"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 12, വെള്ളിയാഴ്‌ച

വിശ്വവിനയ് - ജോഷി ജി.എസ്. കല്ലറ

പ്രസിദ്ധമായ മദ്രാസ് തുറമുഖം അവിടെ നിന്നും ആന്‍ഡമാന്‍ ദ്വീപിലേക്ക് പോകുവാനായി ഒരു യാത്രാക്കപ്പല്‍ നങ്കൂരമിട്ടിരുന്നു. ജോലിക്കാരനായ കരുണ്‍ തുറമുഖത്തിന്റെ വെളിയില്‍ ഷോപ്പിംഗ് കഴിഞ്ഞ് വരികയായിരുന്നു. അപ്പോഴാണ് അവളെ കണ്ടത് കമലയെ തനിമലയാളി പെണ്‍കുട്ടി അവരും ആ കപ്പലില്‍ തന്നെ ആന്‍ഡമാന്‍ ദ്വീപിലേക്ക് യാത്ര ചെയ്യേണ്ടവരാണ്. കമലയുടെ കൂടെ അവരുടെ പ്രായം ചെന്ന അച്ഛന്‍ മാത്രമേയുളളൂ. അവര്‍ രണ്ടാം ക്ലാസ് ടിക്കറ്റ് സമ്പാദിച്ച് കപ്പലിനുളളില്‍ കടന്നു. കരുണ്‍ അവരുടെ പിറകേ കപ്പലില്‍ കയറി.

കരുണ്‍ കയറുന്നത് കമല കണ്ടു. അവള്‍ അച്ഛന്‍ ശ്രദ്ധിക്കാതെ കരുണിനെ ഒരു നോട്ടമെറിഞ്ഞു. അവന്‍ ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്നു. ഷോപ്പിംഗ് നടത്തിവന്ന സാധനങ്ങള്‍ അവന്‍ അവന്റെ ക്യാബിനില്‍ വെച്ചു. കമലയും അവളുടെ അച്ഛനും ഇരിക്കുന്ന രണ്ടാം ക്ലാസ് ക്യാബിനിലേക്ക് അവന്‍ ചെന്നു, അവരുമായി സംസാരിച്ചു. 

'നിങ്ങള്‍ മലയാളികളാണല്ലേ ?'
കമല മറുപടി പറഞ്ഞു 'അതെ'
'ഞാനും മലയാളിയാണ്, നാട് പന്തളം, വേറെ ആരൊക്കെ ഉണ്ട് ആന്‍ഡമാനില്‍' അവള്‍ പറഞ്ഞു.
'ചേട്ടന്മാര്‍ രണ്ടു പേരുണ്ട്. അവര്‍ അവിടെ തടിപ്പണിക്കാരാണ്.' 
കരുണ്‍ ചോദിച്ചു 'നിങ്ങള്‍ ഭക്ഷണം കഴിച്ചോ?'
'കഴിച്ചു'. അവള്‍ പറഞ്ഞു.
'ഇനി രണ്ടു മണിക്കൂറുണ്ട് കപ്പല്‍ സെയിലാകാന്‍. അപ്പച്ചന്‍ വേണമെങ്കില്‍ ഒന്നു മയങ്ങിക്കോ.

ഞാനാ സെക്കന്‍ഡ് ക്ലാസ് ക്യാബിന്റെ ഇന്‍ചാര്‍ജ്.' അവന്‍ ബര്‍ത്ത് ശരിയാക്കി കൊടുത്തു. അവളുടെ അച്ഛന്‍ ആ ബര്‍ത്തില്‍ കയറി കിടന്നു. അദ്ദേഹം അപ്പഴേ ഉറക്കം പിടിച്ചു. കരുണും കമലയും സീറ്റിലിരുന്ന് സംഭാഷണങ്ങള്‍ തുടര്‍ന്നു.

കരുണ്‍: 'ഞാന്‍ തന്റെ പേര് ചേദിക്കാന്‍ മറന്നുപോയി.'
അപ്പോള്‍ കമല പറഞ്ഞു: 'കമല'
കരുണ്‍ അവന്റെ പേര് പറഞ്ഞു. അവന്‍ വീടും ചോദിച്ചു.
'നിങ്ങളുടെ നാട് ഏതാണ് ?'
'വടക്കന്‍പറവൂര്‍'
'എനിക്ക് കമലയെ ഇഷ്ടമായി. കമലയ്ക്ക് എന്നെ ഇഷ്ടമായെങ്കില്‍ നമുക്ക് ആന്‍ഡമാനില്‍ ജീവിക്കാം. എനിക്കവിടെ രണ്ടര ഏക്കര്‍ തെങ്ങിന്‍തോപ്പുണ്ട്.'

കമല മറുപടി ഒന്നും പറഞ്ഞില്ല. അവളുടെ മനസ്സില്‍ സന്തോഷം മുളപൊട്ടി. കാരണം ആറടിക്കുമേല്‍ ഉയരവും ഒത്ത തടിയും വട്ടമുഖവുമുളള ഈ മലയാളി ചെറുക്കനെ ആരാണ് മോഹിച്ചു പോകാത്തത്? 

എനിക്ക് കുറച്ചു ജോലിയുണ്ട്. കപ്പല്‍ സെയിലാകാറായി. എനിക്ക് മറുപടി രണ്ടു ദിവസത്തിനകം തന്നാല്‍ മതി. കരുണ്‍ കിച്ചണിലേക്ക് പോയി. കപ്പലിന്റെ കെട്ട് കരയില്‍ നിന്നും വിടുവിച്ചു. 'പൈലറ്റ് ബോട്ടുകള്‍' കപ്പല്‍ പുറംകടല്‍ വരെ തളളി നീക്കി കപ്പലിന്റെ എന്‍ജിന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കപ്പലിനുളളില്‍ കണുത്ത കാറ്റ് കടന്നു വന്നു, കമല പുതച്ചുമൂടി കിടന്നു. അടുത്ത ബര്‍ത്തുകളില്‍ ഉളളവര്‍ ഉറക്കമാരം ഭിച്ചു. കരുണ്‍ കമല കിടന്നോന്ന് വന്നു നോക്കി ഉറങ്ങിയെന്ന വിചാര ത്തില്‍ അവന്‍ മടങ്ങി.

കമല ഉറങ്ങുകയല്ലായിരുന്നു. അവള്‍ കരുണുമായുളള ജീവിതത്തെ ക്കുറിച്ച് സ്വപ്നം നെയ്യുകയായിരുന്നു. പിറ്റേ ദിവസം രാവിലെ ക്യാബിന്‍ ബോയികള്‍ ചായയുമായി വന്നു വിളിച്ചപ്പോള്‍ അവള്‍ ഉണര്‍ന്നു. അപ്പോള്‍ അവളുടെ അച്ഛനും എണീറ്റിരുന്നു. അവരുടെ കയ്യില്‍ ഉണ്ടായിരുന്ന ചായ അദ്ദേഹത്തിന് നല്‍കി മറ്റൊരു ചായ കൂടി അവള്‍ വാങ്ങി. കരുണ്‍ അപ്പോഴേക്കും എത്തി. നിങ്ങള്‍ ചായയുടെ പൈസ കൊടുക്കേണ്ട. അതൊക്കെ എന്റെ അക്കൗണ്ടില്‍ എഴുതിക്കൊളളും! കമല എതിര്‍ത്തൊന്നും പറഞ്ഞില്ല. മുത്തച്ചന്‍ കരുണ്‍ മാറിക്കഴിഞ്ഞപ്പോള്‍ 'എത്രനല്ല ചെറുപ്പക്കാരന്‍ അല്ലേ മോളേ ?'

കമല ബാത്ത്‌റൂമില്‍ പോകുവാനായി ചെന്നപ്പോഴാണ് കരുണിനെ കണ്ടത്. അപ്പോള്‍ അവള്‍ പറഞ്ഞു. 'എനിക്കും ആളെ ഇഷ്ടമായി.'

കരുണ്‍ അവളെ തന്റെ കരവലയങ്ങള്‍ക്കുളളിലാക്കി. പക്ഷെ അവള്‍ കുനിഞ്ഞിറങ്ങി എന്നിട്ട് അവള്‍ പറഞ്ഞു: 'ആന്‍ഡമാനില്‍ ചെന്ന് വിവാഹത്തിനു ശേഷം മറ്റെല്ലാം.'

പിറ്റേ ദിവസം പോര്‍ട്ട് ബ്ലയറില്‍ കപ്പലടുത്തു അവിടെ കമലയെയും അച്ഛനെയും സ്വീകരിക്കാന്‍ സഹോദരന്മാര്‍ രണ്ടുപേരും എത്തിയിരുന്നു. അവിടെത്തന്നെ കരുണും സൈന്‍ ഓഫ് ചെയ്തു കമല അവളുടെ ആന്‍ഡമാനിലെ അഡ്രസ് കരുണിന് നല്‍കിയിരുന്നു.

കരുണ്‍ പോര്‍ട്ട്ബ്‌ളയറില്‍ അന്നു ഹോട്ടലില്‍ മുറിയെടുത്തു രണ്ടാഴ്ച കൊണ്ട് അവന്‍ അവരെ തെങ്ങിന്‍തോപ്പില്‍ തടകൊണ്ടുണ്ടാക്കിയ ഒരു വീട് പണികഴിപ്പിച്ചു. അവരുടെ വിവാഹം മംഗളമായി നടന്നു. അന്ന് അവര്‍ തങ്ങളുടെ പുതിയ വീട്ടില്‍ മധുവിധു ആഘോഷിച്ചു.
പത്തു മാസങ്ങള്‍ക്കുശേഷം കമല ഒരു പുത്രന് ജന്മം നല്‍കി കരുണ്‍ അവനു വിനയകുമാര്‍ എന്നു നാമകരണം ചെയ്തു.

വിനയ്കുമാര്‍ വലുതായി അവനിപ്പോള്‍ ഒന്നാം ഫാറത്തിലാണ് പഠിക്കുന്നത്. കരുണ്‍ പോയിരിക്കുകയായിരുന്നു, മടങ്ങി വന്നു അദ്ദേഹത്തിന്റെ പെട്ടികള്‍ കമല പരിശോധിച്ചുകൊണ്ടിരിക്കുമ്പോളാണ് അകത്ത് അവള്‍ കണ്ടത്.

പ്രിയപ്പെട്ട കരുണേട്ടന്,
നിങ്ങള്‍ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് ഏഴു വര്‍ഷമായി. ഇപ്പോള്‍ മൂത്തമകന്‍ രവി ജോലി ചെയ്താണ് ഞങ്ങള്‍ ജീവിക്കുന്നത്. അവന്‍ കൂലി വേലയ്ക്കു പോകും. നിങ്ങള്‍ അവിടെ രണ്ടാം ഭാര്യയോടൊത്ത് സുഖമായി ജീവിക്കുകയാണല്ലേ? രവിയുടെ കാര്യമാണ് കഷ്ടം. പതിനാലാമത്തെ വയസ്സില്‍ തൂമ്പാ കൈയില്‍ എടുക്കേണ്ടി വന്ന ഭാഗ്യഹീനന്‍ നിങ്ങള്‍ അന്ന് ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് എന്നെ വിട്ടു പിരിയാന്‍ ഇടയായത് ദൈവം എല്ലാം നേരെയാക്കിത്തരുമെന്നുളള വിശ്വാസത്തിലും നിങ്ങള്‍ ഞങ്ങള്‍ക്കൊരു മറുപടിയെങ്കിലും തരുമെന്ന് കരുതിക്കൊണ്ടും കത്ത് ചുരുക്കുന്നു.

അപ്പോള്‍ മാത്രമാണ് കമലയ്ക്ക് കരുണ്‍ ഒരു രണ്ടാം കെട്ടുകാരനാണെന്ന് മനസ്സിലാകുന്നത്. അവള്‍ കരുണ്‍ വന്നപ്പോഴേ അലറി.....

നിങ്ങള്‍ ഇനി ഇവിടെ നില്‍ക്കേണ്ടാ, ഞാനും മോനും ഈ തെങ്ങിന്‍ പുരയിടം കാത്ത് ജീവിച്ചുകൊളളാം. അവള്‍ അദ്ദേഹത്തിന്റെ ബാഗും പെട്ടിയും പുരയ്ക്ക് വെളിയിലേക്ക് എറിഞ്ഞു. അവസാനം കരുണ്‍ ആന്‍ഡമാനില്‍ നിന്നും നാട്ടിലേക്ക് കപ്പല്‍ കയറി. 

നാട്ടില വന്ന് ഭാര്യയും രണ്ടുകുട്ടികളുമായി സുഖമായി ജീവിച്ചു വന്നപ്പോഴാണ് ആകസ്മികമായി അത് സംഭവിച്ചത്. കപ്പലില്‍ വച്ചുണ്ടായ അപകടത്തില്‍ കരുണിന്റെ ഒരു കാല് മുറിഞ്ഞുപോയി. അദ്ദേഹത്തിന്റെ കമ്പനി നഷ്ടപരിഹാരമായി നല്‍കിയ പൈസ കൊണ്ട് അവരുടെ ഗ്രാമത്തില്‍ ഒരു പലചരക്ക് പീടിക ആരംഭിച്ചു. മകനും അദ്ദേഹത്തെ സഹായിച്ചു. അഞ്ചു വര്‍ഷം പീടിക നടത്തി ഇതിനിടയില്‍ മോനു പട്ടണത്തില്‍ ജോലി ലഭിച്ചു. അവന്‍ അതിനു പോയി....

കരുണ്‍ തന്നെ രണ്ടു വര്‍ഷം കട നടത്തിയതെയുളളൂ. അറുപതിനായിരം രൂപ കടമായി. ഒരു ദിവസം രാവിലെ അദ്ദേഹം തന്റെ തോള്‍ സഞ്ചിയുമായി തന്റെ ഗ്രാമത്തില്‍ നിന്നും വണ്ടി കയറി പിന്നീട് ആരും അദ്ദേഹത്തെ ആ ഗ്രാമത്തില്‍ കണ്ടിട്ടില്ല. 

വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിവസം കമലയും വിനയകുമാറും ഗുരുവായൂരില്‍ ദര്‍ശനത്തിനു വന്നു. വിനയകുമാര്‍ ഇപ്പോള്‍ ആന്‍ഡമാന്‍ പോലീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. ഇരുവശങ്ങളിലുമായി ഇരിക്കുന്ന ഭിക്ഷക്കാര്‍ക്ക് ദാനം കൊടുത്ത് വരികയായിരുന്നു. അപ്പോള്‍ നരച്ച താടിയും ഒരു കാല്‍ ഇല്ലാത്തതുമായ ഒരാളെ കമല കണ്ടു വിനയന്‍ അദ്ദേഹത്തിനു പൈസ കൊടുക്കാന്‍ ഭാവിക്കുകയായിരുന്നു. അപ്പോള്‍ കമല അത് തടഞ്ഞുകൊണ്ട് പറഞ്ഞു.

മോനെ അരുത്, ഇത് നിന്റെ അച്ഛനാണ്.

വിനയന്‍ ഒരു നിമിഷം പകച്ച് നിന്നുപോയി. എന്നിട്ട് അദ്ദേഹത്തെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. അവരോടൊപ്പം അദ്ദേഹവും അമ്പലത്തില്‍ പ്രദക്ഷിണം വച്ചു. അവര്‍ മദ്രാസിലേക്ക് യാത്രയായി. വിശ്വവിനയ് അപ്പോള്‍ ആന്‍ഡമാനിന് പോകാന്‍ തയ്യാറായി കിടക്കുകയായിരുന്നു. അവര്‍ മൂന്നും കപ്പലില്‍ ഫസ്റ്റ് ക്ലാസ്സ് കമ്പാര്‍ട്ട്‌മെന്റില്‍ ഇരുന്നു. ഏതാനും മിനിട്ടുകള്‍ക്കകം കപ്പല്‍ മദ്രാസ്സില്‍ നിന്ന് ആന്‍ഡമാനിലേക്കു യാത്ര തിരിച്ചു.