"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 9, ചൊവ്വാഴ്ച

മഹാത്മാ അയ്യന്‍കാളിക്ക് എന്തുകൊണ്ടാണ് ഭാരതരത്‌നവും നോബല്‍ സമ്മാനവും നിഷേധിക്കുന്നത്? - അഡ്വ. അനുരാഗ് ശേഷാദ്രി

ഏതൊരു രാജ്യത്തും വിദ്യാഭ്യാസം നേടിയ ഒരു ജനതയ്ക്ക് അഥവാ ഒരു സമൂഹത്തിന് മാത്രമേ ക്രിയാത്മക മായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കു വാനും സാധിക്കുക യുള്ളൂ. സമൂഹത്തില്‍ മറ്റാരെ പ്പോലെയും സാമൂഹ്യരാഷ്ട്രീയ ജീവിതത്തില്‍ എത്തി പ്പെടണമെങ്കില്‍ ഒരു വ്യക്തിയ്ക്ക് അഥവാ ഒരു ജനതയ്ക്ക് വിദ്യാഭ്യാസം അനുവാര്യമാണ്. ഏതൊരു കാലത്തും വിദ്യാഭ്യാസം സമൂഹത്തില്‍ ഒരു വ്യക്തി യുടെ ഇടപെടലിന്റെ അളവുകോല്‍ തന്നെയായിരുന്നു.

ലോകത്തെ വിടെയും വിപ്ലവും അഥവാ മാറ്റങ്ങള്‍ക്ക് ആഹ്വാനം നല്‍കി യിട്ടുള്ള, ആയതിന് നേതൃത്വം നല്‍കിയിട്ടുള്ള ഏതൊരു വ്യക്തിയെ എടുത്തു പരിശോധിച്ചാലും വിദ്യാഭ്യാസം ആ വ്യക്തിയില്‍ സാരമായ സ്വാധീനം ചെലുത്തി യിട്ടുണ്ടെന്ന കാര്യം നിഷേധിക്കാന്‍ കഴിയാത്തതാണ്.

വിദ്യാഭ്യാസം നമ്മുടെ ന്യോറോ കെമിക്കല്‍ കോഡ് (NCC)മായി, സൈക്കോ ഫിസിക്കല്‍ സിസ്റ്റവുമായും (PPS) ബന്ധപ്പെട്ടി രിക്കുന്നു. ചുരുക്കി പ്പറഞ്ഞാല്‍ നന്നുടെ തലച്ചോറു മായി ബന്ധപ്പെട്ടി രിക്കുന്നു എന്നു സാരം. വിദ്യാഭ്യാസം ചെയ്യാന്‍ ഇത്തിരി ഇന്റലിജന്‍സ് കൂടിയേ തീരൂ. അതിന്റെ അളവു കോലാണല്ലോ (Intelligent Quotient) iQ= ഇന്ത്യയില്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ 6000-ല്‍ പരം ജാതികളും 1620 ഭാഷകളും 650ഓളം നാട്ടു രാജ്യങ്ങളും നിലനിന്നിരുന്നു. ഇപ്പോള്‍ ഭാഷയെ ഇരുപതായി ചുരുക്കി. നരവംശ ശാസ്ത്ര പ്രകാരം ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍, പിന്നോക്ക ക്കാരന്‍, പട്ടികജാതി പട്ടിക വര്‍ഗ്ഗം, മത ന്യൂനപക്ഷം ഇങ്ങനെ പോകുന്നു ആ പട്ടിക. പിന്നെ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എല്ലാം കൂടെ ചേര്‍ന്നപ്പോള്‍ ഇന്ത്യ, വിദേശികള്‍ക്ക് നന്ദി.

നമ്മുടെ രാജ്യത്തില്‍ വിദേശികള്‍ ക്കെതിരെ പോരാടാനും നമ്മെ പ്രേരിപ്പിച്ചത് വി ദ്യാഭ്യാസ മല്ലാതെ മറ്റെന്താണ്. കേരളത്തില്‍ നൂറ്റി പന്ത്രണ്ടോളം വരുന്ന വ്യത്യസ്ത ആവാന്തര ജാതികളെ സംഘടിപ്പിച്ച 1914-ല്‍ 'ശൂദ്രര്‍' എന്ന അപമാനം സഹിക്ക വയ്യാതെ നായര്‍ എന്നു പേര്‍ കല്‍പ്പിച്ചു കിട്ടുവാന്‍ മന്നത്തു പത്മനാഭനെ ചിന്തിപ്പിച്ചതും പ്രേരിപ്പി ച്ചതും വിദ്യാഭ്യാസ മല്ലാതെ മറ്റെന്താണ്. എന്നാല്‍ മന്നത്തു പത്മനാഭന്‍ ജനിച്ചു വീണത് വസുദേവശര്‍മ്മ എന്ന ബ്രാഹ്മണനില്‍ നിന്നാണെന്ന് ഓര്‍ക്കുമ്പോള്‍ പാരമ്പര്യ മായിട്ടുതന്നെ (heradity) ബുദ്ധി പരമായി ചിന്തിക്കു വാനുള്ള ചിന്താശക്തി മന്നത്തു പത്മനാഭനില്‍ ജന്മം കൊണ്ടുതന്നെ സിദ്ധിച്ചിരുന്നു എന്നുള്ള കാര്യം വിസ്മരിച്ചു കൂടാ. കൂടാതെ അദ്ദേഹം നേടിയെടുത്ത വിദ്യാഭ്യാസവും മനഃശാസ്ത്ര പരമായി പറയുമ്പോള്‍ ഒരു ജീവിതം അഥവാ ചിന്താശക്തി എന്നു പറയുന്നത് ജന്മവാസന+ ജീവിത സാഹചര്യം അഥവാ Genes+ envronmental factors- ചുരുക്കി പ്പറഞ്ഞാല്‍ Nature Plus Nutureþ ഇതില്‍ ഒരാളുടെ ജീവിതത്തെ, ചിന്താ ശക്തിയെ ഉദ്ദീപിപ്പി ക്കുന്നതില്‍ 60%വും ജന്മനാല്‍ കിട്ടുന്ന സ്വഭാവ വിശേഷ ഗുണങ്ങളാണ്. ഇത് സംശയത്തി നിടയില്ലാതെ ഗവേഷണ ങ്ങളിലൂടെ തെളിയിച്ചി ട്ടുള്ളതാണ്. പാരമ്പര്യ ഗുണവും വിദ്യാഭ്യാസവും സിദ്ധിച്ച വ്യക്തി യായിരുന്നു മന്നത്തു പത്മനാഭന്‍. അങ്ങനെ എല്ലാ തലത്തിലും അതീവ വൈദഗ്ദ്യം തെളിയിച്ച വ്യക്തി യാണദ്ദേഹം. എന്നാല്‍ മഹാനായ അയ്യന്‍ കാളിക്ക് ഇതൊന്നും അവകാശ പ്പെടാന്‍ യാതൊരു വകയ്ക്കും നിവൃത്തി യില്ലായിരുന്നു. ഇവരെ രണ്ടു പേരെയും താരതമ്യം ചെയ്യുവാന്‍ വേണ്ടിയാണ് കുറേ വസ്തുതകള്‍ ഇവിടെ പറയേണ്ടി വന്നത്.

എന്നാല്‍ മന്നത്തു പത്മനാഭനെ പ്രസവിച്ച താകട്ടെ ഒരു ശൂദ്ര സ്ത്രീയും മനുസ്മൃതി പ്രകാരവും അല്ലാതെയും ഒരു ശൂദ്ര സ്ത്രിയില്‍ ബ്രാഹ്മണന് ജനിയ്ക്കുന്ന കുട്ടിയ്ക്ക് പിതാവ് ബ്രാഹ്മണനാ യിപ്പോയാല്‍ ആ പിതാ വിനെ അച്ഛന്‍ എന്നു വിളിക്കാന്‍ അവകാശ മില്ലായിരുന്നു. ആ കുട്ടിയെ ഒന്നു തൊടാന്‍ പോലും ആ ബ്രാഹ്മണ പിതാവ് തയ്യാറാകു മായിരുന്നില്ല. ഈ നാറിപ്പഴുത്ത സമ്പ്രദായ ത്തിനെതിരെ 'ശൂദ്രന്‍' എന്ന പേര് മാറ്റി നായര്‍ എന്ന ഉത്കൃഷ്ടമായ പേര് സമ്പാദിക്കാന്‍ അദ്ദേഹം ശ്രമിച്ചു. വിജയിച്ചു.

കായസ്ഥ ജാതിയില്‍ ജനിച്ച് ശൂദ്ര വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ തന്നെ അഭിമാനമായ സ്വാമി വിവേകാനന്ദന്‍ ബൗദ്ധികമായി ചിന്തി ക്കാനും കാരണം അദ്ദേഹത്തിന് ലഭിച്ച സാമൂഹിക അവബോധ മല്ലാതെ മറ്റെന്താണ്.

പക്ഷേ അവരെല്ലാം തന്നെ സ്വന്തം സമുദായ ങ്ങളുടെ ദുര്‍വിധി യോര്‍ത്ത് വിലപിച്ചു നടന്നപ്പോള്‍ ആ ദുര്‍വിധിക്ക് കാരണമായ കാന്‍സറസ് സെല്‍ ആയ മനുസ്മൃതി യുടെ ആധികരിക തയെ ചോദ്യം ചെയ്തു കൊണ്ട് പരസ്യമായി മനുസ്മൃതി ചുട്ടുകരി ച്ചപ്പോള്‍ ഡോ അംബേദ്ക്കര്‍ അനുകൂല മായി ഒരു വാക്കുപോലും ഉരിയാടാന്‍ ഒരു മന്നത്തു പത്മനാഭനോ, ചട്ടമ്പി സ്വാമിയോ സ്വാമി വിവേകാനന്ദനോ, ഒരു നാരായണ ഗുരുവോ ഉണ്ടായിരുന്നില്ല. മറിച്ച് നാരായണഗുരു തന്റെ സമുദായങ്ങളെ സംഘടിപ്പിച്ചു കൊണ്ട് ബ്രാഹ്മണ പൂജാരികള്‍ പൂജിക്കുന്ന ക്ഷേത്രങ്ങളില്‍ കയറ്റിയിറക്കു കയാണുണ്ടായത്. അതു കൊണ്ടായിരി ക്കണം നാരായണഗുരു കേരളത്തിലെ ആദ്യത്തെ നവോത്ഥാന നായകന്‍ എന്ന് അവരുടെ സമുദായക്കാര്‍ എങ്കിലും പറഞ്ഞു നടക്കുന്നത്. വിദ്യാഭ്യാസ ത്തില്‍നിന്ന് ലഭിച്ച അവബോധത്തെ നല്ല രീതിയില്‍ ചിന്തിപ്പിച്ചതു കൊണ്ടാണ് രാജ്യത്തിന്റെ പൊതു ന്മയ്ക്കായി ഡോ. അംബേദ്ക്കറെ കൊണ്ട് ആ ദൗത്യം നിറവേറ്റാന്‍ കഴിഞ്ഞത്.

ഇതൊന്നും അവകാശ പ്പെടാനില്ലാത്ത മഹാനായ അയ്യങ്കാളി യേല്ക്ക് ഇനി കടക്കാം.

ഈ നാടിന്റെ നേരവകാശികളും അതാത് കാലഘട്ടത്തി നനുസരിച്ച് ഈ നാടിന്റെ ഭരണം കൈകാര്യം ചെയ്തിരുന്ന വരും ഈ ഭൂമിയുടെ നേര് ഉടമസ്ഥരും നാല്പതിനാ യിരത്തില്‍ പരം വര്‍ഷത്തിന്റെ പരാമ്പര്യ മുള്ളവരും 5-ാം നൂറ്റാണ്ടില്‍ തന്നെ ചൈനയിലേക്ക് അന്നത്തെ രീതി യനുസരിച്ച് അംബാസഡറെ അഥവാ പ്രതിനിധിയെ അയക്കുവാന്‍ പ്രാപ്തിയും അധികാരവും ഭരണ കര്‍ത്താക്കളു മായിരുന്ന കുറവനും പറയനും പുലയനും ഉള്‍പ്പെടുന്ന ഈ നാടിന്റെ നേരവകാശി കളായ ചേരന്മാര്‍, കാലാന്തര ത്തില്‍ ബ്രാഹ്മണിസം എന്ന നീചമായ ഒരു സംഹിതയ്ക്ക് അടിപ്പെട്ട് ഈ നാടിന്റെ അഥവാ കേരളത്തിന്റെ തന്നെ മണ്ണില്‍നിന്ന് പുറന്തള്ളപ്പട്ട് വിദ്യഭ്യാസവും സാമുഹ്യ നീതികളും നിഷേധി ക്കപ്പെട്ട ഒരു സമുദായത്തില്‍ പിറന്നുവീണ മഹാനായ അയ്യങ്കാളിയുടെ അത്യുഗ്രവും ആവേശ പൂര്‍വ്വവും മഹത്വ പൂര്‍ണ്ണവുമായ സംഭാവനകള്‍ നല്‍കിയ ആ മഹാത്മാ വിന്റെ ജീവിതത്തിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ കേരളം എന്നല്ല ഇന്ത്യവിട്ട് ലോകത്തി ലെവിടെയും ആദരിക്ക പ്പെടേണ്ട ഒരു മഹത്‌ വ്യക്തിയല്ലേ മഹാനായ അയ്യന്‍കാളി. നിര്‍ഭാഗ്യവശാല്‍ നാരായണ ഗുരുവിനോ, മന്നത്തു പത്മനാഭനോ ലഭിക്കുന്ന മാര്‍ക്കറ്റിംഗ് മഹാനായ അയ്യന്‍കാളിക്ക് ഇല്ലാതെ പോകുന്നു. പത്രങ്ങളില്ല, സംഘടന കളില്ല, സമ്പത്തില്ല...

ഒരു പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത മാതാപിതാ ക്കള്‍ക്ക് ജനിച്ച് അന്നത്തെ നാറിപ്പുഴുത്ത സാമൂഹ്യ രീതിയനുസരിച്ച് വിദ്യാ ഭ്യാസം നിഷേധി ക്കപ്പെട്ട ഒരു സമുദായത്തില്‍ പിറന്നു വീണ മഹാനായ അയ്യന്‍കാളിക്കു ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു നൂറ്റാണ്ടി നപ്പുറം, നൂറ്റാണ്ടു കളായി അടിച്ച മര്‍ത്തപ്പെട്ട വിഭാഗങ്ങളെ സംഘടി പ്പിച്ച് സമരം നയിച്ച് വിദ്യാഭ്യാസം നേടികൊടുത്ത ഒരു ലോക നിലവാ രമുള്ള ഒരു മഹത് വ്യക്തിക്ക് ഏത് മുന്തിയ യൂണിവേഴ്‌ സിറ്റിയുടെ ഡോക്ടറേറ്റാണ് നല്‍കി ആദരിക്കേണ്ടത്?

റഷ്യന്‍ വിപ്ലവത്തിന് ഏറെ മുമ്പും ഇന്ത്യയില്‍ ഒരു ട്രേഡ് യൂണിയന്‍ പോലും ആവിര്‍ ഭവിക്കുന്നതിനു മുമ്പും കേരളത്തിലെ അഥവാ ഇന്ത്യ യിലെ നവോത്ഥാന നായകന്മാര്‍ എന്ന 'ചുളു' പട്ടങ്ങളും പേറി നടക്കുന്ന വരുടെ മസ്തിഷ്‌ക്ക ത്തില്‍ ചിന്തിക്കാന്‍ പോലും കഴിയാതെ പോയ വിദ്യാഭ്യാസ സ്വാതന്ത്ര്യവും ജോലിക്ക് തക്ക കൂലിയും ആയത് പണമായി തന്നെ ലഭിക്കുന്ന തിനും ഒരാഴ്ചയില്‍ ഒരു ദിവസത്തെ അവധിയും ഇടനേരത്തെ വിശ്രമവും ജോലി സ്ഥിരതയും നേടിയെടു ക്കുന്നതിനും സര്‍വ്വോപരി സഞ്ചാര സ്വാതന്ത്ര്യവും രാഷ്ട്രീയ അധികാരങ്ങളും നേടിക്കൊടുത്ത് ഒരു ജനതയെ ഒരു സമൂഹ ത്തിന്റെ മുഖ്യധാരയില്‍ കൊണ്ടെ ത്തിച്ച കര്‍മ്മ ധീരനും ധീക്ഷണാ ശാലിയും യുഗ പുരുഷനുമായ, മഹാനായ അയ്യന്‍കാളിക്ക് ഭാരതരത്‌നവും നൊബേല്‍ സമ്മാന വുമല്ലാതെ മറ്റെന്താണ് നല്‍കി ആദരിക്കേണ്ടത്.

അദ്ദേഹം ഒരു ജാതിക്കു വേണ്ടിയല്ല പ്രവര്‍ത്തിച്ചത്. സാമൂഹ്യനീതി നിഷേധിക്ക പ്പെട്ടവരുടെ അവകാശ ങ്ങള്‍ക്കു വേണ്ടി ഒറ്റായാള്‍ പോരാട്ടം നടത്തി അവരുടെ ഉന്നമന ത്തിനായി പ്രവര്‍ത്തിച്ച്, സംഘടനാ ശക്തി എന്താ ണെന്നും വിദ്യാഭ്യാസ മെന്താണെന്നും ആയത് ലഭിക്കാതെ പോയാല്‍ ഉണ്ടാകുന്ന സാമൂഹ്യ വിപത്തുകളെ ക്കുറിച്ച് ബോദ്ധ്യ പ്പെടുത്തിയും ആയതിന്റെ സാക്ഷാത്ക്കാര ത്തിനായി ഒരു സ്‌കൂളും പത്രവും സംഘടനയും നല്‍കി ആ വര്‍ഗ്ഗത്തെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈപിടിച്ചു കൊണ്ടെത്തിച്ച ഇന്ത്യയിലെന്നല്ല ലോകത്തിലെ തന്നെ അത്യുജ്ജ്വലമായ ഒരു പ്രതിഭാ ശാലിയാണ് അദ്ദേഹം. ഈ നേട്ടങ്ങളെല്ലാം ഒന്നാം തരത്തില്‍ പോലും പഠിക്കാന്‍ അവസരം ലഭിക്കാതെ പോയ ഒരു വ്യക്തി യുടേതാണ് എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് സ്വാധീനമുള്ള ഒരു യൂണിവേഴ്‌സിറ്റി ഉണ്ടായിരു ന്നെങ്കില്‍ അദ്ദേഹത്തിന് മരണാനന്തര ഡോക്ടറേറ്റ് നല്‍കി അദ്ദേഹത്തിന്റെ ശേഷിക്കുന്ന കുടുംബാംഗ ങ്ങളെയും അദ്ദേഹത്തിന്റെ സമുദായ അംഗങ്ങ ളെയും മൊത്തമായി ഞാന്‍ അംഗീകരിച്ച് ആദരിക്കുമായിരുന്നേനേ.

ഞാന്‍ പ്രബലമായ ഒരു സമുദായ ത്തിന്റെ വക്താവായി രുന്നെങ്കില്‍, ഞാന്‍ സംസ്ഥാനംവഴി കേന്ദ്ര ഗവണ്മെന്റിനെ സ്വാധീനിച്ച് ഏറെ വൈകി യാണെങ്കിലും അദ്ദേഹത്തിന് എന്തുകൊണ്ടും അര്‍ഹമായ ഭാരതരത്‌നം എന്ന ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡു നല്‍കുവാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സ്വാധീനം ചെലുത്തു മായിരുന്നേനെ. ഞാന്‍ ഒരു ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്നു എങ്കില്‍ മഹാനായ അയ്യന്‍കാളിയുടെ ലോക ത്തിനു തന്നെ മാതൃകയായ മഹത്വ പൂര്‍ണ്ണായ ജീവിതത്തിന് അംഗീകാരം നല്‍കുവാന്‍ നൊബേല്‍ പ്രൈസ് കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യുമായി രുന്നേനെ. കുറഞ്ഞപക്ഷം ഒരു മുന്തിയ പത്രമെങ്കിലും ഉണ്ടായിരു ന്നെങ്കില്‍ ഒരു അവശ ജനതയെ കൈപിടിച്ചു സമൂഹത്തിന്റെ നെറുക യില്‍ ചാര്‍ത്തിച്ച മഹാനായ അയ്യങ്കാളിയുടെ മഹത്വ പൂര്‍ണ്ണമായ ആശയങ്ങളും വിപ്ലവാത്മ കവും ത്യാഗ ഭരിതവുമായ ജീവിതത്തെ ക്കുറിച്ച് കുറഞ്ഞ പക്ഷം നല്ലൊരു പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥി കള്‍ക്ക് അദ്ദേഹത്തെ ക്കുറിച്ച് അറിവു പകരാനെങ്കിലും ഞാന്‍ ശ്രമിക്കു മായിരുന്നേനെ. ഒന്നോര്‍ത്തു നോക്കൂ മഹാത്മ അയ്യന്‍കാളി ജനിക്കാതിരുന്ന കേരളത്തെ ക്കുറിച്ച്? ഡോ. അംബേദ്ക്കര്‍ ജനിക്കാത്ത ഒരു ഇന്ത്യയെക്കുറിച്ച്? 

1498-ല്‍ കാപ്പാട് കടല്‍പ്പുറത്ത് സായിപ്പുമാര്‍ വന്നിറങ്ങി യപ്പോള്‍ ചെറു തോണികളില്‍ കൊച്ചു മക്കളെ കൊണ്ടുവിട്ട് പണം ഉണ്ടാക്കാന്‍ പരസ്പരം മത്സരിച്ച അമ്മമാര്‍ ഉണ്ടായിരുന്ന നമ്മുടെ കേരളത്തില്‍, നാടിന്റെ കാന്‍സറായ കള്ളും പെണ്ണും വിറ്റ് കാശുണ്ടാക്കി യപ്പോള്‍ കൂട്ടി കൊടുത്തും കൂടെ കിടന്നു കൊണ്ടും ഭൂമിയും സമ്പാദ്യവും നേടിയപ്പോഴും (ചരിത്ര ത്തിന്റെ ഭാഗങ്ങള്‍) ആരേയും പറ്റിക്കാതെയും വഞ്ചിക്കാ തെയും വിശ്വാസ വഞ്ചന കാട്ടാതെയും പണത്തിനും സ്ഥാനമാന ങ്ങള്‍ക്കും വേണ്ടി നെറികെട്ട് ജീവിക്കാതെയും സ്വന്തം മണ്ണില്‍ അദ്ധ്വാനിച്ച് മാനുഷിക മൂല്യങ്ങളെ മുറുകെ പിടിച്ച് സാദാചാരം കൈവിടാതെ ഉല്‍കൃഷ്ടമായ ജീവിതം നയിച്ചു പോന്ന ഈ വിഭാഗത്തെ മറ്റാര്‍ക്കും മാതൃക യാക്കാവുന്ന താണ്. ഈ മണ്ണിന്റെ യഥാര്‍ത്ഥ അവകാശി കളായ ഈ വിഭാഗത്തെ ഒരു ബ്രാഹ്മണനു പോലും തെല്ല് പറയാന്‍ ധാര്‍മ്മികമായി അവകാശമില്ലാ എന്നതല്ലേ സത്യം.

സ്വന്തം ജനയത്‌യ്ക്ക് ഉതകൃഷ്ടമായ ജീവിതചര്യ രൂപപ്പെടുത്തി യെടുക്കു വാന്‍ മഹാനായ അയ്യന്‍കാളി യാല്‍ സ്ഥാപിക്കപ്പെട്ട അദ്ദേഹ ത്തിന്റെ നാട്ടു കോടതിയില്‍ അദ്ദേഹം ജഡ്ജിയായി ഇരുന്ന് പരാതികള്‍ കേട്ട് തീര്‍പ്പ് കല്‍പ്പിക്കുന്ന തന്റേതായ ഒരു കോടതി തന്നെ ഉണ്ടാക്കി ആവലാതി കള്‍ക്ക് പരിഹാരം കണ്ടിരുന്നു എന്നു കേള്‍ക്കുമ്പോള്‍ മഹാത്മാവേ താങ്കള്‍ക്ക് ഏത് പുരസ്‌കാരം നല്‍കിയാണ് ആദരിക്കേണ്ടത്?

ഞാന്‍ വീണ്ടും പറയുന്നു. ശക്തമായ ഒരു സംഘടന യുടെ പത്രവും അതിലു പരി മെച്ചപ്പെട്ട സാമ്പത്തികവും അദ്ദേഹം ജനിച്ച സമുദായ ത്തിനുണ്ടായി രുന്നെങ്കില്‍ പ്രത്യേക ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്തു യു. എന്‍. അധികൃത രെയും നൊബേല്‍ പ്രൈസ് കമ്മറ്റിയെയും കണ്ടുപിടിച്ച് അടുത്ത വര്‍ഷത്തെ നൊബേല്‍ സമ്മാനം തരപ്പെടുത്തുവാന്‍ ശ്രമിക്കുമാ യിരുന്നേനെ. അത്രയ്ക്കുണ്ടല്ലോ അദ്ദേഹത്തിന്റെ ത്യാഗോജ്ജ്വലമായ ജീവിതം.

വാജ്‌പേയ്ക്കും മാളവ്യക്കും ഭാരതരത്‌നം നല്‍കി ആദരിച്ചു. 21-ാം നൂറ്റാണ്ടില്‍ പെണ്‍കുട്ടി കളുടെ വിദ്യാഭ്യാസ ത്തിനായി കാണിച്ച ധീരതയ്ക്കും നിര്‍ഭയമായ പ്രവര്‍ത്തന ത്തിനും മലാലയ്ക്കും തുടര്‍ന്ന് സത്യാര്‍ത്ഥി കൈലേഷിനും നോബല്‍ സമ്മാനം നല്‍കി ഇന്ത്യന്‍ സമൂഹവും ലോക ജനതയും ഈ വ്യക്തികളെ വേണ്ടു വോളം ആദരിച്ചു. തികച്ചും അവര്‍ അര്‍ഹരുമാണ്.

എന്നാല്‍ ഒരു ജന്മം മുഴുവനും നൂറ്റാണ്ടു കളായി അടിച്ച മര്‍ത്തപ്പെട്ട ഒരു ജന വിഭാഗത്തെ സമൂഹ ത്തിന്റെ മുഖ്യ ധാരയില്‍ കൊണ്ടെത്തി ക്കുവാന്‍, ആ വിഭാഗത്തിന് നിഷേധിക്കപ്പെട്ട സകലവിധ അവകാശങ്ങളും അധികാരങ്ങളും രാഷ്ട്രീയമായും സാമൂഹികമായും ലഭിക്കണമെങ്കില്‍ വിദ്യാഭ്യാസം അനിവാര്യ മാണെന്ന് മനസ്സിലാക്കി ലോക ചരിത്രത്തില്‍ ആദ്യമായും അവസാനമായും ഒരു ജനതയുടെ വിദ്യാഭ്യാസ ത്തിനായി സമര പോരാട്ടങ്ങള്‍ നടത്തി വിജയം വരിച്ച മഹാനായ അയ്യന്‍കാളിക്ക് ഭാരത രത്‌നവും നൊബേല്‍ സമ്മാനവും അധികമല്ല.

അദ്ദേഹം ഒരു സ്‌കൂളിലും കോളേജിലും പഠിച്ചിട്ടില്ല. അദ്ദേഹ ത്തിന്റെ പഠന ശാലകള്‍ അദ്ദേഹ ത്തിന്റെയും അദ്ദേഹ ത്തിന്റെ ജനതയുടെയും ആവശതകളും പരാധീനതയും കാഴ്ചപ്പാടുകളും നീതിരഹിത പൂര്‍ണ്ണമായ ഒരു സമൂഹത്തില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന തിക്താനുഭവ ങ്ങളുമാണ്. അതൊക്കെ യായിരുന്നു അദ്ദേഹത്തിന്റെ ഡിഗ്രികള്‍. അതില്‍നിന്നു മായിരിക്കണം അദ്ദേഹം നിഷേധിക്കപ്പെട്ട പൊതുവഴി എന്നല്ല രാജ പാതയിലൂടെ തന്റെ വില്ലുവണ്ടി തെളിയിച്ച് അന്നത്തെ ഭരണകൂടത്തെ ഞെട്ടിപ്പിക്കുകയും സവര്‍ണ്ണ വെറിയന്മാരെ കിടുകിടാ വിറപ്പിച്ചു നേടിയ അദ്ദേഹത്തിന്റെ വിപ്ലവഗാംഭീര്യം ഇന്ത്യയില്‍ ആര്‍ക്കാണു ഉള്ളത്. അതിനാണ് അദ്ദേഹം ശരിയായ ദിശയില്‍ അംഗീകരിക്ക പ്പെടണമെന്നു പറയുന്നത്.

അംഗീകാ രങ്ങള്‍ ചോദിച്ചു വാങ്ങാനുള്ളതല്ല, തേടി എത്തേണ്ടതാണ് എന്നൊരു തെറ്റിദ്ധാരണ വെച്ചു പുലര്‍ത്തുന്ന വരോട്- ഇത് കേരളവും ഇന്ത്യയു മാണെന്നോര്‍ക്കണം. പ്രബല രാഷ്ട്രീയ ശക്തികളോ സംഘടനാ ശക്തിയോ ഉള്ളവരല്ല നമ്മള്‍. മുന്തിയ സമൂദായ സംഘടനകളോ നമ്മള്‍ക്കില്ലാ. നിഷേധിക്കപ്പെട്ട സാമൂഹ്യ നീതികള്‍ നമുക്കുനേടി തന്ന മഹാനായ അയ്യന്‍കാളിക്ക് അദ്ദേഹത്തിന്റെ ത്യാഗോ ജ്ജ്വലമായ ജീവിതത്തിന് അംഗീകാരം ലഭിയ്ക്കാന്‍ സാധ്യമായ തൊക്കെ ചെയ്യേണ്ടത് നമ്മുടെ കര്‍ത്തവ്യമല്ലേ?

പൊതു നിരത്തില്‍ പോലും കടക്കാന്‍ അവകാശ മില്ലാതിരുന്ന വിദ്യാഭ്യാസം തുടങ്ങിയവ നിഷേധിക്കപ്പെട്ട സാമൂഹ്യ നീതികള്‍ ക്കെതിരെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍നിന്നും നൂറ്റാണ്ടുകളായി അകറ്റി നിര്‍ത്തപ്പെട്ട നിസ്സഹായരായ ഒരു വലിയ ജനതയെ അടിമ നുകത്തില്‍ നിന്നും കരകയറ്റി സമൂഹ ശ്രേണിയില്‍ എത്തിച്ച ഇന്ത്യയി ലെന്നല്ല ലോകത്തിലെ തന്നെ ആദ്യത്തെ മഹാനും ചിന്തകനും വിപ്ലവകാരി യുമായ മഹാത്മ അയ്യന്‍കാളിക്ക് പകരം വയ്ക്കാന്‍ ആരാണുള്ളത്. ഇതെല്ലാം സ്വന്തം ജനതയ്ക്ക് നേടി കൊടുത്തത് ആരെയും മുമ്പില്‍ ഓച്ചാനിച്ച് നിന്നോ മറ്റുള്ളവരുടെ സഹായങ്ങള്‍ തേടിയോ മുട്ടുമടക്കിയോ തൊഴുതുനിന്നോ, യാചിച്ചു നേടിയതോ അല്ല. ഒരു പ്രത്യയ ശാസ്ത്രത്തിന്റെ പിന്‍ബലവും അദ്ദേഹത്തി നില്ലായിരുന്നു. അദ്ദേഹത്തിന്റെ ജനതയുടെ മാനുഷിക അവകാശങ്ങള്‍ ക്കുവേണ്ടി വില്ലുവണ്ടി തെളിയിക്കേ ണ്ടിവന്ന അദ്ദേഹത്തിന്റെ ജീവിതത്തിന് വൈകിയെങ്കിലും ശരിയായ ദിശയില്‍ അംഗീകാരം നേടിക്കൊടു ക്കുവാന്‍ നമുക്ക് ഓരോരു ത്തര്‍ക്കും കടമയും കടപ്പാടുമുണ്ട്. ഇന്ത്യയില്‍ തന്നെ ആദ്യത്തെ വിപ്ലവകാരിയും ദാര്‍ശികനും രാഷ്ട്രീയ അധികാരം കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ദളിതനും മഹാത്മ അയ്യന്‍കാളി തന്നെയാണ്. നമുക്ക് അധികാരങ്ങളും അവകാശങ്ങളും നേടിതരുവാന്‍ അദ്ദേഹത്തിന്റെ ഒരു ജീവിതം മുഴുവനും ചെലവഴി ച്ചപ്പോള്‍ അദ്ദേഹ ത്തിന് അര്‍ഹതപ്പെട്ട അംഗീകാരം ചോദിച്ചുവാങ്ങി അദ്ദേഹത്തെ ആദരിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ധാര്‍മ്മികമായി ഒരു കടപ്പാട് ഉണ്ടായി രിക്കണം. അത് നമ്മുടെ ദൗത്യ മായിരിക്കണം.

കേരള മണ്ണില്‍ നില നിന്നിരുന്ന ജീര്‍ണ്ണിച്ച സമ്പ്രദായങ്ങള്‍ ക്കെതിരെ ലോക നിലവാരമുള്ള മഹാനായ അയ്യന്‍കാളി നടത്തിയ ചരിത്ര സാമൂഹ്യ രാഷ്ട്രീയ പടയോട്ടങ്ങളെ സത്യ സന്ധമായും വസ്തുതാ പരമായും വിലയിരു ത്തുന്ന ഒരു വ്യക്തിക്ക് ഒരു യാഥാര്‍ത്ഥ്യം മനസ്സിലാകും- ഒരു അയ്യന്‍കാളിക്ക് തുല്യം വയ്ക്കാന്‍ കോടിക്കണക്കിന് മന്നത്തു പത്‌നാഭന്മാരും ചട്ടമ്പി സ്വാമികളും നാരായണ ഗുരുക്കന്മാരും വേണ്ടി വരുമെന്നുള്ളത് തെല്ലും അതിശയോക്തിയല്ല എന്നുള്ളത്... എന്റെ അറിവു ശരിയാണെങ്കില്‍ സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വ ത്തില്‍ 1954-ല്‍ തന്നെ മഹാത്മ അയ്യന്‍കാളിയുടെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിക്കാന്‍ ശ്രമം നടന്നിരുന്നു എന്നാണ്. ഒരു സംഘടിത സമുദായ ത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മന്നത്തു പത്മനാഭന്റെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപി ക്കുന്നവരെ കാത്തിരിയ്‌ക്കേണ്ടി വന്നതിന്റെ യുക്തി ശാസ്ത്രം എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. മഹാനായ അയ്യങ്കാളിയേയും മന്നത്തു പത്മനാഭനേയും എങ്ങനെയാണ് ഒരേ അളവു കോല്‍കൊണ്ട് അളന്നു തിട്ടപ്പെടുത്താന്‍ കഴിയുന്നത്? ഇനി എന്നാണ് മഹാത്മ അയ്യങ്കാളിയുടെ ചരമദിനം പൊതു അവധിയായി പ്രഖ്യാപിച്ചു കിട്ടുന്നത്. ഇനി അതു പപ്പനാവന്റെ ചരമ ദിനത്തോടനു ബന്ധിച്ചിരി ക്കുമോ മഹാത്മാ അയ്യന്‍കാളിയുടെ ചരമദി നവും പൊതു അവധിയായി പ്രഖ്യാപിക്കുന്നത്?

വിശ്വ സാഹിത്യ കാരനായ വില്യം ഷേക്‌സ്പിയറുടെ അതി പ്രശസ്തമായ ഒരു നാടകത്തില്‍ (പന്ത്രണ്ടാം രാവ്- The Twelth Night) ഇങ്ങനെ പറയുന്നു: ചില വ്യക്തികള്‍ മഹാത്മാരായി ജനിക്കുന്നു. മറ്റുചിലര്‍ ത്യാഗ പൂര്‍ണ്ണമായ ജീവിതത്തിലൂടെ ആ മഹാത്മ്യം നേടിയെടുക്കുന്നു. എന്നാല്‍ ചിലരുടെ മേല്‍ മഹാന്‍പട്ടം കല്‍പ്പിച്ചു നല്‍കുന്നു. ഇവിടെ ത്യാഗ പൂര്‍ണ്ണമായ ജീവിത്തിലൂടെ മഹാനായി തീര്‍ന്ന മഹാത്മ അയ്യന്‍കാളിക്ക് നിഷേധിക്കപ്പെട്ട അംഗീകാരം ചോദിച്ചു വാങ്ങുവാന്‍ നമ്മള്‍ ഓരോരുത്തരും അതൊരു ദൗത്യമായി ഏറ്റെടുക്കണം എന്നുള്ളത് മാത്രമാണ് ഞാന്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സമൂഹ ത്തില്‍ ഉയര്‍ന്ന ശ്രേണി യില്‍ ജനിച്ച് നിലവിലുള്ള സകലമാനസാമൂഹ്യ നീതികളും പദവികളും അനുഭവിച്ച് എല്ലാവിധ പുരോഗതി യിലൂടെയും ജീവിച്ചു നീങ്ങിയ ഒരു ആധുനിക മനുഷ്യനായ അടല്‍ വിഹാരി വാജ്‌പേയിയെ പോലുള്ള വര്‍ക്ക് ഈ സമൂഹത്തില്‍ ഉയരാനും പ്രവര്‍ത്തി ക്കാനും അതില്‍ വിജയം വരിക്കാനും ഉതകുന്ന രീതിയിലുള്ള സകലവിധ മാര്‍ഗ്ഗങ്ങളും ഇവരിലേക്ക് ഒഴുകി യെത്തുക യായിരുന്നു. എന്നാല്‍ മഹാനായ അയ്യന്‍കാളിക്കു ഒരു പൊതു സമൂഹത്തി ലേക്കുള്ള മുഴുവന്‍ വഴികളും മാര്‍ഗ്ഗങ്ങളും കൊട്ടി യടക്കപ്പെട്ടിരുന്നു. പൊതു വഴിയില്‍ പ്രവേശിക്കാനോ വിദ്യാഭ്യാസം നേടാനോ മാറു മറയ്ക്കാനോ ഉള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട, സ്ത്രീകളുടെ ശരീര ഭാഗങ്ങളുടെ തടിപ്പും തുടിപ്പും അളന്നു നോക്കി ആയതിന് നികുതി യഥാക്രമം ചുമത്തി തന്റെ ഭണ്ഡാരങ്ങള്‍ നിറയ്ക്കപ്പെട്ട ധര്‍മ്മ രാജാക്കന്മാര്‍ വാണിരുന്ന ഈ അധര്‍മ്മ കേരളത്തില്‍ ഐതിഹാ സികമായ പോരാട്ടം നടത്തി വിജയം കണ്ട ഒരു നിരക്ഷരനായ മഹാനായ അയ്യന്‍കാളി യഥാര്‍ത്ഥത്തില്‍ കേരള ത്തിലെന്നല്ല നമ്മുടെ ഭാരതത്തിന്റെ തന്നെ തിന്മകള്‍ ക്കെതിരെ സര്‍വ്വത്രകോടി ജനവിഭാഗങ്ങള്‍ ക്കുവേണ്ടി പോരാടിയ ആ കാലഘട്ടത്തിന്റെ യഥാര്‍ത്ഥ പ്രതീക മായിരുന്ന അദ്ദേഹം എന്തു കൊണ്ടും ഈ രാജ്യത്തിന്റെ ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡായാ ഭാരതരത്‌നത്തിന് അര്‍ഹന്‍ തന്നെയാണ്. ആ അംഗീകാര ത്തിന് താമസം വന്നുകൂടാ. അദ്ദേഹത്തിന് എന്തുകൊണ്ടും അര്‍ഹിക്കുന്ന ഈ അംഗീകാര ത്തിനുവേണ്ടി നമ്മുടെ രാഷ്ട്രീയ ജാതി ഉപജാതി ചിന്തകള്‍ വെടിഞ്ഞ് ഒരുമിച്ചു നീങ്ങാന്‍ നിങ്ങളോരോ രുത്തരോടും അഭ്യര്‍ത്ഥിക്കുന്നു.