"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 7, ഞായറാഴ്‌ച

പട്ടികജാതി-പട്ടികവര്‍ഗ്ഗ ഫണ്ടുകള്‍ ലാപ്‌സാകാതിരിക്കാന്‍ - ഡോ. റ്റി. കെ.തങ്കപ്പന്‍

സര്‍,
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമപ്രവര്‍ത്തന ങ്ങള്‍ക്കു വേണ്ടി ഗവണ്‍മെന്റ് അനുവദിക്കുന്ന ഫണ്ടുകള്‍ ഓരോ വര്‍ഷവും ലാപ്‌സായിപ്പോയി എന്ന് വായിക്കുമ്പോള്‍, തന്മൂലം നഷ്ടം സംഭവിക്കുന്ന ഗുണഭോക്ത വിഭാഗ ങ്ങള്‍ക്കോ ചെലവഴിക്കുന്നതില്‍ വീഴ്ച വരുത്തിയ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കോ ഒരു വിഷമവും അനുഭവ പ്പെടുന്നില്ല. അക്കാര്യങ്ങള്‍ പത്രങ്ങളിലോ മറ്റ് മാദ്ധ്യമങ്ങളിലോ പൊതുവേദികളിലോ ചര്‍ച്ച ചെയ്യപ്പെടുന്നതായി കാണുന്നില്ല. അതുകൊണ്ട് അടുത്തവര്‍ഷവും അതിന്റെ തനിയാവര്‍ത്തനം സംഭവിക്കുന്നു.

പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകള്‍ നേരിട്ടും. പഞ്ചായത്തുകള്‍, മുനിസിപ്പാ ലിറ്റികള്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവ വഴിയുമാണ് ചെലഴിക്കപ്പെടുന്നത്. വിദ്യാഭ്യാസ ഗ്രാന്റുകള്‍, പ്രാക്ടീസ് ചെയ്യുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ അഡ്വക്കേറ്റുമാര്‍ക്ക് പ്രാഥമിക ചെലവുകള്‍ക്ക് നല്‍കുന്ന ഗ്രാന്റ്, ഭവനനിര്‍മ്മാണ ഗ്രാന്റ്, പാര്‍പ്പിടഭൂമി വാങ്ങാനും ഭവനം നിര്‍മ്മിക്കാനുമുള്ള ഗ്രാന്റ്, പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ പെണ്‍മക്കളെ വിവാഹം കഴിച്ചുകൊടുക്കുമ്പോഴുള്ള ഗ്രാന്റ്, വിദേശ ജോലിക്കുപോകുമ്പോള്‍ വിസ, എയര്‍ടിക്കറ്റ് എന്നിവയ്ക്കു ചെലവാകുന്ന തുകയ്ക്കുള്ള ഗ്രാന്റ്, പട്ടികജാതി-പട്ടികവര്‍ഗ്ഗ സാഹിത്യകാരന്മാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കാനുള്ള ഗ്രാന്റ് (മൂന്നുനാലു വര്‍ഷമായി ഗ്രാന്റു കൊടുക്കുന്നത് മുടങ്ങിക്കിടക്കുകയാണ്), ആട്, കോഴി എന്നിവ വാങ്ങിവളര്‍ത്തുന്നതിനുള്ള ഗ്രാന്റ് മുതലായവയാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗ ഡിപ്പാര്‍ട്ടുമെന്റുകള്‍ നല്‍കുന്ന പ്രധാന സഹായങ്ങള്‍.

മേല്‍പ്പറഞ്ഞ ഓരോ ഇനത്തിനും ഓരോ വര്‍ഷവും വേണ്ടിവരുന്ന തുക കൃത്യമായി കണക്കാക്കാത്തതും അനുവദിക്കുന്ന തുകയ്ക്ക്, പ്രത്യേകിച്ച് വിദ്യാഭ്യാസ ചെലവുകള്‍ക്കും, പാര്‍പ്പിടഭൂമി വാങ്ങുന്നതിനും ഭവന നിര്‍മ്മാണത്തിനും, ആടു-കോഴികള്‍ വാങ്ങുന്നതിനും അവയെ വളര്‍ത്തുന്ന തിനുമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും പര്യാപ്തമായ തുക നീക്കിവയ്ക്കാതിരിക്കുന്നതും, സാമ്പത്തികവര്‍ഷത്തിലെ ആദ്യത്തെ രണ്ടുമാസത്തിനുള്ളില്‍ ഗുണഭോക്താക്കളെ കണ്ടെത്തി അനുവദിച്ച തുക ചെലവഴിക്കാന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് കഴിയാതിരിക്കുന്നതുമാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ ഫണ്ടുകള്‍ ലാപ്‌സാകാന്‍ കാരണം. മറ്റൊരു ഡിപ്പാര്‍ട്ടു മെന്റിലും സംഭവിക്കാതിരി ക്കുന്ന തരത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ലാപ്‌സാകല്‍ സംഭവിക്കുന്നത് ആ ഡിപ്പാര്‍ട്ടുമെന്റുകളിലെ പ്രതിബദ്ധത യില്ലാത്ത ഉദ്യോഗസ്ഥരുടെ മനഃപൂര്‍വ്വമായ പ്രവര്‍ത്തനംകൊണ്ടാണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ ചോദിക്കാന്‍ ആരുണ്ട് എന്ന ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യവും ഇതിനു പ്രധാന കാരണമാണ്. ആ ഡിപ്പാര്‍ട്ടുമെന്റുകളുടെ തലപ്പത്തിരിക്കുന്ന സെക്രട്ടറിമാര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരായാല്‍പോലും അവരെ തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റി ആത്മാര്‍ത്ഥതയും കാര്യശേഷിയും ഉള്ളവരെ നിയമിക്കേണ്ടതാണ്.

പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അനുവദിച്ച ഫണ്ടുകള്‍ ഓരോ സ്‌കീമിലും സമയബന്ധിതമായി ചെലവഴിക്കുകയും കാര്യനിര്‍വ്വഹണ ഉദ്യോഗസ്ഥന്മാര്‍ എല്ലാ മാസവും അക്കാര്യത്തിലുള്ള പ്രതിമാസ പുരോഗതി റിപ്പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റ് ഭരിക്കുന്ന മന്ത്രിമാര്‍ക്ക് സമര്‍പ്പിക്കുകയും അവരുടെ ഓഫീസുകള്‍ അവ യഥാവിധി പരിശോ ധിക്കുകയും ചെയ്യേണ്ടതാണ്. അതാതാവശ്യങ്ങള്‍ക്കുള്ള തുക വകമാറ്റാതെ ചെലവഴിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ധനകാര്യവകുപ്പിന്റെ മേല്‍നോട്ടം ഉണ്ടായിരിക്കേണ്ടതാണ്.

പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരിലെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ഡിപ്പാര്‍ട്ടുമെന്റുകളിലെ പ്രൊമോട്ടര്‍മാരെ മാത്രം ചുമതലപ്പെടുത്തിയാല്‍ പോരാ. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ത്ഥതയുള്ള സന്നദ്ധ സംഘടനകളെ കൂടി പങ്കാളികളാക്കേണ്ടതാണ്.

ഫണ്ടുകളുടെ ഗുണഭോക്താക്കളാകാന്‍ യോഗ്യതയുള്ളവരുടെ എണ്ണം മനഃപൂര്‍വ്വം കുറയ്ക്കുന്നതിനും അവര്‍ മുന്നോട്ടു വരാതിരിക്കുന്ന തിനുംവേണ്ടി ഗ്രാന്റുകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ഉദാരമാക്കാതി രിക്കുന്നതും, സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്യൂണ്‍പോസ്റ്റില്‍ ജോലി ഉള്ളവര്‍ക്കു പോലും ഗ്രാന്റുകള്‍ കൊടുക്കുകയില്ലെന്ന ഡിപ്പാര്‍ട്ടുമെന്റുകളുടെ നിലപാടും യോഗ്യതയുള്ളവരെ യോഗ്യത ഇല്ലാത്തവരാക്കുന്നു. ഗുമസ്ഥന്‍ മൂത്ത് ജോയിന്റ് ഡയറക്ടറുടേയോ അഡീഷണല്‍ ഡയറക്ടറുടേയോ തസ്തികകളിലെത്തി ഡിപ്പാര്‍ട്ടുമെന്റുകളിലെ ആസൂത്രണ വിഭാഗങ്ങളുടെ മേധാവി ആകുന്ന രീതി മാറ്റി അഖിലേന്ത്യാ സര്‍വ്വീസില്‍പ്പെട്ടവരെ ആസൂത്രണവിഭാഗം തസ്തികകളില്‍ നിയമിക്കണം.

സാമൂഹികമായും വിദ്യാഭ്യാസപരമായും അടിത്തട്ടില്‍ കിടക്കുന്ന, തന്മൂലം സാമ്പത്തിക ശേഷി ഇല്ലാതായിത്തീര്‍ന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്കാരെ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ കൊണ്ടുവരുന്നത് ഒരു ദേശീയലക്ഷ്യം ആണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കു ന്നവരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ ഡിപ്പാര്‍ട്ടുമെന്റുകളില്‍ കാര്യനിര്‍വ്വാഹക ഉദ്യോഗസ്ഥന്മാരായി നിയമിക്കേണ്ടതും, പ്രവര്‍ത്തനങ്ങളില്‍ ഉദാസീനത കാണിക്കുന്നവര്‍ ക്കെതിരെ കര്‍ശന ശിക്ഷണ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

ഡോ. റ്റി. കെ.തങ്കപ്പന്‍
ചെയര്‍മാന്‍, സംവരണ സംക്ഷണസേന 
9447200188