"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 11, വ്യാഴാഴ്‌ച

തൊഴില്‍ അഭയാര്‍ത്ഥികളായി എത്തുന്നവരെ പരിരക്ഷിക്കണം - സത്യേന്ദ്രപ്രസാദ് റായ്

സത്യേന്ദ്രപ്രസാദ് റായ്
സമാജ്‌വാദി ജനപരിക്ഷത്ത് ദേശിയ എക്‌സി. അംഗവും ഉത്ജാസ്- ഉത്തര്‍ബംഗ് തപോശിലി ജാതി ആദിവാസി സംഘടനാ നേതാവുമായ് സത്യേന്ദ്ര പ്രസാദ് റായ് (പശ്ചിമബംഗാള്‍)യുമായി സൈന്ധവ മൊഴി നടത്തിയ അഭിമുഖം.

എന്തിനാണ് കേരളത്തില്‍ എത്തിയിരിക്കുന്നത്?

ഉത്തരബംഗാളില്‍ വന്‍തോതിലുള്ള തൊഴിലില്ലാ യ്മാണ് അനുഭവപ്പെടുന്നത്. പട്ടികജാതി വിഭാഗങ്ങളും ആദിവാസികളും പിന്നോക്കജാതി മുസ്ലീളങ്ങളും വ്യാപകമായി താമസിക്കുന്ന പ്രദേശമാണ് ഉത്തരബംഗാള്‍. വികസനത്തില്‍ വലിയ പ്രാദേശിക അസന്തുലിതാവസ്ഥ ഇവിടെ നിലനില്‍ക്കുന്നുണ്ട്. കാര്‍ഷിക വളര്‍ച്ചയിലൂടെ സമ്പന്നമായിരിക്കുന്ന ഉത്തരബംഗാള്‍ വികസനത്തില്‍ ഗ്രാമങ്ങളുടെ സാമ്പത്തിക ചോര്‍ച്ചമൂലം ഇന്നും പിന്നോക്കാവസ്ഥയിലാണ്. അന്തസ്സോടെ ജീവിക്കാന്‍ പറ്റിയ തൊഴിലിനോ വരുമാനത്തിനോ സാധാരണക്കാര്‍ക്കുള്ള നല്ല വിദ്യാഭ്യാസ ത്തിനോയാതൊരു മാര്‍ഗ്ഗമില്ലാത്ത സ്ഥിതിയിലാണ്. ഈ സാഹചര്യത്തില്‍ അവിടെ നിന്ന് ഒരുപാട് ചെറുപ്പക്കാര്‍ തൊഴിലിനുവേണ്ടി നാടുവിട്ട് കേരളത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല ഡല്‍ഹി, ഗുജറാത്ത്, ചെന്നൈ, വിശാഖപട്ടണം, മുംബൈ ബാംഗ്ലൂര്‍ തുടങ്ങി ഇന്ത്യയൊട്ടാകെ ഉത്തരബംഗാളിലെ യുവജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടി പാലായനം ചെയ്യുകയാണ്. എന്നാല്‍ കേരളത്തിലാണ് അവര്‍ കൂടുതല്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അങ്ങനെ കേരളത്തിലെ ത്തിയിട്ടുള്ള ചെറുപ്പ ക്കാരുടെ തൊഴില്‍ സാഹചര്യങ്ങളും മാറിതാമസിക്കുമ്പോഴുള്ള രേഖകളുടെയും മറ്റും കാര്യത്തിലും തൊഴില്‍ കരാറുകാരുടെ ചൂഷണ ത്തിലും മാറ്റമുണ്ടാകുന്ന പ്രശ്‌നങ്ങളേറെയാണ്. എന്നാല്‍ ഇവരെ സഹായിക്കു വാന്‍ ലക്ഷ്യബോധമുള്ള സംഘടനയുള്ളതായി അറിയുന്നില്ല. കത്തോലിക്കാ സഭയിലെ ചില അച്ചന്മാരും കന്യാസ്ത്രീകളും ജീവകാരുണ്യ പരമായ ചില പ്രവര്‍ത്തനങ്ങള്‍ ഇവര്‍ക്കിടയില്‍ നടത്തുന്നു എന്നറിഞ്ഞു. സമാജ്‌വാദി ജനപരിഷ ത്തിന്റെ കാഴ്ചപ്പാടനുസരിച്ച് അതുപോലെ പ്രവര്‍ത്തിക്കുന്ന നല്ല മനുഷ്യരോട് ചേര്‍ന്ന് കേരളത്തിനു പുറത്ത് നിന്നുവരുന്ന തൊഴിലാളികളുടെ ക്ഷേമത്തിനും പ്രശ്‌നങ്ങളുടെ പരിഹാരത്തിനുമായി പൊതുവായ ഒരു സംഘടനയുണ്ടാക്കാന്‍ തീരുമാനി ച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ വന്നിട്ടുള്ളത്. ഇത്തരം തൊഴിലാളികളോട് സംസാരിക്കുവാനും ഇടപഴുകുവാനുമാണ് ഇവിടെ ഞാന്‍ ശ്രമിക്കുന്നത്.

അന്വേഷണത്തില്‍ കണ്ടെത്തിയ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍?

ആയിരക്കണക്കിനു കിലോമീറ്ററുകള്‍ താണ്ടി എത്തുന്നവര്‍ വളരെ മോശപ്പെട്ട സാഹചര്യങ്ങളിലാണ് തൊഴില്‍ ചെയ്യുവാന്‍ നിര്‍ബന്ധിത രാവുന്നത്. പലപ്പോഴും അവരുടെ പാര്‍പ്പിടങ്ങളും കൂട്ടത്തോടെയുള്ള യാത്രയും മനുഷ്യോചിതമായിട്ടാണോ എന്ന് സംശയിക്കാവുന്ന നിലയി ലാണ്. അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്?

1. കരാറനുസരിച്ച് തൊഴില്‍ ചെയ്തശേഷം പറഞ്ഞുറപ്പിച്ച കൂലിപോലും നല്‍കാത്ത കേസുകള്‍.

2. തൊഴിലിനിടയിലുണ്ടാകുന്ന അപകടങ്ങളില്‍ ആവശ്യമായ ചികിത്സ, നഷ്ടപരിഹാരം എന്നിവ നിഷേധിക്കുന്നത്.

3. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ആവശ്യമായ രേഖകളും ഇല്ലാതെ വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍.

4. അന്താരാഷ്ട്ര മനുഷ്യാവകശ തൊഴിലവകാശ സമയം നിഷേധിച്ചുകൊണ്ട് 12 ഉം 13ഉം മണിക്കൂര്‍ തുടര്‍ച്ചയായ് ചിലയിടങ്ങളില്‍ ജോലി ചെയ്യിക്കുന്നത്. കേരളത്തില്‍ താരതമ്യേന മെച്ചമായി ലഭിക്കുന്ന സര്‍ക്കാര്‍ ചികിത്സാ സൗകര്യംപോലും ഉപയോഗപ്പെടുത്താന്‍ കഴിവില്ലാതെ രോഗപീഢകള്‍ അനുഭവിക്കുന്നത്. തൊഴില്‍ മേഖലയിലും റോഡപകട ങ്ങളിലും നേരിടുന്ന നിസ്സഹായവസ്ഥകള്‍.

5. നാടുവിട്ടു മോശമായ സാഹചര്യങ്ങളില്‍ ജീവിക്കുമ്പോള്‍ അധികരി ക്കുന്ന മദ്യം, മയക്കുമരുന്ന് ഉപയോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി നേരിടുന്നുണ്ട്. മനുഷ്യോ ചിതമായ അന്തസ്സും ഏറ്റവും മിതമായ അവസരങ്ങളും അവര്‍ക്ക് നേടിക്കൊടുക്കുക എന്നുള്ളതാണ് ഞങ്ങളുടെ പൊതുവായ ലക്ഷ്യം.

അന്യസംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് മാന്യമായ അന്തസ്സും ഏറ്റവും മിതമായ അവകാശങ്ങളും അവര്‍ക്ക് നേടിക്കൊടുക്കുക എന്നുള്ളതാണ് ഞങ്ങളുടെ പൊതുവായ ലക്ഷ്യം. ആ ലക്ഷ്യത്തിനുവേണ്ടിയാണ് അന്യരാജ്യ മാസ്ദൂര്‍ പരിഷത്ത് (അന്യസംസ്ഥാന തൊഴിലാളി സമിതി) എന്ന സംഘടനയ്ക്ക് രൂപം കൊടുത്തിട്ടുള്ളത്.

ഫാ. സാബു മലയില്‍ എസ്. ജെ. (പ്രസിഡന്റ്) സിസ്റ്റര്‍ ആഷ, ഫാ. ജോര്‍ജ് മുടക്കാമ്പുറം, അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍, (വൈസ്പ്രസി ഡന്റുമാര്‍) സതീശന്‍പിള്ള വടകര (ജന. സെക്രട്ടറി), ഫ്രാന്‍സിസ് ഞാളിയന്‍ (സെക്രട്ടറി) എന്നിവര്‍ ഭാരവാഹി കളായിട്ടാണ് സംഘടനയ്ക്ക് രൂപം കൊടുത്തിട്ടുള്ളത്. കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍, കൊല്ലം ജില്ലയിലെ കൊരട്ടി, എറണാകുളം ജില്ലയിലെ കാലടി, തുടങ്ങിയ കേന്ദ്രങ്ങളില്‍ ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബിനോടൊപ്പം യാത്രചെയ്ത് തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഉത്തരബംഗാളിലെ ജീവിതസാഹചര്യമാണ് ഇത്തരത്തിലുള്ള കൂട്ടപാലായനത്തിനു കാരണമെന്നു പറഞ്ഞു. വിശദീകരിക്കാമോ?

ഇന്നത്തെ സാമ്പത്തിക വികസന നയങ്ങളില്‍ കൃഷി ഉപജീവനമാര്‍ഗ്ഗമെന്ന നിലയില്‍ വലിയ പരാജയമാണ്. ഉത്തരബംഗാളിലെ അധിനിവേശ കാലഘട്ടം മുതല്‍ നിലനിന്നുവരുന്ന തേയിലതോട്ടങ്ങള്‍ വ്യാപകമായി പൂട്ടിക്കിടക്കുന്ന അവസ്ഥയാണ്. അവിടങ്ങളില്‍ പണിയെടുപ്പിക്കാന്‍ പേട്ട നാഗ്പൂരില്‍നിന്ന് കൊണ്ടുവരുന്ന ആദിവാസികളും തദ്ദേശവാസികളും അടച്ചുപൂട്ടുന്ന തേയിലതോട്ടങ്ങളില്‍നിന്നു പുറത്തേക്കുവരുമ്പോള്‍ യാതൊരു മാര്‍ഗ്ഗവും കാണാതെ നക്ഷത്രമെണ്ണുകയാണ്. പ്രത്യേകിച്ച് തേയിലതോട്ടങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് എന്തു ചെയ്യണമെ ന്നറിയില്ല. വന്‍തോട്ടമുടമകള്‍ തേയിലതോട്ടങ്ങള്‍ കോടാനുകോടി രൂപയ്ക്ക് പണയപ്പെടുത്തി വായ്പയെടുക്കുന്ന തുക മറ്റു ബിസിനുസ്സു കളില്‍ മുതല്‍ മുടക്കുന്നതും തേയില തോട്ടങ്ങളിലെ പ്രതിസന്ധിയിലാ ക്കിയിട്ടുണ്ട്. സ്വാന്ത്ര്യത്തിനുശേഷം ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസ്സും അതിനുശേഷം മുന്നു പതിറ്റാണ്ട് ഭരിച്ച കമ്മ്യൂണിസ്റ്റുകളും അനുവര്‍ത്തി ച്ചത് നയങ്ങളാണ് ഇത്തരം സാഹചര്യങ്ങളെ സൃഷ്ടിച്ചത്. അവരെല്ലാം ഉയര്‍ത്തിവിട്ട വന്‍കിട വ്യവസായ വത്കരണം ഗ്രാമങ്ങളിലേയും പിന്നോക്ക പ്രദേശങ്ങളിലേയും തൊഴിലില്ലായ്മ പരിഹരിച്ചില്ല. ജനങ്ങളെ ഒന്നാകെ കണ്ടുകൊണ്ടുള്ള വ്യവസായ നയം മാറിമാറിഭരിച്ചവര്‍ക്കില്ല. വന്‍കിട വ്യവസായങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിനേരിടുകയാണ്. ബംഗാളിന്റെ വന്‍വ്യവസായ സംരഭമായിരുന്നു അംബാസിഡര്‍ കാര്‍ നിര്‍മ്മിക്കുന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് കമ്പനി. എന്നാല്‍ ആഗോള വത്കരണഘട്ടത്തില്‍ ഉദ്പാദനമില്ലാതെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഫാക്ടറിയും ഡണ്‍ലപ് ടയര്‍ കമ്പനിയുടെ ഫാക്ടറിയും അടച്ചുപൂട്ടി ക്കഴിഞ്ഞു. പതിനായിരങ്ങള്‍ തൊഴില്‍രഹിതരായി. എന്നാല്‍ ഗ്രാമങ്ങളില്‍ തൊഴിലില്ലാത്തവരും ഭാഗീക തൊഴിലില്ലാത്തവരും ദശലക്ഷക്കണക്കിനാണ്. ഗ്രാമീണ പിന്നോക്ക മേഖലകളിലെ സ്ഥിതിവിശേഷം ഇതുതന്നെയാണ്. കമ്യൂണിസ്റ്റ്- മാര്‍ക്‌സിസ്റ്റുകളെ പുറത്താക്കി തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ യാതൊരു വ്യത്യാസവും വരുത്തിയിട്ടില്ല. പരിവര്‍ത്തനം, പരിവര്‍ത്തനം എന്ന് മുദ്രാവാക്യങ്ങളില്‍ അട്ടഹസിക്കുന്നതല്ലാതെ മമതാ ബാനര്‍ജി യാതൊന്നും അധികാരത്തിന്റെ ഭാഗത്തുനിന്ന് കാണുവാനില്ല.

അമ്മ, ഭൂമി, നീതി ആണ് നയമെന്ന് വാചക കസര്‍ത്തു നടത്തുന്നുണ്ടെ ങ്കിലും സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിനു മമതയുടെ കക്ഷിയും തയ്യാറല്ല. ആകെയുള്ള മാറ്റം കുറയേറേ ചലച്ചിത്രതാരങ്ങള്‍ അവരുടെ മാന്ത്രികപൊയ്മുഖങ്ങളുമായി രാഷ്ട്രീയ നേതൃത്വത്തിലെത്തി യെന്നുള്ളത് മാത്രമാണ്. കൂടാതെ ഇടതുമുന്നണി നേതാക്കന്മാരായി രുന്നവരെ കാലുമാറ്റിച്ച് തൃണമൂലിന്റെ സ്ഥാനങ്ങളിലെത്തിക്കുക എന്നതാണ് മറ്റൊരു മാറ്റം. ഇടതുമന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ദശരഥ് തിര്‍ക്കി (ആദിവാസി) ഇപ്പോള്‍ തൃണമൂലിന്റെ എം.പിയുമാണ്. അതുപോലെ അനവധിയാളുകള്‍ പുതിയവേഷം കെട്ടിയെത്തിയിട്ടുണ്ട്. തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ നല്‍കാനോ കര്‍ഷകരുല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യത്തിന് ന്യായവില നല്‍കാനോ മമതയും തയ്യാറാകുന്നില്ല. ഈ സാഹചര്യം പ്രതീക്ഷയില്ലാത്ത അവസ്ഥ യിലേക്ക് ജനങ്ങളെ എത്തിക്കുമ്പോള്‍ ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ ചെറുപ്പക്കാര്‍ കൂട്ടപാലായനം ചെയ്യുകയെന്നതല്ലാതെ എന്തുവഴി എന്നു ചിന്തിച്ചുപോകുന്നു.

ഉത്തര്‍ബംഗാളില്‍ എന്തെങ്കിലും സവിശേഷ സാമൂഹ്യസ്ഥിതിയുണ്ടോ?

ഉത്തര്‍ബംഗാളില്‍ ഉത്ജാസ് ആവിര്‍ഭവിക്കുന്നതിന് എന്താണ് കാരണമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. പട്ടികവര്‍ഗ്ഗക്കാരുടെ മേലുള്ള സാമൂഹികമായ അസമത്വവും ചൂഷണവും ഒരുവശത്ത് കൂടാതെ സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ ചൂഷണം. മതപരവും സാമൂഹികവുമായ ചൂഷണം. അങ്ങനെ സര്‍വ്വരംഗങ്ങളിലും പട്ടികജാതിക്കാരും ആദിവാസിക്കാരും മറ്റും ഉള്‍പ്പെടുന്ന മറ്റിതര ദലിത് ജനവിഭാഗങ്ങളും പൂര്‍ണ്ണമായും പിന്തള്ളപ്പെടുന്നു. നേതൃത്വപരമായ യാതൊരു പങ്കാളിത്തവും അവള്‍ക്കു ലഭിക്കുന്നില്ല. സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭരണഘടനാപ്രകാരമുള്ള പട്ടികജാതിവര്‍ഗ്ഗം സംവരണങ്ങളില്‍പോലും നീതി നിഷേധിക്കപ്പെട്ടി രിക്കുന്നു. ഉത്തരബംഗാളിലെ പട്ടികജാതി രാജബന്‍ചി വിഭാഗത്തില്‍നിന്നു കുടിയേറിക്കൊണ്ടിരിക്കുന്നവര്‍ (ഹിന്ദുക്കള്‍) അത് കവര്‍ന്നെടുത്തു. അതുപോലെ ഉത്തരബംഗാളിലെ ആദിവാസികള്‍ക്കും പട്ടികജാതി സംവരണത്തിലുള്ള നിയമനങ്ങളില്‍ പ്രാതിനിധ്യം കിട്ടിയിട്ടില്ല. വ്യാജമായ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഉത്തരബംഗാളിലെ മറ്റ് പിന്നോക്ക സമൂഹങ്ങളില്‍പ്പെട്ട ഹിന്ദുക്കളും മുസ്ലീംങ്ങളുമായവര്‍ക്കും നിയമനങ്ങളില്‍ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ജ്യോതിബസുവിന്റെ റൈറ്റേഴ്‌സ് ബില്‍ഡിംഗ് (സെക്രട്ടറിയേറ്റ്) പട്ടികജാതി- വര്‍ഗ്ഗ സംവരണത്തെ അപഹാസ്യമാക്കുകയും മറ്റ് പിന്നോക്ക മുസ്ലീംങ്ങള്‍ക്കും ബാലികേറാമലയായി മാറി. എന്നാല്‍ ഉത്ജാസ് രൂപംകാണ്ട് പ്രക്ഷോഭങ്ങളിലേക്ക് കടന്നപ്പോള്‍ നിയമനങ്ങളുടെ കാര്യത്തില്‍ കുറെയെല്ലാംമാറ്റങ്ങളുണ്ടായി. രാഷ്ട്രീയ നേതൃത്വത്തിലും ഉത്തരബംഗാളിലെ ഭൂരിപക്ഷം വരുന്ന പട്ടികജാതിക്കാരും ആദിവാസി കളും മറ്റും പുറന്തള്ളപ്പെടുകയാണ്. സാംസ്‌ക്കാരികമായി പറഞ്ഞാല്‍ വിദ്യാഭ്യാസ സൗകര്യങ്ങളുടം അഭാവത്തോടൊപ്പം മാതൃഭാഷയിലൂടെ യുള്ള വിദ്യാഭ്യാസം ആവശ്യപ്പെടുന്ന നിര്‍വ്വചനം എന്താണെന്നുള്ള ചോദ്യമുണ്ട്? മാതൃഭാഷയെന്നു പറഞ്ഞാല്‍ ഒരു ശിശു മുലകുടിക്കുന്ന അമ്മയില്‍നിന്നു പഠിക്കുന്ന ഭാഷയെന്നാണ്.

രാജാബന്‍ജി ജാതിക്കാരുടെ മാതൃഭാഷ കാംമ്തപ്പുടി എന്ന പ്രദേശത്തെ 'കാംമ്ത' എന്ന ഭാഷയാണ്. ഉത്തരബംഗാളിലെ ആദിവാസികള്‍ക്കും സന്താള്‍, കുറുമുണ്ടാരി, ക്ഷദ്രി തുടങ്ങിയ പ്രബലമായ ആദിവാസി ഭാഷകള്‍ പ്രാഥമിക വിദ്യാഭ്യാസത്തില്‍ നിര്‍ബന്ധമായും പഠന മാധ്യമ മാക്കണം. രവീന്ദ്രസംഗീതം നഷ്‌റുള്‍ സംഗീതം എന്നിവയ്ക്ക് ഔദ്യോഗിക മായ പുരസ്‌ക്കാരങ്ങളും പാരിതോഷികങ്ങളുമുണ്ട്. എന്നാല്‍ ഞങ്ങളുടെ പ്രാദേശികമായ ദലിത് പാട്ടുകാരും സംഗീതവുമെല്ലാം അവഞ്ജയിലും അവഗണനയിലുമാണ്. ഞങ്ങള്‍ക്ക് വിലപ്പെട്ടതായവയെ താഴ്ത്തി മൂല്യനിര്‍ണ്ണയും ചെയ്യുകയും ചെയ്യുന്ന അഭിജാത സമീപനത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. സാമ്പത്തികമായും ഉത്തര്‍ബംഗാളിനെ ചൂഷണം ചെയ്യുകയാണ്. ഗോതമ്പും നെല്ലും പച്ചക്കറികളും തേയിലയും ധാരളമായും സമൃദ്ധമായും വിളയുന്ന ഞങ്ങളുടെ നാടിന്റെ സമ്പത്ത് കല്‍ക്കത്തയുടെ വളര്‍ച്ചയ്ക്കുവേണ്ടി ഊറ്റിയെടുക്കുകയാണ്. വികസനം താഴേത്തട്ടില്‍ കേന്ദ്രീകരിക്കണം. ഞങ്ങള്‍ ഉത്ജാസ് രൂപം കൊടുത്ത് പ്രക്ഷോഭണങ്ങള്‍ നടത്തിയപ്പോള്‍ ഞങ്ങളെ വിഘടനവാദികളും വിഭാഗീയവാദികളുമായി ചിത്രീകരിക്കുവാന്‍ കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സും ബി. ജെ. പിയും ആര്‍. എസ്. പി.യും ഫോര്‍വേര്‍ഡ് ബ്ലോക്കുമെല്ലാം കൈകോര്‍ക്കുകയാണ് ചെയ്തത്. നിരായുധമായ ഞങ്ങളുടെ പ്രക്ഷോഭണങ്ങളെ സി. പി. എം.ഉം മമതയുമെല്ലാം കൂട്ടുചേര്‍ന്ന് ആക്രമിച്ചിട്ടുണ്ട്. ഞങ്ങള്‍ സമാജ്‌വാദി ജനപരിഷത്തിന് രൂപംകൊടുത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴെല്ലാം പഞ്ചായത്തുകളില്‍ ഞങ്ങളെ പരാജയപ്പെടുത്തുവാന്‍ സി. പി. എമ്മിന്റേയും കോണ്‍ഗ്രസ്സി ന്റേയും ഒത്തുകളി നടത്തിയ അനുഭവങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്. വിശാലമായ ജനസമൂഹത്തിന്റെ ഐക്യം എല്ലാവരുടേയും അന്തസ്സും സമതയും ഉറപ്പിച്ചുകൊണ്ട് ഊട്ടിവളര്‍ത്തവാനാണ് ഞങ്ങളുടെ ശ്രമം. ചൂഷകരായ വ്യവസ്ഥാപിത കക്ഷികളെല്ലാം അവരുടെ സാമ്പത്തിക ശക്തികൊണ്ടും അധികാരമുഷ്‌ക് കൊണ്ടും ഞങ്ങളെ പരാജയപ്പെടുത്തു വാനാണ് ശ്രമിക്കുന്നത്.

ഇനി എന്താണ് ഉത്തര്‍ബംഗാളിലെ പ്രശ്‌നങ്ങളെപ്പറ്റികൂടുതല്‍ പറയുവാനുള്ളത്?

ഞങ്ങള്‍ പ്രക്ഷോഭണങ്ങളില്‍ മാത്രമല്ല നിര്‍മ്മാണപരമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും വിശ്വസിക്കുന്നവരാണ്. ഞങ്ങളടെ നേതാവായിരുന്ന ജുഗല്‍ കിഷോര്‍ റായ്ബീര്‍ അത്തരം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ജല്‍പായ്ഗുഡി ജില്ലയിലെ ജോഡ്വേശ്വര്‍ താലൂക്കിലുള്ള സമതകേന്ദ്രയി ലൂടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. കൂടാതെ സൂഭാഷ് പലേക്കറുടെ ചിലവില്ലാ പ്രകൃതി കൃഷി കര്‍ഷകരുടേയും ഗ്രാമങ്ങളുടേയും മോചനത്തിനുവേണ്ടി ഞങ്ങള്‍ പ്രചരിപ്പിക്കുന്നു. രണ്ടുവര്‍ഷം മുന്‍പ് പലേക്കര്‍ജിയുടെ നേതൃത്വത്തിലുള്ള ശില്‍പ്പശാല ഞങ്ങള്‍ സംഘടിപ്പിച്ചു. നേപ്പാള്‍, ബീഹാര്‍ തുടങ്ങിയ സമീപപ്രദേശങ്ങളില്‍ നിന്നുപോലും കര്‍ഷകര്‍ ആ പരിപാടി യില്‍ സംബന്ധിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റും ഈ കൃഷിക്ക് പ്രോത്സാഹനം നല്‍കുന്നില്ലെങ്കിലും ഞങ്ങള്‍ ഈ കൃഷിരീതി പ്രചരിപ്പി ക്കുവാന്‍ ശ്രമിക്കുന്നു. ഗ്രാമങ്ങളുടേയും കൃഷിയുടെയും പുനര്‍നിര്‍മ്മാ ണമില്ലാതെ സാധാരണക്കാര്‍ക്കും ഇന്ത്യാമഹാരാജ്യത്തിനും ഭാവിയില്‍ അതിജീവിക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.