിമോചനത്തിന് സമാന്തര ആത്മീയതയുടെ ആവശ്യകതയും ഊന്നിപ്പറയുന്ന ഈ പുസ്തകം കേരളത്തിലെ തദ്ദേശീയ ആദിമ ജനതയുടെ വിമോചന മുന്നേറ്റങ്ങള്‍ക്ക് ഗതിവേഗം വര്‍ദ്ധിപ്പിക്കും എന്ന് നിസ്സംശയം പറയാം.

താത്വികമായി ഒരു സമൂഹത്തിന്റെ ആന്തരിക അവസ്ഥയെയും ഒരു സമൂഹത്തനു ചുറ്റും പടര്‍ന്നിരിക്കുന്ന വ്യത്യസ്ത ആശയങ്ങളെയും വരച്ചുകാട്ടുന്ന ഒരു രചനാരീതിശാസ്ത്രം ഈ പുസ്തകത്തിലൂടെ അദ്ദേഹം രൂപപ്പെടുത്തുന്നുണ്ട്. അക്ഷരങ്ങളിലൂടെ അദ്ദേഹത്തെ മനസ്സിലാ ക്കിയാല്‍ പൂര്‍ണ്ണമായും തന്റെ സമൂഹത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ടി രിക്കുന്ന ഒരു വ്യക്തിത്വത്തെ അതില്‍ ദര്‍ശിക്കാന്‍ കഴിയും. കറ കളഞ്ഞ ഒരു വര്‍ഗ്ഗസ്‌നേഹിയുടെ മനസ്സിനെ തൊട്ടറിയാന്‍ സാധിക്കും.

മനുഷ്യനെ വേര്‍തിരിക്കുന്ന ശുദ്ധ-അശുദ്ധി സങ്കല്‍പ്പങ്ങ ളെയും സാഹചര്യ ങ്ങളുടെ സമ്മര്‍ദ്ദങ്ങളെയും വിശകലനം ചെയ്യുന്ന പുസ്തകം ദലിത് ആശയ മണ്ഡലത്തിന് നവീനമായ ഭാവുകത്വം സമ്മാനിക്കുന്നുണ്ട്. മനു സ്മൃതിയെയും, ബൈബിളിനെയും, ബുദ്ധമത ആശയങ്ങളെയും, ഭരണ ഘടനയെയും, പഠനവിധേയമാക്കുക വഴി, ആത്മീയതയെയും നിയമങ്ങ ളെയും അവ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനത്തെയും മാറ്റങ്ങളെയും കുറിച്ച് സംവേദിക്കാന്‍ അനുവാചകന് സാഹര്യമൊരുക്കും. 

മതപരിവര്‍ത്തന വിവാദങ്ങളുടെയും ഘര്‍വാപസിയുടെയും സമകാലിക മായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മതത്തെയും രാഷ്ട്രീയത്തെയും ആത്മീയത യെയും നിയമത്തെയും പാഠ്യവിഷയമാക്കുക വഴി തനത് വംശ സമൂഹ ത്തിന്റെ സ്വത്വബോധത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള ഒരു മനഃശാസ്ത്ര സമീപനവും ഈ പുസ്തകത്തില്‍ അനുഭവേദ്യമാകും. മതപരിവര്‍ത്തനത്തിന്റെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെയും സാഹചര്യ ങ്ങളെയും വിശകലനം ചെയ്യുന്നതിലൂടെ ഓരോ ചരിത്രഘട്ടങ്ങളിലും തദ്ദേശീയ ജനത മതവത്കരിക്കപ്പെട്ടതിന്റെ സ്വാഭാവിക ഗതിവിഗതികളും ഈ പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്.

ചരിത്രത്തെ വിശകലനം ചെയ്യുകയും തങ്ങളെ ചരിത്രനിര്‍മ്മിതിയില്‍ അടയാളീകരിക്കയും ചെയ്താല്‍ മാത്രമേ ഒരു സമൂഹത്തിന് ചരിത്ര ത്തിന്റെ ഭാഗമായി പ്രവേശിക്കാനും ചരിത്രത്തെ മാറ്റിമറിക്കേണ്ട വിധത്തെക്കുറിച്ചു പഠിക്കുവാനും കഴിയൂ. എഴുതപ്പെട്ടവരുടെ ചരിത്ര ത്തെക്കാള്‍ എഴുതപ്പെടാത്തവരുടെ ചരിത്രത്തിന് ലോകചരിത്രത്തില്‍ അതിന്റേതായ സ്ഥാനവുമുണ്ട്. ചരിത്രത്തില്‍ ഒരാള്‍ മഹാനാകുമ്പോള്‍ അതിനു പിന്നില്‍ അണിനിരന്നവരുടെ/ ഇരയാക്കപ്പെട്ടവരുടെ ചരിത്രം മറയ്ക്കപ്പെടുകയാണ്. കാരണം ചരിത്രാനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തുനീറിയവരുടെ ചരിത്രം ഭീകരമായ ഒരു അനുഭവമായിരിക്കും.

ഇന്ത്യയിലെ തദ്ദേശീയ ജനവിഭാഗങ്ങള്‍ എന്ന നിലയില്‍ പൂര്‍വ്വകാലത്തെ വംശസ്മൃതികളുടെയും ജീവിതാവസ്ഥകളുടെയും തകര്‍ച്ചകള്‍ക്ക് കാരണ മായി ഭവിച്ച വംശീയ പോരാട്ടങ്ങളെയും അതിലൂടെ ചിന്നിച്ചിതറപ്പെട്ട ജനതയുടെ അവസ്ഥകളെയും സാഹചര്യങ്ങളെയും വിശകലനം ചെയ്യുക യും വര്‍ണ്ണവ്യവസ്ഥയെയും ഉപനിഷത്തുകളെയും അവയുല്‍പ്പാ ദിപ്പിച്ച മൂല്യവ്യവസ്ഥയെയും പ്രതിപാദിക്കുക വഴി ഇരുണ്ടയുഗത്തിന്റെ സാമൂഹികാവസ്ഥയെയും ഈ പുസ്തകം അനാവരണം ചെയ്യുന്നുണ്ട്.

ജന്മിത്വ കാലഘട്ടത്തിലും ബ്രിട്ടീഷുകാരുടെ ഭരണകാലത്തും നടന്ന നിയമനിര്‍മ്മാണങ്ങള്‍ തദ്ദേശീയ ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഇട നല്‍കിയ ചരിത്ര സാഹചര്യങ്ങളെയും അതിലൂടെ ഇന്ത്യന്‍ ബ്രാഹ്മണി ക്കല്‍ വ്യവസ്ഥയ്‌ക്കെതിരെ ഡോ. ബി. ആര്‍. അംബേദ്കര്‍ നടത്തിയ പോരാട്ടങ്ങളെയും സമൂഹത്തിനു മുമ്പില്‍ പുനരവതരിപ്പിക്കാനുള്ള രചയിതാവിന്റെ ശ്രമം അഭനന്ദനീയമാണ്. ചരിത്ര വസ്തുതകളെ ചികഞ്ഞെടുത്ത് കാര്യകാരണസഹിതം മനോധര്‍മ്മത്തോടെ ഇഴ പിരിച്ചെ ടുത്ത് വിശകലനം ചെയ്യുന്നതിലൂടെ ചരിത്രയാഥാര്‍ത്ഥ്യങ്ങളോട് ഒരു എഴുത്തുകാരന്‍ എന്നനിലയില്‍ നീതി പുലര്‍ത്തിയിട്ടുണ്ട്, സത്യസന്ധമായി ഇടപെട്ടിട്ടുണ്ട് എന്നുകൂടി മനസ്സിലാക്കാന്‍ ശ്രീ സജി വള്ളോത്യാമലയുടെ രചനാവൈഭവം ഇടവരുത്തും.

വിശാലമായ അര്‍ത്ഥത്തില്‍ തദ്ദേശീയ ജനതയുടെ വിമോചന പോരാട്ട ങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്ന വ്യക്തികള്‍ സമഗ്രമായ എല്ലാ അര്‍ത്ഥതലത്തിലും വായിച്ചിരിക്കേണ്ട ഉത്തമ ഗ്രന്ഥമാണ്. ശ്രീ സജി വള്ളോത്യാമല രചിച്ചിരിക്കുന്ന വിമോചന പോരാട്ടങ്ങള്‍ അവസാനിക്കാ ത്തതെന്തുകൊണ്ട്? എന്ന പുസ്തകം എഴുത്തുകാരനെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും വ്യക്തി എന്ന നിലയിലും അനുകര ണീയ മാതൃകയായി കേരളത്തിലെ തദ്ദേശീയ ജനതയുടെ വിമോചന മുന്നേറ്റങ്ങള്‍ക്ക് ഭാവി വാഗ്ദാനമായി ശ്രീ സജി വള്ളോത്യാമല ഉയര്‍ന്നു വരട്ടെയെന്ന് ആര്‍ജ്ജവത്വത്തോടെ, ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

(ശ്രീ സജി വള്ളോത്യാമല എഴുതിയ ''വിമോചന പോരാട്ടങ്ങള്‍ അവ സാനിക്കാത്തതെന്തുകൊണ്ട്'' എന്ന പുസ്തകത്തിന് വി. സി. സുനില്‍ എഴുതിയ അവതാരികയില്‍നിന്ന്)