"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 8, തിങ്കളാഴ്‌ച

കഴുകന്‍ - കല്ലാര്‍ രാജന്‍

കല്ലാര്‍ രാജന്‍












ചിറകടിച്ചാര്‍ത്തുപറക്കും കഴുകനെ
മാനത്തു നോക്കിയാല്‍ കാണാം...!
എരിഞ്ഞിടും അഗ്നി ജ്വലിക്കുമാ മിഴികളും
രുധിരം പൊഴിഞ്ഞിടും-
നീണ്ടു വളഞ്ഞ ചുണ്ടും
ഇരതേടി മാനത്തു വട്ടം പറക്കുന്ന
കഴുകനെ മലയാള മണ്ണില്‍ ഇരുന്നുകാണാം...!
'ശവമല്ല...!' തേടുന്നതങ്ങു ഭുജിച്ചിടാന്‍;
ഈയുള്ള മര്‍ത്യന്റെ ഉള്ളിന്റെയുള്ളില്‍
''ജീവന്‍ തുടിക്കുന്ന കളരുംകൂമ്പും''
''ജിവന്‍'' തുടിച്ചിടും കരളും കൂമ്പും''
ആരു തുറന്നിങ്ങുവിട്ടതീപ്പക്ഷിയെ...?
''തിരികെ വിളിച്ചങ്ങ് കൂച്ചുവിലങ്ങിട്ട്
കൂട്ടിലടയ്ക്കുക
നാടിനും നാട്ടാര്‍ക്കും നന്മയ്ക്കായി...
നാടിനുംനാട്ടാര്‍ക്കും നന്മയ്ക്കായി...