"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 12, വെള്ളിയാഴ്‌ച

അവഗണനയുടെ ബാക്കിപത്രം - തിലകമ്മ പ്രേംകുമാര്‍

കേരളത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മുതല്‍ മതപരി വര്‍ത്തനം നടന്നിരുന്നു. 'കൈപ്പട്ടൂര്‍ ദൈവത്താന്‍' എന്ന പുലയനെ കാളയ്‌ക്കൊപ്പം നുകത്തില്‍ പൂട്ടിയിരി ക്കുന്നത് കണ്ട് 'കോക്‌സ് വെര്‍ത്ത്' എന്ന യൂറോപ്യന്‍ മിഷനറി അയാളെ നുകത്തില്‍നിന്ന് മോചിപ്പിക്കുകയും 'ആബേല്‍' എന്ന് നാമകരണം ചെയ്തുകൊണ്ട് മതം മാറ്റുകയും ചെയ്തു. അതാണ് മദ്ധ്യതിരുവിതാംകൂറി ലെ ആദ്യ മതപരിവര്‍ത്തനം.

ഏ. ഡി. 1836ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ അയിത്തജാതിക്കാരുടെ ജനസംഖ്യ കുറഞ്ഞുവരുന്നതായിട്ടാണ് കണ്ടെത്തിയത്. അതിനു കാരണം ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും മറ്റു മതങ്ങളിലേക്കുമുള്ള ഒഴുക്കായിരുന്നു. അവര്‍ വിശ്വസിച്ചിരുന്ന മതത്തിന്റെ ആചാരങ്ങള്‍ അവരെ മനുഷ്യരായി ജീവിക്കാന്‍പോലും അനുവദിക്കാത്ത സാഹചര്യത്തിലാണ് അവര്‍ മതം മാറി മനുഷ്യരാകാന്‍ ശ്രമിച്ചത്.

1892 നവംബര്‍ 27ന് കേരള സന്ദര്‍ശനത്തിനുശേഷമാണ് വിവേകാനന്ദ സ്വാമി ചിക്കാഗോയിലെ മത മഹാസമ്മേളനത്തില്‍ പങ്കെടുത്തത്. വിദേശപര്യടന ത്തിനുശേഷം കൊളംബോ മുതല്‍ അല്‍മോറ വരെ സഞ്ചരിച്ച് പ്രഭാഷണ പരമ്പര നടത്തുകയുണ്ടായി. അവിടെ ഒന്നും കാണാത്ത തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും സ്വാമിജിക്ക് ഇവിടെ കാണുവാന്‍ കഴിഞ്ഞു. ട്രിപ്ലിക്കേഷന്‍ ലിറ്റററി സൊസൈറ്റിയില്‍ വച്ച് ''ഭാരതത്തിന്റെ ഭാവി'' എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണത്തി നിടയിലാണ് ''ഈ മലബാറുകാരെല്ലാം (കേരളീയര്‍) ഭ്രാന്തന്മാരാണ് അവരുടെ വീടുകളെല്ലാം ഭ്രാന്താലയങ്ങളും'' എന്ന് പറഞ്ഞത്.

നായ്ക്കള്‍ക്കും കുറുനരികള്‍ക്കും യഥേഷ്ടം നടക്കാവുന്ന വഴികളിലൂടെ നടക്കാന്‍ അനുവദിക്കാതിരിക്കുക. സവര്‍ണ്ണനെ കാണുമ്പോള്‍ ഓടിയൊളി ക്കുക, ചന്തയില്‍പോയി സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കാതിരിക്കുക അങ്ങനെ മനുഷ്യരായി ജീവിക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥയില്‍നിന്ന് നിങ്ങളെ മോചിപ്പിക്കാം. ഞങ്ങളോടൊപ്പം ചേര്‍ന്നുകൊള്ളുവെന്ന് ബ്രിട്ടീഷ് രാജാവിന്റെയും ക്രിസ്തുവിന്റെയും നാമത്തില്‍ ഈ ഹതഭാഗ്യരെ സദാ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ അവര്‍ അതില്‍ ആകൃഷ്ടരായതില്‍ തെറ്റു പറയാന്‍ പറ്റുമോ?

ഭാരതത്തിലെ ക്രൈസ്തവ വല്‍ക്കരണത്തിന് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ട് സി. എം. എസ്., എല്‍. എം. എസ്., സാല്‍വേഷന്‍ ആര്‍മി എന്നീ ക്രിസ്തീയ സഭകള്‍ അത്യന്തം ആവേശത്തോടെയാണ് മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരുന്നത്. ക്രിസ്തുമതത്തിന്റെ വിത്തുകള്‍ പാകാന്‍ പറ്റിയ മണ്ണാണ് കേരളത്തിലുണ്ടായിരുന്നത്. സ്‌നേഹമാകുന്ന വെള്ളവും പ്രലോഭനമാകുന്ന വളവും നല്‍കി. വിളവ് നൂറുമേനിയാ യിരിക്കുന്നു. കേരളത്തിലെ മതപരിവര്‍ത്തനം തടയാന്‍ പല സാമൂഹിക പരിഷ്‌കര്‍ത്താക്കളും പരിശ്രമിച്ചുകൊണ്ടിരുന്നു. അതില്‍ അയിത്തവര്‍ഗ്ഗ ത്തിന്റെ നേതാവ് അയ്യന്‍കാളിയുടെ പങ്കിനെക്കുറിച്ച് നോക്കാം. മത പരിവര്‍ത്തനത്തിന് എതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയത് അദ്ദേഹമാണ്. മതംമാറിയാല്‍ അയിത്തം മാറും, അക്ഷരം പഠിക്കാം, നല്ല വസ്ത്രം ധരിക്കാം, വഴി നടക്കാം അങ്ങനെ എല്ലാ സ്വാതന്ത്ര്യങ്ങളുമുള്ള മനുഷ്യ നാകാം. അയിത്ത ജാതിക്കാരുടെ നേതാവിനെ മതംമാറ്റിയാല്‍ അദ്ദേഹ ത്തിന്റെ കൂടെയുള്ള ഒരു വലിയ സമൂഹം കൂട്ടത്തോടെ മതം മാറുമെ ന്നാശിച്ച് സാല്‍വേഷന്‍ ആര്‍മിയുടെ കമാന്ററായിരുന്ന 'ക്ലാരകേയ്‌സ്' എന്ന മദാമ്മ പല പ്രലോഭനങ്ങളിലൂടെയും അയ്യന്‍കാളിയെ മതം മാറ്റാന്‍ പന്ത്രണ്ട് വര്‍ഷത്തോളം ശ്രമിച്ചു. ഈ നിര്‍ണ്ണായക അവസ്ഥയില്‍ അയിത്ത ജാതിക്കാര്‍ക്ക് ദിശാബോധം നല്‍കിക്കൊണ്ട് അയ്യന്‍കാളി ഉറച്ചുനിന്നു. പ്രസംഗങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും ഒടുവില്‍ ആലോ ചിച്ച് തീരുമാനിക്കാമെന്ന് പറഞ്ഞ് പിരിഞ്ഞ അദ്ദേഹം 'നിയമംമൂലം നിര്‍ബന്ധിത മതപരിവര്‍ത്തനം നിര്‍ത്തണ' മെന്നാവശ്യപ്പെട്ടു കൊണ്ട് ഒരു ഭീമഹര്‍ജി തയ്യാറാക്കി മഹാരാജാവിന് സമര്‍പ്പിച്ചു. നിര്‍ബന്ധിച്ച് മതം മാറ്റാന്‍ പാടില്ലായെന്ന് വിക്ടോറിയ രാജ്ഞിയുടെ കല്‍പ്പനയുണ്ടെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് മിഷനറികള്‍ ആരെയും നിര്‍ബന്ധിച്ച് മതം മാറ്റാന്‍ പാടില്ലെന്നും സ്വമേധയായുള്ള മതപരിവര്‍ത്ത നത്തെ തടയാന്‍ പാടില്ലെന്നും മഹാരാജാവിന്റെ കല്‍പ്പനയുണ്ടായി. എന്നാല്‍ 1978-79 കാലത്ത് 'നിയമംമൂലം നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കാന്‍' കൊണ്ടുവന്ന ഒ. പി. ത്യാഗി ബില്ല് പാര്‍ലമെന്റില്‍ പാസ്സാക്കാന്‍ സാധിച്ചില്ല. അയ്യന്‍കാളിയുടെ വ്യക്തിത്വം ഇവിടെ ചിന്തനീയമാണ്.

മതപരിവര്‍ത്തനത്തിന് എതിരെയുള്ള സദാനന്ദസ്വാമികളുടെ പ്രവര്‍ത്തന അയ്യന്‍കാളിയെ സ്വാധീനിച്ചിട്ടുണ്ട്. പഴയ കൊച്ചി രാജ്യത്തെ തത്തമംഗല ത്തുള്ള ഒരു നായര്‍ തറവാട്ടിലാണ് സദാനന്ദസ്വാമികള്‍ ജനിച്ചത്. ജന്മംകൊണ്ട് സവര്‍ണ്ണനെങ്കിലും പീഡിതന്റെ വേദനകള്‍ തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിശ്വോത്തരമായ ഹൈന്ദവ സംസ്‌കാരത്തിന്റെ പൈതൃകം പേറുന്നവരെന്ന് അഹങ്കരിക്കുന്നവരോടായി സദാനന്ദസ്വാമികള്‍ പറഞ്ഞു. സ്വന്തം സഹോദരനായി കാണേണ്ടവരെ അയിത്ത ജാതിക്കാര നെന്നും ഹീനനെന്നും മ്ലേച്ഛനെന്നും വിളിച്ച് ആട്ടിയോടിക്കുന്നു. അവന്റെ മനസ്സിനും ശരീരത്തിനും വേദന നല്‍കുന്നു. നായ്ക്കള്‍ക്കും കുറുനരി കള്‍ക്കും പേടികൂടാതെ നടക്കാവുന്ന നിരത്തുകളില്‍നിന്നും ഇവരെ ആട്ടിപ്പായിക്കുന്നു. അവന്റെ അദ്ധ്വാനഫലംകൊണ്ട് പത്തായവും വയറും നിറയ്ക്കുന്ന നിങ്ങള്‍ അവന് മണ്ണില്‍ കുഴിയുണ്ടാക്കി കഞ്ഞി ഒഴിച്ചു കൊടുക്കുന്നു. എന്തിനിത്ര ക്രൂരത കാട്ടുന്നു ഈ പാവങ്ങളോട്? അയിത്ത ക്കാരനെന്ന് പറഞ്ഞ് പടിയിറക്കുന്ന മനുഷ്യാത്മാവിനെ സ്വീകരിക്കാന്‍ ലണ്ടനില്‍നിന്ന് മിഷനറിമാരെത്തുന്നു. അവര്‍ നിങ്ങളുടെ സഹോദരങ്ങളെ മതം മാറ്റി മനുഷ്യനാക്കി കൊണ്ടുപോകും; മെക്കാളെ പ്രഭു നിങ്ങളുടെ പടിക്കല്‍ കുരിശുകള്‍ നാട്ടും. അത് സംഭവിക്കാതിരിക്കണമെങ്കില്‍ സ്വസഹോദരങ്ങളെ ജാതിയായിട്ടല്ലാതെ മനുഷ്യനായി കാണൂ.

അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ വെറും ജല്‍പ്പനങ്ങളായി കരുതി അന്നത്തെ സവര്‍ണ്ണവര്‍ഗ്ഗം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള യെപ്പോലു ള്ളവര്‍ അദ്ദേഹത്തിനു നേരെ രൂക്ഷവിമര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ജീവനുതന്നെ ഭീഷണിയുണ്ടായി.

ഇന്നത്തെ സവര്‍ണ്ണവര്‍ഗ്ഗം ഖേദിച്ചിട്ടെന്തു കാര്യം? അവര്‍ വന്നില്ലേ? നാടിന്റെ ഓരോ മുക്കിലും മൂലയിലും കുരിശുകള്‍ നാട്ടിയില്ലേ? സഹോദരങ്ങളെ കൊണ്ടുപോയി മതം മാറ്റിയില്ലേ? അവര്‍ മനുഷ്യരായോ എന്നുള്ളത് പിന്നാലെ ചിന്തിക്കാം.

അയ്യന്‍കാളിയുടെ സ്വന്തം മാതൃസഹോദരിയുടെ കുടുംബവും മതം മാറുകയും അതുകൊണ്ട് വിദ്യാഭ്യാസം നേടാന്‍ ഇടയായ ആളാണ് 'തോമസ് വാദ്ധ്യാര്‍' അവര്‍ണ്ണനായ അയ്യന്‍കാളിക്ക് സദാനന്ദസ്വാമികളുടെ പ്രസംഗം നേരില്‍ കേള്‍ക്കാന്‍ കഴിയാതിരുന്നതുകൊണ്ട് മതംമാറിയതു കൊണ്ട് സവര്‍ണ്ണനായ തോമസ് വാദ്ധ്യാര്‍ സാല്‍വേഷന്‍ ആര്‍മിയുടെ യൂണിഫോമില്‍ യോഗസ്ഥലങ്ങളില്‍ ചെന്ന് പ്രസംഗം കേള്‍ക്കുകയും അത് അയ്യന്‍കാളിയുടെ ചെവികളില്‍ എത്തിക്കുകയും ചെയ്തു കൊണ്ടിരുന്നു. തിരുവനന്തപുരം നഗരത്തില്‍ സ്വാമികളുടെ പ്രഭാഷണം നടക്കുന്നു ണ്ടെന്നറിഞ്ഞപ്പോള്‍ അത് നേരില്‍ കേള്‍ക്കണമെന്ന് അയ്യന്‍കാളിയും കൂട്ടരും തീരുമാനിച്ചു. അന്ന് പുത്തരിക്കണ്ടം മൈതാനം കാടുപിടിച്ചു കിടന്നിരുന്നു. ആ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് അവര്‍ പ്രഭാഷണം കേട്ടു. അത് അദ്ദേഹത്തിന്റെ മനസ്സിനെ ഇളക്കി മറിച്ചു. വെങ്ങാന്നൂരേക്ക് മടങ്ങുമ്പോള്‍ ആ മനസ്സ് പ്രക്ഷുബ്ദമായിരുന്നു. 1904ല്‍ തിരുവനന്തപുരം കവടിയാറില്‍ ഒരു ഹൈന്ദവ സമ്മേളനം നടന്നു. അവിടെയും തോമസ് വാദ്ധ്യാര്‍ നിശ്ശബ്ദനായ ശ്രോതാവായി. പ്രഭാഷണങ്ങള്‍ മുഴുവനായി അയ്യന്‍കാളിയെ ധരിപ്പിച്ചു. എട്ടു ദിവസം നീണ്ടുനിന്ന സമ്മേളനത്തി നൊടുവില്‍ സ്വാമിജി വെങ്ങാനൂരേക്ക് ക്ഷണിക്കപ്പെട്ടു.

സവര്‍ണ്ണനായ ഒരു സ്വാമി വെങ്ങാനൂര് ചെന്നത് ഒരു സാമൂഹിക മാറ്റത്തിന്റെ തുടക്കമായിരുന്നു. വെങ്ങാനൂര് സ്വാമി കണ്ടത്, പറഞ്ഞ് കേട്ടതിലും അപ്പുറത്താ യിരുന്നു. മനുഷ്യരൂപമുണ്ടെന്നല്ലാതെ മനുഷ്യരായി ഒരിക്കലും അംഗീകരിക്കാത്ത അര്‍ദ്ധനഗ്നരായ, പട്ടിണിപാവങ്ങളായ കുറെ പേക്കോലങ്ങള്‍; പൂര്‍ണ്ണനഗ്നരായ ചേറുനാറുന്ന കരിമാടികള്‍. അറിവില്ല, അച്ചടക്കമില്ല, വൃത്തിയില്ല, ആര്‍ജ്ജവമില്ല. ഭയം എന്നൊരു വികാരം മാത്രമുള്ള ജീവികള്‍. അയ്യന്‍കാളി പറഞ്ഞു ഇതാണെന്റെ സമുദായം. ഇങ്ങനെയുള്ളൊരു ജനതയെ ഒറ്റരാത്രികൊണ്ട് മോചിപ്പിക്കാം. ക്രിസ്തു വില്‍ വിശ്വസിക്കൂവെന്ന് പറഞ്ഞുവരുന്ന മിഷനറിമാരോട് ഈ സാധു ക്കള്‍ അടിമപ്പെട്ടുപോകുന്നുവെങ്കില്‍...

എനിക്കിവരെ രക്ഷിച്ചേ മതിയാകൂ. ഞാന്‍ ഇവരെ കൈവെടിഞ്ഞാല്‍ കിട്ടാന്‍ പോകുന്ന തിരിച്ചടി ഭയങ്കരമായിരിക്കും. സ്വാമിജി പറഞ്ഞു: 'അയിത്തം' അതാണ് മാറേണ്ടത്. അതിനായി ആദ്യം ഇവരെ മാറ്റണം ഇവര്‍ക്ക് ഒരു നേതാവിനെ വേണം. അര്‍പ്പണ ബോധമുള്ള ആജ്ഞാശക്തി യുള്ള നേതാവ്. അതായിരുന്നു 'അയ്യന്‍കാളി'.

തുടരും...


തിലകമ്മ പ്രേംകുമാര്‍, വടയാര്‍
9567586625