"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 8, തിങ്കളാഴ്‌ച

ദലിതരും ജനാധിപത്യ കേരളത്തിന്റെ അര നൂറ്റാണ്ടും - കെ. ഉദയസിംഹന്‍

കെ. ഉദയസിംഹന്‍
കേരള വികസനത്തിന്റെ സൂചിക പരിശോധിച്ചാല്‍ പട്ടികജാതി പട്ടിക വിഭാഗങ്ങള്‍ ഇപ്പോഴും വിശക ലന പ്രക്രിയയുടെ വെളിയിലാണ്. വിദ്യാഭ്യാസവും ആരോഗ്യവും കിട്ടാക്കനിയാണ്. സംഘടിത സമുദായ ങ്ങള്‍ വോട്ടു ബാങ്ക് രാഷ്ട്രീയത്തിലൂടെ അര്‍ഹത പ്പെട്ടതിലും കൂടുതല്‍ സര്‍ക്കാരില്‍നിന്നും നേടുമ്പോള്‍ ദലിത് ആദിവാസി ജനത പലവിഭാഗങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്നതുമൂലം അര്‍ഹതപ്പെട്ട തുകൂടി കൈവിട്ടു പോകുന്നു.

സാമൂഹിക നീതി ഇന്നും മരുപ്പച്ചയാണ്. കൊട്ടി ഘോഷിക്കപ്പെടുന്ന കേരള മോഡല്‍ ആരോഗ്യ സൂചികയുടെ നേട്ടങ്ങളില്‍ ആദിവാസി ശിശുക്കള്‍ പോഷകാഹാരക്കുറവുമൂലം മരണപ്പെടുന്ന സംഭവം സര്‍ക്കാരിനെ തെല്ലും അലോസരപ്പെടുത്തുന്നില്ല. അധികാര ശ്രേണിയില്‍ ദലിത് ആദിവാസികള്‍ ഇപ്പോഴും തഴയപ്പെടുന്നു. കലാ കായിക രംഗങ്ങളില്‍ ലക്ഷ്മണരേഖ കാട്ടി അകറ്റി നിര്‍ത്തപ്പെടുന്നു. രാഷ്ട്രീയ പാര്‍ട്ടികളില്‍ ദലിത് വിഭാഗം രൂപീകരിച്ച് മുഖ്യധാരയില്‍നിന്നും മാറ്റിനിര്‍ത്തപ്പെടുന്നു. ദലിത് നവോത്ഥാന നായകന്മാരെ വെറു ജാതി നേതാക്കളായി ചിത്രീകരിച്ച് ചരിത്രത്തെ വഴിതിരിച്ച് വിടുന്നു. ബഡ്ജറ്റില്‍ നീക്കി വെക്കുന്ന തുക ലാപ്‌സാക്കിക്കളുകയോ വകമാറ്റി ചെലവാക്കുകയോ ചെയ്യുന്നു. ശാസ്ത്ര സാങ്കേതിക പ്രതിരോധം വിഭാഗ ങ്ങളിലും രാജ്യ സഭയിലും സംവരണം ഇല്ലാത്തതുമൂലം ഇവിടങ്ങളില്‍ ദലിത് സാന്നിദ്ധ്യം തീരെയില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത മഷിയിട്ട് നോക്കിയാല്‍പോലും കാണാനില്ല. സാമൂഹ്യ നീതിയും വികസനവും രാഷ്ട്രീയാധികാരവും ദലിത്- ആദിവാസി വിഭാഗങ്ങളില്‍ എത്തപ്പെടുന്നതുവരെ ജനാധിപത്യം ഒരു പരാജയമായിരിക്കും.

സംഘടിത ശക്തിയുടെ ബലത്തില്‍ ചില വിഭാഗങ്ങള്‍ എല്ലാ രംഗത്തും പുരോഗതി കൈവരിച്ചപ്പോള്‍ അംസഘിടതരായ ദലിത് ആദിവാസി വിഭാഗം ജനത അവഗണിക്കപ്പെട്ടു. വോട്ട് ബാങ്കുള്ളവര്‍ നേട്ടങ്ങള്‍ കൊയ്തപ്പോള്‍ ദലിതര്‍ നോക്കുകുത്തികളായി. ഇവര്‍ എല്ലാ മേഖല കളിലും പിന്നിലാണ്. രാഷ്ട്രീയ രക്തസാക്ഷികളിലും സമരഭടന്മാരിലും അവര്‍ക്ക് മേല്‍ക്കോയ്മ ലഭിച്ചു എങ്കിലും രാഷ്ട്രീയാധികാരത്തില്‍ അവര്‍ പിന്നിലായി. ഉന്നത വിദ്യാഭ്യാസ മേഖലയിലോ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലോ ഈ ജനവിഭാഗങ്ങള്‍ ഇല്ല. ന്യൂജനറേഷന്‍ കോഴ്‌സുകളി ലൊന്നും ഇവര്‍ക്ക് പ്രവശനം ലഭിക്കുന്നില്ല. കേരള ജനസംഖ്യയിലെ ഹിന്ദു സമൂഹത്തിന്റെ 38 ശതമാനം വരുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്കവിഭാഗങ്ങള്‍ എല്ലാം അവഗണിക്കപ്പെട്ടവരാണ്. കേരളത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ ലാഭനത്തിനായി ഈ ജന വിഭാഗങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു. അവരുടെ മാനവ വിഭവശേഷി വര്‍ദ്ധിപ്പിക്കുകയോ വിദേശ രാജ്യങ്ങളില്‍ കേരളത്തിലെ മറ്റു ജനവിഭാഗങ്ങള്‍ നേടിയെടുത്തതുപോലെ തൊഴില്‍ അവസരങ്ങള്‍ പ്രാപ്തമാക്കാനോ അവര്‍ക്ക് കഴിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ വഞ്ചനയുടെ ബാക്കിപത്രമാണ് ഈ ജനവിഭാഗങ്ങള്‍ സംവരണത്തിന്റെ പിന്‍ബലത്തില്‍ ത്രിതല പഞ്ചായത്തുകളിലും നിയമസഭയിലും തിരഞ്ഞെ ടുക്കപ്പെടുന്നതൊഴിച്ചാല്‍ പൊതു മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ ഈ ജനവിഭാഗങ്ങളെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ അനുവദിക്കാറില്ല. അധികാരത്തില്‍ പങ്കാളികളായാലും പട്ടികജാതി വികസനവകുപ്പ് മാത്രം ഭരിക്കുകയാണ് ഇവരുടെ ഉത്തരവാദിത്വം. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണ പ്രക്രിയയയില്‍നിന്ന് ഈ വിഭാഗങ്ങളെ ഒഴിവാക്കി ബഹുഭൂരിപക്ഷം കര്‍ഷക തൊഴിലാളികളായതിനാല്‍ കൃഷി ഭൂമി അവര്‍ക്ക് ലഭിച്ചില്ല. മൂന്നു സെന്റ് മുതല്‍ അഞ്ച് സെന്റ് വരെ ഭൂമി മാത്രമാണ് അവര്‍ക്ക് വീടുവെയ്ക്കാന്‍ ലഭിച്ചത്.

20011-ല്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികജാതി- പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ അടിസ്ഥാന വിവരശേഖരണം (ഡേറ്റാ പ്രൊസസിംഗ് സെന്റര്‍ തിരിവനന്തപുരം 2011) ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഭാഗങ്ങളെ ഇങ്ങനെ യാണ് വഞ്ചിച്ചതെന്ന് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നു. പട്ടിക ജാതി വിഭാഗത്തോട് ചെയ്ത ഏറ്റവും വലിയ ക്രൂരത അവരില്‍ വലിയൊരു വിഭാഗത്തെ 26198 കോളനികളില്‍ (സങ്കേതം)അധിവസിപ്പിച്ചു എന്നതാണ്. 5.58 ലക്ഷം പട്ടിക ജാതി കുടുംബങ്ങളില്‍ 3.41 ലക്ഷം കുടുംബങ്ങള്‍ കോളനികളിലാണ് വസിക്കുന്നത്. പൊതു ജന സമൂഹത്തില്‍നിന്നും അവരെ അന്യരാക്കി. 25,408 കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും ഇല്ല. ഭൂമിയുണ്ടായിട്ടും വീടില്ലാത്ത കുടുംബങ്ങള്‍ 15989 ആണ്. കോളനികളിലെ 45929 വീടുകള്‍ വാസയോഗ്യമല്ലാതായിരിക്കുന്നു. 88,333 കുടുംബങ്ങളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. 68,555 കുടുംബങ്ങള്‍ക്ക് കക്കൂസ് ഇല്ല. 123871 വീടുകള്‍ ഒരു മുറി മാത്രമുള്ളതാണ്. നിര്‍മ്മാണം പൂര്‍ത്തി യാക്കാത്ത വീടുകള്‍ 67911 ആണ്.

കേരളത്തിലെ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ സ്ഥിതിയും ഏറെ പരിതാ പകരമാണ്. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ആകെ വീടുകളില്‍ 1,00,912 ആണ്. ഇതില്‍ 50,414 വീടുകള്‍ ജീര്‍ണ്ണആവസ്ഥയിലാണ് (55.32%) 39580 വീടുകള്‍ (43.75%)ക്ക് അടുക്കള ഇല്ല. താമസയോഗ്യമല്ലാത്ത വീടുകള്‍ 31,648 ആണ്. 49,406 വീടുകള്‍ക്ക് കക്കൂസ് ഇല്ല. 8,781 പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീട് ഇല്ല. അവിവാഹത അമ്മമാരും ഭവനരഹിതരായ സ്ത്രീകളും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഏറെയുണ്ട്.

പട്ടകജാതി വിഭാഗങ്ങളില്‍ ബഹുഭൂരിപക്ഷവും കാര്‍ഷിക മേഖലയിലാണ് പണിയെടുക്കുന്നത്. ഇവര്‍ 5.21 ലക്ഷം വരും കാര്‍ഷികേതര മേഖലയില്‍ പണിയെടുക്കുന്നവര്‍ 1.30 ലക്ഷം വരും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ വെറും 30000 പേര്‍ മാത്രമാണ്. അതേപോലെ സ്ഥിരം തൊഴിലുള്ളവര്‍ 51,000 ആണ്. പ്രധാനമായും സര്‍ക്കാര്‍ മേഖലയിലാണ് ഇവര്‍ പ്രവര്‍ത്തി ക്കുന്നത്. എന്നാല്‍ ഗള്‍ഫ് മേഖലകളില്‍ 26 ലക്ഷം പേര്‍ തൊഴില്‍ എടുക്കു ന്നതില്‍ ഒരു ശതമാനംപോലും പട്ടികജാതിക്കാരില്‍ നിന്നില്ല. ഐ. ടി. ദൃശ്യമാധ്യമങ്ങള്‍ തുടങ്ങിയവയിലൊന്നും പട്ടികജാതിക്കാര്‍ക്ക് ഇടമില്ല. വ്യാപാര വ്യവസായ മേഖലകളില്‍ വിദ്യാലയങ്ങളുടെ നടത്തിപ്പിലും ഈ വിഭാഗങ്ങളില്ല.

സംസ്ഥാനത്തെ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന ഒരുലക്ഷത്തി രണ്ടായിരം എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകരില്‍ പട്ടികജാതി വിഭാഗക്കാര്‍ കേവലം 333പേര്‍ മാത്രമാണ്. പട്ടിക വര്‍ഗ്ഗക്കാരില്‍ വറും 55 പേരും. അതു പോലെ യു. ജി. സി. ശമ്പളം പറ്റുന്ന ഒന്‍പതിനായിരം എയ്ഡഡ് കോളേജ് അദ്ധ്യാപകരില്‍ പട്ടികജാതക്കാര്‍ കേവലം പതിനഞ്ചിനു താഴെയാണ്. സ്വകാര്യ മാനേജ്‌മെന്റിന്റെ ഈ അനീതിയെ ചോദ്യം ചെയ്യാന്‍ കേരളം മാറി മാറി ഭരിച്ച ഇടതു വലതു സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ വരുമാനത്തില്‍ നിന്നും ശമ്പളവും പെന്‍ഷനും നല്‍കുന്ന ജീവനക്കാരില്‍ സംസ്ഥാന ജനസംഖ്യയില്‍ 20 ശതമാനം വരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ പൂര്‍ണ്ണമായി അകറ്റി നിര്‍ത്തുന്നതിന്റെ ന്യായീകരണം നല്‍കേണ്ടത് കേരളം മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകളാണ്.

പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥയാണ് ഏറെ ഗുരുതരമായത്. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവരുടെ പങ്കാളിത്തം കുറവാണ്. സംവരണത്തിന്റെ പരിരക്ഷ ലഭിക്കുന്ന സ്ഥാപനങ്ങളില്‍ മാത്രമാണ് ഈ വിഭാഗങ്ങള്‍ക്ക് പഠിക്കാന്‍ കഴിയുന്നത്. സ്വാശ്രയ സ്ഥാപനങ്ങളിലും ഡിംഡ് സര്‍വ്വകലാ ശാലകളിലും നാമമാത്രമായ പ്രാതിനിധ്യം പോലും പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഇല്ല. പട്ടികജാതി വിഭാഗത്തില്‍ 2.46 ലംക്ഷം പേര്‍ അതായത് 11.48% നിരക്ഷരരാണ്. മാത്രമല്ല പട്ടികജാതിക്കാരില്‍ 65 ശതമാനവും സ്‌കൂള്‍ പഠനത്തോടെ വിദ്യാഭ്യാസരംഗത്തുനിന്ന് പുറത്താ ക്കുന്നു. അതുകൊണ്ടുതന്നെ പട്ടികജാതിക്കാരിലെ തൊഴില്‍രഹിതരില്‍ 55 ശതമാനവും എസ്. എസ്. എല്‍. സി. തോറ്റവരോ അതിനു താഴെ പഠനം നിര്‍ത്തിയവരോ ആണ്.

പട്ടികജാതി വിഭാഗങ്ങള്‍ക്ക് വിരലിലെണ്ണാവുന്ന സ്ഥാപനങ്ങള്‍ പോലും ഇല്ല. 1904-ല്‍ മഹാത്മാ അയ്യന്‍കാളി വെങ്ങാനൂരില്‍ ആരംഭിച്ച സ്‌കൂള്‍ 110 വര്‍ഷം കഴിഞ്ഞിച്ചും യു. പി. സ്‌കൂള്‍ മാത്രമായി നിലകൊള്ളുന്നു. വാണിജ്യ, വ്യവസായ, നാണ്യവിളകളുടെ കൃഷിയിലേ സാശ്രയ സ്ഥാപന ങ്ങളുടെ നടത്തിപ്പിലോ പട്ടിക ജാതിക്കാര്‍ക്ക് പങ്കാളിത്തമില്ല. രംഗനാഥ മിശ്ര കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കിയാല്‍ സര്‍ക്കാര്‍ മേഖലക ളിലും രാഷ്ട്രീയ മണ്ഡലങ്ങളിലും ഒരുപോലെ പട്ടിക ജാതി വിഭാഗങ്ങള്‍ അവഗണിക്കപ്പെടു. ഈ സാഹചര്യത്തില്‍ പട്ടികജാതി വിഭാഗത്തിനുള്ള നാമമാത്രമായ പരിരക്ഷ ഉറപ്പാക്കേണ്ടത് സാമൂഹ്യനീതിക്കായി നില്‍ക്കു ന്നവരുടെ കടമയാണ്.

ജനാധിപത്യ കേരളത്തിന്റെ അരനൂറ്റാണ്ട് വികസനകാര്യത്തില്‍ പട്ടിക ജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനം ഉറപ്പാക്കിയിട്ടില്ല. മാറി മാറി കേരളം ഭരിച്ച മുന്നണികള്‍ അധഃസ്ഥിത ജനവിഭാഗങ്ങളെ അവഗ ണിച്ചു. അടിസ്ഥാനവികസന പദ്ധതികളിലൊന്നും ഈ വിഭാഗങ്ങള്‍ ഉള്‍പ്പെട്ടില്ല. അവര്‍ക്കുവേണ്ടി വാദിക്കാന്‍ ആരും ഉണ്ടായില്ല. മാത്രമല്ല ഏക ആശ്രയമായ സംവരണത്തിന്റെ പരിരക്ഷയും തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ സംഘടനകള്‍ പുതിയൊരു രാഷ്ട്രീയ ബദലായി മുന്നേറിയാല്‍ മാത്രമേ ഇവര്‍ക്ക് മോചനം ഉണ്ടാവൂ.

കെ. ഉദയസിംഹന്‍
9946105456